UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2331

എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം സി.എച്ച്.സി  പി.എച്ച്.സി. വികസനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()എന്‍.ആര്‍.എച്ച്.എം. പദ്ധതിയുടെ ഭാഗമായി പി.എച്ച.സി., കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയ്ക്ക് എന്തെല്ലാം വികസന പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സി.എച്ച്.സി., ഓമാനൂര്‍ സി.എച്ച്.സി. എന്നിവിടങ്ങളില്‍ പുതിയ വികസന പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2332

ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിനായി അഡ്ജൂഡിക്കേറ്റിംഗ് ഓഫീസര്‍മാരുടെ നിയമനം

 

ശ്രീ.എം.ഉമ്മര്‍

,, പി.കെ.ബഷീര്‍

()ഭക്ഷ്യസുരക്ഷാ നിയമ നടത്തിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അഡ്ജൂഡിക്കേറ്റിംഗ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ അഡ്ജൂഡിക്കേറ്റിംഗ് ഓഫീസര്‍മാരെ നിയമിക്കുമ്പോള്‍ ഏത് റാങ്കിലുള്ള ജീവനക്കാരെയാണ് പരിഗണിക്കുന്നത്; വിശദമാക്കുമോ;

(സി)ഡെപ്യൂട്ടി കളക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഇത്തരം ഓഫീസര്‍മാരായി നിയമിക്കുന്നകാര്യം പരിഗണിക്കുമോ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത തസ്തികയിലേയ്ക്ക് പി.എസ്.സി. റാങ്ക് ലിസ്റില്‍നിന്നും ഉടന്‍ നിയമനം നടത്തുന്നകാര്യം പരിഗണിക്കുമോ?

2333

ഭക്ഷ്യസുരക്ഷാനിയമപ്രകാരം നടപടി

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമപ്രകാരം ഹോട്ടലുകളിലും ഭക്ഷണവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താറുണ്ടോ;

(ബി)എങ്കില്‍, പ്രസ്തുതനിയമപ്രകാരം 2013 ജനുവരി മുതല്‍ എത്ര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്സെടുത്തുവെന്നും, ആയതില്‍ എത്ര സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ?

2334

ഭക്ഷണശാലകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷ സംബന്ധിച്ച ഫലപ്രദമായ പരിശോധന

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്തെ ഭക്ഷണശാലകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷ സംബന്ധിച്ച ഫലപ്രദമായ പരിശോധന നടത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ജീവനക്കാരുടെ കുറവാണ് ഇത്തരം പ്രവണതയ്ക്ക് കാരണമെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ജില്ലകള്‍തോറും അഡ്ജൂഡിക്കേറ്റിങ്ങ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ഇത്തരം പരിശോധനയ്ക്ക് നിയമിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)എങ്കില്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

2335

അനലിറ്റിക്കല്‍ ലാബില്‍ ടെക്നിക്കല്‍ അസിസ്റന്റ് ഒഴിവുകള്‍ നികത്തുന്നതിന് നടപടി

ശ്രീ. പി. ഉബൈദുള്ള

()ആരോഗ്യ വകുപ്പിനു കീഴില്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ അനലിറ്റിക്കല്‍ ലാബില്‍ ടെക്നിക്കല്‍ അസിസ്റന്റ് ഒഴിവുകള്‍ നികത്തുന്നതിന് താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കുന്നതിനായി ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പില്‍ നിലവിലുള്ള 5020/2/2013/എച്ച്.എഫ്.ഡബ്ള്യു. ഫയലില്‍ എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കുന്നതിന് എന്തെങ്കിലും നിയമതടസ്സങ്ങളുണ്ടോ;

(ഡി)എങ്കില്‍ അവ പരിഹരിക്കുന്നതിനും താല്‍ക്കാലിക പ്രമോഷന്‍ നല്‍കുന്നതിന് അനുകൂല ഉത്തരവു നല്‍കുമോ?

2336

മനുഷ്യരിലെ മരുന്ന് പരീക്ഷണം

ശ്രീ. . ചന്ദ്രശേഖരന്‍

()മനുഷ്യരിലെ മരുന്ന് പരീക്ഷണം അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവോ;

(ബി)കമ്മിറ്റിയുടെ തലവന്‍ ആരായിരുന്നുവെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവോ എന്നും അറിയിക്കാമോ;

(സി)റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കില്‍ ഇതിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

2337

വിദേശ നിര്‍മ്മിത മരുന്നുകളുടെ വില്പന

ശ്രീ. കെ. രാധാകൃഷ്ണന്‍

,, എം. ഹംസ

,, സി. കൃഷ്ണന്‍

,, റ്റി. വി. രാജേഷ്

()ഇംഗ്ളീഷ് മരുന്നുകടകളിലും സ്വകാര്യ ആശുപത്രികളിലെ ഫാര്‍മസികളിലും വിദേശത്ത് നിര്‍മ്മിക്കപ്പെട്ടതും ഗുണം കുറഞ്ഞതുമായ മരുന്നുകള്‍ വ്യാപകമായി വില്ക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)വിദേശത്തു നിര്‍മ്മിക്കുന്ന മരുന്നുകള്‍ സംസ്ഥാനത്ത് വില്പന നടത്തുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ ;

(സി)സംസ്ഥാനത്ത് ഇത്തരം മരുന്നുകളുടെ വില്പന തടയാനായി എന്തു നടപടികള്‍ സ്വീകരിച്ചെന്നറിയിക്കാമോ ;

(ഡി)ഗുണ നിലവാരം കുറഞ്ഞ മരുന്നു വിറ്റതിന്റെ പേരില്‍ സംസ്ഥാനത്ത് എടുത്ത കേസ്സുകളുടെ വിശദാംശം നല്‍കാമോ ?

2338

അധികവില ഈടാക്കുന്ന മരുന്ന് കമ്പനികള്‍

ശ്രീ.എളമരം കരീം

,, എസ്.ശര്‍മ

,,രാജു എബ്രഹാം

,, കെ.കുഞ്ഞിരാമന്‍ (ഉദുമ)

()മരുന്നു കമ്പനികള്‍ അമിത വില ഈടാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇക്കാര്യത്തില്‍ സംസ്ഥാനതല നിര്‍വ്വഹണ ഏജന്‍സിയായ ഡ്രഗ്സ് കണ്‍ട്രോളര്‍ 2012 മുതല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ഡി)നിയമലംഘനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആര്‍ക്കെങ്കിലും എതിരെ അവശ്യവസ്തു നിയമ പ്രകാരം 2012 ഏപ്രില്‍ മുതല്‍ 2013 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ കേസ്സെടുത്തിട്ടുണ്ടോ?

2339

മരുന്നുകളുടെ ഗുണനിലവാര പരിശോധന

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് എത്ര കമ്പനികളുടെ മരുന്നുകള്‍ നിലവില്‍ വിതരണം ചെയ്തു വരുന്നു; ഇതില്‍ കേരളത്തിനു പുറത്തുള്ള എത്ര കമ്പനികള്‍ ഉണ്ട്; വ്യക്തമാക്കുമോ;

(ബി)നിലവില്‍ ഒരു വര്‍ഷം കേരളത്തില്‍ എത്ര മരുന്നുകള്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്; ഇതില്‍ എത്ര ശതമാനം ഉപയോഗയോഗ്യമല്ല; വ്യക്തമാക്കുമോ;

(സി)കേരളത്തില്‍ വ്യാജമരുന്നുകള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)കേരളത്തില്‍ വിപണനം ചെയ്യുന്ന മരുന്നുകള്‍ എല്ലാം തന്നെ സര്‍ക്കാരിന്റെ അറിവോടെയാണ് വിപണനം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു; ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവോ; വ്യക്തമാക്കുമോ?

2340

നിരോധിക്കപ്പെട്ട മരുന്നുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()സംസ്ഥാനത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ വില്പന നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിരോധിക്കപ്പെട്ട മരുന്നുകള്‍ കണ്ടെത്തുന്നതിന് കടകളിലും ഫാക്ടറികളിലുമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)റെയ്ഡ് നടത്തി നിരോധിക്കപ്പെട്ട മരുന്നുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും പേരുവിവരം ജില്ലതിരിച്ചു വെളിപ്പെടുത്തുമോ;

(ഡി)ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ?

2341

മരുന്നുകളുടെ ഗുണനിലവാര പരിശോധന

ശ്രീ. സി. കെ. സദാശിവന്‍

()മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സംസ്ഥാനത്തിനു പുറത്തുള്ള ലാബുകളിലും മറ്റും അയയ്ക്കുന്ന സാമ്പിള്‍ പരിശോധന കഴിഞ്ഞുവരുമ്പോള്‍ പ്രസ്തുത മരുന്ന് പൂര്‍ണ്ണമായും വിറ്റഴിച്ചു കഴിഞ്ഞിട്ടാവുമെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കഴിക്കേണ്ടിവരുന്ന രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കുകയും മറ്റു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുമുള്ളതായ വിദഗ്ദ്ധാഭിപ്രായം പരിശോധിച്ചിട്ടുണ്ടോ;

(സി)ജില്ലാ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ പരിശോധിക്കാനാവശ്യമായ ലാബുകള്‍ സ്ഥാപിക്കാനും, രാജ്യാന്തര നിലവാരത്തിലുള്ള മരുന്നുകള്‍ മാത്രം വിപണിയില്‍ എത്തിക്കാനും ക്രിയാത്മകമായ നടപടി സ്വീകരിക്കുമോ?

2342

സീറോ ഡയഗ്നോസ്റിക് ടെസ്റ് - നിരോധനം

ശ്രീ. പി. ഉബൈദുള്ള

()കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ക്ഷയരോഗ നിര്‍ണ്ണയ പരിശോധന - സീറോ ഡയഗ്നോസ്റിക് ടെസ്റ് - സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും തുടരുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഫലത്തിലെ കൃത്യതയില്ലായ്മ മൂലം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ച ഈ ടെസ്റ് നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധനാസംഘത്തെ ചുമതലപ്പെടുത്തുമോ;

(സി)ഇതു സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2343

വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി എത്ര രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്യപ്പെടുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ താലൂക്കാശുപത്രികള്‍ സി.എച്ച്. സി കള്‍, പി.എച്ച് സി.കള്‍ എന്നിവയില്‍ ഒ. പി. വഴി എത്ര രോഗികള്‍ രജിസ്റര്‍ ചെയ്യുന്നു; ചികിത്സ തേടുന്നു;

(സി). പി. വഴി ചികിത്സ തേടുന്നവര്‍ എത്ര;

(ഡി)2006 മുതല്‍ 2011 വരെയുള്ള ഒ.പി., . പി. എന്നിവയുടെ കണക്കുകള്‍ ലഭ്യമാണോ; വ്യക്തമാക്കാമോ ;

()സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍, പി.എച്ച്.സി. കള്‍ എന്നിവയിലെ കണക്ക് പ്രത്യേകം പ്രത്യേകം അറിയിക്കാമോ ?

2344

മാവൂരില്‍ കാന്‍സര്‍ ചികില്‍സാ സൌകര്യം

ശ്രീ. പി. റ്റി. . റഹീം

()മാവൂര്‍ തെങ്ങിലക്കടവില്‍ കാന്‍സര്‍ ചികില്‍സക്കായി സൌജന്യമായി വിട്ടുകിട്ടിയ സ്ഥലം മലബാര്‍ കാന്‍സര്‍ സെന്ററിന് കൈമാറിയ കഴിഞ്ഞ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദ് ചെയ്യാനുണ്ടായ കാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)എന്‍.ആര്‍.എച്ച്.എം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപനം പ്രവര്‍ത്തിപ്പിക്കുവാനുള്ള നിര്‍ദ്ദേശം ഉപേക്ഷിച്ചിട്ടുണ്ടോ;

(സി)ഇപ്പോള്‍ വീണ്ടും പ്രസ്തുത സ്ഥലം മലബാര്‍ കാന്‍സര്‍ സെന്ററിന് പതിച്ചുകൊടുത്തുകൊണ്ട് GO(Ms)No.362/2012/RD. dated 27/09/12 ആയി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

()പ്രസ്തുത ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;

(എഫ്)കാലതാമസം കൂടാതെ കാന്‍സര്‍ ചികില്‍സക്ക് ഉതകുന്ന വിധം ഈ സ്ഥാപനം തുടങ്ങുന്നതിന് തുക നീക്കി വെച്ചിട്ടുണ്ടോ?

2345

കാന്‍സര്‍ രോഗികള്‍ക്കുളള സാമൂഹ്യ സുരക്ഷാപെന്‍ഷന്‍

ശ്രീമതി പി. അയിഷാപോറ്റി

()കാന്‍സര്‍ രോഗികള്‍ക്ക് സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഇനത്തില്‍ നല്‍കുന്ന തുക 525/ രൂപ ആയി വര്‍ദ്ധിപ്പിച്ചത് എന്നു മുതലാണ്;

(ബി)വര്‍ദ്ധിപ്പിച്ച പ്രകാരമുളള തുക ഈ സാമ്പത്തിക വര്‍ഷത്തില്‍ രോഗികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടോ;

(സി)കൊട്ടാരക്കര താലൂക്കില്‍ വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള തുക കാന്‍സര്‍ രോഗികള്‍ക്ക് ലഭ്യമാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

2346

കാന്‍സര്‍ കെയര്‍ പദ്ധതി

ശ്രീ.പി.. മാധവന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, .സി. ബാലകൃഷ്ണന്‍

()കാന്‍സര്‍ കെയര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതൊക്കെ ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ഡി)ഈ പദ്ധതിക്ക് എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

2347

കാന്‍സര്‍ രോഗനിര്‍ണ്ണയം

ശ്രീമതി.കെ.എസ്.സലീഖ

()സംസ്ഥാനത്ത് പ്രതിവര്‍ഷം കാന്‍സര്‍ മുഖേന എത്ര പേര്‍ ശരാശരി മരണപ്പെടുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്;

(ബി)കാന്‍സര്‍ രോഗനിര്‍ണ്ണയം വൈകുന്നതുമൂലം മരണനിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യമൊഴിവാക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി)രോഗനിര്‍ണ്ണയം സംബന്ധിച്ച ്എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും ആവശ്യമായ പരിശീലനം നല്കുകയും എല്ലാ ജില്ലാ/താലൂക്ക് ആശുപത്രികളിലും ഇതിനുള്ള സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

2348

കാന്‍സര്‍ രോഗബാധിതര്‍ക്ക് സൌജന്യ മരുന്നുകള്‍

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് കാന്‍സര്‍ രോഗബാധിതര്‍ എത്രയുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)കാന്‍സര്‍ രോഗബാധിതര്‍ക്ക് ആവശ്യമായ മരുന്നുകള്‍ രോഗിയുടെ വീടുകളില്‍ എത്തിക്കുന്ന നടപടിക്ക് തുടക്കം കുറിക്കുമോ?

2349

കാന്‍സറിന് സാധ്യതയുള്ള ഹോര്‍മോണുകള്‍ പ്രയോഗിച്ച ഇറച്ചിക്കോഴികള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഇറച്ചിക്കോഴികളില്‍ മനുഷ്യശരീരത്തില്‍ കാന്‍സറിന് സാധ്യതയുള്ള ചില ഹോര്‍മോണുകള്‍ പ്രയോഗിക്കുന്നു എന്ന ആക്ഷേപം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കോഴികളില്‍ മനുഷ്യശരീരത്തില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വിദേശ നിര്‍മ്മിത മരുന്നുകള്‍ കുത്തിവയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2350

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫാര്‍മസിയില്‍ കാന്‍സര്‍ മരുന്നുകള്‍ വേണ്ടത്ര ലഭ്യമാകുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കാന്‍സര്‍ മരുന്നുകളുടെ സ്റോക്ക് ഉറപ്പ് വരുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

2351

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍

ശ്രീ..പി.ജയരാജന്‍

()കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ 20112012 സാമ്പത്തികവര്‍ഷം ആകെ എത്ര തുകയുടെ മരുന്നുകളാണ് സംഭരിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)201213 സാമ്പത്തികവര്‍ഷം ആകെ എത്ര തുകയുടെ മരുന്നുകള്‍ സംഭരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി)ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചു സംഭരിച്ച മരുന്ന് ഏതെന്നും ഏതെല്ലാം കമ്പനികളില്‍ നിന്നാണു സംഭരിച്ചതെന്നും വ്യക്തമാക്കുമോ;

(ഡി)ഏറ്റവും കൂടുതല്‍ അളവില്‍ സംഭരിച്ച മരുന്ന് ഏതെന്നും എത്ര അളവില്‍ ഏതുകമ്പനികളില്‍നിന്നും സംഭരിച്ചുവെന്നും വ്യക്തമാക്കുമോ;

()2012-2013-ല്‍ ഏതെല്ലാം കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും മരുന്നു സംഭരിച്ചുവെന്നും എത്ര തുകയ്ക്കുള്ള മരുന്നാണ് ഓരോ പൊതുമേഖലാ സ്ഥാപനത്തില്‍നിന്നും സംഭരിച്ചതെന്നും വ്യക്തമാക്കുമോ?

2352

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വിഭാഗത്തിന്റെ ഏകീകരണം

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വിഭാഗത്തിന്റെ ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2353

ജീവിത ശൈലി രോഗങ്ങളും - ആരോഗ്യബോധവത്ക്കരണ ക്ളാസ്സുകളും

ശ്രീ. സി. എഫ് തോമസ്

,, റ്റി. യു. കുരുവിള

()ജീവിത ശൈലി രോഗങ്ങളും കാന്‍സര്‍ ഉള്‍പ്പെടെ ഉള്ള മാരകരോഗങ്ങളും സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ജനങ്ങള്‍ക്ക് അവബോധം നല്‍കുവാനും ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനും നടപടികള്‍ ഉണ്ടാകുമോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി)ബ്ളഡ് പ്രഷര്‍ - ഷുഗര്‍ പോലെയുള്ള രോഗങ്ങള്‍ ക്രമാതീതമായി പെരുകുന്നത് തടയുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി)പല അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നത് മൂലം പ്രഷറും ഷുഗറും പെട്ടെന്ന് പിടിപെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനെ ഫലപ്രദമായി നേരിടാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(ഡി)ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും സമൂഹത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും അവബോധം വളര്‍ത്തുന്നതിന് സ്കൂള്‍-കോളേജ് തലങ്ങളില്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ .

()ആരോഗ്യ ബോധവത്ക്കരണ ക്ളാസുകള്‍ ഗ്രാമതലങ്ങളില്‍ വ്യാപകമാക്കുന്നതിന് പി.എച്ച്.സി.കളുടെ നേതൃത്വത്തില്‍ യുവജനക്ളബ്ബുകളെയും കുടുംബശ്രീ പോലെയുള്ള സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ ; വിശദാംശം ലഭ്യമാക്കുമോ ?

2354

ജീവിതശൈലീ രോഗങ്ങളുടെ കാരണങ്ങള്‍

ശ്രീ.പി. തിലോത്തമന്‍

()ജീവിതശൈലീ രോഗങ്ങളായ ബ്ളഡ് പ്രഷര്‍, പ്രമേഹം പോലുള്ള ഗൌരവകരമായ അസുഖങ്ങള്‍ പലതും നമ്മള്‍ പലപ്പോഴും മറ്റു രോഗങ്ങളുടെ ചികിത്സാര്‍ത്ഥം കഴിക്കുന്ന മരുന്നുകളുടെ അനന്തരഫലങ്ങള്‍ കൂടിയാണോ എന്നു പരിശോധിക്കുവാന്‍ എന്തെങ്കിലും പഠനങ്ങള്‍ ആരോഗ്യ മേഖലയില്‍ നടക്കുന്നുണ്ടോ എന്നു പറയാമോ;

(ബി)പ്രതിരോധ മരുന്നുകളും വാക്സിനുകളും പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും സൌജന്യമായി വിതരണം ചെയ്യുമ്പോള്‍ അതു കഴിക്കേണ്ടവര്‍ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉള്ളവരും അത്തരം അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്ന വരുമാണോ എന്ന് പരിശോധിക്കാറുണ്ടോ;

(സി)ഇപ്രകാരം പ്രതിരോധ മരുന്നുകള്‍ കഴിക്കുമ്പോള്‍ അപൂര്‍വ്വമെങ്കിലും ചില അസ്വസ്ഥതകളോ, അസുഖങ്ങളോ മരുന്നു കഴിക്കുന്നവരിലും കുട്ടികളിലും ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത്തരം അനുഭവങ്ങള്‍ പ്രതിരോധ മരുന്നുകളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനിടയുണ്ടെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; എന്തു നടപടികളാണ് ഇതിന്റെ പേരില്‍ കൈക്കൊണ്ടിട്ടുള്ളത് എന്ന് അറിയിക്കാമോ ?

2355

അയണ്‍ ഗുളികകള്‍ കഴിക്കുന്നതുമൂലമുളള ആരോഗ്യപ്രശ്നങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് എവിടെയെങ്കിലും കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എന്തു കാരണത്താലാണ് ഇപ്രകാരം സംഭവിച്ചിട്ടുള്ളത് എന്നു വ്യക്തമാക്കാമോ; സര്‍ക്കാര്‍ സ്കൂളുകളിലെ കൂട്ടികള്‍ക്ക് മാത്രമാണോ ഇപ്രകാരം അയണ്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത് എന്നു പറയാമോ;

(ബി)സ്കൂള്‍ കുട്ടികള്‍ക്ക് അയണ്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിന് ഉണ്ടായ സാഹചര്യങ്ങള്‍ എന്താണെന്നു വ്യക്തമാക്കാമോ; കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ ഇപ്രകാരം ചെയ്തിട്ടുള്ളത് എന്നു പറയാമോ; ഇതു സംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)അയണിന്റെയും മറ്റ് പോഷക ഘടകങ്ങളുടെയും പോരായ്മകള്‍ മൂലം കുട്ടികളില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും നല്ല പോഷകഗുണമുള്ള ഭക്ഷണം കുട്ടികള്‍ക്ക് സൌജന്യമായി നല്‍കുന്നതിന് നടപടി സ്വീകരി

ക്കുമോ; ഈ പോരായ്മകള്‍ ഗുളികകള്‍ നല്‍കി പരിഹരിക്കാനാവുമെന്ന് കരുതുന്നുണ്ടോ?

2356

ഡി.എം.-ഡി.എച്ച്.എസ് ഇരട്ട നിയന്ത്രണം ഒഴിവാക്കല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഡി.എം.-ഡി.എച്ച്.എസ് ഇരട്ട നിയന്ത്രണം ഒഴിവാക്കലിന്റെ ഭാഗമായി ഡി.എം.. നിയമനത്തിനായി പ്രസിദ്ധീകരിച്ച വിവിധ തസ്തികകളുടെ ലിസ്റിന്മേല്‍ ആകെ എത്ര അപ്പീലുകള്‍ വകുപ്പില്‍ ലഭിച്ചു; തസ്തിക തിരിച്ച് പൂര്‍ണ്ണവിവരം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അപ്പീലുകളിന്മേല്‍ ഏതെല്ലാം അപാകതകള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത അപ്പീലുകള്‍ ഏതെല്ലാം വകുപ്പ് നിരാകരിച്ചു എന്നും വ്യക്തമാക്കുമോ?

2357

ഡി.എം.-ഡി.എച്ച്.എസ് ഇരട്ട നിയന്ത്രണം ഒഴിവാക്കല്‍ പ്രക്രിയ

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()ഡി.എം.-ഡി.എച്ച്.എസ് ഇരട്ട നിയന്ത്രണം ഒഴിവാക്കല്‍ പ്രക്രിയയില്‍ അനര്‍ഹര്‍ കടന്നുകൂടിയതുമായി ബന്ധപ്പെട്ട് ഏതെല്ലാം കോടതി വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നു;

(ബി)പ്രസ്തുത കോടതി വ്യവഹാരങ്ങളില്‍ വകുപ്പുതലത്തില്‍ സ്വീകരിച്ച നടപടികളുടെ പൂര്‍ണ്ണവിവരം വ്യക്തമാക്കാമോ;

(സി)ഓഫ്താല്‍മിക് അസിസ്റന്റ്, ക്ളറിക്കല്‍ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ വകുപ്പ് സര്‍ക്കാര്‍ തലത്തില്‍ ഓരോ വ്യവഹാരത്തിലും സ്വീകരിച്ച നടപടികളുടെ വിവരം വ്യക്തമാക്കുമോ;

(ഡി)കോടതി വ്യവഹാരങ്ങളില്‍ വകുപ്പ്/സര്‍ക്കാര്‍ തലത്തില്‍ സമയപരിധിക്കുള്ളില്‍ നടപടി സ്വീകരിക്കാത്തവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോ?

2358

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കാത്തത് സംബന്ധിച്ച്

ശ്രീ.ജി.സുധാകരന്‍

()ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ 2011 ഏപ്രില്‍ 6-ാം തീയതി പതിനൊന്നുവയസ്സുള്ള അക്ഷയ എന്ന പെണ്‍കുട്ടി ചികിത്സാപിഴവുമൂലം മരണപ്പെട്ടു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അക്ഷയയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായിട്ടുണ്ടോ; വിശദമാക്കാമോ;

(സി)മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവായ നഷ്ടപരിഹാരതുക നാളിതുവരെ നല്‍കാത്തതിന് കാരണം വ്യക്തമാക്കുമോ; തുക അടിയന്തിരമായി അക്ഷയയുടെ കുടുംബത്തിന് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

2359

നവജാത ശിശു മരിക്കാനിടയായ സാഹചര്യം

ശ്രീ. പി. കെ. ഗുരുദാസന്‍

()പേപ്പാറ ഫോറസ്റ് റെയ്ഞ്ചില്‍പ്പെട്ട ആദിവാസി സെറ്റില്‍മെന്റിലെ ജയകുമാറിന്റെ നവജാത ശിശു പരിചരണം ലഭിക്കാത്തതുമൂലം മരണപ്പെടാനിടയായ സാഹചര്യം സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)ആരോഗ്യ വകുപ്പിന്റെ അനാസ്ഥമൂലമൂള്ള ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും മുന്‍കരുതല്‍ എടുത്തിട്ടുണ്ടോ;

(സി)പ്രസ്തുത മേഖലകളിലെ പി.എച്ച്.സി കളുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കുന്നതിനും എന്‍.ആര്‍.എച്ച്.എം. ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

2360

കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഫയല്‍

ശ്രീ.മോന്‍സ് ജോസഫ്

()ഉഴവൂര്‍ ബ്ളോക്ക് വി...ആയി ജോലി നോക്കുന്ന ശ്രീ.വേണുഗോപാലിന്റെ കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഗ്രാമവികസന കമ്മീഷണര്‍ ഓഫീസില്‍നിന്നും ഡി.എച്ച്.എസിലേയക്ക് റിപ്പോര്‍ട്ടിനുവേണ്ടി അയച്ച ഫയലില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)ഈ ഫയലിന്റെ ഡി.എച്ച്.എസ്. ഫയല്‍ നമ്പര്‍ എത്രയാണ്; ഇതിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ന് സമര്‍പ്പിച്ചുഎന്ന് വ്യക്തമാക്കാമോ; ഈ റിപ്പോര്‍ട്ട് ഗ്രാമവികസന കമ്മീഷറേറ്റിലേയ്ക്ക് സമര്‍പ്പിക്കുന്നതിന് ഭരണപരവും സാങ്കേതികവുമായ തടസ്സം എന്തെങ്കിലും ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

2361

ഡോക്ടര്‍മാരുടെ അനാസ്ഥമൂലം പ്രസവത്തിനിടെ മരണപ്പെട്ടവര്‍

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനിടയിലും, പൂര്‍ണ്ണഗര്‍ഭിണിയായിരിക്കെയും എത്രപേര്‍ മരണപ്പെട്ടുവെന്ന് ജില്ലതിരിച്ചു വ്യക്തമാക്കുമോ; ഇതില്‍ കൂടുതല്‍ പേര്‍ മരണപ്പെട്ടത് ഏതു സര്‍ക്കാര്‍ ആശുപത്രിയിലാണ്; വ്യക്തമാക്കുമോ;

(ബി)ഈ മരണങ്ങളില്‍ പലതും ഡോക്ടര്‍മാരുടെ കൈപ്പിഴവുമൂലം സംഭവിച്ചതാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇപ്രകാരം മരണപ്പെട്ട എത്രപേരുടെ കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കിയെന്നും, ആയതുവഴി ആരോഗ്യവകുപ്പിന് എത്ര തുക ചെലവഴിക്കേണ്ടിവന്നുവെന്നും വ്യക്തമാക്കുമോ;

(ഡി)ഇപ്രകാരം മരണപ്പെടുന്ന എല്ലാവരുടെയും കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

()ഇത്തരത്തിലുള്ള മരണം സംഭവിച്ചതിന്റെ ഭാഗമായി എത്ര ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും, ഇതില്‍ എത്ര ഡോക്ടറിതര ജീവനക്കാര്‍ നടപടിക്കു വിധേയരായിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

2362

സ്റാഫ് പാറ്റേണ്‍

ശ്രീ.സി.ദിവാകരന്‍

()ആരോഗ്യവകുപ്പില്‍ സ്റാഫ് പാറ്റേണ്‍ എന്നാണ് പരിഷ്ക്കരിച്ചത്;

(ബി)ആരോഗ്യവകുപ്പിലെ ഫീല്‍ഡുവിഭാഗം നഴ്സിംഗ് അസിസ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ സ്റാഫ് പാറ്റേണ്‍ പുതുക്കിയത് എന്നാണ്;

(സി)ഏതു മാനദണ്ഡത്തിലാണ് സ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?

2363

നഴ്സുമാരുടെ നിയമനവും ട്രാന്‍സ്ഫറും

ശ്രീ. കെ. വി. വിജയദാസ്

()ജി..(പി)നമ്പര്‍180/2004/എച്ച്&എഫ്.ഡബ്ള്യൂ.ഡി.തീയതി 6.03.2004 പ്രകാരം നോണ്‍ ഗസറ്റഡ് തസ്തികയില്‍പ്പെട്ട നേഴ്സുമാരുടെ നിയമനം, ട്രാന്‍സ്ഫര്‍ എന്നിവയുടെ ചുമതല അഡീഷണല്‍ ഡയറക്ടര്‍ ഓഫ് നഴ്സിങ്ങ് ആണെന്നുള്ള വ്യവസ്ഥ പ്രാവര്‍ത്തികമായി നടപ്പിലാക്കുന്നുണ്ടോ;

(ബി)നിലവില്‍ പ്രസ്തുത കാറ്റഗറിയിലുള്ള ജീവനക്കാരുടെ

നിയമനവും ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള എസ്റാബ്ളിഷ്മെന്റ് നടത്തിപ്പിനുള്ള ചുമതലയും അഡീഷണല്‍ ഡയറക്ടര്‍ (മെഡിക്കല്‍) തന്നെയാണ് നടത്തിവരുന്നതെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമെന്ന് കണ്ട് പ്രസ്തുത അധികാരം നിയമപരമായി നിറവേറ്റുന്നതിന് നടപടി സ്വീകരിക്കുമോ?

2364

ലബോറട്ടറി ടെക്നീഷ്യന്‍മാരുടെ തസ്തിക വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീമതി കെ. എസ്. സലീഖ

()നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്ര ലബോറട്ടറി ടെക്നീഷ്യന്‍മാരുടെ തസ്തികയാണുള്ളത്; അതില്‍ എത്ര തസ്തിക ഒഴിഞ്ഞുകിടക്കുന്നു;

(ബി)3.33 കോടി ജനതയുടെ രോഗനിര്‍ണ്ണയം നടത്താന്‍ പ്രസ്തുത തസ്തികകള്‍ മതിയാകുമോ; ആയതില്‍ കാലോചിത മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രോഗനിര്‍ണ്ണയം നടത്തുവാന്‍ ലബോറട്ടറികള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളില്‍ പലതും ഒരേ രോഗനിര്‍ണ്ണയം നടത്താന്‍ രോഗികളില്‍ നിന്ന് വ്യത്യസ്ത നിരക്കിലാണ് ഫീസ് ഈടാക്കുന്നതെന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഈ ദുഷിച്ച പ്രവണത പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കുമോ;

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളില്‍ പലതും രോഗനിര്‍ണ്ണയം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നത് ശരിയായ വിധത്തിലല്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2365

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-2 തസ്തികയില്‍ നിയമനം

ശ്രീ. എസ്. ശര്‍മ്മ

()ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് -2 തസ്തികയില്‍ നിയമനം നടത്തുന്നതിന് ഇതുവരെയുണ്ടായിരുന്ന യോഗ്യത എന്തെന്ന് വ്യക്തമാക്കാമോ;

(ബി)മുംബൈ ആള്‍ ഇന്‍ഡ്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് നല്‍കുന്ന സാനിട്ടറി ഇന്‍സ്ട്രക്ടര്‍ ഡിപ്ളോമ സര്‍ട്ടിഫിക്കറ്റുള്ള നിരവധി ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ പി.എസ്.സി. വിജ്ഞാപനം പ്രകാരം ഈ തസ്തികയില്‍ അപേക്ഷിക്കാന്‍ പറ്റാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വ്യക്തമാക്കുമോ;

(സി)എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ ഈ തസ്തികയിലുള്ള ഒഴിവുകള്‍ എത്രയെന്ന് വ്യക്തമാക്കുമോ?

2366

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നൈറ്റ് ഡ്യൂട്ടി ക്രമീകരണം

ശ്രീ. എം. ഹംസ

()സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നൈറ്റ് ഡ്യൂട്ടി ക്രമീകരണം സംബന്ധിച്ച സര്‍ക്കുലര്‍ ഉണ്ടെങ്കില്‍ ലഭ്യമാക്കാമോ; ഒരു നൈറ്റ് ഡ്യൂട്ടിക്ക് എത്ര ഓഫ് ആണെന്ന് വിശദീകരിക്കാമോ;

(ബി)ഒരു നൈറ്റ് ഡ്യൂട്ടിക്ക് മുമ്പ് ഒരു പകലും, നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഒരു പകലും ഓഫ് എന്നത് ഏതെങ്കിലും മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി/താലൂക്ക് ആശുപത്രിയില്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ; എങ്കില്‍ ഏത് സര്‍ക്കുലര്‍ പ്രകാരം എന്ന് പറയാമോ;

(സി)ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എങ്ങനെയെല്ലാമാണ് നൈറ്റ് ഡ്യൂട്ടി ക്രമീകരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

2367

സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റ്

ശ്രീ. സാജുപോള്‍

()സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീം-ഇംപേഴ്സ്മെന്റ് അനുവദിക്കുന്നതിനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

(ബി)ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി)അപേക്ഷകര്‍ക്ക് മുന്‍ഗണന അനുസരിച്ച് ആനുകൂല്യം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)മുന്‍ഗണന മറികടന്ന് സഹായം നല്‍കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ;

()ഇങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമോ?

2368

സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ ഷിഫ്റ്റ് സമ്പ്രദായം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ആരോഗ്യവകുപ്പില്‍ ഏതെല്ലാം തസ്തികയിലുള്ള ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ചെയ്യുന്നത്;

(ബി)നാളിതുവരെ G.O.(MS)84162/HLD Dt.14.11.1962 പ്രകാരം നഴ്സിംഗ് അസിസ്റന്റ് തസ്തികയില്‍ നിന്നും ഹോസ്പിറ്റല്‍ അസിസ്റന്റ് ആയി എത്ര പ്രൊമോഷന്‍ നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി)ഹോസ്പിറ്റല്‍ അസിസ്റന്റ് ഗ്രേഡ്-II, I, നഴ്സിംഗ് അസിസ്റന്റ് എന്നീ തസ്തികകള്‍ക്ക് നിലവില്‍ എത്ര ഷിഫ്റ്റ് ജോലിയാണ് നിശ്ചയിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)നിലവിലുള്ള 2008-ലെ സ്റാഫ് പാറ്റേണ്‍ അനുസരിച്ച് 12 ബെഡ്ഡിന് ഒരു സ്റാഫ് നഴ്സ് എന്നത് 10 ബെഡ്ഡിന് ഒന്ന് എന്ന് പുതുക്കി നിശ്ചയിക്കുമോ?

2369

ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ജീവനക്കാരുടെ അഭാവം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ മതിയായ ജീവനക്കാരില്ലാത്തത് മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ ഓരോ തസ്തികയിലും ഉള്ള ഒഴിവുകള്‍ എത്ര വീതമെന്നും എത്രകാലമായി ഒഴിവുകള്‍ നിലവിലുണ്ടെന്നും വ്യക്തമാക്കാമോ :

(സി)ഒഴിവുകള്‍ നികത്താതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ ?

2370

അസിസ്റന്റ് എന്റമോളജിസ്റ് നിയമനം

ശ്രീമതി കെ. കെ. ലതിക

()അസിസ്റന്റ് എന്റമോളജിസ്റ് നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പരാതികളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.