UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

180

വനാതിര്‍ത്തിയിലെ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് വനാതിര്‍ത്തിക്കുള്ളിലൂടെ കടന്നുപോകുന്ന റോഡുകള്‍ പുനരുദ്ധരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)സംസ്ഥാനത്ത് ഇപ്രകാരം എത്ര റോഡുകള്‍ പുനരുദ്ധരിക്കുവാന്‍ നടപടി സ്വീകരിക്കുന്നുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത റോഡുകളിലൂടെയുള്ള യാത്ര ദുസ്സഹമായ സാഹചര്യത്തില്‍ അവ സമയബന്ധിതമായി പുനരുദ്ധരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

181

ഔഷധത്തോട്ടങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . സി. ബാലകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ഷാഫി പറമ്പില്‍

()വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ ;

(സി)ഈ പദ്ധതിയില്‍ ആരെയൊക്കെ സഹകരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് ; വിശദമാക്കുമോ ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായമാണ് പദ്ധതിക്ക് ലഭിക്കുന്നത് ; വിശദമാക്കുമോ ?

182

അര്‍ബന്‍ ഫോറസ്ട്രി പദ്ധതി

ശ്രീ. കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് അര്‍ബന്‍ ഫോറസ്ട്രി പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ നഗരങ്ങളുടെ സൌകര്യം വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

()ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കാമോ?

183

വനമേഖലയിലെ തോട്ടങ്ങള്

ശ്രീമതി ജമീലാ പ്രകാശം 

ശ്രീ.മാത്യൂ.റ്റി.തോമസ്

ശ്രീ.ജോസ് തെറ്റയില്‍

ശ്രീ.സി.കെ.നാണു

()കേരളത്തില്‍ വനംമേഖലയില്‍ എത്ര തോട്ടങ്ങളാണ് പാട്ടകരാര്‍ ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്; ഏതെല്ലാം;

(ബി)ഇവയില്‍ പാട്ട കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ എത്ര; ഏതെല്ലാം;

(സി)പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലെ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

184

പരിസ്ഥിതിലോല മേഖലകള്‍

ശ്രീ. കെ. വി. വിജയദാസ്

()പ്രൊഫ. മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടു പ്രകാരം 17 താലൂക്കുകള്‍ അതീവ പരിസ്ഥിതിലോല മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ടോ; ഇക്കാര്യത്തിലുള്ള വനം വകുപ്പിന്റെ നിലപാട് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തുവാന്‍ തയ്യാറാകുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ;

(സി)പൈതൃകസംരക്ഷണ പദ്ധതിയില്‍ നിന്നും പ്രസ്തുത 17 താലൂക്കുകളെ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

185

കണ്ടല്‍ കാടുകള്‍ വച്ചു പിടിപ്പിക്കല്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി-വനം വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കണ്ടല്‍ കാടുകള്‍ വച്ചു പിടിപ്പിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എന്തു തുക, ഏതെല്ലാം പ്രദേശങ്ങളില്‍ കണ്ടല്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്നതിന് വിനിയോഗിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് പൊതു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി എന്ത് തുക ചെലവഴിച്ചിട്ടുണ്ട്; ഏതെല്ലാം പരിപാടികള്‍ നടത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി)കരാര്‍ നല്‍കിയാണോ കണ്ടല്‍ചെടികള്‍ വച്ച് പിടിപ്പിച്ചിട്ടുള്ളത്; എങ്കില്‍ എന്നാണ് ടെന്‍ഡര്‍  ക്ഷണിച്ചിരുന്നതെന്നും ആര്‍ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്നും വിശദമാക്കുമോ?

186

നെല്ലിയാമ്പതിയിലെ തോട്ടം ഏറ്റെടുക്കല്

ശ്രീ. ജെയിംസ് മാത്യു

,, . പ്രദീപ്കുമാര്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. വി. വിജയദാസ്

()പാട്ടക്കരാര്‍ ലംഘിച്ച തോട്ടം ഉടമകളെ പുറത്താക്കി നെല്ലിയാമ്പതിയിലെ കാലാവധി കഴിഞ്ഞ എസ്റേറ്റുകള്‍ പിടിച്ചെടുക്കാനുളള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇതിനെ തുരങ്കം വെക്കുന്ന നിലയിലുളള ഇടപെടലുകളെ ചെറുക്കുമോ;

(ബി)നെല്ലിയാമ്പതിയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് എത്ര ഏക്കര്‍ ഭൂമി വീതം ആരെല്ലാം അനധികൃതമായി കൈവശം വച്ച് വരുന്നതായി കരുതുന്നുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)നെല്ലിയാമ്പതിയിലെ പരിസ്ഥിതി ദുര്‍ബലപ്രദേശത്ത്, നിയമവിരുദ്ധമായി കൈവശം വച്ച് വരുന്ന ഏതെല്ലാം ഭൂമി അടിയന്തിരമായി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ ശുപാര്‍ശ ലഭിച്ചിട്ടുണ്ട്; ശുപാര്‍ശകളിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?

187

വയനാട് ജില്ലയിലെ നിക്ഷിപ്ത വനഭൂമിയിലെ സംയുക്ത പരിശോധന

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍പ്പെട്ട മുപ്പൈനാട്, തൃക്കൈപ്പറ്റ, വെള്ളരിമല, കോട്ടപ്പടി, കുന്നത്തിടവക വില്ലേജുകളിലെ നിക്ഷിപ്ത വനഭൂമിയില്‍ സംയുക്ത പരിശോധന നടത്തുന്നതു സംബന്ധിച്ച് 22.5.2010 ലെ ജി. (ആര്‍.റ്റി) നമ്പര്‍ 2443/10/റവന്യൂ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത ഉത്തരവു പ്രകാരം റവന്യൂ വനം വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വനം വകുപ്പിന് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ വനം വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

()സംയുക്ത പരിശോധന ഇനിയും ആവശ്യമായ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിന് വനം വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വെളിപ്പെടുത്തുമോ?

188

അതിരപ്പിള്ളി ഫോറസ്റ് റേഞ്ചിലെ വനസംരക്ഷണ സമിതികള്‍

ശ്രീ. ജോസ് തെറ്റയില്‍

()അതിരപ്പിള്ളി ഫോറസ്റ് റേഞ്ചിന്റെ കീഴില്‍ എത്ര വനസംരക്ഷണ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)പ്രസ്തുത വനസംരക്ഷണ സമിതികളില്‍ എത്ര അംഗങ്ങളാണുള്ളത്;

(സി)അയ്യംപുഴ ഗ്രാമപഞ്ചായത്തിലുള്ളതും അതിരപ്പിള്ളി ഫോറസ്റ് റേഞ്ചിന്റെ കീഴിലുള്ളതുമായ താടിമുടി, കുന്തിര തുടങ്ങിയ വനമേഖലയില്‍ ദിവസങ്ങളായി തുടരുന്ന കാട്ടുതീ അണയ്ക്കുന്ന കാര്യത്തില്‍ വനം വകുപ്പ് കാണിക്കുന്ന അനാസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതു പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

189

തടിവ്യവസായം

ശ്രീമതി കെ. കെ. ലതിക

()ചെറുകിട തടിവ്യവസായയൂണിറ്റുകളും തടിമില്ലുകളും സ്ഥാപിക്കുന്നതിന് സംരംഭകര്‍ വനം വകുപ്പില്‍ നിന്നും ലൈസന്‍സ് നേടുന്നതിന് എന്തെല്ലാം രേഖകളാണു സമര്‍പ്പിക്കേണ്ടതെന്നും, എന്തെല്ലാം നടപടിക്രമങ്ങളാണു പാലിക്കേണ്ടതെന്നും വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ച വ്യവസ്ഥകളുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ചെറുകിട സംരംഭകര്‍ക്ക് തടിവ്യവസായത്തിനും തടിമില്ലുകള്‍ തുടങ്ങുന്നതിനും ലൈസന്‍സ് നല്‍കി എന്നതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലൈസന്‍സികളുടെ പേരും മേല്‍വിലാസവും സഹിതം ലഭ്യമാക്കുമോ?

190

വനമേഖലയിലെ വിനോദസഞ്ചാരം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

()ടൂറിസ്റുകളെ വിനോദസഞ്ചാരത്തിന്റെ ഭാഗമായി വനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് വനം വികസന കോര്‍പ്പറേഷന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. വിശദമാക്കുമോ;

(ബി)പരിസ്ഥിതിക്കും പ്രകൃതിക്കും ഇണങ്ങുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പദ്ധതി നടത്തിപ്പില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

191

അതിരപ്പിളളിയിലെ ടൂറിസ്റ് സൌകര്യങ്ങള്‍

ശ്രീ. ബി. ഡി. ദേവസ്സി

അതിരപ്പിളളി ടൂറിസ്റു മേഖലയില്‍ എത്തുന്ന ടൂറിസ്റുകള്‍ക്കായി എന്തെല്ലാം സൌകര്യങ്ങളാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളളത് എന്ന് വ്യക്തമാക്കാമോ?

192

സ്വാഭാവിക വനവത്ക്കരണം നടപ്പിലാക്കിയ പ്രദേശത്തെ അഗ്നിബാധ

ശ്രീ. കെ. രാജു

()പുനലൂര്‍ നഗരസഭയോട് ചേര്‍ന്നു കിടക്കുന്ന പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പത്തുപറയില്‍ സ്വാഭാവിക വനവത്ക്കരണം നടപ്പിലാക്കിയ പ്രദേശത്തുണ്ടായ അഗ്നിബാധയില്‍ എത്ര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ; കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

193

കാവുകളുടെ സംരക്ഷണം

ശ്രീ. എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, സി. മോയിന്‍കുട്ടി

,, കെ. എന്‍. . ഖാദര്‍

()സംസ്ഥാനത്ത് കാവുകള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)കാവുകള്‍ നശിപ്പിക്കുന്നത് ജലദൌര്‍ലഭ്യത്തിനും ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും വഴിവെക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ കാവുകള്‍ സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികളാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്; വിശദാംശം നല്‍കുമോ?

194

വന്യമൃഗങ്ങളുടെ ആക്രമണം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, റ്റി. . അഹമ്മദ് കബീര്‍

,, പി. കെ. ബഷീര്‍

,, പി. ഉബൈദുള്ള

()വനങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും വനത്തിനുള്ളിലുമുള്ള മനുഷ്യാധിവാസകേന്ദ്രങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ബി)വനപ്രദേശങ്ങളില്‍ നിന്നും അകലെ സ്ഥിതി ചെയ്യുന്ന കൃഷിയിടങ്ങളിലും, വാസസ്ഥലങ്ങളിലും വന്യമൃഗ സാന്നിദ്ധ്യവും, ആക്രമണങ്ങളും ഉണ്ടാവുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകളുടെ വിശദവിവരം നല്‍കാമോ;

(സി)വന്യമൃഗങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കിക്കൊണ്ട്, ജനജീവിതത്തിന് നേരെ അവയില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണി ഒഴിവാക്കുന്ന കാര്യത്തില്‍ സ്വീകരിക്കാവുന്ന എല്ലാ പരിഹാര മാര്‍ഗ്ഗങ്ങളെയും കുറിച്ച് പരിശോധിക്കുമോ?

195

വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്ക് ധനസഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്കും പരുക്ക് പറ്റിയവര്‍ക്കും വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം അറിയിക്കാമോ;

(ബി)അപേക്ഷ നല്‍കുന്നതിനുള്ള വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)കാസര്‍ഗോഡ് ജില്ലയില്‍ ഈ ഇനത്തില്‍ എന്ത് തുക കുടിശ്ശിക നല്‍കാനുണ്ട്; അറിയിക്കാമോ?

196

കായികനയം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

()സംസ്ഥാനത്ത് കായികനയം പ്രഖ്യാപിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)നയത്തിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(സി)നയത്തെ അടിസ്ഥാനമാക്കി നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ഇത് സംബന്ധിച്ച് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

197

കളിക്കളങ്ങളുടെ പുനരുദ്ധാരണം

ശ്രീ..കെ.വിജയന്‍

()ഗ്രാമീണമേഖലയില്‍ കായികവികസനത്തിന് സഹായകരമായ എന്തൊക്കെ പദ്ധതികളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചിട്ടുള്ളത്;

(ബി)കളിക്കളങ്ങളുടെ പുനരദ്ധാരണത്തിന് ഏതൊക്കെ പദ്ധതികളാണ് നിലവിലുള്ളത്; വിശദാംശം ലഭ്യമാക്കാമോ?

198

വിഷന്‍ ഇന്ത്യ ഫുട്ബോള്‍ പദ്ധതി

ശ്രീ. . പ്രദീപ്കുമാര്‍

()വിഷന്‍ ഇന്ത്യ ഫുട്ബോള്‍ പദ്ധതി ഇപ്പോള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)നടപ്പിലാക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ?

199

സ്പോര്‍ട്സ് അസോസിയേഷനുള്ള ഫണ്ട്

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ വിവിധ സ്പോര്‍ട്സ് അസോസിയേഷനുകള്‍ക്ക് പ്രവര്‍ത്തന ഫണ്ട് നല്‍കേണ്ടതിന്റെ ആവശ്യകത ഗവണ്‍മെന്റിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ഫണ്ട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ ?

200

കരാട്ടെയ്ക്ക് സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകാരം

ശ്രീ. ബി. സത്യന്‍

()കരാട്ടെയ്ക്ക് സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകാരം നല്‍കാത്തതിനുള്ള കാരണം വിശദമാക്കാമോ;

(ബി)ഇത് മൂലം കരാട്ടെയില്‍ മികവ് തെളിയിച്ച കായിക താരങ്ങള്‍ക്ക് ഒരു പരിഗണനയും ലഭിക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കരാട്ടെ പരിശീലനത്തിനായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;

(ഡി) സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?

201

ദേശീയഗെയിംസ് - കോഴിക്കോട് ജില്ലയിലെ വേദികള്

ശ്രീ. . പ്രദീപ്കുമാര്‍

ദേശീയ ഗെയിംസില്‍ കോഴിക്കോട് ജില്ലയില്‍ എത്ര വേദികളാണ് ഉള്ളതെന്നും, ഓരോ വേദിയുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്നും വിശദമാക്കുമോ?

202

ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയം

ശ്രീ. പി.കെ. ബഷീര്‍

()ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നാഷണല്‍ ഗെയിംസിനുവേണ്ടി എന്തൊക്കെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനായി എന്തു തുക ഇതേവരെ ചെലവഴിച്ചു; എത്ര ശതമാനം പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്;

(സി)ഇതോടനുബന്ധിച്ച് സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചിട്ടുണ്ടോ; എങ്കില്‍ അതിന് എന്തു തുക ചെലവഴിച്ചു;

(ഡി).സി. സംവിധാനമൊരുക്കാന്‍ എന്തു തുക ഇതേവരെ ചെലവഴിച്ചു; റേറ്റ് കോണ്‍ട്രാക്ട് പ്രകാരമാണോ എ.സി പ്ളാന്റുകള്‍ വാങ്ങിയത്; അല്ലെങ്കില്‍ ഏതു വിധത്തിലാണെന്നതിന്റെ വിശദവിവരം നല്‍കാമോ?

203

സിന്തറ്റിക് ബാസ്കറ്റ് ബാള്‍ കോര്‍ട്ട്

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി പനമ്പിളളി മെമ്മോറിയല്‍ ഗവ. കോളേജില്‍ "സിന്തറ്റിക് ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്'' അനുവദിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; നിര്‍മ്മാണം ആരംഭിയ്ക്കുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ?

204

കായികതാരങ്ങള്‍ക്ക് ജോലി

ശ്രീ. വര്‍ക്കല കഹാര്‍

,, പാലോട് രവി

,, വി. ഡി. സതീശന്‍

()സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്നതില്‍ സുതാര്യത ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നിയമനം നല്‍കുന്ന കാര്യത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത സംവിധാനത്തിലൂടെ ഏപ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ?

205

സ്പോര്‍ട്ട്സ് ക്വോട്ടാ നിയമനം

ശ്രീ. റ്റി.യു. കുരുവിള

()സംസ്ഥാന ദേശീയ സ്കൂള്‍ കായിക മേളകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായിക താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും സ്കൂളുകള്‍ക്കും നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ഇത്തരം മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും സ്കൂളുകള്‍ക്കും പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതിനും പരിശീലനത്തിന് അന്തര്‍ദേശീയ നിലവാരത്തിലുള്ള സൌകര്യങ്ങള്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ;

(സി)മേളകളില്‍ മികവ് പുലര്‍ത്തുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കുന്നതിന് സ്പോര്‍ട്സ് ക്വോട്ട നിയമനം വേഗത്തിലാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

206

കളിസ്ഥലം നിര്‍മ്മിക്കുന്നതിന് ധനസഹായം

ശ്രീ. ജി. സുധാകരന്‍

()കളിക്കളങ്ങളും സ്റേഡിയങ്ങളും നിര്‍മ്മിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണു നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കുമോ;

(ബി)അമ്പലപ്പുഴ ഗവണ്മെന്റ് എല്‍.പി. സ്കൂള്‍ ഗ്രൌണ്ട് മണ്ണിട്ടുയര്‍ത്തി കളിസ്ഥലം നിര്‍മ്മിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)സ്കൂളുകള്‍ക്ക് കളിസ്ഥലം നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയെന്നു വിശദമാക്കുമോ?

207

വിദ്യാലയങ്ങളിലെ കളിസ്ഥലം

ശ്രീ. കെ. രാജു

()പുതിയ വിദ്യാലയങ്ങള്‍ ആരംഭിക്കുമ്പോള്‍ മിനിമം കളിസ്ഥലങ്ങള്‍ വേണമെന്ന നിബന്ധനയുണ്ടോ; എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതായുള്ള വ്യാജ രേഖകള്‍ ഉണ്ടാക്കി പണം വകമാറ്റി ചെലവഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; ഇത് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടോ;

(സി)ഇല്ലെങ്കില്‍ ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ഗൌരവപൂര്‍വ്വം പരിഗണിക്കുമോ;

(ഡി)കളിക്കാനും കളി പരിശീലിക്കാനും വേണ്ട സൌകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ അന്യാധീനപ്പെട്ടു പോകുന്ന കളിസ്ഥലങ്ങള്‍ വീണ്ടെടുത്ത് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ ?

208

എച്ച്.എസ്.എസ് കളില്‍ ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ട്

പ്രൊഫ. സി. രവീന്ദ്രനാഥ്

()പുതുക്കാട് മണ്ഡലത്തിലെ നന്തിക്കര ചെമ്പുച്ചിറ എച്ച്.എസ്.എസ് കളില്‍ ഒരോ ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ട് അനുവദിക്കുന്നതിനായി നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണ്; വിശദമാക്കാമോ?

209

സിനിമാശാലകളില്‍ കലാമൂല്യമുള്ള സിനിമകളുടെ പ്രദര്‍ശനം

ശ്രീ. പി. തിലോത്തമന്‍

()അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെടുകയും, നല്ല നിലവാരവും കലാമൂല്യവുമുള്ളതും വിവിധ മേഖലകളില്‍ നിന്നും അംഗീകാരങ്ങള്‍ നേടുകയും ചെയ്യുന്ന പുതിയതും പഴയതുമായ ചലചിത്രങ്ങള്‍ കേരളത്തിലെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)കേരള സ്റേറ്റ് ഫിലിം ഡവലപ്പമെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള വിവിധ തീയറ്ററുകളില്‍ മേല്‍ പറഞ്ഞതരത്തിലുള്ള ലോക സിനിമകള്‍ മുന്‍കൂട്ടി പരസ്യപ്പെടുത്തിയ തീയതികളില്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി വിറ്റഴിച്ച് പ്രദര്‍ശിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി)കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഫിലിം ഫെസ്റുവലുകളിലല്ലാതെ കേരളത്തില്‍ സിനിമാ തീയേറ്ററുകളില്‍ പ്രദര്‍ശിക്കപ്പെട്ട ലോക നിലവാരമുള്ളതും കലാമൂല്യമുളളതുമായ ചിത്രങ്ങള്‍ എത്രയാണെന്ന് പറയാമോ ; പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെയും യുക്തിയേയും ചോദ്യംചെയ്യാത്ത സിനിമകളെ പരിപോഷിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ ?

210

സിനിമ വെബ് മാഗസിന്‍

ശ്രീ. സി. പി. മുഹമ്മദ്

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, വി. പി. സജീന്ദ്രന്‍

()മലയാളം സിനിമയ്ക്ക് അന്താരാഷ്ട്രതലത്തില്‍ പ്രചാരം നല്‍കുവാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ബി)ഇതിനായി സിനിമ വെബ് മാഗസിന്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഭാഷകളിലാണ് വെബ് മാഗസിന്‍ തുടങ്ങാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഇത് എന്നത്തേക്ക് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ ?

211

ആദ്യകാല സിനിമകള്‍ക്ക് ഡിജിറ്റല്‍ സംരക്ഷണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. . മാധവന്‍

,, പാലോട് രവി

,, ആര്‍. സെല്‍വരാജ്

()മലയാളത്തിലെ ആദ്യകാല സിനിമകള്‍ക്ക് ഡിജിറ്റല്‍ സംരക്ഷണം നല്‍കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പഴയകാലങ്ങളിലെ മലയാള സിനിമകള്‍ പുതുതലമുറയ്ക്ക് ലഭ്യമാക്കുന്നതിനും പഠന ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും എന്തെല്ലാം കാര്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ;

(സി)ആരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.