UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2861

കോഴിക്കോട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തി

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഏതുഘട്ടത്തിലാണെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിച്ച് എന്നു മുതല്‍ ക്ളാസ്സുകള്‍ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

2862

ധര്‍മ്മശാല-പറശ്ശിനിക്കടവ് റോഡ് സുഹൃദ് വീഥി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ. ജെയിംസ് മാത്യു

()ധര്‍മ്മശാല-പറശ്ശിനിക്കടവ് റോഡ് 'സുഹൃദ്വീഥി പദ്ധതി'യില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിക്കപ്പെട്ട പ്രൊപ്പോസലില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി)പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്കുള്ള പ്രസ്തുത റോഡ് അടിയന്തിരമായി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2863

പൂക്കോട് തടാകത്തിന്റെ ടൂറിസം വികസനത്തിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൂക്കോട് തടാകത്തിന്റെ ടൂറിസം വികസനത്തിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(ബി)പൂക്കോട് തടാകത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വൈത്തിരി പഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതിയുടെ പുരോഗതി വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2864

മലബാര്‍ ടൂറിസം സര്‍ക്യൂട്ട്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനിയിലെ അഴിമുഖം, ബീച്ച് കായല്‍, ചമ്രവട്ടംപാലം, കര്‍മ്മറോഡ് നിളയോരം എന്നിവ മലബാര്‍ ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാമോ;

(ബി)പൊന്നാനിയിലെ പൌരാണിക കോടതി സമുച്ചയം അടക്കമുളള ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കുന്നതിനും ചരിത്ര മ്യൂസിയമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

2865

ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ പുതുതായി അനുവദിച്ച ടൂറിസം പദ്ധതികള്‍

ശ്രീ. കെ.കെ. നാരായണന്‍

()ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ ടൂറിസം മേഖലയില്‍ പുതുതായി അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തനം ഏതുഘട്ടത്തിലാണെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ?

2866

കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലങ്ങളിലെ പുതിയ ടൂറിസം പദ്ധതികള്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

,, പി.ബി. അബ്ദുള്‍ റസാക്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഏതെങ്കിലും പുതിയ ടൂറിസ്റ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നസമയത്ത് ഏതെങ്കിലും ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവരികയായിരുന്നോ; എങ്കില്‍ അവയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ;

(സി)കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലകളിലൊന്നായ കാസര്‍ഗോഡ് ജില്ലയിലെ ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിന് ഏതെങ്കിലും സമിതികളെ നിയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതേക്കുറിച്ചാലോചിക്കുമോ?

2867

അയ്യമ്പുഴ പഞ്ചായത്തിലെ പ്രകൃതി ഗ്രാമത്തിന്റെ വികസനം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിലെ പ്രകൃതി ഗ്രാമത്തിന്റെ വികസനത്തിനായി സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)അതിരപ്പിള്ളിയോട് ചേര്‍ന്നു കിടക്കുന്ന 2 പ്രധാനപ്പെട്ട ടൂറിസ്റ് കേന്ദ്രങ്ങളായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തെയും തുമ്പൂര്‍മുഴിയെയും ബന്ധിപ്പിക്കുന്ന റോപ്വേയുടെ നിര്‍മ്മാണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

2868

ഒറ്റപ്പാലം നിള ടൂറിസം പദ്ധതി

ശ്രീ. എം. ഹംസ

()ഒറ്റപ്പാലം നിള ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി പാലക്കാട് ഡി.റ്റി.പി.സി എത്ര തുകയുടെ പ്രോജക്ട് ആണ് ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിരുന്നത് ;

(ബി)പ്രസ്തുത പ്രോജക്ടില്‍ എന്തെല്ലാം ടൂറിസം പദ്ധതികള്‍ ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ ;

(സി)നിള ടൂറിസം പാക്കേജിന്റെ കാലിക സ്ഥിതി വിശദമാക്കുമോ ;

(ഡി)പാലക്കാട് ഡി.റ്റി.പി.സി പ്രസ്തുത പ്രോജക്ട് എന്നാണ് ടൂറിസം വകുപ്പിന് സമര്‍പ്പിച്ചത് ; നാളിതുവരെ പ്രസ്തുത പ്രൊപ്പോസലിന്മേല്‍ എന്തുനടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കുമോ;

()പ്രസ്തുത പ്രോജക്ട് പ്രൊപ്പോസല്‍ എന്ന് നടപ്പിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

2869

കുറ്റ്യാടി ജലസേചന പദ്ധതി പ്രദേശത്ത് ടൂറിസം പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

()വിനോദ സഞ്ചാര വികസനത്തിനായി കുറ്റ്യാടി ജലസേചന പദ്ധതി പ്രദേശത്ത് ബോട്ടുജട്ടി നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ;

(ബി)നിര്‍മ്മാണ പ്രവൃത്തിയുടെ ചുമതല ഏത് വകുപ്പിനാണ് നല്‍കിയിട്ടുള്ളത്;

(സി)പ്രവൃത്തിയുടെ ഡിസൈന്‍, എസ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്;

(ഡി)ഇവര്‍ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ട്;

()ബന്ധപ്പെട്ട ഏജന്‍സി എസ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടോ;

(എഫ്)പ്രസ്തുത ഏജന്‍സിക്ക് പണം അനുവദിച്ചത് ഏത് വകുപ്പാണ് ?

2870

ബേക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന് നടപടി

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സുനാമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയില്‍ നിര്‍മ്മിച്ച ബേക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിട്ടുണ്ടോ;

(ബി)പ്രസ്തുത പാര്‍ക്കിന്റെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം എന്താണെന്നും എന്നാണ് പണി നിര്‍ത്തിവെച്ചതെന്നും വിശദീകരിക്കാമോ;

(സി)പണി നര്‍ത്തിവെച്ചതു മുതല്‍ സിആര്‍ഇസഡ് ന്റെ അനുമതിക്കായുള്ള എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഡി)ടൂറിസം വകുപ്പിന് വരുമാനം ലഭ്യമാക്കുന്ന പ്രസ്തുത പാര്‍ക്ക് തടസ്സങ്ങള്‍ പരിഹരിച്ച് എക്കേക്ക് തുറന്ന് പ്രവര്‍ത്തിക്കും എന്ന് അറിയിക്കാമോ ?

2871

അതിരപ്പിള്ളി ടൂറിസം പാക്കേജ്

ശ്രീ. ബി. ഡി. ദേവസ്സി

()അതിരപ്പിള്ളി ടൂറിസം മേഖലയെ ഉള്‍പ്പെടുത്തി ഒരു സമഗ്ര ടൂറിസം പാക്കേജ് പ്രഖ്യാപിക്കുവാന്‍ തയ്യാറാകുമോ;

(ബി)അതിരപ്പിള്ളിയില്‍ ഡൈനാമിക് ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2872

ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ടൂറിസം മേഖലയില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. കെ. കെ. നാരായണന്‍

()ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ടൂറിസം മേഖലയില്‍ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് പ്രത്യേകം വിശദമാക്കുമോ;

(ബി)ഓരോ പ്രവൃത്തിയും ടെണ്ടര്‍ ചെയ്ത തുകയും പ്രവര്‍ത്തന പുരോഗതിയും പ്രത്യേകം വ്യക്തമാക്കുമോ?

2873

മലപ്പുറം ജില്ലയിലെ ടൂറിസം വികസന പദ്ധതി

ശ്രീ. പി.ഉബൈദുള്ള

,, സി. മമ്മൂട്ടി

,, പി.കെ. ബഷീര്‍

()മലപ്പുറം ജില്ലയിലെ ടൂറിസം വികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം എന്തെല്ലാം പദ്ധതികള്‍ ആരംഭിച്ചു;

(ബി)മുന്‍കാല പദ്ധതികളേതെങ്കിലും പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി)ഈ ജില്ലയില്‍ പുതുതായി ഏതെങ്കിലും ടൂറിസ്റ് സ്പോട്ട് വികസിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

2874

മീന്‍വല്ലം ടൂറിസം പദ്ധതിക്ക് മാസ്റര്‍ പ്ളാന്‍

ശ്രീ. കെ. വി. വിജയദാസ്

()പാലക്കാട് ജില്ലയിലെ മീന്‍വല്ലം ടൂറിസം പദ്ധതിയുടെ മാസ്റര്‍ പ്ളാന്‍ തയ്യാറായിട്ടുണ്ടോ;എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)2013 ഫെബ്രുവരിയിലെ സ്റേറ്റ് ലെവല്‍ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ഇതിന് അംഗീകാരം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം എന്ന് നടത്തുവാന്‍ കഴിയുമെന്നുള്ള വിവരം നല്‍കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.