STARRED

 

QUESTIONS

 

AND

 

ANSWERS

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

 

(To read Questions  please enable  unicode-Malayalam in your system)

 

(To read answers Please CLICK on the Title of the Questions)

 

 

Answer  Provided

 

 Answer  Not Yet Provided

 

Q. No

                                                                          Questions

 *181

ഭക്ഷ്യ സംസ്ക്കരണ മേഖലയുടെ വ്യവസായ സാധ്യതകള്‍

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭക്ഷ്യ സംസ്ക്കരണ മേഖലയുടെ വ്യവസായ സാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഭക്ഷ്യ സംസ്ക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സാമ്പത്തിക സഹായത്തിനു സാധ്യതകള്‍ ഉണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഭക്ഷ്യ-സംസ്ക്കരണ മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടു കൂടി വ്യവസായ പദ്ധതികള്‍ തയ്യാറാക്കുന്നതിനും നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

* 182

ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതികള്‍

ശ്രീ. പി. . മാധവന്‍

,, വര്‍ക്കല കഹാര്‍

,, പാലോട് രവി

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദുര്‍ബല വിഭാഗങ്ങള്‍ക്കായി എന്തെല്ലാം ഭവനപദ്ധതികളാണ് കേരള സംസ്ഥാന ഹൌസിംഗ് ബോര്‍ഡ് വിഭാവനം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇത്തരം ഭവനപദ്ധതികളുടെ നടത്തിപ്പിനുള്ള തുക എങ്ങനെയാണ് സമാഹരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതികളുടെ ഗുണഭോക്തൃവിഹിതം ഇളവു ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

 *183

ഇലക്ട്രോണിക്ക് ബില്ലിംഗ് മീറ്ററുകള്‍

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

,, പി. കെ. ബഷീര്‍

,, കെ.എന്‍.. ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സഞ്ചരിച്ച ദൂരത്തിന്റെയും ചാര്‍ജിന്റെയും പേരില്‍ യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതോടനുബന്ധിച്ച് പോലീസ് വകുപ്പിലും ഗതാഗത വകുപ്പിലും പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ബില്ലിംഗ് സൌകര്യമുള്ള ഇലക്ട്രോണിക് മീറ്റര്‍ ഓട്ടോറിക്ഷകളില്‍ ഘടിപ്പിക്കുന്നതിനും ഇന്ധനച്ചെലവിന്റെയും ജീവിതച്ചെലവിന്റെയും അടിസ്ഥാനത്തില്‍ ന്യായമായ നിരക്ക് നിശ്ചയിച്ചു നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

 *184

നികുതി ചോര്‍ച്ച തടയുന്നതിനുള്ള സംവിധാനങ്ങള്‍

ശ്രീ. . എം. ആരിഫ്

,, എം. . ബേബി

'' എസ്. ശര്‍മ്മ

'' പി.റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തിന്റെ നികുതി പിരിവ് അതിന്റെ സാദ്ധ്യതകളുടെ അടിസ്ഥാനത്തില്‍ നടക്കുന്നുണ്ടോ;

(ബി)കൂടുതല്‍ ഊര്‍ജ്ജിതവും കാര്യക്ഷമവുമായ ശ്രമം നടത്തിയാല്‍ നികുതി വരുമാനം ഇനിയും വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അതിനനുസൃതമായ നടപടി സ്വീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്; വ്യക്തമാക്കാമോ;

(ഡി)സാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധന കൂടി പരിഗണിച്ചാല്‍ യഥാര്‍ത്ഥത്തില്‍ നികുതി വരുമാനം മുന്‍ വര്‍ഷത്തേതിനേക്കാള്‍ എത്ര ശതമാനം വര്‍ദ്ധിക്കേണ്ടതുണ്ടായിരുന്നു; അത് ഉണ്ടാകാതിരുന്നത് ഏതെല്ലാം കാരണങ്ങള്‍ കൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

()നികുതി ചോര്‍ച്ച തടയുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്താമോ?

 *185

- സര്‍ട്ടിഫിക്കറ്റുകള്‍

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഇ-സര്‍ട്ടിഫിക്കറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ള വകുപ്പു മേധാവികള്‍ സ്വീകരിക്കുന്നില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇ- സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രത്യേക നിര്‍ദ്ദേശം നല്‍കാന്‍ തയ്യാറാകുമോ ;

(സി)ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റുകളുടെ സാധ്യത സംബന്ധിച്ച് 2000-ലെ ഐ.ടി. നിയമത്തിലും 2010 കേരള ഐ.ടി ചട്ടങ്ങളിലും 2012-ലെ ഐ.ടി. നയത്തിലും ഉള്ള വ്യവസ്ഥകള്‍ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥമാരുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

 *186

എജ്യൂസിറ്റി

ഡോ. കെ.ടി. ജലീല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മലപ്പുറം ജില്ലയിലെ പാണക്കാട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന എജ്യൂസിറ്റി എന്ന സംരംഭത്തിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിക്കായി എത്ര ഏക്കര്‍ സ്ഥലമാണ് ഉദ്ദേശിന്നുന്നതെന്നും ഈ സ്ഥലം ഇപ്പോള്‍ ഏത് സര്‍ക്കാര്‍ സ്ഥാപനത്തിന്റെ അധീനതയിലുള്ളതാണെന്നും വ്യക്തമാക്കുമോ;

(സി)എജ്യൂസിറ്റിക്കു വേണ്ടി പ്രസ്തുത ഭൂമി വിട്ടുനല്‍കുന്നതിന് എന്ത് തുകയാണ് പാട്ടമായി നിശ്ചയിച്ചിട്ടുള്ളതെന്നും എത്ര വര്‍ഷമാണ് പാട്ടക്കാലാവധിയായി നിശ്ചയിച്ചതെന്നും വ്യക്തമാക്കാമോ;

(ഡി)എജൂസിറ്റിയുടെ മാസ്റര്‍പ്ളാനില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സംരംഭങ്ങള്‍ക്ക് എത്ര ഏക്കര്‍ വീതമാണ് ഭൂമി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്;

()സംരംഭകര്‍ക്ക് കൈമാറ്റം ചെയ്യുന്ന ഭൂമി പണയപ്പെടുത്തുന്നതിനും കൈവശാവകാശം നല്‍കുന്നതിനും വ്യവസ്ഥയുണ്ടോ;

(എഫ്)പദ്ധതി പ്രദേശത്ത് സര്‍ക്കാരിന്റെയോ മറ്റ് സര്‍ക്കാര്‍ എജന്‍സികളുടേയോ ചെലവില്‍ വൈദ്യുതിയും വെള്ളവും ലഭ്യമാക്കാന്‍ നിര്‍ദ്ദേശമുണ്ടോ;

(ജി)എജ്യൂസിറ്റിയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആരില്‍ നിന്നെല്ലാം എത്ര നിര്‍ദ്ദേശങ്ങള്‍ ഇതുവരെ ലഭ്യമായി എന്ന് വിശദമാക്കുമോ?

 *187

മോട്ടോര്‍ വാഹന റവന്യൂ സമാഹരണം

ശ്രീ. ആര്‍. സെല്‍വരാജ്

,, റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മോട്ടോര്‍ വാഹന റവന്യൂ സമാഹരണം വര്‍ദ്ധിപ്പിക്കുന്നതിന് എന്‍ഫോഴ്സ്മെന്റ് വിംഗുകളെ ശക്തിപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ?

 *188

വൈദ്യുതി വിതരണശൃംഖലയുടെ ശാക്തീകരണം

ശ്രീ.കെ. അച്ചുതന്‍

,, ബെന്നി ബഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനായി കെ.എസ്..ബി ആസൂത്രണം ചെയ്തിരിക്കുന്ന കര്‍മ്മപരിപാടികള്‍ എന്തെല്ലാം; വിശദാംശം അറിയിക്കുമോ;

(ബി)വിവിധ തരത്തിലുള്ള എത്ര സബ്സ്റേഷനുകളാണ് പ്രസ്തുത ആവശ്യത്തിലേക്കായി സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)സബ് സ്റേഷനുകളോടനുബന്ധിച്ചുളള ലൈനുകള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ?

 *189

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്

ശ്രീ. ലൂഡി ലൂയിസ്

,, വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ള പ്രശ്നങ്ങള്‍ പഠിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി നോഡല്‍ ഓഫീസറെയും കമ്മീഷണറേയും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇവയുടെ ചുമതലകളും കര്‍ത്തവ്യങ്ങളും എന്തൊക്കെയാണ്; വിശദമാക്കുമോ;

(ഡി)ഈ രംഗത്തുള്ള സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്?

 *190

സഹകരണമേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിലപാടുകള്‍

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, . പി. ജയരാജന്‍

,, ജി. സുധാകരന്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സഹകരണമേഖലയെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ്വ് ബാങ്കിന്റെയും നിലപാടുകള്‍ തിരുത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഇപ്പോള്‍ സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് പ്രതികൂലമായി തീര്‍ന്നിട്ടുള്ള നിലപാടുകള്‍ എന്തെല്ലാമാണെന്നാണ് കരുതുന്നത്;

(സി)കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും പ്രസ്തുത നിലപാടുകള്‍ സ്വീകരിക്കുന്നതിന് മുമ്പായി, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം അറിയിക്കുകയും ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

 *191

പാരമ്പര്യേതര ഈര്‍ജ്ജ സ്രോതസ്സുകള്‍

ശ്രീ. സി. മമ്മൂട്ടി

'' എം. ഉമ്മര്‍

'' കെ. മുഹമ്മദുണ്ണി ഹാജി

'' കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന വൈദ്യുതി ബോര്‍ഡ് വൈദ്യുതോല്‍പാദനത്തിന് ഏതൊക്കെ സ്രോതസ്സുകളെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സ്രോതസ്സുകളില്‍ നിന്നുള്ള ഉല്‍പാദനവും വിതരണവും തമ്മിലുള്ള അന്തരം എത്രയാണ്;

(സി)വൈദ്യുതി കമ്മി പരിഹരിക്കുന്നതിലേയ്ക്കായി എവിടെ നിന്നാണ് വൈദ്യുതി ലഭ്യമാക്കുന്നത് എന്ന് വ്യക്തമാക്കുമോ?

 *192

പുതിയ വ്യവസായ സ്ഥാപനങ്ങള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ;

(ബി)കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനും വ്യാവസായിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ?

 *193

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനം

ശ്രീ.ജോസഫ് വാഴക്കല്‍

,, വി.ഡി.സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,,സി.പി.മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തെ സമ്പുര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)എന്തെല്ലാം ലക്ഷ്യങ്ങളാണ് ഇതിലൂടെ കൈവരിക്കാനുദ്ദേശിക്കുന്നത്;

(സി)ആരുടെ നേതൃത്വത്തിലാണ് പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നത്;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

 *194

കെ.എസ്.ആര്‍.ടി.സി. യ്ക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യൂ റ്റി. തോമസ്

,, സി. കെ. നാണു

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മറ്റു സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ വികേന്ദ്രീകൃതമായി സബ്സിഡിയോടു കൂടിയ നിരക്കില്‍ ഡീസല്‍ ശേഖരിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടും കെ.എസ്.ആര്‍.ടി.സി അത്തരം നടപടിയിലേക്ക് പോകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)വിപണിയിലെ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഡീസല്‍ വാങ്ങുമ്പോള്‍ കെ.എസ്.ആര്‍.റ്റി.സി യ്ക്ക് എത്ര രൂപ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഇല്ലാത്ത നിരക്കിലും സ്വകാര്യ ബസുടമകള്‍ അടക്കമുള്ളവര്‍ക്ക് സബ്സിഡിയോടു കൂടിയ കുറഞ്ഞ നിരക്കിലും ഡീസല്‍ നല്‍കുവാനുള്ള കേന്ദ്ര നയത്തോടു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ;

()എങ്കില്‍ ആയതിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?

 *195

കേന്ദ്ര ചിട്ടി നിയമം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

,, റ്റി.. അഹമ്മദ് കബീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, എന്‍. ഷംസുദ്ദീന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര ചിട്ടി നിയമം നിലവില്‍ വന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന് ചിട്ടി ഇതര ബിസിനസ് നടത്താന്‍ നിയമതടസ്സം നേരിടുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രശ്ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ;

(സി)ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണമെന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)കെ.എസ്.എഫ്.ഇ യുടെ കീഴില്‍ സബ്സിഡിയറി കമ്പനി രൂപീകരിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

 *196

കായംകുളം താപനിലയത്തിന്റെ വിപുലീകരണം

ശ്രീ. . പ്രദീപ്കുമാര്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, സി. കെ. സദാശിവന്‍

,, കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കായംകുളം താപനിലയത്തില്‍ നിന്ന് ഇപ്പോള്‍ എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്; പ്രസ്തുത വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നതിന് യൂണിറ്റിന് എത്ര രൂപ ചെലവ് വരുന്നുണ്ട്;

(ബി)കായംകുളം താപനിലയത്തിന്റെ വിപുലീകരണത്തിലൂടെ പ്രവൃത്തികൊണ്ട് എത്ര മെഗാവാട്ടിലേക്കാണ് ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ആര്‍.എല്‍.എന്‍.ജി. ഉപയോഗിക്കുമ്പോള്‍ യൂണിറ്റിന് എത്ര രൂപ ചെലവ് പ്രതീക്ഷിക്കുന്നു; പ്രസ്തുത പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)പ്രതീക്ഷിച്ച നിലയില്‍ കായംകുളം താപനിലയത്തിന്റെ വിപുലീകരണം നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുളള കാരണം വിശദമാക്കുമോ;

()പ്രസ്തുത പദ്ധതിയിലേക്കുളള ഗ്യാസ് പൈപ്പ്ലൈന്‍ നിര്‍മ്മാണം തടസ്സപ്പെട്ടുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)പദ്ധതി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

 *197

കെ.എസ്.ആര്‍.ടി.സി.യിലെ ജി.പി.എസ്. സംവിധാനം

ശ്രീ. പി. തിലോത്തമന്‍

,, . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.ആര്‍.ടി.സി.യില്‍ ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റം ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത സംവിധാനത്തിന്റെ പ്രത്യേകതയും നേട്ടവും എന്തെല്ലാമാണെന്ന്

വ്യക്തമാക്കുമോ;

(ബി)ഇതിനായി എന്തു തുക ചെലവാകുമെന്ന് വ്യക്തമാക്കുമോ?

 *198

'ആശ്വാസ് പദ്ധതി-2012

ശ്രീ. റ്റി.എന്‍.പ്രതാപന്‍

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വി.ഡി.സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()'ആശ്വാസ് പദ്ധതി-2012ഭന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)സഹകരണ സംഘങ്ങളില്‍നിന്ന് വായ്പ എടുത്തവര്‍ക്ക് എന്തെല്ലാം ആശ്വാസങ്ങളാണ് പദ്ധതി വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര കോടി രൂപയുടെ ഇളവുകള്‍ നല്‍കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

 *199

നൈപുണ്യവികസന വായ്പ പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.എഫ്.. നൈപുണ്യ വികസന വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

 *200

അണക്കെട്ടുകളുടെ സുരക്ഷ

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, . കെ. ബാലന്‍

,, കെ. സുരേഷ് കുറുപ്പ്

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജലവൈദ്യുത പദ്ധതികളുടെ ഭാഗമായുളള അണക്കെട്ടുകളുടെ റിഹാബിലിറ്റേഷന്‍ & ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)അണക്കെട്ടുകളുടെ സുരക്ഷാപദ്ധതിക്ക് ലോകബാങ്ക് സഹായം ലഭിക്കുന്നുണ്ടോ;

(സി)പ്രസ്തുത ആവശ്യത്തിലേക്കായി നടപ്പുവര്‍ഷം എത്ര തുക ചെലവഴിക്കുകയുണ്ടായി; അര്‍ഹതയുണ്ടായിരുന്ന തുക എത്രയെന്നറിയിക്കുമോ;

(ഡി)സംസ്ഥാനബജറ്റില്‍ ഇതിനായി വകയിരുത്തിയിരുന്ന തുക എത്ര കോടിയായിരുന്നു; ആയതില്‍ ചെലവഴിക്കപ്പെട്ടതെത്ര; വിശദവിവരം നല്‍കുമോ;

()ഈ വര്‍ഷം ഏതെല്ലാം അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി എന്തെല്ലാം പ്രവൃത്തികള്‍ നടത്തി; പ്രസ്തുത പ്രവൃത്തികള്‍ക്കായി ആകെ ചെലവായ തുക എത്രയെന്നറിയിക്കുമോ;

(എഫ്)സുരക്ഷാപരിശോധന ആവശ്യമായ അണക്കെട്ടുകള്‍ ഏതൊക്കെയാണെന്നറിയിക്കുമോ?

 *201

വാഹനങ്ങള്‍ക്ക് ഹരിത സെസ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, വി.എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഹരിതസെസ് ചുമത്തണമെന്ന് ഇ.ശ്രീധരന്‍ അദ്ധ്യക്ഷനായുള്ള ആസൂത്രണബോര്‍ഡ് ഉപസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി)ഈ സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത ശുപാര്‍ശകളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

 *202

സൌരോര്‍ജ്ജ പാനലുകളുടെ ഉല്പാദനശേഷി

ശ്രീ. കെ. എം. ഷാജി

,, സി. മമ്മൂട്ടി

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സൌരോര്‍ജ്ജ പാനലുകളുടെ ഊര്‍ജ്ജോല്പാദനശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ എവിടെയെങ്കിലും നടക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദവിവരം നല്കുമോ ;

(ബി)പ്രസ്തുത വിഷയത്തില്‍ മറ്റേതെങ്കിലും രാജ്യം കൂടുതല്‍ കാര്യക്ഷമമായ ടെക്നോളജി വികസിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കുമോ ?

 *203

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുളള വൈദ്യുത പദ്ധതികള്‍

ശ്രീ. ബി. ഡി. ദേവസ്സി

,, . കെ. ബാലന്‍

,, ബാബു. എം. പാലിശ്ശേരി

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഏതെല്ലാം വൈദ്യൂത പദ്ധതികള്‍ക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളത് എന്നറിയിക്കുമോ;

(ബി)പ്രസ്തുത അനുമതിക്കുവേണ്ടി അപേക്ഷിച്ചവയില്‍ താപവൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ;

(സി)പ്രസ്തുത പദ്ധതികള്‍ ഓരോന്നിനും അനുമതി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നതിന് എന്തൊക്കെ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

 *204

വ്യവസായ ആവശ്യത്തിനായി അനുവദിച്ച ഭൂമി

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. സി. കെ. സദാശിവന്‍

,, പുരുഷന്‍ കടലുണ്ടി

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വ്യവസായ ആവശ്യത്തിനായി അനുവദിച്ച ഭൂമിയില്‍ നിശ്ചിത കാലാവധിക്കു ശേഷവും വ്യവസായം തുടങ്ങാത്തവരില്‍ നിന്നും ഭൂമി തിരിച്ചെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുന്നതിന് ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച മന്ത്രിസഭ തീരുമാനമനുസരിച്ച് പുറപ്പെടുവിച്ച ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു;

(സി)ഉത്തരവിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കുമോ;

(ഡി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയെന്നും ഈ സ്ഥാപനങ്ങള്‍ക്കെതിരായി ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;

()നിശ്ചിത കാലാവധിക്കുശേഷം ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ഉത്തരവിറക്കുന്നതിനും ഭൂമി സര്‍ക്കാരിന്റെ ലാന്റ് ബാങ്കില്‍ നിക്ഷേപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ?

 *205

പദ്ധതി വിനിയോഗം

പ്രൊഫ.സി. രവീന്ദ്രനാഥ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കൂട്ടത്തോടെ പദ്ധതി തുക ചെലവഴിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)യഥാസമയം പദ്ധതി നിര്‍വഹിക്കാന്‍ കഴിയാതെ പോയ സാഹചര്യം എന്തായിരുന്നു;

(സി)നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയായി എത്ര ശതമാനം തുക ചെലവഴിച്ചുവെന്നും, അവശേഷിക്കുന്ന കാലയളവില്‍ എത്ര ശതമാനം കൂടി വിനിയോഗിക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ;

(ഡി)തദ്ദേശസ്ഥാപനങ്ങള്‍ക്ക് പഞ്ചവത്സരപദ്ധതി ഏര്‍പ്പെടുത്തിയാല്‍ പദ്ധതി വിഹിതം കൂടുമെന്ന വിലയിരുത്തല്‍ നടത്തിയിരുന്നോ;

()എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടോ;

(എഫ്)പദ്ധതി തുക ചെലവഴിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന സി ആന്റ് എ.ജി.യുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ജി)സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ചെലവഴിക്കേണ്ട പദ്ധതി പണത്തിന് എന്തെങ്കിലും വ്യവസ്ഥ കൊണ്ടുവന്നിരുന്നോ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം എത്രത്തോളം പ്രാവര്‍ത്തികമാക്കിയെന്ന് വസ്തുതതകളിലൂടെ വ്യക്തമാക്കുമോ ?

 *206

അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേയ്ക്കായി കെ.റ്റി.ഡി.എഫ്.സി. ലോണ്‍

ശ്രീ. സണ്ണി ജോസഫ്

,, പാലോട് രവി

,, പി. . മാധവന്‍

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേയ്ക്കായി വായ്പ നല്‍കുന്നതിനു പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതികളുമായി സഹകരിക്കുന്ന തെന്നു വിശദമാക്കുമോ;

(ഡി)ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?

 *207

ഗ്രാമങ്ങളില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍

ശ്രീ. വി.പി.സജീന്ദ്രന്‍

,, കെ.മുരളീധരന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഹൌസിംഗ് ബോര്‍ഡിന്റെ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്ന പദ്ധതി ഗ്രാമങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

വിശദാംശം എന്തെല്ലാം?

* 208

അനുബന്ധമേഖലയുടെ ശാക്തീകരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുമേഖലാസ്ഥാപനങ്ങള്‍ ആശ്രയിക്കുന്ന അനുബന്ധമേഖലയെ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണു തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതിനായി പ്രത്യേകപദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പുത്തന്‍ അനുബന്ധവ്യവസായ യൂണിറ്റുകള്‍ക്കുള്ള ധനസഹായത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്?

 *209

പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനു നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന് പദ്ധതികളുടെ ഭരണാനുമതി കാലതാമസം കൂടാതെ നല്‍കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി)ഇത്തരം വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

 *210

നിയമങ്ങളെക്കുറിച്ച് സാധാരണക്കാരില്‍ അവബോധമുണ്ടാക്കാന്‍നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

,, പി.കെ. ബഷീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍.. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നിയമങ്ങളെക്കുറിച്ച് വിശിഷ്യ സാമൂഹ്യ അച്ചടക്കം സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് സാധാരണക്കാരില്‍ അവബോധമുണ്ടാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി)നിയമങ്ങള്‍ സാമൂഹ്യ നന്മയ്ക്കുവേണ്ടിയാണെന്ന് സാധാരണക്കാരെ ബോദ്ധ്യപ്പെടുത്താനും, അവര്‍ക്ക് നിയമങ്ങള്‍ കൂടുതല്‍ പരിചിതമാക്കാനും നിലവിലെ നിയമങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവും ആക്കേണ്ടതിന്റെ ആവശ്യകതപരിശോധിച്ചിട്ടുണ്ടോ;

(സി)സാധ്യമാവുന്നിടത്തോളം നിയമങ്ങള്‍ ലളിതമായി മലയാളത്തില്‍ തയ്യാറാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുമോ?

<<back

 

 

                                                                                                                     

 

 

 

 

 

 

 

 

 

 

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.