UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2999

ഗ്രാമവികസന വകുപ്പിന്റെ പദ്ധതി വിഹിത ചെലവ്

ശ്രീ. .. അസീസ്

()2012-2013 സാമ്പത്തിക വര്‍ഷത്തെ ഗ്രാമവികസന വകുപ്പിന്റെ പദ്ധതി വിഹിതം എത്രയാണ് ;

(ബി)ഇതില്‍ നാളിതുവരെ എത്ര രൂപ ചെലവഴിച്ചു; ചെലവിന്റെ ശതമാനം എത്ര?

3000

പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, എം. . വാഹീദ്

()പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ വിവിധ വകുപ്പുകളെ സജ്ജമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് ആസൂത്രണ ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പദ്ധതി ചെലവ് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാത്ത വകുപ്പുകള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി)വിവരങ്ങള്‍ നല്‍കാത്ത വകുപ്പുകളുടെ പദ്ധതി വിഹിതം കുറയ്ക്കുന്ന കാര്യം പരിഗണിക്കുമോ?

3001

ഗ്രാമവികസന വകുപ്പിന് അനുവദിച്ച കേന്ദ്ര വിഹിതം

ശ്രീ. . . അസീസ്

()ഗ്രാമവികസന വകുപ്പ് വഴി സംസ്ഥാനത്ത് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് 2012-2013 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് എത്ര രൂപയാണ് അനുവദിച്ചത് ;

(ബി)പ്രസ്തുത തുകയില്‍ എത്ര രൂപ ചെലവഴിച്ചുവെന്നും ചെലവിന്റെ ശതമാനം എത്രയാണെന്നും വ്യക്തമാക്കുമോ ?

3002

ഗ്രാമവികസന വകുപ്പിലെ വികസന പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ ഗ്രാമവികസന വകുപ്പ് മുഖേന സംസ്ഥാന ഫണ്ടിനാലും കേന്ദ്രാവിഷ്കൃത ഫണ്ടിനാലും നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ എന്തെല്ലാം;

(ബി)ഈ വികസന പദ്ധതികളില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്നത് ഏതെല്ലാം;

(സി)പദ്ധതികളില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ളത് ഏതിനെല്ലാം; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഭരണാനുമതി ലഭിച്ച പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

()പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കും എന്ന് വ്യക്തമാക്കാമോ?

3003

പ്ളാന്‍ പദ്ധതിയിലൂടെ അനുവദിച്ച തുക

ശ്രീ. എം.. ബേബി

പ്ളാനിംഗ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 2011-12, 2012-13 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പ്ളാന്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി എത്ര തുക വീതം അനുവദിച്ചുവെന്നും എത്ര തുക വീതം ചെലവഴിച്ചുവെന്നും അറിയിക്കുമോ?

3004

ബി. പി. എല്‍.പട്ടിക

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്ത് ബി.പി.എല്‍. പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുള്ളതായും അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3005

ദേശീയ ഗ്രാമീണ ജീവന ദൌത്യം വഴി വിതരണം ചെയ്തആനുകൂല്യം

ശ്രീ. കെ. വി. വിജയദാസ്

()ദേശീയ ഗ്രാമീണ ജീവന ദൌത്യം വഴി എന്ത് തുകയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തുവെന്നുള്ള വിവരം നല്‍കുമോ;

(ബി)ഏതെല്ലാം പദ്ധതികള്‍ക്കായാണ് പ്രസ്തുത തുക വിതരണം ചെയ്തതെന്ന് വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് പ്രസ്തുത തുക വിതരണം ചെയ്തതെന്നുള്ളവിവരം നല്‍കുമോ;

(ഡി)ഗുണഭോക്താക്കളുടെ എണ്ണത്തിന്റെയും വിതരണം ചെയ്ത തുകയുടെയും ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ?

3006

പദ്ധതി തുക ഒരുമിച്ച് ചെലവിടുന്നതിന് നിയന്ത്രണം

ശ്രീമതി കെ. എസ്. സലീഖ

()2012-13 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പദ്ധതി തുക ഒരുമിച്ച് ചെലവിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തെല്ലാം നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്;

(സി)പ്രസ്തുത നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എപ്രകാരമുളള നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)നടപ്പു സാമ്പത്തിക വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുളള സംസ്ഥാനാവിഷ്കൃത പരിപാടികളുടെ നടത്തിപ്പിനായി മാറ്റി വച്ചിട്ടുളള തുക എത്ര; ആയതില്‍ നാളിതുവരെ എന്ത് തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി; അതില്‍ എത്ര തുക ഇതേവരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ചെലവഴിച്ചു;

()നിലവിലെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണം വൈകുന്നതും കൃത്യസമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ തുക യഥാസമയം ചെലവഴിക്കാന്‍ കഴിയാത്തതും എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

3007

ബ്ളോക്ക് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം

ശ്രീ. ജി. സുധാകരന്‍

()ബ്ളോക്കു പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഏതെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളാണ് ബ്ളോക്ക് പഞ്ചായത്തുകള്‍ മുഖേന നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)ബ്ളോക്ക് പഞ്ചായത്തിന് വിദ്യാഭ്യാസ സ്ഥിരം സമിതിയും ചെയര്‍മാനും ഉണ്ടെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും പ്രവര്‍ത്തനത്തില്‍ ഇവര്‍ക്ക് ഇടപെടാന്‍ കഴിയുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

3008

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കും ബ്ളോക്ക് പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കും വകയിരുത്തിയ പദ്ധതി വിഹിതം

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ ബ്ളോക്ക് പഞ്ചായത്തുകള്‍ വഴി ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന തുക എത്രയാണ്;

(ബി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കും ബ്ളോക്ക് പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കുമായി അനുവദിച്ചിരുന്ന തുകയില്‍ മാര്‍ച്ച് 31 വരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഇതില്‍ പട്ടികജാതി-വര്‍ഗ്ഗ ക്ഷേമവികസന പദ്ധതികള്‍ക്കായി വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3009

വികസന ബ്ളോക്കുകളുടെ പുനര്‍ നിര്‍ണ്ണയം

ശ്രീ. സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, ജോസഫ് വാഴക്കന്‍

()വികസന ബ്ളോക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടൊയെന്ന് വിശദമാക്കുമോ;

(ബി)പുനര്‍ നിര്‍ണ്ണയത്തിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;

(സി)വികസന ബ്ളോക്കുകളുടെയും നിയമസഭാ മണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ പുനര്‍നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തുമോയെന്ന് വിശദമാക്കുമോ?

3010

സ്ര്തീ തൊഴിലാളികള്‍ക്ക് പ്രത്യേകമായി ക്ഷേമപദ്ധതികള്‍

ശ്രീ.കോലിയക്കോട്എന്‍.കൃഷ്ണന്‍നായര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. കെ. നാരായണന്‍

ശ്രീമതി കെ. കെ. ലതിക

()മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് എന്തെല്ലാം ക്ഷേമപദ്ധതികളാണ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)മഹാത്മാ ഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികള്‍ക്ക് പ്രത്യേകമായി എന്തെല്ലാം ക്ഷേമപദ്ധതികളാണ് നിലവിലുള്ളത്; കൂടുതല്‍ എന്തെങ്കിലും ഏര്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ടോ; വ്യക്തമാക്കാമോ?

3011

ദേശിയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ പുതിയമേഖലകളെ ഉള്‍ക്കൊള്ളിക്കല്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ഏതെങ്കിലും മേഖലകളെ പുതുതായി ഉള്‍ക്കൊള്ളിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;

(സി)തൊഴിലുറപ്പുപദ്ധതിയില്‍ നിന്ന് നെല്‍കൃഷിയും, ഭൂവികസനപ്രവര്‍ത്തനങ്ങളും ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇത് സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

()എം.ജി.എന്‍.ആര്‍.. യില്‍ നിന്ന് നെല്‍കൃഷിയും ഭൂവികസനവും ഭൂമിയൊരുക്കലും ഒഴിവാക്കുന്നത് സംബന്ധിച്ച് ഈ സര്‍ക്കാരിന്റെ നയമെന്തെന്ന് വ്യക്തമാക്കുമോ?

3012

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളജോലികള്‍

ശ്രീ. ബി. സത്യന്‍

()തൊഴിലുറപ്പ് പദ്ധതികള്‍ ഏതെല്ലാം തരത്തിലുള്ള ജോലികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ബി)ജോലി ചെയ്യേണ്ട സമയക്രമവും അവസാനമായി നിശ്ചയിച്ചിട്ടുള്ള കൂലിയും വ്യക്തമാക്കാമോ ;

(സി)തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് പെന്‍ഷന്‍ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള മാനദണ്ഡംഏതടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത് ?

3013

തൊഴിലുറപ്പുപദ്ധതിയിന്‍കീഴിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. സി. ദിവാകരന്‍

തൊഴിലുറപ്പുപദ്ധതിയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3014

വിളവെടുപ്പുകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍

ശ്രീ. എം. ഉമ്മര്‍

()കാര്‍ഷിക മേഖലയിലെ വിവിധ വിളവെടുപ്പുകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ നാളിതുവരെ ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി)ഇല്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ആയത് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

3015

പ്രവാസിക്ഷേമനിധി

ശ്രീ. പി. ഉബൈദുള്ള

()പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനും അംശാദായം അടക്കുന്നതിനും പെന്‍ഷന്‍ ലഭിക്കുന്നതിനുമുള്ള നിബന്ധനകള്‍ വിശദീകരിക്കുമോ;

(ബി)ഏതു പ്രായത്തില്‍ അംഗമായാലും അംശാദായം 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ അടയ്ക്കണമോ അതോ 5 വര്‍ഷം മാത്രം അടച്ചാല്‍ മതിയോയെന്ന് വ്യക്തമാക്കുമോ;
(സി)5 വര്‍ഷം അംശാദായം അടയ്ക്കാത്ത അംഗങ്ങള്‍ക്ക് പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ലഭിക്കുമോ;

(ഡി)മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് അയാളുടെ അംഗത്വ കാലാവധി പരിഗണിക്കാതെ പെന്‍ഷന്‍ നല്‍കുമോ;

()പെന്‍ഷന്‍, വിവിധ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കുള്ള വരുമാന പരിധി ഉയര്‍ത്തുമോയെന്ന് വ്യക്തമാക്കുമോ?

3016

പ്രവാസി പുനരധിവാസ പദ്ധതി

ശ്രീ. വി.ഡി. സതീശന്‍

,, വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

,, . പി. അബ്ദുള്ളക്കുട്ടി

()പ്രവാസി പുനരധിവാസ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)പ്രവാസികള്‍ അവരുടെ സമ്പാദ്യം ഉപയോഗിച്ച് സ്വയം തൊഴില്‍ പദ്ധതികളും വികസനോന്മുഖമായ മറ്റു ചെറുകിട വ്യവസായങ്ങളും ആരംഭിക്കുന്നതിന് എന്തെല്ലാം സഹായങ്ങളാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ; വിശദമാക്കുമോ ;

(ഡി)പദ്ധതി സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

3017

എന്‍.കെ.എ ഇന്‍ഷ്വറന്‍സ് കാര്‍ഡ്

ശ്രീ. അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സന്റ്

()മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസി മലയാളികള്‍ക്കായി എന്‍.കെ.എ ഇന്‍ഷ്വറന്‍സ് കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)കാര്‍ഡുടമയ്ക്ക് എന്തെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)കാര്‍ഡുകള്‍ ലഭിക്കാനുളള അപേക്ഷകള്‍ സ്വീകരിക്കുന്ന വിധം വിശദമാക്കുമോ?

3018

ആസൂത്രണ ബോര്‍ഡില്‍ പ്ളാന്‍ സ്െപയ്സ് ഓണ്‍ലൈന്‍സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

()ആസൂത്രണ ബോര്‍ഡില്‍ പ്ളാന്‍ സ്പെയ്സ് എന്ന ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുമോ ;

(സി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ ;

(ഡി)ആയതിലേക്കായി മുഴുവന്‍ വകുപ്പുകളുടെയും പദ്ധതി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ ;

()പ്രസ്തുത സംവിധാനം ഉപജില്ലാതലംവരെ വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

3019

പ്ളാന്‍ ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച് പുതുക്കിയമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്ളാന്‍ ഫണ്ട് ചെലവഴിക്കുന്നത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ഭവന നിര്‍മ്മാണത്തിന് ഗുണഭോക്താവായി തെഞ്ഞെടുക്കപ്പെടുന്നവര്‍ പ്രസ്തുത ഭവനം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യുകയോ, അന്യാധീനപ്പെടുത്തുകയോ ഇല്ല എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുമായി കരാറില്‍ ഏര്‍പ്പെടണമെന്നും, പ്രസ്തുത കരാര്‍ രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം ഗുണഭോക്താക്കള്‍ക്ക് സ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീ മുതലായ ഇനത്തില്‍ അമിത സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)രജിസ്ട്രേഷന്‍ ഫീ, സ്റാമ്പ് ഡ്യൂട്ടി എന്നീ ഇനങ്ങളില്‍ ഇളവ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

3020

വിഷന്‍ 2030

ശ്രീ.കെ.ദാസന്‍

()വിഷന്‍ 2030-ല്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പരിപാടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ ആസൂത്രണ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിഷന്‍ 2030-ന് നാഷണല്‍ കൌണ്‍സില്‍ ഓഫ് അലൈഡ് എക്ണോമിക്സ് റിസര്‍ച്ച് ഡയറക്ടര്‍ജനറല്‍ അവതരിപ്പിച്ച പദ്ധതികള്‍ വിശദമാക്കാമോ;

(ഡി)വിഷന്‍ 2030-ല്‍ കാര്‍ഷിക മേഖല സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്യുന്നത് എന്നും സാര്‍വത്രിക വിദ്യാഭ്യാസം സൌജന്യമായി നിലനിര്‍ത്തി സംരക്ഷിക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും എന്തെല്ലാം പരിപാടികളാണ് ഉള്ളത് എന്നും വിശദമാക്കാമോ?

3021

വിഷന്‍ 2030’ രൂപീകരണം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. രാധാകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. സുരേഷ് കുറുപ്പ്

()വിഷന്‍ 2030’ ന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)വിഷന്‍ 2030’ രൂപീകരണത്തിനു നേതൃത്വം നല്‍കുന്നത് ഏത് സ്ഥാപനമാണെന്നും പ്രസ്തുത സ്ഥാപനത്തെ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡമനുസരിച്ചാണെന്നും വ്യക്തമാക്കുമോ;

(സി)ഇതു സംബന്ധിച്ച് ആസൂത്രണ ബോര്‍ഡുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ഡി)ഏതെല്ലാം മേഖലകളിലുള്ള വികസനമാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

()വിഷന്‍ 2030 സംബന്ധിച്ച് ഏതെല്ലാം സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

3022

തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 ദിവസം തൊഴില്‍

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളും വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 200 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇല്ലെങ്കില്‍ വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ തൊഴില്‍ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥയുള്ളത് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)സംസ്ഥാനത്ത് മുമ്പ് 4 ജില്ലകളെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചപ്പോള്‍ തൊഴില്‍ ദിനം 150 ആയി വര്‍ദ്ധിപ്പിച്ചത് പോലെ തൊഴില്‍ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനും ആയത് നേടിയെടുക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)നിലവില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി മുഖേന ശരാശരി എത്ര തൊഴില്‍ദിനങ്ങള്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്;

()സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കുടിശ്ശികയായി എന്തു തുക 2013 ഫെബ്രുവരി 28 വരെ നല്‍കാനുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(എഫ്)സംസ്ഥാനത്ത് നിലവില്‍ എത്ര പേര്‍ ഇതേവരെ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായിട്ടുണ്ടെന്നും ഇനി ഏതൊക്കെ പുതിയ വിഭാഗങ്ങളെ കൂടി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ?

3023

നെല്‍ക്കൃഷിക്ക് തൊഴിലുറപ്പ് പദ്ധതിയെപ്രയോജനപ്പെടുത്താന്‍ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()നെല്‍ക്കൃഷിക്ക് സഹായകരമായി തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)നെല്‍ക്കൊയ്ത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ;

(സി)നടീലും വിള സംരക്ഷണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശിക്കുമോ ?

3024

പ്രകൃതിവിഭവങ്ങളുടെ ലഭ്യത

ശ്രീ. എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്തുള്ള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച് ഈ സര്‍ക്കാരിന്റെ കാലത്ത് പഠനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍, പ്രകൃതിവിഭവങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സുസ്ഥിരവികസനം സാദ്ധ്യമാകുന്നതിന്, പ്രകൃതി വിഭവങ്ങളുടെ ലഭ്യത കണക്കിലെടുത്ത് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

3025

തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നസ്ത്രീതൊഴിലാളികള്‍

ശ്രീ. വി. ശശി

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന സ്ത്രീതൊഴിലാളികളുടെവിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് പുസ്തകം, യൂണിഫോം എന്നിവ വാങ്ങുന്നതിനായി എത്ര തുകനടപ്പുവര്‍ഷം ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ?

3026

തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികളുടെ മക്കള്‍ക്ക് ധനസഹായം

ശ്രീ. . എം. ആരിഫ്

2011-12 വര്‍ഷത്തില്‍ 100 ദിവസം ജോലി ചെയ്ത തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികളുടെ സ്കൂള്‍-കോളേജ് തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യൂണിഫോം, പുസ്തകങ്ങള്‍ എന്നിവ വാങ്ങുന്നതിന് എത്ര പേര്‍ക്ക് 1000 രൂപ വീതം വിതരണം ചെയ്തു?

3027

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാസര്‍ഗോഡ് ജില്ലയിലെ പ്രവര്‍ത്തനപുരോഗതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാസര്‍ഗോഡ് ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം നടപ്പുസാമ്പത്തിക വര്‍ഷം കാസര്‍ഗോഡ് ജില്ലയില്‍ ചെലവഴിച്ച തുകയുടെ പഞ്ചായത്തു തല വിശദാംശം ലഭ്യമാക്കാമോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം നടപ്പുവര്‍ഷം ഉദുമ നിയോജകമണ്ഡലത്തില്‍ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?

3028

സ്വര്‍ണ്ണ ജയന്തി ഗ്രാമസ്വരോസ്ഗാര്‍ യോജന

ശ്രീ. വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

()സ്വര്‍ണ്ണ ജയന്തി ഗ്രാമസ്വരോസ്ഗാര്‍ യോജനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്വാശ്രയ സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോയെന്നു വിശദമാക്കുമോ ;

(സി)ഈ സംവിധാനം വഴി ലഭിക്കുന്ന വിപണന സൌകര്യങ്ങള്‍ വിശദമാക്കുമോ ?

3029

ഇന്ദിരാ ആവാസ് യോജന

ശ്രീ. കെ. വി. വിജയദാസ്

()ഇന്ദിരാ ആവാസ് യോജന പ്രകാരം 2012-13 വര്‍ഷത്തില്‍ പുതിയതായി എത്ര വീടുകള്‍ നിര്‍മ്മിച്ചുനല്‍കി എന്ന് ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(ബി)ഇതില്‍ എസ്.സി/എസ്.ടി വിഭാഗങ്ങളുടെ ജില്ല തിരിച്ചുള്ള വിശദവിവരം ലഭ്യമാക്കുമോ;

(സി)എന്ത് തുക ഇതിനായി ചെലവഴിച്ചുവെന്നതിന്റെ വിശദവിവരം ജില്ലതിരിച്ച് ലഭ്യമാക്കുമോ?

3030

..വൈ ഭവനപദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

()..വൈ ഭവനപദ്ധതിയില്‍ നടപ്പുസാമ്പത്തികവര്‍ഷം കരാര്‍ ചെയ്തു നിര്‍മ്മാണം ആരംഭിച്ച വീടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം എത്രയാണ്;

(ബി)പ്രസ്തുത വിഹിതം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ നാളിതുവരെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാതിരിക്കുന്നതിന്റെ കാരണം എന്താണ്;

(സി)പ്രസ്തുത വിഹിതം ലഭ്യമാക്കാത്തതിനാല്‍ ഐ..വൈ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് വീട് പൂര്‍ത്തികരിക്കാനാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)..വൈ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.