UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2601

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് നടപടി

ശ്രീ. കെ. വി. വിജയദാസ്

()ഫാസ്റ് ട്രാക്കില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് കൈക്കൊണ്ട നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ;

(ബി)ഇതിലേയ്ക്കായി എത്ര ഡോക്ടര്‍മാരുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി)എഴുത്ത് പരീക്ഷ ഒഴിവാക്കി ഇക്കാര്യത്തില്‍ എന്തെല്ലാം മാനദണ്ഡങ്ങളാണ് റാങ്ക് ലിസ്റ് തയ്യാറാക്കുന്നതിനായി സ്വീകരിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)വിദേശ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടിയവരുടെ കാര്യത്തില്‍ എന്തെങ്കിലും പ്രത്യേക മാനദണ്ഡം സ്വീകരിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍, വിശദാംശം നല്‍കുമോ;

()വിദേശ രാജ്യങ്ങളില്‍ നിന്നും ബിരുദം നേടിയ ഡോക്ടര്‍മാരുടേയും ഇന്ത്യയില്‍ നിന്ന് ബിരുദം നേടിയവരുടെയും മാര്‍ക്കില്‍ പ്രകടമായ വ്യത്യാസം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ?

2602

അസിസ്റന്റ് സര്‍ജന്‍ തസ്തികയിലേയ്ക്ക് നിലവിലുള്ള റാങ്ക് ലിസ്റില്‍നിന്നും നിയമനം

ശ്രീ. ആര്‍. രാജേഷ്

()അസിസ്റന്റ് സര്‍ജന്‍ തസ്തികയിലേയ്ക്ക് പി.എസ്.സി. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ് ഇപ്പോഴും നിലവിലുണ്ടോ; പ്രസ്തുത ലിസ്റില്‍ നിന്നും ഇതിനകം നിയമനം ലഭിച്ചവരെത്ര; റാങ്ക് ലിസ്റില്‍ അവശേഷിക്കുന്നവരെത്ര; ലിസ്റിന്റെ കാലാവധി തീരുന്നത് എപ്പോള്‍;

(ബി)ഇതേ തസ്തികയിലേക്ക് പുതിയ റാങ്ക് ലിസ്റ് തയ്യാറാക്കാന്‍ പി.എസ്.സി. നടപടി സ്വീകരിച്ചതായി അറിയാമോ;

(സി)നിലവിലുള്ള ലിസ്റില്‍ ഡോക്ടര്‍മാര്‍ അവശേഷിക്കവെ, അവരെ നിയമിക്കാന്‍ നടപടി സ്വീകരിക്കാതെ പി.എസ്.സി. ധൃതിപിടിച്ച് പുതിയ ലിസ്റ് തയ്യാറാക്കുന്നത് എന്തുകൊണ്ടാണ്; പ്രസ്തുത നടപടി സര്‍ക്കാരിന്റെ അറിവോടുകൂടിയാണോ;

(ഡി)നിലവിലുള്ള റാങ്ക് ലിസ്റില്‍ അവശേഷിക്കുന്നവരെയെല്ലാം നിയമിച്ചതിനുശേഷം, പുതിയ ലിസ്റ് പരിഗണിച്ചാല്‍ മതിയാകുമെന്നകാര്യം പരിശോധിക്കുമോ?

2603

ഡോക്ടര്‍മാരുടെ കുറവ്

ശ്രീ. എം..ബേബി

,, എം. ചന്ദ്രന്‍

,, കെ.കെ.നാരായണന്‍

,, കോലിയക്കോട്. എന്‍. കൃഷ്ണന്‍നായര്‍

()ഡോക്ടര്‍മാരുടെ അഭാവം കൊണ്ട് സര്‍ക്കാരാശുപത്രികളെ ആശ്രയിക്കുന്ന പാവപ്പെട്ടവര്‍ക്ക് ചികിത്സ മുടങ്ങുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നറിയിക്കാമോ;

(ബി)ഏകദേശം 30 ശതമാനത്തോളം തസ്തികകള്‍ ഒഴിഞ്ഞു കിടന്നിട്ടും ഡോക്ടര്‍ നിയമനം ത്വരിതപ്പെടുത്തുവാന്‍ കഴിയാതിരുന്നതിന്റെ കാരണം അറിയിക്കുമോ;

(സി)ആകെയുളള 1200 ഒഴിവുകളില്‍ 10 ശതമാനത്തില്‍ താഴെ മാത്രം നിയമനം നടത്തിയതുവഴി പി.എച്ച്.സി, സി.എച്ച്.സികളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2604

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യ മേഖലയില്‍ എത്ര ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എപ്പോള്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2605

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()ആരോഗ്യ വകുപ്പില്‍ 2000 ഡോക്ടര്‍മാരെ നിയമിക്കണമെന്ന് വകുപ്പ് പി.എസ്.സിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ബി)നിലവില്‍ ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുടെ എത്ര ഒഴിവുകളാണുള്ളത്; ഈ ഒഴിവുകള്‍ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി)2000 ഡോക്ടര്‍മാരെ നിയമിക്കാന്‍ പി.എസ്.സി നിയമന നിര്‍ദ്ദേശം നല്‍കിയാല്‍ അവര്‍ക്ക് നിയമനം നല്‍കുന്നതിന് ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കുമോ?

2606

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ .കെ.വി. വിജയദാസ്

()സംസ്ഥാനത്ത് പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് ജില്ലാ ആശുപത്രികളില്‍ നിലവില്‍ എത്ര വീതം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ കണ്ടെത്തിയിട്ടുണ്ട്; ജില്ല തിരിച്ചുളള വിവരം നല്‍കാമോ; പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കാമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ എത്ര നാളുകള്‍ക്കുളളില്‍ നികത്തുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2607

കണ്ണൂര്‍ ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ.കെ.കെ. നാരായണന്‍

()കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം ഗവ: ആശുപത്രികളിലും ഡിസ്പന്‍സറികളിലും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ ഏതെല്ലാം വിഭാഗത്തിലെ ഡോക്ടര്‍മാരുടെ തസ്തികകളിലാണെന്നും എവിടെയെല്ലാമാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

2608

കായംകുളം താലൂക്ക് ആശുപത്രിയില്‍ സര്‍ജന്റെ പുതിയ തസ്തിക

ശ്രീ. സി. കെ. സദാശിവന്‍

കായംകുളം താലൂക്കാശുപത്രിയില്‍ സര്‍ജന്റെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

2609

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ റേഷ്യോ പ്രെമോഷന്‍

ശ്രീ. എം. ചന്ദ്രന്‍

()ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ റേഷ്യോ പ്രമോഷന്‍ 1:1 ആക്കി ഗവണ്‍മെന്റ് നിശ്ചയിച്ചതിനെത്തുടര്‍ന്ന് 287 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഗ്രേഡ് ക ആയി പ്രെമോഷന്‍ നല്‍കി ഉത്തരവായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രെമോഷന്‍ ലിസ്റില്‍ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉത്തരവ് റദ്ദാക്കിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍, പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉത്തരത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഇല്ലെങ്കില്‍, പുതിയ ഉത്തരവ് എന്ന് പുറത്തിറക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

2610

പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെയും അറ്റന്റര്‍മാരുടെയും ഒഴിവുകള്‍

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെയും അറ്റന്റര്‍മാരുടെയും എത്ര ഒഴിവുകള്‍ നിലവിലുണ്ട്; ഒഴിവുകള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഈ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത ഒഴിവുകളിലേക്ക് നിയമനം നടത്തിക്കൊണ്ടിരുന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഈ ഒഴിവുകളിലേക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നിയമനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, അതിനുള്ള നടപടി സ്വീകരിക്കുമോ ?

2611

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം ജീവനക്കാര്‍ക്ക് സമയബന്ധിതമായി പ്രൊമോഷന്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ആരോഗ്യവകുപ്പില്‍ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക് തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന എസ്.സി/എസ്.ടി വിഭാഗം ജീവനക്കാര്‍ക്ക് സമയബന്ധിതമായി പ്രൊമോഷന്‍ നല്‍കാറുണ്ടോ;

(ബി)കെ.എസ്. & എസ്.എസ്.ആര്‍ -ലെ ഭാഗം കക ലെ ചട്ടം 13 (1) () പ്രകാരം പ്രമോഷന്‍ ടെസ്റ് യോഗ്യത യഥാസമയം നേടിയിരുന്നില്ലെങ്കിലും പ്രൊമോഷന്‍ ലഭിക്കുമായിരുന്ന തീയതി മുതല്‍ മൂന്ന് വര്‍ഷക്കാലത്തേക്ക് ഇളവുണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് (നമ്പര്‍.3130/..സി.3/2010/...വ തീയതി ഫെബ്രുവരി 24- 2012) പാലിക്കപ്പെടുന്നുണ്ടോ;

(സി)ഇത്തരത്തില്‍ പ്രമോഷന്‍ നല്‍കിയിട്ടുള്ള ജീവനക്കാരുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ഡി)മേല്‍പറഞ്ഞ ഉത്തരവ് ലംഘിക്കുന്നതായി വകുപ്പ് തലത്തില്‍ പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, ആയത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമോ?

2612

അട്ടപ്പാടി, വയനാട് സ്പെഷ്യാലിറ്റി ആശുപത്രികള്‍

ശ്രീ. . കെ. ബാലന്‍

()ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാന്‍ അട്ടപ്പാടി, വയനാട് എന്നിവിടങ്ങളില്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ആരംഭിച്ചത് എന്നാണ്; ഈ ആശുപത്രികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍ എന്നിവരുടെ എത്ര സ്ഥിരം തസ്തികകള്‍ ഓരോ ആശുപത്രിയിലും അനുവദിച്ചിട്ടുണ്ട്; ഏതെല്ലാം സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്;

(സി)ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്ര ജീവനക്കാരാണ് നിലവില്‍ ഉള്ളത്; നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്;

(ഡി)ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ചികിത്സ ലഭിക്കാതെ രോഗികള്‍ മരണപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

()ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ആദിവാസികള്‍ മരണപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(എഫ്)ഈ ആശുപത്രികളില്‍ ആംബുലന്‍സ് സംവിധാനം ഉണ്ടോ; ഇല്ലെങ്കില്‍ ആയത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ജി)ഒരു മാസം ശരാശരി എത്ര രോഗികള്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്; എത്ര രോഗികളെ ആശുപത്രിയില്‍ കിടത്തിചികിത്സിയ്ക്കാനുള്ള സൌകര്യമുണ്ട്; വിശദമാക്കുമോ ?

2613

താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിന് അംഗീകാരം നല്കുന്നതിനുള്ള നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()കൊരട്ടിയിലെ ഗവണ്‍മെന്റ് ലെപ്രസി ആശുപത്രിയില്‍ പേഷ്യന്റ്സ് എംപ്ളോയീസ് സ്കീമില്‍ താല്ക്കാലിക നിയമനം ലഭിച്ച ജീവനക്കാരുടെ നിയമനത്തിന് അംഗീകാരം നല്‍കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത നിയമനത്തിന് അംഗീകാരം നല്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2614

ഓഫ്ത്താല്‍മിക് അസിസ്റന്റുമാര്‍

ശ്രീ..കെ. ശശീന്ദ്രന്‍

()ആരോഗ്യ വകുപ്പില്‍ എത്ര ഓഫ്ത്താല്‍മിക് അസിസ്റന്റുമാര്‍ പ്രവര്‍ത്തിക്കുന്നു; ഗ്രേഡ്, സ്ഥാപനം തിരിച്ച് പൂര്‍ണ്ണ വിവരം വ്യക്തമാക്കുമോ;

(ബി)മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ എത്ര ഓഫ്ത്താല്‍മിക് അസിസ്റന്റുമാര്‍ പ്രവര്‍ത്തിക്കുന്നു; ഗ്രേഡ്, സ്ഥാപനം തിരിച്ചുള്ള പൂര്‍ണ്ണ വിവരം വ്യക്തമാക്കുമോ;

(സി)ഇരട്ട നിയന്ത്രണം ഒഴിവാക്കല്‍ പ്രക്രിയയിലൂടെ ഡി.എം..യില്‍ എത്തിയ പ്രസ്തുത തസ്തികയിലുള്ള മുഴുവന്‍ പേരും പ്രസ്തുത പ്രക്രിയയിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണോ ഡി.എം..യില്‍ നിയമിതരായതെന്ന് വ്യക്തമാക്കുമോ;

(ഡി)ഡി.എം., ഡി.എച്ച്.എസ് വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ചില ഓഫ്ത്താല്‍മിക് അസിസ്റന്റുമാര്‍ കണ്ണാടിക്കടകള്‍ നടത്തുന്നവരും കമ്മിഷന്‍ കൈപ്പറ്റുന്നവരും, ഓഫീസ് സമയത്ത് പോലും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍, ആര്‍ക്കെങ്കിലും എതിരെ നടപടി സ്വീകരിച്ചോ; വിശദാംശം വ്യക്തമാക്കുമോ;

()അനര്‍ഹര്‍ സീനിയോറിറ്റി മറികടന്ന് ഓഫ്ത്താല്‍മിക് അസിസ്റന്റുമാരായി ഡി.എം..യില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരെ ഡി.എം.ഇ ലേയ്ക്ക് മടക്കി അയയ്ക്കാനും അര്‍ഹരെ ഡി.എച്ച്.എസ്.യില്‍ നിയമിക്കാനും നടപടി സ്വീകരിക്കുമോ?

2615

ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ലൈസന്‍സ്

ശ്രീ. സി.പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

()കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)മാലിന്യം കലര്‍ന്ന ജലം വിതരണം ചെയ്യുന്നത് തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഇത് വഴി ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി, എന്തെല്ലാം മാനദണ്ഡങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?

2616

ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ ഓണ്‍ലൈനില്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, . റ്റി. ജോര്‍ജ്

()ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍, ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കമിട്ടിട്ടുണ്ടോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുവഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത് വിശദമാക്കുമോ ?

2617

ഭക്ഷ്യസുരക്ഷാ ലൈസന്‍സ്

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

()സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഓണ്‍ ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം സൌകര്യങ്ങളാണ് ഇതുവഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്; വിശദമാക്കുമോ?

2618

ഫുഡ് സേഫ്റ്റി കമ്മീഷന്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്ത് ഫുഡ് സേഫ്റ്റി കമ്മീഷണറെ നിയമിക്കുകയും, കമ്മീഷണറേറ്റ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;

(ബി)ഫുഡ് സേഫ്റ്റി കമ്മീഷന്റെ ഘടനയും പ്രവര്‍ത്തനവും വ്യക്തമാക്കുമോ;

(സി)ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കമ്മീഷനെ സമീപിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ;

(ഡി)ഫുഡ് സേഫ്റ്റി കമ്മീഷന്‍ നാളിതുവരെ എത്ര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി നടപടികള്‍ എടുത്തുവെന്നു വ്യക്തമാക്കുമോ;

()എന്തെല്ലാം നടപടികളാണ് എടുത്തതെന്നും, ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ചാണ് നടപടിയെടുത്തതെന്നും വ്യക്തമാക്കുമോ;

(എഫ്)ഭക്ഷ്യസുരക്ഷാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ചട്ടങ്ങള്‍ രൂപീകരിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ?

2619

ഭക്ഷണവസ്തുക്കളില്‍ മായം

ശ്രീ. എം. ഹംസ

()ഭക്ഷണവസ്തുക്കളില്‍ മായം ചേര്‍ത്ത് വലിയ തോതില്‍ വില്‍പന നടത്തിവരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍, അത് തടയുന്നതിനായി നിലവില്‍ എന്തെല്ലാം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു; എന്ന് വ്യക്തമാക്കുമോ;

(ബി)ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്ത് വിറ്റതിന് 2011-12 കാലത്ത് എത്ര കേസുകള്‍ എടുത്തു; ഏതെല്ലാം സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ് എടുത്തത്; ഫൈന്‍ ഇനത്തില്‍, എത്ര രൂപ ശേഖരിച്ചു; ജില്ലാടിസ്ഥാനത്തില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(സി)നിലവില്‍ എവിടെയൊക്കെയാണ് ഭക്ഷ്യലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്; ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്ത് വില്‍ക്കുന്നത് വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഭക്ഷ്യലബോറട്ടറികള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ; അതിനാവശ്യമായ തീരുമാനം കൈക്കൊള്ളുമോ?

2620

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും ശിക്ഷിക്കപ്പെടാതെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)2012 ജനുവരി മുതല്‍ ഡിസംബര്‍ വരെ മായം ചേര്‍ക്കലുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി)സംസ്ഥാനത്ത് ഇത് സംബന്ധിച്ച് ആകെ എത്ര കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ?

2621

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം

ശ്രീ. .കെ. ശശീന്ദ്രന്‍

()അന്യസംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിശോധിക്കുന്നതിന് ചെക്ക് പോസ്റുകളില്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഉള്ളതെന്ന് വെളിപ്പെടുത്താമോ;

(സി)ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം സ്ഥിരമായി കഴിക്കുന്നതുകൊണ്ട് കാന്‍സര്‍ മുതലായ മാരകരോഗങ്ങള്‍ വരാന്‍ സാധ്യതയേറുമെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം സംസ്ഥാനത്ത് എത്തിച്ചേരുന്നത് തടയുന്നതിന് കര്‍ശനമായ നടപടി സ്വീകരിക്കുമോ?

2622

കറുവപ്പട്ടയ്ക്കുപകരം കാസിയ മരത്തിന്റെ തോല്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഗീതാ ഗോപി

,, പി. തിലോത്തമന്‍

()സംസ്ഥാനത്ത് കറികളില്‍ രൂചി വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയും ഔഷധ ആവശ്യങ്ങള്‍ക്കുവേണ്ടിയും ഉപയോഗിക്കുന്ന കറുവപ്പട്ടയ്ക്കുപകരം 'കാസിയ' എന്ന മരത്തിന്റെ തോല് വ്യാപകമായി ഉപയോഗിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍, പ്രസ്തുത 'കാസിയ' മരത്തിന്റെ തൊലിയില്‍ മാരകമായ രോഗങ്ങളുണ്ടാക്കുന്ന, പ്രത്യേകിച്ച് കുട്ടികളില്‍ മരണംവരെ സംഭവിക്കാവുന്നതുമായ വിഷാംശം അടങ്ങിയിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത മരത്തിന്റെ തൊല് ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(സി)ഈ തോലിന്റെ വിപണനം, ഉപയോഗം എന്നിവ തടയാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍, എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ?

2623

ഹോട്ടലുകളും റെസ്റോറന്റുകളും കേന്ദ്രീകരിച്ച് രജിസ്റര്‍ചെയ്ത കേസ്സുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഈ സര്‍ക്കാര്‍ ഹോട്ടലുകളും റെസ്റോറന്റുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍, എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരത്തില്‍ രജിസ്റര്‍ ചെയ്ത കേസുകളില്‍, എത്രപേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുമോ ?

2624

ഭക്ഷ്യവിഷബാധ

ശ്രീ.. ചന്ദ്രശേഖരന്‍

()ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം ഹോട്ടലുകള്‍ മുഖേന ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് എത്രപേര്‍ മരണപ്പെട്ടു എന്നറിയിക്കാമോ;

(ബി)ഭക്ഷ്യ വസ്തുക്കളില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നും എത്ര എണ്ണത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ ?

2625

ഭക്ഷ്യസുരക്ഷാ ചട്ടത്തിന്‍കീഴില്‍ പാലക്കാട് ജില്ലയിലെ സ്ഥാപനങ്ങളില്‍ പരിശോധന

ശ്രീ. എം. ചന്ദ്രന്‍

()ഭക്ഷ്യസുരക്ഷാ ചട്ടത്തിന്‍കീഴില്‍ കഴിഞ്ഞ 3 മാസത്തിനുള്ളില്‍, പാലക്കാട് ജില്ലയിലെ എത്ര സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി;

(ബി)ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ എത്രയാണ്; സ്ഥാപനങ്ങളുടെ പേര് വ്യക്തമാക്കുമോ;

(സി)പിഴയായി എത്ര തുക ഈടാക്കി; മറ്റു നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ;

(ഡി)ഭക്ഷ്യസുരക്ഷാ ചട്ടത്തിന്‍കീഴില്‍ പരാതിക്കാരുടെ പരാതി പരിഹരിക്കുന്നതിന് അഡ്ജൂഡിക്കേറ്റിംഗ് ഓഫീസര്‍മാരെ നിയമിക്കുന്ന നടപടി ത്വരിതപ്പെടുത്തുമോ?

2626

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍, എത്ര മാസത്തെ കുടിശ്ശിക ഉണ്ടെന്ന് അറിയിക്കാമോ ;

(ബി)പുതിയതായി നിയമിച്ച ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം, യൂണിഫോം എന്നിവ നല്‍കിത്തുടങ്ങിയിട്ടുണ്ടോ; ഇല്ലെങ്കില്‍, എന്നു മുതല്‍ നല്‍കുമെന്ന് അറിയിക്കാമോ;

(സി)അംഗനവാടിയിലെ ന്യൂട്രിഷന്‍ ക്ളാസുകള്‍ക്ക്, എത്ര രൂപയായിരുന്നു അലവന്‍സ് നല്‍കിയിരുന്നത് ; ഇപ്പോള്‍, എത്രയാണ് നല്‍കുന്നത് ;

(ഡി)ഫീല്‍ഡ് വര്‍ക്ക്, ഈഡിസ് സര്‍വ്വേ എന്നിവയ്ക്ക് എന്തെങ്കിലും ആനുകൂല്യത്തിന് വ്യവസ്ഥയുണ്ടോ ; ഉണ്ടെങ്കില്‍, എന്തെല്ലാമാണ് ; ഇത് ഇപ്പോള്‍ നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍, നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

2627

സര്‍ക്കാര്‍ ആരംഭിക്കാനിരിക്കുന്ന മെഡിക്കല്‍ കോളേജുകളുടെ എണ്ണം

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്ത് നിലവിലുള്ള അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ പുതുതായി എത്ര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കാമോ;

(ബി)പുതിയ ഏതെല്ലാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുകയുണ്ടായെന്ന് വ്യക്തമാക്കുമോ;

(സി)ഒരു പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ഏറ്റവും ചുരുങ്ങിയത് എത്ര അദ്ധ്യാപകരുണ്ടാകണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്;

(ഡി)നിലവില്‍ ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും എത്ര അദ്ധ്യാപക തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്;

()പുതുതായി അനുമതി ലഭിച്ച മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തില്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എന്തെങ്കിലും ഇളവ് അനുവദിക്കുകയുണ്ടായിട്ടുണ്ടോ?

2628

എമര്‍ജന്‍സി മെഡിസിനിലെ സീറ്റുകള്‍

ശ്രീ. . എം. ആരീഫ്

()കേരള പി.ജി. എന്‍ട്രന്‍സ് വഴി എം.ഡി. എമര്‍ജന്‍സി മെഡിസിനില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ എത്ര സീറ്റുകള്‍ തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍, ഏതെല്ലാം മെഡിക്കല്‍ കോളേജുകളില്‍ എത്ര സീറ്റുകള്‍ വീതം അനുവദിച്ചതായും, ഇതിനാവശ്യമായ ടീച്ചിംഗ് സ്റാഫും, സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ഫണ്ടും അനുവദിച്ചിട്ടുണ്ടോ എന്നും വെളിപ്പെടുത്തുമോ;

(സി)അത്യാഹിതത്തില്‍പ്പെടുന്ന സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റിനു കഴിയുന്ന തരത്തില്‍ വിപുലപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

2629

ബി..എം.എസ്. പ്രവേശനത്തിന് സംവരണം

ശ്രീ. മാത്യു റ്റി. തോമസ്

()ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള ആയുര്‍വേദ ആശുപത്രികളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഫാര്‍മസിസ്റുകള്‍ക്ക് ബി..എം.എസ്. പ്രവേശനത്തിന് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍, പ്രസ്തുത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബി..എം.എസ്. പ്രവേശനത്തിന് സംവരണം ഏര്‍പ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കുമോ ?

2630

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ക്ക് ആകെ എത്ര സീറ്റുകളാണ് ഉള്ളത് ;

(ബി)പ്രസ്തുത കോഴ്സിന് അഖിലേന്ത്യാ പ്രവേശന പരീക്ഷ ബാധകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)അത്തരം സാഹചര്യത്തില്‍, സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)സര്‍ക്കാര്‍ സര്‍വ്വീസ് ക്വാട്ടയെ അത് ഏതുതരത്തില്‍ ബാധിക്കും എന്ന് പരിശോധിച്ചിട്ടുണ്ടോ ?

2631

ഒഫ്താല്‍മോളജി സീനിയര്‍ ലക്ചറര്‍ തസ്തിക

ശ്രീ. എസ്.ശര്‍മ്മ

()ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ ഒഫ്താല്‍മോളജി സീനിയര്‍ ലക്റചര്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്;

(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?

2632

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആധുനിക ഉപകരണങ്ങള്‍

ശ്രീ. .പി. ജയരാജന്‍

()2011-12 ബഡ്ജറ്റിലും 2012-2013 ബഡ്ജറ്റിലും സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയ്ക്ക് രോഗനിര്‍ണയത്തിനും രോഗചികിത്സകള്‍ക്കും സഹായകരമായ ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് എത്ര തുകവീതം നീക്കിവച്ചിരുന്നുവെന്നും ഓരോ മെഡിക്കല്‍ കോളേജിനും എത്രതുക ഏതുപകരണത്തിനായി നീക്കിവച്ചുവെന്നും വ്യക്തമാക്കുമോ;

(ബി)ഇതുപ്രകാരം ഏതെല്ലാം മെഡിക്കല്‍ കോളേജുകളില്‍ ഏതെല്ലാം ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിച്ചുവെന്നും ഇതിനായി എത്ര തുക ചെലവഴിച്ചു കഴിഞ്ഞുവെന്നും വ്യക്തമാക്കുമോ?

2633

ഹാര്‍ട്ട് ലങ് മെഷീന്‍ വാങ്ങുന്നതിലുള്ള തട്ടിപ്പ്

ശ്രീമതി കെ. എസ്. സലീഖ

()തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോ തൊറാസിക് വിഭാഗത്തിനായി വാങ്ങുന്ന ഹാര്‍ട്ട് ലങ് മെഷീന്റെ മറവില്‍ വന്‍ തട്ടിപ്പിന് കളമൊരുങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആദ്യ ടെണ്ടറിനേക്കാള്‍ 17 ലക്ഷത്തിലേറെ രൂപ അധികമായി വരുന്ന രണ്ടാമത്തെ ടെണ്ടറിന് ആശുപത്രി വികസന സമിതി അംഗീകാരം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)57 ലക്ഷത്തിന്റെ ആദ്യ ടെണ്ടര്‍ അട്ടിമറിച്ചും, ടെണ്ടര്‍ അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി വച്ചും 74 ലക്ഷം രൂപയുടെ രണ്ടാമത്തെ ടെണ്ടര്‍ ഉറപ്പാക്കി 17 ലക്ഷം രൂപ അധിക ബാധ്യത വരുത്താന്‍ നീക്കം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ നിലവില്‍ എത്ര ഹാര്‍ട്ട് ലങ് മെഷീനാണുള്ളത്; ആയത് എപ്പോള്‍ വാങ്ങിയതാണ്; സുതാര്യമായ വിധത്തില്‍ പുതിയ മെഷീന്‍ വാങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പ്രസ്തുത വിഭാഗത്തില്‍ രോഗികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ തയ്യാറാകുമോ; വിശദമാക്കുമോ;

()ഇപ്പോഴത്തെ റഫറല്‍ സംവിധാനം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒ. പി. ബ്ളോക്കില്‍ ഏജന്റുമാര്‍ക്ക് വീണ്ടും താവളമൊരുക്കുന്നുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(എഫ്)ടിക്കറ്റൊന്നിന് 100 രൂപ നല്‍കിയാല്‍ എത്ര തിരക്കായാലും ഏജന്റുമാര്‍ ഒ. പി. ടിക്കറ്റ് സംഘടിപ്പിച്ച് കൊടുക്കുന്നതായും ദിവസേന 5000 മുതല്‍ 6000 രൂപ വരെ ചില ഏജന്റുമാര്‍ വരുമാനമുണ്ടാക്കുന്നതായും ആയത് ഏതാനും ജീവനക്കാരും, ഡോക്ടര്‍മാരും കൂടി വീതംവച്ചെടുക്കുന്നതുമായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

()എങ്കില്‍, ഇത്തരം ഏജന്റുമാരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2634

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തൈറോയിഡ് രോഗ നിര്‍ണ്ണയം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തൈറോയിഡ് രോഗനിര്‍ണ്ണയ എഫ്റ്റി 3, എഫ്റ്റി 4 പരിശോധനകള്‍ ലഭ്യമാണോ;

(ബി)കേരളത്തില്‍ ഏതെങ്കിലും മെഡിക്കല്‍ കോളേജുകളിലോ, പബ്ളിക് ഹെല്‍ത്ത് ലബോറട്ടറികളിലോ ഇത്തരം ടെസ്റുകള്‍ക്കുള്ള സംവിധാനമുണ്ടോ;

(സി)ഇത്തരം നിസ്സാരമായ പരിശോധനകള്‍ക്കുവേണ്ടി സാധാരണക്കാര്‍ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമല്ലാത്ത പരിശോധനാ സംവിധാനങ്ങള്‍ അടിയന്തിരമായിഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കുമോ;

2635

ലേസര്‍ ലിത്തോട്രിപ്സിയന്ത്രം പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടി

ശ്രീ..കെ. ശശീന്ദ്രന്‍

()തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലേസര്‍ലിത്തോട്രിപ്സിയന്ത്രം കേടായിട്ട് എത്ര നാളുകളായി; ഈ യന്ത്രം ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണോ;

(ബി)ഇല്ലെങ്കില്‍, ഈ യന്ത്രം പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി സ്വീകരിയ്ക്കാത്ത ഉദ്യോഗസ്ഥന്‍ ആരാണെന്ന് വെളിപ്പെടുത്താമോ;

(സി)ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ ?

2636

സ്വകാര്യലാബിന്റെ രക്തപരിശോധനാഫലം

ശ്രീ. . കെ. ശശീന്ദ്രന്‍

()തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കിലെ ഗ്യാസ്ട്രോ എന്‍ട്രോളജിയുടെ ഡോക്ടര്‍ ചികിത്സിക്കണമെങ്കില്‍ സ്വകാര്യലാബിന്റെ രക്തപരിശോധനാ ഫലം തന്നെ വേണമെന്ന് നിഷ്കര്‍ഷിക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മെഡിക്കല്‍ കോളേജിലെ ലാബ്, .സി.ആര്‍ ലാബ,് പബ്ളിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലെ പരിശോധനാ ഫലങ്ങളില്‍ ഡോക്ടര്‍ക്ക് താത്പര്യമില്ലായെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

2637

തൃശൂര്‍ മെഡിക്കല്‍ കോളേജ്

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കാത്ത്ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കാമോ;

(ബി)തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ പുതിയ വാര്‍ഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എന്നത്തേയ്ക്ക് തുറന്നുപ്രവര്‍ത്തിപ്പിക്കാനാകുമെന്ന് വ്യക്തമാക്കാമോ;

(സി)പുതിയ വാര്‍ഡ് വരുന്നതോടെ എത്ര തസ്തികകള്‍ പുതിയതായി വേണ്ടിവരുമെന്ന് വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

()എങ്കില്‍, ഇതിനുള്ള നടപടികള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കുമോ ?

2638

തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് ആവശ്യമായ മരുന്ന്

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()തൃശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് ആവശ്യമായ മരുന്ന് നല്‍കേണ്ട മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് യഥാസമയം ഇന്റന്റ് നല്‍കാത്തതിന്റെ പേരില്‍ രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാകാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് തൃശൂര്‍ ജില്ലയിലെ എം.എല്‍.. മാര്‍ ആശുപത്രിയിലും മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഗോഡൌണിലും നേരിട്ടെത്തി പരിശോധന നടത്തിയപ്പോള്‍ കണ്ട ക്രമക്കേടുകള്‍ സംബന്ധിച്ച് ഏതെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍, അതിന്റെ വിശദാംശം വ്യക്തമാക്കാമോ;

(ഡി)ഇതു സംബന്ധിച്ചു നടന്ന ക്രമക്കേടിന്മേല്‍ ആര്‍ക്കെങ്കിലുമെതിരെ ശിക്ഷണ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

2639

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2008 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2008 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഏതെല്ലാം പദ്ധതികള്‍ക്കായി എത്ര രൂപ വീതം അനുവദിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തുക ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

2640

എല്ലാജില്ലകളിലും മെഡിക്കല്‍ കോളേജ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' രാജു എബ്രഹാം

'' കെ. വി. വിജയദാസ്

()എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവയെല്ലാം സര്‍ക്കാര്‍ മേഖലയിലാണോ;

(ബി)ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന അഞ്ചു പുതിയ മെഡിക്കല്‍ കോളേജുകളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനു വേണ്ട സ്ഥലവും ധനവിഭവവും എത്രയെന്നും അത് സമാഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.