UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2966

കൃഷ്ണപുരം കൊട്ടാരത്തിലേക്കുള്ള ദൂരം കാണിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി

.ശ്രീ. സി. കെ. സദാശിവന്‍

ആലപ്പുഴ മുതല്‍ കൊല്ലം വരെയുള്ള ദേശീയപാതയില്‍ കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലേക്കുള്ള ദൂരം കാണിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

2967

ഉപയോഗശൂന്യമായ ശുദ്ധജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി

ശ്രീ. മാത്യു റ്റി. തോമസ്

()കടപ്ര-വീയപുരം ലിങ്ക് ഹൈവേയുടെ നിര്‍മ്മാണത്തിനിടയില്‍ ശുദ്ധജല വിതരണ പൈപ്പുകള്‍ ഉപയോഗശൂന്യമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

2968

അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്തെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിന് ലോകബാങ്ക് വായ്പ ലഭ്യമാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത വായ്പകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)എത്ര കിലോമീറ്റര്‍ റോഡാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)പ്രസ്തുത റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ?

2969

സുരക്ഷാ ഇടനാഴികള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

()സംസ്ഥാനത്തെ റോഡുകളെ സുരക്ഷാ ഇടനാഴിയാക്കി നിശ്ചയിച്ച് മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത റോഡുകളില്‍ എന്തെല്ലാം ലോകോത്തര സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത സംവിധാനങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

()പ്രസ്തുത പദ്ധതിക്ക് ലോകബാങ്ക് സഹായം ലഭ്യമാണോയെന്നറിയിക്കുമോ?

2970

പ്ളാസ്റിക്ക് മിശ്രിത റോഡുകള്‍

ശ്രീ. റോഷി അഗസ്റിന്‍

,, എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെയും നാറ്റ്പാക്കിന്റെയും സാങ്കേതിക സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് പ്ളാസ്റിക്ക് മിശ്രിത റോഡുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചത് ഏത് വര്‍ഷമാണ്; എത്ര ദൈര്‍ഘ്യത്തില്‍ ഇപ്രകാരം റോഡുകള്‍ നിര്‍മ്മിച്ചു; ആയത് വിജയകരമായിരുന്നോ; വ്യക്തമാക്കുമോ;

(ബി)പ്ളാസ്റിക്ക് ഉപയോഗിച്ചു നിര്‍മ്മിച്ച റോഡുകള്‍ക്ക് മറ്റു സാധാരണ റോഡുകളെക്കാള്‍ എത്രത്തോളം ഈടുനില്പ് ഉണ്ടായിരുന്നു; വ്യക്തമാക്കുമോ;

(സി)പ്ളാസ്റിക്ക് ഉപയോഗിച്ചുകൊണ്ടുളള റോഡുകളുടെ നിര്‍മ്മാണത്തെക്കുറിച്ച് പഠനവും ഗവേഷണവും ആരംഭിച്ചത് ഏതു വര്‍ഷമാണ്; പ്രസ്തുത പഠനത്തിന് നേതൃത്വം കൊടുക്കുന്ന ഏജന്‍സി ഏതാണ്; വിശദാംശങ്ങള്‍ നല്‍കുമോ?

2971

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. . കെ. വിജയന്‍

()ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഈ സര്‍ക്കാര്‍ നാദാപുരം നിയോജക മണ്ഡലത്തില്‍ ഏതെല്ലാം ഗ്രാമീണ റോഡുകള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(സി)ഭരണാനുമതി ലഭിച്ച പ്രവൃത്തികളില്‍ ഇനിയും പണി ആരംഭിച്ചിട്ടില്ലാത്ത റോഡുകളുടെ വിശദാംശം നല്‍കുമോ?

2972

ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം

ശ്രീ. .എം.ആരിഫ്

()ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണത്തിനായുള്ള എസ്റിമേറ്റ് തുക എത്രയാണെന്നറിയിക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തിയുടെ പി.ക്യു കഴിഞ്ഞിട്ടുണ്ടോയെന്നും ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്നും സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോയെന്നും അറിയിക്കുമോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഏതുകമ്പനിയാണ് പ്രസ്തുത പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നതെന്നറിയിക്കുമോ;

()പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2973

ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ വിശദാംശങ്ങള്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിന് എന്തു തുകയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പണിയുടെ ടെണ്ടര്‍ ആര്‍ക്കാണ് അനുവദിച്ചതെന്നും ടെണ്ടര്‍തുക എത്രയെന്നും വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണം എന്നത്തേക്ക് തീര്‍ക്കുവാനാണ് ടെണ്ടറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

()പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ മുഴുവന്‍ ഭാഗത്തും എലവേറ്റഡ് ഹൈവേ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2974

എഴുപുന്ന-കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം

ശ്രീ. . എം. ആരിഫ്

()എഴുപുന്ന-കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ;

(ബി)പ്രസ്തുതറോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസ് നിലവിലുണ്ടോ;

(സി)പ്രസ്തുത അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന തിനുള്ള സത്വരനടപടി സ്വീകരിക്കുമോ?

2975

ആറ്റാലക്കടവ് പാലത്തിന്റെയും കാക്കയൂര്‍ - പല്ലശ്ശന റോഡിന്റെയും നിര്‍മ്മാണം

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്‍മാറ മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച ആറ്റാലക്കടവ് പാലത്തിന്റെയും കാക്കയൂര്‍- പല്ലശ്ശന റോഡിന്റെയും ടെന്‍ഡര്‍ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന വിശദമാക്കുമോ?

2976

പാണപ്പുഴ കണാരം വയല്‍ റോഡിന്റെ പുനര്‍നിര്‍മ്മാണം

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന റോഡായ പാണപ്പുഴ കണാരംവയല്‍ റോഡിലെ ആലക്കാട് കൊച്ചുപള്ളി എന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞ് കിടക്കുന്നതിനാല്‍ ഗതാഗതം തടസ്സപ്പെടുന്നുവെന്നത് സംബന്ധിച്ച് നല്കിയ നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)മഴക്കാലത്തിനു മുമ്പുതന്നെ പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ?

2977

പൊന്നാനി ടി.ബി.-കച്ചേരിപ്പടി റോഡിന്റെ നിര്‍മ്മാണം

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

()ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പൊന്നാനി ടി.ബി.-കച്ചേരിപ്പടി റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാത്തതിന്റെ കാരണം വിശദമാക്കുമോ;

(ബി)പ്രസ്തുത റോഡ് തകര്‍ന്നുകിടക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത റോഡ് എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്നറിയിക്കുമോ;

(ഡി)കാലവര്‍ഷം തുടങ്ങുന്നതിനുമുന്‍പ് പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുമോയെന്ന് വ്യക്തമാക്കുമോ?

2978

ചാലക്കുടിയിലെ റെയില്‍വേ അണ്ടര്‍പ്പാസിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടിയിലെ റെയില്‍വേ അണ്ടര്‍പ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ?

2979

കോങ്ങാട് മണ്ഡലത്തിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി

ശ്രീ. കെ. വി. വിജയദാസ്

രണ്ടു വര്‍ഷമായി അറ്റകുറ്റപ്പണികളൊന്നും നടത്താത്ത കോങ്ങാട് മണ്ഡലത്തിലെ പി.ഡബ്ള്യു.ഡി റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2980

ചീക്കല്ലൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പുരോഗതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ചീക്കല്ലൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച തടസ്സങ്ങള്‍ ഒഴിവായിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത റോഡിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകും എന്ന് വ്യക്തമാക്കുമോ?

2981

തൃക്കടാരിപ്പൊയിന്‍-ഇടുമ്പ-കണ്ണവം റോഡ് നിര്‍മ്മാണം

ശ്രീ. . പി. ജയരാജന്‍

()മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ തൃക്കടാരിപ്പൊയില്‍-ഇടുമ്പ-കണ്ണവം റോഡ് നിര്‍മ്മാണ പ്രവൃത്തിക്ക് എത്ര രൂപയുടെ ഭരണാനുമതിയാണു നല്‍കിയതെന്നും ആയത് എന്നാണു നല്‍കിയതെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തി ടെന്‍ഡര്‍ ചെയ്തത് എന്നാണെന്നും കരാര്‍ ഒപ്പു വെച്ചത് എന്നാണെന്നും വ്യക്തമാക്കുമോ;

(സി)എഗ്രിമെന്റ് പ്രകാരം കരാറുകാരന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതെപ്പോഴാണ് എന്നറിയിക്കുമോ;

(ഡി)മൂന്നു മാസത്തിനകം പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കും എന്ന് 14.6.2012-ല്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇതു സംബന്ധിച്ച് മണ്ഡലം എം.എല്‍.എ നല്‍കിയ നിവേദനങ്ങളില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(എഫ്)കരാറുകാരന്‍ പ്രസ്തുത പ്രവൃത്തി അനിശ്ചിതമായി നീട്ടി ക്കൊണ്ടു പോകുവാനും ഇല്ലായ്മ ചെയ്യുവാനും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ജി)കരാറുകാരന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കില്‍ കരാറുകാരന്റെ കരാര്‍ ലംഘനം കോടതിയെ ബോദ്ധ്യപ്പെടുത്തി കരാര്‍ റദ്ദു ചെയ്യുവാനും പ്രസ്തുത പ്രവൃത്തി അടിയന്തിരമായി ചെയ്തു തീര്‍ക്കുവാന്‍ ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുവാനുമുള്ള നടപടി സ്വീകരിക്കുമോ;

(എച്ച്)തൃക്കടാരിപ്പൊയില്‍-ഇടുമ്പ-കണ്ണവം റോഡ് പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നറിയിക്കുമോ?

2982

ഹോസ്ദുര്‍ഗ്ഗ് - പാണത്തൂര്‍ റോഡുവികസനം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ നേതൃത്വത്തില്‍ എത്ര കിലോമീറ്റര്‍ റോഡാണ് വികസിപ്പിക്കുന്നതെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കുമോ;

(ബി)കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ റോഡ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നും ആയതിന്റെ എന്തെല്ലാം പ്രവൃത്തികള്‍ ആരംഭിച്ചുവെന്നും അറിയിക്കുമോ;

(സി)പ്രസ്തുത റോഡ് ഏത് രീതിയിലാണ് വികസിപ്പിക്കുന്നതെന്ന് വിശദമാക്കുമോ?

2983

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ.പി.സി.വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരപരിധിയില്‍വരുന്ന റോഡുകളുടെ പേരുകള്‍, നീളം, വീതി എന്നിവ സഹിതം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത റോഡുകളില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തിയവയും നടത്തുവാനുള്ളവയും ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി എന്തുതുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

2984

കുണ്ടറ മണ്ഡലത്തില്‍ പി.ഡബ്ള്യൂ.ഡി. ഏറ്റെടുത്ത റോഡുകള്‍

ശ്രീ. എം. . ബേബി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര കിലോമീറ്റര്‍ റോഡ് പി.ഡബ്ള്യൂ.ഡി. ഏറ്റെടുത്തിട്ടുണ്ട്;

(ബി)കുണ്ടറ മണ്ഡലത്തിലെ എത്ര റോഡുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്;

(സി)കുണ്ടറ മണ്ഡലത്തിലുള്ള ഒരു റോഡുപോലും ഏറ്റെടുത്തിട്ടില്ലെങ്കില്‍ കാരണം വിശദീകരിക്കുമോ?

2985

കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി താലൂക്കാശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ടെണ്ടര്‍ കമ്മിറ്റി തലത്തില്‍ പുരോഗമിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ ;

(ബി)താലൂക്കാശുപത്രി കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കുമോ;

(സി)ടെണ്ടര്‍ നടപടി പൂര്‍ത്തിയാവുമ്പോഴേക്കും പ്രസ്തുത പ്രവൃത്തിയുടെ ഡിസൈന്‍ തയ്യാറാക്കി അംഗീകാരം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

2986

മട്ടാഞ്ചേരി പാലത്തിലെ ടോള്‍ പിരിവ്

ശ്രീ. സാജു പോള്‍

()മട്ടാഞ്ചേരി പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എന്നുവരെ പിരിക്കുവാനുള്ള കരാറാണ് നല്‍കിയിരുന്നതെന്നറിയിക്കുമോ ;

(ബി)പ്രസ്തുത കരാര്‍ ഇടയ്ക്കുവച്ച് അവസാനിപ്പിക്കുന്നതിന് എത്ര രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നറിയിക്കുമോ ;

(സി)കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ പ്രസ്തുത കരാര്‍ പ്രകാരം എത്ര ലക്ഷം രൂപയാണ് പിരിച്ചെടുത്തത് എന്നറിയിക്കുമോ ?

2987

പെരുമ്പളം-വട്ടവയല്‍-പൂന്തോട്ടം പാലം

ശ്രീ. . എം. ആരിഫ്

()എറണാകുളം ബ്രിഡ്ജസ് വിഭാഗം തയ്യാറാക്കിയ എസ്റിമേറ്റ് പ്രകാരം പെരുമ്പളം-വട്ടവയല്‍-പൂന്തോട്ട പാലത്തിന്റെ ആകെ നിര്‍മ്മാണച്ചെലവ് എത്ര രൂപയാണ്;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുതപ്രവൃത്തിക്കായി ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധിച്ചതിന്‍പ്രകാരം പുതുക്കിയ എസ്റിമേറ്റ് തുകയ്ക്കുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍, എത്ര തുകയുടെ ഭരണാനുമതിയാണു നല്‍കിയിട്ടുള്ളത്;

(ഡി)പ്രസ്തുതപാലത്തിന്റെ നിര്‍മ്മാണം വൈകുന്നതിന്റെ കാരണം വിശദമാക്കുമോ;

()പ്രസ്തുതപാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള സത്വരനടപടികള്‍ സ്വീകരിക്കുമോ?

2988

അഴീക്കോട് മുനമ്പം പാലം നിര്‍മ്മാണം

ശ്രീ. വി. എസ്. സുനില്‍കുമാര്‍

()കയ്പമംഗലം നിയോജകമണ്ഡലത്തെയും, വൈപ്പിന്‍ നിയോജക മണ്ഡലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലത്തിന്റെ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനത്തിനായി ഏതെങ്കിലും ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഏജന്‍സിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പഠന റിപ്പോര്‍ട്ട് എന്നത്തേക്ക് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കണമെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടോ;

()പ്രസ്തുത പാലം നിര്‍മ്മാണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2989

ഒളമ്പക്കടവ് പാലം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ബിയ്യം കായലിന് കുറുകെ മാറഞ്ചേരി വടമുക്കില്‍ നിന്നും, കോലൊളമ്പിലേക്കുള്ള “ഒളമ്പക്കടവ് പാലം” യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഗുരുവായൂര്‍ ആല്‍ത്തറ സ്റേറ്റ് ഹൈവേയില്‍ നിന്ന് തൃശൂര്‍ - കോഴിക്കോട് സ്റേറ്റ് ഹൈവേയിലേക്കുള്ള എളുപ്പവഴിയായ പ്രസ്തുത പാലം ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

സി)എങ്കില്‍ ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷന്‍ നല്‍കിയിട്ടുള്ള പ്രസ്തുത പാലം യാഥാര്‍ത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2990

കൊയിലാണ്ടി മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി മണ്ഡലത്തിലെ നിര്‍മ്മാണത്തിലിരിക്കുന്നതും നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നതുമായ പാലങ്ങള്‍ ഏതെല്ലമാണെന്ന് വിശദമാക്കുമോ;

(ബി)അകലാപ്പുഴ പാലം നിര്‍മ്മാണത്തിന്റെ അലൈന്‍മെന്റ് അംഗീകരിക്കുന്ന നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പാലം നിര്‍മ്മാണത്തിന് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കുമോ?

2991

"ആളം'' പാലത്തിന്റെ നിര്‍മ്മാണ പുരോഗതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച ആളം പാലത്തിന്റെ പ്രവൃത്തികള്‍ ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പാലത്തിന് സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ തടസ്സം എന്താണെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പ്രവൃത്തികളുടെ പുരോഗതിക്ക് തടസ്സമുണ്ടാക്കും വിധം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് അലംഭാവം ഉണ്ടായിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

()2011-ല്‍ ഭരണാനുമതി ലഭിച്ചിട്ടും പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കാത്തത് എന്ത്കൊണ്ടാണെന്ന് വിശദമാക്കുമോ?

2992

അഴീക്കല്‍, പെരിഞ്ചേരിക്കടവ് പാലങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()കോഴിക്കോട് ജില്ലയിലെ അഴീക്കല്‍, പെരിഞ്ചേരിക്കടവ് പാലങ്ങളുടെ നിര്‍മ്മാണത്തിനായുളള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്നറിയിക്കുമോ;

(ബി)പ്രസ്തുത ഓരോ പ്രവൃത്തിക്കും എത്ര തുക വീതം ഇതുവരെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച പ്രവൃത്തികളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുമോ?

2993

കടിയങ്ങാട് പാലം പുതുക്കിപ്പണിയാന്‍ നടപടി


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയിലെ കടിയങ്ങാട് പാലം പുതുക്കിപ്പണിയാന്‍ തുക വകയിരുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍, ഏതു സാമ്പത്തികവര്‍ഷമാണ് തുക വകയിരുത്തിയതെന്നും, എത്ര തുക വകയിരുത്തിയെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുതപാലം നിര്‍മ്മാണത്തിനുളള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(ഡി)പ്രസ്തുതപാലം നിര്‍മ്മാണം വൈകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

()പ്രസ്തുതപ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്ന് അറിയിക്കുമോ?

2994

എടത്തറക്കാവ് പാലം നിര്‍മ്മാണം

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടിപ്പുഴയില്‍ മേലൂര്‍-പരിയാരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എടത്തറക്കാവ് പാലം നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

2995

കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ വിവിധ പാലംനിര്‍മ്മാണപ്രവൃത്തികള്‍

ശ്രീമതി അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ കല്‍ച്ചിറപ്പളളിപ്പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത മണ്ഡലത്തിലെ ചെട്ടിയാരഴികത്ത് പാലം നിര്‍മ്മാണത്തിനായുളള മണ്ണുപരിശോധനാഫലം ലഭ്യമായിട്ടുണ്ടോയെന്നും പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പ്രസ്തുത പാലം നിര്‍മ്മാണത്തിനനുവദിച്ചിട്ടുളള തുക എത്രയെന്നും അറിയിക്കുമോ;

(സി)പ്രസ്തുത മണ്ഡലത്തിലെ തെങ്ങാംപുഴ പാലം നിര്‍മ്മാണത്തിനായുളള മണ്ണുപരിശോധനയുടെ നടപടികള്‍ ഏതു ഘട്ടത്തിലാണെന്നും ആയതിന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുമോ?

2996

വണ്ണാത്തിക്കടവ് പാലം പുതുക്കി പണിയാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

കണ്ണുര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം - കുറ്റൂര്‍ - പെരിങ്ങോം റോഡില്‍ സ്ഥിതിചെയ്യുന്ന 50 വര്‍ഷത്തിലേറെ പഴക്കമുള്ള 'വണ്ണാത്തിക്കടവ്' പാലം പുതുക്കിപ്പണിയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

2997

നേമം നിയോജകമണ്ഡലത്തിലെ മധുപാലം നിര്‍മ്മിക്കുന്ന നടപടി

ശ്രീ. വി. ശിവന്‍കുട്ടി

()ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നേമം നിയോജകമണ്ഡലത്തിലെ മധുപാലം നിര്‍മ്മിക്കുന്നതു സംബന്ധിച്ചുള്ള നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ ;

(ബി)എം.എല്‍.. മാര്‍ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിക്കുന്ന പൊതുമരാമത്തു പ്രവൃത്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കണമെന്ന് എന്ന് പൊതുമരാമത്ത് വകുപ്പ് നിഷ്ക്കര്‍ഷിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

2998

കക്കാട്ടുകടവിലെ പാലം നിര്‍മ്മാണം

ശ്രീ. സി. എഫ്. തോമസ്

()ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ കക്കാട്ടുകടവില്‍ പാലം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.