Q.
No |
Questions
|
805
|
കുടിവെള്ള
വിതരണത്തിനായി
സിയാല്‍
മോഡല്‍
കമ്പനി
ഡോ.
കെ.
ടി.
ജലീല്‍
(എ)കുടിവെള്ള
വിതരണത്തിനായി
സിയാല്‍
മോഡല്‍
കമ്പനി
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ആയതിനായി
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)ആയതിനായി
തലസ്ഥാനത്ത്
ഉദ്യോഗസ്ഥതല
ചര്‍ച്ചകള്‍
നടന്നിട്ടുണ്ടോ;
എങ്കില്‍
ആയത്
വകുപ്പിന്റെ
അറിവോടു
കൂടിയാണോ
എന്ന്
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
ചര്‍ച്ചയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്നറിയിക്കുമോ;
സര്‍ക്കാരിന്റെയും
കമ്പനിയുടെയും
ഭാഗത്തുനിന്ന്
ആരെല്ലാമാണ്
പ്രസ്തുത
ചര്‍ച്ചയില്‍
പങ്കെടുത്തത്
എന്ന്
വ്യക്തമാക്കുമോ? |
806 |
ശബരിമലയിലെ
കുടിവെള്ളവിതരണം
ശ്രീ.
എസ്.
രാജേന്ദ്രന്‍
(എ)ശബരിമലയില്‍
കുടിവെള്ളവിതരണം
സ്വകാര്യകമ്പനിക്കു
കൈമാറുന്നതു
സംബന്ധിച്ച്
വാട്ടര്‍
അതോറിറ്റിയും,
ആന്ധ്രാ
പ്രദേശ്
ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന
'വാട്ടര്‍ലൈഫ്'
കമ്പനി
മേധാവിയും
തമ്മില്‍
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ബി)മണ്ഡല-മകരവിളക്കുകാലത്ത്
അര
ലിറ്റര്‍
വെള്ളം
കുപ്പിയിലാക്കി
സൌജന്യമായും,
ഘട്ടംഘട്ടമായി
വില
ഈടാക്കിയും
വില്പന
നടത്തുവാനുള്ള
അനുമതി
കമ്പനി
തേടിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ? |
807 |
തിരുവനന്തപുരം
നഗരത്തിലെ
ശുദ്ധജലവിതരണം
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)ഒരു
ദിവസം
തലസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
എത്ര
ലിറ്റര്‍
ജലം ജല
അതോറിറ്റി
നല്‍കുന്നുണ്ട്;
(ബി)തിരുവനന്തപുരം
നഗരത്തില്‍
2013 ഫെബ്രുവരി,
മാര്‍ച്ച്
മാസങ്ങളില്‍
ശുദ്ധജല
വിതരണ
പൈപ്പുകള്‍
പൊട്ടിയ
അവസരത്തില്‍
ടാങ്കറുകളിലും
മറ്റുമായി
എത്ര
ലിറ്റര്‍
ജലമാണ്
വിവിധ
ആശുപത്രികളില്‍
എത്തിച്ചത്;
ഏത്
ഏജന്‍സിയാണ്
ജലം
വിതരണം
ചെയ്തത്;
ഇതിനായി
എത്ര തുക
ചെലവായിട്ടുണ്ട്;
വിശദമാക്കുമോ? |
808 |
ജലഗുണനിലവാര
പരിശോധന
ശ്രീ.
കെ.
അച്ചുതന്‍
,,
ആര്‍.
സെല്‍വരാജ്
,,
ഷാഫി
പറമ്പില്‍
,,
പി.
എ.
മാധവന്‍
(എ)ജലഗുണനിലവാര
പരിശോധന
വിപുലമാക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ
;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ
;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹകരണത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)എന്തെല്ലാം
സഹായങ്ങളാണ്
പ്രസ്തുത
പദ്ധതിക്ക്
ലഭ്യമാകുന്നത്;
(ഇ)പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ
? |
809 |
കുപ്പിവെള്ളത്തിന്റെ
വിലയും
ഗുണനിലവാരവും
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റര്‍
(എ)സംസ്ഥാനത്ത്
ഏതെല്ലാം
കമ്പനികളാണ്
കുപ്പിയിലാക്കിയ
കുടിവെള്ളം
വിതരണം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കമ്പനികള്‍
വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ.
(സി)കുപ്പിവെള്ളത്തിന്റെ
വിലയില്‍
കമ്പനികള്‍
ഭീമമായ
വര്‍ദ്ധനവ്
വരുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കുപ്പിവെള്ളത്തിന്റെ
വില
നിയന്ത്രിക്കുന്നതിനും
ഗുണനിലവാരം
കര്‍ശനമായി
പരിശോധിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ? |
810 |
ജലാശയങ്ങളുടെ
സ്വാഭാവിക
വിസ്തൃതി
ശ്രീ.
റ്റി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
,,
എന്‍.എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
കായലുകളുടെയും
തടാകങ്ങളുടെയും
വിസ്തൃതി
ക്രമാനുഗതമായി
കുറഞ്ഞുവരുന്നത്
ഗൌരവപൂര്‍വ്വം
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍
അവയുടെ
സ്വാഭാവിക
വിസ്തൃതി
നിലനിര്‍ത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)ജലാശയങ്ങളുടെ
വിസ്തൃതി
സംബന്ധിച്ച
രാജഭരണകാലത്തെ
പ്ളാനുകളും
സര്‍വ്വേ
രേഖകളും
ലഭ്യമാണോ;
എങ്കില്‍
ആയതുപ്രകാരം
പ്രധാന
കായലുകളുടെയും,
തടാകങ്ങളുടെയും
വിസ്തൃതി
സംബന്ധിച്ച
വിശദവിവരം
നല്‍കുമോ;
(സി)കായല്‍ത്തീരങ്ങളില്‍
ജലനിരപ്പില്‍നിന്ന്
എത്ര
മീറ്റര്‍
ദൂരമാണ്
പുറമ്പോക്കായി
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
811 |
മഴക്കാല
ശുദ്ധജല
സംഭരണം
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
,,
കെ.
എന്‍.
എ.
ഖാദര്‍
,,
സി.
മോയിന്‍കുട്ടി
,,
വി.
എം.
ഉമ്മര്‍
മാസ്റര്‍
എ)മഴക്കാല
ശുദ്ധജലസംഭരണം
സംബന്ധിച്ച്
നിര്‍ദ്ദേശങ്ങളടങ്ങുന്ന
എന്തെങ്കിലും
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ
; എങ്കില്‍
അതിലെ
നിര്‍ദ്ദേശങ്ങളെന്തെല്ലാമെന്ന്
വിശദമാക്കുമോ
;
(ബി)മഴവെള്ളം
ശേഖരിക്കപ്പെടേണ്ട
കുളങ്ങളും
തടാകങ്ങളും,
കിണറുകളും
മണ്ണ്
നിറഞ്ഞും
മാലിന്യനിക്ഷേപങ്ങള്‍
മൂലവും
ഉപയോഗശൂന്യമായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)അടുത്ത
മഴക്കാലത്തിനുമുമ്പായി
അവയെല്ലാം
പുനരുദ്ധരിക്കുന്നതിനും
ശുദ്ധീകരിക്കുന്നതിനുമായി
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
?
|
812 |
ഡാം
റീഹാബിലിറ്റേഷന്‍
ആന്റ്
ഇപ്രൂവ്മെന്റ്പദ്ധതി
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
,,
പി.
സി.
വിഷ്ണുനാഥ്
,,
എം.
എ.
വാഹീദ്
,,
പാലോട്
രവി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഡാം
റീഹാബിലിറ്റേഷന്‍
ആന്റ്
ഇപ്രൂവ്മെന്റ്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ.
(ബി)പ്രസ്തുത
പദ്ധതിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)ജലവിഭവ
വകുപ്പിന്
കീഴിലുള്ള
ഡാമുകളുടെ
നവീകരണത്തിനും
അറ്റകുറ്റപണികള്‍ക്കും
എന്തെല്ലാം
നടപടികളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കുമോ.
(ഡി)ലോകബാങ്ക്
പ്രസ്തുത
പദ്ധതിക്ക്
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)പ്രസ്തുത
പദ്ധതി
എത്ര വര്‍ഷം
കൊണ്ട്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്നറിയിക്കുമോ? |
813 |
ഭാരതപ്പുഴയിലെ
തടയണകളുടെ
നിര്‍മ്മാണം
ശ്രീ.
കെ.
രാധാകൃഷ്ണന്‍
(എ)ഭാവിയില്‍
ഉണ്ടായേക്കാവുന്ന
രൂക്ഷമായ
വരള്‍ച്ചയും
കുടിവെള്ള
ക്ഷാമവും
പരിഹരിക്കുന്നതിലേക്കായി
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
ഭാരതപ്പുഴയില്‍
എത്ര
തടയണകള്‍
നിര്‍മ്മിക്കുവാനാണ്
പദ്ധതി
തയ്യാറാക്കിയിരുന്നതെന്നും
അവയുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ബി)അവയില്‍
ഏതെല്ലാം
തടയണകളുടെ
നിര്‍മ്മാണം
ആരംഭിച്ചുവെന്നും
അവ
ഓരോന്നും
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(സി)തടയണകള്‍
നിര്‍മ്മിക്കുവാന്‍
ഭരണാനുമതി
നല്‍കി
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും
പ്രവൃത്തി
ആരംഭിക്കുന്നതിന്റെ
കാലതാമസത്തിന്റെ
കാരണം
വ്യക്തമാക്കുമോ;
(ഡി)വരള്‍ച്ചയും
കുടിവെള്ള
ക്ഷാമവും
കൂടുതല്‍
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
തടയണകളുടെ
സമയബന്ധിതമായ
നിര്‍മ്മാണത്തിന്
മേല്‍നോട്ടം
വഹിക്കുവാന്‍
കാര്യക്ഷമതയുള്ള
ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തി
ഉന്നതതല
സമിതി
രൂപീകരിക്കുമോ? |
814 |
പുഴകള്‍
സംരക്ഷിക്കുന്നതിനുള്ള
സമഗ്ര
പദ്ധതി
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ.
ശിവദാന്‍
നായര്‍
,,
വര്‍ക്കല
കഹാര്‍
,,
കെ.
മുരളീധരന്‍
(എ)പുഴകള്‍
സംരക്ഷിക്കുന്നതിനുള്ള
സമഗ്രപദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ
;
(സി)നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന
പുഴകളെ
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)പദ്ധതിക്ക്
എത്ര
കോടി രൂപ
ചെലവ്
വരുമെന്നാണ്
പ്രതീക്ഷിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കുമോ
? |
815 |
ജലശ്രീ
ഹരിതശാലാ
ലാബുകള്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
വര്‍ക്കല
കഹാര്‍
,,
വി.
ഡി.
സതീശന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
(എ)ജലശ്രീ
ഹരിതശാലാലാബുകളുടെ
പ്രവര്‍ത്തനത്തിന്
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)എന്തെല്ലാം
സഹായങ്ങളാണ്
പ്രസ്തുത
പദ്ധതിക്ക്
ലഭ്യമാകുന്നത്;
(ഇ)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ? |
816 |
ജലകര്‍മ്മ
സേന
ശ്രീ.
സണ്ണി
ജോസഫ്
,,
ലൂഡി
ലൂയിസ്
,,
എം.
പി.
വിന്‍സെന്റ്
,,
വി.
പി.
സജീന്ദ്രന്‍
(എ)ജലകര്‍മ്മ
സേനയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ
;
(ബി)ഏത്
പദ്ധതിയിന്‍
കീഴിലാണ്
പ്രസ്തുത
സേനകള്‍
പ്രവര്‍ത്തിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പ്രസ്തുത
സേനകള്‍
പ്രവര്‍ത്തിക്കുന്നത്;
(ഡി)ഏതെല്ലാം
ഏജന്‍സികളുമായി
സഹകരിച്ചാണ്
പ്രസ്തുത
സേന
പ്രവര്‍ത്തിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ
? |
817 |
കുടിവെള്ള
കമ്പനി
ഡോ.
റ്റി.എം.
തോമസ്
ഐസക്
ശ്രീ.
എളമരം
കരീം
,,
കെ.
രാധാകൃഷ്ണന്‍
,,
ജെയിംസ്
മാത്യു
(എ)ശബരിമലയില്‍
ഉള്‍പ്പെടെ
കുടിവെള്ള
വിതരണത്തിനായി
ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിക്കായി
ഏതൊക്കെ
കുടിവെള്ള
സ്രോതസ്സുകളാണ്
ഉപയോഗിക്കാന്‍
അനുവദിച്ചിരിക്കുന്നത്;
(സി)‘സിയാല്‍
മോഡല്‍’
കുടിവെള്ള
കമ്പനി
രൂപീകരിക്കുന്നതിനുള്ള
നടപടികളുടെ
പുരോഗതി
വിശദമാക്കുമോ;
(ഡി)കുടിവെള്ള
കമ്പനി
രൂപീകരിക്കുന്നതിനായി
ഹൈദരാബാദ്
ആസ്ഥാനമായ
വാട്ടര്‍ലൈഫ്
കമ്പനിയുമായി
വാട്ടര്‍
അതോറിറ്റി
ഉദ്യോഗസ്ഥര്‍
നടത്തിയ
ചര്‍ച്ചയുടെ
വിശദാംശം
ലഭ്യമാക്കുമോ
? |
818 |
കുടിവെളളക്ഷാമം
ശ്രീ.
മോന്‍സ്
ജോസഫ്
,,
സി.
എഫ്.
തോമസ്
,,
റ്റി.
യു.
കുരുവിള
,,
തോമസ്
ഉണ്ണിയാടന്‍
(എ)രൂക്ഷമായ
വരള്‍ച്ചാഭീഷണി
നേരിടുന്ന
സംസ്ഥാനത്ത്
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)നിലവില്‍
നടപ്പാക്കാന്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള
കുടിവെളള
പദ്ധതികള്‍
അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ? |
819 |
വരള്‍ച്ചയും
കുടിവെള്ളക്ഷാമവും
നേരിടുന്നതിന്
സ്വീകരിച്ച
നടപടികള്‍
ശ്രീ.
എം.
ചന്ദ്രന്‍
,,
രാജു
എബ്രഹാം
,,
വി.
ചെന്താമരാക്ഷന്‍
,,
എസ്.
രാജേന്ദ്രന്‍
(എ)കടുത്ത
വരള്‍ച്ചയും
കുടിവെള്ള
ക്ഷാമവും
നേരിടുന്നതിന്
എന്തൊക്കെ
പുതിയ
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
വിശദാംശം
നല്‍കുമോ;
(ബി)പ്രസ്തുത
പദ്ധതികള്‍ക്കായി
അനുവദിച്ച
അധിക
ഫണ്ട്
എത്രയെന്നറിയിക്കുമോ;
അതില്‍
എത്ര തുക
വീതം
ഏതെല്ലാം
പദ്ധതികള്‍ക്കായി
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ;
(സി)കുടിവെള്ള
വിതരണത്തിനായി
ഓരോ
ജില്ലയ്ക്കും
അധികമായി
അനുവദിച്ച
തുകയും
അതിന്റെ
വിനിയോഗവും
അറിയിക്കുമോ;
(ഡി)
വരള്‍ച്ചാ
പ്രതിരോധ
പരിപാടികള്‍ക്കായി
ലഭ്യമായ
കേന്ദ്രസഹായം
എത്രയെന്ന്
വ്യക്തമാക്കുമോ? |
820 |
കടല്‍
വെളളം
ശുദ്ധീകരിച്ച്
ഉപയുക്തമാക്കാന്‍
പദ്ധതി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)കേരളത്തിലെ
കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിനായി
കടല്‍വെളളം
ശുദ്ധീകരിച്ചു
ഉപയുക്തമാക്കുന്ന
പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ? |
821 |
ഡീ
സലൈനേഷന്‍
പ്ളാന്റുകള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
''
ഹൈബി
ഈഡന്‍
''
ഡൊമിനിക്
പ്രസന്റേഷന്‍
(എ)ഡീ
സലൈനേഷന്‍
പ്ളാന്റുകള്‍
സ്ഥാപിക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)എന്തെല്ലാം
സഹായങ്ങളാണ്
പ്രസ്തുത
പദ്ധതിക്ക്
ലഭ്യമാക്കുന്നത്;
(ഇ)പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
822 |
കുടിവെള്ള
പദ്ധതികള്‍
പൂര്‍ത്തിയാക്കാന്‍
നടപടി
ശ്രീമതി.
കെ.
എസ്.
സലീഖ
(എ)കടുത്ത
വരള്‍ച്ചയിലും
ജല
അതോറിറ്റി
ഏറ്റെടുത്ത
കുടിവെള്ള
പദ്ധതികളുടെ
നിര്‍മ്മാണം
അനിശ്ചിതമായി
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കഴിഞ്ഞ
10 വര്‍ഷത്തിനിടെ
ഭരണാനുമതി
ലഭിച്ച
നിരവധി
ശുദ്ധജല
പദ്ധതികളുടെ
നിര്‍മ്മാണം
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
കഴിഞ്ഞ 10
വര്‍ഷത്തിനിടെ
ഭരണാനുമതി
ലഭിച്ചിട്ടും
ഇതുവരെ
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കാത്ത
ശുദ്ധജല
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതികളില്‍
എത്രയെണ്ണം
ഈ വേനല്‍ക്കാലത്ത്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നറിയിക്കുമോ;
എങ്കില്‍
ആയത്
ഏതൊക്കെ
പദ്ധതികളെന്ന്
വ്യക്തമാക്കുമോ;
(ഇ)ആറ്റുകാല്‍
പൊങ്കാലയുടെ
തലേദിവസം
തലസ്ഥാനത്ത്
നാലിടത്ത്
ഒരുമിച്ച്
ശുദ്ധജല
വിതരണ
പൈപ്പുകള്‍
പൊട്ടിയ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെ
കാരണങ്ങള്‍
കൊണ്ടാണ്
അപ്രകാരം
സംഭവിച്ചത്;
വിശദാംശം
വ്യക്തമാക്കുമോ? |
823 |
ജാറുകളില്‍
വെളളം
നല്‍കുന്നതിനുളള
കമ്പനി
ശ്രീ.
പി.
റ്റി.
എ.
റഹീം
(എ)ജാറുകളില്‍
വെളളം
നല്‍കുന്നതിനുളള
ഒരു
കമ്പനിക്ക്
സര്‍ക്കാര്‍
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)പ്രസ്തുത
കമ്പനിയില്‍
സര്‍ക്കാരിനുളള
ഓഹരി
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കമ്പനി
എവിടെ
നിന്നാണ്
വെളളം
ശേഖരിക്കുന്നന്നെറിയിക്കുമോ;
(ഡി)കടല്‍
വെളളം
ശുദ്ധീകരിച്ച്
വിതരണം
ചെയ്യുന്നതിന്
പ്രസ്തുത
കമ്പനിക്ക്
കഴിയുമോയെന്ന
കാര്യം
പരിഗണിച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
824 |
ജലസ്രോതസ്സുകളുടെ
നവീകരണം
ശ്രീ.
എം.
ഉമ്മര്‍
ശ്രീ.
പി.
കെ.
ബഷീര്‍
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)ജലസമൃദ്ധമായ
ചിറകളും
കുളങ്ങളും
നവീകരിക്കുന്നതിന്
നടപടി
സ്വീകരിക്കാത്ത
പഞ്ചായത്തുകളെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
അത്തരം
ചിറകളും
കുളങ്ങളും
നവീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
കുടിവെള്ളം
വിതരണം
ചെയ്യുന്നവര്‍
ഹോളോബ്രിക്സ്
കമ്പനികള്‍ക്കും
ഹോട്ടലുകള്‍ക്കും
വെള്ളം
മറിച്ചുവില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഉണ്ടെങ്കില്‍
കുടിവെള്ള
വിതരണത്തിലെ
അത്തരം
പ്രവണതകള്‍
ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
825 |
ജലപാതകള്‍
ഗതാഗതയോഗ്യമാക്കുന്നതിനുള്ള
പദ്ധതി
ശ്രീ.
പി.
സി.
വിഷ്ണുനാഥ്
,,
ജോസഫ്
വാഴക്കന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
എ.
റ്റി.
ജോര്‍ജ്
(എ)ജലപാതകള്‍
ഗതാഗതയോഗ്യമാക്കുന്നതിനു
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുതപദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുതപദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(ഡി)എന്തെല്ലാം
സഹായങ്ങളാണ്
പ്രസ്തുത
പദ്ധതിക്കു
ലഭ്യമാകുന്നത്;
(ഇ)പ്രസ്തുതപദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ? |
826 |
തലസ്ഥാനത്ത്
അടിക്കടിയുണ്ടാകുന്ന
ശുദ്ധജല
വിതരണ
പൈപ്പ്
പൊട്ടല്‍
ശ്രീ.
വി.
എസ്.
സുനില്‍
കുമാര്‍
,,
വി.
ശശി
,,
ജി.എസ്.
ജയലാല്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
(എ)തലസ്ഥാനത്ത്
അടിക്കടിയുണ്ടാകുന്ന
ശുദ്ധജല
വിതരണ
പൈപ്പ്
പൊട്ടലിനു
പിന്നില്‍
അട്ടിമറിയുള്ളതായി
സംശയിക്കുന്നുണ്ടോ;
എങ്കില്‍
അതു
സംബന്ധിച്ച്
ഏതെങ്കിലും
തരത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഏതു
തരത്തിലുള്ള
അന്വേഷണമാണ്
നടത്തിയത്;
അന്വേഷണ
റിപ്പോര്‍ട്ട്
വിവരങ്ങള്‍
വ്യക്തമാക്കുമോ.;
(ബി).പ്രസ്തുത
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)ആറ്റുകാല്‍
പൊങ്കാലയുടെ
തലേ
ദിവസം
തിരുവനന്തപുരം
നഗരത്തിലേക്കുള്ള
ശുദ്ധജല
വിതരണ
പൈപ്പ്
ലൈന്‍
പൊട്ടിയതിനെത്തുടര്‍ന്ന്
ജനങ്ങള്‍ക്കും
ഭക്തജനങ്ങള്‍ക്കും
കുടിവെള്ളമെത്തിക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ഡി)പ്രസ്തുത
സാഹചര്യത്തെതുടര്‍ന്ന്
ടാങ്കറുകളില്‍
കുടിവെള്ളമെത്തിച്ചിട്ടുണ്ടോ,
ഉണ്ടെങ്കില്‍
സര്‍ക്കാര്‍
ചെലവില്‍
എത്ര
ടാങ്കറുകളാണ്
കുടിവെള്ള
വിതരണം
നടത്തിയത്;
ഇതില്‍
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
ടാങ്കറുകള്‍
എത്ര;
സ്വകാര്യ
ടാങ്കറുകള്‍
എത്ര;
വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത
ദിവസങ്ങളിലെ
കുടിവെള്ള
വിതരണത്തിനായി
മൊത്തം
ചെലവഴിച്ച
തുകയെത്ര;ആയതില്‍
സ്യകാര്യ
ടാങ്കറുകളുടെ
ചെലവ്
എത്രയായിരുന്നുവെന്നറിയിക്കുമോ? |
827 |
കുടിവെള്ളവിതരണ
പൈപ്പുകള്‍
പൊട്ടിയ
സംഭവം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തിരുവനന്തപുരം
ജില്ലയില്‍
കുടിവെള്ളവിതരണ
പൈപ്പുകള്‍
എത്ര തവണ
പൊട്ടിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)ഓരോ
തവണയും
പ്രസ്തുത
പൈപ്പുപൊട്ടലുകള്‍ക്കു
ശേഷം
അറ്റകുറ്റപ്പണികള്‍ക്കായി
ഇതിനകം
എന്തു
തുക
ചെലവായിട്ടുണ്ടെന്നു
വിശദമാക്കുമോ;
(സി)ഓരോ
പൈപ്പുപൊട്ടല്‍സമയത്തും
ടാങ്കര്‍
ലോറി വഴി
കുടിവെള്ളം
വിതരണം
ചെയ്ത
ഇനത്തില്‍
ഇതിനകം
എന്തു
തുക
ചെലവഴിച്ചുവെന്നു
വിശദമാക്കുമോ;
(ഡി)ആറ്റുകാല്‍
പൊങ്കാലയുടെ
തലേദിവസമുണ്ടായ
പൈപ്പുപൊട്ടല്‍
അന്വേഷിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
വിശദാംശം
ലഭ്യമാ
ക്കുമോ? |
828 |
കാലപ്പഴക്കം
ചെന്ന
പൈപ്പ്
ലൈനുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
മാസ്റര്‍
പ്ളാന്‍
ശ്രീ.
കെ.
വി.
വിജയദാസ്
(എ)കാലപ്പഴക്കം
ചെന്ന
പൈപ്പ്
ലൈനുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ
;
(ബി)ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
വിശദമായ
പഠനം
നടത്തി
ഒരു
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
829 |
കനാലുകള്‍ക്ക്
കുറുകെ
പാലം
നിര്‍മ്മിക്കാന്‍
സ്വകാര്യ
വ്യക്തികള്‍ക്ക്
അനുമതി
ശ്രീ.
വി.എം.
ഉമ്മര്‍
മാസ്റര്‍
(എ)കനാലുകള്‍ക്ക്
കുറുകെ
പാലം
നിര്‍മ്മിക്കുന്നതിന്
സ്വകാര്യവ്യക്തികള്‍ക്ക്
അനുമതി
ലഭിക്കാന്‍
എന്തെല്ലാം
നിബന്ധനകളാണ്
നിലവിലുള്ളതെന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
അനുമതി
നല്‍കുവാനുള്ള
അധികാരം
അതാത്
ജില്ലാ
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാര്‍ക്ക്
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
830 |
ഒരു
പഞ്ചായത്തില്‍
ഒരു കുളം
പദ്ധതി
ശ്രീ.എ.എം.
ആരിഫ്
(എ)“ഒരു
പഞ്ചായത്തില്‍
ഒരു കുളം”
എന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുളങ്ങള്‍
പുനരുദ്ധരിക്കുന്നതിന്
അരൂര്‍
എം.എല്‍.എ
നല്‍കിയ
ലിസ്റ്
പ്രകാരം
എത്ര
കുളങ്ങള്‍
പുനരുദ്ധരിക്കുന്നതിനാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
അവ
ഏതൊക്കെയെന്നും
അറിയിക്കുമോ;
(ബി)ഭരണാനുമതി
നല്‍കിയിട്ടില്ലെങ്കില്‍
അടിയന്തിരമായി
ഭരണാനുമതി
നല്‍കി
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
831 |
നെല്‍കൃഷിക്ക്
വേണ്ടിയുള്ള
ലിഫ്റ്റ്
ഇറിഗേഷന്‍
പദ്ധതികള്‍
ശ്രീ.
എം.
ഉമ്മര്‍
(എ)നെല്‍കൃഷിക്ക്
വേണ്ടിയുള്ള
ലിഫ്റ്റ്
ഇറിഗേഷന്‍
പദ്ധതികളുടെ
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതികളില്‍
പൂര്‍ണ്ണമായും
പ്രവര്‍ത്തനക്ഷമമല്ലാത്തവയുടെ
വിശദാംശം
നല്‍കുമോ;
(സി)പ്രസ്തുത
പദ്ധതികള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദാംശം
നല്‍കുമോ
? |
832 |
പുലിമുട്ട്
നിര്‍മ്മാണ
പദ്ധതിക്കുള്ള
കേന്ദ്ര
സഹായം
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)കേരളത്തിലെ
തീരപ്രദേശങ്ങളില്‍
കടല്‍ക്ഷോഭം
നേരിടുന്നതിനുള്ള
പുലിമുട്ട്
നിര്‍മ്മാണ
പദ്ധതിക്കുള്ള
കേന്ദ്രസഹായം,
സംസ്ഥാനം
പദ്ധതി
സമര്‍പ്പിക്കാത്തതുമൂലം
നഷ്ടമായിട്ടുണ്ടോ
;
(ബി)പ്രസ്തുത
പദ്ധതി
സമര്‍പ്പിക്കേണ്ട
കാലാവധി
എന്നായിരുന്നുവെന്ന്
അറിയിക്കുമോ
;
(സി)പ്രസ്തുത
തുക
ലഭിക്കുന്നതിനുള്ള
നടപടികള്‍
കൈകൊള്ളുമോ
; വിശദമാക്കുമോ
;
(ഡി)പ്രസ്തുത
പദ്ധതി
സമര്‍പ്പിക്കുന്നതിനുള്ള
തടസ്സം
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ
? |
833 |
ജലസേചന
വകുപ്പിലെ
ഡെലിഗേഷന്‍
ഓഫ്
ഫിനാന്‍ഷ്യല്‍
പവര്‍
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(ഉദുമ)
(എ)ജലസേചന
വകുപ്പില്‍
നിലവിലുളള
ഡെലിഗേഷന്‍
ഓഫ്
ഫിനാന്‍ഷ്യല്‍
പവര്‍
എപ്രകാരമാണെന്ന്
വിശദമാക്കുമോ;
(ബി)പൊതുമരാമത്ത്
വകുപ്പില്‍
ഡെലിഗേഷന്‍
ഓഫ്
ഫിനാന്‍ഷ്യല്‍
പവര്‍
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)പൊതുമരാമത്ത്
വകുപ്പില്‍
സ്വീകരിച്ച
ഡെലിഗേഷന്‍
ഓഫ്
ഫിനാന്‍ഷ്യല്‍
പവര്‍
ജലസേചന
വകുപ്പിലും
നടപ്പിലാക്കുന്നത്
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ? |
834 |
ഭൂജല
ലഭ്യതയുടെ
സാധ്യതാപഠനം
ശ്രീ.കെ.
കുഞ്ഞിരാമന്‍
(ഉദുമ)
(എ)സംസ്ഥാനത്ത്
ഭൂജല
ലഭ്യതയുടെ
സാധ്യത
സംബന്ധിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍
ഏത് ഏജന്‍സിയാണ്
പ്രസ്തുത
പഠനം
നടത്തിയതെന്നും
പ്രസ്തുത
പഠന
റിപ്പോര്‍ട്ടിലെ
പ്രധാന
കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(സി)കാസര്‍ഗോഡ്
ജില്ലയിലെ
ഭൂജല
ലഭ്യതയുടെ
സാധ്യത
സംബന്ധിച്ച്
പ്രസ്തുത
പഠന
റിപ്പോര്‍ട്ടിലുള്ള
വിശദാംശങ്ങള്‍
അറിയിക്കുമോ
? |
835 |
ഭൂഗര്‍ഭജല
ചൂഷണം
ശ്രീ.
സി.
ദിവാകരന്‍
(എ)വരള്‍ച്ചക്കാലത്ത്
ഭൂഗര്‍ഭജലത്തിന്റെ
അമിതമായ
ചൂഷണം
ഉണ്ടാകുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഭൂഗര്‍ഭജല
ചൂഷണം
നടത്തുന്ന
കമ്പനികളെ
നിയന്ത്രിക്കാനുള്ള
നടപടി
സ്വീകരിക്കുമോ
? |
836 |
കാഡ
കനാലുകള്‍
ഉപയോഗയോഗ്യമാക്കുന്നതിന്
നടപടി
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)വര്‍ഷങ്ങള്‍ക്കു
മുന്‍പ്
നിര്‍മ്മിച്ച
കാഡ
കനാലുകള്‍
ഉപയോഗശൂന്യമായിത്തീര്‍ന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
കനാലുകള്‍
ഉപയോഗയോഗ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
837 |
കാഞ്ഞിരപ്പുഴ
ജലസേചന
പദ്ധതി
ശ്രീമതി
കെ.കെ.ലതിക
(എ)കമാന്റ്
ഏരിയ
വികസന
അതോറിറ്റിയുടെ
ഭാഗമായി
കാഞ്ഞിരപ്പുഴ
ജലസേചന
പദ്ധതിയില്‍
2011-12 ല്‍
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പ്രവൃത്തികളാണ്
ആസൂത്രണം
ചെയ്തിരുന്നതെന്നും,
അതിനായി
എത്ര
തുകയാണ്
അനുവദിച്ചിരുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തികളില്‍
ഇതുവരെ
ഏതെല്ലാം
പ്രവ്യത്തികള്‍
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞു;
അതിനായി
എത്ര തുക
ചെലവായി;
വിശദാംശം
ലഭ്യമാക്കുമോ? |
838 |
മുല്ലപ്പെരിയാറിലെ
പുതിയ
അണക്കെട്ട്
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
പാലോട്
രവി
,,
വര്‍ക്കല
കഹാര്‍
(എ)മുല്ലപ്പെരിയാറില്‍
പുതിയ
അണക്കെട്ട്
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)സുപ്രീം
കോടതിയുടെ
പരിസ്ഥിതി
സംബന്ധമായ
മേല്‍നോട്ട
സമിതിയുടെ
അംഗീകാരം
നേടിയെടുക്കുന്നതിനായി
സംസ്ഥാന
മുല്ലപ്പെരിയാര്‍
സെല്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)പുതിയ
അണക്കെട്ടുമായി
ബന്ധപ്പെട്ട
പരിസ്ഥിതി
ആഘാത
പഠനത്തിനും
കേന്ദ്ര
വന്യജീവി
ബോര്‍ഡിന്റെ
അംഗീകാരത്തിനുമായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ? |
839 |
മുല്ലപ്പെരിയാറില്‍
പുതിയ
അണക്കെട്ട്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ശ്രീ.രാജു
എബ്രഹാം
(എ)മുല്ലപെരിയാറില്‍
പുതിയ
അണക്കെട്ട്
നിര്‍മ്മിക്കുന്നതിനായി
ബഡ്ജറ്റില്‍
തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
എത്രയെന്ന്
വിശദമാക്കുമോ;
(ബി)പുതിയ
അണക്കെട്ട്~
നിര്‍മ്മിക്കുന്നതിനു
മുന്‍പായി
നടത്തേണ്ട
പരിസ്ഥിതി
ആഘാത
പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(സി)ഏത്
ഏജന്‍സിയെയാണ്
പരിസ്ഥിതി
ആഘാത
പഠനത്തിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
എന്നാണ്
പ്രസ്തുത
ഏജന്‍സിയെ
തെരഞ്ഞെടുത്തുകൊണ്ട്
ഉത്തരവായതെന്നറിയിക്കുമോ;പ്രസ്തുത
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)എത്ര
രൂപയാണ്
പ്രസ്തുത
ഏജന്‍സിക്ക്
ഫീസായി
നല്‍കേണ്ടതെന്നറിയിക്കുമോ;
പ്രസ്തുത
തുക നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
ആയതിന്
ഉത്തരവാദികള്‍
ആരെല്ലാമെന്നറിയിക്കുമോ;
(ഇ)2009-ല്‍
പരിസ്ഥിതി
ആഘാത
പഠനം
നടത്താന്‍
കേന്ദ്രവനം
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതിയായിട്ടും
നാളിതുവരെ
പ്രസ്തുത
പഠനം
നടത്താന്‍
കഴിയാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(എഫ്)മുല്ലപ്പെരിയാര്‍
ഡാം നിര്‍മാണവുമായി
ബന്ധപ്പെട്ട
വകുപ്പുകളുടെ
യോഗം
വിളിച്ചുചേര്‍ത്ത്
ഇക്കാര്യങ്ങളില്‍
അടിയന്തിര
തീരുമാനമെടുക്കുന്നതിന്
എന്തൊക്കെ
നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
എന്ന്
വ്യക്തമാക്കുമോ? |
840 |
തിരുവനന്തപുരം
ജില്ലയിലെ
സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ളാന്റ്
ശ്രീ.
എം.
എ.
വാഹീദ്
(എ)തിരുവനന്തപുരം
ജില്ലയില്‍
സ്ഥാപിക്കുന്ന
സ്വിവേജ്
ട്രീറ്റ്മെന്റ്
പ്ളാന്റിന്റെ
നിര്‍മ്മാണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നറിയിക്കുമോ;
(ബി)പ്രസ്തുത
പ്ളാന്റ്
നിര്‍മ്മാണം
എത്ര
കോടി
രൂപയുടെ
പദ്ധതിയാണ്
എന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പ്ളാന്റ്
നിര്‍മ്മാണം
എന്ന്
പൂര്‍ത്തിയാക്കാനാകും
എന്നാണ്
പ്രതീക്ഷിക്കുന്നതെന്നറിയിക്കുമോ? |
<<back |
next page>>
|