STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*61

സീ പ്ളെയിന്‍ സര്‍വ്വീസ് പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സീ പ്ളെയിന്‍ സര്‍വ്വീസ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)പ്രസ്തുതപദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ;

(സി)ഏതെല്ലാം വിനോദസഞ്ചാരകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്;

(ഡി)ഏതെല്ലാം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി പ്രകാരം സര്‍വ്വീസുകള്‍ നടത്തുന്നത്;

()വിനോദസഞ്ചാരവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതി ഉള്‍നാടന്‍ ഗതാഗതമേഖലയ്ക്ക് എത്രമാത്രം ഉണര്‍വു നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?

*62

മഴവെള്ള സംഭരണത്തിനും ഭൂജലപരിപോഷണത്തിനുമുള്ള പദ്ധതികള്‍

ശ്രീ. പി. . മാധവന്‍

,, കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()മഴവെള്ള സംഭരണത്തിനും ഭൂജലപരിപോഷണത്തിനുമായി പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നതെന്നറിയിക്കുമോ;

(ഡി)എന്തെല്ലാം സഹായങ്ങളാണ് പ്രസ്തുത പദ്ധതിക്ക് ലഭ്യമാകുന്നതെന്നറിയിക്കുമോ;

()പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

*63

ശുദ്ധജലവിതരണ-ജലസേചന പദ്ധതികള്‍ക്കായി നീക്കിവെച്ച തുക

ശ്രീ. വി. ചെന്താമരാക്ഷന്‍

,, ജി. സുധാകരന്‍

,, . പ്രദീപ്കുമാര്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()പദ്ധതി കാലയളവ് പിന്നിടാറായിട്ടും ശുദ്ധജല വിതരണത്തിനായി അനുവദിച്ച തുകയുടെ 43.5 ശതമാനവും, ജലസേചനത്തിനായി അനുവദിച്ച തുകയുടെ 42.5 ശതമാനവും മാത്രം വിനിയോഗിക്കാനിടയായതിന്റെ സാഹചര്യം വിശദമാക്കുമോ;

(ബി)പദ്ധതി വിഹിതമായി ശുദ്ധജലവിതരണത്തിന് നീക്കിവെച്ച തുകയുടെ 37 ശതമാനവും ജലസേചനത്തിനായി നീക്കിവെച്ച തുകയുടെ 27 ശതമാനവും മാത്രം ചെലവഴിച്ചത് എന്തകൊണ്ടെന്നറിയിക്കുമോ;

(സി)2011-12-ലെ ബജറ്റില്‍ ജലസേചനത്തിനായി നീക്കിവെച്ചതിന്റെ 62 ശതമാനവും ശുദ്ധജല വിതരണത്തിനായി നീക്കിവച്ച തുകയുടെ 38 ശതമാനവും വിനിയോഗിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

*64

അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് ഗുലാത്തി ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനം

ശ്രീ. സി. കൃഷ്ണന്‍

,, എളമരം കരീം

,, എം. ഹംസ

,, കെ.കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് ഗുലാത്തി ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്; ഇതിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാട് അറിയിക്കാമോ;

(ബി)ഇവരുടെ തൊഴില്‍-ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)ഇതിനായി എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയെന്നും ഓരോന്നിനും ചെലവഴിച്ച തുകയെത്രയെന്നും വ്യക്തമാക്കുമോ ?

*65

'മാനസികാരോഗ്യനയം'

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()മാനസികാരോഗ്യ നയം ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്കുമോ;

(ബി)സര്‍ക്കാര്‍/സര്‍ക്കാരിതര മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ നിലവിലുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ;

(സി)സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദാംശം നല്കാമോ;

(ഡി)പ്രാകൃത ചികിത്സാമുറകള്‍ ഇപ്പോഴും മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ തുടര്‍ന്നുവരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതില്ലാതാക്കാന്‍ നടപടി സ്വീകരിക്കുമോ?

*66

ക്ഷേമ പെന്‍ഷനുകളുടെ വിതരണം

ശ്രീ. സി. കെ. നാണു

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()തൊഴിലാളികള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിവിധ ക്ഷേമ പെന്‍ഷനുകള്‍ എത്ര മാസങ്ങളായി കുടിശ്ശികയായിട്ടുണ്ടെന്നുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

*67

കേരള വാട്ടര്‍ അതോറിറ്റിയുടെ പ്ളാന്റുകളില്‍ നിന്ന് കുടിവെള്ളം വില്പന

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

,, . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()കേരള വാട്ടര്‍ അതോറിറ്റിയുടെ പ്ളാന്റുകളില്‍ നിന്ന് കുടിവെള്ളം വില്പന നടത്തുന്നുണ്ടോ ; എങ്കില്‍ ഒരു ടാങ്കര്‍ ലോറി കുടിവെള്ളത്തിന് എന്തു തുകയാണ് ഈടാക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)അരുവിക്കരയിലെ വാട്ടര്‍ അതോറിറ്റി പ്ളാന്റില്‍ നിന്ന് കുടിവെള്ളം വാങ്ങുന്ന സ്വകാര്യ ടാങ്കര്‍ ലോറി ഉടമകള്‍ കൂടിയ വിലയ്ക്ക് കുടിവെള്ളം മറിച്ചു വില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)സ്വകാര്യ ടാങ്കര്‍ ലോറി ഉടമകള്‍ എന്ത് ആവശ്യത്തിനാണ് പ്ളാന്റില്‍ നിന്ന് കുടിവെള്ളം വാങ്ങുന്നതെന്ന് അതോറിറ്റിയെ ബോദ്ധ്യപ്പെടുത്താറുണ്ടോ ;

(ഡി)സ്വകാര്യ ടാങ്കര്‍ ഉടമകള്‍ക്ക് വില്പന നടത്തുന്നതിനായി കുടിവെള്ളം വില്ക്കാന്‍ വാട്ടര്‍ അതോറിറ്റിയില്‍ വ്യവസ്ഥയുണ്ടോ ;

()സ്വകാര്യ ടാങ്കറുകള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(എഫ്)കുടിവെള്ള വിതരണം നടത്തുന്നതിന് സ്വകാര്യ ടാങ്കറുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ ; എങ്കില്‍ എത്ര സ്വകാര്യ ടാങ്കറുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന്

വ്യക്തമാക്കുമോ ; പ്രസ്തുത വ്യവസ്ഥകള്‍ എന്തെല്ലാമെന്നറിയിക്കുമോ ;

(ജി)അംഗീകാരമില്ലാതെയും ഗുണനിലവാരമില്ലാതെയും കുടിവെള്ളം ടാങ്കറുകളില്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ ?

*68

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍

ശ്രീ. സാജു പോള്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, . എം. ആരിഫ്

,, റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മരുന്നു വാങ്ങുമ്പോള്‍ മരുന്നു കമ്പനികള്‍ ഗുണനിലവാരം തെളിയിക്കാനായി അനലിറ്റിക്കല്‍ ലബോറട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന നിലവിലുണ്ടോ ; ഇല്ലെങ്കില്‍ നല്‍കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ എന്തു മാര്‍ഗ്ഗമാണ് അവലംബിച്ചിരിക്കുന്നത് ;

(ബി)കോര്‍പ്പറേഷന്‍ മരുന്നുകള്‍ ലബോറട്ടറികളില്‍ അയച്ചു പരിശോധന നടത്തിയ ശേഷമാണോ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നത് ;

(സി)കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്ത മരുന്നുകളില്‍ 18 ശതമാനത്തിലധികം ഗുണനിലവാരമില്ലാതായതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

(ഡി)ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

*69

പട്ടികവര്‍ഗ്ഗക്ഷേമത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. ആര്‍. രാജേഷ്

,, . കെ. ബാലന്‍

,, സി. കെ. സദാശിവന്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി ആവിഷ്കരിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെയുളള പദ്ധതികള്‍ ലക്ഷ്യം നേടാനാകാതെ പോയതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ബി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെ ഒരോ പദ്ധതിയുടെയും നിലവിലെ അവസ്ഥ അറിയിക്കാമോ;

(സി)പദ്ധതിയേതര വിഹിതത്തില്‍ പകുതിപോലും ചെലവിടാന്‍ കഴിയാതിരുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?\

*70

ഗാര്‍ഹിക തൊഴിലാളികളുടെ ജീവിത നിലവാരം

ശ്രീ. പി.ബി.അബ്ദുള്‍ റസാക്

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം.ഉമ്മര്‍

,, കെ.എം.ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുള്ള ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച കണക്കെടുപ്പു നടത്തിയിട്ടുണ്ടോ;എങ്കില്‍ വിശദമാക്കുമോ;

(ബി)ഗാര്‍ഹിക തൊഴിലാളികളുടെ ജീവിത നിലവാരം, വേതനം,വിശ്രമം എന്നിവയെ സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ;

(സി)അതിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ എന്തെല്ലാമാണ്; അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*71

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍

ശ്രീ. പി. കെ. ബഷീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുളള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)അവശ്യ മരുന്നുകള്‍ വിലകുറച്ച് രോഗികള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)സ്ഥിരം രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ പലതും, കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ അതു പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

*72

മാനസിക രോഗ ചികില്‍സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ നിയമിക്കുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

'' സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ മാനസിക രോഗ ചികില്‍സാ കേന്ദ്രങ്ങളിലെ അന്തേവാസികളുടെ മാനസിക ആരോഗ്യ നിലവാരം പരിശോധിക്കുന്നതിന് വിദഗ്ദ്ധരടങ്ങിയ ഒരു സമിതിയെ നിയോഗിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(ബി)മാനസികാരോഗ്യമുള്ളവരെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി മാനസിക രോഗികളെന്ന വ്യാജേന ചികില്‍സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാറുണ്ടെന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(സി)മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടരെ സന്ദര്‍ശിച്ച് സാമാന്യ നീതി നിഷേധിക്കപ്പെടുകയും സ്വതന്ത്ര ജീവിതത്തിനുള്ള അവസരം നഷ്ടപ്പെടുന്ന ഇത്തരക്കാരെ കണ്ടെത്തി മോചിപ്പിക്കുന്നതിനുവേണ്ടി, സാമൂഹ്യ, നിയമ മാനസികാരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

*73

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്ന പരിഹാരത്തിനായി രൂപീകരിച്ച സെല്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി രൂപീകരിച്ച സെല്ലിന്റെ ഘടനയും അധികാരങ്ങളും അറിയിക്കുമോ;

(ബി)സെല്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;

(സി)അടിസ്ഥാന സൌകര്യ വികസനത്തിനായി എന്തൊക്കെ പ്രത്യേക പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും അതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എന്തു തുക ചെലവഴിച്ചെന്നും അറിയിക്കാമോ?

*74

ബാലവേല നിരോധനം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ബാലവേലയ്ക്കായി കൊണ്ടു വരുന്ന സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)അന്യസംസ്ഥാന കുട്ടികളെ കേരളത്തിലേയ്ക്ക് കടത്താന്‍ ഇടയാക്കുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)മലയോര മേഖലയില്‍ നിന്നുള്ള പെണ്‍കുട്ടികളെ അടിമപ്പണിയ്ക്കായി അന്യസംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത്തരം പ്രവണതകള്‍ ഇപ്പോഴും തുടരുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിക്കുകയും, പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമോയെന്ന് വ്യക്തമാക്കുമോ?

*75

ഇലക്ട്രോണിക് ഹെല്‍ത്ത് റിക്കാര്‍ഡ്

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, കെ. രാജു

,, ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ഇലക്ട്രോണിക് ഹെല്‍ത്ത് റിക്കാര്‍ഡ് വികസിപ്പിച്ചെടുക്കുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ , എങ്കില്‍ വിശദമാക്കുമോ;

(ബി)ഈ പദ്ധതിക്കായി കേന്ദ്ര സഹായം ലഭിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ എത്ര;

(സി)ഇത്തരത്തില്‍ ഇലക്ട്രോണിക് ഹെല്‍ത്ത് റിക്കാര്‍ഡ് വികസിപ്പിച്ചെടുക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

*76

അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതി

ശ്രീ. മാത്യൂ റ്റി.തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി.കെ.നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തില്‍ പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി 2010-ല്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)എത്ര അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ പണിയെടുക്കുന്നത്;

(സി)പ്രസ്തുത ക്ഷേമപദ്ധതിയില്‍ ഇതിനകം എത്ര തൊഴിലാളികളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്;

(ഡി)സംസ്ഥാനത്തുള്ള മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളെയും രജിസ്റര്‍ ചെയ്യിക്കുന്നതിനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കുമോ?

*77

തിരുവനന്തപുരം നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന ശുദ്ധജല വിതരണ തടസ്സം

ശ്രീ. വി. ശിവന്‍കുട്ടി

,, എം. . ബേബി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തിരുവനന്തപുരം നഗരത്തില്‍ അടിക്കടി ശുദ്ധജല വിതരണ പൈപ്പുകള്‍ പൊട്ടുന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത അന്വേഷണത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത അവസരങ്ങളില്‍ ജലവിതരണം പുനഃസ്ഥാപിക്കുന്നതിലുണ്ടായ കാലതാമസത്തിനു കാരണം ജലഅതോറിറ്റിയുടെ വീഴ്ചയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തൊക്കെ അടിയന്തിര നടപടികളാണ് സ്വീകരിച്ചതെന്ന് വീശദമാക്കുമോ;

(സി)പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച ബദല്‍ സംവിധാനങ്ങള്‍ എന്തൊക്കെയായിരുന്നെന്ന് വിശദമാക്കുമോ; ആയതിനായി എന്തു തുക ചെലവായി എന്നറിയിക്കുമോ?

*78

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. കെ. വി.വിജയദാസ്

,, രാജു എബ്രഹാം

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ക്ക് ഏകീകൃത രൂപം നല്‍കാന്‍ തയ്യാറാകുമോ ;

(ബി)ഇതിനായി സമഗ്ര നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നോ ; എങ്കില്‍ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കുമോ ;

(സി)നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുന്നതിനായി രൂപീകരിച്ച സമിതി എന്തെങ്കിലും തീരുമാനത്തിലെത്തിയിട്ടുണ്ടോ ;

(ഡി)വിവിധ പ്രദേശങ്ങളിലെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മധ്യസ്ഥതയില്‍ ആശുപത്രി മാനേജ്മെന്റുകള്‍ ഏര്‍പ്പെട്ട കരാറുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ ?

*79

സര്‍ക്കാരാശുപത്രികളിലെ ലാബ്, സ്കാന്‍ സൌകര്യങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

,, കെ. കെ. നാരായണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മെഡിക്കല്‍ കോളേജുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളുടെയും സ്കാന്‍ സെന്ററുകളുടെയും അപര്യാപ്തത മുതലെടുത്ത് ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് താല്പര്യമുള്ള ലാബുകളിലും സ്കാന്‍ സെന്ററുകളിലും രോഗികളെ അയച്ച് കമ്മിഷന്‍ പറ്റുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതൊഴിവാക്കാനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)സര്‍ക്കാരാശുപത്രികളിലെ ലാബ്, സ്കാന്‍ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി ഉണ്ടോ ; വിശദമാക്കാമോ ;

(സി)നിലവാരമുള്ള ലാബുകളുമായും സ്കാന്‍ സെന്ററുകളുമായും കരാറിലേര്‍പ്പെട്ട് രോഗികള്‍ക്ക് കമ്മിഷന്‍ ഒഴിവാക്കി മിതമായ നിരക്കില്‍ സൌകര്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*80

പ്ളാച്ചിമട ട്രിബ്യൂണല്‍ ബില്ലിന്റെ നിലവിലുള്ള സ്ഥിതി

ശ്രീ. എം. ചന്ദ്രന്‍

,, . കെ. ബാലന്‍

,, എം. ഹംസ

,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()2011 ഫെബ്രുവരിയില്‍ നിയമസഭ പാസ്സാക്കിയ 2011-ലെ പ്ളാച്ചിമട ട്രിബ്യൂണല്‍ കൊക്കോകോള വിക്ടിംസ് റിലീഫ് ആന്റ് കോമ്പന്‍സേഷന്‍ ക്ളെയിംസ് ബില്ലിന്റെ നിലവിലുള്ള സ്ഥിതി എന്തെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ബില്ലിന് കേന്ദ്രാനുമതി ലഭിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ രേഖകള്‍ ലഭ്യമാക്കുമോ;

(സി)കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിശദീകരണം ആരാഞ്ഞിരുന്നോ; എങ്കില്‍ ആയതിന് നല്‍കിയ മറുപടി എന്തായിരുന്നു; ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുക്കാനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*81

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള പഠനം

ശ്രീ. എസ്. രാജേന്ദ്രന്‍

,, എം.. ബേബി

,, കെ.കെ. ജയചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള പഠനം അട്ടിമറിക്കാന്‍ തമിഴ്നാട് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാതപഠനത്തിനായി കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്തെന്ന് അറിയിക്കുമോ;

(സി)പ്രസ്തുത അനുമതി ലഭ്യമാക്കുന്നതു ത്വരിതപ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;

(ഡി)ആയതിനായി സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

()പ്രസ്തുത അണക്കെട്ടിനായി സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അനുമതി എന്നാണ് ലഭിച്ചത്; അനുമതി വൈകാനുള്ള കാരണം അറിയിക്കുമോ ?

*82

പുതുതായി ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പുതുതായി ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടം വരെയായി എന്ന് വ്യക്തമാക്കാമോ;

(ബി)പുതുതായി ആരംഭിക്കുന്നതുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും രണ്ട് വീതം സ്പെഷ്യാലിറ്റി സംവിധാനവും റിസര്‍ച്ചിന് ആവശ്യമായ സൌകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ, വിശദാംശം ലഭ്യമാക്കുമോ?

*83

സ്കൂള്‍ പാചക തൊഴിലാളികള്‍

ശ്രീ. സി.കെ. സദാശിവന്‍

,, പി.റ്റി.. റഹീം

,, സാജു പോള്‍

ശ്രീമതി കെ.കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂള്‍ പാചകത്തൊഴിലാളികളുടെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇരുന്നൂറ്റിയമ്പതു വിദ്യാര്‍ത്ഥികള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ പാചകക്കാരെ നിയമിക്കാന്‍ നടപടി എടുക്കുമോ;

(സി)ഇവര്‍ക്ക് ന്യായമായ വേതനം നല്‍കാനും ക്ഷേമനിധി രൂപീകരിച്ച് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും നടപടി സ്വീകരിക്കുമോ?

*84

സേഫ് തിരുവനന്തപുരം പദ്ധതി

ശ്രീ. ബി. സത്യന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സേഫ് തിരുവനന്തപുരം പദ്ധതിയുടെ ഭാഗമായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ; ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യവകുപ്പ് സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)ജില്ലയില്‍ എത്ര വ്യാജ ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്തു വന്നതായാണ് കണ്ടെത്തിയത്; ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ ;

(സി)സമാനമായ പരിശോധനകള്‍ സംസ്ഥാനത്തൊട്ടാകെ നടത്തിയിരുന്നോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ ?

*85

നവജാതശിശുക്കള്‍ക്ക് ജനിതക രോഗ സ്കാനിംഗ്

ശ്രീ. വി. റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

,, . റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നവജാതശിശുക്കള്‍ക്ക് ജനിതക രോഗ സ്കാനിംഗ് നടത്താന്‍ തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഇതില്‍ നവജാത ശിശുക്കളില്‍ ജന്മനാ ഉണ്ടാകുന്ന രോഗങ്ങള്‍ കണ്ടുപിടിക്കുവാനും അവയ്ക്ക് പരിഹാരം കാണുവാനും എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് ; വിശദമാക്കുമോ ;

(ഡി)ഏതൊക്കെ ആശുപത്രികളിലാണ് ഇതിനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

*86

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ജെയിംസ് മാത്യു

'' കെ.വി. അബ്ദുള്‍ ഖാദര്‍

'' . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പലതവണ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യേണ്ടിവന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

(ബി)2013 മാര്‍ച്ച് 1-ാം തീയതി മുതല്‍ പണിമുടക്കിയ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യം എന്തായിരുന്നു;

(സി)സമരം ഒത്തുതീര്‍പ്പാക്കാന്‍ എന്തൊക്കെ വ്യവസ്ഥകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്;

(ഡി)സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ എന്തെല്ലാമായിരുന്നു; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; സര്‍ക്കാര്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു?

*87

സ്വകാര്യ ആശുപത്രികളിലെ ഫാര്‍മസികള്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. . പി. ജയരാജന്‍

,, പി.റ്റി.. റഹീം

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്വകാര്യ ആശുപത്രികളിലെ ഫാര്‍മസികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാറുണ്ടോ;

(ബി)ഇവ ആശുപത്രികളുടെ അമിതലാഭം വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപാധിയാണെന്നു മനസ്സിലാക്കിയിട്ടുണ്ടോ;

(സി)ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ ഇവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച്, വില്ക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താറുണ്ടോ;

(ഡി)രോഗികള്‍ക്ക് പ്രത്യേകിച്ച് കിടത്തി ചികിത്സ നല്‍കുന്നവര്‍ക്ക് അമിത വിലയ്ക്കാണു മരുന്നു വില്ക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ ?

*88

ഡാം റിഹാബിലിറ്റേഷന്‍ ഇംപ്രൂവ്മെന്റ് പ്രോജക്ട്

ശ്രീ. . ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഡാം റിഹാബിലിറ്റേഷന്‍ ഇംപ്രൂവ്മെന്റ് പ്രോജക്ട് അനുസരിച്ച് കേരളത്തിലെ ജല സംഭരണികളുടെ നവീകരണത്തിന്നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ജല സംഭരണികളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുന്നതു സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ;

(സി)എത്ര കാലയളവിനുളളില്‍ പ്രസ്തുത ഡാമുകളുടെ നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

*89

സ്വയംപര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പട്ടികജാതി സങ്കേതങ്ങളെ സ്വയം പര്യാപ്തമാക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്;

(ഡി)പദ്ധതി നടത്തിപ്പിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

*90

ശുദ്ധജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് ഒഴിവാക്കാന്‍ നടപടി

ശ്രീ.എസ്. ശര്‍മ്മ

ഡോ. തോമസ് ഐസക്

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജലവിതരണ പൈപ്പുകള്‍ ഇടയ്ക്കിടെ പൊട്ടുന്നതും അതുവഴി ജലം പാഴാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലും അടിക്കടി ശുദ്ധജല വിതരണ പൈപ്പുകള്‍ പൊട്ടുന്നത് പരിഹരിക്കുന്നതിനായി ഡി.ഐ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതിയുടെ പുരോഗതി അറിയിക്കുമോ; ആയതിനായി എത്ര തുക ഇതുവരെ ചെലവഴിച്ചുവെന്നറിയിക്കുമോ;

(ഡി)പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ച് എന്നത്തേക്ക് ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനാവുമെന്ന് അറിയിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.