UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3203

2012-2013 സാമ്പത്തിക വര്‍ഷം ത്രിതല പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പദ്ധതി തുക

ശ്രീ. ബി. സത്യന്‍

)2012-2013 സാമ്പത്തിക വര്‍ഷം ത്രിതല പഞ്ചായത്തുകള്‍ക്കായി അനുവദിച്ച ആകെ പദ്ധതി ആസൂത്രണ തുക എത്രയാണ് ; വിശദമാക്കാമോ ;

(ബി)ഇതില്‍ എന്തു തുക ചെലവഴിച്ചു ;

(സി)പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി എത്ര തുക ഉണ്ടായിരുന്നുവെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ ;

(ഡി)ഓരോന്നിലും ബാക്കി വരുന്ന തുക ക്യാരി ഓവര്‍ ചെയ്യുമോ ?

3204

പഞ്ചായത്ത് വകുപ്പിന്റെ പദ്ധതി വിഹിത ചെലവ്

ശ്രീ. . . അസീസ്

()2012-2013 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് വകുപ്പിന്റെ സംസ്ഥാന പദ്ധതി വിഹിതത്തില്‍ നാളിതുവരെ എത്ര രൂപ ചെലവഴിച്ചു;

(ബി)ചെലവിന്റെ ശതമാനം എത്രയാണെന്ന് വ്യക്തമാക്കുമോ?

3205

ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച പദ്ധതി വിഹിതം

ശ്രീ. . പി. ജയരാജന്‍

()ഗ്രാമപഞ്ചായത്തുകള്‍ 2012-2013 സാമ്പത്തികവര്‍ഷം നാളിതുവരെ പദ്ധതിവിഹിതത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)പദ്ധതിവിഹിതത്തിന്റെ എത്ര ശതമാനം ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഗവണ്‍മെന്റ് സൃഷ്ടിക്കുന്ന സാങ്കേതികതടസ്സങ്ങളില്‍പ്പെട്ട് പദ്ധതിവിഹിതം ചെലവഴിക്കാന്‍ കഴിയാതെ വരുകയും തുടര്‍ന്നുവരുന്ന സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ ചെലവഴിക്കപ്പെടാത്ത പദ്ധതിവിഹിതത്തിന്റെ തുക കുറവു ചെയ്യുകയും ചെയ്യുന്നതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ?

3206

2012-13-ല്‍ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക

ശ്രീ.സി.മമ്മൂട്ടി

()സംസ്ഥാനത്തെ 14 ജില്ലകളിലേയും പഞ്ചായത്തിന്റെ കീഴില്‍വരുന്ന ജില്ലാ ആശുപത്രികള്‍ക്കും ഹയര്‍ സെക്കന്ററി സ്കൂള്‍, ഹൈസ്കൂള്‍ എന്നിവയ്ക്കും2012-13-ല്‍ അനുവദിച്ചിരുന്ന ബഡ്ജറ്റ് പ്രൊവിഷനും, എക്സ്പന്റിച്ചറും ഇനംതിരിച്ച് ജില്ലാ അടിസ്ഥാനത്തില്‍ ഉള്ള കണക്ക് വിശദമാക്കാമോ?

(ബി)പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് 2013-14 വര്‍ഷത്തില്‍ എത്ര തുകയാണ് നീക്കിവച്ചിരിക്കുന്നത്; ഏതൊക്കെ പദ്ധതികളാണ് പഞ്ചായത്തു വകുപ്പു മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; ഇനം, ജില്ല, സ്ഥാപനം എന്നിവ തരംതിരിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ:

(സി)പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആശുപത്രികളില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ള കിഡ്നി ഡയാലിസസ് സെന്ററുകള്‍ക്ക് ഭൌതിക സൌകര്യം ഒരുക്കാന്‍ എത്ര തുക അനുവദിച്ചു എന്ന് വ്യക്തമാക്കാമോ;

(ഡി)മലപ്പുറം ജില്ലയില്‍ തിരൂര്‍ നിയോജകമണ്ഡലത്തിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയ്ക്കും, സ്കൂളുകള്‍ക്കും അനുവദിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

()14 ജില്ലകള്‍ക്ക് പഞ്ചായത്ത് അനുവദിച്ച തുക എത്ര; മലപ്പുറം ജില്ലയ്ക്ക് ആകെ അനുവദിച്ച തുക എത്ര;മലപ്പുറം ജില്ലയിലെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ അനുവദിച്ച തുക എത്ര;

(എഫ്)ജില്ലാ പഞ്ചായത്തുകള്‍വഴി അടിസ്ഥാന ഭൌതിക സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി ആശുപത്രി, സ്കൂള്‍ എന്നിവയ്ക്ക് 2012-14 വര്‍ഷം അനുവദിച്ചിട്ടുള്ള തുക എത്ര? ഇനംതിരിച്ച് ജില്ലാടിസ്ഥാനത്തിലെ കണക്ക്വ്യക്തമാക്കാമോ:

(ജി)ഗ്രാമപഞ്ചായത്തുകളിലെ എല്‍.പി., യു.പി. സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സ്കൂള്‍കെട്ടിടം, മൂത്രപ്പുര, സയന്‍സ് ലാബ്, ലൈബ്രറി തുടങ്ങിയവ സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേകം വിഹിതം അനുവദിക്കുന്നുണ്ടോ; എങ്കില്‍ തുക എത്രയാണെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ; ഇല്ലെങ്കില്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ; അനുവദിച്ച് കിട്ടുന്ന തുക മുഴുവനും ചെലവഴിക്കുന്നു എന്നുള്ളത് ഉറപ്പു വരുത്താന്‍ എന്തു സംവിധാനമാണ് എടുത്തിട്ടുള്ളതെന്നുകൂടി വ്യക്തമാക്കാമോ?

3207

ഗ്രാമപഞ്ചായത്തുകളില്‍ മാര്‍ച്ച് 31 വരെയുള്ള പദ്ധതിച്ചെലവ്

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

()സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ മാര്‍ച്ച് 31 വരെയുള്ള പദ്ധതിച്ചെലവ് എത്രശതമാനമാണെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;

(ബി)പദ്ധതികളില്‍ ചെലവഴിക്കാനാവാത്ത തുക ഇ.എം.എസ്, ..വൈ ഭവന പദ്ധതികളുടെ അധികതുകയിലേയ്ക്ക് മാറ്റിയിടുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;

(സി)അതു പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ തുക മാറ്റിയിട്ടിട്ടുണ്ടോ;

(ഡി)ഇങ്ങനെ മാറ്റിയിട്ട തുക 31.03.2013 വരെ അതത് ഗ്രാമപഞ്ചായത്തുകളുടെ ആകെ പദ്ധതിച്ചെലവിന്റെ എത്ര ശതമാനമാണെന്ന് വിശദമാക്കാമോ; ഇത് ജില്ല തിരിച്ച് ലഭ്യമാക്കാമോ?

3208

പുതിയ പഞ്ചായത്തുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)പുതിയ പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ടഎന്തെങ്കിലും നിര്‍ദ്ദേശങ്ങളോ റിപ്പോര്‍ട്ടുകളോ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടോ?

3209

പൊതു സര്‍വീസ് രൂപീകരണം

ശ്രീ.സി.കൃഷ്ണന്‍

)2011 ഏപ്രില്‍ മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പഞ്ചായത്ത്,ഗ്രാമവികസനം, നഗരകാര്യം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് പൊതു സര്‍വീസ് രൂപീകരിച്ചതിന്റെ ഭാഗമായി സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പു സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവായതു പ്രകാരം സ്പെഷ്യല്‍ റൂള്‍ തയ്യാറായിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ കാലതാമസം വന്നതിന്റെ കാരണം വിശദമാക്കാമോ;

(സി)പൊതു സര്‍വീസ് രൂപീകരിച്ച മുന്‍ ഉത്തരവ് റദ്ദ് ചെയ്തിട്ടുണ്ടോ;

(ഡി)എങ്കില്‍ റദ്ദ് ചെയ്ത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

3210

ടെക്നോളജി റിസോഴ്സ് സെന്റര്‍

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, എം. . വാഹിദ്

,, അന്‍വര്‍ സാദത്ത്

()പഞ്ചായത്തുകളില്‍ ടെക്നോളജി റിസോഴ്സ് സെന്റര്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത സെന്ററുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി)പ്രസ്തുത സെന്ററുകള്‍ ആരംഭിക്കുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് സ്വീകരിച്ചിട്ടുളളതെന്നറിയിക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത സെന്ററുകള്‍ നടപ്പാക്കുന്നത് എന്നറിയിക്കുമോ?

3211

മികച്ച പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതില്‍ സംഭവിച്ച അപാകത

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ദേശീയതലത്തില്‍ കേരളത്തിലെ 3 മികച്ച പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതില്‍ സംഭവിച്ച അപാകത സംബന്ധിച്ച് ഏങ്ങണ്ടിയൂര്‍ (തൃശൂര്‍ ജില്ല) പഞ്ചായത്ത് പ്രസിഡണ്ട് സമര്‍പ്പിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിരുന്നോ;

(ബി)ഉണ്ടെങ്കില്‍ ഈക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

3212

ജാഗ്രതാസമിതികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

()സംസ്ഥാനത്ത് ജാഗ്രതാസമിതികള്‍ രൂപീകരിക്കാന്‍ വനിതാകമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സമിതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)എവിടെയൊക്കെയാണ് ജാഗ്രതാസമിതികള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ഡി)സ്ത്രീകളുടെ സുരക്ഷക്കായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ജാഗ്രതാസമിതി നടത്താനുദ്ദേശിക്കുന്നത് എന്നറിയിക്കുമോ?

3213

എസ്.സി.പി., ടി.എസ്.പി. ഫണ്ടിന്റെ വിനിയോഗം

ശ്രീ. . കെ. ബാലന്‍

()ഗ്രാമപഞ്ചായത്തുകള്‍ മുഖേന 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ എസ്.സി.പി, ടി.എസ്.പി. ഫണ്ടിന്റെ വിനിയോഗം എപ്രകാരമായിരുന്നു; മുന്‍ വര്‍ഷത്തെ ബാക്കിയും ബജറ്റ് വിഹിതവും ചേര്‍ന്ന് എത്ര തുകയാണ് ചെലവഴിക്കേണ്ടിയിരുന്നത്; അതിന്റെ എത്ര ശതമാനം ചെലവഴിച്ചു;

(ബി)ഈ ഫണ്ടിന്റെ വിനിയോഗം 2006-07 മുതല്‍ 2011-12 വരെ എത്ര ശതമാനമായിരുന്നു;

(സി)ഫണ്ട് വിനിയോഗം കുറയാന്‍ കാരണമെന്താണെന്നാണ് വിലയിരുത്തുന്നത്;

(ഡി)ഫണ്ട് വിനിയോഗം വര്‍ദ്ധിപ്പിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ?

 
3214

ഭവന പദ്ധതികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() 14.03.2013 ലെ 90/13 എല്‍.എസ്.ജി.ഡി നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഐ..വൈ, .എം.എസ് ഭവന പദ്ധതികളിലെ ഗുണഭോക്തൃ വിഹിതം 2 ലക്ഷമാക്കിയതിന്റെ അധിക തുക ലഭിക്കുന്നതിന് 31.03.2013 നകം ലോണ്‍ എടുത്തിരിക്കണം എന്ന് നിഷ്കര്‍ച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേവലം 12 ദിവസമാണ് ഇതിനായി ലഭിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

(സി)ഈ കുറഞ്ഞ കാലയളവില്‍ കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിന്ന് ഒരു തദ്ദേശസ്ഥാപനത്തിലും ലോണ്‍ ലഭിക്കില്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഗുണകരമാകത്തക്കവിധത്തില്‍ ലോണ്‍ എടുക്കാവുന്ന കാലാവധി 6 മാസം വര്‍ദ്ധിപ്പിച്ച് നല്‍കുന്ന കാര്യം പരിഗണിക്കുമോ; അതിനായി പ്രത്യേകം ഉത്തരവിറക്കാന്‍ നടപടി സ്വീകരിക്കുമോ;

()2011-12 ല്‍ 15.09.11 മുതല്‍ കരാര്‍ വെച്ചവര്‍ക്കുള്ള അധിക തുക പുതുതായി എടുക്കുന്ന ലോണില്‍ നിന്ന് നല്‍കാനാവുമോ; ഇതു കാരണം ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)ഇല്ലെങ്കില്‍ 2011-12 ലെ അധിക തുക ബ്ളോക്കുകള്‍ എവിടെ നിന്നാണ് കണ്ടെത്തുക എന്ന് വിശദമാക്കുമോ?

3215

വീടുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് ആകെ എത്ര വീടുകളുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് കണക്കെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ ഇവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;

(സി)ആള്‍താമസമില്ലാത്ത വീടുകള്‍ എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതിന്റെ ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ?

3216

പുര പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

()'പുര' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; ഈ പദ്ധതി നടപ്പിലാക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് ലഭ്യമാക്കുന്നത്;

(ബി)കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും പഞ്ചായത്തിനെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)സംസ്ഥാനത്ത് പുര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പഞ്ചായത്തുകള്‍ ഏതൊക്കെയാണ്; ഇവിടങ്ങളില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് ഇതുവഴി നടക്കുന്നത്?

3217

കുടുംബശ്രീക്ക് സംയോജിത മേല്‍നോട്ട സമിതി

ശ്രീ. എം. . വാഹിദ്

,, ഷാഫി പറമ്പില്‍

,, പി.എ മാധവന്‍

,, അന്‍വര്‍ സാദത്ത്

()കുടുംബശ്രീക്ക് സംയോജിത മേല്‍നോട്ട സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സമിതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ഡി)പ്രസ്തുത സമിതി ഏതെല്ലാം കാര്യങ്ങളിലാണ് വിലയിരുത്തലുകളും പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

3218

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍

ശ്രീ. പി. . മാധവന്‍

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സന്റ്

,, ലൂഡി ലൂയിസ്

()മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരണ പ്ളാന്റുകളില്‍ എത്തിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകള്‍ക്ക് മറ്റു ജോലികള്‍ ഒരുക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ആയതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

3219

.എം.എസ് ഭവന പദ്ധതി പ്രകാരം അനുവദിച്ച തുകബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നടപടി

ശ്രീ.സി. കൃഷ്ണന്‍

()2009-10 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണത്തിനുവേണ്ടി ഇ.എം.എസ് ഭവന പദ്ധതി പ്രകാരം അനുവദിച്ച തുക പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉപയോഗിക്കാതെ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര തുക പ്രസ്തുത ഇനത്തില്‍ സംസ്ഥാനത്ത് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;

(സി)കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്രരൂപ വീതം പ്രസ്തുത ഇനത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ഡി)മേല്‍ പറഞ്ഞ തുക പുതിയ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് വിനിയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3220

കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ ഓണ്‍ലൈനാക്കാന്‍നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

അഴിമതി വിമുക്തമാക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ മുഴുവന്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷകളും ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

3221

ഭവന പദ്ധതി രജിസ്റര്‍ ചെയ്യുന്നതിന്സ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തമായി ആവിഷ്ക്കരിച്ച ഭവന പദ്ധതി രജിസ്റര്‍ ചെയ്യുന്നതിന് സ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ വന്‍തുക ചെലവ് വരുന്നത്മൂലം ഗുണഭോക്താക്കള്‍ക്ക് പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിന് ഇ. എം. എസ് ഭവന പദ്ധതിക്ക് നല്‍കിയത്പോലെ രജിസ്ട്രേഷന്‍ സ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

3222

പഞ്ചായത്ത് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. എസ്. ശര്‍മ്മ

()സംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കുമോ;

3223

ജൈവവൈവിധ്യ നിയമം 2002 നടപ്പിലാക്കിയതദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

()ജൈവവൈവിധ്യ നിയമം 2002 പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കേണ്ട ജൈവവൈവിധ്യ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ് ;

(ബി)ജൈവവൈവിധ്യ പരിപാലന സമിതി നിലവില്‍വന്ന എത്ര പഞ്ചായത്തുകളില്‍ ജനകീയ ജൈവവൈവിധ്യ രജിസ്റര്‍ തയ്യാറാക്കല്‍ പൂര്‍ത്തീകരിച്ചു ;

(സി)നിയമം വ്യവസ്ഥ ചെയ്യുന്ന പ്രകാരം ലോക്കല്‍ ബയോഡൈവേഴ്സിറ്റി ഫണ്ട് രൂപവല്ക്കരിച്ച ഗ്രാമപഞ്ചായത്തുകള്‍ എത്ര ;

(ഡി)നിലവില്‍ ജനകീയ ജൈവവൈവിധ്യ രജിസ്റര്‍ അടിസ്ഥാനമാക്കി സ്ട്രാറ്റജി & ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കിയ ഗ്രാമപഞ്ചായത്തുകള്‍ എത്ര ;

()ഇവ നടപ്പില്‍ വരുത്തുന്നതിനുള്ള പ്രധാന തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

3224

ജൈവവൈവിധ്യ രജിസ്ററുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

()ജൈവവൈവിധ്യ ആക്ട് 2002 പ്രകാരം എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജനകീയ ജൈവവൈവിധ്യ രജിസ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്;

(ബി)ഇപ്പോള്‍ ജൈവവൈവിധ്യ രജിസ്ററുകള്‍ സൂക്ഷിക്കുന്ന രീതി എങ്ങനെയാണ്;

(സി)ജൈവവൈവിധ്യ രജിസ്ററുകളുടെ രഹസ്യസ്വഭാവം സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് എന്തു നടപടി സ്വീകരിച്ചു;

(ഡി)ഇവ കൃത്യമായി പാലിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ?

3225

ആസ്തി രജിസ്റര്‍

ശ്രീ. കെ. ദാസന്‍

()02.12.2005 ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ എല്ലാം തന്നെ ആസ്തി രജിസ്റര്‍ തയ്യാറാക്കിയിട്ടുണ്ടോ ; പുരോഗതി വ്യക്തമാക്കാമോ ;

(ബി)കൊയിലാണ്ടി മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകള്‍ ആസ്തി രജിസ്റര്‍ തയ്യാറാക്കിയിട്ടുണ്ട് ; തയ്യാറാക്കിയ രജിസ്ററുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ ;

(സി)പ്രസ്തുത പഞ്ചായത്തുകളിലെ ആസ്തി രജിസ്ററിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

3226

കുടിവെള്ള സ്രോതസ്സുകള്‍

ശ്രീ. കെ. വി. വിജയദാസ്

സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലേയും കുളങ്ങള്‍, ചെറിയതോടുകള്‍ എന്നിവ നവീകരിച്ച് കുടിവെള്ള സ്രോതസ്സുകള്‍ ആക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ ?

3227

പൊതുകിണറുകളുടെ പുനരുദ്ധാരണം

ശ്രീ.ജി.എസ്.ജയലാല്‍

()സംസ്ഥാനം നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്തുപ്രദേശങ്ങളിലെ പൊതു കിണറുകള്‍ വൃത്തിയാക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുന്നതിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത ആവശ്യത്തിലേക്കായി തുക വിനിയോഗിക്കുവാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് അധികാരം നല്കിയിട്ടുണ്ടോ;

(സി)ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള കുടിവെള്ള സ്രോതസ്സുകള്‍ നിര്‍ബന്ധമായും നവീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുവാന്‍ നടപടി കൈക്കൊള്ളുമോ?

3228

മഴവെള്ളസംഭരണി

ശ്രീ. കെ. രാജു

()പുതുതായി നിര്‍മ്മിക്കുന്ന വീടുകളില്‍ മഴവെള്ളസംഭരണി നിര്‍ബ്ബന്ധമാക്കിയുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; സംഭരണിയുടെ വലിപ്പത്തിനു പരിധി നിശ്ചയിച്ചിട്ടുണ്ടോ;

(ബി)പുതിയ കെട്ടിടങ്ങള്‍ക്കൊപ്പം പഴയ കെട്ടിടങ്ങളില്‍ക്കൂടി മഴവെള്ളസംഭരണി, റീചാര്‍ജ്ജബിള്‍ കിണര്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള നിയമവ്യവസ്ഥ കൊണ്ടുവരുമോ;

(സി)ആയതിനുള്ള സാമ്പത്തികസഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

3229

ജനനസര്‍ട്ടിഫിക്കറ്റിലെ പിശകുകള്‍ തിരുത്തിക്കിട്ടുന്നതിന് ഹാജരാക്കേണ്ട രേഖകള്‍

ശ്രീ. പി. റ്റി. . റഹീം

()ജനനസര്‍ട്ടിഫിക്കറ്റിലെ പേര്, പിതാവിന്റെ പേര്, മാതാവിന്റെ പേര്, മേല്‍വിലാസം എന്നിവയില്‍ വന്നിട്ടുളള പിശകുകള്‍ തിരുത്തിക്കിട്ടുന്നതിന് എന്തെല്ലാം രേഖകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ടതെന്ന് വിശദമാക്കുമോ;

(ബി)ആയതു സംബന്ധിച്ച ഉത്തരവുകളിലെ അവ്യക്തത കാരണം വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന രേഖകളില്‍ ഏകോപന സ്വഭാവമില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ആയതു സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത ഉത്തരവുകളില്‍ വ്യക്തത വരുത്തിക്കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമോ?

3230

വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്

ശ്രീ. പി. ഉബൈദുള്ള

()പഞ്ചായത്തുകളില്‍ വിവാഹം രജിസ്റര്‍ ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ വിശദമാക്കുമോ ;

(ബി)മുസ്ളീം വ്യക്തി നിയമങ്ങള്‍ അനുസരിച്ച് മഹല്ലുകളില്‍ രജിസ്റര്‍ ചെയ്യുന്ന വിവാഹങ്ങള്‍ പഞ്ചായത്തുകളില്‍ രജിസ്റര്‍ ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും നിയമ തടസ്സങ്ങളുണ്ടോ ; വ്യക്തമാക്കുമോ;

(സി)അത്തരം വിവാഹങ്ങള്‍ക്ക് മഹല്ലുകള്‍ നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയുണ്ടോ ;

(ഡി)ഇല്ലെങ്കില്‍ നിയമ പരിരക്ഷ ഉറപ്പു വരുത്തുമോ ?

<<back

next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.