UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3159

പൊതുമരാമത്ത് വകുപ്പിന്റെ കാര്യക്ഷമത

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, . പി. അബ്ദുള്ളക്കുട്ടി

()പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം സമഗ്രമായി നവീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ;

(ബി)ഇതിനായി പ്രത്യേക നയം രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ ;

(സി)വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നയത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ?

3160

പി.ഡബ്ള്യു.ഡി. വെബ്സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ നടപടി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()പി.ഡബ്ള്യൂ.ഡി. യിലെ വിവരങ്ങള്‍ വെബ് സൈറ്റില്‍ നല്‍കി തുടങ്ങിയിട്ടുണ്ടോ;

(ബി)എന്നാല്‍ ദര്‍ഘാസ് സംബന്ധിച്ച് വളരെ പ്രധാന്യമുള്ള ചില രേഖകള്‍ സൈറ്റില്‍ ലഭ്യമാക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി)അഴിമതിയ്ക്ക് കാരണമാകുന്ന ഇപ്രകാരമുളള നടപടികള്‍ കണ്ടെത്തി വെബ്സൈറ്റില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കി പുന:ദര്‍ഘാസ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

3161

റോഡുകള്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍

ശ്രീ. എളമരം കരീം

()പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകള്‍ സ്വകാര്യവ്യക്തികള്‍ കൈയ്യേറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ഫറോക്ക് ടൌണ്‍, പഴയ എന്‍.എച്ച്. റോഡ്, മോഡേണ്‍, കൊളത്തറ, ഫറോക്ക്-മണ്ണൂര്‍-കടലുണ്ടി റോഡുകളിലെ കയ്യേറ്റം ഒഴിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഇതിനുവേണ്ട നിര്‍ദ്ദേശം നല്‍കുമോ ?

3162

പൊതുമരാമത്ത് വര്‍ക്ക് സൈറ്റുകളില്‍ ഉദ്യോഗസ്ഥ സാന്നിദ്ധ്യം

ശ്രീ. വി. പി. സജീന്ദ്രന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, എം. പി. വിന്‍സെന്റ്

()പൊതുമരാമത്ത് വര്‍ക്ക്സൈറ്റുകളില്‍ ഉദ്യോഗസ്ഥ സാന്നിദ്ധ്യം ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ ; വിശദമാക്കുമോ?

3163

കുടിവെള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് റോഡ് കട്ടിംഗിനുള്ള അനുമതി

ശ്രീ. എസ്. ശര്‍മ്മ

()വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജിഡ-ഫിഷറീസ് ഫണ്ട് ഉപയോഗിച്ച് വിഭാവനം ചെയ്തിരിക്കുന്ന കുടിവെള്ള വിതരണ പദ്ധതിക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പി.ഡബ്ള്യൂ.ഡി റോഡ് കട്ടിംഗിനായുള്ള അനുമതി നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പില്‍ നിന്നും അപേക്ഷ നല്‍കിയിരുന്നോ; എങ്കില്‍ അനുമതി നല്‍കുന്നതിനുള്ള തടസ്സം എന്തെന്ന് വ്യക്തമാക്കുമോ ;

(ബി)വൈപ്പിന്‍ മണ്ഡലത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ; വ്യക്തമാക്കുമോ ?

3164

പൊതുമരാമത്ത് വകുപ്പില്‍നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിച്ച ജീവനക്കാര്‍

ശ്രീ. . എം. ആരിഫ്

()പൊതുമരാമത്ത് വകുപ്പില്‍നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് പുനര്‍വിന്യസിക്കുന്നതിന് ഉത്തരവായ ജീവനക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ചുമതല ഏല്‍ക്കുകയുണ്ടായോ;

(ബി)പുനര്‍വ്യന്യാസത്തിന് ഉത്തരവായിട്ടും വകുപ്പില്‍ നിന്നും വിടുതല്‍ ചെയ്യാത്ത എത്ര ജീവനക്കാരുണ്ട്;

(സി)ഇവരെ പുനര്‍വിന്യസിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത് എന്നാണ്; ജീവനക്കാരെ ഇതുവരെ വിടുതല്‍ ചെയ്യാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയുണ്ടായോ;

(ഡി)പുനര്‍വിന്യാസത്തിന് ഉത്തരവായ ജീവനക്കാരെ സമയബന്ധിതമായി വിടുതല്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

3165

ചാലക്കുടി മണ്ഡലത്തിലെ റോഡപകടങ്ങള്‍

ശ്രീ. ബി.ഡി. ദേവസ്സി

()എന്‍.എച്ച്.47 ല്‍ ചാലക്കുടി മണ്ഡലത്തില്‍പ്പെടുന്ന ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര ജംഗ്ഷനുകളില്‍ അടിയ്ക്കടിയുണ്ടാകുന്ന അപകട മരണങ്ങള്‍ ഒഴിവാക്കുന്നതിനായി എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;

(ബി)പേരാമ്പ്രയില്‍ കാല്‍നടക്കാര്‍ക്കായി സബ്വേ നിര്‍മ്മിക്കുന്ന നടപടി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

3166

പയ്യന്നൂരിലെ പി.ഡബ്ള്യൂ.ഡി അധീനതയിലുള്ള സ്ഥലം കിന്‍ഫ്രയ്ക്ക് വിട്ടു നല്കുന്ന നടപടി

ശ്രീ.സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ പയ്യന്നൂര്‍ നഗരസഭയില്‍ ഏച്ചിലാംവയലില്‍ പി.ഡബ്ള്യൂ.ഡി അധീനതയിലുള്ള സ്ഥലം കിന്‍ഫ്രയുടെ റൂറല്‍ അപ്പാരല്‍ പാര്‍ക്കിനുവേണ്ടി വിട്ടുനല്‍കാനുള്ള പ്രൊപ്പോസലിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ;

(ബി)നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗത്തില്‍ സ്ഥലം വിട്ടുകൊടുക്കാനുള്ള നടപടി സ്വീകരിക്കുമോ?

3167

ബാലുശ്ശേരിമുക്ക് ജംഗ്ഷനിലെ ഗതാഗത തടസ്സം

ശ്രീ. പുരുഷന്‍ കടലുണ്ടി

()കോഴിക്കോട്-ബാലുശ്ശേരി സ്റേറ്റ് ഹൈവേയും കൊയിലാണ്ടി-താമരശ്ശേരി-മുക്കം-എടവണ്ണപ്പാറ സ്റേറ്റ് ഹൈവേയും കൂടിച്ചേരുന്ന ബാലുശ്ശേരി മുക്ക് ജംഗ്ഷനില്‍ സര്‍ക്കാര്‍ ആശുപത്രിയോട് ചേര്‍ന്ന ഭാഗത്ത് മഴക്കാലത്ത് രണ്ട് ഹൈവേകളിലും മലിനജലം കയറി ഗതാഗതം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പരിഷ്കരണ പ്രവര്‍ത്തികള്‍ക്കിടയില്‍ ഇവിടെയുള്ള കള്‍വര്‍ട്ട് അടഞ്ഞുപോയത് തുറക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

3168

ആലപ്പുഴ ജില്ലയില്‍ ഭരണാനുമതി ലഭിച്ച നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. തോമസ് ചാണ്ടി

()നടപ്പ് സാമ്പത്തിക വര്‍ഷം ആലപ്പുഴ ജില്ലയിലെ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3169

കൊരട്ടി ജങ്ഷനിലെ ഗതാഗതപ്രശ്നം പരിഹരിക്കാന്‍ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()കൊരട്ടി ജങ്ഷനില്‍ ഗതാഗതപ്രശ്നങ്ങള്‍ ഉണ്ടാകുന്നതു ശാശ്വതമായി പരിഹരിക്കാന്‍ എന്തു നടപടികളാണു സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി)ഇതിനായി ഫ്ളൈ ഓവര്‍ നിര്‍മ്മാണമടക്കമുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

3170

കരാര്‍ പ്രവൃത്തികള്‍ ക്രമപ്രകാരമാക്കുവാന്‍ നടപടി

പ്രൊഫ: സി. രവീന്ദ്രനാഥ്

()റോഡ് പണികള്‍ക്ക് എസ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ടാറിന് പൊതുമരാമത്ത് വകുപ്പില്‍ പ്രാബല്യത്തിലുളള നിരക്ക് ഉള്‍പ്പെടുത്തേണ്ടതാണെന്നും, ടാറിന്റെ വില ഒഴിവാക്കി ബാക്കി തുകയ്ക്കാണ് കോണ്‍ട്രാക്ടറുടെ ലാഭവിഹിതം കണക്കാക്കേണ്ടതെന്നും ടാറിന് പൊതുമരാമത്ത് വകുപ്പില്‍ നിലവിലുളള കണ്‍വേയന്‍സ് അനുവദിക്കാമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത സര്‍ക്കുലറിന്റെ കോപ്പി ലഭ്യമാക്കുമോ;

(സി)എങ്കില്‍ റോഡ് നിര്‍മ്മാണത്തിന് പ്രസ്തുത നിര്‍ദ്ദേശം പാലിക്കാറുണ്ടോ;

(ഡി)ക്രമപ്രകാരമല്ലാതെയും നിരുത്തരവാദിത്തത്തോടെയും റോഡ് നിര്‍മ്മാണം നടത്തി സര്‍ക്കാര്‍ ധനസഹായം ദുരുപയോഗം ചെയ്യുന്ന കരാറുകാര്‍ക്കും ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനം പാസ്സാക്കി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും, തദ്ദേശസ്ഥാപനങ്ങള്‍ക്കും എതിരെ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

3171

പി.ഡബ്ള്യു.ഡി. സെക്ഷന്‍ ഓഫീസുകളുടെ പുന:സംഘടന

ശ്രീ. സണ്ണി ജോസഫ്

()റോഡുകളുടെ ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ പി. ഡ്ബ്യു.ഡി. സെക്ഷന്‍ ഓഫീസുകള്‍ പുന:സംഘടിപ്പിക്കേണ്ട ആവശ്യകത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)നിലവിലുള്ള ഓഫീസ് സംവിധാനം മൂലം റോഡുകളുടെ പരിശോധനക്കും മറ്റും ബുദ്ധിമുട്ട് നേരിടുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സമയബന്ധിതതമായി പി.ഡ്ബ്യു.ഡി സെക്ഷന്‍ ഓഫീസുകള്‍ പുന: സംഘടിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3172

കളക്ടറുടെ വസതി, തൃക്കാക്കര റെസ്റ് ഹൌസ്

ശ്രീ. ബെന്നി ബെഹനാന്‍

()എറണാകുളം ജില്ലാ കളക്ടര്‍ക്ക് പുതിയ വസതി നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(സി)തൃക്കാക്കര പി.ഡബ്ള്യൂ.ഡി റെസ്റ് ഹൌസിന് പുതിയ അഡീഷണല്‍ ബ്ളോക്ക് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി)എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

3173

കോതമംഗലം മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. റ്റി. യു. കുരുവിള

()കോതമംഗലം മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്നു വിശദമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3174

ബാലുശ്ശേരി റെസ്റ് ഹൌസ് നവീകരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരിയിലെ റെസ്റ്റ് ഹൌസ് അറ്റകുറ്റപ്പണി തീര്‍ത്ത് നവീകരിക്കുന്നതിനും കോണ്‍ഫറന്‍സ് ഹാളില്‍ ഇരപ്പിടസൌകര്യം ഒരുക്കുന്നതിനും എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പ്രവര്‍ത്തനത്തിന്റെ പുരോഗതി അറിയിക്കാമോ ?

3175

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി.ഡി.സതീശന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' റ്റി. എന്‍. പ്രതാപന്‍

()ഈ സര്‍ക്കര്‍ അധികാരമേറ്റശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതിനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരുന്നു ; വിശദമാക്കുമോ;

(ബി)ഏറ്റെടുത്ത റോഡുകളില്‍ എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

3176

തൃക്കാക്കര ജുവനൈല്‍ ഹോമിന്റെ പുതിയ ബ്ളോക്ക് നിര്‍മ്മാണം

ശ്രീ. ബെന്നി ബെഹനാന്‍

()തൃക്കാക്കരയിലെ ജുവനൈല്‍ ഹോമിന്റെ നിലവിലുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ ;

(ബി)എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(സി)ജുവനൈല്‍ ഹോമിന് പുതിയ ബ്ളോക്ക് നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുമോ ?

3177

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന് പുതിയ ബ്ളോക്ക് നിര്‍മ്മാണം

ശ്രീ. ബെന്നി ബെഹനാന്‍

()തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിന് പുതിയ പി.ജി. ബ്ളോക്ക് നിര്‍മ്മാണത്തിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

3178

ചേലക്കര മണ്ഡലത്തില്‍ നടത്തിവരുന്ന കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് ഇപ്പോള്‍ നടത്തി വരുന്ന കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(ബി)ഇവയില്‍ ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കേണ്ട കാലാവധിയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇപ്പോള്‍ ഓരോ പ്രവൃത്തിയും ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ഡി)എല്ലാ കെട്ടിട നിര്‍മ്മാണ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

3179

ആസ്തി വികസനഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

എം.എല്‍..മാരുടെ നിയമസഭാമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍, അക്രഡിറ്റഡ് ഏജന്‍സികള്‍ വഴി നടപ്പിലാക്കാന്‍ അനുവദിക്കാമോ?

3180

കുട്ടനാട് താലൂക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് താലൂക്കില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്; വിശദമാക്കുമോ;

(ബി)നടപ്പു സാമ്പത്തികവര്‍ഷം ഭരണാനുമതി ലഭ്യമായ കാവാലം - തിരുവിലങ്ങാട് ക്ഷേത്രം - മംഗലം മാണിക്കമംഗലം കായല്‍ - എണ്ണൂറില്‍ മോട്ടോര്‍ തറ റോഡിന്റെ നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

3181

ഒറ്റപ്പാലം മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. ഹംസ

()ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ ഭരണാനുമതി ഉള്ളത്; ഓരോന്നും പ്രത്യേകം വ്യക്തമാക്കുമോ;

(ബി)ഭരണാനുമതി ലഭ്യമായവയില്‍ ഏതിനെല്ലാമാണ് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്;

(സി)ഭരണാനുമതി ലഭിച്ചിട്ടും ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയാത്തവ ഏതെല്ലാം; കാരണം വിശദമാക്കുമോ;

(ഡി)ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ നിലവില്‍ ഏതെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു; വിശദാംശം ലഭ്യമാക്കാമോ; ഓരോ പ്രവൃത്തിയുടെയും നിലവിലെ അവസ്ഥ പ്രത്യേകം വിശദമാക്കുമോ;

()ഭരണാനുമതി ലഭ്യമായിട്ടും പണി തുടരുവാന്‍ കഴിയാത്ത പ്രോജക്ടുകള്‍ പണി തുടങ്ങുന്നതിനായി എന്തെല്ലാം അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3182

ധര്‍മ്മടം മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍

ശ്രീ. കെ. കെ.നാരായണന്‍

()ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ഏതെങ്കിലും പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ?

3183

അങ്കമാലി മണ്ഡലത്തിലെ റോഡ് വികസനം

ശ്രീ. ജോസ് തെറ്റയില്‍

()കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തില്‍ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി ഉള്‍ക്കൊള്ളിച്ചിരുന്ന 300 കോടി രൂപ എന്തെല്ലാം പ്രവൃത്തികള്‍ക്കായാണ് വിനിയോഗിച്ചിട്ടുള്ളത് ; വിശദമാക്കാമോ ;

(ബി)അങ്കമാലി നിയോജകമണ്ഡലത്തിലെ എയര്‍പോര്‍ട്ടിലേക്കുള്ള വേങ്ങൂര്‍-നായത്തോട് എയര്‍പോര്‍ട്ട് റോഡിന്റെയും കാലടി-മലയാറ്റൂര്‍ റോഡിന്റെയും ക്യാംപ്ഷെഡ് റോഡിന്റെ രണ്ടാംഘട്ട വികസനത്തിനും ആര്‍.ബി.ഡി.സി.കെ. 257 കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ള അങ്കമാലി ബൈപ്പാസിന്റെയും സ്ഥലമെടുപ്പ് നടപടികള്‍ക്കായി 300 കോടി രൂപയില്‍നിന്നും തുക വകയിരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

3184

കൊണ്ടോട്ടി മണ്ഡലത്തിലെ ആസ്തിവികസന ഫണ്ട്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടില്‍നിന്നും കൊണ്ടോട്ടി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് വിഭാഗത്തിന്റെ കീഴിലുള്ള താഴെപ്പറയുന്ന പ്രവൃത്തികളുടെ വിശദ എസ്റിമേറ്റുകള്‍ മലപ്പുറം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവരുടെ ഓഫീസുകളില്‍ എന്നാണ് സമര്‍പ്പിക്കപ്പെട്ടത് എന്ന് ഓഫീസ് തപാല്‍ നമ്പര്‍, തീയതി എന്നിവ സഹിതം വിശദമാക്കുമോ?

1.പുളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്റേഡിയം വികസനം.

2.ചീക്കോട് ഗ്രാമപഞ്ചായത്ത് സ്റേഡിയം വികസനം.

3.ചെറുകാവ് ഗ്രാമപഞ്ചായത്ത് സ്റേഡിയം വികസനം.

4. വാഴയാര്‍ ഗ്രാമപഞ്ചായത്ത് സ്റേഡിയം വികസനം.

5. ഗവ. ഹൈസ്കൂള്‍ ബില്‍ഡിംഗ്, ചുള്ളിക്കോട്.

6. ഗവ. ഹൈസ്കൂള്‍ ബില്‍ഡിംഗ്, മുതുവല്ലൂര്‍.

7. കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ബില്‍ഡിംഗിന്റെ രണ്ടാംനില. (ഡയാലിസിസ് സെന്ററിനുവേണ്ടി)

 
3185

ധര്‍മ്മടം മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികള്‍

ശ്രീ. കെ. കെ. നാരായണന്‍

()ധര്‍മ്മടം നിയോജകമണ്ഡലത്തിലെ പൊതുമരാമത്തു വകുപ്പിന്റെ കീഴില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടന്നുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ പ്രവൃത്തിയും ഏത് ഘട്ടത്തിലാണെന്ന് തരംതിരിച്ച് വിശദമാക്കുമോ?

3186

ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡിന്റെ പ്രവൃത്തി

ശ്രീ.റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഭരണാനുമതി നല്‍കിയ ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡിന്റെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയും; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത റോഡിന്റെ ചന്തപ്പുര മുതല്‍ മാതമംഗലം വരെയുള്ള ഭാഗം മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

3187

വെറ്റിലപ്പാറ പാലത്തിലേക്കുള്ള ലിങ്ക് റോഡ്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ മുക്കന്നൂര്‍ പഞ്ചായത്തിലെ വെള്ളപ്പാറയില്‍ നിന്നും വെറ്റിലപ്പാറ പാലത്തിലേക്കുള്ള ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി വനം വകുപ്പില്‍ നിന്നും പി.ഡബ്ള്യൂ.ഡിയ്ക്ക് വിട്ടുകിട്ടുന്നതിനായി യൂസര്‍ ഏജന്‍സി എന്ന നിലയില്‍ പി.ഡബ്ള്യ.ഡി 1980-ലെ ഫോറസ്റ് (കണ്‍സര്‍വേഷന്‍) ആക്ട് സെക്ഷന്‍ (2) പ്രകാരം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

3188

ആല-ഗോതുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()കയ്പമംഗലം നിയോജകമണ്ഡലത്തിലെ ആല-ഗോതുരുത്ത് പാലത്തിന്റെ പ്രവര്‍ത്തനം നിലച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തതിനാല്‍ ഗോതുരുത്ത് നിവാസികള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് എന്ത് തടസ്സമാണുള്ളതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാക്കി എന്നത്തേയ്ക്ക് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുവാനാകുമെന്ന് വിശദമാക്കുമോ?

3189

നേമം മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജക മണ്ഡലത്തിലെ പനത്തുറ, മുടവന്‍മുഗള്‍, മാങ്കാട്ടുകടവ്, കീഴാറന്നൂര്‍, ഇടയാര്‍ എന്നിവിടങ്ങളില്‍ പാലങ്ങളുടെ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇല്ലെങ്കില്‍ ആയത് എന്നത്തേയ്ക്ക് ലഭ്യമാക്കുമെന്നും, ഇപ്പോഴുണ്ടായകാലതാമസത്തിനു കാരണമെന്താണെന്നും വ്യക്തമാക്കുമോ?

3190

നെല്ലിയാമ്പതിയിലെ നൂറടിപ്പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെല്ലിയാമ്പതിയിലെ നൂറടിപ്പാലം ഗതാഗതയോഗ്യമല്ലാതായിട്ട് എത്ര വര്‍ഷമായിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പാലം പുനര്‍നിര്‍മ്മിക്കാനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ഇതിനായി എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് എസ്റിമേറ്റ് തുക; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

3191

ചെങ്ങന്നൂര്‍ കൈപ്പാലക്കടവ് പാലം നിര്‍മ്മാണം

ശ്രീ. പി. സി. വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ നഗരാതിര്‍ത്തിയിലെ മംഗലം ഇടനാട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൈപ്പാലക്കടവ് പാലം നിര്‍മ്മാണം ഏത് ഘട്ടംവരെ ആയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പാലം നിര്‍മ്മാണത്തിന് നിലവിലുള്ള തടസ്സം എന്താണ് എന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എന്നത്തേയ്ക്ക് നടത്തുവാനാകും എന്ന് വ്യക്തമാക്കുമോ ?

3192

ചെങ്ങന്നൂര്‍ പൂത്തന്‍വീട്ടില്‍ പടി പാലം നിര്‍മ്മാണം

ശ്രീ. പി. സി. വിഷ്ണുനാഥ്

()ചെങ്ങന്നൂരിലെ പുത്തന്‍വീട്ടില്‍പടി പാലം വീതി കൂട്ടി പുനര്‍നിര്‍മ്മാണം നടത്തുന്നതിന് എന്തെങ്കിലും നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ; ഇല്ലങ്കില്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ എസ്റിമേറ്റ് തുക എത്രയെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

3193

കോഴിബസാര്‍ സുല്‍ത്താന്‍തോട് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി

ശ്രീ.റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ കോഴിബസാര്‍ സുല്‍ത്താന്‍തോട് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണ പുരോഗതി അറിയിക്കാമോ; പ്രസ്തുത അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നറിയിക്കുമോ ?

3194

കോട്ടപ്പുറം - അച്ചാംതുരുത്തി പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കോട്ടപ്പുറം-അച്ചാംതുരുത്തി പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ കാലാവധി എത്ര മാസം ആണെന്നും ഏതു തീയതിവരെ ആണെന്നും വ്യക്തമാക്കാമോ?

3195

ഇറപ്പുഴ പാലം നിര്‍മ്മാണം

ശ്രീ.പി.സി. വിഷ്ണുനാഥ്

()ചെങ്ങന്നൂരില്‍ പമ്പാനദിക്ക് കുറുകെ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(ബി)പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ എസ്റിമേറ്റ് സ്കെച്ച് പ്ളാന്‍ എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത പാലംനിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

3196

വഴുവാടിക്കടവ് പാലം നിര്‍മ്മാണം

ശ്രീ. പി.സി.വിഷ്ണുനാഥ്

()ചെങ്ങന്നൂര്‍ മാവേലിക്കര അസംബ്ളി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വഴുവാടിക്കടവ് പാലം നിര്‍മ്മാണത്തിന്റെ പുരോഗതി വിശദമാക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ സ്കെച്ച്, പ്ളാന്‍, എസ്റിമേറ്റ് എന്നിവയുടെയും പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തിയിലുണ്ടാകുന്ന കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പ്രവൃത്തിക്ക് നാളിതുവരെ എത്ര തുക ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ?

3197

ആല-ഗോതുരുത്ത് പാലം

ശ്രീ. വി.എസ്.സുനില്‍ കുമാര്‍

()കയ്പമംഗലം മണ്ഡലത്തിലെ ആല - ഗോതുരുത്ത് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനനടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)നിരവധി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗോതുരുത്തുമായി ബന്ധിപ്പിക്കുന്ന നിലവിലുള്ള പഴയപാലം തകരുവാന്‍ സാദ്ധ്യതയുണ്ടെന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത പാലം പണി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3198

പള്ളിക്കമണ്ണടിപാലം

ശ്രീ. ജി.എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ പള്ളിക്കമണ്ണടിപാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കുവാനുള്ളത്; വിശദമാക്കുമോ;

(ബി)പ്രസ്തുത പാലം നിര്‍മ്മാണത്തിന് അനുവദിച്ച് 3.15 കോടി രൂപാ അടങ്കലില്‍ പാലം പണി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോ;

(സി)ഇല്ലായെങ്കില്‍, എത്ര തുക നിലവില്‍ ആവശ്യമായി വരുമെന്നും ആയത് ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കുമോ;

(ഡി)ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തുക, അധിക തുക ലഭ്യമാക്കുക, തുടങ്ങിയുള്ള കാര്യങ്ങളില്‍ ഊര്‍ജ്ജിതമായ നടപടി സ്വീകരിക്കുവാന്‍ സന്നദ്ധമാകുമോ?

3199

റെയില്‍വേ ഗേറ്റുകള്‍ക്ക് മേല്‍പ്പാലം നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് മലബാര്‍ മേഖലയില്‍ നാഷണല്‍ ഹൈവേയില്‍ വരുന്ന ഏതൊക്കെ റെയില്‍വേ ഗേറ്റുകള്‍ക്കാണ് മേല്‍പ്പാലങ്ങള്‍ ഇല്ലാത്തതെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത സ്ഥലങ്ങളില്‍ റെയില്‍ ഓവര്‍ബ്രിഡ്ജ് (ആര്‍..ബി) നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടുണ്ടോ;

(സി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി)സ്ഥലം നല്‍കിയിട്ടും ആര്‍..ബി യുടെ നിര്‍മ്മാണം തുടങ്ങാതിരിക്കാനുള്ള കാരണം എന്താണെന്ന് വിശദമാക്കുമോ;

3200

അയിലം പാലം നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

()അയിലം പാലം നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി)ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനം എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്;

(സി)ഇതിന്റെ കരാര്‍ തുക എത്രയാണെന്നറിയിക്കുമോ;

(ഡി)ഇതിന്റെ കരാര്‍ ഏറ്റെടുത്തത് ആരാണെന്ന് അറിയിക്കുമോ;

()പാലം നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.