UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2811

യൂ.പി. സ്കൂളിന്റെ സ്ഥലത്ത് നിന്ന് പൊതുവഴിക്ക് സ്ഥലം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ആഴകം ഗവണ്‍മെന്റ് യൂ.പി. സ്കൂളിന്റെ സ്ഥലത്തു നിന്നും പൊതുവഴിക്ക് സ്ഥലം വിട്ടു കൊടുക്കുന്നതിനുള്ള അനുവാദത്തിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ ഫയല്‍ നമ്പര്‍ 31392/3/2010/റവന്യൂ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(ബി)അനുവാദം നല്‍കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ?

2812

ഫയര്‍ സ്റേഷന് റവന്യൂ ഭൂമി

ശ്രീമതി ഗീതാ ഗോപി

()നാട്ടിക ഫയര്‍ സ്റേഷനുവേണ്ടി റവന്യൂ ഭൂമി അനുവദിക്കുന്നതു സംബന്ധിച്ച പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടോ; എങ്കില്‍ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)മാര്‍ച്ച്-31 ന് മുമ്പ് ഭൂമി പതിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കുമോ;

(സി)റവന്യൂ ഭൂമി ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ ഭാഗമായി അസെറ്റ് ഡെവലപ്മെന്റ് ഫണ്ടില്‍ ഫയര്‍ സ്റേഷന്‍ നിര്‍മ്മാണത്തിന് നീക്കി വച്ച തുക ലാപ്സാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ?

2813

പ്രകൃതി ദുരന്ത പട്ടികയുടെ വിപുലീകരണം

ശ്രീ. എം. ഉമ്മര്‍

()നിലവിലുള്ള മാനദണ്ഡമനുസരിച്ച് പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഇടിമിന്നല്‍, കടലാക്രമണം എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഇത്തരത്തിലുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവു വരുത്തി പ്രകൃതി ദുരന്തങ്ങളുടെ പട്ടിക വിപുലപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശം നല്‍കുമോ ?

2814

കാലാവസ്ഥ വ്യതിയാനങ്ങളും അതുമുലമുണ്ടാകുന്ന ദുരന്തങ്ങളും പഠനവിധേയമാക്കുന്നതിന് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കല്‍

ശ്രീ..കെ. ബാലന്‍

()പശ്ചിമഘട്ട മേഖലയിലെ കാലാവസ്ഥ വ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളും പഠനവിധേയമാക്കുന്നതിന് ഒരു അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന 2012 ലെ ബജറ്റ് പ്രഖ്യാപനം നടപ്പായിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥാപിക്കുന്നത്; ഇന്‍സ്റിറ്റ്യൂട്ടിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പ്രസ്തുത ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത് എന്ന് വ്യക്തമാക്കുമോ ?

2815

ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റ്

ശ്രീ. വി. ശശി

()തിരുവനന്തപുരത്തെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റില്‍ എന്തൊക്കെ വിഷയങ്ങളില്‍ പഠനവും പരിശീലനവും നടത്തുന്നുവെന്ന് വെളിപ്പെടുത്തുമോ ;

(ബി)പ്രസ്തുത സ്ഥാപനത്തില്‍ ആര്‍ക്കൊക്കെയാണ് പരിശീലനവും പഠനവും നടത്താന്‍ സൌകര്യം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരെ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;

(ഡിപ്രസ്തുത സ്ഥാപനത്തില്‍ നിയമനം നടത്തുന്ന രീതി എങ്ങനെയെന്ന് വിവരിക്കുമോ ;

()നിയമനങ്ങളില്‍ സംവരണം ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ ?

2816

വരള്‍ച്ചാദുരിതാശ്വാസം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

()സംസ്ഥാനത്ത് വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് എവിടെയൊക്കെയാണ് കേന്ദ്ര സംഘം സന്ദര്‍ശിച്ചത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര കോടി രൂപയാണ് ദുരിതാശ്വാസത്തിനായി സംസ്ഥാനം ചോദിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം മേഖലകള്‍ക്കുള്ള ആശ്വാസമാണ് സംസ്ഥാനം കൊടുത്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

()ദുരിതാശ്വാസം സംബന്ധിച്ച് കേന്ദ്ര സംഘത്തിന് സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

2817

വരള്‍ച്ചാദുരിത നിവാരണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()സംസ്ഥാനം മുഴുവന്‍ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചത് എന്നാണ് ;

(ബി)വരള്‍ച്ചയെ ഫലപ്രദമായി നേരിടുന്നതിനും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)2012 ഡിസംബര്‍ 28-ാം തീയതി നടന്ന വകുപ്പുതലവന്മാരുടെ വരള്‍ച്ചാ ദുരന്ത ലഘൂകരണ യോഗത്തില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കിയിട്ടുള്ളത് ;

(ഡി)പ്രസ്തുത നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍മാര്‍ സ്വീകരിച്ചിട്ടുള്ള ആശ്വാസ നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ?

2818

വരള്‍ച്ച നേരിടുന്നതിനുള്ള കേന്ദ്രസഹായം

ശ്രീമതി. പി. അയിഷാ പോറ്റി

()സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച വിലയിരുത്തുന്നതിനായി കേരളം സന്ദര്‍ശിച്ച ആദ്യ കേന്ദ്ര സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റൈ വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ടോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്ര തുക സഹായമായി അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)വരള്‍ച്ചയെ നേരിടുന്നതിനുള്ള കേന്ദ്രസഹായംസമയബന്ധിതമായി ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുമോ?

2819

വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ലഭിച്ച തുക

ശ്രീ. . ചന്ദ്രശേഖരന്‍

()കഴിഞ്ഞതവണ വരള്‍ച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട ധനസഹായം എത്രയായിരുന്നു എന്നറിയിക്കുമോ;

(ബി)ആയതില്‍ എന്തു തുക ലഭിച്ചു എന്ന് അറിയിക്കുമോ;

(സി)ഇപ്പോള്‍ കേന്ദ്രത്തോട് വരള്‍ച്ചാ ദുരിതാശ്വാസ സഹായമായി എന്തു തുകയാണ് ആവശ്യപ്പെടുന്നത് എന്നറിയിക്കുമോ?

2820

തൃശ്ശൂര്‍ ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസം

ശ്രീ. ബി. ഡി. ദേവസ്സി

()വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തൃശ്ശൂര്‍ ജില്ലയില്‍ അനുവദിച്ച ഫണ്ടില്‍ നിന്നും മുന്‍ വര്‍ഷത്തെ കുടിശ്ശിക കഴിച്ച് ബാക്കി തുച്ഛമായ സംഖ്യയാണ് മണ്ഡലങ്ങളില്‍ അനുവദിച്ചത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കടുത്ത വരള്‍ച്ച നേരിടുന്ന ചാലക്കുടി മണ്ഡലത്തില്‍ ഇതിനായി എത്ര അപേക്ഷകള്‍ സമര്‍പ്പിച്ചുവെന്നും ഇതില്‍ എത്രയെണ്ണത്തിന് അനുമതി നല്‍കിയെന്നും അറിയിക്കുമോ;

(സി)മുഴുവന്‍ അപേക്ഷകളും പരിഗണിച്ച് അനുമതി നല്‍കുവാന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ?

2821

ചടയമംഗലം മണ്ഡലത്തിലെ വരള്‍ച്ചാദുരിതാശ്വാസ പദ്ധതികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()ചടയമംഗലം മണ്ഡലത്തില്‍ നിന്ന് വരള്‍ച്ചാദുരിതാശ്വാസവുമായി ബന്ധപ്പെട്ട് എത്ര പദ്ധതികളാണ് വിവിധ പഞ്ചായത്തുകളില്‍ നിന്ന് ലഭ്യമായിട്ടുള്ളത് ;

(ബി)ആയതില്‍ എത്ര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വ്യക്തമാക്കുമോ ;

(സി)ആയതിനായി ആകെ ചെലവഴിച്ചതുക എത്രയെന്ന് വ്യക്തമാക്കുമോ ?

2822

പാലക്കാട് ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസം

ശ്രീ. എം. ഹംസ

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വേനല്‍ക്കെടുതികള്‍ അനുഭവിച്ചുവരുന്ന ജില്ലയാണ് പാലക്കാട് ജില്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ പാലക്കാട് ജില്ലയ്ക്കായി എന്തെല്ലാം പ്രോജക്ടുകള്‍ ആണ് വേനല്‍ക്കെടുതിയില്‍ നിന്നും രക്ഷിക്കാനായി റവന്യൂ വകുപ്പ് പ്രത്യേകമായി നടപ്പിലാക്കിയത് എന്ന് വിശദീകരിക്കുമോ ?

2823

പാലക്കാട് ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

ശ്രീ.എം.ഹംസ

()കടുത്ത വരള്‍ച്ച നേരിടുന്ന പാലക്കാട് ജില്ലയില്‍ വരള്‍ച്ചാദുരിതാശ്വാസത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)2012-13 വര്‍ഷത്തെ ഡ്രൌട്ട് റിലീഫ് വര്‍ക്ക്സ് നടപ്പാക്കുന്നതിനായി ഓരോ ജില്ലക്കും എത്ര രൂപ വീതം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)ഡ്രൌട്ട് റിലീഫ് വര്‍ക്ക്സ് നടപ്പാക്കുന്നതിനായി പാലക്കാട് ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിനും എത്ര രൂപ വീതം അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ ഏതെല്ലാം പ്രവ്യത്തികള്‍ക്കാണ് ഡ്രൌട്ട് റിലീഫ് വര്‍ക്ക് സ്കീം പ്രകാരം തുക അനുവദിച്ചത്;വിശദാംശം നല്കുമോ?

2824

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 2011-12, 2012-13 വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണം

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 2011-12, 2012-13 വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് പഞ്ചായത്തുകളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നതിന് എത്ര തുക ചെലവഴിച്ചിട്ടുണ്ട്;പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കുമോ ;

(ബി)താലൂക്കടിസ്ഥാനത്തില്‍ തുക അനുവദിച്ചിട്ടുണ്ടെങ്കില്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി)വാട്ടര്‍ അതോറിറ്റി, ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയ്ക്ക് എന്തു തുക വീതം അനുവദിച്ചിട്ടുണ്ടെന്നും വരള്‍ച്ചയെ നേരിടുന്നതിനായി കുളങ്ങള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ നവീകരി ക്കുവാന്‍ എന്തു തുക വിനിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ ;

(ഡി)വേനല്‍ക്കാലത്ത് കുടിവെള്ളം വിതരണം ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥന്‍ ആരാണെന്ന് വ്യക്തമാക്കുമോ ?

2825

നേമം നിയോജകമണ്ഡലത്തിലെ വെള്ളപ്പൊക്കദുരിതാശ്വാസ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

()വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേമം നിയോജകമണ്ഡലത്തില്‍, ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുമരാമത്തു പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേമം മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2826

കാലവര്‍ഷക്കെടുതിയില്‍പെട്ട റോഡുകള്‍പുനരുദ്ധരിക്കുന്നതിനായി അനുവദിച്ച ഫണ്ട്

ശ്രീ. എം. ചന്ദ്രന്‍

()കാലവര്‍ഷക്കെടുതിയില്‍പെട്ട റോഡുകള്‍ പുനരുദ്ധരിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ;

(ബി)2012-13 വര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍പെടുത്തി പുനരുദ്ധാരണത്തിനായി എത്ര തുക അനുവദിച്ചുവെന്ന് ഓരോ പഞ്ചായത്തിന്റെയും പേരു സഹിതം വ്യക്തമാക്കുമോ;

(സി)കാലവര്‍ഷക്കെടുതിയില്‍പെടുത്തി പുനരുദ്ധരിക്കുന്നതിനായി പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ക്ക് തുക അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2827

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് 2012-13, 2011-12 വര്‍ഷങ്ങളില്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഓരോ പഞ്ചായത്തില്‍ എത്ര തുക ലഭിച്ചു; പ്രസ്തുത തുക ഉപയോഗിച്ച് മണലെടുക്കുന്ന ഈ പ്രദേശത്തെ നദീതട സംരക്ഷണത്തിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചു എന്ന് വ്യക്തമാക്കുമോ; ഇതിന് വേണ്ടി എത്ര തുക ചെലവഴിച്ചു;

(ബി)റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി ചെയ്യുന്നതിന് എത്ര പദ്ധതികള്‍ക്ക് ഈ കാലയളവില്‍ അപേക്ഷ ലഭിച്ചു. ഇതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2828

മലപ്പുറം ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ വിനിയോഗം

ശ്രി. റ്റി. . അഹമ്മദ് കബീര്‍

()മലപ്പുറം ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഇനത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ എത്ര രൂപയാണ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത തുക ഓരോ വര്‍ഷവും ചെലവഴിച്ചതിന്റെയും ചെലവഴിച്ച പ്രവൃത്തികളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2829

പത്തനംതിട്ട ജില്ലയില്‍ റിവര്‍ മാനേജ്മെന്റ്ഫണ്ടിന്റെ വിനിയോഗം

ശ്രീ. രാജൂ എബ്രഹാം

()റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗപ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ നടപ്പാക്കിയതോ നടപ്പാക്കാന്‍ അനുമതി നല്‍കുകയോ ചെയ്ത പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നദിയുടെ പേരും തുകയും സഹിതം ലഭ്യമാക്കുമോ;

(ബി)അവയില്‍ പൂര്‍ത്തിയാക്കിയത്, നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നത്, നിര്‍മ്മാണം ആരംഭിക്കാനിരിക്കുന്നത് എന്നിവ ഏതൊക്കെ എന്നു വ്യക്തമാക്കുമോ;

(സി)കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പ്രസ്തുത നദികളില്‍ ഓരോന്നില്‍ നിന്നും ആര്‍.എം.എഫി ലേക്ക് ലഭിച്ച വിഹിതം വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;

(ഡി)ഇപ്പോള്‍ പമ്പാ നദിയുടെ തീരസംരക്ഷണത്തിനായി എത്ര പദ്ധതികളാണ് ആര്‍.എം.എഫ് ഫണ്ട് ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ളത്; പദ്ധതികളേതൊക്കെ എന്നറിയിക്കുമോ;

()പമ്പാനദിയുടെ തീരസംരക്ഷണത്തിനായി പ്രസ്തുത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ?

2830

നദീസംരക്ഷണ സേന

ശ്രീ. വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് നദീസംരക്ഷണസേന രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം അധികാരങ്ങളും ചുമതലകളുമാണ് സേനയ്ക്ക് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2831

കടല്‍ത്തീര സംരക്ഷണത്തിന് കണ്ടല്‍ അധിഷ്ഠിത ജൈവവേലി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

'' കെ. എം. ഷാജി

'' പി.ബി. അബ്ദുള്‍ റസാഖ്

'' എന്‍. . നെല്ലിക്കുന്ന്

()കടല്‍ത്തീര സംരക്ഷണത്തിന് കണ്ടല്‍ അധിഷ്ഠിത ജൈവവേലി ഫലപ്രദമാണോ എന്നതു സംബന്ധിച്ച് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റ് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ എന്താണെന്നും പഠനത്തിലെ കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ;

(ബി)ഇന്ന് അനുവര്‍ത്തിച്ചുവരുന്ന കടല്‍ ഭിത്തി നിര്‍മ്മാണവും പുലിമുട്ടുകളും നമ്മുടെ തീരങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി)ഈ വിഷയത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്താണെന്ന് വിശദമാക്കുമോ;

(ഡി)പരിസ്ഥിതിയ്ക്ക് പ്രതികൂലമായ കടല്‍ഭിത്തി എന്ന ആശയത്തിനു ബദലായി കണ്ടല്‍ വേലി തീര്‍ക്കുന്ന കാര്യത്തില്‍ ഡിസാസ്റര്‍ മാനേജ്മെന്റ് അതോറിറ്റി ജലസേചന/ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പുമായി കൂടിയാലോചന നടത്തിയിട്ടുണ്ടോ?

2832

തണ്ണീര്‍തട സംരക്ഷണം

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് കോട്ടുളിവില്ലേജിലെ തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരളാ ശാസ്ത്ര സാഹിത്യ പരിഷത് നിവേദനം നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ നിവേദനത്തില്‍ മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത തണ്ണീര്‍തടം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കോട്ടുളി വില്ലേജ് ഓഫീസറും, കോഴിക്കോട് തഹസില്‍ദാറും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2833

കോട്ടൂളി തണ്ണീര്‍ത്തടപ്രദേശം മണ്ണിട്ടു നികത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് താലൂക്കില്‍ കോട്ടൂളി തണ്ണീര്‍ത്തടപ്രദേശത്ത് നെല്‍വയലുകളോ തണ്ണീര്‍ത്തടങ്ങളോ മണ്ണിട്ടു നികത്തുന്നതുമായി ബന്ധപ്പെട്ട് 2010-നുശേഷം എത്ര പരാതികള്‍ ലഭിച്ചു; പരാതികളുടെ തീയതിസഹിതം വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഓരോ പരാതിയിന്മേലും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

2834

പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ പൊതുകുളം

ശ്രീ. ബി. സത്യന്‍

()പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ പഴയകുന്നുമ്മേല്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 122/18ല്‍ കുറവന്‍കുഴിയില്‍ 1961 മുതല്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലും കൈവശത്തിലുമുള്ള പൊതുകുളം വ്യാജരേഖ ചമച്ച് സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയതായി റവന്യൂ മന്ത്രിക്കും തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കും ആര്‍. ഡി. .യ്ക്കും നല്‍കിയ പരാതിയിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയതായി സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് രേഖകളില്‍ നിന്നും വ്യക്തമാകുന്നുണ്ടോ?

2835

അനധികൃത മണലൂറ്റ്

ശ്രീ. പി. ഉബൈദുള്ള

()ജലവിഭവ വകുപ്പിന്റെ വിവിധ പദ്ധതികള്‍, പാലങ്ങള്‍ എന്നിവയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മണല്‍ വാരുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതിയും സര്‍ക്കാരും ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ബി)മലപ്പുറം സിവില്‍സ്റേഷനു താഴെ കടലുണ്ടിപ്പുഴയിലെ നാമ്പ്രാണിക്കടവില്‍ ചെക്ക്ഡാമിനു താഴെയും കോങ്കയം കുടിവെള്ള പദ്ധതിയുടെ കിണര്‍ സ്ഥിതി ചെയ്യുന്ന മൂഴിക്കല്‍ കടവിലൂം ശക്തമായ മണലൂറ്റ് നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഈ അനധികൃത കടവുകളില്‍ നടക്കുന്ന മണലെടുപ്പ് തടയുന്നതിന് ജില്ലാ റവന്യൂ സ്ക്വാഡ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

2836

മണലിന്റെ ശേഖരണവും വിപണനവും

ശ്രീമതി പി. അയിഷാ പോറ്റി

()മണലിന്റെ ശേഖരണവും വിപണനവും പൊതുമേഖലയില്‍ ആക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ ;

(ബി)മണല്‍ വാരല്‍ നടക്കുന്ന കടവുകളില്‍ നദീ സംരക്ഷണ സേന രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ് ;

(സി)മണല്‍വാരല്‍ രംഗത്തെ മാഫിയവത്ക്കരണം അവസാനിപ്പിക്കുന്നതിന് സ്വീകരിച്ചു വരുന്ന മറ്റ് നടപടികള്‍ വിശദമാക്കുമോ ?

2837

റവന്യൂ ഡിവിഷന്‍ ഓഫീസ് മാറ്റി സ്ഥാപിക്കാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി, ആലുവ, പറവൂര്‍ എന്നീ നിയോജകമണ്ഡലത്തിലുള്ളവര്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതിചെയ്യുന്ന ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ എത്തിച്ചേരുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത നിയോജക മണ്ഡലത്തിലുള്ളവരുടെയും അങ്കമാലിയിലെയും മലയോരപ്രദേശങ്ങളിലെയും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഫോര്‍ട്ട്കൊച്ചിയിലെ ആര്‍.ഡി.ഒ ഓഫീസ് കാക്കനാട്/ആലുവ/എറണാകുളം എന്നിവിടങ്ങളില്‍ എവിടെയെങ്കിലും മാറ്റിസ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2838

താലൂക്കുകളുടെ രൂപീകരണവും പുന:സംഘടനയും

ശ്രീ.സി. കൃഷ്ണന്‍

()സംസ്ഥാനത്ത് പുതുതായി താലൂക്കുകള്‍ രൂപീകരണം/പുന:സംഘടന സംബന്ധിച്ച് റവന്യൂ വകുപ്പും ലാന്റ് റവന്യൂ കമ്മീഷണറേറ്റും 2007 ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം എത്ര താലൂക്കുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്; അവ ഏതെല്ലാമാണെന്ന് മുന്‍ഗണനാ പ്രകാരം അറിയിക്കാമോ;

(ബി)പ്രസ്തുത പഠനത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പഠനമോ/കമ്മിറ്റിയോ രൂപീകരിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)2013-14 ബഡ്ജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച എത്ര താലൂക്കുകള്‍ 2007 ലെ പഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുന്‍ഗണനാ പ്രകാരം വരുന്ന മറ്റ് സ്ഥലങ്ങള്‍ താലൂക്കിന് പരിഗണിക്കാതിരിക്കാന്‍ കാരണമെന്തെന്നും വിശദമാക്കാമോ ?

2839

താലൂക്ക് / വില്ലേജ് രൂപീകരണം

ശ്രീ. ജി. എസ്. ജയലാല്‍

()താലൂക്ക്/വില്ലേജ് രൂപീകരണവുമായി ബന്ധപ്പെട്ട് പഠിക്കുന്നതിലേയ്ക്കായി 2007-ല്‍ റവന്യൂവകുപ്പും, ലാന്റ് റവന്യൂ കമ്മീഷണറേറ്റും സംയുക്തമായി ഏതെങ്കിലും കമ്മിറ്റിയെയോ, പഠന സംഘത്തേയോ നിയോഗിച്ചിരുന്നുവോ; എങ്കില്‍ ആരൊക്കെയാണ് പ്രസ്തുത കമ്മിറ്റിയിലെ അംഗങ്ങള്‍ എന്ന് വ്യക്തമാക്കുമോ; അതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ അറിയിക്കുമോ;

(ബി)പ്രസ്തുത കമ്മിറ്റിയെ എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് നിയോഗിച്ചിരുന്നതെന്നും എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് താലൂക്ക്/ വില്ലേജ് രൂപീകരണ നിര്‍ദ്ദേശം നല്‍കേണ്ടതെന്നും ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരുന്നുവോ;

(സി)മേല്‍പ്പറഞ്ഞ കമ്മിറ്റി ഗവണ്‍മെന്റിലേയ്ക്ക് നിര്‍ദ്ദേശങ്ങളോ, അവരുടെ അഭിപ്രായങ്ങളോ രേഖാമൂലം നല്‍കിയിരുന്നോ; എങ്കില്‍ പുതുതായി രൂപീകരിക്കേണ്ട താലൂക്കുകളായി നിര്‍ദ്ദേശിച്ചവ ഏതൊക്കെയാണ്; മുന്‍ഗണനാ ക്രമത്തില്‍ അറിയിക്കുമോ;

(ഡി)പ്രസ്തുത കമ്മിറ്റി എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റിലേയ്ക്ക് പുതിയ താലൂക്ക് രൂപീകരണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്;

()പ്രസ്തുത റിപ്പോര്‍ട്ടില്‍പ്പെട്ട എത്ര താലൂക്കുകള്‍ ഇപ്പോള്‍ പുതുതായി പ്രഖ്യാപിക്കപ്പെട്ട താലൂക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ?

2840

പുതിയ താലൂക്കുകള്‍ സൃഷ്ടിക്കാന്‍ നടപടി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()പുതുതായി താലൂക്കുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ഏതെങ്കിലും പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനു മുന്നിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)താലൂക്കുകള്‍ ആരംഭിക്കുന്നതിനുള്ള പ്രയോറിറ്റി ലിസ്റ് നിലവിലുണ്ടായിരുന്നോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)ഇപ്പോള്‍ എത്ര താലൂക്കുകള്‍ ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

()പുതുതായി പ്രഖ്യാപിച്ച താലൂക്കുകള്‍ ആരംഭിക്കുന്നതിന് ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയെന്ന് വിശദമാക്കാമോ;

(എഫ്)പ്രസ്തുത താലൂക്കുകള്‍ യാഥാര്‍ത്ഥ്യമാവാന്‍ എന്തുതുക ആവശ്യമായി വരുമെന്ന് വിശദമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.