UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2875

വിദ്യാഭ്യാസ വികസന പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, വി.ഡി. സതീശന്‍

()ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ ധാരണയായിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഉന്നത വിദ്യാഭ്യാസ വികസന പദ്ധതി കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)ഇത് സംബന്ധിച്ച പദ്ധതി രേഖ സംസ്ഥാനം മുന്നോട്ട് വച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)മുന്നോട്ട് വച്ച പദ്ധതി രേഖകളെ കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലെ കൌണ്‍സിലുകളുടെ പ്രതികരണമെന്താണ്; വിശദമാക്കുമോ?

2876

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. പി.കെ.ഗുരുദാസന്‍

()വിദ്യാഭ്യാസ അവകാശനിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം മാറ്റങ്ങളാണ് ഈ മേഖലയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി)സംസ്ഥാന അദ്ധ്യാപക പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എത്ര പ്രൊട്ടക്ടഡ് അദ്ധ്യാപകരെയാണ് ടീച്ചേഴ്സ് ബാങ്കിലേക്ക് മാറ്റിയത്;

(ഡി)ഇങ്ങനെ ടീച്ചേഴ്സ് ബാങ്കിലേക്ക് മാറ്റപ്പെടുന്ന അദ്ധ്യാപകര്‍ക്ക് പുനര്‍ നിയമനം നല്‍കുന്ന അവസരത്തില്‍ അതുവരെയുള്ള സേവനകാലം പരിഗണിച്ചുള്ള വേതനം നിശ്ചയിച്ച് നല്‍കുന്നുണ്ടോ?

2877

വിദ്യാഭ്യാസ അവകാശനിയമപ്രകാരമുള്ള പഠന സമ്പ്രദായം

ശ്രീ. സി. ദിവാകരന്‍

()2013 -14 അദ്ധ്യയന വര്‍ഷം വിദ്യാഭ്യാസ അവകാശനിയമ പ്രകാരമുള്ള പഠന സമ്പ്രദായം പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇതിന് ആവശ്യമായ ഭൌതിക സാഹചര്യം ഒരുക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ ?

2878

വിദ്യാഭ്യാസ പാക്കേജ്

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്ത് പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജ് എത്രത്തോളം നടപ്പിലാക്കാന്‍ സാധിച്ചുവെന്ന് വിശദമാക്കുമോ;

(ബി)പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പാക്കേജ് നടപ്പിലാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ അവ വിശദമാക്കുമോ ?

2879

പൊതുവിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല സാമ്പത്തിക പ്രതിസന്ധിയിലാണോ;

(ബി)ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(സി)സാമ്പത്തിക പ്രതിസന്ധി വകുപ്പിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ടോ;

(ഡി)കേന്ദ്രത്തില്‍ നിന്നും മറ്റുമായി പൊതുവിദ്യാഭ്യാസ മേഖലക്ക് ലഭിക്കുന്ന ഫണ്ടുകള്‍ പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇതില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; ലഭിച്ച ഫണ്ടും, ചെലവഴിച്ച കണക്കും വെളിപ്പെടുത്തുമോ?

2880

കരിക്കുലം കമ്മിറ്റിയുടെ പ്രവര്‍ത്തനം

ശ്രീമതി. ഗീതാ ഗോപി

()വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ നിലവിലുള്ള അവസ്ഥ വിശദീകരിക്കുമോ;

(ബി)എത്ര തവണ യോഗം ചേര്‍ന്നു;

(സി)ഏതെല്ലാം പാഠപുസ്തകങ്ങളുടെ കരട് തയ്യാറാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)യോഗം ചേരുവാന്‍ എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നതായറിയുമോ ?

2881

ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, പി.. മാധവന്‍

()ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഈ പദ്ധതി ഏതെല്ലാം വിദ്യാഭ്യാസതലത്തിലാണ് നടപ്പിലാക്കുന്നത്; വിശദമാക്കുമോ ?

 
2882

കേരളാ സ്റേറ്റ് ഓപ്പണ്‍ സ്ക്കൂള്‍ പുന:സംഘടന

ശ്രീ. . പി. ജയരാജന്‍

()കേരളാ സ്റേറ്റ് ഓപ്പണ്‍ സ്ക്കൂളിനെ പുന: സംഘടിപ്പിച്ച് സ്റേറ്റ് കൌണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനം രൂപികരിക്കുവാനും ട്രാവന്‍കൂര്‍ കൊച്ചിന്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം സൊസൈറ്റിയായി രജിസ്റര്‍ ചെയ്യുവാനും സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത ഉത്തരവു പ്രകാരം സ്ഥാപനത്തിന്റെ ആസ്ഥാനം എവിടെയാണെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(സി)മുന്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇപ്പോള്‍ എന്തെല്ലാം ഭേദഗതികളാണു വരുത്തിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത ഉത്തരവുപ്രകാരം സ്ഥാപനത്തിന്റെ ആസ്ഥാനം ആദ്യ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിരുന്ന സ്ഥലത്തുനിന്നും മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ?

2883

കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍

ശ്രീ. .കെ. ശശീന്ദ്രന്‍

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ നിലവില്‍ എത്രകരാര്‍ ജീവനക്കാരുണ്ടെന്നും ഇപ്പോള്‍ ഏതൊക്കെ തസ്തികകളില്‍ എത്ര വീതം ഒഴിവുകള്‍ ഉണ്ടെന്നും വ്യക്തമാക്കാമോ;

(ബി)നിലവിലുള്ള കരാര്‍ ജീവനക്കാരെ നിയമിച്ചത് പത്ര പരസ്യത്തിന്റെ അടിസ്ഥാനത്തിലാണോ;

(സി)ഇവരുടെ നിയമനത്തിന് തയ്യാറാക്കിയ റാങ്ക് ലിസ്റുകള്‍ ബഹൂ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നോ എന്നും ഈ റാങ്ക് ലിസ്റുകള്‍ തയ്യാറാക്കിയ നടപടിക്രമങ്ങളില്‍ എന്തെങ്കിലും അപാകത ഉള്ളതായി ബഹു. ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നോയെന്നും വെളിപ്പെടുത്തുമോ;

(ഡി)ഇപ്പോള്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ പേര്, തസ്തിക, വിദ്യാഭ്യാസ യോഗ്യതകള്‍, വയസ്സ്, ജാതി, മതം, ഇവര്‍ക്ക് ഇതുവരെ ഓപ്പണ്‍ സ്കൂളിലുള്ള താത്കാലിക സേവനകാലയളവ് എന്നീ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

()നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ പ്രകാരമുള്ള നിയമന കാലയളവ് എന്ന് പൂര്‍ത്തിയാകുമെന്നും അതിനുശേഷം ഓപ്പണ്‍ സ്കൂളില്‍ സ്ഥിരനിയമനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും അറിയിക്കുമോ?

2884

'സ്കൂള്‍ മാപ്പിംഗ്' പദ്ധതി

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്തെ ഓരോ പ്രദേശത്തിന്റെയും വിദ്യാഭ്യാസപരമായ ആവശ്യം കണക്കാക്കുന്നതിനായി 'സ്കൂള്‍ മാപ്പിംഗ്' പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശത്തിന്റെയും വിദ്യാഭ്യാസ ആവശ്യം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

2885

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍

ശ്രീമതി. കെ. എസ്. സലീഖ

()സംസ്ഥാനത്ത് ആകെ എത്ര സ്കൂളുകള്‍ സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു; ഇതില്‍ എത്രയെണ്ണമാണ് ലാഭകരമല്ലെന്ന് കണ്ടെത്തിയിട്ടുള്ളത്; സര്‍ക്കാര്‍/എയ്ഡഡ് എന്നിങ്ങനെ എത്രയെണ്ണമെന്ന് തരം തിരിച്ച് വ്യക്തമാക്കുമോ ;

(ബി)ലാഭകരമല്ലാത്തവയില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ എത്ര ; പത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ ഉള്ള വിദ്യാലയങ്ങള്‍ എത്ര ; 25 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ ഉള്ള വിദ്യാലയങ്ങള്‍ എത്ര ;

(സി)ലാഭകരമല്ലാത്ത സ്കൂളുകളിലെ കുട്ടികളില്‍ എത്ര ശതമാനം ദളിത് ആദിവാസി വിഭാഗത്തില്‍പ്പെട്ടതാണെന്നും ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകള്‍ ഏറ്റവും കൂടുതല്‍ ഏത് ജില്ലയിലാണെന്നും വ്യക്തമാക്കുമോ ;

(ഡി)സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും 2013 മാര്‍ച്ചിനുള്ളില്‍ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; വിശദമാക്കുമോ;

()ഏരിയ ഇന്റന്‍സീവ് പദ്ധതിക്കു കീഴിലുള്ള മലബാറിലെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2886

സര്‍ക്കാര്‍/എയ്ഡഡ് സ്ക്കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരം

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയര്‍ത്തുമെന്ന പ്രഖ്യാപനം നടത്തുകയുണ്ടായോ; അതിനായി 2012-'13-ലെ ബഡ്ജറ്റ് പ്രസംഗത്തിലെ 64-ാം പേജിലെ 226-ാം ഖണ്ഡികയില്‍ 200 കോടി രൂപ വകയിരുത്തിയതായി പ്രഖ്യാപിച്ചിരുന്നതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുയെന്ന് വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം സര്‍ക്കാര്‍ സ്ക്കൂളുകളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്; പ്രസ്തുത സ്ക്കൂളുകളില്‍ എന്തെല്ലാം ഭൌതികസാഹചര്യങ്ങള്‍ ഒരുക്കികൊടുത്തു; അതിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങള്‍ ലഭ്യമായി; വിശദാംശം ലഭ്യമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍ പാലക്കാട് ജില്ലയിലെ ഏതു സ്ക്കൂളിനെയാണ് തെരഞ്ഞെടുത്തത്; എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തുകയുണ്ടായി; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2887

ലാഭകരമല്ലാത്ത സ്ക്കൂളുകള്‍

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറയുന്നതിനാല്‍ ഇത്തരം സ്ക്കൂളുകള്‍ ലാഭകരമല്ലെന്ന് വിലയിരുത്തുന്നുണ്ടോ; എങ്കില്‍ ഈ വിഭാഗത്തില്‍പ്പെട്ട എത്ര എല്‍.പി.യു.പി. ഹൈസ്ക്കുളുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്; ജില്ല തിരിച്ചുള്ള വിവരം നല്‍കുമോ;

(ബി)ഇത്തരം സ്ക്കൂളുകളില്‍ പഠിക്കുന്നത് പട്ടികജാതി-പട്ടികവര്‍ഗ്ഗ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരുടെ പഠനം മുടങ്ങാതിരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള എത്ര സ്ക്കൂളുകള്‍ ലാഭകരല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്; സ്ക്കൂളിന്റെ പേരും വിദ്യാര്‍ത്ഥികളുടെ എണ്ണവും വിശദമാക്കുമോ ?

2888

ലാഭകരമല്ലാത്തതായ സ്കൂളുകളുടെ വിശദാംശങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് ലാഭകരമല്ലാത്തതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള സ്കൂളുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)ഈ സ്കൂളുകളില്‍ ആവശ്യമായ അധ്യാപകരില്ലെന്ന വസ്തുത സര്‍ക്കാരിനറിയുമോ;

(സി)ലാഭകരമല്ലാത്ത സ്കൂളുകള്‍ പൂട്ടുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ഡി)ലാഭകരമല്ലാത്ത സ്കൂളുകള്‍ പൂട്ടുന്നത് പൂര്‍ണ്ണമായും പാവപ്പെട്ടവരെയും ദളിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയുമാണ് ബാധിക്കുന്നതെന്ന കാര്യം രിശോധിച്ചിട്ടുണ്ടോ;

()എങ്കില്‍, ലാഭകരമല്ലാത്ത സ്കൂളുകള്‍ പൂട്ടാനുള്ള നടപടികള്‍ പിന്‍വലിക്കുകയും ഈ സ്കൂളുകളില്‍ ആവശ്യമായ അധ്യാപകരെ നിയമിച്ചുകൊണ്ട് സുഗമമായി പ്രവര്‍ത്തിപ്പിച്ച് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2889

അനാദായകരമായ സ്കൂളുകള്‍

ശ്രീ. കെ.ശിവദാസന്‍ നായര്‍

,, .സി. ബാലകൃഷ്ണന്‍

,, .റ്റി.ജോര്‍ജ്

,, വി.റ്റി.ബല്‍റാം

()സംസ്ഥാനത്ത് അനാദായകരമായ സ്കൂളുകളുടെ നിര്‍വ്വചനത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്ന് മുതലാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)ഇതു മൂലം നിര്‍ത്തലാക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം പഠന സൌകര്യങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2890

അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()അനധികൃതമായി പ്രവര്‍ത്തിക്കുന്ന എത്ര സ്കൂളുകളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ;

(ബി)ഇത്തരം സ്കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ ;

(സി)അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പേരില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ ?

2891

എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമയം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കഠിനമായ ചൂടുള്ള മാര്‍ച്ച് മാസത്തില്‍ ഉച്ചയ്ക്ക് നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉച്ചയ്ക്ക് ആരംഭിക്കുന്ന പരീക്ഷ ഉച്ചയ്ക്കു മുമ്പ് നടത്തുന്നതിന് പരീക്ഷാ സമയം മാറ്റുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)ഉണ്ടെങ്കില്‍, വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2892

പി.ടി..കള്‍ നടത്തുന്ന പ്രീ പ്രൈമറി ക്ളാസ്സുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ശ്രീ. മോന്‍സ് ജോസഫ്

()പൊതുവിദ്യാഭ്യാസ രംഗത്ത് പി.ടി..കള്‍ നടത്തുന്ന പ്രീ പ്രൈമറി ക്ളാസ്സുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമോ ;

(സി)പ്രീ പ്രൈമറി ജീവനക്കാരെ പിരിച്ചുവിടാന്‍ എന്തെങ്കിലും നടപടി സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടോ ;

(ഡി)സംസ്ഥാനത്ത് എവിടെയെങ്കിലും ഇത്തരം അദ്ധ്യാപകരെ പിരിച്ചു വിട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എവിടെയൊക്കെയാണ് ?

2893

എല്‍.പി. വിദ്യാലയത്തില്‍ 5-ാം ക്ളാസ്സും യു.പി. വിഭാഗത്തില്‍ 8-ാം ക്ളാസ്സും ആരംഭിക്കുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()എല്‍.പി. വിദ്യാലയത്തില്‍ 5-ാം ക്ളാസ്സും യു.പി. വിഭാഗത്തില്‍ 8-ാം ക്ളാസ്സും ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)അടുത്ത അധ്യയന വര്‍ഷത്തില്‍ ഇത്തരത്തില്‍ ക്ളാസ്സുകള്‍ ക്രമീകരിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ;

(സി)എങ്കില്‍, വിശദാംശങ്ങള്‍ നല്‍കാമോ?

2894

സ്വകാര്യമേഖലയിലെ സി.ബി.എസ്.സി. സ്കൂള്‍ അദ്ധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍

ശ്രീ. പി. കെ. ബഷീര്‍

,, എം. ഉമ്മര്‍

,, കെ. എം. ഷാജി

()സ്വകാര്യമേഖലയിലെ സി.ബി.എസ്.സി. സ്കൂള്‍ അദ്ധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ നീതിന്യായക്കോടതിയുടെ നിര്‍ദ്ദേശമെന്തെങ്കിലും ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(സി)ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടെന്താണ്; ഇതിനായി സംസ്ഥാന സര്‍ക്കാരിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാവും;

(ഡി)അടുത്ത അദ്ധ്യായന വര്‍ഷം മുതലെങ്കിലും ഈ വിഭാഗം ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് ന്യായമായ ശമ്പളവും സേവന വ്യവസ്ഥകളും ഏര്‍പ്പെടുത്താനും ശക്തമായ നടപടികള്‍ സ്വീകരിക്കുമോ ?

2895

റാഗിംഗ്

ശ്രീ. കെ. എന്‍. . ഖാദര്‍

()വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്നു വരുന്ന ക്രൂരമായ റാഗിംഗ് തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമോ ;

(ബി)നിയമനടപടികളുണ്ടായിട്ടും ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ തുടര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ആയത് പൂര്‍ണ്ണമായും അവസാനിപ്പിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?

2896

സ്ക്കൂളുകളുടെ പ്രവര്‍ത്തന സമയം

ശ്രീ. വി. ശിവന്‍കുട്ടി

സ്ക്കൂളുകളുടെ പ്രവര്‍ത്തന സമയം മാറ്റുന്നകാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2897

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്ക്കരണം

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്ത് സ്കൂള്‍ പാഠ്യപദ്ധതി ഉടന്‍ പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)എത്ര വര്‍ഷത്തിലൊരിക്കലാണ് പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നത് ;

(സി)അവസാനമായി പാഠ്യപദ്ധതി പരിഷ്ക്കരിച്ചത് ഏത് വര്‍ഷമാണ് ?

2898

സര്‍ക്കാര്‍ ഇംഗ്ളീഷ്മീഡിയം സ്കൂളുകളിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാനിലവാരം

ശ്രീ. പി. തിലോത്തമന്‍

()സര്‍ക്കാര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ നിലവാരം പരിശോധിക്കുവാനും മെച്ചപ്പെടുത്തുവാനും ഏതെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ വിശദമാക്കുമോ ; ഈ സര്‍ക്കാര്‍ വന്നതിനുശേഷം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഇംഗ്ളീഷ് ഭാഷാ പഠനത്തിനുവേണ്ടി നടപ്പിലാക്കിയിട്ടുള്ള പുതിയ പദ്ധതികള്‍ വിശദമാക്കുമോ ; ഇതിനുവേണ്ടി ഇംഗ്ളീഷ് ഭാഷാധ്യാപകര്‍ക്കും മറ്റ് വിഷയങ്ങള്‍ ഇംഗ്ളീഷില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ടോ വിശദാംശം ലഭ്യമാക്കുമോ ;

(ബി)മത്സരപരീക്ഷകളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ചു വരുന്ന കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതിനുവേണ്ടി സ്കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനം എന്താണെന്നു പറയാമോ ; ഇതിനുവേണ്ടി അധ്യാപകരെ പ്രത്യേകമായി നിയമിക്കുന്നുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?

2899

പാഠപുസ്തക പരിഷ്ക്കരണവും അച്ചടിയും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ ഏതെല്ലാം ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കാന്‍ ഉദ്ദേശിച്ചിട്ടുളളത്;

(ബി)അതിനുളള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി)പാഠപുസ്തകങ്ങളുടെ അച്ചടി ജോലികള്‍ എന്നത്തേയ്ക്ക് ആരംഭിയ്ക്കാന്‍ കഴിയും എന്നാണ് കരുതുന്നത്;

(ഡി)അദ്ധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2900

ആര്‍.എം. എസ്.എ പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

()രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.) പദ്ധതിയില്‍ സംസ്ഥാനത്തിന് എത്ര കോടി രൂപ അനുവദിച്ചു;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര തുക കേന്ദ്രം നല്‍കും; സംസ്ഥാന വിഹിതം എത്ര; വിശദമാക്കുമോ;

(സി)ഏതൊക്കെ ഇനങ്ങളിലാണ് പ്രസ്തുത തുക ചെലവഴിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത തുക ഈ സര്‍ക്കാരിന്റെയും മുന്‍ സര്‍ക്കാരിന്റെയും കാലത്ത് അനുവദിക്കപ്പെട്ട, 550 പ്ളസ് ടു അധിക ബാച്ചുകളിലേക്കുള്ള അദ്ധ്യാപക/അനദ്ധ്യാപക ലാബ് അസിസ്റന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

()കൂടാതെ ഇപ്രകാരം ജോലി ചെയ്യുന്ന അദ്ധ്യാപക-അനദ്ധ്യാപകരെ പങ്കാളിത്ത പെന്‍ഷനില്‍ നിന്നും ഒഴിവാക്കാനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

2901

സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

'' ജി.എസ്. ജയലാല്‍

'' കെ. അജിത്

'' വി. ശശി

()സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ അദ്ധ്യയന വര്‍ഷത്തേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചു. ഇതുവരെ എത്ര തുക ചെലവഴിച്ചു;

(ബി)പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി ഈ അദ്ധ്യയനവര്‍ഷം ചെലവഴിച്ച തുക എത്ര; എട്ടാം ക്ളാസ് വരെയുള്ള പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ അദ്ധ്യയന വര്‍ഷം നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാം ഇതിനായി, എത്ര രൂപ ചെലവഴിച്ചു;

(സി)പരീക്ഷാ കാലമായതിനാല്‍ ഈ അദ്ധ്യയന വര്‍ഷം ഇനി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ കഴിയുമോ; ഇല്ലെങ്കില്‍ തുക ലാപ്സാകാതിരിക്കാന്‍ എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2902

എസ്.എസ്.. പദ്ധതി

ശ്രീമതി. കെ. എസ്. സലീഖ

()സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.) പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 2012-13 അധ്യയനവര്‍ഷം അനുവദിച്ചത് എത്ര കോടി രൂപ ; ആയതില്‍ 2013 ജനുവരി 31 വരെ ചെലവഴിച്ചത് എത്ര ; ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയത് എത്രകോടി രൂപ; ആയത് 2011-12 അധ്യയന വര്‍ഷത്തില്‍ എപ്രകാരമായിരുന്നു; വിശദാംശം അറിയിക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നാളിതുവരെ എസ്.എസ്.എ പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച എത്ര കോടി രൂപ സംസ്ഥാനം ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയെന്ന് വിശദമാക്കുമോ;

(സി)ഇപ്രകാരം തുക നഷ്ടപ്പെടുത്തിയതുവഴി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യവികസനത്തിനും മുഴുവന്‍ വിദ്യാലയങ്ങളിലെയും എട്ടാംക്ളാസ്സുവരെയുള്ള പഠനനിലവാരം ഉയര്‍ത്താനുമായി നടപ്പാക്കിയിരുന്ന പദ്ധതിയാണ് വഴിമുട്ടിയത് എന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ ?

(ഡി)ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിന്റെ മറവില്‍ എസ്.എസ്.എ യില്‍ വന്‍ അഴിമതിക്ക് നീക്കം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

()പ്രസ്തുത പദ്ധതിപ്രകാരം ഏതൊക്കെ സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ?

(എഫ്)പ്രസ്തുത പദ്ധതി പ്രകാരം ഏത് സ്ഥാപനത്തില്‍ നിന്നുമാണ് സഹായ ഉപകരണങ്ങള്‍ വാങ്ങാന്‍ കേന്ദ്രമാനവശേഷി വികസന മന്ത്രായലത്തിന്റെ നിര്‍ദ്ദേശം; അല്ലാത്തപക്ഷം വേറെ എന്ത് നിര്‍ദ്ദേശമാണ് കേന്ദ്രമാനവശേഷി വികസന മന്ത്രാലയം നല്‍കിയിട്ടുള്ളത് ; വിശദമാക്കുമോ ;

(ജി)പ്രസ്തുത നിര്‍ദ്ദേശങ്ങളെല്ലാം കണക്കിലെടുക്കാതെ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍തോതില്‍ സഹായ ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്യാനാണ് എസ്.എസ്.എ തീരുമാനിച്ചുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

2903

എസ്.എസ്.എ ഫണ്ട്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()എസ്.എസ്.എ ഫണ്ടിനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം എത്ര തുക ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ലഭിച്ച തുകയില്‍ നിന്നും എത്ര ശതമാനം തുക സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)മലപ്പുറം ജില്ലയില്‍ എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് ഈ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ലിസ്റ് നല്‍കാമോ?

2904

എസ്.എസ്.. പദ്ധതിയിലൂടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍

ശ്രീ. .എം. ആരിഫ്

()വിദ്യാഭ്യാസ വകുപ്പില്‍ എസ്.എസ്.. പദ്ധതിയിലൂടെ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്; എസ്.എസ്..യുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ എസ്.എസ്..യില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുകയുണ്ടായോ; എങ്കില്‍, എത്രപേരെ, ഏതെല്ലാം തസ്തികയില്‍നിന്നുമാണ് പിരിച്ചുവിട്ടത് എന്ന് വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ എസ്.എസ്..യില്‍ ആരെയൊക്കെ ഏതെല്ലാം തസ്തികകളില്‍ പി.എസ്.സി. വഴിയല്ലാതെ നിയമിച്ചു എന്ന് വെളിപ്പെടുത്തുമോ; എസ്.എസ്..യിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിട്ടുണ്ടോ;

(ഡി)2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ എസ്.എസ്..യ്ക്ക് കേന്ദ്രത്തില്‍നിന്നും അനുവദിച്ച ഫണ്ട് എത്രയായിരുന്നു; രണ്ടുവര്‍ഷങ്ങളിലും അനുവദിച്ച തുക മുഴുവന്‍ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍, എത്ര തുക ലാപ്സായി എന്ന് വ്യക്തമാക്കാമോ; ഇതിനുള്ള കാരണം അറിയിക്കാമോ?

2905

എസ്.സി..ആര്‍.ടി, സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍, എസ്. എസ്.എ എന്നീ സ്ഥാപനങ്ങളില്‍ നടക്കുന്ന താല്‍ക്കാലിക നിയമനങ്ങള്‍

ശ്രീ. വി ചെന്താമരാക്ഷന്‍

'' ജെയിംസ് മാത്യു

'' വി. ശിവന്‍കുട്ടി

'' പുരുഷന്‍ കടലുണ്ടി

()വിദ്യാഭ്യാസവകുപ്പിന്‍ കീഴില്‍ വരുന്ന എസ്.സി..ആര്‍.ടി, സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍, എസ്.എസ്.എ എന്നീ സ്ഥാപനങ്ങളില്‍ നടക്കുന്ന താല്‍ക്കാലിക നിയമനങ്ങളില്‍ ക്രമക്കേട് നടക്കുന്നതായ ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത സ്ഥാപനങ്ങളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടന്നിട്ടുണ്ടോ; എങ്കില്‍, ഏതെല്ലാം തസ്തികകളില്‍ എത്രപേരെ നിയമിച്ചു എന്ന് വെളിപ്പെടുത്താമോ; നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് കേസ് നലവിലുണ്ടോ; കേസിന്റെ വിശദാംശം നല്‍കാമോ;

(സി)ഇവിടങ്ങളില്‍ വീണ്ടും താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഏതെല്ലാം തസ്തികകളിലേക്ക്; എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ഡി)ഇത്തരം നിയമനങ്ങള്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി ആയിരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ടുള്ളതാണെന്നറിയാമോ;

()നടത്താന്‍ പോകുന്ന നിയമനങ്ങള്‍ക്ക് പരീക്ഷയും അഭിമുഖവും നടത്തുന്നുണ്ടോ; പരീക്ഷ നടത്തുന്നതിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(എഫ്)നടക്കാന്‍ പോകുന്ന നിയമന നടപടികള്‍ സംബന്ധിച്ച പരാതിയില്‍ ലോകായുക്ത ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉത്തരവിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;

 (ജി)മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ പേരിലുള്ള പരാതിയിയന്‍മേല്‍ ആരുടെയെല്ലാം പേരില്‍ ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

2906

സര്‍ക്കാര്‍ സ്കൂളുകളില്‍ എസ്.എസ്.എ വഴി സ്പെഷ്യല്‍ അദ്ധ്യാപകര്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം

ശ്രീ. . എം. ആരിഫ്

()സര്‍ക്കാര്‍ സ്കൂളുകളില്‍ എസ്.എസ്.എ വഴി സ്പെഷ്യല്‍ അദ്ധ്യാപകരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുകയുണ്ടായോ;

(ബി)എത്ര അദ്ധ്യാപകരെയാണ് ഈ വിധം നിയമനം നടത്തിയത്; അവരുടെ സേവന വേതനവ്യവസ്ഥകള്‍ എന്തെല്ലാമാണ്; എത്ര കാലത്തേക്കാണ് നിയമനം;

(സി)താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡം എന്തെല്ലാമാണ്; ഇതെല്ലാം നിയമനത്തില്‍ പാലിക്കുകയുണ്ടായോ; നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ചെയ്യുകയുണ്ടായോ; എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയിരുന്നുവോ;

(ഡി)ഈ നിയമനത്തില്‍ ക്രമക്കേട് നടന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍, പരിശോധിക്കുകയുണ്ടായോ; എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2907

സ്കൂളുകളില്‍ ഉച്ചഭക്ഷണം

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി ശരിയായ രീതിയില്‍ നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടെതെന്ന വ്യക്തമാക്കാമോ ;

(സി)ഉച്ചഭക്ഷണം പദ്ധതിയുടെ ശരിയായ നടത്തിപ്പിനാവശ്യമായ ഫണ്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

2908

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി

ശ്രീ. എം. ഉമ്മര്‍

,, സി. മമ്മൂട്ടി

,, പി. ബി. അബ്ദുള്‍ റസാക്

()സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് സ്കൂളുകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സ്കൂള്‍ ഉച്ചഭക്ഷണത്തിന് ഫണ്ട് അനുവദിക്കുന്നത് ഏത് വര്‍ഷത്തെ വിലനിലവാരസൂചികയെ ആധാരമാക്കിയാണ്; വിശദാംശം നല്‍കുമോ ;

(സി)നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ന്ന സാഹചര്യത്തില്‍ നിലവിലുള്ള വിലനിലവാരസൂചികയെ അടിസ്ഥാനമാക്കി ഫണ്ട് അനുവദിക്കുന്നകാര്യം പരിഗണിക്കുമോ ; വിശദാംശം നല്‍കുമോ ?

2909

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഉച്ചഭക്ഷണം

ശ്രീ.കെ.വി. വിജയദാസ്

()സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഉച്ചഭക്ഷണം നല്‍കിവരുന്നുണ്ടോ;

(ബി)സര്‍ക്കാര്‍ ഗ്രാന്റ് നല്‍കാത്തതുകൊണ്ട് ഈ പദ്ധതി ഏതെല്ലാം സ്കൂളുകളില്‍ മുടങ്ങിയിട്ടുണ്ടെന്നു വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഈ പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികളുടെ സംക്ഷിപ്ത വിവരം നല്‍കുമോ;

(ഡി)കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലയളവില്‍ സ്കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കി വന്നിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ പദ്ധതി ഇപ്പോഴും നടപ്പിലാക്കി വരുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

2910

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഫണ്ടിന്റെ അഭാവം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. പി. റ്റി. . റഹീം

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

()സംസ്ഥാനത്തെ 'സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി' ഫണ്ടിന്റെ അഭാവം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നവംബര്‍ മുതല്‍ മാര്‍ച്ച് വരെ പദ്ധതി നടത്തിപ്പിനായി അനുവദിക്കേണ്ട രണ്ടാം ഗഡു തുക പ്രധാന അദ്ധ്യാപകര്‍ക്ക് ലഭിച്ചിട്ടില്ല എന്ന കാര്യം അറിവുള്ളതാണോ;

(സി)ഈ അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പിലാക്കിയ സാധനത്തിനു പകരം പണം അനുവദിക്കുന്ന സംവിധാനം ഉച്ചഭക്ഷണ പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന പരാതിയുള്ളതായി അറിയാമോ ;

(ഡി)ഭക്ഷ്യവസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റം മൂലം അനുവദിക്കുന്ന തുക പോലും മതിയാകാത്ത സാഹചര്യത്തില്‍ ഇതിനുവേണ്ടി അനുവദിക്കുന്ന തുക സമയത്തിന് ലഭ്യമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

2911

സൌജന്യ യൂണിഫോം പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ എസ്.എസ്.. വഴി നടപ്പിലാക്കിയ സൌജന്യ യൂണിഫോം പദ്ധതിക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത പദ്ധതി എയ്ഡഡ് സ്ക്കൂളുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് എന്തെങ്കിലും ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരില്‍ ചെലുത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ ?

2912

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്;

(ബി)വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും രജിസ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി)രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ജില്ലകളുണ്ടോ; ഏറ്റവും കുറവ് രജിസ്ട്രേഷന്‍ നടന്നത് ഏത് ജില്ലയിലാണ്;

(ഡി)2013 മാര്‍ച്ചില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകുമെന്ന് കരുതുന്നുണ്ടോ; ഇല്ലെങ്കില്‍, എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ ?

2913

സ്കൂള്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണപദ്ധതി

ശ്രീ. പി. കെ. ബഷീര്‍

സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി, ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

2914

എസ്.പി.സി(സ്റുഡന്റ് പോലീസ് കേഡറ്റ്) പദ്ധതി

ശ്രീ. മാത്യു. റ്റി. തോമസ്

()എസ്.പി.സി(സ്റുഡന്റ് പോലീസ് കേഡറ്റ്) പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്ക്, ഗ്രേസ് മാര്‍ക്ക് നല്‍കുവാന്‍ ഉത്തരവായിട്ടുണ്ടോ;

(ബി)ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാക്കുമോ;

(സി)ഇല്ലെങ്കില്‍, അതിനുളള നടപടികള്‍ സ്വീകരിക്കുമോ?

2915

സ്ക്കൂള്‍ ബസ്സുകളില്‍ ഹാജര്‍ പുസ്തകം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()സ്കൂള്‍ ബസ്സുകളില്‍ ഹാജര്‍ പുസ്തകം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, ഈ നിര്‍ദ്ദേകം നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

2916

സ്കൂള്‍ ക്ളാസ് വിഭാഗ പുനര്‍നിര്‍ണ്ണയം

ശ്രീ. സി. കൃഷ്ണന്‍

വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് 5-ാം ക്ളാസ് എല്‍.പി. വിഭാഗത്തിലേക്കും 8-ാം ക്ളാസ് യു.പി വിഭാഗത്തിലേയ്ക്കും 9 മുതല്‍ 12 വരെ ക്ളാസുകള്‍ സെക്കന്ററി വിഭാഗത്തിലേക്കും മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ

2917

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്ന എയ്ഡഡ് സ്ക്കൂള്‍ അദ്ധ്യാപകര്‍

ശ്രീ. പി.റ്റി.. റഹീം

()എയ്ഡഡ് സ്ക്കൂള്‍ അദ്ധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നതുമൂലം സ്ക്കൂളുകളില്‍ അദ്ധ്യായനത്തിന് പ്രയാസങ്ങളുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തെരഞ്ഞെടുക്കപ്പെടുന്ന അദ്ധ്യാപകര്‍ കാലാവധി പൂര്‍ത്തിയാവുന്നതുവരെ ലീവ് എടുക്കണമെന്ന നിബന്ധനവെയ്ക്കാന്‍ നടപടി സ്വീകരിക്കുമോ ?

2918

ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല

ശ്രീ. സണ്ണി ജോസഫ്

()സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ 'ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല' വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കേണ്ടതിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍, സമയബന്ധിതമായി ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി പുതിയ ഉപജില്ല രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

2919

പാലോളി കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ. ബാബു എം. പാലിശ്ശേരി

()പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ളീം ജനവിഭാഗങ്ങള്‍ക്കിടയിലുള്ള വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്, എന്തെല്ലാം നടപടികളാണ് സ്വികരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;

(ബി)ഇതുപ്രകാരം കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷകേന്ദ്രീകൃത പ്രദേശങ്ങളില്‍ എത്ര ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി സ്ക്കൂള്‍, .ടി.. എന്നിവ അനുവദിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ ?

2920

ന്യൂനപക്ഷപദവി ലഭിച്ച സ്കൂളുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ന്യൂനപക്ഷപദവി ലഭിച്ച എത്ര സ്കൂളുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;

(ബി)സി.ബി.എസ്.., .സി.എസ്.. സിലബസ്സുകള്‍ പഠിപ്പിക്കുന്ന സംസ്ഥാനത്തെ എത്ര സ്വകാര്യ വിദ്യാലയങ്ങള്‍ ന്യൂനപക്ഷപദവിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും, എത്രയെണ്ണത്തിന് ന്യൂനപക്ഷപദവി അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;

(സി)ഇവയില്‍, ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് രജിസ്റര്‍ ചെയ്ത എത്ര സ്കൂളുകള്‍ ഉണ്ടെന്നു വ്യക്തമാക്കുമോ;

(ഡി)ഇത്തരം സ്കൂളുകള്‍ക്ക് ന്യൂനപക്ഷപദവിക്ക് അര്‍ഹതയുണ്ടോ എന്നു വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.