UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

151

കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലേക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള എസ്റിമേറ്റിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി)കേന്ദ്ര ഫണ്ട് ലഭ്യമാവുന്നതിന് വകുപ്പില്‍ നിന്നോ മന്ത്രാലയത്തില്‍ നിന്നോ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് നിവേദനമോ കത്തോ നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത കത്തിന് കേന്ദ്രമന്ത്രിയില്‍ നിന്ന് എന്ത് മറുപടിയാണ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ; മറുപടി കത്തിന്റെയും കേന്ദ്രമന്ത്രിയ്ക്ക് അയച്ച കത്തിന്റെയും പകര്‍പ്പ്

ലഭ്യമാക്കാമോ;

(ഡി)കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബറുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

()പ്രസ്തുത പഠന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(എഫ്)ഫിഷിംഗ് ഹാര്‍ബര്‍ സംബന്ധിച്ച് മാര്‍ച്ച് 2-ന് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജന പ്രതിനിധികള്‍ അല്ലാതെ പങ്കെടുത്തവര്‍ ആരെല്ലാം എന്ന് വ്യക്തമാക്കാമോ;

(ജി)ജന പ്രതിനിധികള്‍ അല്ലാത്തവര്‍ ആയി ഈ യോഗത്തില്‍ പങ്കെടുത്തവര്‍ നടത്തിയ ചര്‍ച്ചയിലെ വിശദാംശം ലഭ്യമാക്കുമോ;

(എച്ച്)യോഗത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് ധാരണയായി എന്ന് വിശദമാക്കാമോ;

()യോഗത്തിന്റെ മിനിട്ട്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

152

കായിക്കരെയും വക്കം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് പാലം പണിയാന്‍ നടപടി

ശ്രീ. വി. ശശി

()തീരപ്രദേശ ഗ്രാമങ്ങളായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കായിക്കരെയും വക്കം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതിന് പാലം പണിയാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍, ആയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?

153

താന്നൂര്‍ ഒട്ടുമ്പുറത്തേയും കെട്ടുങ്ങല്‍ ബീച്ചിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി.

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന്റെ കീഴില്‍ താന്നൂര്‍ ഒട്ടുമ്പുറത്തേയും കെട്ടുങ്ങല്‍ ബീച്ചിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)ടെണ്ടര്‍ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി)പ്രസ്തുത പാലത്തിന്റെ പ്രവൃത്തി എന്ന് തുടക്കം കുറിക്കാനാകുമെന്ന് വ്യക്തമാക്കാമോ;

(ഡി)എത്ര കാലപരിധിക്കുള്ളില്‍ പണി പൂര്‍ത്തീകരിക്കാനാണ് ഉദേശിക്കുന്നതെന്ന് വിശദമാക്കാമോ;

154

കാസര്‍ഗോഡ് കസബ പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

()കാസര്‍ഗോഡ് കസബ പാലം നിര്‍മ്മാണത്തിന് പണം അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് ഫണ്ടില്‍ നിന്ന് എത്ര തുക എപ്പോള്‍ അനുവദിച്ചുവെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത പാലം പൊളിഞ്ഞുവീഴാറായിട്ടുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പാലം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് അറിയിക്കുമോ;

(ഡി)ഇതിന്റെ നിര്‍മ്മാണം എപ്പോള്‍ തുടങ്ങുമെന്ന് അറിയിക്കുമോ?

155

മത്സ്യബന്ധനമേഖല നേരിടുന്ന പ്രതിസന്ധി

ശ്രീ. ജി. സുധാകരന്‍

()ഡീസല്‍ വില വര്‍ദ്ധനവുമൂലം മത്സ്യബന്ധനമേഖല പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(ബി)ആലപ്പുഴ ജില്ലയില്‍ പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന എത്ര യന്ത്രവത്കൃത ബോട്ടുകളാണുള്ളത് ;

(സി)ഓരോ ബോട്ടിനും എത്ര ലിറ്റര്‍ മണ്ണെണ്ണയാണ് സബ്സിഡി നിരക്കില്‍ അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് കൂടുതല്‍ മണ്ണെണ്ണയും ഡീസലും സബ്സിഡി നിരക്കില്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

156

മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍

ശ്രീ.കെ.ദാസന്‍

()മത്സ്യതൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയായ വലയും മറ്റും കടല്‍മാക്രികളുടെ ആക്രമണത്തില്‍ നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(സി)കടല്‍ മാക്രികളുടെ ആക്രമണത്തില്‍ നഷ്ടം സംഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം എന്തെല്ലാം എന്ന് വിശദമാക്കാമോ?

(ഡി)മത്സ്യതൊഴിലാളികള്‍ക്കുണ്ടാകുന്ന വസ്തു-തൊഴില്‍ നഷ്ടങ്ങള്‍ പരിഗണിച്ച് ജീവനോപാധിയായ വസ്തുനഷ്ടം വഴി വന്നുചേരുന്ന തൊഴില്‍ നഷ്ടവുംകൂടി കണക്കിലെടുത്ത് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ നടപടികള്‍ ഉണ്ടാവുമോ?

157

മാതൃകാ മത്സ്യബന്ധനഗ്രാമങ്ങള്‍

ശ്രീ. എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

()സംസ്ഥാനത്ത് മാതൃകാ മത്സ്യബന്ധനഗ്രാമങ്ങളുടെ പ്രവര്‍ത്തനത്തിനു തുടക്കമിട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ഗ്രാമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നു വിശദീകരിക്കുമോ;

(സി)പ്രസ്തുതഗ്രാമങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി എന്തെല്ലാം അടിസ്ഥാനസൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്;

(ഡി)ഇതിനായി എന്തെല്ലാം കേന്ദ്രസഹായങ്ങള്‍ ലഭ്യമാണെന്നു വിശദീകരിക്കുമോ?

158

'സംയോജിതമത്സ്യഗ്രാമം' പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

()'സംയോജിതമത്സ്യഗ്രാമം' പദ്ധതിയില്‍ തങ്കശ്ശേരിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, പദ്ധതി ആരംഭിക്കുന്നതിന് ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുതപദ്ധതി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുതപദ്ധതിക്ക് അനുവദിച്ച തുക എത്രയെന്നു വ്യക്തമാക്കുമോ?

159

തീരദേശ പാക്കേജ്

ശ്രീ. . എം. ആരിഫ്

()കടലോര, കായലോര നിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി സമഗ്രമായ ഒരു തീരദേശ പാക്കേജ് തയ്യാറാക്കുമോ ;

(ബി)ഇപ്രകാരം തയ്യാറാക്കിയ പ്രസ്തുത പാക്കേജ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് അംഗീകാരം നേടി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

160

മല്‍സ്യസമൃദ്ധി പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് മല്‍സ്യസമൃദ്ധി പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഉള്‍നാടന്‍ മല്‍സ്യോദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെവിടെയെല്ലാമാണ്;

()ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്ന് അറിയിക്കുമോ

161

മല്‍സ്യവിത്തുകളുടെ ഗുണനിലവാരം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സന്റ്

,, എം. . വാഹിദ്

()സംസ്ഥാനത്ത് മല്‍സ്യവിത്ത് നിയമം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ വിശദമാക്കുമോ

(ബി)മല്‍സ്യവിത്തുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് വിശദാംശങ്ങള്‍ എന്തെല്ലാം

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് വിശദമാക്കുമോ?

162

മത്സ്യതൊഴിലാളികള്‍ക്ക് ശുദ്ധജലലഭ്യത ഉറപ്പാക്കാന്‍ പദ്ധതി

ശ്രീ.എസ്.ശര്‍മ്മ

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)

ശ്രീ.സി.കെ.സദാശിവന്‍

()കടലോരഗ്രാമങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ശുദ്ധജലം ലഭിക്കുന്നതിന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മത്സ്യഗ്രാമങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് ഫിഷറീസ് വകുപ്പ് അവലോകനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഉപയോഗിക്കാതെ പാഴായിപ്പോകുന്ന മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികള്‍ നിലവില്‍ നടപ്പിലാക്കുന്നുണ്ടോ; ഏതെല്ലാം പദ്ധതികള്‍ നിലവിലുണ്ട്; പ്രസ്തുത പദ്ധതികള്‍ പര്യാപ്തമാണോ?

163

മത്സ്യതൊഴിലാളികള്‍ക്ക് ഉപജീവന സഹായം ലഭ്യമാക്കുന്നതിന് ബജറ്റില്‍ വകയിരുത്തിയ തുക

ശ്രീ. വി. ശശി

()മത്സ്യബന്ധനം സാദ്ധ്യമല്ലാത്ത കാലയളവില്‍ മത്സ്യതൊഴിലാളികള്‍ക്ക് ഉപജീവനസഹായം ലഭ്യമാക്കുന്നതിന് 2012-13 ലെ ബജറ്റില്‍ വകയിരുത്തുമെന്ന് പ്രഖ്യാപിച്ച 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അതില്‍ എത്ര തുക ചെലവഴിച്ചു;

(ബി)പ്രസ്തുത തുകയില്‍ തിരുവനന്തപുരം ജില്ലയ്ക്കായി നീക്കി വച്ച തുകയെത്രയെന്ന് വ്യക്തമാക്കാമോ; ഇതില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

164

മത്സ്യമേഖലയില്‍ ചെലവുകുറഞ്ഞ ഇന്ധനങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രമം

ശ്രീ. എസ്. ശര്‍മ

()മത്സ്യമേഖലയില്‍ ചെലവുകുറഞ്ഞ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന് എന്തെങ്കിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി)അത്തരം ശ്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ ?

165

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ ക്വാട്ട

ശ്രീ. എസ്. ശര്‍മ്മ

()മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകമായി മണ്ണെണ്ണ ക്വാട്ട അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ;

(ബി)എങ്കില്‍ നിലവില്‍ എത്ര കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് മത്സ്യമേഖലയ്ക്ക് ലഭ്യമാക്കുന്നത്; അത് എത്ര കിലോ ലിറ്ററായി വര്‍ദ്ധിപ്പിച്ച് നല്‍കും; അത്രയും മണ്ണെണ്ണ കൊണ്ട് മത്സ്യമേഖലയിലെ ഇന്ധന പ്രശ്നത്തിന് പരിഹാരം കാണാനാകുമോയെന്ന് വ്യക്തമാക്കുമോ?

166

മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാന്‍ നടപടി

ശ്രീ. പി. കെ. ഗുരുദാസന്‍

,, എസ്. ശര്‍മ്മ

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, പി. ശ്രീരാമകൃഷ്ണന്‍

()മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ പൂര്‍ണ്ണമായും കേന്ദ്രം അനുവദിക്കുന്നുണ്ടോ; നിലവിലുള്ള സ്ഥിതി വിശദമാക്കുമോ;

(ബി)മത്സ്യത്തൊഴിലാളികള്‍ക്ക് ഔട്ട്ബോര്‍ഡ് എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്‍പ്പെടെ പ്രതിമാസം ആവശ്യമായ മണ്ണെണ്ണ എത്രയാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്; ഇതിന്റെ എത്ര ശതമാനം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്; വില എത്രയാണ്;

(സി)കരിഞ്ചന്തയില്‍ സുലഭമായി മണ്ണെണ്ണ ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത മണ്ണെണ്ണയുടെ സ്രോതസ്സിനെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ;

(ഡി)മത്സ്യത്തൊഴിലാളികള്‍ കരിഞ്ചന്തയെ ആശ്രയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

167

പീലിംഗ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍

ശ്രീ. . എം. ആരിഫ്

()പീലിംഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ 01.01.2009-ല്‍ രൂപീകരിച്ച അഞ്ചംഗ വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; അതില്‍ എന്തെല്ലാം ക്ഷേമ പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത മേഖലയില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പീലിംഗ് തൊഴിലാളികളുടെ ക്ഷേമത്തിനായുളള വിദഗ്ദ സമിതി എത്ര തവണ യോഗം ചേര്‍ന്നു; എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുളളത്; ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ എത്രയും വേഗം സമര്‍പ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ

168

മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണം

ശ്രീമതി പി. അയിഷാ പോറ്റി

()2012-13 സാമ്പത്തികവര്‍ഷത്തില്‍ മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിന് എത്ര തുകയുടെ ഭരണാനുമതി നല്‍കിയിരുന്നു;

(ബി)ഏതെല്ലാം മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിനാണ് ഭരണാനുമതി നല്‍കിയത്;

(സി)കൊല്ലം ജില്ലയില്‍പ്പെട്ട മത്സ്യമാര്‍ക്കറ്റുകള്‍ നവീകരിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

169

മിതമായ നിരക്കില്‍ മത്സ്യം ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

()അയല, മത്തി തുടങ്ങിയ ചെറുമത്സ്യങ്ങളുടെ വില ഈ അടുത്തകാലത്ത് വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ഡി)സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ മത്സ്യം ലഭിക്കുന്നു എന്നത് ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

170

ഫിര്‍മ മുഖാന്തിരം പോള വാരുന്നതിനുള്ള റീടെന്‍ഡര്‍


ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഫിര്‍മ മുഖാന്തിരം പോള വാരുന്നതിന് റീടെന്‍ഡര്‍ ചെയ്ത പ്രവൃത്തി ആരാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കരാറുകാരനുമായി എന്നാണ് എഗ്രിമെന്റ് വെച്ചതെന്നും എഗ്രിമെന്റിന്റെ പകര്‍പ്പും സഹിതമുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(സി)കുട്ടനാട്ടിലെ എസിക്കനാല്‍, ഭൂതപണ്ഡം കായല്‍ എന്നിവിടങ്ങളിലെ പോള വാരുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)റീടെന്‍ഡര്‍ ചെയ്ത് പോള വാരുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയൊക്കെ എന്ന് വിശദമാക്കുമോ;

()പോളവാരുന്നതിന് കരാര്‍ നല്‍കിയത് സംബന്ധിച്ച് എന്തെങ്കിലും കേസുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(എഫ്)നേരത്തെ പോളവാരിയിരുന്ന കരാറുകാരന് കുടിശ്ശിക തുക നല്‍കാറുണ്ടോ; ഉണ്ടെങ്കില്‍ എത്ര തുക ഉണ്ടെന്നും എവിടെയെല്ലാം പോള വാരിയതിന്റെ ബില്‍ തുകയാണ് കുടിശ്ശികയായി നല്‍കാനുള്ളതെന്നും വിശദമാക്കുമോ ?

171

അഷ്ടമുടിക്കായലിനെ മാലിന്യവിമുക്തമാക്കുന്നതിന് പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

()അഷ്ടമുടിക്കായലിനെ മാലിന്യവിമുക്തമാക്കുന്നതിനും, കൈയ്യേറ്റങ്ങള്‍ തടഞ്ഞ് തീരദേശ മത്സ്യബന്ധനത്തിന് ഉപയുക്തമാക്കുന്നതിനും ഫിഷറീസ് വകുപ്പ് വഴി എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ പദ്ധതി നടപ്പിലാക്കുന്നതിനു നടപടി സ്വീകരിക്കുമോ

(ബി)നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കായല്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

172

കോസ്റല്‍ ഏരിയ ഡവലപ്മെന്റ് അതോറിറ്റി

ശ്രീ. റ്റി.വി. രാജേഷ്

()കോസ്റല്‍ ഏരിയ ഡവലപ്മെന്റ് അതോറിറ്റി വഴി എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്; വിശദാംശം നല്‍കാമോ;

(ബി)കോസ്റല്‍ ഏരിയ ഡവലപ്മെന്റ് അതോറിറ്റിയുടെ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്?

173

വയനാട് ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യകൃഷി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യകൃഷിക്കുള്ള സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി)മത്സ്യകൃഷിക്ക് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ജില്ലയില്‍ തന്നെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

174

മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണം

ശ്രീ. .പി. ജയരാജന്‍

()2012-2013 സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിനായി എത്ര തുക വകയിരുത്തിയെന്നും എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(ബി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചതെന്നും ഓരോ മത്സ്യമാര്‍ക്കറ്റിനും എത്ര തുക വീതമാണ് അനുവദിച്ചതെന്നും ഇവയോരോന്നും ഏതു ജില്ലയിലെ ഏതു നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണെന്നും വ്യക്തമാക്കുമോ;

(സി)ഇത്തരത്തില്‍ ഫണ്ട് ലഭ്യമാക്കുവാന്‍ തീരുമാനിച്ച മത്സ്യമാര്‍ക്കറ്റുകളുടെ നവീകരണ പദ്ധതികള്‍ക്കെല്ലാം ഭരണാനുമതി ലഭ്യമാക്കിയോയെന്നും ഇവ ഏത് ഏജന്‍സി മുഖേനയാണ് നടപ്പിലാക്കുന്നതെന്നും വ്യക്തമാക്കുമോ?

175

ഫിഷറീസ് സ്കൂളുകള്‍

ശ്രീമതി ജമീല പ്രകാശം

ശ്രീ. മാത്യു. റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

()സംസ്ഥാനത്ത് എത്ര ഫിഷറീസ് സ്കൂളുകളാണ് നിലവിലുളളത്;

(ബി)അവയുടെ ഗുണനിലവാരത്തെ സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങളോ, പരിശോധനകളോ നടത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി)തിരുവനന്തപുരത്ത് വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് സ്കൂളിന്റെ ശോച്യയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ശരിയായ താമസ, ഭക്ഷണ സൌകര്യങ്ങളില്ലാത്ത പ്രസ്തുത സ്കൂളിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ;

176

കാസര്‍ഗോഡ് ജില്ലയിലെ ഫിഷറീസ് റോഡുകള്‍

ശ്രീ.കെ.കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാസര്‍ഗോഡ് ജില്ലയില്‍ എത്ര ഫിഷറീസ് റോഡുകള്‍ അനുവദിച്ചിട്ടുണ്ട്?

(ബി)റോഡുകളുടെ പേരും അനുവദിച്ച തുകയും വിശദമാക്കാമോ?

177

എയര്‍ കേരള പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, പി. . മാധവന്‍

,, പാലോട് രവി

,, വര്‍ക്കല കഹാര്‍

()എയര്‍ കേരള പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി കോര്‍ കമ്മിറ്റി രൂപികരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതിക്കുളള അപേക്ഷ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയിട്ടുണ്ടോ;

()പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

178

വിമാനയാത്രികരുടെ സ്ഥിതിവിവരക്കണക്ക്

ശ്രീമതി ഗീതാഗോപി

()കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പ്രതിവര്‍ഷം വിമാനയാത്ര ചെയ്യുന്നവരുടെ കണക്ക് ലഭ്യമാക്കാമോ;

(ബി)കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പ്രതിവര്‍ഷം യാത്ര ചെയ്യുന്നവരുടെ കണക്ക് ലഭ്യമാക്കാമോ;

(സി)വിദേശ രാജ്യങ്ങളില്‍ നന്ന് പ്രതിവര്‍ഷം കേരളത്തില്‍ എത്തുന്ന വിമാനയാത്രികരുടെ എണ്ണം അറിയിക്കാമോ?

179

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എയര്‍വൈസ് സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള നടപടികള്‍

ശ്രീ. ജെയിംസ് മാത്യു

()കണ്ണൂര്‍ എയര്‍പോര്‍ട്ടിനായി മുന്‍ സര്‍ക്കാര്‍ എത്ര ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യുകയുണ്ടായി; ഷെയറിനായി എന്ത് തുകയ്ക്കുളള അപേക്ഷ അക്കാലത്ത് ലഭിക്കുകയുണ്ടായി;

(ബി)നിര്‍ദ്ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ടിന് എയര്‍വൈസ് സൌകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിളിച്ച ടെണ്ടറില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്;

(സി)പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും യോഗ്യതയുളളവര്‍ ആരൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ആരൊക്കെ;

(ഡി)എയര്‍വൈസ് സൌകര്യങ്ങള്‍ പ്രധാനമായും എന്തെല്ലാമാണ്; ഇവ ഓരോന്നിനും തയ്യാറാക്കപ്പെട്ട എസ്റിമേറ്റ് പ്രകാരം പ്രതീക്ഷിക്കുന്ന ചെലവുകള്‍ വിശദമാക്കാമോ;

()ഇതിനെല്ലാമായി എയര്‍പോര്‍ട്ട് കമ്പിനിയ്ക്ക് സ്വന്തമായി ഇപ്പോള്‍ ഉളള തുക എത്ര കോടിയാണ്;

(എഫ്)എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിനുളള മൊത്തം ചെലവ് കണക്കാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്ര; അവശേഷിക്കുന്ന തുക എങ്ങനെ സമാഹരിക്കാനാണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.