UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2506

തൊഴിലുടമ-തൊഴിലാളി ബന്ധം ശക്തമാക്കുന്നതിന് നടപടി

ശ്രീ.പി. തിലോത്തമന്‍

()തൊഴിലുടമ-തൊഴിലാളി ബന്ധം ശക്തമാക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ക്കോ നിയമനിര്‍മ്മാണത്തിനോ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ;

(ബി)പ്രതിദിന വേതനത്തിനാണെങ്കിലും സ്ഥിരമായിട്ടാണെങ്കിലും ജോലി ചെയ്യുന്ന തൊഴിലാളിക്ക് തൊഴിലുടമ തങ്ങളെക്കൊണ്ട് ചെയ്യിക്കുന്ന ജോലിയുടെ ഗൌരവം, നിയമസാധുത, അപകടസാധ്യത, ജോലിക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാലും അപകടങ്ങള്‍ ഉണ്ടായാലും നിയമപരമായും കുഴപ്പങ്ങളില്ലാതെയും പരിഹരിക്കാനുള്ള ഉപാധികളെക്കുറിച്ചുള്ള അറിവ് എന്നിവ മുന്‍കൂട്ടി ലഭിക്കാനുള്ള സംവിധാനം നിലവിലുണ്ടോ;

(സി)ഇല്ലെങ്കില്‍ ഓരോ തൊഴിലുടമയും തൊഴിലാളിയും ഇതു സംബന്ധിച്ച് മുന്‍കൂറായി ചെയ്യേണ്ട കാര്യങ്ങള്‍ ഒരു നിയമമായി നിര്‍മ്മിക്കുമോ ;

(ഡി)ഇത്തരം ഒരു നിയമത്തിലൂടെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, കള്ളക്കടത്ത് തുടങ്ങിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും തൊഴിലിന്റെയും കൂലിയുടെയും പേരില്‍ അകപ്പെട്ടുപോകുന്ന പാവപ്പെട്ട തൊഴിലാളികളെ മുന്‍കൂറായി ബോദ്ധ്യപ്പെടുത്തുവാനും രക്ഷിക്കുവാനും സാധിക്കുമെന്ന് കരുതുന്നുണ്ടോ;

()ഇപ്രകാരമുള്ള ബോധവല്‍ക്കരണത്തിലൂടെയും മുന്നറിയിപ്പിലൂടെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിനും, തൊഴിലുടമയ്ക്കുവേണ്ടി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന തൊഴിലാളികളെ പ്രധാന പ്രതികളെപ്പോലെ കണ്ട് നിയമ നടപടികള്‍ എടുക്കുന്നതിനും കഴിയുന്ന നിയമങ്ങള്‍ നിലവിലുണ്ടോ എന്നു പറയാമോ ?

2507

തൊഴില്‍ നിയമലംഘനം

ശ്രീ. . കെ. വിജയന്‍

()തൊഴിലുടമകള്‍ തൊഴില്‍ നിയമം ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തൊഴില്‍ നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(സി)തൊഴില്‍ വിഹിതം അടയ്ക്കാത്ത തൊഴിലുടമയ്ക്ക് എതിരെ നടപടി സ്വീകരിക്കുന്നതിനും അര്‍ഹരായ തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം നല്‍കുന്നതിനും എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?

2508

തൊഴില്‍വകുപ്പ് പുന:സംഘടന

ശ്രീ. വി. ശശി

()തൊഴില്‍ വകുപ്പ് പുനഃസംഘടിപ്പിക്കുന്നതിന് പി.ആന്റ്..ആര്‍.ഡി. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇതിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ?

2509

പദ്ധതി വിനിയോഗം

ശ്രീ. പി. കെ. ഗുരുദാസന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. ദാസന്‍

,, സി. കെ. സദാശിവന്‍

()2012-13 ബജറ്റില്‍ തൊഴിലും തൊഴിലാളി ക്ഷേമത്തിനുമായി പദ്ധതി വിഹിതമായി നീക്കിവെച്ചിരുന്ന 604 കോടി രൂപയില്‍ ഡിസംബര്‍ 31 വരെ 175 കോടി (25%) രൂപ മാത്രം ചെലവാക്കാനിടയായത് അവലോകനം ചെയ്തിട്ടുണ്ടോ;

(ബി)ഏതൊക്കെ പദ്ധതികള്‍ക്കായാണ് തുക നീക്കി വെച്ചിരുന്നതെന്നും അവ ഓരോന്നിന്റെയും പുരോഗതിയും അറിയിക്കുമോ;

(സി)ഇതില്‍ കേന്ദ്രവിഹിതമായി ലഭിച്ച തുകയും അതിന്റെ വിനിയോഗവും വിശദമാക്കാമോ?

2510

ദിവസക്കൂലി ജീവനക്കാരുടെ വേതന പരിഷ്കരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ മാവേലി സ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ്, മറ്റ് റീട്ടയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍ ദിവസക്കൂലിക്ക് ജോലി ചെയ്തു വരുന്ന തൊഴിലാളികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന കൂലി തികച്ചും പരിമിതമാണെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ തൊഴിലാളികള്‍ക്ക് അംഗീകൃത മിനിമം വേതനം ഉറപ്പു വരുത്തുന്നതിന് നടപടിയുണ്ടാകുമോ;

(സി)പാക്കിംഗ്, വില്പന എന്നീ രംഗങ്ങളില്‍ പണി ചെയ്തു വരുന്ന ഈ തൊഴിലാളികള്‍ ചിലയിടങ്ങളില്‍ പത്തു മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം നിലവിലുളളത് സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ തയ്യാറാകുമോ?

2511

മിനിമം വേതനനിയമ പ്രകാരമുളള കേസ്സുകള്‍

ശ്രീ. വി. ശശി

()തൊഴില്‍ വകുപ്പില്‍ മിനിമം വേതന നിയമപ്രകാരമുളള കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം മൂലം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ കാലതാമസം ഒഴിവാക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറെയാണോ ജോയിന്റ് ലേബര്‍ കമ്മീഷണറെയാണോ ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഇതില്‍ ആര്‍ക്കാണ് നിയമപ്രകാരം ഈ വിഷയം കൈകാര്യം ചെയ്യാനുള്ള അധികാരമെന്ന് വെളിപ്പെടുത്തുമോ?

2512

സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്ക് മിനിമം വേതനം

ശ്രീ. ബെന്നി ബെഹനാന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' റ്റി. എന്‍. പ്രതാപന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

()സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്ക് മിനിമം വേതനം ലഭിക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2513

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് മിനിമം വേതനം

ശ്രീ. കെ. അജിത്

()വൈക്കം നിയോജകമണ്ഡലത്തിനു പരിധിയിലുളള സ്വകാര്യ ആശുപത്രികള്‍ എത്രയെന്നും ഇവിടെ ജോലിയെടുക്കുന്ന നഴ്സുമാര്‍ എത്രയെന്നും വ്യക്തമാക്കുമോ;

(ബി)വൈക്കം നിയോജകമണ്ഡല പരിധിയിലെ ഏതൊക്കെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ;

(സി)ഉറപ്പാക്കിയിട്ടില്ലാത്ത സ്ഥലങ്ങളില്‍ മിനിമം വേതനം ഉറപ്പാക്കാനുളള നടപടി സ്വീകരിക്കുമോ?

2514

സെക്യൂരിറ്റി തൊഴിലാളികള്‍ക്ക് മിനിമം കൂലി

ശ്രീ..ചന്ദ്രശേഖരന്‍

()സെക്യൂരിറ്റി തൊഴിലാളികള്‍ക്ക് മിനിമംകൂലി നിയമം പ്രാബല്യത്തില്‍ വന്നത് എന്നാണെന്ന് അറിയിക്കാമോ;

(ബി)പൊതുമേഖലാ സ്ഥാപനങ്ങളില്‍പോലും ഇവര്‍ക്ക് മിനിമംകൂലി നല്‍കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മിനിമംകൂലി നല്‍കാത്ത സ്ഥാപനങ്ങളില്‍ ആയത് നല്‍കുവാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുമോ;

(ഡി)കേന്ദ്ര സെക്യൂരിറ്റി ആക്ട് 2005 കേരളത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപ്പിലാക്കാത്തത് എന്ന് അറിയിക്കാമോ;

()ഈ നിയമം നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2515

അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കായുളള ക്ഷേമപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. വി. വിജയദാസ്

()കേരളത്തില്‍ തൊഴിലെടുക്കുന്ന 25 ലക്ഷത്തോളം അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കായി എന്തെല്ലാം ആനുകൂല്യങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് നടത്തിവരുന്നതെന്നു വ്യക്തമാക്കുമോ;

(ബി)ഈ തൊഴിലാളികളെക്കൊണ്ടു തൊഴിലെടുപ്പിക്കുന്ന ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി)അംഗീകൃത ലേബര്‍ കോണ്‍ട്രാക്ടര്‍മാരുടെ കീഴിലല്ലാതെ അന്യസംസ്ഥാനത്തൊഴിലാളികള്‍ ജോലിയെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, അതിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദവിവരം നല്‍കുമോ?

2516

സ്കില്‍ ഡവലപ്മെന്റ് പ്രോഗ്രാം

ശ്രീ. പി. . മാധവന്‍

,, പാലോട് രവി

,, എം. . വാഹീദ്

,, എം. പി. വിന്‍സെന്റ്

()സംസ്ഥാനത്ത് സ്കില്‍ ഡവലപ്മെന്റ് പ്രോഗ്രാം ആരംഭിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2517

സ്കില്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം

ശ്രീ. അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് ഐ.റ്റി.. കള്‍ നവീകരിച്ച് സ്കില്‍ വികസന രംഗത്തുളള കുതിച്ച് ചാട്ടത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2518

ശരണ്യതൊഴില്‍ പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

()ശരണ്യതൊഴില്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ പ്രയോജനം ആര്‍ക്കെല്ലാമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്;

(ഡി)എന്തെല്ലാം ധനസഹായങ്ങളും വായ്പകളുമാണ് ഈ പദ്ധതി പ്രകാരം നല്‍കുന്നത്?

2519

ബീഡി-സിഗാര്‍ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍

ശ്രീ. സി. ദിവാകരന്‍

,, .കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. അജിത്

()ബീഡി-സിഗാര്‍ മേഖലയില്‍ പ്രത്യക്ഷമായും പരോക്ഷമായും എത്ര തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്; ഇതില്‍ സ്ത്രീ തൊഴിലാളികള്‍ എത്ര;

(ബി)ഈ മേഖലയില്‍ പ്രതിവര്‍ഷം എത്ര തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നുണ്ട്; ഈ തൊഴിലാളികളുടെ പ്രതിദിന വേതനം എത്രയാണ്; അയല്‍ സംസ്ഥാനങ്ങളില്‍ ഈ വിഭാഗം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പ്രതിദിന വേതനം എത്രയാണ്;

(സി)ഈ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം; ഇതിന്റെ വെളിച്ചത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

(ഡി)ഈ രംഗത്ത് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ എന്തെല്ലാം; ഇല്ലെങ്കില്‍ പുനരധിവാസ നടപടികള്‍ സ്വീകരിക്കുമോ?

2520

ഈറ്റ, ചൂരല്‍, കാട്ടുവള്ളി എന്നിവ ഉപയോഗിച്ച് തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. പാലോട് രവി

()തിരുവനന്തപുരം ജില്ലയില്‍ ബാംബൂ കോര്‍പ്പറേഷന്റെ കിഴില്‍ സബ് ക്ഷേമനിധി ഓഫീസ് തുടങ്ങാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഈറ്റ, ചൂരല്‍, കാട്ടുവള്ളി എന്നിവ ഉപയോഗിച്ച് തൊഴില്‍ ചെയ്യുന്ന 10 ലക്ഷത്തോളം വരുന്ന തൊഴിലാളികളെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കൂലി കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി)ഈറ്റ, ചൂരല്‍, കാട്ടുവള്ളി മുതലായവ ഉപയോഗിച്ച് വട്ടി, കുട്ട, പായ് എന്നിവ നിര്‍മ്മിച്ച് വിറ്റ് ഉപജീവനം കഴിച്ചുവരുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികളെ എ.പി.എല്‍ ലിസ്റില്‍ നിന്ന് ബി.പി.എല്‍ ലിസ്റിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)പ്രസ്തുത തൊഴിലാളികള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന വീട്, കക്കൂസ്, കിണര്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം, പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം, മരണാനന്തര ധനസഹായം എന്നിവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

()പ്രസ്തുത തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(എഫ്)പ്രസ്തുത തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?

2521

ക്ഷേമനിധി ബോര്‍ഡുകള്‍ ലയിപ്പിക്കാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ ലയിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ പൊതുജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്ന് കരുതുന്ന പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

2522

ക്ഷേമനിധി ബോര്‍ഡുകളുടെ ബാങ്ക് അക്കൌണ്ടുകള്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തൊഴില്‍ വകുപ്പിന്റെ കീഴിലുളള വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ ബാങ്ക് അക്കൌണ്ടുകളില്‍ ഓരോന്നിലും എത്ര രൂപ വീതം ഉണ്ടായിരുന്നു; അവ ഏതൊക്കെ ബാങ്കുകളിലായിരുന്നു; ഓരോ ക്ഷേമനിധിയിലും ഫിക്സഡ് ഡെപ്പോസിറ്റ്, കറന്റ് അക്കൌണ്ട് എന്നീ വിവിധ അക്കൌണ്ടുകളില്‍ എത്ര രൂപ വീതം ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുമോ;

(ബി)ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഏതൊക്കെ ക്ഷേമനിധികളിലെ തുക ഏതൊക്കെ ബാങ്കുകളിലേയ്ക്ക് മാറ്റി എന്നും അവ ഏതൊക്കയാണെന്നും വെളിപ്പെടുത്തുമോ;

(സി)ഇപ്പോള്‍ ഓരോ ക്ഷേമനിധിയുടേയും അക്കൌണ്ടില്‍ എത്ര തുക വീതം ഫിക്സഡ് ഡെപ്പോസിറ്റ്, കറണ്ട് അക്കൌണ്ട് എന്നിങ്ങനെ വിവിധ അക്കൌണ്ടുകളില്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കാമോ; ക്ഷേമനിധി ബോര്‍ഡുകളുടെ തുകകള്‍ പുതിയതായി ബാങ്കുകളിലേക്ക് മാറ്റുവാന്‍ ഉത്തരവുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?

2523

ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. എസ്. ശര്‍മ്മ

()വിവിധ ക്ഷേമ പെന്‍ഷനുകള്‍ അനുവദിക്കുന്നതിന് കുടുംബ വരുമാനം പ്രധാന മാനദണ്ഡമാക്കുന്നത് മൂലം വര്‍ഷങ്ങളോളം തൊഴില്‍ ചെയ്യുകയും ക്ഷേമനിധി വിഹിതം മുടക്കം കൂടാതെ അടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ക്ഷേമപെന്‍ഷനുകള്‍ അനുവദിക്കുന്നതിന് വ്യക്തിഗത വരുമാനം മാനദണ്ഡമായി പരിഗണിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണത്തിന് നടപടി സ്വീകരിക്കുമോ ?

2524

ക്ഷേമനിധി ബോര്‍ഡിന്റെ നിക്ഷേപങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()നിര്‍മ്മാണത്തൊഴിലാളികളുടെ ക്ഷേമനിധിവിഹിതം ഏതു ബാങ്കുകള്‍ മുഖേനയാണു സ്വീകരിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുതക്ഷേമനിധിവിഹിതം ഏതു ബാങ്കിലാണു നിക്ഷേപിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി)നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നിക്ഷേപമായി എത്ര തുക വീതം ഏതൊക്കെ ബാങ്കുകളില്‍ ഉണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)പ്രസ്തുതബാങ്കുകളില്‍ ഏതൊക്കെയാണ് സ്വകാര്യബാങ്കുകള്‍ എന്നും അവയില്‍ നിക്ഷേപം നടത്തുന്നതിന് ഏത് നിയമം, ചട്ടം, സര്‍ക്കാര്‍ ഉത്തരവ് എന്നിവയാണ് ബോര്‍ഡിന് അധികാരം നല്‍കുന്നതെന്നും വ്യക്തമാക്കുമോ?

2525

ക്ഷേമനിധി കുടിശ്ശികയുടെ വിതരണം

ഡോ. കെ. ടി. ജലീല്‍

()തൊഴില്‍വകുപ്പ് നല്‍കിവരുന്ന ഏതെല്ലാം ക്ഷേമനിധി പെന്‍ഷനുകള്‍ എത്ര മാസത്തേയ്ക്ക് കുടിശ്ശിക ആയിട്ടുണ്ടെന്നു വെളിപ്പെടുത്തുമോ;

(ബി)കുടിശ്ശികയായിട്ടുള്ള ക്ഷേമനിധി പെന്‍ഷനുകള്‍ എന്നുമുതല്‍ കൊടുത്തുതുടങ്ങാനാണുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

2526

മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതി

ശ്രീ. എളമരം കരീം

()മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതി ഭേദഗതി ചെയ്യണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ അംഗങ്ങളാകാന്‍ അര്‍ഹതയുള്ള എത്ര തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്;

(ഡി)ഇവരില്‍ എത്ര തൊഴിലാളികളാണ് ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്;

()മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ ചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ?

2527

ചില്ലറ വില്പന മേഖലയിലെ തൊഴിലാളികള്‍

ശ്രീ. കെ. അജിത്

()ചില്ലറ വില്പന മേഖലയില്‍ എത്രപേര്‍ തൊഴിലെടുക്കുന്നുവെന്ന് വിശദമാക്കുമോ;

(ബി)ചില്ലറ വില്പന മേഖലയില്‍ വിദേശനിക്ഷേപം വന്നാല്‍ ഇവിടെ തൊഴിലെടുക്കുന്നവരെയും ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ചില്ലറ വില്പനമേഖലയില്‍ വിദേശനിക്ഷേപ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കുമോ?

2528

പ്രസവകാല വേതനം നിശ്ചയിച്ച നടപടി

ശ്രീ. പി. കെ. ഗുരുദാസന്‍

()കേരളാ ഷോപ്പ്സ് ആന്റ് കമേഴ്സ്യല്‍ എസ്റാബ്ളിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിലെ ഇപ്പോഴത്തെ അംഗത്വം എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)നിയമപ്രകാരം അംഗത്വമുളള വനിതാ ജീവനക്കാരുടെ പ്രസവകാലവേതനം 12 ആഴ്ചക്കാലത്തെ വേതനത്തിനു തുല്യമായ തുകയായിരിക്കുമെന്നു തീരുമാനമുണ്ടെങ്കിലും പ്രസവകാല വേതനം 5000 (അയ്യായിരം) രൂപയായി നിശ്ചയിച്ച നടപടി തിരുത്തുമോ; എങ്കില്‍ വിശദമാക്കുമോ?

2529

കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

()കേരളത്തിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് എത്ര രൂപയാണ് ഫെസ്റിവല്‍ അലവന്‍സ് നല്‍കുന്നത്;

(ബി)തൊഴിലാളികള്‍ അടയ്ക്കേണ്ട വിഹിതം എത്ര രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്;

(സി)ഇവരുടെ പെന്‍ഷന്‍ തുക കാലോചിതമായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)മറ്റ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ അനുവദിക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടോ; എങ്കില്‍ വിശദീകരണം നല്‍കാമോ;

()നിര്‍മ്മാണമേഖലയില്‍ നിന്ന് കൃത്യമായി സെസ്സ് പിരിക്കുന്നതിന് തടസ്സമുണ്ടോ; എത്ര രൂപയാണ് ഈ ഇനത്തില്‍ ബോര്‍ഡിന് ലഭിക്കുന്നത്?

2530

കണ്‍സ്ട്രക്ഷന്‍ അക്കാഡമി രൂപീകരിക്കുന്നതിനുള്ള പദ്ധതി

ശ്രീ. വി .ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്ത് കണ്‍സ്ട്രക്ഷന്‍ അക്കാഡമി രൂപീകരിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2531

നിര്‍മ്മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വരുമാനം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ബോര്‍ഡിലെ ഫണ്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നത് ഏത് മാനദണ്ഡപ്രകാരമാണ്;

(സി)നിലവില്‍ ഈ ബോര്‍ഡിന് ഏതൊക്കെ ബാങ്കില്‍ എത്ര രൂപ വീതം നിക്ഷേപമുണ്ട്; പ്രസ്തുത നിക്ഷേപങ്ങള്‍ക്ക് വര്‍ഷം ലഭിക്കുന്ന പലിശയുടെ വിശദാംശം വ്യക്തമാക്കുമോ;

(ഡി)ഉയര്‍ന്ന പലിശ ലഭിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണ ധനകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കി മറ്റ് ചില ധനകാര്യ സ്ഥാപനങ്ങളില്‍ തുക നിക്ഷേപിക്കുന്നതിലൂടെ ബോര്‍ഡിന് വന്‍തുക നഷ്ടമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()നിര്‍മ്മാണ തൊഴിലാളികളില്‍ നിന്നും പിരിച്ചെടുക്കുന്ന തുക കൃത്യമായി ബാങ്കുകളില്‍ നിക്ഷേപിക്കാനും നിലവില്‍ നിരുത്തരവാദമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ബോര്‍ഡിനുണ്ടായ നഷ്ടം കണ്ടെത്തി ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കാനും നടപടി സ്വീകരിക്കുമോ;

(എഫ്)നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ബോര്‍ഡ് നല്‍കുന്ന പെന്‍ഷന് അര്‍ഹരായവര്‍ എത്ര പേരുണ്ട്; ജില്ല തിരിച്ചുളള കണക്ക്, ചെലവാകുന്ന തുക ഇവ വ്യക്തമാക്കുമോ;

(ജി)പെന്‍ഷണര്‍ മരണപ്പെട്ടാല്‍ പെന്‍ഷണറുടെ അവകാശിക്ക് പെന്‍ഷന്‍ തുടര്‍ന്നും നല്‍കാന്‍ വ്യവസ്ഥ നിലവിലുണ്ടോ; നിലവില്‍ പെന്‍ഷണര്‍ ജീവിച്ചിരിക്കുന്നുണ്ടോ/മരണപ്പെട്ടോ എന്നത് സംബന്ധിച്ച് ബോര്‍ഡ് കണക്കാക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുമോ?

2532

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കഴിഞ്ഞ 5 വര്‍ഷക്കാലത്തിനുള്ളില്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുതിയ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വരൂപിച്ച തുക ജില്ല തിരിച്ച് വിശദാംശം വ്യക്തമാക്കുമോ;

(ബി)പുതിയ നിര്‍മ്മാണങ്ങള്‍ക്ക് പ്രസ്തുത ബോര്‍ഡില്‍ ഒടുക്കേണ്ടതായ തുക സ്വരൂപിക്കാനുള്ള അധികാരി ആരാണ്;

(സി)പുതിയ നിര്‍മ്മാണങ്ങള്‍ക്ക് ബോര്‍ഡില്‍ തുക ഒടുക്കാന്‍ നല്‍കിയ നോട്ടീസ്, തുടര്‍ നടപടികള്‍, ജപ്തി ഇവ സംബന്ധിച്ച് ഓരോ ജില്ലയിലും സ്വീകരിച്ച നടപടിയുടെ വിശദാംശം വ്യക്തമാക്കുമോ ?

2533

കര്‍ഷകതൊഴിലാളിക്ഷേമനിധി ബോര്‍ഡ് പ്രതിസന്ധി

ശ്രീ. പി. കെ. ഗുരുദാസന്‍

,, കെ. ദാസന്‍

,, സി. കെ. സദാശിവന്‍

ശ്രീമതി കെ. എസ്. സലീഖ

()കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുന്നതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ;

(ബി)ചികിത്സാ സഹായം, പ്രസവാനുകൂല്യം, അതിവര്‍ഷാനുകൂല്യം, മരണാനന്തര സഹായം, വിവാഹ ധനസഹായം ഉള്‍പ്പെടെയുളളവ കുടിശ്ശികയായിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കെട്ടിക്കിടക്കുന്ന രണ്ടരലക്ഷം അപേക്ഷകളില്‍ ഉടനടി തീര്‍പ്പുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാകാനുളള കാരണം പരിശോധിച്ചിട്ടുണ്ടോ; കുടിശ്ശിക തീര്‍ക്കാനായി എന്തു തുക വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്; വ്യക്തമാക്കാമോ?

2534

കോഴിക്കോട് വിമാനത്താവളത്തിലെ കരാര്‍ത്തൊഴിലാളികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കോഴിക്കോട് വിമാനത്താവളത്തില്‍ വിവിധ എയര്‍ലൈനുകളുടെ ഫ്ളൈറ്റ് ക്ളിയറന്‍സ്, കാര്‍ഗോ, വിമാനത്താവളശുചീകരണം, ഹെഡ്ലോഡ്, ഇലക്ട്രിക്കല്‍ എന്നീ വിഭാഗങ്ങളില്‍ കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ എത്ര തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന കണക്ക് ജില്ലാ ലേബര്‍ ഓഫീസിലോ കൊച്ചിയിലെ സെന്‍ട്രല്‍ ലേബര്‍ ഓഫീസിലോ ലഭ്യമാണോ എന്നു വ്യക്തമാക്കുമോ;

(ബി)എങ്കില്‍, ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; ഇല്ലെങ്കില്‍, വിവരം ശേഖരിക്കുന്നതിനു നടപടി സ്വീകരിക്കുമോ;

(സി)ഈ തൊഴിലാളികള്‍ക്ക് ന്യായമായ അവകാശങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;

(ഡി)കൊണ്ടോട്ടി കേന്ദ്രമായി ഇ.എസ്.. ഡിസ്പെന്‍സറി തുടങ്ങാനുള്ള ഇ.എസ്.. കോര്‍പ്പറേഷന്റെ തീരുമാനത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?

2535

സുതാര്യ കേരളം വഴി സമര്‍പ്പിച്ച പരാതി

ശ്രീ. സാജു പോള്‍

()സുതാര്യ കേരളം’ വഴി ലഭിക്കുന്ന പരാതികള്‍ വിശകലനം ചെയ്യാറുണ്ടോ ;

(ബി)സുതാര്യ കേരളം’ വഴി രാമചന്ദ്രന്‍ .കെ .കെ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരം സെക്രട്ടേറിയറ്റിലെ തൊഴില്‍ വകുപ്പിന്റെ 3690(ജെ) നമ്പര്‍ ഫയലിലെ ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ ;

(സി)അപേക്ഷകന് അനുകൂലമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ;വ്യക്തമാക്കാമോ ?

2536

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് സ്വകാര്യ മേഖലയിലും തൊഴില്‍

ശ്രീ. .കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേരു രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യ മേഖലയിലും തൊഴില്‍ ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ചെയ്യുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയുടേയും അഭിരുചിയും കഴിവും തിരിച്ചറിയുന്നതിനായി പരീക്ഷ നടത്തുകയും പിഴവുകള്‍ തിരിച്ചറിഞ്ഞു വിദഗ്ദ്ധ പരിശീലനം നടത്തി മിടുക്കരാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമോ;

(സി)വിദഗ്ദ്ധ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ടെസ്റ് സ്കോര്‍ തയ്യാറാക്കി ഇവരുടെ ബയോഡാറ്റായില്‍ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനും തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ മൊബൈലില്‍ എസ്.എം.എസ് അലര്‍ട്ട് നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

2537

എംപ്ളോയബിലിറ്റി സെന്ററുകള്‍

ശ്രീ. .കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ നൈപുണ്യ പരിശീലന കേന്ദ്രങ്ങളാക്കി (എംപ്ളോയബിലിറ്റി സെന്റര്‍) മാറ്റുന്നതിന്റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)ഒന്നാം ഘട്ടത്തില്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് എംപ്ളോയബിലിറ്റി സെന്ററുകള്‍ ആരംഭിക്കുന്നതെന്ന് വെളിപ്പെടുത്താമോ;

(സി)എംപ്ളോയബിലിറ്റി സെന്ററുകള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് എന്ത് ചെലവ് വരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്; വ്യക്തമാക്കുമോ?

2538

രജിസ്ട്രേഷന്‍ പുന:സ്ഥാപിച്ചു നല്‍കുന്നതിനുള്ള നടപടി

ശ്രീ. വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ വിവിധ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തതിനുശേഷം യഥാസമയം രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തതുകാരണം ആയതു നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ പുന:സ്ഥാപിച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ; വിശദമാക്കാമോ ?

2539

സീനിയോറിറ്റി മറി കടന്ന് നിയമനം

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ വിവിധ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പാര്‍ട്ട്-ടൈം-സ്വീപ്പര്‍ തസ്തികയില്‍ സീനിയോറിറ്റി മറി കടന്ന് ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പരാതികളെ സംബന്ധിച്ച വിശദാംശങ്ങളും പരാതികളിന്മേല്‍ സ്വീകരിച്ച നടപടിയും വ്യക്തമാക്കുമോ ?

2540

ഭിന്നശേഷിയുള്ളവരുടെ കണക്ക്

ശ്രീ. . കെ. വിജയന്‍

()കോഴിക്കോട് ജില്ലയിലെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവരുടെ കണക്ക് ലഭ്യമാക്കാമോ;

(ബി)എങ്കില്‍ സീനിയോറിറ്റി ലിസ്റ് ഏതുവരെ അംഗീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)സീനിയോറിറ്റി ലിസ്റ് മറികടന്ന് എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;

(ഡി)നിലവിലുള്ള ചട്ട പ്രകാരം 50% ല്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്ക് സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കാന്‍ വ്യവസ്ഥയുണ്ടോ; വിശദാംശം നല്‍കാമോ

2541

പയ്യന്നൂര്‍ ടൌണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിക്കാന്‍ നടപടി

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന എംപ്ളോയ്മെന്റ് ബ്യൂറോ ടൌണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനുള്ള മേഖല കേന്ദ്രീകരിച്ച് പയ്യന്നൂര്‍ ടൌണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

2542

ചാലക്കുടി ഗവണ്‍മെന്റ് ഐ.ടി..യില്‍ ടൊയോട്ട ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം

ശ്രീ. ബി. ഡി. ദേവസ്സി

സ്കില്‍ ഡവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി ടൊയോട്ട ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം ചാലക്കുടി ഗവണ്‍മെന്റ് ഐ.ടി..യില്‍ ആരംഭിക്കുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണെന്നും എന്നത്തേയ്ക്ക് ആരംഭിക്കുവാന്‍ സാധിക്കും എന്ന് അറിയിക്കാമോ?

2543

ന്യൂനപക്ഷ മേഖലയില്‍ ഉറുദ്ദു ഐ.ടി..കള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി

ശ്രീ. പി. റ്റി.. റഹീം

()ന്യൂനപക്ഷമേഖലയില്‍ ഉറുദ്ദു ഐ.ടി..കള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി സംബന്ധിച്ച് നോഡല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാശം വ്യക്തമാക്കുമോ?

2544

ആറ്റിങ്ങല്‍ ഗവ. .റ്റി..യില്‍ അഡീഷണല്‍ ബ്ളോക്ക്

ശ്രീ. ബി. സത്യന്‍

ആറ്റിങ്ങള്‍ ഗവണ്‍മെന്റ് ഐ.റ്റി..യില്‍ അഡീഷണല്‍ ബ്ളോക്ക് ഫേസ്-2 ന് പദ്ധതിയുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കാമോ

2545

കൊണ്ടോട്ടിയില്‍ പുതിയ ഐ.ടി..

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്ത് പുതുതായി ഐ.ടി..കള്‍ തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)കൊണ്ടോട്ടിയില്‍ പുതിയ ഐ.ടി.. തുടങ്ങണമെന്ന ആവശ്യത്തിന്മേലുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ ?

2546

ആര്‍.എസ്.ബി.വൈ, ആം ആദ്മി എന്നീ പദ്ധതികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍

ശ്രീ. വി. ശശി

()ആര്‍.എസ്.ബി.വൈ, ആം ആദ്മി എന്നീ പദ്ധതികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്നും ഇവ ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള സംവിധാനവും നടപടിക്രമവും എന്താണെന്നും വ്യക്തമാക്കുമോ;

(ബി)നിലവിലുള്ള നടപടിക്രമങ്ങളിലെ വീഴ്ചകള്‍ കാരണം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്;

(സി)ഈ പദ്ധതികള്‍ക്കായി 2010-11, 2011-12, 2012-13 എന്നീ വര്‍ഷങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ ഓരോ വര്‍ഷവും അനുവദിച്ച തുകയും ചെലവഴിച്ച തുകയും വിവിധ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണവും എത്രയാണെന്ന് വ്യക്തമാക്കുമോ?

2547

ആര്‍.എസ്.ബി.വൈ നടത്തിപ്പിലുള്ള അപാകത നീക്കുന്നതിന് നടപടി

ശ്രീ. . റ്റി. ജോര്‍ജ്

()ആര്‍.എസ്.ബി.വൈ നടത്തിപ്പിലുള്ള അപാകത നീക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ബി.പി.എല്‍, .പി.എല്‍ വിഭാഗക്കാര്‍ക്ക് പ്രസ്തുത പദ്ധതി പ്രകാരം മെഡിക്കല്‍ കോളേജിലും ജില്ലാ താലൂക്ക് ആശുപത്രികളിലും എല്ലാ സി.എച്ച്.സി, പി.എച്ച്.സി കളിലും കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സാസൌകര്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)തിരുവനന്തപുരം ജില്ലയില്‍ പ്രസ്തുത പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്ന സ്വകാര്യ ആശുപത്രികളുടെ ലിസ്റ് നല്‍കാമോ?

2548

ജനശ്രീ ബീമാ യോജന

ശ്രീ..എം. ആരിഫ്

അസംഘടിത തൊഴിലാളികള്‍ക്കായി 2012-13 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ജനശ്രീ ബീമാ യോജന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ?

2549

കണ്ണൂര്‍ ജില്ലയിലെ ഇ.എസ്.ഐ ആശൂപത്രികള്‍/ഡിസ്പന്‍സറികള്‍

ശ്രീ.റ്റി.വി.രാജേഷ്

()കണ്ണൂര്‍ ജില്ലയില്‍ എവിടെയൊക്കെയാണ് ഇ.എസ്.ഐ ആശുപത്രികള്‍/ഡിസ്പെന്‍സറികള്‍ നിലവിലുള്ളത്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത ആശുപത്രികള്‍ നവീകരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഇ.എസ്.. ആശുപത്രി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

 
<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.