Q.
No |
Questions
|
841
|
തിരുവനന്തപുരം
നഗരത്തിലെ
പൈപ്പുപൊട്ടല്‍
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)തിരുവനന്തപുരം
നഗരത്തില്‍
അടുത്തിടെയുണ്ടായ
പൈപ്പുപൊട്ടലിന്റെ
കാരണം
എന്താണെന്നു
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ബി)ഏതെങ്കിലും
വിധത്തിലുള്ള
അട്ടിമറിയോ
ജീവനക്കാരുടെ
ഭാഗത്തുനിന്നുള്ള
വീഴ്ചയോ
മൂലമാണ്
പൈപ്പ്
പൊട്ടാനിടയായതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പ്രസ്തുത
സംഭവം
സംബന്ധിച്ച്
വാട്ടര്‍
അതോറിട്ടി
എന്തെങ്കിലും
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
842 |
കല്ലുവാതുക്കല്‍
ഗ്രാമ
പഞ്ചായത്തിലെ
കുടിവെള്ള
പൈപ്പുലൈനുകള്‍
ശ്രീ.ജി.എസ്.ജയലാല്‍
(എ)ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തിലെ
കല്ലുവാതുക്കല്‍
ഗ്രാമപഞ്ചായത്ത്
പ്രദേശത്ത്
നിലവിലുണ്ടായിരുന്ന
കാലപ്പഴക്കം
ചെന്ന
പൈപ്പ്
ലൈനുകള്‍
മാറ്റി
പുതിയവ
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച
നടപടികളുടെ
പുരോഗതി
അറിയിക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തി
കാലതാമസം
കൂടാതെ
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
843 |
മീനാട്
പദ്ധതി
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)മീനാട്
പദ്ധതിയില്‍
നിന്ന്
പ്രകാരം
എന്നത്തേക്ക്
ജലവിതരണം
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)പ്രസ്തുത
പദ്ധതി
എന്നാണ്
കമ്മീഷന്‍
ചെയ്യാന്‍
തീരുമാനിച്ചിട്ടുളളത്
എന്നറിയിക്കുമോ;
(സി)വെളിയം
ഗ്രാമപഞ്ചായത്തില്‍
പ്രസ്തുത
പദ്ധതിയുടെ
ഭാഗമായി
ജലവിതരണ
പൈപ്പുകള്‍
നാളിതുവരെയും
സ്ഥാപിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ഡി)കൊല്ലം
ജില്ല
നേരിടുന്ന
രൂക്ഷമായ
കുടിവെളള
ക്ഷാമത്തിന്
ഒരു
പരിധിവരെ
പരിഹാരം
കാണാമായിരുന്ന
പ്രസ്തുത
പദ്ധതി
കമ്മീഷന്‍
ചെയ്യാന്‍
ഇനിയും
കാലതാമസം
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ? |
844 |
കുണ്ടറ
മണ്ഡലത്തില്‍
ഭരണാനുമതി
ലഭിച്ച
പ്രവൃത്തികള്‍
ശ്രീ.
എം.
എ.
ബേബി
(എ)കുണ്ടറ
മണ്ഡലത്തില്‍
ഈ വര്‍ഷം
ചെറുകിട
ജലസേചനവകുപ്പിന്റെ
എത്ര
പ്രവൃത്തികള്‍ക്കു
ഭരണാനുമതി
ലഭിച്ചുവെന്നു
വ്യക്തമാക്കുമോ;
(ബി)പ്രസ്തുതനിയോജകമണ്ഡലത്തിലെ
എം.എല്‍.എ.
നിര്‍ദ്ദേശിച്ച
എത്ര
പ്രവൃത്തികള്‍ക്കാണു
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)പദ്ധതികള്‍
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കുമോ? |
845 |
ജലവിഭവ
വകുപ്പിന്റെ
കൊട്ടാരക്കര
നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികള്‍
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)ഈ
സര്‍ക്കാര്‍
കൊട്ടാരക്കര
നിയോജക
മണ്ഡലത്തിലെ
ജലവിഭവ
വകുപ്പിന്റെ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിച്ചവയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)ഭരണാനുമതി
ലഭിച്ചവയില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ
ഇപ്പോഴത്തെ
സ്ഥിതി
വിശദമാക്കുമോ? |
846 |
കായംകുളം
വാട്ടര്‍
അതോറിറ്റി
ഓഫീസിലെ
ഒഴിവുകള്‍
ശ്രീ.
സി.
കെ.
സദാശിവന്‍
(എ)കായംകുളം
വാട്ടര്‍
അതോറിറ്റി
ഓഫീസില്‍
അസിസ്റന്റ്
എഞ്ചിനീയറുടെ
തസ്തിക
മാസങ്ങളായി
ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
എത്രയും
പെട്ടെന്ന്
പ്രസ്തുത
ഒഴിവു
നികത്തുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ? |
847 |
റാന്നി/
മല്ലപ്പളളി
സെക്ഷനുകളിലെ
ചെറുകിട
ജലസേചന
പദ്ധതികള്
ശ്രീ.
രാജു
എബ്രഹാം
(എ)ചെറുകിട
ജലസേചന
വകുപ്പിന്റെ
റാന്നി/മല്ലപ്പളളി
സെക്ഷനുകളില്‍
നിന്ന്
ഏതൊക്കെ
പദ്ധതികളാണ്
തയ്യാറാക്കി
നല്‍കിയിട്ടുളളത്;
ഇവയില്‍
എത്ര
എണ്ണത്തിനാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളത്;
ഭരണാനുമതി
ലഭിച്ച
പ്രവൃത്തികളുടെ
നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)ഭരണാനുമതി
നല്‍കിയിട്ടില്ലെങ്കില്‍
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനും
അടിയന്തിരമായി
നടപ്പാക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ?
|
848 |
ചേര്‍ത്തല
ജപ്പാന്‍
കുടിവെളള
പദ്ധതി
ശ്രീ.
പി.
തിലോത്തമന്‍
(എ)ജപ്പാന്‍
കുടിവെളള
പദ്ധതി
പ്രകാരം
ചേര്‍ത്തലയില്‍
ഇതിനോടകം
എത്ര
പൊതു
ടാപ്പുകളിലൂടെ
വെളളം
വിതരണം
ചെയ്യുന്നുണ്ടെന്നു
വ്യക്തമാക്കുമോ;
പ്രസ്തുത
പൊതു
ടാപ്പുകള്‍
ചേര്‍ത്തലയില്‍
എവിടെയെല്ലാമാണെന്നു
വ്യക്തമാക്കുമോ;
(ബി)മുമ്പ്
ജല
അതോറിറ്റിയുടെ
വെളളം
നല്‍കിയിരുന്ന
എത്ര
പൊതു
ടാപ്പുകള്‍
നിലവില്‍
ജപ്പാന്‍
കുടിവെളള
വിതരണത്തിന്
വിനിയോഗിക്കുന്നുണ്ട്
എന്നു
വ്യക്തമാക്കുമോ;
(സി)വാട്ടര്‍
അതോറിറ്റി
ജലവിതരണത്തിന്
ഉപയോഗിച്ചിരുന്ന
പഴയ
പൈപ്പ്
ലൈനുകള്‍
ഉപയോഗശൂന്യമായിത്തീര്‍ന്നിട്ടുള്ളതിനാല്‍
ജപ്പാന്‍
കുടിവെളള
പദ്ധതിയുടെ
കണക്ഷന്‍
നല്‍കാനാകുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പ്രസ്തുത
പ്രദേശത്ത്
കുടിവെളള
കണക്ഷന്‍
ലഭിക്കുന്നതിന്
പൈപ്പിന്
ഒരു
മീറ്ററിന്
70 രൂപ
നിരക്കില്‍
പണമടക്കേണ്ടിവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം
നടപടികള്‍
ഉള്‍പ്രദേശങ്ങളിലുളള
പാവപ്പെട്ട
ജനങ്ങള്‍ക്ക്
കുടിവെളള
പദ്ധതി
പ്രകാരമുളള
വെളളം
നിഷേധിക്കുന്നതിനു
തുല്യമാണെന്നത്
ബോധ്യപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(എഫ്)വീടുകളിലേക്ക്
വാട്ടര്‍
അതോറിറ്റി
മുഖേനയും
ജപ്പാന്‍
കുടിവെളള
പദ്ധതി
മുഖേനയും
കുടിവെളളം
വിതരണം
ചെയ്യുന്ന
പൈപ്പ്
ലൈനില്‍
ഗുണഭോക്താവിന്റെ
വീട്ടിലോ
പരിസരത്തോ
പോലുമല്ലാതെ
സംഭവിക്കുന്ന
തകരാറിന്
ഉപഭോക്താവ്
പണം നല്‍കേണ്ടി
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
849 |
അമ്പലപ്പുഴ
മണ്ഡലത്തില്‍
നടപ്പാക്കുന്ന
ചെറുകിട
ജലസേചന
വകുപ്പിന്റെ
പ്രവൃത്തികള്‍
ശ്രീ.ജി.
സുധാകരന്‍
(എ)അമ്പലപ്പുഴ
നിയമസഭാ
മണ്ഡലത്തില്‍
ഇപ്പോള്‍
നടപ്പാക്കിവരുന്ന
ജലസേചന
വകുപ്പിന്റെ
ചെറുകിട
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)2012-13
സാമ്പത്തികവര്‍ഷം
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
പ്രസ്തുതയിനത്തില്‍
എന്തു
തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ
? |
850 |
കുട്ടനാട്
നിയോജക
മണ്ഡലത്തില്‍
ജലസേചന
വകുപ്പിന്റെ
സാമ്പത്തികാനുമതി
ലഭ്യമായ
നിര്‍മ്മാണ
പ്രവൃത്തികള്‍
ശ്രീ.
തോമസ്
ചാണ്ടി
(എ)2012-2013
സാമ്പത്തിക
വര്‍ഷത്തില്‍
കുട്ടനാട്
നിയോജക
മണ്ഡലത്തില്‍
ജലസേചന
വകുപ്പിന്റെ
സാമ്പത്തികാനുമതി
ലഭ്യമായ
മേജര്‍,
മൈനര്‍
പ്രവൃത്തികളുടെ
എസ്റിമേറ്റ്
തുക
സഹിതമുളള
പട്ടിക
ലഭ്യമാക്കുമോ;
(ബി)ആരുടെ
ശുപാര്‍ശകള്‍/
അപേക്ഷകള്‍
പ്രകാരമാണ്
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
സാമ്പത്തികാനുമതി
നല്‍കിയത്
എന്ന്
വ്യക്തമാക്കുമോ? |
851 |
കുട്ടനാട്
മണ്ഡലത്തിലെ
മേജര്‍,
മൈനര്‍
പ്രവൃത്തികള്‍ക്ക്
സാമ്പത്തികാനുമതി
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്
നിയോജക
മണ്ഡലത്തില്‍
ജലസേചന
വകുപ്പിന്റെ
കീഴില്‍
മേജര്‍,
മൈനര്‍
പ്രവൃത്തികളുടെ
സാമ്പത്തികാനുമതിക്കായി
മണ്ഡലത്തില്െ
നിയമസഭാംഗം
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
അനുമതി
ലഭ്യമാക്കി
എന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തികള്‍ക്ക്
മുന്‍ഗണന
നല്‍കി 2013-14
സാമ്പത്തിക
വര്‍ഷത്തിന്റെ
ആരംഭത്തില്‍
തന്നെ
സാമ്പത്തിക
അനുമതി
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
852 |
പന്തളം
കുടിവെള്ള
പദ്ധതി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)അടൂര്‍
നിയോജക
മണ്ഡലത്തിലെ
പന്തളത്ത്
അനുഭവപ്പെടുന്ന
കുടിവെള്ള
ക്ഷാമത്തിന്
പരിഹാരമായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പന്തളം
കുടിവെള്ള
പദ്ധതി
വര്‍ഷങ്ങളായി
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പദ്ധതി
പൂര്‍ത്തീകരണത്തിന്
അധികമായി
വേണ്ട
തുകയ്ക്ക്
ഭരണാനുമതി
നല്‍കി
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനസജ്ജമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)എങ്കില്‍
പ്രസ്തുത
പദ്ധതി
എന്ന്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നറിയിക്കുമോ
? |
853 |
പീരുമേട്
നിയോജകമണ്ഡലത്തിലെ
ഹെലിബറിയ
വാട്ടര്‍
സപ്ളൈ
സ്കീം
ശ്രീമതി
ഇ.എസ്.ബിജിമോള്‍
(എ)പീരുമേട്
നിയോജക
മണ്ഡലത്തിലെ
ഹെലിബറിയ
വാട്ടര്‍സപ്ളൈ
സ്കീമിന്റെ
അടങ്കല്‍
തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
പദ്ധതിക്കായി
നാളിതുവരെ
എത്ര തുക
ചെലവഴിച്ചു
എന്ന്
വിശദീകരിക്കുമോ;
(ബി)പ്രസ്തുത
പദ്ധതി
എന്ന്
കമ്മീഷന്‍
ചെയ്യുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ? |
854 |
വൈപ്പിന്‍
പ്രദേശങ്ങളില്‍
കടല്‍ച്ചിറ
കെട്ടുന്നതിന്
നടപടി
ശ്രീ.
എസ്
ശര്‍മ്മ
(എ)വൈപ്പിന്‍
മണ്ഡലത്തിലെ
വിവിധ
പ്രദേശങ്ങളില്‍
അനുഭവപ്പെടുന്ന
ശക്തമായ
വേലിയേറ്റം
മൂലം
പ്രസ്തുത
പ്രദേശങ്ങളില്‍
രൂക്ഷമായ
വെളളക്കെട്ട്
രൂപപ്പെട്ടിട്ടുളളതും
തന്മൂലം
ജനങ്ങള്‍
ബുദ്ധിമുട്ടുകള്‍
നേരിടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഓരോ
വര്‍ഷവും
ശക്തമായിക്കൊണ്ടിരിക്കുന്ന
പ്രസ്തുത
പ്രതിഭാസം
മൂലം
ദുരിതമനുഭവിക്കുന്ന
പ്രദേശങ്ങള്‍
കല്‍ച്ചിറകെട്ടി
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)പ്രസ്തുത
ആവശ്യത്തിലേക്കായി
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അവയിന്മേല്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ? |
855 |
തൃക്കാക്കരയില്‍
കുടിവെളള
പദ്ധതി
തുടങ്ങാന്‍
നടപടി
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)തൃക്കാക്കരയില്‍
കുടിവെളള
പദ്ധതികള്‍
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)തൃക്കാക്കര
കുടിവെളള
പദ്ധതിയെ
ജപ്പാന്‍
കുടിവെളള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പണി
തുടങ്ങുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
856 |
പേരങ്ങൂര്‍
കനാലിന്റെയും
കാരണക്കോണം
തോടിന്റെയും
പുനരുദ്ധാരണത്തിന്
നടപടി
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)
പേരങ്ങൂര്‍
കനാലിന്റെ
പുനരുദ്ധാരണത്തിനായി
തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)കാരണക്കോണം
തോട്
നന്നാക്കി
നീരൊഴുക്ക്
സുഗമമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
857 |
ഞാറക്കല്‍
വാട്ടര്‍
അതോറിറ്റി
ഓഫീസിലെ
ഒഴിവുകള്‍
നികത്തുന്നതിന്
നടപടി
ശ്രീ.
എസ്.
ശര്‍മ്മ
(എ)വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഞാറക്കല്‍
വാട്ടര്‍
അതോറിറ്റി
ഓഫീസില്‍
വിവിധ
തസ്തികകളിലായി
നിലവിലുള്ള
ഒഴിവുകള്‍
എത്രയെന്ന്
ഇനം
തിരിച്ച്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ
? |
858 |
മലയാറ്റൂര്‍
നമ്പര്‍ -
2 ലിഫ്റ്റ്
ഇറിഗേഷന്‍
കനാല്‍
പുനരുദ്ധരിക്കാന്‍
നടപടി
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നിയോജകമണ്ഡലത്തിലെ
മലയാറ്റൂര്‍
- നീലീശ്വരം
ഗ്രാമപഞ്ചായത്തില്‍
മലയാറ്റൂര്‍
നമ്പര്‍ -
2 ലിഫ്റ്റ്
ഇറിഗേഷന്‍
കനാല്‍
ഗോതമ്പ്
റോഡ്
മുതല്‍
പള്ളിപ്പേട്ട
വിപ്പാണി
വരെയുള്ള
ഇറിഗേഷന്‍
കനാല്‍
തകര്‍ന്നു
കിടക്കുന്നത്
പുനരുദ്ധരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി
വിശദമാക്കുമോ
;
(ബി)പ്രസ്തുത
മേഖലയില്‍
അനുഭവപ്പെടുന്ന
അതിരൂക്ഷമായ
വരള്‍ച്ച
കണക്കിലെടുത്ത്
പ്രസ്തുത
കനാലിലെ
ജലനഷ്ടം
പരിഹരിക്കുന്നതിനായി
പ്രസ്തുത
കനാല്‍,
വരള്‍ച്ചാദുരിതാശ്വാസപദ്ധതിയില്‍പ്പെടുത്തി
പുനരൂദ്ധരിക്കാന്‍
അടിയന്തര
നടപടി
സ്വീകരിക്കുമോ
? |
859 |
ചാലക്കുടി
പ്രദേശത്തെ
പൈപ്പുകള്‍
പൊട്ടുന്നതു
മൂലമുണ്ടാകുന്ന
ജല ദൌര്‍ലഭ്യം
ശ്രീ.
ബി.ഡി.ദേവസ്സി
(എ)ചാലക്കുടി
മുനിസിപ്പല്‍
പ്രദേശങ്ങളായ
പോട്ട,
പനമ്പിള്ളി
കോളേജ്,
ഉറുമ്പന്‍കുന്ന്
എന്നീ
പ്രദേശങ്ങളിലേയും
ചൌക്ക
റോഡിലേയും
പൈപ്പുകള്‍
പൊട്ടി
വലിയ
അളവില്‍
ജലം
പാഴാകുന്നതുമൂലം
കുടിവെള്ള
ദൌര്‍ലഭ്യം
നേരിടുന്നതും
റോഡുകള്‍
തകരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;
(ബി)ആയത്
പരിഹരിക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
860 |
ചേലക്കര
മണ്ഡലത്തിലെ
ചെറുതുരുത്തി
നെടിമ്പുര
കുടിവെള്ള
പദ്ധതി
ശ്രീ.
കെ.
രാധാകൃഷ്ണന്‍
(എ)ചേലക്കര
മണ്ഡലത്തിലെ
ചെറുതുരുത്തി
നെടിമ്പുര
കുടിവെള്ള
പദ്ധതി
പ്രവര്‍ത്തനമാരംഭിച്ചതെന്നാണെന്നറിയിക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)പ്രസ്തുത
പദ്ധതിക്കുവേണ്ടി
ഇതുവരെ
ചെലവഴിച്ച
തുകയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതി
എന്ന്
കമ്മീഷന്‍
ചെയ്യാന്‍
കഴിയുമെന്ന്
അറിയിക്കുമോ? |
861 |
‘ജലനിധി’
പദ്ധതിയുടെ
രണ്ടാം
ഘട്ടം
ശ്രീ.കെ.
അച്ചുതന്‍
,,
ജോസഫ്
വാഴക്കന്‍
,,
വി.ഡി.
സതീശന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
(എ)‘ജലനിധി’
പദ്ധതിയുടെ
രണ്ടാം
ഘട്ടം
പഞ്ചായത്തുകളില്‍
ആരംഭിക്കുന്നതിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)ഏന്തെല്ലാം
സഹായങ്ങളാണ്
പ്രസ്തുത
പദ്ധതിക്ക്
ലഭ്യമാകുന്നതെന്ന്
അറിയിക്കുമോ;
(ഇ)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്ന്
വിശദമാക്കുമോ? |
862 |
നെന്മാറ
നിയോജകമണ്ഡലത്തില്‍
കുടിവെള്ളപദ്ധതി
ആരംഭിക്കാന്‍
നടപടി
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)നെന്മാറ
മണ്ഡലത്തിലെ
പോത്തുണ്ടി
ഡാം
സ്രോതസ്സായി
നെന്മാറ,
അയിലൂര്‍,
മേലാര്‍കോട്
പഞ്ചായത്തുകള്‍ക്കായി
കുടിവെള്ള
പദ്ധതി
ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ
;
(ബി)പ്രസ്തുത
പദ്ധതിക്കായി
നിലവില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്
; വിശദമാക്കുമോ
;
(സി)പ്രസ്തുത
പദ്ധതി
എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ
? |
863 |
പാലക്കാട്
ജില്ലയിലെ
ജലനിധി
രണ്ടാംഘട്ട
പദ്ധതി
ശ്രീ.എം.ഹംസ
(എ)ജലനിധി
രണ്ടാംഘട്ട
~ പദ്ധതിയില്‍
പാലക്കാട്
ജില്ലയിലെ
ഏതെല്ലാം
പഞ്ചായത്തുകളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)ജലനിധി
രണ്ടാംഘട്ട
പദ്ധതിയില്‍
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താത്ത
പഞ്ചായത്തുകളെ
കൂടി ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)ജലനിധി
രണ്ടാം
ഘട്ട
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നാളിതുവരെ
സ്വീകരിച്ചു
എന്ന്
വിശദീകരിക്കുമോ? |
864 |
നെന്മാറ
മണ്ഡലത്തിലെ
ജലനിധി
പദ്ധതി
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)നെന്മാറ
മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളിലാണ്
ജലനിധി
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)പ്രസ്തുത
പഞ്ചായത്തുകളിലെ
കുടിവെള്ള
ലഭ്യത
സംബന്ധിച്ച
നിലവിലെ
സ്ഥിതി
വിശദമാക്കുമോ? |
865 |
ഒറ്റൂര്‍,
മണമ്പൂര്‍
പഞ്ചായത്തുകളിലെ
കുടിവെള്ള
പദ്ധതി
ശ്രീ.
ബി.
സത്യന്‍
(എ)ഒറ്റൂര്‍,
മണമ്പൂര്‍
ഗ്രാമപഞ്ചായത്തുകളിലേക്ക്
കുടിവെള്ളമെത്തിക്കുന്ന
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ
;
(ബി)പ്രസ്തുത
പദ്ധതി
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ
? |
866 |
പാലക്കാട്
ജില്ലയിലെ
ജലസംഭരണികളിലെ
ജലനിരപ്പ്
ശ്രീ.
എം.
ചന്ദ്രന്‍
(എ)പാലക്കാട്
ജില്ലയിലെ
ജലസംഭരണികളിലെ
ഓരോന്നിലെയും
ഇപ്പോഴത്തെ
ജലനിരപ്പ്
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച്
പ്രസ്തുത
ജലനിരപ്പ്
അപകടകരമാംവിധം
താഴ്ന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ജില്ലയിലെ
ജലലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം
അടിയന്തര
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
867 |
കോഴിക്കോട്
ജില്ലയില്‍
നടപ്പാക്കുന്ന
ജപ്പാന്‍
കുടിവെളള
പദ്ധതി
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)കോഴിക്കോട്
ജില്ലയില്‍
നടപ്പാക്കുന്ന
ജപ്പാന്‍
കുടിവെളള
പദ്ധതിയുടെ
പൈപ്പ്
ലൈനിലേക്ക്
പെരുവണ്ണാമുഴി
ഡാമില്‍
നിന്ന്
ജലം
ശേഖരിക്കുന്നതിന്
എന്തുതരം
സാങ്കേതിക
വിദ്യയാണ്
സ്വീകരിക്കാന്‍
തീരുമാനിച്ചിട്ടുളളത്;
വിശദമാക്കുമോ;
(ബി)പമ്പുകളുടെ
സഹായമില്ലാതെ
ഗ്രാവിറ്റേഷണല്‍
ഫ്ളോ വഴി
ജലം
സംഭരിക്കാന്‍
കഴിയുമെന്ന
ആദ്യ
നിഗമനത്തിന്
വിരുദ്ധമായി
മറ്റ്
നടപടികള്‍
സ്വീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)ഉണ്ടെങ്കില്‍
പമ്പുകളുടെ
പ്രവര്‍ത്തനത്തിന്
വേണ്ടിവരുന്ന
ഇന്ധനച്ചെലവ്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
അറിയിക്കുമോ? |
868 |
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
കടല്‍ഭിത്തി
നിര്‍മ്മാണം
ശ്രീ.
കെ.
ദാസന്‍
(എ)കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
കടലാക്രമണം
ചെറുക്കുന്നതിനുളള
പദ്ധതികള്‍
ഏതെല്ലാം
എന്നറിയിക്കുമോ;
ഓരോ
പദ്ധതിയിലും
നടന്നുവരുന്ന
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ഏതൊക്കെ
പഞ്ചായത്തുകളിലാണെന്ന്
വ്യക്തമാക്കുമോ;
(സി)ഓരോ
പദ്ധതിക്കും
എന്തു
തുകയുടെ
ഭരണാനുമതി
ലഭിച്ചിട്ടുണ്ട്
എന്നറിയിക്കുമോ?
(ഡി)പ്രസ്തുത
പ്രവൃത്തികളുടെ
ഓരോന്നിന്റെയും
പുരോഗതി
വ്യക്തമാക്കുമോ;
(ഇ)2013-2014
വര്‍ഷത്തെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
കടലാക്രമണം
ചെറുക്കുന്നതിനുളള
പദ്ധതികള്‍
ഏതെല്ലാം
എന്നറിയിക്കുമോ;
ഓരോ
പദ്ധതിയും
പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കുമോ;
ഓരോ
പദ്ധതിയുടെയും
എസ്റിമേറ്റ്
സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)കൊയിലാണ്ടി
മണ്ഡലത്തില്‍
കടല്‍ഭിത്തി
ഇല്ലാത്തതും
കടല്‍ഭിത്തി
തകര്‍ന്നിരിക്കുന്നതുമായ
പ്രദേശങ്ങള്‍
എവിടെയെല്ലാം
എന്നും
പ്രസ്തുത
ഓരോ
പ്രദേശത്തും
കടല്‍ഭിത്തിയില്ലാത്ത
ഭാഗം
ഏകദേശം
എത്ര
ദൂരം
വരുമെന്നും
വ്യക്തമാക്കുമോ;
(ജി)കടല്‍ഭിത്തിയില്ലാത്ത
പ്രസ്തുത
പ്രദേശങ്ങളില്‍
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിന്
2013-2014 ബഡ്ജറ്റിലേക്ക്
നല്‍കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ? |
869 |
കൊയിലാണ്ടിയിലെ
ചിറ്റാരി
കടവ്
റഗുലേറ്റര്‍
കം
ബ്രിഡ്ജ്
നിര്‍മ്മാണം
ശ്രീ.
കെ.
ദാസന്‍
(എ)കൊയിലാണ്ടിയില്‍
ചിറ്റാരി
കടവ്
റഗുലേറ്റര്‍
കം
ബ്രിഡ്ജിന്റെ
ഭരണാനുമതിയുമായി
ബന്ധപ്പെട്ട്
ജലവിഭവ
വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി
4/01/2013 തീയതിയിലെ
കത്തില്‍
ഇറിഗേഷന്‍
ചീഫ്
എഞ്ചിനീയറോട്
എന്തെല്ലാം
കാര്യങ്ങള്‍
നിര്‍വ്വഹിക്കാനാണ്
ആവശ്യപ്പെട്ടിരുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കത്ത്
ഇറിഗേഷന്‍
ചീഫ്
എഞ്ചിനീയറുടെ
ഓഫീസില്‍
ലഭിച്ചത്
എന്നാണ്
എന്ന്
അറിയിക്കാമോ;
(സി)പ്രിന്‍സിപ്പല്‍
സെക്രട്ടറിയുടെ
നിര്‍ദ്ദേശമനുസരിച്ച്
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റിമേറ്റ്
2012 എസ്.ആര്‍
അനുസരിച്ച്
പുതുക്കി
നല്‍കിയോ
എന്നും ഐ.ഡി.ആര്‍.ബി
ഡിസൈനിന്റെ
പകര്‍പ്പ്
ലഭ്യമാക്കിയോ
എന്നും
വ്യക്തമാക്കാമോ;
(ഡി)ആദ്യഘട്ടത്തില്‍
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റിമേറ്റ്
ഭരണാനുമതിക്കായി
സമര്‍പ്പിക്കുമ്പോള്‍
ഐ.ഡി.ആര്‍.ബി
ഡിസൈന്‍
ജലവിഭവ
വകുപ്പില്‍
ഇറിഗേഷന്‍
ചീഫ്
എഞ്ചിനീയര്‍
സമര്‍പ്പിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത
പ്രവൃത്തിയുടെ
നടപടികള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നും
സൂപ്രണ്ടിംഗ്
എഞ്ചിനീയര്‍
ഓഫീസില്‍
നിന്ന്
സമര്‍പ്പിച്ചിട്ടുള്ള
എസ്റിമേറ്റിന്
ചിഫ്
എഞ്ചിനീയറുടെ
ഓഫീസില്‍
നിന്ന്
എന്തു
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(എഫ്)എം.ഐ.ആര്‍.പി.എ
യില്‍
ബജറ്റ്
അനുമതി
ലഭിച്ച
പ്രസ്തുത
പദ്ധതി
ഇതുവരെയും
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടില്ല
എന്നതും
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതില്‍
ജലവിഭവ
വകുപ്പില്‍
വലിയ
കാലതാമസം
ഉണ്ടാവുന്നു
എന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)പ്രസ്തുത
പ്രവൃത്തിയുടെ
ഓരോ
ഘട്ടത്തിന്റെയും
പുരോഗതി
വ്യക്തമാകുന്ന
തരത്തിലുള്ള
"കലണ്ടര്‍
ഓഫ്
കറസ്പോണ്ടന്‍സ്''
ലഭ്യമാക്കുമോ;
(എച്ച്)പ്രസ്തുത
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാവുമെന്ന്
വ്യക്തമാക്കുമോ? |
870 |
കോഴിക്കോട്
എടക്കാട്
തോട്
പുനരുദ്ധാരണം
ശ്രീ.
എ.
പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
താലൂക്കില്‍
പുതിയങ്ങാടി
വില്ലേജിലെ
എടക്കാട്തോട്
പുനരുദ്ധരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതി
സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ;
പ്രസ്തുത
പദ്ധതി
ആരംഭിച്ചിട്ടില്ലെങ്കില്‍
ആയതിനുള്ള
കാരണം
വിശദമാക്കുമോ;
(സി)പ്രസ്തുത
പദ്ധതി
എന്നു
മുതല്‍
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ? |
871 |
കോഴിക്കോട്
നഗരത്തിലെ
കുടിവെള്ളക്ഷാമം
ശ്രീ.
എ.
പ്രദീപ്കുമാര്‍
വരുന്ന
വേനല്‍ക്കാലത്ത്
കോഴിക്കോട്
നഗരത്തിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ? |
872 |
എലത്തൂര്‍
നിയോജക
മണ്ഡലത്തില്‍
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുളള
പദ്ധതികള്‍
ശ്രീ.
എ.
കെ.
ശശീന്ദ്രന്‍
(എ)ജലവിഭവവകുപ്പ്
എന്തൊക്കെ
വികസന
പദ്ധതികളാണ്
ഏലത്തൂര്‍
നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതികള്‍
ഒരോന്നിനും
എത്ര തുക
വീതമാണ്
വകയിരുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
873 |
പൊന്നാനി
മണ്ഡലത്തിലെ
ജലവിതരണം
മെച്ചപ്പെടുത്താന്‍
നടപടി
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി
മണ്ഡലത്തിലെ
മാറഞ്ചേരി,
പെരുമ്പടപ്പ്,
വെളിയങ്കോട്,
ഗ്രാമപഞ്ചായത്തുകളില്‍
ജലവിതരണം
നടത്തുന്ന
പൈപ്പ്ലൈന്‍
കുണ്ടുകടവ്
കാഞ്ഞിരമുക്ക്
പുഴയിലൂടെ
കടന്നു
പോകുന്നത്
മൂലം
ഇടയ്ക്കിടെ
പൊട്ടുന്നതിനാല്‍
ജലവിതരണം
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
പൈപ്പ്ലൈന്‍
പാലത്തിന്
മുകളിലൂടെ
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)ആയതിനായി
സമര്‍പ്പിച്ച
പദ്ധതി
റിപ്പോര്‍ട്ട്
അംഗീകരിച്ച്
ആവശ്യമായ
തുക
അനുവദിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)എങ്കില്‍
ഈ
സാമ്പത്തിക
വര്‍ഷം
തന്നെ
പ്രസ്തുത
പദ്ധതി
നടപ്പാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ? |
874 |
ഭാരതപ്പുഴയില്‍
ചങ്ങണാം
കുന്നില്‍
റഗുലേറ്റര്‍
സ്ഥാപിക്കുന്നതിന്
നടപടി
ശ്രീ.
സി.
പി.
മുഹമ്മദ്
(എ)ഭാരതപ്പുഴയില്‍
പട്ടാമ്പി
മണ്ഡലത്തില്‍പ്പെട്ട
ഓങ്ങല്ലൂര്‍
പഞ്ചായത്തിലെ
ചങ്ങണാം
കുന്നില്‍
റഗുലേറ്റര്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(ബി)പ്രസ്തുത
റഗുലേറ്ററിന്റെ
എസ്റിമേറ്റ്
തയ്യാറാക്കലും
ഡിസൈന്‍
വര്‍ക്കും
പൂര്‍ത്തിയായിട്ടുണ്ടോ
;
(സി)പ്രസ്തുത
റഗുലേറ്ററിന്
എന്തു
തുക
ചെലവു
പ്രതീക്ഷിക്കുന്നുവെന്ന്
വ്യക്തമാക്കുമോ
;
(ഡി)പ്രസ്തുത
റഗുലേറ്റര്‍
നിര്‍മ്മാണത്തിന്
നബാര്‍ഡില്‍
നിന്ന്
ധനസഹായം
ലഭ്യമായിട്ടുണ്ടോ;
(ഇ)പ്രസ്തുത
പദ്ധതിയില്‍
നിന്ന്
പാലക്കാട്
തൃശ്ശൂര്‍
ജില്ലകളിലെ
നിരവധി
പഞ്ചായത്തുകള്‍ക്കും
ഷൊര്‍ണൂര്‍
മുനിസിപ്പാലിറ്റിക്കും
ജലം
ലഭ്യമാകും
എന്നതും
ചങ്ങണാം
കുന്നില്‍
നിന്ന്
മേല്‍പ്പോട്ട്
കിലോ
മീറ്ററുകളോളം
ജലം
സംഭരിക്കാന്‍
കഴിയുമെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)ഈ
വര്‍ഷമുണ്ടായ
കൊടിയവരള്‍ച്ചയുടെ
കാഠിന്യം
കണക്കിലെടുത്ത്
പ്രസ്തുത
പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
അടിയന്തര
നടപടി
കൈക്കൊള്ളുമോ
? |
875 |
താനൂര്‍
നിയോജക
മണ്ഡലത്തില്‍
കുടിവെള്ളമെത്തിക്കുന്നതിന്
പദ്ധതി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)താനൂര്‍
നിയോജക
മണ്ഡലത്തിലെ
താനൂര്‍,
താനാളൂര്‍,
ചെറിയമുണ്ടം,
പൊന്മുണ്ടം,
നിറമരുതൂര്‍
എന്നീ
ഗ്രാമപഞ്ചായത്തുകളിലെ
രൂക്ഷമായ
കുടിവെള്ള
ക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
പ്രദേശങ്ങളില്‍
കുടിവെള്ളമെത്തിക്കുന്നതിന്
ഭാരതപ്പുഴ
സ്രോതസ്സായി
എന്തെങ്കിലും
പദ്ധതികളാവിഷ്ക്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
സര്‍വ്വേ
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
സര്‍വ്വേ
ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതിക്കായി
ടാങ്കും
ട്രീറ്റ്മെന്റ്
പ്ളാന്റും
പണിയാന്‍
ചെറിയമുണ്ടം
ഗ്രാമപഞ്ചായത്ത്
സ്ഥലം
വിട്ടുനല്‍കാന്‍
സന്നദ്ധത
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത
പദ്ധതിക്കായി
എത്ര രൂപ
ചെലവ്
പ്രതീക്ഷിക്കുന്നുവെന്ന്
അറിയിക്കുമോ? |
876 |
ചെക്ക്ഡാമുകള്‍
നിര്‍മ്മിക്കുവാന്‍
നടപടി
ശ്രീ.
സി.പി.മുഹമ്മദ്
(എ)കുന്തിപ്പുഴയില്‍
കുലുക്കല്ലൂര്‍
പഞ്ചായത്തിലെ
തോണിക്കടവിലും
തിരുവേഗപ്പുറപ്പഞ്ചായത്തിലെ
തിരുവേഗപ്പുറയിലും
വിളയൂര്‍
പഞ്ചായത്തിലെ
പാറക്കടവിലും
ചെക്ക്
ഡാമുകള്‍
നിര്‍മ്മിക്കുവാന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)പ്രസ്തുത
പ്രവൃത്തികളുടെ
ഡിസൈന്‍
വര്‍ക്ക്
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)പ്രസ്തുത
പദ്ധതികളുടെ
നിര്‍മ്മാണത്തിന്
നബാര്‍ഡില്‍
നിന്ന്
ധനസഹായം
ലഭ്യമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ഡി)പ്രസ്തുത
പദ്ധതികള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |
877 |
നാദാപുരം
നിയോജക
മണ്ഡലത്തിലെ
കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടി
ശ്രീ.
ഇ.കെ.
വിജയന്‍
(എ)നാദാപുരം
നിയോജക
മണ്ഡലത്തിലെ
കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
മണ്ഡലത്തില്‍
കുടിവെള്ള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എത്ര
കുടുംബങ്ങള്‍ക്ക്
ഗാര്‍ഹിക
കണക്ഷന്‍
നല്‍കിയിട്ടുണ്ട്;
പഞ്ചായത്ത്
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ? |
878 |
ഇരുമ്പോത്തിങ്കല്‍
കടവില്‍
റഗുലേറ്റര്‍
കം-ബ്രിഡ്ജ്
നിര്‍മ്മിക്കുവാന്‍
നടപടി
ശ്രീ.
കെ.എന്‍.എ.
ഖാദര്‍
(എ)വള്ളിക്കുന്ന്
നിയോജക
മണ്ഡലത്തിലെ
മണ്ണെട്ടാംപാറ
ചെറി
അണക്കെട്ട്
പുര്‍ണ്ണമായും
നശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
അണക്കെട്ട്
തകര്‍ന്നതിനാല്‍
ഉപ്പുവെള്ളം
കയറുന്നതുമൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
ഇരുമ്പോത്തിങ്കല്‍
കടവില്‍
ഒരു
റഗുലേറ്റര്‍
കം-ബ്രിഡ്ജ്
നിര്‍മ്മിക്കുവാന്‍
തയ്യാറാക്കിയ
എസ്റിമേറ്റിന്മേല്‍
എന്തു
നടപടിയാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കുമോ
;
(സി)ആയിരക്കണക്കിന്
കുടുംബങ്ങള്‍ക്ക്
കാര്‍ഷിക-
ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള
വെള്ളം
ലഭിക്കുവാന്‍
സഹായകമായ
പ്രസ്തുത
പദ്ധതി
എത്രയും
വേഗം
നടപ്പിലാക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
879 |
വി.സി.ബി
-കം-ബ്രിഡ്ജ്
ശ്രീ.കെ.എന്‍.എ.
ഖാദര്‍
(എ)മുന്നിയൂര്‍,
എ.ആര്‍
നഗര്‍
പഞ്ചായത്തുകളിലായി
വ്യാപിച്ചുകിടക്കുന്ന
കിഴക്കുംതോടില്‍
വര്‍ഷങ്ങള്‍ക്ക്
മുന്‍പ്
നിര്‍മ്മിച്ച
വി.സി.ബി-കം-ബ്രിഡ്ജ്
പൂര്‍ണ്ണമായും
തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
വി.സി.ബി
പുനര്‍നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
ആവശ്യത്തിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
പുനര്‍നിര്‍മ്മാണ
നടപടികള്‍
എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ
? |
880 |
പട്ടുവം
ജപ്പാന്‍
കുടിവെളള
പദ്ധതി
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
പട്ടുവം
ജപ്പാന്‍
കുടിവെളള
പദ്ധതിയില്‍
മുമ്പ്
ഉള്‍പ്പെടുത്തിയതും
ഇപ്പോള്‍
ഒഴിവാക്കിയതുമായ
ചെറുകുന്ന്,
കണ്ണപുരം,
പട്ടുവം
ഗ്രാമപഞ്ചായത്തുകളിലെ
കുടിവെളളക്ഷാമം
രൂക്ഷമായ
പ്രദേശങ്ങളില്‍
കുടിവെളള
പ്രശ്നത്തിന്
പരിഹാരം
കാണാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തി
എന്ന്
ആരംഭിക്കാന്‍
കഴിയും;
വിശദാംശം
നല്‍കുമോ;
(സി)പട്ടുവം
ജപ്പാന്‍
കുടിവെളള
പദ്ധതി
എന്ന്
കമ്മീഷന്‍
ചെയ്യാനാണ്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ? |
881 |
തലശ്ശേരി
മണ്ഡലത്തിലെ
ശുദ്ധജല
വിതരണം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
തലശ്ശേരി
അസംബ്ളി
മണ്ഡലത്തില്‍
വിവിധ
പ്രദേശങ്ങളില്‍
ശുദ്ധജലം
ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
എത്ര
നിവേദനങ്ങള്‍
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
നിവേദനങ്ങളിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)ഈ
സര്‍ക്കാര്‍
തലശ്ശേരി
അസംബ്ളി
മണ്ഡലത്തില്‍
ജലവിഭവ
വകുപ്പിനു
കീഴില്‍
എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും
ഓരോ
പദ്ധതിയുടെയും
വിശദാംശവും
വെളിപ്പെടുത്തുമോ;
(ഡി)പ്രസ്തുത
ഓരോ
പദ്ധതിക്കും
എന്തു
തുക
നീക്കി
വെച്ചിട്ടുണ്ടെന്നും
ആയതില്‍
എത്ര തുക
ചെലവഴിച്ചെന്നും
വിശദമാക്കുമോ? |
882 |
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ
കുടിവെളള
പദ്ധതികള്‍
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട്
മണ്ഡലത്തില്‍
ആകെ എത്ര
കുടിവെളള
പദ്ധതികള്‍ക്കാണ്
ജലവിഭവവകുപ്പ്
അനുമതി
നല്‍കിയിട്ടുളളതെന്നും
അവ
ഏതെല്ലാം
വിഭാഗത്തില്‍
പെടുന്നവയാണെന്നും
അറിയിക്കുമോ;
(ബി)പ്രസ്തുത
പദ്ധതികള്‍
ഒരോന്നും
എന്നാണ്
നിര്‍മ്മാണം
ആരംഭിച്ചത്
എന്നും
അവയില്‍
ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തിയായിട്ടുളളതെന്നും
വ്യക്തമാക്കുമോ;
(സി)പൂര്‍ത്തിയാകാത്ത
പദ്ധതികള്‍
ഏതെല്ലാമാണെന്നും
അവ പൂര്‍ത്തിയാകേണ്ടിയിരുന്ന
തീയതി
എന്നായിരുന്നുവെന്നും
അറിയിക്കുമോ;
(ഡി)പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിനുളള
കാലതാമസത്തിന്റെ
കാരണം
വ്യക്തമാക്കുമോ? |
<<back |
|