UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3384

കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍

ശ്രീ. എം. ഹംസ

()കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ മുന്തിയ പരിഗണന എന്നത് പ്രഖ്യാപനത്തിലൊതുങ്ങി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(സി)സര്‍ക്കാരിന്റെ ഭൂരിഭാഗം കൃഷിവികസന പദ്ധതികളും ഇടത്തട്ടുകാര്‍ തട്ടിയെടുത്തു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എത്ര തുകയാണ് അനുവദിച്ചത്; അതില്‍ എത്ര ചെലവഴിച്ചു;

()ചെലവഴിച്ച തുകയില്‍ കര്‍ഷകര്‍ക്ക് എത്ര ലഭ്യമായി; എന്തെല്ലാം ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് ലഭ്യമായത്; ജില്ലാടിസ്ഥാനത്തില്‍ കണക്ക് പ്രസിദ്ധീകരിക്കാമോ?

3385

കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. പി. തിലോത്തമന്‍

()കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി കേരളത്തില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നുണ്ടോ എന്നു പറയാമോ; ഏതെല്ലാം വിളകള്‍ക്കാണ് ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്നത് എന്നു പറയാമോ;

(ബി)കാര്‍ഷിക വിളകള്‍ക്കുളള ഇന്‍ഷുറന്‍സ് പദ്ധതി ഏതെല്ലാം ജില്ലകളിലാണ് നടപ്പിലാക്കുന്നതെന്നും പ്രസ്തുത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് കര്‍ഷകര്‍ ചെയ്യേണ്ടത് എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(സി)ഇടക്കാല വിളകളെയും പച്ചക്കറി കൃഷിയെയും ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

3386

കടാശ്വാസ കമ്മീഷന്റെ പരിഗണനയ്ക്ക് വന്ന അപേക്ഷകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാന കടാശ്വാസ കമ്മീഷന്റെ പരിഗണനക്കായി എത്ര അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(ബി)കടാശ്വാസ കമ്മീഷനു മുന്നില്‍ നിലവില്‍ എത്ര അപേക്ഷകള്‍ കെട്ടികിടപ്പുണ്ടെന്ന് വിശദമാക്കാമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എത്ര കുടുംബങ്ങള്‍ക്ക് എത്ര രൂപ വീതം ധനസഹായം നല്‍കിയെന്ന് വിശദമാക്കാമോ ;

(ഡി)ഇനി എത്ര കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കാനുണ്ടെന്ന് വിശദമാക്കാമോ ?

3387

കര്‍ഷകര്‍ക്ക് അനുവദിച്ചിട്ടുള്ള സബ്സിഡികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി. . എസ്. ബിജിമോള്‍

ശ്രീ. പി. തിലോത്തമന്‍

ശ്രീമതി. ഗീതാ ഗോപി

()സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് ഏതെല്ലാം തരത്തിലുള്ള സബ്സിഡികളാണ് അനുവദിച്ചുകൊണ്ടിരുന്നതെന്ന് വ്യക്തമാക്കുമോ; നിലവില്‍ കര്‍ഷകര്‍ക്ക് ഏതെല്ലാം തരത്തിലുള്ള സബ്സിഡികള്‍ അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)കേന്ദ്ര സര്‍ക്കാര്‍ രാസവള സബ്സിഡി വെട്ടിക്കുറച്ചതിനെ തുടര്‍ന്നുണ്ടായ രാസവള വിലക്കയറ്റംമൂലവും മറ്റ് കാര്‍ഷിക ചെലവുകള്‍ വര്‍ദ്ധിച്ചതുമൂലവും കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കര്‍ഷകരെ ഈ രംഗത്ത് ഉറപ്പിച്ച് നിറുത്തുന്നതിന് എന്തെങ്കിലും പദ്ധതികളുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

3388

കര്‍ഷകാനുകൂല്യങ്ങള്‍ ബാങ്ക് വഴി നല്‍കുന്നതിനുളള പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, .സി.ബാലകൃഷ്ണന്‍

,, വി.പി.സജീന്ദ്രന്‍

,, ജോസഫ് വാഴക്കന്‍

()സംസ്ഥാനത്ത് കര്‍ഷകരെ മുഴുവന്‍ രജിസ്റര്‍ ചെയ്ത് ആനുകൂല്യങ്ങള്‍ ബാങ്ക് വഴി നല്‍കുന്നതിനുളള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇവ നടപ്പിലാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ഡി)സംസ്ഥാനം മുഴുവന്‍ ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

3389

കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കര്‍ഷക കടാശ്വാസ കമ്മീഷന്‍ വഴി എത്ര തുക വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ;

(ബി)എത്ര തുകയാണ് കൊടുത്തു തീര്‍ക്കാന്‍ കുടിശികയുള്ളത്;

(സി)ഇപ്പോള്‍ കടാശ്വാസ കമ്മീഷന്‍ മുമ്പാകെ എത്ര അപേക്ഷകളാണ് തീര്‍പ്പുകല്പിക്കാനുള്ളത് എന്ന് വ്യക്തമാക്കുമോ?

3390

'ഹരിത' വില്‍പന കേന്ദ്രങ്ങള്‍

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ എത്ര 'ഹരിത' വില്‍പനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)ഇവ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്;

(സി)ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വില്‍പനകേന്ദ്രങ്ങള്‍ തീരെ കുറവാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എല്ലാ പഞ്ചായത്തുകളിലും ഹോര്‍ട്ടികോര്‍പ്പിന്റെ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3391

അഗ്രോ സര്‍വ്വീസ് സെന്ററുകള്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്ത് അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ എവിടെയൊക്കെയാണ് പ്രസ്തുത സ്ഥാപനങ്ങള്‍ തുടങ്ങുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സ്ഥാപനങ്ങള്‍ മുഖേന കൃഷിക്കാര്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുക എന്ന് വ്യക്തമാക്കുമോ?

3392

വരള്‍ച്ചയെത്തുടര്‍ന്ന് കൃഷി നാശം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കഴിഞ്ഞ ആറുമാസത്തിനകം വരള്‍ച്ചയെത്തുടര്‍ന്ന് സംസ്ഥാനത്ത് എത്ര തുകയുടെ കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ച് കണക്ക് വെളിപ്പെടുത്താമോ;

(ബി)ഏതെല്ലാം വിളകള്‍ക്കാണ് നാശം സംഭവിച്ചതെന്ന് വിശദമാക്കാമോ;

(സി)വരള്‍ച്ച നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം എന്തു തുക നീക്കിവെച്ചെന്നും എന്തുതുക ചെലവഴിച്ചെന്നും വിശദമാക്കാമോ;

(ഡി)കൃഷി നഷ്ടപ്പെട്ടവര്‍ക്ക് ഇതിനകം എന്തെങ്കിലും ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ;

()വരള്‍ച്ച നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം എന്തെങ്കിലും തുക അനുവദിച്ചിട്ടുണ്ടോ?

3393

കാര്‍ഷിക കര്‍മ്മസേനകളുടെ രൂപീകരണം

ശ്രീ. പാലോട് രവി

,, കെ. മുരളീധരന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്


()സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ കാര്‍ഷിക കര്‍മ്മ സേന രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ ;

(ബി)കാര്‍ഷിക കര്‍മ്മ സേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കാര്‍ഷിക കര്‍മ്മ സേനയെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം നടപ്പാക്കാനുദ്ദേശിക്കുന്നത് ?

3394

നാളികേര മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍

ശ്രീ. . കെ. വിജയന്‍

()നാളികേര മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ നാളികേര മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടി ട്ടുള്ളത്;

(സി)നാളികേരത്തിന് ന്യായമായ വില ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

3395

നാളികേര സംഭരണ പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത്; വിശദാംശം ലഭ്യമാക്കുമോ?

3396

നാളികേര കര്‍ഷകരുടെ ഡാറ്റാ ബാങ്ക്

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് കൃഷി ഭവനുകള്‍ വഴി നാളികേരം സംഭരിക്കുന്ന പദ്ധതി നിലവിലുണ്ടോ;

(ബി)എത്ര രൂപയാണ് സംഭരണ വിലയായി നിശ്ചയിച്ചിട്ടുള്ളത്;

(സി)കൃഷി ഭവനുകളില്‍ നാളികേരം നല്‍കുന്ന കര്‍ഷകരുടെ ഡാറ്റാ ബാങ്ക് കൃഷി ഭവനുകളില്‍ തയ്യാറാക്കുവാനും അതനുസരിച്ച് കൃഷിക്കാവശ്യമായ വളവും മറ്റ് സൌകര്യങ്ങളും നാളികേര കര്‍ഷകര്‍ക്ക് നല്‍കുന്നതിനുമുള്ള സംവിധാനം ഒരുക്കുമോ?

3397

തൃക്കാക്കരയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ ശീതീകരണ മാര്‍ക്കറ്റ്

ശ്രീ. ബെന്നി ബെഹനാന്‍

()തൃക്കാക്കരയില്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ ശീതീകരണ മാര്‍ക്കറ്റ് തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)തൃക്കാക്കര പ്രദേശത്ത് വി.എസ്.ഡി.പി.കെ യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

3398

കൃഷി ഉപദേശകസമിതിയുടെ സിറ്റിംഗ് ഫീസ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()കൃഷി ഉപദേശകസമിതിയുടെ സിറ്റിംഗ് ഫീസ് ഘടന വിശദമാക്കുമോ;

(ബി)കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്നവര്‍ക്ക് സിറ്റിംഗ് ഫീസ് കിട്ടുന്നില്ലായെന്ന് പരാതി കിട്ടിയിട്ടുണ്ടോ?

3399

ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ സീഡ് ഫാം വികസനം

ശ്രീ. സാജുപോള്‍

()ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ സീഡ് ഫാം വികസനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടോ;

(ബി)എങ്കില്‍, എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; എത്ര തുക അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ?

3400

ആര്‍. കെ. വി. വൈ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം എത്ര ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ പദ്ധതികള്‍ക്കാണ് പ്രസ്തുത തുക ചെലവഴിച്ചിട്ടുളളതെന്നും വ്യക്തമാക്കാമോ?

3401

ആര്‍.കെ.വി.വൈ (രാഷ്ട്രീയ കൃഷി വികാസ് യോജന)

ശ്രീ. ജി.എസ്. ജയലാല്‍

()ആര്‍.കെ.വി.വൈ ഫണ്ട് ഉപയോഗിച്ച് കൃഷിവകുപ്പ് സംസ്ഥാനത്ത് ഏതൊക്കെ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്; പദ്ധതികളുടെ പേരും നടപ്പാക്കുന്ന ജില്ലയും അറിയിക്കുമോ;

(ബി)പ്രസ്തുത ഫണ്ട് വിനിയോഗിക്കുന്നത് ഏതൊക്കെ ഏജന്‍സികള്‍ മുഖാന്തിരമാണ്; വിശദാംശം അറിയിക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം എത്ര കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; വിശദാംശം അറിയിക്കുമോ?

3402

സംയോജിത ഭക്ഷ്യവിള ഉല്പാദന പദ്ധതി

ശ്രീ. . പി. ജയരാജന്‍

,, എം. ഹംസ

,, സി. കെ. സദാശിവന്‍

,, കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് ഭക്ഷ്യവിള കൃഷി നടത്തുന്ന സ്ഥലങ്ങള്‍ ഗണ്യമായി കുറഞ്ഞുവരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പന്ത്രണ്ടാം പദ്ധതിയുടെ ഒന്നാം വര്‍ഷത്തില്‍ സംയോജിത ഭക്ഷ്യവിള ഉല്പാദന പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്ത് നെല്‍കൃഷിയുടെ വികസനത്തിനായി നടപ്പാക്കിയ വികസന പരിപാടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;

(സി)പരിപാടികളുടെ ഭാഗമായി സര്‍ക്കാര്‍ എത്ര ടണ്‍ നെല്ല് ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത് ; എത്ര ടണ്‍ നെല്ല് ഉല്പാദിപ്പിച്ചു ;

(ഡി)ഈ പദ്ധതിയുടെ ഭാഗമായി നെല്‍കൃഷി വികസനത്തിന് എത്ര രൂപ നീക്കിവച്ചിരുന്നു ; അതില്‍ എത്ര രൂപ ചെലവഴിച്ചു ?

3403

ഗ്രീന്‍ഹൌസ് പദ്ധതി

ശ്രീ. ജി. സുധാകരന്‍

()സംസ്ഥാന ഗ്രീന്‍ഹൌസ് പദ്ധതി പ്രകാരം എത്ര ഗ്രീന്‍ഹൌസുകള്‍ ഇതുവരെ സ്ഥാപിച്ചുവെന്നും, ഇതിന്റെ ഫലമായി പച്ചക്കറി ഉത്പാദനത്തില്‍ എത്ര വര്‍ദ്ധനവുണ്ടായി എന്നും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിയ്ക്ക് സംസ്ഥാന വിഹിതമായി എത്ര കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നത്; എന്തു തുക ഇതുവരെ ചെലവഴിച്ചുവെന്നും വിശദമാക്കുമോ;

(സി)ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കുന്നതിന് സബ്സിഡി നല്‍കുന്നുണ്ടോ; വിശദാംശം നല്‍കുമോ ?

3404

ഹരിത ഗൃഹ നിര്‍മ്മാണം

ശ്രീ. കെ.കെ. നാരായണന്‍

()കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ പഞ്ചായത്തുകളിലും മൂന്ന് ഹരിത ഗൃഹങ്ങള്‍ (ഗ്രീന്‍ ഹൌസ്) സ്ഥാപിക്കുമെന്ന പ്രഖ്യാപനം എത്ര പഞ്ചായത്തുകളില്‍ നടപ്പിലാക്കിയെന്ന് വെളിപ്പെടുത്താമോ;

(ബി)നടപ്പിലാക്കിയ പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

3405

ഗ്രീന്‍ഹൌസുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഗ്രാന്റ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, റ്റി. എന്‍. പ്രതാപന്‍

,, . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്ത് ഹൈടെക് കൃഷി വ്യാപകമാക്കാന്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇതിന്റെ ഭാഗമായി ഗ്രീന്‍ഹൌസുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധതയുള്ള കര്‍ഷകര്‍ക്ക് ഗ്രാന്റ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം കൃഷിക്കാണ് പ്രസ്തുത സാങ്കേതിക വിദ്യ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളത്;

(ഡി)ഇത്തരം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുവാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്?

3406

പച്ചക്കറി ഉല്പാദനത്തിനും വിപണനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍

ശ്രീ. ജി. സുധാകരന്‍

,, പി. റ്റി. . റഹീം

ശ്രീമതി. കെ. എസ്. സലീഖ

ശ്രീ. എസ്. രാജേന്ദ്രന്‍

()സംസ്ഥാനത്ത് പച്ചക്കറിയുടെ ഉല്പാദനത്തിനും വിപണനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ തല ഏജന്‍സികള്‍ ഏതൊക്കെയാണ് ;

(ബി)ഈ ഏജന്‍സികളുടെ പ്രവര്‍ത്തനം കൊണ്ട് 2012-13 -ല്‍ സംസ്ഥാനത്ത് പച്ചക്കറിയുടെ ഉല്പാദനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ ; എങ്കില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുമോ ;

(സി)സംസ്ഥാനത്ത് ഇത്തരം ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അന്യസംസ്ഥാനത്ത് നിന്നുമുള്ള പച്ചക്കറിയുടെ ഇറക്കുമതിയില്‍ കുറവൊന്നുമുണ്ടായിട്ടില്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതു സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി)2012-13 -ല്‍ ഈ ഏജന്‍സികള്‍ക്ക് അനുവദിച്ച തുക എത്രയാണ് ; അതില്‍ നാളിതുവരെ എന്തു തുക ചെലവഴിച്ചുവെന്നറിയിക്കുമോ ?

3407

രാഷ്ട്രീയ കൃഷി വികാസ് യോജന

ഡോ. ടി.എം. തോമസ് ഐസക്

ശ്രീമതി കെ.കെ.ലതിക

,, പി. അയിഷാ പോറ്റി

പ്രൊഫ. സി.രവീന്ദ്രനാഥ്

()രാഷ്ട്രീയ കൃഷിവികാസ്യോജന പദ്ധതി പ്രകാരം കൃഷി-മൃഗസംരക്ഷണ വകുപ്പുകളുടെ സഹായം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും കുടുംബശ്രീയേയും അവഗണിച്ചും മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാ തെയും സ്വകാര്യ സംഘടനയായ ജനശ്രീയ്ക്ക് നല്‍കിയ തിനെക്കുറിച്ചുളള ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയി ല്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആര്‍.കെ.വി.വൈ പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി, കാര്‍ഷികവും അനുബന്ധവുമായ മേഖലയ്ക്കുളള ഫണ്ട് സ്വകാര്യ സംഘടനകള്‍ക്ക് നല്‍കിയ നടപടി സര്‍ക്കാര്‍ പുന:പരിശോധിക്കുമോ;

(സി)ജനശ്രീ എന്ന സ്വകാര്യ സംഘടനയ്ക്ക് ഇതിനകം സര്‍ക്കാര്‍ ഈ പദ്ധതി പ്രകാരം നല്‍കിയ തുക എത്രയാണ്; ഈ തുക തിരിച്ചു പിടിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

3408

സംയോജിത കാര്‍ഷിക വികസന പദ്ധതി മുഖേന ചെലവഴിച്ച തുക

ശ്രീ. സി. ദിവാകരന്‍

()കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംയോജിത കാര്‍ഷിക വികസന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം കൃഷിയാണ് പ്രസ്തുത പദ്ധതി മുഖേന നടപ്പിലാക്കിയത്;

(ബി)ഇതിനായി നാളിതുവരെ എത്ര തുക ചിലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

3409

കൃഷിവകിപ്പിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക

ശ്രീ. കെ. രാധാകൃഷ്ണന്‍

()കൃഷിവകുപ്പിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം അനുവദിച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)കൃഷിവകുപ്പിന്റെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം അനുവദിച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഈ സാമ്പത്തിക വര്‍ഷം ഇതേവരെ മേല്‍പ്പറഞ്ഞ രണ്ട് വിഭാഗങ്ങളിലുമായി വിനിയോഗിച്ച തുകയൂടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ ചുരുങ്ങിയ കാലം മാത്രം അവശേഷിക്കേ അനുവദിച്ചിട്ടുള്ള തുക മുഴുവന്‍ ചെലവഴിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് പറയാമോ?

3410

കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആനുവദിച്ച പാക്കേജുകള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പാക്കേജുകളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പാക്കേജുകള്‍ സമയബന്ധിതമായി നടപ്പിലാക്കുവാന്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കുമോ?

3411

നെല്ല് സംഭരണം

ശ്രീ. എസ്.ശര്‍മ്മ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നെല്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ?

3412

കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി

ശ്രീ. റ്റി. വി. രാജേഷ്

()കൃഷി അസിസ്റന്റ്മാരുടെ നിലവിലുളള പി.എസ്.സി. ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചിട്ടുണ്ട്;

(ബി)എല്ലാ ഒഴിവുകളും പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്ത് റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3413

കൃഷി ഓഫീസര്‍മാരുടെ പൊതുസ്ഥലം മാറ്റം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()2012 വര്‍ഷത്തില്‍ കൃഷി ഓഫീസര്‍മാരുടെ പൊതുസ്ഥലംമാറ്റത്തിന് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ ക്ഷണിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ആവശ്യപ്പെട്ട ജില്ലയിലേക്ക് സ്ഥലംമാറ്റത്തിനായി ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ നിന്നും ശുപാര്‍ശ ചെയ്ത എത്ര അപേക്ഷകള്‍ ഡയറക്ടര്‍ ഓഫീസിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്;

(സി)അതില്‍ എത്ര പേര്‍ക്ക് ആവശ്യപ്പെട്ട ജില്ലയിലേക്കും എത്ര പേര്‍ക്ക് ആവശ്യപ്പെടാത്ത ജില്ലയിലേക്കും സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്;

(ഡി)ആവശ്യപ്പെട്ട ജില്ലയിലേക്ക് സ്ഥലം മാറ്റം നല്‍കാതിരുന്നവര്‍ക്ക് 2013 ലെ സ്ഥലംമാറ്റം ലിസ്റില്‍ പരിഗണിക്കുമോ;

()മറ്റു വകുപ്പുകളിലുള്ളതു പോലെ സ്ഥലംമാറ്റത്തിന് സ്പെഷ്യല്‍ റൂള്‍സ് കൃഷിവകുപ്പില്‍ നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

3414

നിറവ് പദ്ധതിയുടെ അവലോകനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൃഷി വകുപ്പ് നടപ്പിലാക്കിയ നിറവ് പദ്ധതിയെ സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇപ്പോള്‍ എവിടെയെല്ലാമാണ് നിറവ് പദ്ധതി നടപ്പിലാക്കുന്നത് ;

(ഡി)കൊണ്ടോട്ടി മണ്ഡലം നിറവ് മണ്ഡലത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിവേദനത്തില്‍ സ്വീകരിച്ച നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ?

3415

കോഴിക്കോട് ജില്ലയില്‍ നിറവ് - നബാര്‍ഡ് പദ്ധതികള്‍

ശ്രീ.കെ. ദാസന്‍

()സംസ്ഥാനത്ത് 'നിറവ് പദ്ധതി' നടപ്പിലാക്കുന്ന നിയോജക മണ്ഡലങ്ങള്‍ ഏതെല്ലാം ; 'നിറവ് പദ്ധതി' നടപ്പിലാക്കുന്ന മണ്ഡലങ്ങള്‍ പദ്ധതി നടപ്പിലാക്കിയതിന്റെ ഭാഗമായി കാര്‍ഷിക ഉല്പാദന മേഖലയില്‍ ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം; ഇനം തിരിച്ച് വിശദമാക്കുമോ; 'നിറവ് പദ്ധതി'യുടെ പുരോഗതി വിശദമാക്കുമോ ;

(ബി)'നിറവ് പദ്ധതി' മറ്റ് മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ ; ഈ ദിശയിലേക്ക് സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ ; കൊയിലാണ്ടി മണ്ഡലത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ;

(സി)2013-2014 വര്‍ഷത്തേയ്ക്ക് നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്നതിന് കൃഷി വകുപ്പ് സമര്‍പ്പിച്ചിരുന്ന പദ്ധതികള്‍ ഏതെല്ലാം ; ഓരോ പദ്ധതിയുടെയും മതിപ്പ് ചെലവ് എത്ര ; വിശദമാക്കുമോ ; ഈ പദ്ധതികളില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാം ;

(ഡി)2012-2013 വര്‍ഷം നബാര്‍ഡ് സഹായത്താല്‍ കൃഷി വകുപ്പില്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാം; ഇതില്‍ കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കുമോ ; കോഴിക്കോട് ജില്ലയിലെ നടപ്പിലുള്ള പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ?

3416

കുട്ടനാട് പാക്കേജ്

ശ്രീ. മുല്ലക്കര രത്നാകരന്‍

()കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് ഇതിനകം എത്ര തുക നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത തുകയില്‍ ഇതിനകം എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ ?

3417

കുട്ടനാട് പാക്കേജിന്റെ പരിധിയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. സി. കെ. സദാശിവന്‍

()കുട്ടനാട് പാക്കേജിന്റെ പരിധിയില്‍ ഏതെല്ലാം മണ്ഡലങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്; ഓരോ മണ്ഡലത്തിലും നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഓരോ മണ്ഡലത്തിലേയ്ക്കും പ്രവൃത്തികള്‍ക്കായി എത്രരൂപയാണ് അനുവദിച്ചിട്ടുള്ളത്; ഇതില്‍ എത്ര രൂപ വിനിയോഗിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ;

(സി)പുതിയ എസ്റിമേറ്റ് പ്രകാരം പ്രസ്തുത പദ്ധതിക്കായി എത്ര രൂപ അധികമായി ചെലവഴിക്കേണ്ടിവരും എന്നാണ് കണക്കാക്കിയിട്ടുള്ളത്;

(ഡി)പ്രസ്തുത തുക എങ്ങനെ കണ്ടെത്തും എന്ന് വിശദമാക്കുമോ?

3418

കുട്ടനാട്ടിലെ പാടങ്ങളില്‍ മുഞ്ഞബാധ തടയുന്നതിനുള്ള നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

()കുട്ടനാട്ടിലെ പുഞ്ചക്കൃഷി ഇറക്കിയിരുന്ന പാടങ്ങളില്‍ മുഞ്ഞബാധ വ്യാപകമായി ബാധിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ മുഞ്ഞബാധ തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി എന്തെങ്കിലും ധനസഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

3419

രാഷ്ട്രീയ കൃഷി വികാസ് യോജന

ശ്രീ. .പി. ജയരാജന്‍

()രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം 2011-2012, 2012-2013 സാമ്പത്തികവര്‍ഷങ്ങളില്‍ സംസ്ഥാനത്ത് എത്ര തുകയാണ് കേന്ദ്രവിഹിതമായി ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി നടത്തിപ്പിന്റെ ഘടകങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിനായി എത്ര സന്നദ്ധസംഘടനകള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കുകയുണ്ടായി;

(ഡി)ഏതെല്ലാം സന്നദ്ധസംഘടനകള്‍ക്ക് എത്ര തുകവീതം ഏത് പദ്ധതികള്‍ക്ക് തുക അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ;

()തുക അനുവദിച്ച സന്നദ്ധസംഘടനകള്‍ സമര്‍പ്പിച്ച പദ്ധതിയുടെയും അപേക്ഷയുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

3420

മാലാക്കായലിന്റെ അടിസ്ഥാനസൌകര്യവികസനത്തിന് പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

()കേരള ലാന്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന ചിറക്കര ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന മാലാക്കായല്‍ അടിസ്ഥാന സൌകര്യവികസന പദ്ധതിയുടെ പണി നിറുത്തി വച്ചിട്ട് എത്ര മാസമായി ; പണി ആരംഭിക്കുവാന്‍ ഗവണ്‍മെന്റ് നാളിതുവരെ സ്വീകരിച്ച നടപടി അറിയിക്കുമോ ;

(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിലേയ്ക്കും തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുമായി കഴിഞ്ഞ നാല് മാസങ്ങള്‍ക്കുള്ളില്‍ എത്ര അവലോകന യോഗങ്ങള്‍ നടത്തിയെന്നും അതുമൂലം എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും അറിയിക്കാമോ ;

(സി)ഉന്നതതല അവലോകനയോഗങ്ങള്‍ നടത്തിയശേഷം നിലവിലുള്ള കേസ്സുകള്‍ ഒഴിവാക്കികിട്ടുവാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടായി; പുരോഗതി അറിയിക്കുമോ ; കേസ് തീര്‍ക്കുവാന്‍ നാളിതുവരെ നടപടി ഉണ്ടായില്ലായെങ്കില്‍ കാരണം വ്യക്തമാക്കുമോ ?

3421

ഓരുവെള്ളം കയറുന്നതുമൂലമുണ്ടാകുന്ന കൃഷിനാശം

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് വരള്‍ച്ചാകാലത്ത് ശുദ്ധജലാശയങ്ങളില്‍ ഓരുവെള്ളം (ഉപ്പുവെള്ളം) കയറുന്നതും ഇതുമൂലം കൃഷിനാശം സംഭവിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത രീതിയില്‍ വൈക്കം നിയോജകമണ്ഡലത്തില്‍ ഓരുവെള്ളം കയറിയതുമൂലം എത്ര ഹെക്ടര്‍ സ്ഥലത്തെ ഏതെല്ലാം കൃഷികള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഓരുവെള്ള ഭീഷണിയുമായി ബന്ധപ്പെട്ട് വൈക്കം നിയോജകമണ്ഡലത്തില്‍ കൃഷിവകുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവോ;

(ഡി)മണ്ഡലത്തിലെ ഓരുവെള്ള ഭീഷണിയുമായി ബന്ധപ്പെട്ട് കൃഷിനാശം ഒഴിവാക്കാന്‍ എന്തെങ്കിലും വകുപ്പുതല പരിഹാര നടപടികള്‍ കര്‍ഷകരെ അറിയിച്ചിട്ടുണ്ടോ;

()ഓരുവെള്ളം കയറി കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3422

വരള്‍ച്ച മൂലം ഉണ്ടായ കൃഷിനാശത്തിന്റെ കണക്ക്

ശ്രീ. .കെ. ബാലന്‍

()ഇപ്പോള്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത വരള്‍ച്ച മൂലം ഉണ്ടായ കൃഷിനാശത്തിന്റെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം കൃഷികള്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്; ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ; എത്ര രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്;

(സി)പറമ്പിക്കുളം - ആളിയാര്‍ പദ്ധതിയില്‍ നിന്ന് കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്തതിനാല്‍ പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം ഉണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

3423

റൈസ് ബയോ പാര്‍ക്കിന്റെ രൂപീകരണം

ശ്രീ. കെ. കെ. നാരായണന്‍

()കേരളത്തിലെ നെല്‍കര്‍ഷകരുടെ വരുമാന വര്‍ദ്ധന ലക്ഷ്യമാക്കി സംസ്ഥാനത്ത് എവിടെയെല്ലാമാണ് റൈസ് ബയോ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിന്റെ പ്രവര്‍ത്തനം ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ ?

3424

റൈസ് ബയോപാര്‍ക്ക്

ശ്രീ. സി. ദിവാകരന്‍

()റൈസ് ബയോപാര്‍ക്ക് കേരളത്തില്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്;

(ബി)പ്രസ്തുത ബയോപാര്‍ക്ക് മൂലം കാര്‍ഷിക മേഖലയില്‍ ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

3425

നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

()നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും നെല്ലുലുദ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ഈ ഗവണ്‍മെന്റ് എന്തൊക്കെ നടപടികളാണ് കൈകൊണ്ടിരിക്കുന്നത്; വിശദാംശം നല്‍കാമോ;

(ബി)ഗ്രൂപ്പ് ഫാര്‍മിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.