STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*301

ദേശീയപാതയോരങ്ങളിലുള്ള ഭൂമി ഉപയുക്തമാക്കുന്നതിന് നടപടി

ശ്രീ. സി. കെ. സദാശിവന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, സി. കൃഷ്ണന്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദേശീയപാതയോരങ്ങളില്‍ റോഡു വികസനാവശ്യങ്ങള്‍ കഴിച്ചുള്ള ഭൂമി മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഏതു തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്;

(സി)പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ സ്വകാര്യപങ്കാളിത്തത്തോടെ നടപ്പിലാക്കാനാണോ ഉദ്ദേശിക്കുന്നത്; എങ്കില്‍ പ്രസ്തുത നടപടിയിലൂടെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികളിലെത്തുന്നതിന് ഇടയാക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെങ്കിലും മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ;

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കെ.ടി.ഡി.സി. പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പ്രസ്തുത സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

*302

സേവനങ്ങളുടെ ലിസ്റ് വില്ലേജാഫീസില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

,, കെ. മുരളീധരന്‍

,, ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റവന്യൂ വകുപ്പില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളും അവയ്ക്കുള്ള മാനദണ്ഡങ്ങളും വില്ലേജ് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്?

*303

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ നിലവാരം

ശ്രീ. പി. . മാധവന്‍

,, ആര്‍ സെല്‍വരാജ്

,, വി. റ്റി. ബല്‍റാം

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശംങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

*304

റേഷന്‍ധാന്യങ്ങളുടെ കടത്ത്

ശ്രീ. പി.ശ്രീരാമകൃഷ്ണന്‍

,, കെ.കെ.ജയചന്ദ്രന്‍

,, ബി.സത്യന്‍

,, കെ.വി.വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് റേഷന്‍ധാന്യങ്ങളുടെ കടത്ത് വ്യാപകമായി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റേഷന്‍അരി ബ്രാന്‍ഡഡ് അരിയാക്കി സംസ്ഥാനത്ത് കൂടിയ വിലയ്ക്ക് വ്യാപകമായി വല്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ കമ്പോളത്തില്‍ അരിയുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കുന്ന അവസ്ഥ പരിശോധിക്കുമോ;

(ഡി)ഇത്തരം കള്ളക്കടത്ത് തടഞ്ഞ് കമ്പോളത്തില്‍ അരിയുടെ വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമോ?

*305

പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരെ നൂതന സാങ്കേതിക വിദ്യ പരിശീലിപ്പിക്കാന്‍ പദ്ധതി

ശ്രീ.കെ.അച്ചുതന്‍

,, വി.പി.സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാരെ നൂതന സാങ്കേതികവിദ്യ പരിശീലിപ്പിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കുമോ?

*306

കയര്‍ മേഖലയില്‍ കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, ബെന്നി ബെഹനാന്‍

,, കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കയര്‍മേഖലയില്‍ കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിനായി എന്‍ജിനീയറിംഗ് മേഖലയിലുള്‍പ്പെടെയുളള വിദ്യാര്‍ത്ഥികളെയും മറ്റും ഉള്‍പ്പെടുത്തി പുതിയ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതികളുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*307

ഉന്നതാധികാര സമിതി

ശ്രീ. കെ.കെ. നാരായണന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

'' സി. കെ. സദാശിവന്‍

'' സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ഉന്നതാധികാര സമിതികളേതെങ്കിലും നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)പ്രസ്തുത സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പൊതു ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി പുതുതായി നയരൂപീകരണം നടത്തിയിട്ടുണ്ടോ;

(സി)ഇതിനായി നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശ്യമുണ്ടോ; വ്യക്തമാക്കാമോ?

*308

കഴക്കൂട്ടം-കൊല്ലം ദേശീയപാതയുടെ വികസനം

ശ്രീ. പി.കെ. ഗുരുദാസന്‍

,, എം. . ബേബി

'' ബി. സത്യന്‍

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കഴക്കൂട്ടം-കൊല്ലം ദേശീയപാതയുടെ വികസനത്തിനായി സ്ഥലമെടുക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളുടെ എതിര്‍പ്പ് ഉണ്ടായിട്ടുണ്ടോ;

(ബി)പ്രസ്തുത മേഖലയിലെ റോഡുവികസനത്തിനായി ഉണ്ടാക്കിയിരുന്ന അലൈന്‍മെന്റില്‍ ഈ സര്‍ക്കാര്‍ മാറ്റം വരുത്തുകയുണ്ടായോ;

(സി)പ്രസ്തുത റോഡുവികസനത്തിനായി ആശാന്‍ സ്മാരകത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നുണ്ടോ; എങ്കില്‍ എത്ര സ്ഥലമാണ് ഏറ്റെടുക്കാനുദ്ദേശിക്കുന്നത്;

(ഡി)സ്ഥലമേറ്റെടുക്കലില്‍ നിന്ന് പ്രസ്തുത സ്മാരകത്തെ ഒഴിവാക്കുമെന്ന് നല്‍കിയിരുന്ന ഉറപ്പ് ലംഘിച്ചിട്ടുണ്ടോ;

()പൊതുജനങ്ങളുമായി ചര്‍ച്ച നടത്തി, പ്രശ്നം പരിഹരിച്ച് പ്രസ്തുത വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടപ്പാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ?

*309

സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത കേസുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, എം. ഹംസ

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത കേസില്‍ ഹാരിസണ്‍ മലയാളം കമ്പനി വ്യാജരേഖയും സര്‍വ്വേ മാപ്പും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;

(ബി)ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്താശ ലഭിച്ചതായ കാര്യം പരിശോധിക്കുകയുണ്ടായോ;

(സി)എങ്കില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ;

(ഡി)സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന കാര്യം അറിവുണ്ടോ; ഇത് അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*310

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഏകജാലക സംവിധാനം

ശ്രീ. എം.. വാഹീദ്

,, സണ്ണി ജോസഫ്

,, ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഏകജാലക സംവിധാനത്തിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സി വഴിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)പദ്ധതിക്കായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്?

*311

സര്‍ക്കാര്‍ ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള ഊര്‍ജിത നടപടികള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് അനധികൃത കൈയ്യേറ്റത്തില്‍ നിന്നും സര്‍ക്കാര്‍ ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള ഊര്‍ജിത നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്?

*312

അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖല

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, കെ. എന്‍. . ഖാദര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നിലനില്ക്കുന്ന കടുത്ത ചൂഷണത്തെക്കുറിച്ചുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഒരു വിവേചനവുമില്ലാതുള്ള ഫീസ്, ഡൊണേഷന്‍ എന്നിവ നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് മിനിമം ശമ്പളം പോലും ലഭിക്കുന്നില്ലെന്നും സേവന വ്യവസ്ഥകളൊന്നും പാലിക്കപ്പടുന്നില്ലെന്നുമുള്ള പരാതികളും അതിനോടനുബന്ധിച്ച കോടതി നിര്‍ദ്ദേശങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇക്കാര്യത്തില്‍ എന്തൊക്കെ പരിഹാര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;

*313

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

,, കെ. രാധാകൃഷ്ണന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീമതി. കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഇവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എസ്.എസ്.എ പദ്ധതി വഴി ഫണ്ട് നല്‍കിയിരുന്നോ; എങ്കില്‍ അനുവദിച്ച തുക ചെലവഴിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും ശ്രവണശേഷിയില്ലാത്തവരുമായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനും തെറാപ്പി നല്‍കുന്നതിനുമുള്ള വിദഗ്ദ്ധ അദ്ധ്യാപകരില്ലാത്ത സ്പെഷ്യല്‍ വിദ്യാലയങ്ങള്‍ നിലവിലുണ്ടെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത്തരം വിദ്യാലയങ്ങളില്‍ സ്ഥിരം സ്പെഷ്യല്‍ അദ്ധ്യാപകരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*314

ഭൂപരിഷ്കരണ നിയമം

ശ്രീ. സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭൂപരിഷ്ക്കരണ നിയമം അനുവദിക്കുന്ന കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ അളവ് എത്രയാണ്; ഈ നിയമം ഭേദഗതി ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഭേദഗതി പ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് എത്രയാണ്;

(ബി)ഈ ഭേദഗതി പ്രകാരമുള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന്

വ്യക്തമാക്കുമോ;

(സി)പരിധിയിലധികം ഭൂമി കൈവശം വയ്ക്കാവുന്ന ഭേദഗതി, നീക്കം ചെയ്യാനുദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

*315

പാഠ്യപദ്ധതി പരിശോധനാകമ്മിറ്റി

ശ്രീ. എം. . ബേബി

,, ജി. സുധാകരന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പാഠ്യപദ്ധതി പരിശോധനാകമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; കമ്മിറ്റിയില്‍ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്; കമ്മിറ്റിക്ക് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത കമ്മിറ്റിയിലെ അദ്ധ്യക്ഷന്‍ ഇടയ്ക്കു വച്ച് രാജി വയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; ഇത് എന്തു കൊണ്ടാണെന്ന് വിശദമാക്കുമോ;

(സി)പകരം ആരെയാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്;

(ഡി)നിലവിലുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്കരിക്കപ്പെട്ടത് എപ്പോഴായിരുന്നു;

()പാഠ്യപദ്ധതി മാറ്റണമെന്ന ആവശ്യം ഏതെല്ലാം സാമുദായിക ശക്തികളില്‍ നിന്നാണ് ഉണ്ടായിരുന്നത്;

(എഫ്)കേരളത്തില്‍ നിലവിലുള്ള പാഠ്യ പദ്ധതിയുടെ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളിലും പരിഷ്കരണം നടത്തണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത് അറിയുമോ;

(ജി)എങ്കില്‍ ദേശീയാടിസ്ഥാനത്തില്‍ മികവുറ്റതാണെന്ന് തെളിയിക്കപ്പെട്ട നിലവിലുള്ള പാഠ്യപദ്ധതി ആര്‍ക്കു വേണ്ടിയാണ ്മാറ്റാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

*316

ദേശീയപാതയ്ക്കു വേണ്ടിയുളള സ്ഥലമെടുപ്പിലെ പുരോഗതി

ഡോ. ടി. എം. തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ജെയിംസ് മാത്യു

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ദേശീയപാതയ്ക്കുവേണ്ടിയുള്ള സ്ഥലമെടുപ്പിന്റെ പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിഷേധം ഉണ്ടായിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(സി)ബി..ടി വ്യവസ്ഥയിലാണോ പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ബി..ടി വ്യവസ്ഥയിലെ റോഡ് നിര്‍മ്മാണം സ്ഥലമെടുപ്പിനെ ബാധിച്ചിട്ടുണ്ടോ;

(ഡി)ബി..ടി. വ്യവസ്ഥയില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി തയ്യാറാക്കിയ എസ്റിമേറ്റും നിരക്കുകളും സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

()കൊല്ലം ബൈപ്പാസിന്റെ എസ്റിമേറ്റ് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കുറയ്ക്കുകയുണ്ടായിട്ടുണ്ടോ;

(എഫ്)കേന്ദ്രം അംഗീകരിച്ച സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികള്‍ ഏതൊക്കെയാണെന്നറിയിക്കുമോ;

(ജി)പ്രസ്തുത വിഷയത്തില്‍ ഏറ്റവുമൊടുവില്‍ ഉപരിതല ഗതാഗത വകുപ്പില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ച അറിയിപ്പ് വെളിപ്പെടുത്തുമോ?

*317

അനധ്യാപക പാക്കേജ്

ശ്രീ. ഷാഫി പറമ്പില്‍

,, കെ.മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂളുകളിലെ അനധ്യാപകര്‍ക്കുള്ള പാക്കേജിന് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പാക്കേജിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)ഇത് എന്ന് മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*318

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, എന്‍.. നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

,, പി.കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പില്‍ നിലവിലുള്ള സംവിധാനമെന്താണെന്ന് വിശദമാക്കുമോ;

(ബി)ഓരോ പദ്ധതിക്കുമുള്ള സ്ഥലമെടുപ്പിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന രീതിയാണോ പ്രാബല്യത്തിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പൊതു ആവശ്യത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ നടപടിക്രമങ്ങളില്‍ പരിഷ്ക്കാരം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ?

*319

നാഷണല്‍ സര്‍വ്വീസ് സ്കീം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതുതലം വരെയുള്ള കുട്ടികളെ ഇതില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്;

(ബി)മദ്യപാനത്തിനെതിരെ എന്‍.എസ്.എസ് ന്റെ ആഭിമുഖ്യത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നതെന്ന് വിശദമാക്കുമോ;

(സി)സമൂഹത്തിലെ അശരണരെയും രോഗികളെയും പരിചരിക്കുന്നത് ഉള്‍പ്പടെ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ക്ക് കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുമോ?

*320

ഇന്ധനങ്ങളുടെ അളവില്‍ വരുത്തുന്ന കൃത്രിമം തടയുന്നതിന് നടപടി

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പെട്രോള്‍ പമ്പുകളില്‍ നിന്ന് നല്‍കുന്ന പെട്രോള്‍, ഡീസല്‍ എന്നിവയുടെ അളവിലുള്ള കൃത്രിമം കണ്ടെത്താന്‍ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടോ ;

(ബി)ഈ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് എത്ര കേസുകള്‍ എടുത്തിട്ടുണ്ട്;

(സി)എത്ര പെട്രോള്‍ പമ്പുകള്‍ക്കെതിരെ നടപടിയെടുത്തു എന്ന് വ്യക്തമാക്കാമോ ;

(ഡി)മാസത്തിലൊരിക്കല്‍ പമ്പുകളില്‍ പരിശോധന നടത്തുന്നതിനായി സ്ക്വാഡ് പ്രവര്‍ത്തനം വിപൂലീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

*321

പ്രകൃതി വാതക പൈപ്പ്ലൈന്‍-ലാന്റ്അക്വിസിഷന്‍

ഡോ. കെ.ടി.ജലീല്‍

ശ്രീ.എസ്.ശര്‍മ്മ

പ്രൊഫ. സി.രവീന്ദ്രനാഥ്

ശ്രീ. വി.ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യുവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രകൃതി വാതക പൈപ്പ്ലൈന്‍-ലാന്റ്അക്വിസിഷനെതിരെ നിര്‍ദ്ദിഷ്ട ലൈനി ലെ സ്ഥലഉടമകള്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്ഥലവും വീടും ആദായവും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(സി)സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന പൈപ്പുലൈനുകള്‍ പരിസ്ഥിതിക്കും സുരക്ഷയ്ക്കും ഏതെങ്കിലും നിലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി അറിയാമോ; വ്യക്തമാക്കുമോ?

*322

കയറിനും കയറുല്പന്നങ്ങള്‍ക്കും ആഭ്യന്തര വിപണി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കയറിനും കയറുല്പന്നങ്ങള്‍ക്കും ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിനായി ജനകീയ കമ്പനി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)ഉണ്ടെങ്കില്‍ അതിനു വേണ്ടിയുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി)സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളിലാണ് ഇത് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

*323

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി

ശ്രീ. .കെ. ബാലന്‍

,, ബാബു എം. പാലിശ്ശേരി

,, എം. ഹംസ

ശ്രീമതി കെ.കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ആവശ്യത്തിനായി സംസ്ഥാനത്ത് മിച്ചഭൂമി കണക്കെടുപ്പ് നടത്തിയിരുന്നോ;

(ബി)സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കൈവശം ഉപയോഗിക്കാതെയുള്ള ഭൂമിയുടെ കണക്കുകള്‍ തയ്യാറാക്കിയിട്ടുണ്ടോ; എത്ര വകുപ്പുകള്‍ ഇതുവരെ കണക്കുകള്‍ നല്‍കിയിട്ടുണ്ട്; ഏതെല്ലാം വകുപ്പുകള്‍ ഇനി നല്‍കാനുണ്ട്;

(സി)ഇത്തരത്തില്‍ കണക്കുകള്‍ നല്‍കുന്നതിന് വകുപ്പുകള്‍ വിമുഖത കാണിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;

(ഡി)ഏത് വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം ഭൂമി ഉള്ളതെന്നറിയിക്കാമോ; ഇതുവഴി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് എത്ര ഹെക്ടര്‍ ഭൂമി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ?

*324

റവന്യൂ വകുപ്പ് വഴി ലഭിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍

ശ്രീ. ലൂഡി ലൂയിസ്

,, എം.. വാഹീദ്

,, .റ്റി. ജോര്‍ജ്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റവന്യൂ വകുപ്പ് വഴി ലഭിക്കുന്ന സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം സേവനങ്ങളാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഏതെല്ലാം സേവനങ്ങള്‍ക്ക് ആധികാരികത ഉണ്ട് ; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത് ?

*325

വര്‍ക്ക്സൈറ്റുകളില്‍ ഉദ്യോഗസ്ഥ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ നടപടി

ശ്രീ. .സി. ബാലകൃഷ്ണന്‍

,, പി.. മാധവന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുമരാമത്ത് വകുപ്പിന്റെ വര്‍ക്ക്സൈറ്റുകളില്‍ ഉദ്യോഗസ്ഥ സാന്നിദ്ധ്യം ഉറപ്പു വരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ;

(ബി)പ്രസ്തുത നടപടി സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

*326

ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍

ശ്രീ. സണ്ണി ജോസഫ്

,, പാലോട് രവി

,, ബെന്നി ബെഹനാന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്റെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഭൂവിസ്തൃതി നിര്‍ണ്ണയത്തിനും സ്കെച്ചുകള്‍ തയ്യാറാക്കുന്നതിനും എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംരംഭത്തില്‍ ഒരുക്കിയിട്ടുളളത്;

(ഡി)ഏതെല്ലാം ആധുനിക സാങ്കേതിക വിദ്യയാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുന്നത്; വ്യക്തമാക്കുമോ?

*327

ബി.പി.എല്‍. റേഷന്‍കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് അരി

ശ്രീ. എസ്. രാജേന്ദ്രന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ബി.പി.എല്‍. റേഷന്‍ കാര്‍ഡ് ഇതുവരെയും ലഭിക്കാത്ത ബി.പി.എല്‍. കാര്‍ക്ക് കുറഞ്ഞ വിലയ്ക് റേഷനരി നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്നു മുതല്‍ നല്‍കാനാകും എന്നാണ് കരുതുന്നത്;

(ബി)ഇതിനായി കേന്ദ്രം അധിക ധാന്യം അനുവദിച്ചിട്ടുണ്ടായിരുന്നോ; അനുവദിച്ച ധാന്യം എത്ര; മുഴുവന്‍ ഏറ്റെടുക്കുകയുണ്ടായോ;

(സി)ഇങ്ങനെ ലഭിച്ച ധാന്യം പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ എത്ര മാത്രം സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ഇത് കരിഞ്ചന്തയിലേക്ക് പോയിട്ടുള്ളതായ പരാതി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിശോധിക്കുകയുണ്ടായോ; എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കാമോ?

*328

സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. അച്ചുതന്‍

,, വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കാമോ ;

(ബി)ഏതെല്ലാം വിദ്യാര്‍ത്ഥികളെയാണ് ഈ പ്രോഗ്രാമിന്റെ കീഴില്‍ കൊണ്ടു വരുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം സഹായവും ബോധനസാമഗ്രികളുമാണ് ഈ പ്രോഗ്രാമനുസരിച്ച് നല്‍കുന്നത് ; വിശദമാക്കാമോ ;

(ഡി)ഏത് അദ്ധ്യയന വര്‍ഷം മുതലാണ് ഈ പ്രോഗ്രാം നടപ്പിലാക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കാമോ ;

*329

തോട്ടഭൂമികളുടെ പാട്ടക്കാലാവധി

ശ്രീ. രാജു എബ്രഹാം

,, . പി. ജയരാജന്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട തോട്ടഭൂമികളുടെ പാട്ടക്കാലാവധി നീട്ടിക്കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഇത്തരത്തില്‍ തോട്ടഭൂമി കൈവശംവെച്ച് വരുന്നവരില്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് നല്‍കാത്തവരുണ്ടോ ; വിശദാംശം വെളിപ്പെടുത്തുമോ ;

(സി)കാലാവധി കഴിഞ്ഞ പാട്ടഭൂമി പൂര്‍ണ്ണമായും തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ; എത്ര ഏക്കര്‍ ഭൂമി എവിടെയെല്ലാമായി ഇത്തരത്തില്‍ തിരിച്ചെടുക്കാന്‍ ബാക്കി നില്‍പ്പുണ്ടെന്ന് വിശദമാക്കാമോ ?

*330

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരം എഴുത്തുകാര്‍ക്ക് നിയന്ത്രണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . എം. ആരിഫ്

,, ബി. ഡി. ദേവസ്സി

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരം എഴുത്തുകാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഇത്തരം നിയന്ത്രണം കൊണ്ട് സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകുമോ;

(സി)സംസ്ഥാനത്തു നടന്ന വ്യാജമുദ്രപത്ര കേസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ഡി)ഇതുവരെയുളള അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ എന്താണെന്ന് അറിയിക്കാമോ;

()അന്വേഷണം എന്ന് പൂര്‍ത്തീകരിക്കും എന്നു അറിയിക്കുമോ;

(എഫ്)ആധാരം എഴുത്തുകാരുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?

 

Short Notice Question No:2

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.