Q.
No |
Questions
|
2751
|
എന്‍ജിനീയറിംഗ്
കോളേജുകളിലെ
അദ്ധ്യാപകരുടെ
പ്രൊമോഷന്‍
ശ്രീ.
സി. എഫ്.
തോമസ്
(എ)ഗവണ്മെന്റ്
എന്‍ജിനീയറിംഗ്
കോളേജുകളിലെ
അദ്ധ്യാപകരുടെ
പ്രൊമോഷന്‍
സംബന്ധിച്ച്
ഗൈഡ്ലൈന്‍സ്
നിലവിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍,
പ്രസ്തുത
ഗൈഡ്ലൈന്‍സ്
കൊച്ചിന്‍
യൂണിവേഴ്സിറ്റി
ഓഫ് സയന്‍സ്
ആന്‍ഡ്
ടെക്നോളജിയിലെ
അദ്ധ്യാപകര്‍ക്കുകൂടി
ബാധകമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2752 |
എല്‍.
ബി. എസിലെ
നിയമനം
ശ്രീ.
എ. റ്റി.
ജോര്‍ജ്
(എ)എല്‍.
ബി. എസ്
സെന്റര്‍
ഫോര്‍
സയന്‍സ് &
ടെക്നോളജിയുടെ
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍
സംവരണതത്വം
പാലിച്ചാണോ
അദ്ധ്യപകനിയമനം
നടത്തുന്നത്;
(ബ)പ്രസ്തുത
കോളേജുകളില്‍
ലത്തീന്‍
കത്തോലിക്ക
(എല്‍.സി)
വിഭാഗത്തിന്
സംവരണതത്വം
അനുസരിച്ചുള്ള
നിയമനം
ലഭിച്ചിട്ടില്ല
എന്നുള്ള
പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രസ്തുത
പരാതിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടി
വ്യക്തമാക്കാമോ;
(സി)നിലവിലുള്ള
ലിസ്റില്‍
നിന്നുംകമ്പ്യൂട്ടര്‍
സയന്‍സ്/
ഐ. റ്റി
വിഭാഗത്തില്‍
ലക്ചര്‍
പോസ്റില്‍
എത്രപേരെ
ഇതിനകം
നിയമിച്ചിട്ടുണ്ട്;
(ഡി)2002
മുതല്‍
എല്‍. ബി.
എസില്‍
സംവരണതത്വം
അനുസരിച്ചാണോ
നിയമനം
നടത്തി
വരുന്നത്;
അന്നുമുതല്‍
ഇതുവരെ
എത്ര
പേരെ
കംപ്യൂട്ടര്‍
സയന്‍സ്/
ഐ.റ്റി.
വിഭാഗത്തില്‍
നിയമിച്ചിട്ടുണ്ട്;
ഇതില്‍
എത്ര
എണ്ണം
എല്‍. സി.
വിഭാഗത്തിന്
നല്‍കിയിട്ടുണ്ട്;
(ഇ)കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
എല്‍. സി
വിഭാഗത്തില്‍
ആരെയും
നിയമിച്ചിട്ടില്ലെങ്കില്‍
റാങ്ക്
ലിസ്റില്‍
ഇപ്പോള്‍
എല്‍.സി.
വിഭാഗം
ഉണ്ടായിരുന്നിട്ടും
നിയമനം
നല്‍കാത്തതിന്റെ
കാരണം
വ്യക്തമാക്കാമോ;
(എഫ്)നിലവിലുള്ള
ലിസ്റിന്റെ
കാലാവധി
അവസാനിക്കാന്‍
പോകുന്ന
സാഹചര്യത്തില്‍
എല്‍. സി
വിഭാഗത്തിന്
അര്‍ഹതപ്പെട്ട
നിയമനം
നല്‍കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ? |
2753 |
സര്‍വ്വകലാശാലകള്‍
ജോസ്
തെറ്റയില്‍
ശ്രീമതി
ജമീല
പ്രകാശം
ശ്രീ.
മാത്യു.
റ്റി.
തോമസ്
,,
സി. കെ.
നാണു
(എ)കേരളത്തില്‍
ആകെ എത്ര
സര്‍വ്വകലാശാലകള്‍
പ്രവര്‍ത്തിക്കുന്നു;
(ബി)പ്രസ്തുത
സര്‍വ്വകലാശാലകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
സര്‍വ്വകലാശാലകളിലെ
വൈസ്- ചാന്‍സലര്‍,
പ്രോവൈസ്
ചാന്‍സലര്‍,
രജിസ്ട്രാര്‍
എന്നീ
തസ്തികളില്‍
നിലവിലുളളവര്‍
ആരെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)ജാതിയുടെ
അടിസ്ഥാനത്തിലാണ്
ഇവരെ
നിയമിക്കുന്നത്
എന്ന
വ്യാപകമായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)ആക്ഷേപം
ശരിയല്ലെങ്കില്‍
ആയത്
ഖണ്ഡിക്കുന്നതിന്
എന്ത്
രേഖകളാണ്
കൈവശമുളളതെന്നറിയിക്കുമോ? |
2754 |
ഉത്തരപേപ്പര്‍
മൂല്യനിര്‍ണ്ണയത്തിലെ
പിശക്
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
(എ)കേരള
സര്‍വ്വകലാശാലയിലെ
ഇക്കഴിഞ്ഞ
മൂന്നാംവര്‍ഷ
ബി.കോം
പരീക്ഷയില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിച്ച
മാര്‍ക്കും
പുന:പ്പരിശോധനയില്‍
ലഭിച്ച
മാര്‍ക്കും
തമ്മിലുള്ള
അന്തരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മൂല്യനിര്‍ണ്ണയം
നടത്തിയ
പരീക്ഷപേപ്പറുകളില്‍
20 ശതമാനം
പേപ്പര്‍
ചീഫ്
എക്സാമിനര്‍
പുന:പരിശോധന
നടത്തണമെന്നും
എല്ലാ
ഉത്തരക്കടലാസിലും
നല്‍കിയ
മാര്‍ക്കും,
ലിസ്റില്‍
രേഖപ്പെടുത്തിയമാര്‍ക്കും
ഒന്നുതന്നെയാണെന്ന്
ഉറപ്പാക്കേണ്ട
ചുമതല
ചീഫ്
എക്സാമിനറുടേതാണെന്നുമുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉത്തരപേപ്പര്‍
തെറ്റായ
രീതിയില്‍
മൂല്യനിര്‍ണ്ണയം
നടത്തിയ
അദ്ധ്യാപകനെ
പരീക്ഷപേപ്പറിന്റെ
മൂല്യനിര്‍ണ്ണയം
നടത്തുന്ന
ജോലിയില്‍നിന്നും
ഭാവിയില്‍
ഒഴിവാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ? |
2755 |
പരീക്ഷാഫല
പ്രഖ്യാപനം
വൈകുന്നതിനുള്ള
കാരണം
ശ്രീ.കെ.കുഞ്ഞമ്മത്
മാസ്റര്‍
(എ)കോഴിക്കേട്
സര്‍വകലാശാലയ്ക്ക്
കീഴിലുള്ള
വിവിധ
ബിരുദ
കോഴ്സുകളിലെ
സെമസ്റര്‍
പരീക്ഷാഫലപ്രഖ്യാപനം
വൈകുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഏതെല്ലാം
കോഴ്സുകളുടെ
പരീക്ഷാഫലമാണ്
പ്രഖ്യാപിക്കാനുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(സി)പരീക്ഷാഫല
പ്രഖ്യാപനം
വൈകുന്നതിനുള്ള
കാരണം
വ്യക്തമാക്കുമോ;
(ഡി)ഫലപ്രഖ്യാപനം
വൈകുന്നതുമൂലം
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)ഉണ്ടെങ്കില്‍
പ്രസ്തുത
നടപടിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
2756 |
ബി.ടെക്.
പ്രാക്റ്റിക്കല്‍
പരീക്ഷ
വീണ്ടും
നടത്തിയ
നടപടി
ശ്രീമതി
കെ. കെ.
ലതിക
(എ)കോഴിക്കോട്
സര്‍വ്വകലാശാലാ
പ്രൊ-വൈസ്
ചാന്‍സലറുടെ
പി.എ.യുടെ
മകള്‍ക്കുവേണ്ടി
ബി.ടെക്.
പ്രാക്റ്റിക്കല്‍
പരീക്ഷ
വീണ്ടും
നടത്തിയെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
വിഷയത്തില്‍
പരീക്ഷാ
കണ്‍ട്രോളറുടെയും,
പരീക്ഷാ
ബോര്‍ഡിന്റെയും
അഭിപ്രായം
എന്തായിരുന്നു;
ആരുടെ
ഉത്തരവു
പ്രകാരമാണ്
പരീക്ഷ
വീണ്ടും
നടത്തിയതെന്നു
വ്യക്തമാക്കുമോ;
(സി)ഇക്കാര്യത്തില്‍
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ? |
2757 |
ഒറിജിനല്‍
ഡിഗ്രി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ളകാലതാമസം
ശ്രീ.
പി. ഉബൈദുള്ള
(എ)സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികളില്‍
ഡിഗ്രി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള
നിരവധി
അപേക്ഷകള്‍
തീര്‍പ്പാക്കാനുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഒരു
വര്‍ഷം
പിന്നിട്ട
അപേക്ഷകളില്‍പോലും
ഒറിജിനല്‍
ഡിഗ്രി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള
കാലതാമസത്തിനുള്ള
കാരണം
എന്തെന്ന്
വിശദമാക്കാമോ
?
(സി)ഓണ്‍ലൈന്‍
സംവിധാനം
ഉപയോഗപ്പെടുത്തി
അപേക്ഷിച്ച്
ഒരു
മാസത്തിനുള്ളില്‍
തന്നെ
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം
ചെയ്യാന്‍
നടപടി
സ്വീകരിക്കുമോ
?
|
2758 |
പുതിയതായി
ആരംഭിക്കുന്ന
കോളേജുകള്‍
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
(എ)2013-2014
സാമ്പത്തിക
വര്‍ഷത്തെ
സംസ്ഥാന
ബഡ്ജറ്റില്‍
കോളേജുകളില്ലാത്ത
എല്ലാ
മണ്ഡലങ്ങളിലും
കോളേജുകളാരംഭിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
(ബി)എങ്കില്‍
എത്ര
കോളേജുകള്‍
എവിടെയൊക്കെയാണ്
ആരംഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)കോളേജുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
ഏതെങ്കിലും
തരത്തിലുള്ള
പഠനം
നടത്തിയിരുന്നോ;
വിശദീകരിക്കാമോ;
(ഡി)കോളേജുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തായിരുന്നെന്ന്
വിശദമാക്കാമോ;
(ഇ)ആരംഭിക്കുന്ന
ഓരോകോളേജിലും
ഏതൊക്കെ
കോഴ്സുകള്‍
ആണ്
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(എഫ്)ഓരോ
കോളേജിനും
ബഡ്ജറ്റില്‍
എന്തു
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ? |
2759 |
യു.ജി.സി.
കര്‍മ്മസേന
ശ്രീ.
കെ. അച്ചുതന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ. ശിവദാസന്‍
നായര്‍
,,
വര്‍ക്കല
കഹാര്‍
എ)സംസ്ഥാനത്തെ
കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍
ക്കെതിരെയുള്ള
പീഡനം
തടയുന്നതിന്
യു.ജി.സി.
കര്‍മ്മസേന
രൂപവത്ക്കരിക്കുവാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)ഏതെല്ലാം
ഏജന്‍സികളുമായിച്ചേര്‍ന്നാണു
പദ്ധതി
നടപ്പാക്കുന്നത്;
ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
|
2760 |
പ്രതിപക്ഷനേതാവിനെതിരായ
ആരോപണം
ശ്രീ.
കെ. മുരളീധരന്‍
,,
കെ. അച്ചുതന്‍
(എ)പ്രതിപക്ഷനേതാവിനെതിരായി
ശ്രീ. പി.
സി. വിഷ്ണുനാഥ്,
എം.എല്‍.എ.
ഉന്നയിച്ച
ആരോപണങ്ങളെ
ക്കുറിച്ച്
അന്വേഷിക്കുന്നതിനായി
രൂപീകരിച്ച
പ്രത്യേക
നിയമസഭാ
സമിതിയുടെ
റിപ്പോര്‍ട്ട്
ഗവണ്‍മെന്റിന്
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രത്യേകസമിതിയുടെ
പ്രധാനനിഗമനങ്ങള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)സമിതിയുടെ
നിഗമനങ്ങളിന്മേല്‍
ബന്ധപ്പെട്ട
വകുപ്പുകള്‍
എന്തൊക്കെ
തുടര്‍നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ;
(ഡി)ആയതിനെക്കുറിച്ചു
വിശദമായ
അന്വേഷണം
നടത്തുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
ഇ)എങ്കില്‍,
ഏതു
തരത്തിലുള്ള
അന്വേഷണമാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
2761 |
ഐ.എച്ച്.ആര്‍.ഡി
ദിവസവേതന
ജീവനക്കാരുടെ
വേതനം
ശ്രീമതി.
പി. അയിഷാ
പോറ്റി
(എ)ഐ.എച്ച്.ആര്‍.ഡി
യുടെ
കീഴിലുളള
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
അദ്ധ്യാപക
- അനധ്യാപക
തസ്തികകളില്‍
ജോലി
നോക്കുന്ന
ദിവസവേതന
ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന
വേതനം
എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ;
(ബി)ആയത്
എന്നുമുതലാണ്
വിതരണം
ചെയ്ത്
തുടങ്ങിയത്;
(സി)പ്രസ്തുത
നിരക്കിലുളള
വേതനം ഐ.എച്ച്.ആര്‍.ഡി
എന്‍ജിനീയറിംഗ്
കോളേജുകളില്‍
ജോലി
നോക്കുന്ന
ദിവസവേതനക്കാര്‍ക്കും
നല്‍കുന്നുണ്ടോ;
(ഡി)ഇല്ലെങ്കില്‍
ആയതിന്റെ
കാരണം
വിശദമാക്കുമോ? |
2762 |
ഐ.എച്ച്.ആര്‍.ഡി.
യിലെ
ജനറല്‍
ട്രാന്‍സ്ഫര്‍
ശ്രീ.
എ. എം.
ആരിഫ്
(എ)ഐ.എച്ച്.ആര്‍.ഡി.
യില്‍
കഴിഞ്ഞ 2 വര്‍ഷക്കാലമായി
സ്റാഫ്
പാറ്റേണ്‍
നിലവിലില്ല
എന്ന
കാരണത്താല്‍
ജനറല്‍
ട്രാന്‍സ്ഫര്‍
നടക്കുന്നില്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജീവനക്കാര്‍ക്ക്
സൌകര്യപ്രദമായ
സ്ഥലങ്ങളില്‍
ജോലി
ചെയ്യുന്നതിനായി
ഐ.എച്ച്.ആര്‍.ഡി.
യില്‍
ജനറല്‍
ട്രാന്‍സ്ഫറിനുളള
അപേക്ഷ
ക്ഷണിക്കുന്നതിന്
സത്വര
നടപടികള്‍
സ്വീകരിക്കുമോ? |
2763 |
സി
- ആപ്റ്റിലെ
ജീവനക്കാരുടെ
ശമ്പള
പരിഷ്ക്കരണം
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)ഉന്നത
വിദ്യാഭ്യാസ
വകുപ്പിന്
കീഴിലുള്ള
സി-ആപ്റ്റിലെ
ജീവനക്കാരുടെ
ശമ്പളം
പരിഷ്കരിക്കുന്നതിന്
ഗവേണിംഗ്
ബോഡി
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)എങ്കില്‍
എന്നാണ്
തീരുമാനമെടുത്തത്;
വ്യക്തമാക്കുമോ
;
(സി)ആയതിന്മേല്‍
സ്വീകരിച്ച
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ഡി)നിലവില്‍
ബന്ധപ്പെട്ട
ഫയല്‍
ആരുടെ
പക്കലാണെന്നും,ആയതിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ
;
(ഇ)ശമ്പള
പരിഷ്കരണം
എന്നു
മുതല്‍
നല്‍കി
തുടങ്ങും;
വ്യക്തമാക്കുമോ? |
2764 |
സാങ്കേതിക
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
പഠനനിലവാരം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)സാങ്കേതിക
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
പഠന
നിലവാരം
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി
എ.ഐ.സി.റ്റി.ഇ
പുതിയ
മാനദണ്ഡങ്ങള്‍
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ
;
(ബി)എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
;
(സി)കേരളത്തിലെ
പോളിടെക്നിക്
കോളേജുകളെ
ഇത്
ഏതെങ്കിലും
തരത്തില്‍
ബാധിക്കുമോ
എന്നും
എങ്കില്‍
എങ്ങിനെയാണെന്നും
അറിയിക്കാമോ
;
(ഡി)സ്വകാര്യ
മേഖലയിലും
സര്‍ക്കാര്‍
മേഖലയിലും
ഉള്‍പ്പെടുന്നവ
ഇവയില്‍
എത്ര
വീതമെന്ന്
അറിയിക്കാമോ
;
(ഇ)സംസ്ഥാനത്ത്
നിലവിലുള്ള
ലാറ്ററല്‍
എന്‍ട്രി
സംവിധാനത്തെ
പ്രസ്തുത
സംവിധാനം
ബാധിക്കുമോ
എന്നും
ലാറ്ററല്‍
എന്‍ട്രി
സംവിധാനം
നിര്‍ത്തലാക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും
അറയിക്കാമോ
? |
2765 |
തൃക്കരിപ്പൂര്‍
ഗവണ്‍മെന്റ്
പോളിടെക്നിക്ക്
കെട്ടിട്ടങ്ങളുടെ
നിര്‍മ്മാണം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
തൃക്കരിപ്പൂര്‍
ഗവണ്‍മെന്റ്
പോളിടെക്നിക്കില്‍
വര്‍ഷങ്ങളായി
മുടങ്ങി
കിടക്കുന്ന
കെട്ടിടങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
വിദ്യാഭ്യാസ
വകുപ്പില്‍
സമര്‍പ്പിച്ച
എസ്റിമേറ്റിന്
പുതുക്കിയ
ഭരണാനുമതി
നല്‍കാന്‍
എപ്പോള്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ
? |
2766 |
ഗ്രന്ഥശാലാസംഘം
ഗ്രാന്റ്
അനുവദിക്കുന്നതിന്
നടപടി
ശ്രീമതി
ഗീതാ
ഗോപി
(എ)2012-13
സാമ്പത്തിക
വര്‍ഷത്തില്‍
ഗ്രന്ഥശാലകള്‍ക്ക്
എത്ര രൂപ
ഗ്രാന്റ്
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
സാമ്പത്തിക
വര്‍ഷത്തില്‍
ലൈബ്രറി
സെസ്സ്
ഇനത്തില്‍
എത്ര രൂപ
പിരിഞ്ഞുകിട്ടിയെന്ന്
അറിയിക്കുമോ;
(ബി)ഗ്രന്ഥശാലകള്‍ക്ക്
ഗ്രാന്റ്
നല്‍കുവാന്‍
കാലതാമസം
വന്നതിന്
കാരണം
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
സാമ്പത്തിക
വര്‍ഷത്തെ
ഗ്രന്ഥശാലകള്‍ക്കുള്ള
ഗ്രാന്റ്
പൂര്‍ണ്ണമായി
എപ്പോള്‍
കൈമാറുമെന്ന്
വിശദമാക്കുമോ? |
2767 |
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
ലൈബ്രറികള്‍സ്ഥാപിക്കുന്നതിന്
നടപടി
ശ്രീ.
കെ. രാജൂ
(എ)ഭരണഭാഷ
മലയാളമാക്കുന്നതും
വായനാശീലം
വളര്‍ത്തുന്നതുമുള്‍പ്പെടെയുള്ള
വിഷയങ്ങളില്‍
ഗ്രന്ഥശാലകള്‍
വലിയ
പങ്ക്
വഹിക്കുന്നതായി
കരുതുന്നുണ്ടോ;
(ബി)എങ്കില്‍
ആയിരത്തിലധികം
പുസ്തകങ്ങള്‍
കൈവശമുള്ള
ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
ലൈബ്രറികള്‍
സ്ഥാപിക്കുന്നതിനും
ഇവിടെ
നിര്‍ദ്ദിഷ്ട
യോഗ്യതകളുള്ള
ലൈബ്രേറിയന്‍മാരെ
നിയമിക്കുന്നതിന്
അംഗീകാരം
നല്‍കുന്നതിനുമുള്ള
നടപടി
സ്വീകരിക്കുമോ? |
2768 |
ലൈബ്രേറിയന്മാരുടെ
ശമ്പളവ്യവസ്ഥ
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)2004
മുതല്‍
കേരളത്തിലെ
എയ്ഡഡ്
കോളേജുകളിലെ
ലൈബ്രേറിയന്മാര്‍ക്ക്
ഉപാധികളോടെ
യു.ജി.സി.
സ്കീമില്‍
ശമ്പളം
അനുവദിച്ചിട്ടുണ്ടോ;
(ബി)എന്നാല്‍,
ഇതേ
തസ്തികയില്‍
സമാനവിദ്യാഭ്യാസ
യോഗ്യത
നേടിയിട്ടുള്ള
ഗവണ്മെന്റ്
കോളേജുകളിലെ
ലൈബ്രേറിയന്മാര്‍ക്ക്
അനുബന്ധ
സ്കെയില്‍
ശമ്പളം
നിഷേധിക്കപ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍,
ആയതു
പരിഹരിക്കുന്നതിനായി
നാളിതുവരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(ഇ)നടപടി
സ്വീകരിച്ചിട്ടില്ലെങ്കില്‍
ശമ്പളവ്യവസ്ഥയിലെ
ഇത്തരം
അപാകതകള്‍
ഒഴിവാക്കുന്നതിനു
നടപടി
സ്വീകരിക്കുമോ? |
2769 |
താനൂര്‍
ആസ്ഥാനമായി
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനു
നടപടി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)താനൂര്‍
നിയോജകമണ്ഡലം
പിന്നോക്ക-ന്യൂനപക്ഷങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന
തീരപ്രദേശങ്ങള്‍
ഉള്‍ക്കൊള്ളുന്ന
പ്രദേശമാണെന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിദ്യാഭ്യാസപരമായി
ഏറെ
പിന്നോക്കം
നില്‍ക്കുന്ന
പ്രസ്തുത
പ്രദേശത്ത്
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളൊന്നും
തന്നെ
ഇല്ലെന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)താനൂര്‍
ആസ്ഥാനമായി
ഒരു
മൈനോറിറ്റി
കോച്ചിംഗ്
സെന്ററോ,
മൈനോറിറ്റി
ഉന്നതവിദ്യാഭ്യാസസ്ഥാപനമോ
ആരംഭിക്കുന്നതിനു
നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ? |
2770 |
സെക്രട്ടേറിയറ്റ്
അസിസ്റന്റ്
തസ്തികയുടെ
കമ്പ്യൂട്ടര്‍
യോഗ്യത
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)ഗവണ്മെന്റ്
സെക്രട്ടറിയേറ്റിലെ
അസിസ്റന്റിന്റെ
തസ്തികയിലേക്ക്
പി.എസ്.സി.
നടത്തുന്ന
പരീക്ഷയില്‍
കമ്പ്യൂട്ടര്‍
പരിജ്ഞാനം
നിര്‍ബന്ധമാക്കിയതിന്റെ
അടിസ്ഥാനത്തില്‍
കോഴ്സുകള്‍
അംഗീകരിക്കേണ്ടതിന്റെ
ആവശ്യാര്‍ത്ഥം
ടെക്നിക്കല്‍
എഡ്യൂക്കേഷന്‍
ഡയറക്ടര്‍
ലെറ്റര്‍
നമ്പര്‍
സി.4/8847/2012 തീയതി.
7/8/2012 നമ്പറായി
ഒരു
കത്ത് പി&
എ.ആര്‍.ഡി
യിലേയ്ക്ക്
അയച്ചിട്ടുണ്ടോ;
എങ്കില്‍
ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)ഇതില്‍
കേരള
യൂണിവേഴ്സിറ്റി
നടത്തുന്ന
കമ്പ്യൂട്ടര്‍
ആപ്ളിക്കേഷന്‍
സബ്സിഡിയറിയായി
ബി.എസ്.സി
ഫിസിക്സ്
ബിരുദം
ലഭിച്ചവരെ
ഡി.സി.എ.
യ്ക്കു
തുല്യമായി
അംഗീകരിച്ചിട്ടുണ്ടോ;
(സി)എങ്കില്‍
കേരളത്തിലെ
മറ്റ്
യൂണിവേഴ്സിറ്റികളില്‍
നിന്നും
ഇതേ
ഡിഗ്രി
ലഭിച്ചവരെ
ഒഴിവാക്കിയതിന്റെ
കാരണം
വ്യക്തമാക്കുമോ;
(എഫ്)മറ്റ്
യൂണിവേഴ്സിറ്റികളില്‍
നിന്നും
സമാന
ബിരുദം
ലഭിച്ചവര്‍ക്കു
കൂടി
പ്രസ്തുത
ഉത്തരവില്‍
ഉള്‍പ്പെടുത്തന്നതിന്
നടപടി
സ്വീകരിക്കുമോ? |
2771 |
വനിതാ
ഹോസ്റലില്‍
നൈറ്റ്
വാച്ച്മാന്‍
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)പാലക്കാട്
ജില്ലയിലെ
ചിറ്റൂര്‍
ഗവണ്‍മെന്റ്
കോളേജിലെവനിതാ
ഹോസ്റലില്‍
നൈറ്റ്
വാച്ച്മാന്‍
തസ്തിക
ഇല്ലായെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)സംസ്ഥാനത്തെ
കോളേജുകളിലെ
ഏതെല്ലാം
വനിതാ
ഹോസ്റലുകളിലാണ്
നൈറ്റ്
വാച്ച്മാന്‍
തസ്തിക
ഇല്ലാത്തത്
എന്ന്
വിശദമാക്കുമോ;
(സി)പെണ്‍കുട്ടികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനായി
130 പെണ്‍കുട്ടികള്‍
താമസിക്കുന്ന
ചിറ്റൂര്‍
ഗവണ്‍മെന്റ്
കോളേജിലെ
വനിതാ
ഹോസ്റലില്‍
നൈറ്റ്
വാച്ച്മാന്‍
തസ്തിക
അനുവദിച്ച്
ആളിനെ
നിയമിക്കാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ? |
2772 |
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്‍മെന്റ്കോളേജില്‍
അറ്റകുറ്റ
പണികള്‍
ശ്രീ.
ബി. ഡി.
ദേവസ്സി
ചാലക്കുടി
പനമ്പിള്ളി
മെമ്മോറിയല്‍
ഗവണ്‍മെന്റ്
കോളേജില്‍
അക്രഡിറ്റേഷന്‍
നടപടികളുടെ
(എന്‍.എ.സി)ഭാഗമായി
നടത്തേണ്ട
അറ്റകുറ്റപണികള്‍
നടത്തുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
2773 |
കോഴിക്കോട്
നഗരത്തില്‍
സിവില്‍
സര്‍വ്വീസ്
അക്കാദമി
ശ്രീ.എ.
പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
നഗരത്തില്‍
സിവില്‍
സര്‍വ്വീസ്
അക്കാദമിയുടെ
പരിശീലന
കേന്ദ്രം
ആരംഭിക്കുന്നതിനുള്ള
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ബി)പരിശീലന
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
എന്നുമുതല്‍
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)പരിശീലന
കേന്ദ്രം
ആരംഭിക്കുന്നതിന്
കാലതാമസം
നേരിടുന്നതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ
? |
2774 |
മെറിറ്റ്
കം മീന്‍സ്
സ്കോളര്‍ഷിപ്പ്
പ്രകാരം
അനുവദിച്ച
തുക
ശ്രീ.എ.കെ.
ശശീന്ദ്രന്‍
(എ)കോഴിക്കോട്
ജില്ലയില്‍
എന്‍.ഐ.ടി
ക്യാമ്പസ്സിലുള്ള
ഡി.ഒ.ഇ.എ.സി.സി
സെന്റര്‍
എന്ന
സ്ഥാപനത്തില്‍
2010 മാര്‍ച്ച്
കാലയളവില്‍
എം.സി.എയ്ക്ക്
പഠിച്ചിരുന്ന
ഷെഫ്ന. കെ
എന്ന
വിദ്യാര്‍ത്ഥിനിയ്ക്ക്
മെറിറ്റ്
കം മീന്‍സ്
സ്കോളര്‍ഷിപ്പ്
സ്കീമില്‍
2011 ല്‍
അനുവദിച്ച
20,000/- രൂപ
ഡിമാന്റ്
ഡ്രാഫ്റ്റില്‍
പേര്
തെറ്റിപ്പോയതു
കാരണം
ഇതുവരെ
ലഭിച്ചിട്ടില്ലായെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
കാര്യം
ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട്
17.01.2011 ന്
വിദ്യാര്‍ത്ഥിനിയുടെ
പിതാവ്
ഡി.ഒ.ഇ.എ.സി.സി
സെന്റര്‍
മുഖേന
കോളേജ്
വിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ
സ്പെഷ്യല്‍
ഓഫീസര്‍
ഫോര്‍
സ്കോളര്‍ഷിപ്പിന്
കത്തയച്ചിട്ടും
യാതൊരു
മറുപടിയും
ലഭിച്ചില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കാലതാമസം
ഒഴിവാക്കി
മെറിറ്റ്
കം മീന്‍സ്
സ്കോളര്‍ഷിപ്പ്
നല്‍കുന്നതിനുള്ള
അടിയന്തിര
നടപടി
സ്വീകരിയ്ക്കുമോയെന്നു
വെളിപ്പെടുത്താമോ
? |
<<back |
|