UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2841

താലൂക്ക് രൂപീകരണം

ശ്രീ.ജി.എസ്. ജയലാല്‍

()പുതുതായി രൂപീകരിക്കുവാന്‍ നടപടിയെടുത്തിട്ടുള്ള താലൂക്കുകള്‍ ഏതൊക്കെയാണ്;

(ബി)പ്രസ്തുത താലൂക്കുകള്‍ രൂപീകരിക്കുന്നതിലേക്കായി ഏതെങ്കിലും പഠനങ്ങളോ, അന്വേഷണമോ ഗവണ്‍മെന്റ് ചുമതലയില്‍ നടത്തിയിരുന്നുവോ: എങ്കില്‍ ആയത് എന്നാണെന്ന് അറിയിക്കുമോ.

(സി)പുതിയ താലൂക്കുകളുടെ രൂപീകരണത്തിലേക്കായി ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ള പൊതുമാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്.

(ഡി)പ്രസ്തുത മാനദണ്ഡത്തിന് വിധേയമായി കൊല്ലം ജില്ലയില്‍ പുതുതായി പത്തനാപുരം താലൂക്ക് രൂപീകരിക്കുവാന്‍ സ്വീകരിച്ച അനുകൂല ഘടകങ്ങള്‍ എന്തൊക്കെയാണ്;

()കൊല്ലം ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള താലൂക്ക് ഏതാണെന്നും, ജനസംഖ്യ എത്രയാണെന്നും അറിയിക്കുമോ;

(എഫ്)നിലവിലെ പത്തനാപുരം താലൂക്കിലെ ജനസംഖ്യ എത്രയാണെന്ന് വ്യക്തമാക്കുമോ ?

2842

താലൂക്ക് രൂപീകരണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് എത്ര കമ്മീഷനുകളെ വിവിധ സര്‍ക്കാരുകള്‍ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ കമ്മീഷനും താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ഡോ. ബാബു പോള്‍ കമ്മീഷന്‍ എത്ര താലൂക്കുകള്‍ രൂപീകരിക്കുന്നതിനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്; അവയുടെ പേരുകള്‍ വ്യക്തമാക്കുമോ;

(ഡി)താലൂക്ക് രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ?

2843

കൊല്ലം ജില്ലയിലെ താലൂക്കുകള്‍

ശ്രീ. ജി. എസ്.ജയലാല്‍

()ഈ സര്‍ക്കാര്‍ പുതിയ താലൂക്ക് രൂപീകരണം നടത്തുന്നതിന് മുമ്പ് കൊല്ലം ജില്ലയില്‍ എത്ര താലൂക്കുകളാണ് നിലവിലുണ്ടായിരുന്നത്; പ്രസ്തുത താലൂക്കുകള്‍ ഏതെല്ലാമാണ്;

(ബി)മേല്‍ താലൂക്കുകളുടെ പ്രവര്‍ത്തന പരിധിയില്‍ ഏതൊക്കെ നിയമസഭാ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് അറിയിക്കുമോ;

(സി)നിലവിലുണ്ടായിരുന്ന താലൂക്കുകളുടെ ഭൂവിസ്തൃതിയും, ജനസംഖ്യയും എത്രയാണെന്ന് അറിയിക്കുമോ;

(ഡി)കൊല്ലം ജില്ലയില്‍ ഉണ്ടായിരുന്ന താലൂക്കുകളില്‍ ഓരോന്നിന്റെയും പ്രവര്‍ത്തന പരിധിയില്‍ എത്ര വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;

()നിലവിലുണ്ടായിരുന്ന താലൂക്കുകള്‍ വിഭജിച്ച് പുതിയവ രൂപീകരിക്കുമ്പോള്‍ ത്രിതല പഞ്ചായത്ത് സംവിധാനം പരിഗണിക്കാറുണ്ടോ; എങ്കില്‍ ഓരോ താലൂക്കുകളിലും എത്ര ഗ്രാമ/ബ്ളോക്ക് പഞ്ചായത്തുകളാണ് ഉണ്ടായിരുന്നതെന്ന് നഗരസഭ/കോര്‍പ്പറേഷനുകളുടെ പേരുള്‍പ്പെടെ അറിയിക്കുമോ?

2844

രജിസ്ററുകളുടെ ഡിജിറ്റലൈസേഷന്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ കെഡസ്ററല്‍ മാപ്പുകളും, ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കുകളും ഡിജിറ്റലൈസ് ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതുവരെ എത്ര വില്ലേജുകളില്‍ പ്രസ്തുത പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്;

(സി)വിവരാവകാശ നിയമപ്രകാരം ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കുകളുടെ പകര്‍പ്പ് നല്‍കുന്നതില്‍ ഏതെങ്കിലും വില്ലേജില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി)എങ്കില്‍ ഏതൊക്കെ ജില്ലകളിലെ ഏതെല്ലാം സര്‍വ്വെ നമ്പരുകളില്‍ ഉള്‍പ്പെട്ടവയെന്ന് വ്യക്തമാക്കുമോ?

2845

വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അടിസ്ഥാന രേഖകള്‍ സാക്ഷ്യപ്പെടുത്തി നല്‍കുവാന്‍ ചുമതലപ്പെട്ട വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ജനങ്ങള്‍ക്ക് യഥാസമയം ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു നല്‍കുവാന്‍ വില്ലേജ് ഓഫീസുകളിലെ നിലവിലുള്ള സംവിധാനം പര്യാപ്തമായി തോന്നിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പര്യാപ്തമായ വില്ലേജാഫീസുകളുണ്ടോ; ജീവനക്കാരുടെ അനുപാതം സംബന്ധിച്ച മാനദണ്ഡം എന്തെന്ന് വിശദമാക്കുമോ;

(സി)ജനങ്ങള്‍ക്കു നേരിടുന്ന ബുദ്ധിമുട്ടും കാലതാമസവും അഴിമതിയും ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഭാവിയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്?

2846

വില്ലേജുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, സണ്ണി ജോസഫ്

()വില്ലേജുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയ വില്ലേജ് ഓഫീസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2847

വില്ലേജാഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നസേവനങ്ങള്‍

ശ്രീ. കുഞ്ഞമ്മത് മാസ്റര്‍

()വില്ലേജാഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് ;

(ബി)സ്മാര്‍ട്ട് വില്ലേജാഫീസുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(സി)കോഴിക്കോട് ജില്ലയില്‍ പുതുതായി ഏതെങ്കിലും വില്ലേജ് ആഫീസ് സ്മാര്‍ട്ട് വില്ലേജ് ആഫീസ് ആക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2848

സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

,,വി.റ്റി. ബല്‍റാം

,, എം. പി. വിന്‍സെന്റ്

()സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി പ്രകാരം എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നത്;വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2849

വില്ലേജ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ.കെ.എന്‍..ഖാദര്‍

()വില്ലേജ് ഓഫീസുകളിലെ റിക്കാര്‍ഡുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്ന പ്രവൃത്തികള്‍ ഏതുഘട്ടത്തിലാണെന്നറിയിക്കുമോ;

(ബി)വില്ലേജ് ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)വില്ലേജ് ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കുമോ?

2850

വില്ലേജ് ആഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്തെ വില്ലേജ് ആഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ;

(ബി)മലപ്പുറം ജില്ലയിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2851

പെരിന്തല്‍മണ്ണ താലൂക്കിലെ കുറുവ വില്ലേജ് വിഭജനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള വില്ലേജുകളിലൊന്നായ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ കുറുവ വില്ലേജ് വിഭജിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ കുറുവ വില്ലേജ് വിഭജിച്ച് പുതിയ ഒരു വില്ലേജ്ു കൂടി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2852

കോങ്ങാട് മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫീസുകളുടെനവീകരണം

ശ്രീ. കെ. വി. വിജയദാസ്

()കോങ്ങാട് മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും നവീകരണത്തിനുമായി എത്ര തുക ഈ സര്‍ക്കാര്‍ അനുവദിച്ചുവെന്ന വിവരം നല്‍കുമോ;

(ബി)പ്രസ്തുത മണ്ഡലത്തില്‍ പുതിയ വില്ലേജ് ഓഫീസുകള്‍ പണിയുന്നതിനായി തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)കോങ്ങാട്, പറളി എന്നീ പഞ്ചായത്തുകളിലുളള വില്ലേജ് ഓഫീസുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ?

2853

ആറ്റിപ്ര വില്ലേജിലെ ബഹുനില ഓഫീസ് സമുച്ചയ നിര്‍മ്മാണം

ശ്രീ. വി. ശശി

തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര വില്ലേജില്‍ ഒരു ബഹു നില ഓഫീസ് സമുച്ചയം സ്ഥാപിക്കുന്നതിനായി ബജറ്റില്‍ വകയിരുത്തിയ 2 കോടിരൂപയില്‍ എത്ര രൂപ ഈ വര്‍ഷം ചെലവഴിച്ചുവെന്നും ആയത് എന്തിനൊക്കെയായിട്ടാണ് വിനിയോഗിക്കപ്പെട്ടതെന്നും വെളിപ്പെടുത്തുമോ?

2854

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ്സുകള്‍

ശ്രീ. എം. ചന്ദ്രന്‍

()സര്‍ക്കാര്‍ ഭൂമി സ്വകാര്യ കോളേജ് മാനേജ്മെന്റുകള്‍ക്ക് പതിച്ചു നല്‍കിയതായി പരാതി ലഭിച്ചിട്ടുണ്ടോ ;

(ബി)ഏതെല്ലാം കോളേജുകള്‍ക്കാണ് ക്രമവിരുദ്ധമായി ഭൂമിപതിച്ചു നല്‍കിയെന്ന പേരില്‍ പരാതി നിലവിലുള്ളത് ;

(സി)ക്രമവിരുദ്ധമായി ഭൂമി പതിച്ചു നല്‍കിയതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ ;

(ഡി)ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ കേസ് ഉള്ളതെന്നു വ്യക്തമാക്കുമോ ?

2855

തഹസില്‍ദാര്‍ തസ്തികയുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. കെ. അജിത്

()താലൂക്കിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തഹസില്‍ദാര്‍ തസ്തികയുടെ പ്രാധാന്യം മനസ്ളാക്കിയിട്ടുണ്ടോ;

(ബി)ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ സമാന സ്കെയിലുകളിലെ മറ്റു ഉദ്യോഗസ്ഥരെക്കാള്‍ 'തഹസില്‍ദാര്‍'മാരുടെ ശമ്പള സ്കെയിലുകള്‍ താഴ്ത്തപ്പെട്ടിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തസ്തികയുടെ പ്രാധാന്യവും ഉത്തരവാദിത്വങ്ങളുടെ ബാഹുല്യവും കണക്കിലെടുത്ത് തഹസില്‍ദാര്‍ തസ്തികയുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ?

2856

കംപാഷണേറ്റ് ഗ്രൌണ്ടില്‍ നടത്തിയ സ്ഥലം മാറ്റങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ കംപാഷണേറ്റ് ഗ്രൌണ്ടില്‍ എത്ര ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രൊമോഷന്‍ വഴി മറ്റ് ജില്ലകളിലേക്കു പോയ റവന്യൂ ജീവനക്കാരില്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേര്‍ക്ക് തിരികെ സ്വന്തം ജില്ലകളിലേക്ക് മാറ്റം നല്‍കിയെന്ന് അറിയിക്കുമോ; ആയതില്‍ എത്ര യു.ഡി.ക്ളാര്‍ക്ക്, എത്ര വില്ലേജ് ഓഫീസര്‍/എച്ച്.സി, എത്ര ഡി.റ്റി/ജെ.എസ് എന്ന് വിശദമാക്കുമോ; പ്രസ്തുത ഓരോ ഇനത്തിലും കംപാഷണേറ്റ് ഗ്രൌണ്ടില്‍ റീ അലോട്ട് ചെയ്യപ്പെട്ടവര്‍ എത്രയെന്നും വിശദമാക്കുമോ;

(സി)റവന്യൂ വകുപ്പിലെ യു.ഡി.ക്ളാര്‍ക്ക്, വി./എച്ച്.സി, ഡി.റ്റി/ജെ.എസ് തസ്തികകളില്‍ മറ്റ് ജില്ലകളില്‍ നിന്നും കംപാഷണേറ്റ് ഗ്രൌണ്ടില്‍ റീ അലോട്ട്മെന്റ് നേടി സ്വന്തം ജില്ലകളില്‍ എത്തിയ ജീവനക്കാരുടെ പേരും, സീനിയോരിറ്റി ലിസ്റിലെ അവരുടെ ക്രമനമ്പരും കംപാഷണേറ്റ് ഗ്രൌണ്ടില്‍ അവര്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കിയതു സംബന്ധിച്ച കാര്യകാരണങ്ങളും മാറ്റം അനുവദിച്ച ജില്ലകളും വ്യക്തമാക്കുമോ?

2857

സ്റാഫ് പാറ്റേണ്‍ പരിഷ്കരിച്ച് ജീവനക്കാരുടെ എണ്ണംവര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

()റവന്യു വകുപ്പിലെ ജീവനക്കാരുടെ എണ്ണം 1962-ലെ സ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ളതാണെന്നും ജോലിഭാരം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നുമുള്ള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റവന്യൂ വകുപ്പിലെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോയെന്നറിയിക്കുമോ?

2858

തുടര്‍ച്ചാനുമതി ആവശ്യമുള്ള താല്‍ക്കാലികതസ്തികകളുടെ എണ്ണം

ശ്രീ. സാജു പോള്‍

()തുടര്‍ച്ചാനുമതി ആവശ്യമുള്ള താല്‍ക്കാലിക തസ്തികകളുടെ എണ്ണം ശേഖരിച്ചിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ അനുമതി ലഭിച്ച തസ്തിക അടിസ്ഥാനത്തിലുള്ള എണ്ണം ജില്ലകള്‍ തിരിച്ച് വ്യക്തമാക്കുമോ; അനുമതി ലഭിക്കാത്തവയ്ക്ക് ഉടന്‍ തുടര്‍ച്ചാനുമതി നല്‍കുമോ;

(സി)പ്രസ്തുത തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ എറണാകുളം ജില്ലയിലെ ഏതെല്ലാം ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)ജീവനക്കാരുടെ വേതനം തടയാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2859

ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം ലഭിക്കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

()തുടര്‍ച്ചാനുമതി നല്‍കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് റവന്യൂ വകുപ്പിലെ എത്ര ജീവനക്കാര്‍ക്കാണ് കഴിഞ്ഞ മാസങ്ങളില്‍ ശമ്പളം ലഭിക്കാത്തത് എന്ന് വ്യക്തമാക്കുമോ ; എത്ര മാസങ്ങളായി ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല എന്നു വ്യക്തമാക്കുമോ ;

(ബി)തുടര്‍ച്ചാനുമതി നല്‍കാത്തതുമൂലം ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല എന്നു കാണിച്ചും ഈ പ്രശ്നം അടിയന്തരമായി പരിഹരിച്ച് റവന്യൂ ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഏതെല്ലാം സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)തുടര്‍ച്ചാനുമതിയുടെ പേരില്‍ റവന്യൂ ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത നടപടി മേലില്‍ ഉണ്ടാകാതിരിക്കുവാനും ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

2860

നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ നടപടി

ശ്രീമതി ജമീലാപ്രകാശം

()22.06.2012-ല്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 28132/റ്റി2/2012/ആര്‍ഡി നമ്പരായി തിരുവനന്തപുരം തഹസീല്‍ദാര്‍ക്ക് ഒരു കത്തയച്ചിരുന്നോ;

(ബി)എങ്കില്‍ ആ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത കത്തിലെ നിര്‍ദ്ദേശമനുസരിച്ച് നടപടി സ്വീകരിക്കുന്നതിനും ജി.ദീപ എന്ന കുട്ടിക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും തിരുവനന്തപുരം തഹസീല്‍ദാര്‍ തയ്യാറായിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ആയതു സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?

2861

റീ ഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് പോളിസി പ്രകാരമുള്ള സ്ഥലമേറ്റെടുപ്പ്

ശ്രീ.വി.ശശി

()റീഹാബിലിറ്റേഷന്‍ ആന്റ് റീ സെറ്റില്‍മെന്റ് പോളിസി പ്രകാരം ഈ വര്‍ഷം ഏതെല്ലാം പദ്ധതികള്‍ക്കായി സ്ഥലമേറ്റെടുത്തിട്ടുണ്ട്; വകുപ്പുതിരിച്ച് പദ്ധതികള്‍ വിശദീകരിക്കുമോ;

(ബി)ആര്‍&ആര്‍ പോളിസിപ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനായി റവന്യൂ വകുപ്പിന്റെ പ്രത്യേക ശീര്‍ഷകത്തില്‍ വകയിരുത്തിയ 300 കോടി രൂപയില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ?

2862

ലാന്റ് അക്വിസിഷന്‍ നടപടികള്‍

ശ്രീമതി കെ. കെ. ലതിക

()കുറ്റ്യാടി മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സ്ഥലം എറ്റെടുക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ പ്രൊപ്പോസലിലും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2863

പാലത്തിനായി ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ

ശ്രീ. ആര്‍. സെല്‍വരാജ്

()നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പാഞ്ചിക്കാട് കടവു പാലത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഏത് ഘട്ടം വരെയായിയെന്ന് വ്യക്തമാക്കാമോ;

(ബി)നിലവില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് നാളിതുവരെയായി പൂര്‍ത്തീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത വിഷയത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന് എന്തൊക്കെ കടമ്പകളാണ് തരണം ചെയ്യേണ്ടത് എന്നും, ആയത് എത്ര ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ;

(ഡി)പ്രദേശത്തിന്റെ ആവശ്യകത കണക്കിലെടുത്ത് പരമാവധി വേഗത്തില്‍ ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് അടിയന്തിര നിര്‍ദ്ദേശം വകുപ്പിന് നല്‍കുമോയെന്നത് വ്യക്തമാക്കുമോ?

2864

പാലത്തിനായി സ്ഥലമെടുക്കാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ അയ്യംമ്പുഴ മഞ്ഞപ്ര റോഡില്‍ സ്ഥിതി ചെയ്യുന്നതും ശോചനീയാവസ്ഥയിലായതുമായ കോതായി തോട് പാലത്തിന്റെ സ്ഥലമെടുപ്പ് സംബന്ധമായ ഫയല്‍ ഹൈ ലെവല്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത ഫയലില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസത്തിന് കാരണം വിശദമാക്കുമോ?

2865

ഡാറ്റാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഡാറ്റാ- ബാങ്ക് തയ്യാറാക്കല്‍ പ്രക്രിയ ഏത് ഘട്ടം വരെ ആയി എന്ന് വിശദമാക്കുമോ;

(ബി)ആയതിന്റെ നടപടിക്രമങ്ങള്‍ എന്ന് പൂര്‍ത്തിയാക്കും എന്ന് വിശദീകരിക്കുമോ;

(സി)നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2866

ദേശീയ ഭൂരേഖാ നവീകരണ പദ്ധതി

ശ്രീ. വി. ശശി

()ദേശീയ ഭൂരേഖാ നവീകരണ പദ്ധതിപ്രകാരം ഏതൊക്കെ ഭൂരേഖകള്‍ ആണ് ഡിജിറ്റലൈസ് ചെയ്യുന്നതെന്ന് വിവരിക്കുമോ;

(ബി)ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് 2012-13 ബജറ്റില്‍ വകയിരുത്തിയ 10 കോടി രൂപ എന്തൊക്കെ ആവശ്യത്തിനായാണ് വകയിരുത്തപ്പെട്ടിട്ടുള്ളത്; പ്രസ്തുത തുകയില്‍ എത്ര ചെലവഴിച്ചുവെന്നും എന്തൊക്കെ ആവശ്യത്തിനായാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കുമോ?

2867

പുരാരേഖകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ മിനിറ്റ്സ് അടക്കമുള്ള രേഖകള്‍ കാലിക്കറ്റ് ആര്‍ക്കൈവ്സിലോ കോഴിക്കോട് കളക്ടറേറ്റിലോ ലഭ്യമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോഴിക്കോട് കളക്ടറേറ്റിലെ റിക്കോര്‍ഡ്സില്‍ ഇന്‍ഡക്സ് ചെയ്യാതെ സൂക്ഷിച്ചിട്ടുള്ള പുരാരേഖകളെല്ലാം ഇന്‍ഡക്സ് ചെയ്യുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കുമോ?

2868

റീ-സര്‍വ്വെ രജിസ്ററുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ നടപടി

ശ്രീ. അബ്ദു റഹിമാന്‍ രണ്ടത്താണി

()1928-ലെ റീസര്‍വ്വേയ്ക്കു ശേഷമുളള എ രജിസ്ററും അതിന്റെ അപ്പന്റിക്സും താനൂര്‍ വില്ലേജ് ഓഫീസില്‍ ലഭ്യമല്ലെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത രേഖകള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലോ, ലാന്റ് ബോര്‍ഡിലോ ലഭ്യമാണോ;

(സി)നിര്‍ബന്ധമായും വില്ലേജ് ഓഫീസില്‍ ഉണ്ടായിരിക്കേണ്ട രേഖയായതിനാല്‍ അവ താനൂര്‍ വില്ലേജില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2869

റീസര്‍വ്വെയിലെ അപാകതകള്‍

ശ്രീ.എം.വി.ശ്രേയാംസ്കുമാര്‍

()റീസര്‍വ്വെയിലെ അപാകതകള്‍ മൂലം കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മുപ്പൈനാട് വില്ലേജിലെ ചെല്ലംകോട്, നീലിമല പ്രദേശങ്ങളിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)റീസര്‍വ്വെയിലെ അപാകതകള്‍ മൂലം ഉണ്ടായ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)പ്രസ്തുത കര്‍ഷകരുടെ ഭൂമിക്ക് നികുതി സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2870

റീസര്‍വ്വെയില്‍ പെടുത്തി പേരില്‍കൂട്ടി കരം ഒടുക്കുന്നതിന് നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്

()കൊല്ലം ശാസ്താംകോട്ട കോതപുരം കാരാളിമുക്ക് പെരുവേലില്‍ വീട്ടില്‍ രവീന്ദ്രന്‍പിളള കല്ലട വില്ലേജില്‍ മുന്‍സര്‍വ്വേ നമ്പര്‍ 6623/6 റ്റി.നമ്പര്‍-16736 ല്‍ 9 സെന്റ് 44 ലിംഗ്സ് വസ്തു റീസര്‍വ്വേയില്‍പ്പെടുത്തി പേരില്‍ കൂട്ടി കരം ഒടുക്കുന്നതിന് മേല്‍നടപടികള്‍ക്കായി സര്‍വ്വേ ഡയറക്ടര്‍ക്ക് 14/1/13 ല്‍ സമര്‍പ്പിച്ചിട്ടുളള അപേക്ഷയിന്‍മേല്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ആയതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇപ്പോള്‍ ഏതാഫീസില്‍ ആണ് ഉളളത് എന്ന് ഫയല്‍ നമ്പറുകള്‍ സഹിതം വ്യക്തമാക്കുമോ;

(സി)പ്രസ്തുത വസ്തു പേരില്‍ കൂട്ടി നല്‍കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ?

2871

റീ-സര്‍വ്വെ അനുസരിച്ച് അതിര്‍ത്തികള്‍ നിശ്ചയിക്കുന്നതിന് നടപടി

ശ്രീ. എം. . ബേബി

()കേരളപുരം-ആയുര്‍ റോഡിന്റെ നല്ലില മുതല്‍ മുല്ലശ്ശേരിമുക്ക് വരെ റോഡിന്റെ റീ-സര്‍വ്വെ അനുസരിച്ച് അതിര്‍ത്തികള്‍ നിശ്ചയിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി)ഇക്കാര്യത്തില്‍ നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2872

തുറമുഖവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളുടെ സര്‍വ്വേ നടപടി

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയില്‍ തുറമുഖവകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളുടെ സര്‍വ്വേ നടത്തി അളന്നു തിട്ടപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)സര്‍വ്വേ നടത്തുന്നതിന് ഉത്തരവിട്ടിട്ടുണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)സര്‍വ്വേ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

2873

കയര്‍ മേഖലയുടെ ആധുനികവല്‍ക്കരണം

ശ്രീ. ജി. സുധാകരന്‍

'' കെ.കെ. നാരായണന്‍

'' കെ. ദാസന്‍

'' എസ്. ശര്‍മ്മ

()കയര്‍ മേഖലയില്‍ ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിനും പുതിയ ഉപയോഗമേഖലകള്‍ കണ്ടെത്തുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കയര്‍ മേഖലയ്ക്ക് ആവശ്യമായ യന്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുവന്‍ പൊതു മേഖലയില്‍ മുന്‍ സര്‍ക്കാര്‍ ആരംഭംകുറിച്ച സ്ഥാപനം ഇപ്പോള്‍ എത് ഘട്ടത്തിലാണ്; വിശദമാക്കുമോ;

(സി)കയര്‍ ജിയോടെക്സ്റലിന് പുതിയ ഉപയോഗമേഖലകള്‍ കണ്ടെത്തുവാന്‍ സാധ്യമായിട്ടുണ്ടോ?

2874

കയര്‍ഫെഡിന്റെ റൂറല്‍ ബിസിനസ്സ് ഹബ് പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

()കയര്‍ഫെഡിന്റെ റൂറല്‍ ബിസിനസ്സ് ഹബ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)കയര്‍ ഉല്‍പന്നങ്ങളുടെ ഗ്രാമീണ വിപണനത്തിന് ഏതെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

2875

ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. ആര്‍. രാജേഷ്

()ഇന്‍കം സപ്പോര്‍ട്ട് സ്കീം നടപ്പിലാക്കുന്നതിന് നടപ്പുസാമ്പത്തിക വര്‍ഷം അനുവദിച്ച തുക എത്രയെന്നറിയിക്കുമോ;

(ബി)അനുവദിച്ച തുകയില്‍ ഇതിനകം ചെലവഴിച്ച തുക എത്ര; ആനുകൂല്യം ലഭിച്ച തൊഴിലാളികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത പദ്ധതി കയര്‍ രംഗത്തുള്ള സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി ബാധകമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

2876

കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വ വിഹിതം

ശ്രീ. ആര്‍. രാജേഷ്

()കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വ വിഹിതമായി പ്രതിവര്‍ഷം ഒരംഗത്തില്‍ നിന്നും എത്രതുകയാണ് വാങ്ങുന്നത്; ഇപ്പോള്‍ എത്ര വര്‍ഷത്തെ അംഗത്വവിഹിതമാണ് അടപ്പിക്കുന്നത്;

(ബി)രണ്ടും മൂന്നും വര്‍ഷത്തെ അംഗത്വ വിഹിതം ഒരുമിച്ചുവാങ്ങി സര്‍ക്കാര്‍ വിഹിതം കൂടുതല്‍ വാങ്ങാന്‍ ബോര്‍ഡു ശ്രമിക്കുന്നത് വരും വര്‍ഷങ്ങളില്‍ ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?

2877

താത്ക്കാലിക ജീവനക്കാരുടെ നിയമനം

ശ്രീ. ആര്‍. രാജേഷ്

()കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ പറ്റിയ ജീവനക്കാരെ താത്കാലിക ജീവനക്കാരായി നിയമിച്ചിട്ടുണ്ടോ; എങ്കില്‍ ആരെയൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ പ്രായം അന്‍പത്തി എട്ടാക്കണമെന്ന ശുപാര്‍ശ ബോര്‍ഡ് പ്രമേയമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;

(സി)ആയതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.