UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3231

പഞ്ചായത്ത് സ്ക്കൂളുകളിലെ സാലറി ഹെഡ് ഗവണ്‍മെന്റ് ഹെഡിനു കീഴിലാക്കുവാന്‍ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()കൊരട്ടി പഞ്ചായത്ത് എല്‍.പി.സ്ക്കൂളില്‍ സ്വീപ്പര്‍ തസ്തിക (പി.റ്റി.സി.എം) സൃഷ്ടിക്കുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ;

(ബി)നൂറ്റി അമ്പത് കുട്ടികളില്‍ കൂടുതല്‍ പഠിയ്ക്കുന്ന ഗവണ്‍മെന്റ് എല്‍.പി. സ്ക്കൂളുകളില്‍ എച്ച്.എം. നു പുറമെ ഒരു ടീച്ചറെക്കൂടി അനുവദിയ്ക്കുന്ന ഉത്തരവു പ്രകാരം കൊരട്ടി പഞ്ചായത്ത് എല്‍.പി. സ്ക്കൂളില്‍ ഇപ്രകാരം ഒരു ടീച്ചര്‍ തസ്തിക കൂടി അനുവദിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പഞ്ചായത്ത് സ്ക്കൂളുകളിലെ സാലറി ഹെഡ് എയിഡഡ് മേഖലയില്‍ നിലനില്‍ക്കുന്നത് മാറ്റി ഗവണ്‍മെന്റ് ഹെഡിനു കീഴിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3232

വൈദ്യുതശ്മശാനം നിര്‍മ്മിക്കാന്‍ നടപടി

ശ്രീ.എം. ഹംസ

()ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ലക്കിടി, അമ്പലപ്പാറ, പൂക്കോട്ടുകാവ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കായി വൈദ്യുതശ്മശാനം നിര്‍മ്മിക്കുന്നതിനായുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത പ്രോജക്ടിനായി എത്ര രൂപയാണ് അനുവദിച്ചത്;

(സി)ലക്കിടി, അമ്പലപ്പാറ, പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള വൈദ്യുത ശ്മശാനം സ്ഥാപിക്കുന്നതിനായി ഏതു പഞ്ചായത്തിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത് എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരെയാണ് ചുമതലപ്പെടുത്തിയത്; വിശദാംശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചുവോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പ്രൊപ്പോസല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ ?

3233

താലൂക്കാശുപത്രികളുടെ നിയന്ത്രണം

ശ്രീ. . എം. ആരിഫ്

()ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്ന താലൂക്കാശുപത്രികളായി ഉയര്‍ത്തിയിട്ടുള്ള ആശുപത്രികള്‍ ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് വരുന്നതെന്നറിയിക്കുമോ;

(ബി)ആയതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3234

കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെപുരോഗതി

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ പഞ്ചായത്തു വകുപ്പ് മുഖേന നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഏതൊക്കെയെന്നറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതികളില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പിലാക്കുന്നവ ഏതെല്ലാം; പ്രസ്തുത പദ്ധതികളില്‍ ഓരോന്നിനും ഭരണാനുമതി നല്‍കിയ തുകകള്‍ എത്ര വീതമെന്നറിയിക്കുമോ;

(സി)കൊയിലാണ്ടി മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വ്യക്തമാക്കുമോ?

3235

പഞ്ചായത്ത് ഭരണസമിതി എടുത്തിട്ടുള്ള പ്രമേയങ്ങള്‍

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെ നിലവിലെ ഭരണസമിതികള്‍ പൊതുവികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ക്കായി എടുത്തിട്ടുള്ള പ്രമേയങ്ങള്‍ (ഞലീഹൌശീിേ/ഉലരശശീിെ) ഏതെല്ലാം എന്ന് വ്യക്തമാക്കാമോ;

(ബി)ഓരോ പഞ്ചായത്ത് ഭരണസമിതിയും എടുത്തിട്ടുള്ള പ്രമേയങ്ങള്‍ പ്രത്യേകം വിശദമാക്കാമോ; പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി)പഞ്ചായത്ത് ഭരണസമിതികള്‍ എടുത്തിട്ടുള്ള പ്രസ്തുത പ്രമേയങ്ങളില്‍ ഏതിലെല്ലാം ബന്ധപ്പെട്ട വകുപ്പധികാരികള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി)നടപടികള്‍ സ്വീകരിച്ചിട്ടില്ലാത്ത തീരുമാനങ്ങളില്‍ നടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുമോ;

()നടപടിയെടുത്തിട്ടുള്ള ഭരണസമിതി തീരുമാനങ്ങളില്‍ നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ?

3236

ജില്ലാ പഞ്ചായത്തു റോഡുകള്‍

 ജി. സുധാകരന്‍

()അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ ജില്ലാപ്പഞ്ചായത്തിന്റെ കൈവശമുള്ള റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിനായി തുക അനുവദിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3237

സ്ട്രീറ്റ് ലൈറ്റുകള്‍ 24 വാട്സ് എല്‍..ഡി. ലൈറ്റുകള്‍ആക്കുന്നതിന് നടപടി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡബിള്‍ട്യൂബ് സ്ട്രീറ്റ് ലൈറ്റുകള്‍ സമ്പൂര്‍ണ്ണമായി 24 വാട്സ് എല്‍..ഡി. ലൈറ്റുകള്‍ ആക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി)ആയതിലേക്കായി എം.എല്‍..മാരുടെ ആസ്തിവികസനഫണ്ട് വിനിയോഗിക്കപ്പെടുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

3238

നെടുങ്ങപ്ര ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം ഗവണ്‍മെന്റ്ഐ.റ്റി.ഐക്ക് വിട്ടുനല്‍കുന്നത് സംബന്ധിച്ച്

ശ്രീ.സാജുപോള്‍

()പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുങ്ങപ്ര ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം ഗവണ്‍മെന്റ് ഐ.റ്റി.ഐക്ക് വിട്ടുനല്‍കുന്നത് സംബന്ധിച്ച ആവശ്യം പരിഗണനയിലുണ്ടോ;

(ബി)വേങ്ങൂര്‍ പഞ്ചായത്തിന്റെ 6.7.12-ലെ എ1/116/04 നമ്പര്‍ കത്തുപ്രകാരം വേങ്ങൂര്‍ പഞ്ചായത്തിന്റെപ്രസ്തുത ആവശ്യം ഏത് തീയതിയിലാണ് പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ലഭിച്ചത്; ആയതിന്മേല്‍ ഡയറക്ടര്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(സി)ഡയറക്ടറേറ്റിലെ 2.5.12-ലെ സി2/19740/12, 22.8.2012-ലെ ജി1-24172/12 നമ്പര്‍ കത്തുകള്‍ പ്രകാരമുള്ള നടപടികളുടെ പൂര്‍ണ്ണ വിവരം ലഭ്യമാക്കുമോ;

(ഡി)എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ 29.10.2012-ലെ ഡി1-11741/12 നമ്പര്‍ കത്തു പ്രകാരമുള്ള റിപ്പോര്‍ട്ട് ഏത് തീയതിയിലാണ് ഡയറക്ടറേറ്റില്‍ ലഭിച്ചത്, ആയത് ഡയറക്ടറേറ്റില്‍ ഏതെല്ലാം ജീവനക്കാരാണ് കൈകാര്യം ചെയ്തിട്ടുള്ളത് - വിശദമാക്കുമോ;

()റിപ്പോര്‍ട്ട് ഓരോ ഉദ്യോഗസ്ഥനും ഏതെല്ലാം തീയതികളില്‍ സ്വീകരിച്ചുവെന്നും ഏതൊക്കെ തീയതികളില്‍ നടപടിക്രമം പൂര്‍ത്തിയാക്കി മറ്റ് ഏതൊക്കെ ജീവനക്കാര്‍ക്ക് കൈമാറിഎന്നും വ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത റിപ്പോര്‍ട്ട് സി2 സെക്ഷന്‍ ക്ളാര്‍ക്കും സെക്ഷന്‍ സൂപ്രണ്ടും ഏതെല്ലാം തീയതികളില്‍ സ്വീകരിച്ചു എന്നും ഓരോ പ്രാവശ്യവും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ എത്ര ദിവസം കൈവശം വെച്ചു എന്നും വ്യക്തമാക്കാമോ;

()പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് എടുത്തിട്ടുള്ള തീരുമാനങ്ങള്‍ എന്തൊക്കെയെന്നറിയിക്കുമോ; തീരുമാനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; തീരുമാനം വൈകാന്‍ ഇടയായ കാരണം വിശദമാക്കുമോ; നിയമ വിരുദ്ധമായി ഫയല്‍ കൈവശം വെച്ച ഉദ്യോഗസ്ഥരുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമോ വിശദവിവരം നല്‍കുമോ?

3239

പഞ്ചായത്തുകളിലെ നിയമനം ത്വരിതപ്പെടുത്താന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ ഏതെല്ലാം തസ്തികകളാണ് പുതുതായി സൃഷ്ടിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ; ഇതുവരെയായി പ്രസ്തുത തസ്തികകളിലേക്ക് എത്രപേര്‍ക്ക് നിയമനം നല്കി;

(ബി)2013 ഏപ്രില്‍ മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതിനാല്‍ പഞ്ചായത്തു വകുപ്പില്‍ പി.എസ്.സി. യുടെ അഡ്വൈസ് കൈപ്പറ്റിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് അയയ്ക്കുന്നതിന് കാലതാമസം നേരിടുന്നു എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉദ്യോഗാര്‍ത്ഥികള്‍ക്ക് എത്രയും വേഗം നിയമനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

3240

പഞ്ചായത്തുകളില്‍ അസിസ്റന്റ് സെക്രട്ടറി തസ്തിക

ശ്രീ. കെ. രാജു

()പഞ്ചായത്തുകളില്‍ പുതുതായി അസിസ്റന്റ് സെക്രട്ടറി തസ്തിക അനുവദിച്ച് ഉത്തരവായിട്ടുണ്ടോ;

(ബി)എല്ലാ പഞ്ചായത്തുകളിലും പ്രസ്തുത തസ്തിക അനുവദിക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത തസ്തിക അനുവദിക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

3241

അസിസ്റന്റ് സെക്രട്ടറി നിയമനം സംബന്ധിച്ച മാനദണ്ഡങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

()ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റന്റ് സെക്രട്ടറിയുടെ തസ്തിക അനുവദിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍, അത് എന്നുമുതലാണു നിലവില്‍ വന്നതെന്നു വ്യക്തമാക്കുമോ;

(സി)അധികമായി അനുവദിച്ച ക്ളാര്‍ക്കുമാരുടെ തസ്തിക എത്രയെന്നു വ്യക്തമാക്കുമോ;

(ഡി)ഈ തസ്തികയിലേയ്ക്കു നിയമനം നടത്തിയിട്ടുണ്ടോ;

()അസിസ്റന്റ് സെക്രട്ടറി നിയമനം സംബന്ധിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ;

(എഫ്)പ്രൊമോഷന്‍ വഴിയാണു നിയമനമെങ്കില്‍ ഒഴിവു വരുന്ന തസ്തികയിലേയ്ക്ക് നിയമനം ഉടനെ നടത്തുമോ?

3242

അസിസ്റന്റ് സെക്രട്ടറിമാരുടെ ചുമതലകള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

)പഞ്ചായത്തുകളില്‍ അനുവദിച്ച അസിസ്റന്റ് സെക്രട്ടറിമാരുടെ ഉത്തരവാദിത്തങ്ങളും ചുമതലകളും നിശ്ചയിച്ച് ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തിരമായി അതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി)പഞ്ചായത്തുകളിലെ ഹെഡ്ക്ളാര്‍ക്കുമാരുടെ ചുമതലകളെന്തെല്ലാമാണ്;

(സി)ഹെഡ്ക്ളാര്‍ക്ക് തസ്തിക ജൂനിയര്‍ സൂപ്രണ്ടിന്റേതായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശമെന്തെങ്കിലും പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ പരിഗണിക്കുമോ?

3243

പഞ്ചായത്ത് വകുപ്പിലെ കണ്ടിജന്റ് തസ്തികകള്‍

ശ്രീ. എസ്. ശര്‍മ്മ

()പഞ്ചായത്ത് വകുപ്പില്‍ കണ്ടിജന്റ് തസ്തികകള്‍ ഉള്‍പ്പെടെ ആകെ എത്ര തസ്തികകള്‍ ഉണ്ട്; ഇവയില്‍ എത്രയെണ്ണം ഒഴിഞ്ഞുകിടക്കുന്നുവെന്ന് തസ്തികതിരിച്ചു വ്യക്തമാക്കുമോ;

(ബി)ഒഴിവുകള്‍ നികത്തുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; ഈ ഒഴിവുകള്‍ അടിയന്തിരമായി നികത്തുവാന്‍ നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?

3244

കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ അനുവദിക്കപ്പെട്ട തസ്തികകള്‍

ശ്രീ.കെ.ദാസന്‍

()കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഓരോന്നിലും അനുവദിക്കപ്പെട്ട ഓവര്‍സിയര്‍, അസി.എഞ്ചിനീയര്‍ തസ്തികകള്‍ എത്ര എന്നും ഓരോ തസ്തികയിലും ജീവനക്കാര്‍ എത്രയെന്നും എത്ര എണ്ണം ഒഴിഞ്ഞുകിടക്കുന്നു എന്നും പഞ്ചായത്തു തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഒഴിവുള്ള തസ്തികയില്‍ നിലവില്‍ പി.എസ്.സി റാങ്ക് ലിസ്റ് ഇല്ലെങ്കില്‍ നോണ്‍ അവൈലബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?

3245

പഞ്ചായത്ത് വകുപ്പുകളില്‍ ഒഴിവുകള്‍

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പഞ്ചായത്ത് വകുപ്പുകളില്‍ എത്ര ഒഴിവുകള്‍ നികത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇവയില്‍ നിലവില്‍ നികത്തപ്പെടാത്ത എത്ര ഒഴിവുകള്‍ ഉണ്ടെന്നു വ്യക്തമാക്കാമോ?

3246

സാമൂഹ്യനീതി വകുപ്പിന്റെ പ്രവര്‍ത്തനംകാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

()സംസ്ഥാനത്തെ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വൃദ്ധ സദനങ്ങളടക്കമുള്ളവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ബി)പ്രസ്തുത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ;

(സി)ആയതിനായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ ?

3247

ആശ്വാസ കിരണം പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

()സാമൂഹ്യക്ഷേമവകുപ്പിന്റെ ആശ്വാസ കിരണം പദ്ധതി പ്രകാരം ഇതു വരെ എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും, ആയതിന്റെ ജില്ല തിരിച്ചുള്ള വിശദാംശങ്ങളും ലഭ്യമാക്കുമോ ;

(ബി)ഈ പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിക്കപ്പെടാതെ കെട്ടികിടക്കുന്ന അപേക്ഷകള്‍ എത്ര എണ്ണമുണ്ട് എന്നതിനെ സംബന്ധിച്ചുള്ള ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത അപേക്ഷകളിന്മേല്‍ ധനസഹായം നല്‍കാന്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കുമോ ?

3248

ആശ്രയ രണ്ടാംഘട്ട പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()ആശ്രയ പദ്ധതിയുടെ ഫലപ്രദമായ നിര്‍വ്വഹണത്തിന് എന്തെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്കുമോ;

(ബി)മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിനു ശേഷം പ്രസ്തുത പദ്ധതിയുടെ നടത്തിപ്പില്‍ പ്രകടമായ എന്തെല്ലാം പ്രതിഫലനങ്ങളാണ് ഉണ്ടായിട്ടുള്ളത്;

(സി)ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കാതെ പോയിട്ടുള്ള അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ രണ്ടാംഘട്ട പദ്ധതിയില്‍ അര്‍ഹരായ എത്രപേരെ ഉള്‍പ്പെടുത്താന്‍ സാധിച്ചുവെന്നറിയിക്കുമോ;

(ഡി)സാമൂഹികപ്രതിബദ്ധത നിറഞ്ഞു നില്ക്കുന്ന ആശ്രയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ പരിപൂര്‍ണ്ണതയ്ക്കു വേണ്ടി 2013-14-ല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നറിയിക്കുമോ?

3249

നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, . റ്റി. ജോര്‍ജ്

,, . സി. ബാലകൃഷ്ണന്‍

()നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളുടെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത ഷെല്‍ട്ടര്‍ ഹോമുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് അവ പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത ഷെല്‍ട്ടര്‍ ഹോമുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3250

നിര്‍ഭയ’ പദ്ധതി

ശ്രീ..കെ. ബാലന്‍

()നിര്‍ഭയ’ പദ്ധതി സാമൂഹ്യക്ഷേമ വകുപ്പു മുഖേന സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയിട്ടുണ്ടോ;

(ബി)എങ്കില്‍, എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ;

(സി)എന്നാണ് സംസ്ഥാനത്ത് ഈ പദ്ധതി ആരംഭിച്ചത്; എത്ര പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്;

(ഡി)ഈ പദ്ധതിക്ക് 2012-13 ബജറ്റില്‍ എത്ര രൂപയാണ് നീക്കിവച്ചിട്ടുള്ളത്; എത്ര രൂപാ ചെലവഴിച്ചു; വ്യക്തമാക്കുമോ ?

3251

'സ്നേഹപൂര്‍വ്വം' പദ്ധതി

ശ്രീ. എം. . വാഹീദ്

,, കെ. അച്ചുതന്‍

,, കെ. മുരളീധരന്‍

,, ജോസഫ് വാഴക്കന്‍

()'സ്നേഹപൂര്‍വ്വം' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)മാതാപിതാക്കള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത പദ്ധതി ഏതൊക്കെ വിദ്യാര്‍ത്ഥികള്‍ക്കായാണ് നടപ്പാക്കി വരുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി കോളേജ് തലത്തിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

3252

പോഷകാഹാരനയം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' പാലോട് രവി

'' പി.സി. വിഷ്ണുനാഥ്

'' കെ. ശിവദാസന്‍ നായര്‍

()പോഷകാഹാരനയം രൂപീകരിക്കുവാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത നയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പോഷകാഹാരക്കുറവു മൂലം കുട്ടികള്‍ രോഗഗ്രസ്തരാകുന്നതും മരണമടയുന്നതും തടയാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത നയം എന്നത്തേക്ക് പ്രഖ്യാപിക്കാനാകും; വിശദാംശങ്ങള്‍ അറിയിക്കുമോ?

3253

അനാഥാലയങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

)സംസ്ഥാനത്ത് സര്‍ക്കാര്‍, സര്‍ക്കാരേതര അനാഥാലയങ്ങള്‍ ഏതെല്ലാം ജില്ലകളില്‍ എത്രയെണ്ണം വീതം പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)പ്രസ്തുത അനാഥാലയങ്ങളുടെ നടത്തിപ്പിന് പ്രതിവര്‍ഷം സര്‍ക്കാരില്‍ നിന്ന് നല്‍കി വരുന്ന സഹായങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഇപ്രകാരം അനാഥാലയങ്ങളില്‍ കഴിയുന്നവരുടെ ഉന്നമനത്തിന് ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;

(ഡി)2013- 14 സാമ്പത്തിക വര്‍ഷം നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?

3254

ജാതിസംഘടനകളുടെ പ്രവര്‍ത്തനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജാതി സംഘടനകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ കാര്യകാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)സംസ്ഥാനത്ത് നിലവില്‍ രജിസ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന എത്രജാതി സംഘടനകളുണ്ടെന്നും അവ ഏതൊക്കെയെന്നുമുളള വിശദാംശം നല്‍കുമോ ?

3255

സാമൂഹ്യക്ഷേമപെന്‍ഷനുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()2013-2014 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഏതെല്ലാം സാമൂഹ്യക്ഷേമ പെന്‍ഷനുകളാണ് എത്ര രൂപ വെച്ച് വര്‍ദ്ധിപ്പിച്ചതെന്ന് വിശദമാക്കാമോ;

(ബി)പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ച ഇനത്തില്‍ സര്‍ക്കാരിന് എത്ര അധിക ബാധ്യതയുണ്ടാകുമെന്ന് വിശദമാക്കാമോ;

(സി)നിലവില്‍ ഓരോ സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും എത്ര ഗഡു വീതം, എത്ര തുകയുടെ കുടിശ്ശികയുണ്ടെന്ന് വിശദമാക്കാമോ?

3256

ബഡ്സ് സ്കൂളുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

)ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുന്നതിന് നടപടിക്രമങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യം വ്യക്തമാക്കാമോ;

(സി)ബഡ്സ് സ്കൂളുകളിലെ പരിചാരകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് അനുവദിച്ചിട്ടുള്ളത്;

(ഡി)ബഡ്സ് സ്കൂളിലെ പരിചാരകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുന്ന കാര്യം പരിഗണിക്കാമോ?

3257

വീറ്റ് ബേസ്ഡ് ന്യൂട്രീഷ്യന്‍ പദ്ധതി

ശ്രീ. . പി. ജയരാജന്‍

().സി.ഡി.എസ് പദ്ധതിയിന്‍ കീഴിലുള്ള വീറ്റ് ബേസ്ഡ് ന്യൂട്രീഷ്യന്‍ പദ്ധതി പ്രകാരം 2012-2013 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് എത്ര മെട്രിക്ടണ്‍ അരിയും എത്ര മെട്രിക്ടണ്‍ ഗോതമ്പും ലഭിച്ചുവെന്നു വ്യക്തമാക്കുമോ;

(ബി)നാളിതുവരെ എഫ്.സി.ഐ ഗോഡൌണുകളില്‍ നിന്നും എത്ര മെട്രിക് ടണ്‍ അരിയും ഗോതമ്പും അംഗന്‍വാടികളില്‍ വിതരണം ചെയ്യുവാന്‍ എടുത്തിട്ടുണ്ടെന്നുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?

3258

ജെര്‍ഡര്‍ പാര്‍ക്കുകള്‍

ശ്രീ. സി. ദിവാകരന്‍

()ജെര്‍ഡര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;

(ബി)ആദ്യഘട്ടത്തില്‍ ഇവ എവിടെയെല്ലാമാണ് സ്ഥാപിക്കുന്നത് ?

3259

എല്‍ഡര്‍ പാര്‍ക്കുകള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി. ഗീതാ ഗോപി

,, . എസ്. ബിജിമോള്‍

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്ത് എല്‍ഡര്‍ പാര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ബി)കേരളത്തില്‍ എത്ര എല്‍ഡര്‍ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്; എത്രയെണ്ണം ആരംഭിച്ചു; നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;

3260

സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍

ശ്രീ. . പി. ജയരാജന്‍

()എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലകളില്‍ കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നു വ്യക്തമാക്കുമോ;

(ബി)2012-13 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനായി എത്ര തുക നീക്കിവച്ചുവെന്നും ഇതിനോടകം എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(സി)പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലകളില്‍ പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്ു വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.