UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1091

സി.ബി.എസ്.., .സി.എസ്.ഇ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കല്‍

ശ്രീ. റ്റി. വി. രാജേഷ്

സംസ്ഥാനത്തെ മുഴുവന്‍ സി.ബി.എസ്./.സി.എസ്.ഇ സ്കൂളുകളിലും മലയാളഭാഷ പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ?

1092

അക്കാദമിക് സിറ്റിയുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. കെ. വി. വിജയദാസ്

()2012-13 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച അക്കാദമിക് സിറ്റിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(ബി)ഏതു ജില്ലയിലാണ് പ്രസ്തുത സ്ഥാപനം സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)അക്കാദമിക് സിറ്റി സംബന്ധിച്ച് സമഗ്രമായ പ്രോജക്ട് തയ്യാറായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

1093

എറണാകുളം ഡയറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിര്‍മ്മാണം

ശ്രീ. സാജൂപോള്‍

()പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ എറണാകുളം ഡയറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി)ഇതിനായി ബാക്കി വേണ്ട തുക എത്രയാണ്;

(സി)എസ്റിമേറ്റ് പുതുക്കി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദവിവരം അറിയിക്കുമോ?

1094

ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട കുടിശ്ശിക തുകനല്‍കാന്‍ നടപടി

ശ്രീ. രാജു എബ്രഹാം

()സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഉച്ച ഭക്ഷണ പരിപാടിക്കായി ഈ വര്‍ഷം എത്ര രൂപയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ;

(ബി)2011-12 അദ്ധ്യയന വര്‍ഷത്തില്‍ ഈ ഇനത്തില്‍ എത്ര തുകയാണ് കുടിശ്ശികയായിട്ടുളളതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കാമോ; ഈ കുടിശ്ശിക നല്‍കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി)ഈ അദ്ധ്യയന വര്‍ഷത്തില്‍ അഡ്വാന്‍സായി നല്‍കിയ തുക ആദ്യ 3 മാസം കൊണ്ടുതന്നെ മിക്ക സ്ക്കൂളുകളിലും തീരുകയും തുടര്‍ന്ന് പി.റ്റി.എ കമ്മറ്റിയുടെയും, സ്ക്കൂള്‍ ഹെഡ്മാസ്റര്‍മാരുടെയും പക്കല്‍ നിന്നും തുക മുടക്കി ഉച്ചഭക്ഷണ പരിപാടി തുടര്‍ന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കഴിഞ്ഞ വര്‍ഷം മാവേലിസ്റോര്‍ വഴി അരിയും, പയറും, മില്‍മ വഴി പാലും ലഭിക്കുമായിരുന്നു; പുതുക്കിയ ഉത്തരവുപ്രകാരം അരിയൊഴികെ മുഴുവന്‍ സാധനങ്ങളും പ്രഥമാധ്യാപകര്‍ക്ക് പൊതുവിപണിയില്‍ നിന്നും വാങ്ങേണ്ടി വരുന്നതിനാല്‍ അടിക്കടി ഭക്ഷ്യസാധനങ്ങള്‍ക്കുണ്ടായ വിലക്കയറ്റം മൂലം നല്ലൊരു പങ്ക് പ്രഥമാധ്യാപകരും, ഉച്ചഭക്ഷണ പരിപാടി നടത്തിപ്പിന്റെ കമ്മിറ്റിക്കാരും കടക്കെണിയില്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

)ഈ സാഹചര്യത്തില്‍, 2011-12-ലെ കുടിശ്ശിക നല്‍കുന്നതിനും ഈ അദ്ധ്യയന വര്‍ഷത്തേക്ക് ആവശ്യമായ തുക കണക്കാക്കി ഉടന്‍ വിതരണം ചെയ്യുന്നതിനും എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

1095

മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകള്‍ അപ്ഗ്രേഡ്ചെയ്യാന്‍ നടപടി

ശ്രീ. . പി. ജയരാജന്‍

()2009-ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാനത്തെ എത്ര മള്‍ട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകള്‍ അപ്ഗ്രേഡ് ചെയ്യുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്;

(ബി)ഏതെല്ലാം സ്ഥാപനങ്ങളാണ് അപ്ഗ്രേഡ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി)അപ്ഗ്രേഡ് ചെയ്യുന്നതിന് സ്വീകരിച്ചിട്ടുളള മാനദണ്ഡങ്ങള്‍ വിശദീകരിക്കുമോ;

(ഡി)അപ്ഗ്രേഡ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ എന്തെല്ലാം സൌകര്യങ്ങള്‍ നടപ്പാക്കുമെന്നു വ്യക്തമാക്കുമോ?

1096

സ്കൂള്‍ പ്രവേശനത്തിനുള്ള പ്രായം

ശ്രീ.പി.കെ. ബഷീര്‍

()സംസ്ഥാനത്ത് ഒന്നാം ക്ളാസില്‍ ചേരുന്നതിനുള്ള പ്രായപരിധി ഇപ്പോള്‍ എത്രയാണ്:

(ബി)ചില സ്കൂളുകളില്‍ 6 വയസ്സും, ചിലതില്‍ അഞ്ചു വയസ്സുമാണ്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(സി)എങ്കില്‍ പ്രായപരിധി ഏകീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

1097

മദ്രസ നവീകരണ പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മദ്രസകളില്‍ സ്കൂള്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള മദ്രസ നവീകരണ പദ്ധതിയില്‍ കാസര്‍കോട് ജില്ലയില്‍ എത്ര മദ്രസകളെ തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നും എത്ര മദ്രസകളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്;

(സി)അപേക്ഷ നല്‍കിയ എതെങ്കിലും മദ്രസകളെ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ?

(ഡി)അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ട അഥവാ പദ്ധതിയില്‍ ഉള്‍പ്പെടാതെ പോയ മദ്രസകളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭാവിയില്‍ സ്വീകരിക്കുമോ;

()നടപ്പ് വര്‍ഷം എത്ര മദ്രസകള്‍ക്ക് എത്ര രൂപ ധനസഹായം ലഭ്യമാക്കിയെന്ന് വ്യക്തമാക്കുമോ?

1098

ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടോ ;

(ബി)ഇല്ലെങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ ഇതു സംബന്ധിച്ച മാര്‍ഗ്ഗരേഖകളുടെ കരട് തയ്യാറാക്കിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ ?

1099

വാക്ക് വിത്ത് എ സ്കോളര്‍

ശ്രീ. വി. ശശി

()'വാക്ക് വിത്ത് എ സ്കോളര്‍' പദ്ധതി നടപ്പാക്കുന്നതിനായി വകയിരുത്തിയ 50 ലക്ഷം രൂപയില്‍ എത്ര തുക നാളിതുവരെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;


(ബി)ഈ പദ്ധതി ഏതെല്ലാം സ്ഥാപനങ്ങളില്‍ നടപ്പാക്കിയെന്നും ഇതിന്റെ പരിധിയില്‍ എത്ര വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയെന്നും വ്യക്തമാക്കുമോ?

1100

സി.ബി.എസ്.. വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കേണ്ടതില്ല എന്ന കോടതി വിധിയിന്മേല്‍ അപ്പില്‍ നല്കാന്‍ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

സി.ബി.എസ്.. വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കേണ്ടതില്ലെന്നും ഗവണ്‍മെന്റ് സ്കൂളുകളിലേതിനേക്കാള്‍ മികച്ച അദ്ധ്യായനം അവിടെയാണ് നടക്കുന്നതെന്നും ഈയിടെ ഒരു കോടതിവിധി വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അപ്പില്‍ നല്‍കിയിട്ടുണ്ടോ ; വിശദമാക്കാമോ ?

1101

സ്റുഡന്റ്സ് പോലീസ് സംസ്ഥാന പരിശീലകനെതിരെ നടപടി

ശ്രീമതി കെ.എസ്.സലീഖ

()സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പു നടത്തിയ മൂല്യബോധന യാത്രയുടെ സമാപനത്തില്‍ സ്റുഡന്റ് പോലീസ് സംസ്ഥാന പരിശീലകന്‍ സ്ത്രീകളെയും, പെണ്‍കുട്ടികളെയും അവഹേളിച്ച് അപമര്യാദമായ പരാമര്‍ശങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടുവോ;

(ബി)എങ്കില്‍ വിവാദ പ്രസംഗം നടത്തിയ ഈ പരിശീലകനെതിരെ എന്തൊക്കെ വകുപ്പുതല നടപടികളാണ് സ്വീകരിച്ചത്; ഇയാള്‍ക്കെതിരെ പോലീസ് കേസ്സ് രജിസ്റര്‍ ചെയ്തുവോ; വ്യക്തമാക്കുമോ;

(സി)വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനത്തിലാണ് ഈ പരിശീലകന്‍ ജോലി നോക്കുന്നതെന്നും, സംസ്ഥാന പരിശീലകനാകാന്‍ ഇയാള്‍ക്ക് എന്താണ് യോഗ്യതയായി വിദ്യാഭ്യാസ വകുപ്പ് കണ്ടതെന്നും വ്യക്തമാക്കുമോ;

(ഡി)വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനമാണ് 'മൂല്യബോധനയാത്ര' നടത്തിയതെന്നും ആയതിന് ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കുമോ?

1102

പൊതുവിദ്യാഭ്യാസവകുപ്പിന് 2012-13 ബഡ്ജറ്റില്‍ അനുവദിച്ച തുക

ശ്രീ. . പ്രദീപ്കുമാര്‍

()പൊതുവിദ്യാഭ്യാസവകുപ്പിന്‍കീഴില്‍ 2012-2013 ബഡ്ജറ്റില്‍ ഓരോ ഇനത്തിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര വിഹിതം എത്ര;


(ബി)ഖജനാവില്‍ നിന്നും ഇതിനകം ചെലവഴിച്ച തുക എത്രയെന്നു വെളിപ്പെടുത്തുമോ; വിശദാംശം നല്‍കുമോ;

(സി)2012-13 സാമ്പത്തികവര്‍ഷം അനുവദിച്ച കേന്ദ്രാവിഷ്ക്കൃത പദ്ധതികള്‍ ഏവ; ഇവയോരോന്നിനും വകയിരുത്തിയ തുകയും, ചെലവഴിച്ച തുകയും എത്രയെന്ന് അറിയിക്കുമോ?

1103

എല്‍.എസ്.എസ്, യു.എസ് എസ്. എന്നിവയുടെ തുക വര്‍ദ്ധിപ്പിക്കല്‍

ശ്രീ. റ്റി..അഹമ്മദ് കബീര്‍

()എല്‍.എസ്.എസ്, യു.എസ്.എസ് എന്നീ സ്കോളര്‍ഷിപ്പുകളുടെ തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ സ്കോളര്‍ഷിപ്പ് തുക കാര്യമായി വര്‍ദ്ധിപ്പി ക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

1104

സ്കൂളുകളിലെ ഷിഫ്റ്റ് സമ്പ്രദായം

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്തെ എത്ര സ്കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ ;

(ബി)ഇതിന്റെ ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ;

(സി)ഇതു പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടികൈക്കൊള്ളുമോ ?

1105

മള്‍ട്ടി ഗ്രേഡ് ലേണിങ്ങ് സെന്ററുകള്‍ എല്‍.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യാന്‍ നടപടി

ശ്രീ. കെ കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് മള്‍ട്ടിഗ്രേഡ് ലേണിങ്ങ് സെന്ററുകള്‍ എല്‍.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുന്ന വിഷയം പരിഗണനയിലുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി)കാസര്‍ഗോഡ് ജില്ലയില്‍ ഏതൊക്കെ മള്‍ട്ടിഗ്രേഡ് ലേണിങ്ങ് സെന്ററുകളാണ് പരിഗണനയിലുളളത്;

(സി)ഇതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കാമോ;

(ഡി)ഇങ്ങനെ എല്‍.പി സ്ക്കൂളാക്കിമാറ്റുമ്പോള്‍ വര്‍ഷങ്ങളായി അവിടെ ജോലി ചെയ്തുവരുന്ന ജീവനക്കാരെ എന്ത് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് വിശദമാക്കാമോ?

1106

എന്‍.എസ്.എസ്., എന്‍.സി.സി., എസ്.പി.സി.ഗ്രേസ്മാര്‍ക്കുകള്‍ ഏകീകരിക്കാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

()ഹയര്‍സെക്കന്ററി മേഖലയിലെ വിവിധ പദ്ധതികളായ എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി എന്നിവയ്ക്ക് നല്‍കുന്ന ഗ്രേസ്മാര്‍ക്കിന്റെ അന്തരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഗ്രേസ്മാര്‍ക്കുകള്‍ ഏകീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി)എന്‍.എസ്.എസിന്റെ റെഗുലര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം എന്താണ്;

(ഡി)എന്‍.എസ്.എസ്. ഗ്രാന്റ് വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറ്റിയിട്ടുണ്ടോ; എങ്കില്‍ എന്താണ് മാറ്റങ്ങള്‍; വിശദമാക്കാമോ?

1107

ഹയര്‍സെക്കന്ററി പരീക്ഷാഡ്യൂട്ടിയ്ക്ക് പ്രൈമറി അദ്ധ്യാപകരെ നിയോഗിച്ച നടപടി

ശ്രീ. എം. ചന്ദ്രന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കെ. നാരായണന്‍

ശ്രീമതി കെ. എസ്. സലീഖ

()ഈ വര്‍ഷത്തെ ഹയര്‍സെക്കന്ററി പരീക്ഷാഡ്യൂട്ടിയ്ക്ക് പ്രൈമറി അദ്ധ്യാപകരെ നിയോഗിക്കുകയുണ്ടായോ; ഇത്തരം ഒരു സാഹചര്യം ഉണ്ടാകാനുള്ള കാരണമെന്താണ് ;

(ബി)അദ്ധ്യാപകരെ അതത് സ്കൂളില്‍ തന്നെ പരീക്ഷാഡ്യൂട്ടിക്ക് നിയോഗിക്കുകയുണ്ടായോ; ഇത് പരീക്ഷയുടെ വിശ്വാസ്യത ഇല്ലാതാക്കും എന്ന് അറിവുള്ളതാണോ ?

1108

പാചകത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്ത് സ്കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് നല്‍കുന്ന മിനിമം കൂലി എത്രയാണ് ;

(ബി)സ്കൂളുകളിലെ പാചകശാലയ്ക്ക് ഉണ്ടാവേണ്ട മിനിമംസൌകര്യങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)പാചകത്തൊഴിലാളികള്‍ക്ക് പ്രതിമാസ വൈദ്യപരിശോധന, യൂണിഫോം എന്നിവ ഏര്‍പ്പെടുത്താമോ ;

(ഡി)ഉച്ചഭക്ഷണം പാചകത്തിനും വിതരണത്തിനും ആവശ്യമായ പാത്രങ്ങള്‍ വാങ്ങുന്നതിന് മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കാമോ ?

1109

സ്കോളര്‍ഷിപ്പ് തുക

ശ്രീ. പി. കെ. ഗുരുദാസന്‍

()എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പുകളുടെ തുക അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത തുക കാലോചിതമായി പരിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

1110

ഹൈസ്കൂള്‍ ക്ളാസ്സുകളിലെ സാമൂഹ്യപാഠം പരീക്ഷ

ശ്രീ. മോന്‍സ് ജോസഫ്

()8-ാം ക്ളാസുമുതല്‍ 10-ാം ക്ളാസുവരെയുള്ള സാമൂഹ്യപാഠം പരീക്ഷ രണ്ട് വിഭാഗമായി നടത്തുവാനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)ഇപ്പോള്‍ സാമൂഹ്യപാഠം പരീക്ഷ രണ്ട് പരീക്ഷകളായി ക്രമീകരിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കാന്‍ കഴിയും എന്ന വസ്തുതയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുമോ?

1111

ബഡ്സ് സ്കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടം

ശ്രീ. എം. . ബേബി

()കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ബഡ്സ് സ്കൂളുകളില്‍ എത്ര എണ്ണത്തിന് സ്വന്തമായി കെട്ടിടം ഉണ്ട് ;

(ബി)സ്വന്തമായി കെട്ടിടം ഇല്ലാത്ത സ്കൂളുകള്‍ക്ക് അടിയന്തരമായി അവ നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുമോ ;

(സി)ബഡ്സ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് കണക്കാക്കി അടിസ്ഥാന സൌകര്യം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ സത്വര നടപടി കൈക്കൊള്ളുമോ ?

1112

തമിഴ് ഭാഷ ഐച്ഛികവിഷയമായി പഠിക്കുന്നതിനുള്ള സൌകര്യം

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ മുതലമട ഗവണ്‍മെന്റ് ഹൈസ്കൂളില്‍ തമിഴ് മീഡിയം ക്ളാസ് ഉള്ളതായി അറിയാമോ;

(ബി)തമിഴ്നാട് അതിര്‍ത്തിയോടുചേര്‍ന്ന് കിടക്കുന്ന മുതലമട പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും തമിഴ് മീഡിയത്തില്‍ പഠിച്ച് എസ്.എസ്.എല്‍.സി പാസാകുന്ന കുട്ടികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനത്തിന് തമിഴ് പഠിക്കാനുള്ള സൌകര്യം ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)മുതലമട ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തമിഴ് ഭാഷ ഐച്ഛിക വിഷയമായി പഠിക്കുന്നതിനുള്ള സൌകര്യം ഒരുക്കാന്‍ നടപടി സ്വീകരിക്കുമോ; ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കേണ്ടതെന്ന് വിശദമാക്കുമോ?

1113

അഡീഷണല്‍ സ്കീല്‍ ഡെവലപ്പ്മെന്റ്പ്രോജക്ടിന്റെ പുരോഗതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()അഡീഷണല്‍ സ്കില്‍ ഡെവലപ്പ്മെന്റ് പ്രോജക്ടിന്റെ ഭാഗമായുള്ള പരിശീലന കേന്ദ്രമായി മങ്കട നിയോജകമണ്ഡലത്തില്‍ നിന്നും ഏതെല്ലാം സ്ഥാപനങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന് അറിയിക്കാമോ;

(ബി)മങ്കട മണ്ഡലത്തിലെ പ്രസ്തുത പ്രോജക്ടിന്റെ പുരോഗതി വ്യക്തമാക്കുമോ?

1114

ഹയര്‍ സെക്കന്ററി ജില്ലാതല ഓഫീസുകള്‍

ശ്രീമതി കെ. കെ. ലതിക

()ഹയര്‍ സെക്കന്ററ സ്കൂളുകള്‍ക്കായി ജില്ലാതല ഓഫീസുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)എങ്കില്‍, വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ചു നല്‍കിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിന് തസ്തികകള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ഡി)ഇല്ലെങ്കില്‍, കാരണം വ്യക്തമാക്കുമോ;

()അഡീഷണല്‍ ബാച്ചുകള്‍ അനുവദിച്ചു നല്‍കിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അനദ്ധ്യാപക തസ്തികകളിലെ ജോലികള്‍ ചെയ്യുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ?

1115

സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ സ്കൂളുകളില്‍ പുതിയതായിപ്ളസ് ടു കോഴ്സുകള്‍

ശ്രീ. ബി. സത്യന്‍

()പുതിയ അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ സ്കൂളുകളില്‍ പുതിയതായി പ്ളസ് ടു കോഴ്സുകള്‍ തുടങ്ങുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട നഗരൂര്‍ ചെറുന്നിയൂര്‍, പുളിമാത്ത് ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഇല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത പഞ്ചായത്തുകളില്‍ ഹയര്‍ സെക്കണ്ടറി കോഴ്സുകള്‍ തുടങ്ങുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

1116

ഹയര്‍ സെക്കന്ററി പരീക്ഷാ നടത്തിപ്പിലെ പാകപ്പിഴ

ശ്രീ. കെ. ദാസന്‍

()ഈ വര്‍ഷം ഹയര്‍ സെക്കണ്ടറി പരീക്ഷ നടത്തിപ്പില്‍ വ്യാപകമായ താളപ്പിഴകള്‍ സംഭവിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്കൂള്‍ തല പരീക്ഷയ്ക്കൊപ്പം ഹയര്‍ സെക്കണ്ടറി പൊതു പരീക്ഷയും നടത്താന്‍ തീരുമാനിച്ചത് ഏത് സാഹചര്യത്തിലാണ് എന്ന് വ്യക്തമാക്കാമോ;

(സി)പരീക്ഷയ്ക്ക് അധ്യാപകരെ ചുമതലപ്പെടുത്തുന്ന നടപടികള്‍ ഹയര്‍ സെക്കണ്ടറി റീജിയണല്‍ ഡയറക്ടറേറ്റ് തലത്തിലാണോ ജില്ലാ വിദ്യാഭ്യാസ ഓഫീസ് തലത്തിലാണോ നിര്‍വ്വഹിക്കുന്നത് എന്ന് വിശദമാക്കാമോ;

(ഡി)എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ അതത് സ്കൂളില്‍ തന്നെ ഡ്യൂട്ടിയ്ക്ക് നിയമിക്കുന്നതും താല്‍ക്കാലിക അധ്യാപകരെ പരീക്ഷാ ഡൂട്ടിക്ക് നിയമിക്കുന്നതും പരീക്ഷാ നടത്തിപ്പില്‍ സ്വീകരിച്ചുവരുന്ന കീഴ്വഴക്കമാണോ എന്നും മുന്‍വര്‍ഷങ്ങളില്‍ ഇങ്ങനെ വ്യാപക പരാതി ഉണ്ടായിരുന്നുവോ എന്നും വ്യക്തമാക്കാമോ;

()പരീക്ഷാ സൂപ്രണ്ടായി നിയമിക്കപ്പെടുന്നതിന് സീനിയോറിറ്റി മാനദണ്ഡമായി പരിഗണിക്കാറുണ്ടോ; എങ്കില്‍ സീനിയോറിറ്റി മറികടന്ന് വടകര വിദ്യാഭ്യാസ ജില്ലയില്‍പ്പെട്ട അരികുളം കെ.പി.എം.എച്ച്.എസ്-ലെ ജൂനിയര്‍ അധ്യാപകനെ ചീഫ് സൂപ്രണ്ടായി നിയമിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ;

(എഫ്)ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമോ?

1117

ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍

ശ്രീ..റ്റി. ജോര്‍ജ്

()ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1957-ല്‍ ആരുടെ പേരിലാണ് അനുവദിച്ചത്;

(ബി)വിദ്യാഭ്യാസ വകുപ്പിന്റെ രേഖകള്‍ പ്രകാരം സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം ആരുടെ പേരിലാണ്;

(സി)പഞ്ചായത്തിന് അനുവദിച്ചിട്ടുള്ള സ്കൂള്‍ ഒരു സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

1118

അക്കാദമിക് നിലവാരം കുറഞ്ഞുവരുന്നത് പഠിക്കുന്നതിന് സമിതി

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്തെ പ്രൊഫഷണല്‍ എഞ്ചിനീയറിംഗ് കോളേജുകളുടെ അക്കാദമിക് നിലവാരം കുറഞ്ഞുവരുന്നതമായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിജയശതമാനം കുറഞ്ഞതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടോ; സമിതിയിലെ അംഗങ്ങള്‍ ആരെല്ലാം; വിശദമാക്കുമോ;

(സി)സമിതിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ സമിതി ഇടക്കാല റിപ്പോര്‍ട്ടുകളോ ശുപാര്‍ശകളോ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍, ആയതിന്റെ പകര്‍പ്പ് അടക്കം വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

()റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്ത് തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

1119

സ്വാശ്രയ കോളേജുകളിലെ വിദ്യാഭ്യാസ നിലവാരം

ശ്രീ.സി. ദിവാകരന്‍

()സ്വാശ്രയ കോളേജുകള്‍ നിലവില്‍ വന്നതോടെ വിദ്യാഭ്യാസ നിലവാരം പ്രത്യേകിച്ച് എന്‍ജിനീയറിംഗ് വിദ്യാഭ്യാസ നിലവാരം ഇടിഞ്ഞതായുള്ള ഹൈക്കോടതിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പരാമര്‍ശം സംബന്ധിച്ച് സ്വീകരിച്ച നടപടി വിശദമാക്കാമോ ?

1120

എയ്ഡഡ് എന്‍ജിനീയറിംഗ് കോളേജുകളിലെ നിയമനങ്ങള്‍ക്ക് എ..സി.ടി.. മാനദണ്ഡപ്രകാരമുള്ള ശമ്പളം

ശ്രീമതി പി. അയിഷാ പോറ്റി

()സംസ്ഥാനത്തെ എയ്ഡഡ്എന്‍ജിനീയറിംഗ് കോളേജുകളിലെ നിയമനങ്ങള്‍ക്ക് എ..സി.ടി.. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കി ശമ്പള വിതരണം, ഗ്രേഡ് മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജുകളില്‍ പോളിസ്ര്ടീമില്‍പ്പെട്ട അദ്ധ്യാപകര്‍ക്ക് നിയമനമോ ഗ്രേഡോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ ?

<<back

  next page>> 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.