UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2819

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

()9,10 സ്റാന്‍ഡേര്‍ഡുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രസ്തുത സ്കോളര്‍ഷിപ്പിന്റെ പ്രയോജനം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

()പ്രസ്തുത ആനുകൂല്യങ്ങള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ?

2820

പട്ടികജാതി പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ശ്രീ. .കെ.ബാലന്‍

()അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പഠിക്കുന്ന എസ്.സി, എസ്.ടി, ..സി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തു കൊണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥാപനത്തിലെ എസ്.സി, എസ്.ടി, ..സി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ബഹു.കേരളാ ഹൈക്കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്ന് വ്യക്തമാക്കുമോ;

(സി)ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2821

സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

()സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ 2012-13 കാലയളവില്‍ എങ്ങനെയാണ് വിതരണം ചെയ്യുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി)വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി ഇവര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ജില്ലാ പട്ടികജാതി ഓഫീസര്‍ നിരസിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇവര്‍ക്ക് ട്യൂഷന്‍ ഫീസും മറ്റ് ആനുകൂല്യങ്ങളും നല്‍കണ്ടതില്ല എന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

2822

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്ത് ഫാര്‍മസി കോഴ്സുകള്‍ നടത്തുന്ന സ്വാശ്രയ കോളേജുകളില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ് അടക്കമുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ബി)പല സ്വാശ്രയ കോളേജുകളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ആനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സംസ്ഥാനത്തൈ സ്വാശ്രയ കോളേജുകളിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2823

സ്വയം പര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

()പട്ടികജാതി സങ്കേതങ്ങളെ സ്വയം പര്യാപ്തമാക്കുന്ന പദ്ധതി ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംകങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

2824

പട്ടികജാതി ഗ്രാമങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()അമ്പത് കുടുംബങ്ങള്‍ എങ്കിലും ഇല്ലാതെ പട്ടികജാതി ഗ്രാമങ്ങള്‍ രൂപീകരിക്കാനും അതു സംബന്ധിച്ച ആനൂകൂല്യങ്ങള്‍ നല്‍കാനും കഴിയില്ല എന്ന നിലപാട് പുന:പരിശോധിക്കുമോ; പട്ടികജാതിക്കാര്‍ക്ക് വീട്, സ്ഥലം എന്നിവ നല്‍കുന്നതിനുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്നും വിശദമാക്കുമോ;

(ബി)അമ്പത് പട്ടികജാതി കുടുംബങ്ങളെ ഉള്‍പ്പെടുത്തി പട്ടികജാതി ഗ്രാമങ്ങള്‍ രൂപീകരിക്കുന്ന പദ്ധതിക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നത് സംസ്ഥാനമോ,അതോ കേന്ദ്ര ഗവണ്‍മെന്റാണോ; എന്ന് അറിയിക്കുമോ; കേരളത്തിലെ പല പ്രദേശങ്ങളിലും പട്ടികജാതിക്കാര്‍ക്ക് ഭൂമി ലഭിക്കുന്നതിനുള്ള സൌകര്യവും ഈ പദ്ധതിയുടെ നടത്തിപ്പിന് നിലവിലുള്ള സാഹചര്യങ്ങളും പരിഗണിച്ച് പദ്ധതി ക്രമീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2825

പട്ടികജാതി-പട്ടികവര്‍ഗ്ഗ ഹോസ്റലുകള്‍

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എത്ര പട്ടികജാതി-പട്ടികവര്‍ഗ്ഗ ഹോസ്റലുകള്‍ നിലവിലുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ഹോസ്റലുകള്‍ക്ക് സ്വന്തമായി സ്ഥലം കണ്ടെത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)റവന്യൂ വകുപ്പിന്റെ, പെരിന്തല്‍മണ്ണ താലൂക്കില്‍ കിഴാറ്റൂര്‍ വില്ലേജില്‍ എടയാറ്റുരില്‍ സര്‍വ്വേ നമ്പര്‍ 65/11 പെടുന്ന 7.3 ഏക്കര്‍ ഭൂമി ഹോസ്റല്‍ നിര്‍മ്മിക്കുന്നതിന് ലഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

2826

കാന്‍സറും, വൃക്കരോഗങ്ങളും ബാധിച്ച നിര്‍ദ്ധനരായ പട്ടികജാതി വിഭാഗത്തിനുള്ള ചികിത്സാ സൌകര്യം

ശ്രീ. വി. ചെന്താമരാക്ഷന്‍

()കാന്‍സര്‍, വൃക്ക രോഗങ്ങള്‍ എന്നിവ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധനരായ പട്ടികജാതി വിഭാഗക്കാരെ കണ്ടെത്തി ചികിത്സാ സൌകര്യം നല്‍കാന്‍ നിലവിലുള്ള സംവിധാനം എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ഇത്തരം രോഗം ബാധിച്ച് അവശത അനുഭവിക്കുന്നവരുടെ മുഴുവന്‍ ചികിത്സാച്ചെലവും വഹിക്കാന്‍ തയ്യാറാകുമോ?

2827

പ്രത്യേക ഘടക പദ്ധതിപ്രകാരമുള്ള കോര്‍പ്പസ് ഫണ്ട്

ശ്രീ. വി. ശശി

()പ്രത്യേക ഘടക പദ്ധതിപ്രകാരമുള്ള കോര്‍പ്പസ് ഫണ്ടിനായി 2011-12, 2012-13 വര്‍ഷങ്ങളില്‍ എത്ര തുക ബഡ്ജറ്റില്‍ വകകൊള്ളിച്ചിരുന്നുവെന്നും അതില്‍ എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

(ബി)2011-12-ല്‍ അംഗീകാരം നല്‍കിയ പദ്ധതികള്‍ ഏതെല്ലാമെന്നും ഓരോന്നിനും എത്ര തുകവീതം അനുവദിച്ചുവെന്നും വെളിപ്പെടുത്തുമോ;

(സി)ഇവയുടെ ഇംപ്ളിമെന്റിംഗ് ഏജന്‍സികള്‍ ഏതെല്ലാം;

(ഡി)നടപ്പുവര്‍ഷം 31.03.2013 വരെ അംഗീകാരം നല്‍കിയ പദ്ധതികളും അവയ്ക്ക് അനുവദിച്ച തുകയും എത്ര; ഇംപ്ളിമെന്റിംഗ് ഏജന്‍സികള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ?

2828

പൂള്‍ഡ് ഫണ്ട് വിനിയോഗിച്ച് നടപ്പാക്കാന്‍ നാളിതുവരെ ലഭിച്ച പ്രൊപ്പോസലുകള്‍

ശ്രീ. വി. ശശി

()പട്ടികജാതി വികസനത്തിനായി പൂള്‍ഡ് ഫണ്ട് ഇനത്തില്‍ നടപ്പുവര്‍ഷത്തില്‍ 31.01.2013 വരെ എത്രകോടി രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും പട്ടികജാതിവികസന വകുപ്പിന്റെയും പരിഗണനയ്ക്കായി പൂള്‍ഡ് ഫണ്ട് വിനിയോഗിച്ച് നടപ്പാക്കാന്‍ 2012-13-ല്‍ നാളിതുവരെ ലഭിച്ച പ്രൊപ്പോസലുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇതില്‍ ഏതെല്ലാം പ്രൊപ്പോസലുകള്‍ക്ക് അംഗീകാരം നല്‍കി; ഓരോന്നിനും എത്രരൂപാ വീതം അനുവദിച്ചുവെന്നും വെളിപ്പെടുത്തുമോ?

2829

പൂള്‍സ്ഫണ്ട് വിനിയോഗിച്ചുളള പദ്ധതികള്‍

ശ്രീ. വി. ശശി

()പൂള്‍സ് ഫണ്ട് വിനിയോഗിച്ചുളള പദ്ധതികള്‍ക്കായി ഏതെല്ലാം വകുപ്പുകളും ഏജന്‍സികളുമാണ് പ്രോജക്ടുകള്‍ സമര്‍പ്പിച്ചതെന്നും പ്രോജക്ടുകള്‍ എന്തൊക്കെയായിരുന്നുവെന്നും വ്യക്തമാക്കുമോ;

(ബി)ഓരോന്നിനും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ?

2830

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവര്‍ക്കെതിരെ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ജോലി നേടി എന്ന ആരോപണത്തിന് വിധേയരായ എത്ര പേര്‍ നിലവില്‍ സര്‍വ്വീസില്‍ തുടരുന്നുണ്ട്;

(ബി)ആരോപണ വിധേയരായ എത്ര വ്യക്തികള്‍ എല്ലാ പ്രൊമോഷന്‍ ആനുകൂല്യങ്ങളും അനുഭവിച്ച് പെന്‍ഷന്‍ പറ്റിപിരിഞ്ഞ് പോയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സ്ക്രൂട്ടിനി കമ്മിറ്റി തിരുമാനത്തിനെതിരെ കോടതിയില്‍ നിന്നും സ്റേ വാങ്ങിക്കുന്നതിന് മുന്‍പ് എസ്.സി സെക്രട്ടറിയെ ഹിയര്‍ ചെയ്യണമെന്ന വ്യവസ്ഥ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നറിയിക്കുമോ ?

2831

പട്ടികജാതി കോളനികളിലെ അടിസ്ഥാന സൌകര്യ – വികസനത്തിനുള്ള കേന്ദ്രീകൃത ഫണ്ട്

ശ്രീ. ബി. സത്യന്‍

()50% ല്‍ കൂടുതല്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന കോളനികളില്‍ അടിസ്ഥാനസൌകര്യവികസനത്തിന് (റോഡ്, കുടിവെള്ളം, വൈദ്യുതി) കേന്ദ്രീകൃത ഫണ്ടില്‍ നിന്നും പ്രത്യേക തുകകള്‍ അനുവദിച്ചു നല്‍കിയിരുന്നോ; പ്രസ്തുത പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

(ബി)പട്ടികജാതി കോളനികളില്‍ റോഡ് വികസനത്തിന് പുതിയ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദീകരിക്കുമോ;

(സി)എത്ര പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളെയാണ് പട്ടികജാതി കോളനികളായി പരിഗണിക്കുന്നത്; കുടുംബങ്ങളുടെ എണ്ണം കുറവാണ് എന്നുകാണിച്ച് എസ്.സി.ഡി.ഒ മാര്‍ ഫീസിബിലിറ്റി നല്‍കാന്‍ മടിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ?

2832

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പോസ്റ്മെട്രിക് ഹോസ്റലുകളില്‍ നടപ്പാക്കിയ 'ക്യൂ-ലേണര്‍' പദ്ധതി

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്തെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പോസ്റ് മെട്രിക് ഹോസ്റലുകളില്‍ നടപ്പാക്കിയ 'ക്യൂ-ലേണര്‍' പദ്ധതിയെക്കുറിച്ച് വകുപ്പോ സര്‍ക്കാരോ വിലയിരുത്തിയിട്ടുണ്ടോ; പദ്ധതി ലക്ഷ്യം നേടുന്നതായി കരുതുന്നുണ്ടോ;

(ബി)എത്ര ഹോസ്റലുകളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കു ന്നത്; എത്ര തുകയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത് ; എന്നുമുതലാണ് ഈ പദ്ധതി ആരംഭിച്ചത്;

(സി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി ആരാണ്; ഇവര്‍ നേരിട്ടാണോ, ഉപകരാര്‍ മുഖാന്തിരം സ്വകാര്യസ്ഥാപനങ്ങള്‍ വഴിയാണോ നടപ്പാക്കുന്നത്;

(ഡി)ഈ പദ്ധതി സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതി പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയാണ് കണ്ടെത്തല്‍;

()പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വകുപ്പ് പരിശോധനകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയായിരുന്നു കണ്ടെത്തല്‍; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് പരിശോധനകള്‍ നടത്താതിരുന്നത്?

2833

പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ സംരംഭങ്ങള്‍

ശ്രീ. സാജു പോള്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുന്നതില്‍ അഭൂതപൂര്‍വ്വമായ പുരോഗതിയാണ് കൈവരിച്ചതെന്നത് വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത കോര്‍പ്പറേഷന്‍ വഴി 2006-07 മുതല്‍ 2010-11 വരെ ഓരോ വര്‍ഷവും ഇതിനായി ചെലവഴിച്ച തുക എത്രവീതമെന്ന് പ്രത്യേകം ലഭ്യമാക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖാന്തിരം ഓരോ വര്‍ഷവും എത്ര തുക വീതം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

2834

പട്ടികജാതിക്കാരുടെ സ്വയംസംരംഭക വ്യവസായ യൂണിറ്റുകള്‍ക്ക് ധനസഹായം

ശ്രീ. വി. ശശി

()സ്വയംസംരംഭകരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ആരംഭിക്കുന്ന വ്യവസായ യൂണിറ്റുകള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും ധനസഹായം അനുവദിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ബഡ്ജറ്റിലെ ഏതെല്ലാം പദ്ധതികള്‍ പ്രകാരമാണ് ധനസഹായം അനുവദിക്കുന്നതെന്നും അതിനുള്ള നിബന്ധനകള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ ?

2835

ബെനിഫിഷറി ഓറിയന്റഡ് പദ്ധതി

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് നടപ്പാക്കുന്ന ബെനിഫിഷറി ഓറിയന്റഡ് പദ്ധതിയുടെ വിശദാംശം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം നാളിതുവരെ എന്തെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കി എന്നത് വ്യക്തമാക്കുമോ?

2836

പട്ടികജാതി വകുപ്പു വഴിയുളള ചികിത്സാ ധനസഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പട്ടികജാതി വകുപ്പു വഴിയുളള ചികിത്സാ ധനസഹായം നല്‍കിയതിന്റെ വിശദാംങ്ങള്‍ വ്യക്തമാക്കാമോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ അവസാന രണ്ടു വര്‍ഷം പ്രസ്തുത ധനസഹായത്തിനായി എത്ര തുക വിനിയോഗിച്ചെന്നും വ്യക്തമാക്കുമോ?

2837

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്ക്രൂട്ടനി കമ്മിറ്റി പരിഗണിക്കുന്നതിലെ കാലതാമസം

ശ്രീ. പുരുഷന്‍ കടലുണ്ടി

()വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച എത്ര റിപ്പോര്‍ട്ടുകള്‍ കിര്‍ത്താഡ്സിന്റെ സ്ക്രൂട്ടിനി കമ്മിറ്റി പരിഗണിക്കാനുണ്ട്;

(ബി)റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിലെ കാലതാമസം യഥാര്‍ത്ഥ അവകാശികള്‍ക്ക് കിട്ടേണ്ട ആനുകൂല്യം ലഭ്യമാക്കാതെ പോകുന്നു എന്ന കാര്യം പരിഗണിച്ച് സമയബന്ധിതമായി അന്തിമ തീരുമാനമെടുക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

2838

പട്ടികജാതി വികസന ഫണ്ട് ദുര്‍വിനിയോഗം

ശ്രീ. സി. ദിവാകരന്‍

()പട്ടികജാതി വികസനഫണ്ട് വ്യാപകമായി ദുര്‍വിനിയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിനായി എന്ത് നടപടികളാണ് നടപ്പിലാക്കുന്നതെന്ന് വിശദീകരിക്കുമോ?

2839

കൊടക്കാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ളസ്ടു അനുവദിക്കുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കൊടക്കാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ളസ് ടു കോഴ്സ് അനുവദിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടായിട്ടും പ്ളസ് ടു കോഴ്സ് അനുവദിക്കാത്തതിന്റെ കാരണം അറിയാമോ ;

(ബി)ഈ അദ്ധ്യയന വര്‍ഷം പ്ളസ് ടു കോഴ്സ് അനുവദിക്കാന്‍ വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകുമോ ?

2840

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലും പ്രീ മെട്രിക് ഹോസ്റലുകളിലും തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി

ശ്രീമതി ഇ. എസ്. ബിജിമോള്‍

()മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലും പ്രീ-മെട്രിക് ഹോസ്റലുകളിലും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)പീരുമേട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ അനുവദിച്ചിട്ടുള്ള തസ്തിക ഏതെല്ലാം; നിലവിലുള്ള ഒഴിവുകളുടെ എണ്ണം എത്ര?

2841

'സ്വയം പര്യാപ്ത കോളനി പദ്ധതി'

ശ്രീ. റ്റി. വി. രാജേഷ്

()'സ്വയംപര്യാപ്ത കോളനി പദ്ധതി'യിലേയ്ക്ക് കല്ല്യാശ്ശേരി മണ്ഡലത്തില്‍ നിന്നും ഏത് കോളനിയാണ് പരിഗണിച്ചിട്ടുള്ളത് ;

(ബി)പ്രസ്തുത കോളനിയുടെ പുനരുദ്ധാരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ; എന്തൊക്കെ പദ്ധതികളാണ് പ്രസ്തുത കോളനിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ?

2842

പട്ടികജാതി കോളനികളുടെ സമഗ്രവികസനത്തിന് പദ്ധതി

ശ്രീ. പി. റ്റി. . റഹീം

()പട്ടികജാതി കോളനികളുടെ സമഗ്രവികസനത്തിന് ഒരു കോടിരൂപ വീതം നല്‍കുന്ന പദ്ധതിയില്‍ എത്ര കോളനികളെയാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം നിയോജക മണ്ഡലങ്ങളില്‍ എത്രയെണ്ണം വീതമാണ് തെരഞ്ഞെടുത്തിട്ടുള്ളത്;

(സി)പ്രസ്തുത കോളനികളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ഡി)കോളനികളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം വ്യക്തമാക്കുമോ?

2843

വിജ്ഞാന്‍വാടി പദ്ധതി

ശ്രീ. കെ. ദാസന്‍

()വിജ്ഞാന്‍വാടി പദ്ധതിപ്രകാരം സംസ്ഥാനത്ത് എത്ര വിജ്ഞാന്‍വാടികള്‍ പ്രവര്‍ത്തനമാരംഭിച്ചു എന്നത് ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(ബി)കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ഏതെല്ലാം നിയോജക മണ്ഡലങ്ങളിലാണ് അവ പ്രവര്‍ത്തിക്കുന്നത്; വ്യക്തമാക്കുമോ;

2844

പട്ടികജാതി കോളനികളുടെ നവീകരണം

ശ്രീമതി പി. അയിഷാപോറ്റി

()തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി കോളനികളുടെ ഒരു കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പദ്ധതി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)കൊല്ലം ജില്ലയിലെ എഴുകോണ്‍ ഗ്രാമപഞ്ചായത്തിലെ പ്ളാക്കാട് പട്ടികജാതി കോളനി വികസനത്തിന് പ്രസ്തുത പദ്ധതി പ്രകാരം തയ്യാറാക്കി നല്‍കിയ നവീകരണ പ്രോജക്ടിന് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നത്തേയ്ക്കു പൂര്‍ത്തിയാകുമെന്നും നിര്‍വ്വഹണ ഏജന്‍സിക്ക് നിര്‍മ്മാണം തുടങ്ങാനുള്ള അനുവാദം എന്ന് നല്‍കുമെന്നും വെളിപ്പെടുത്തുമോ ?

2845

സ്വയംപര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍ പദ്ധതിയില്‍ നിന്നും കോളനിയെ ഒഴിവാക്കിയ നടപടി

ശ്രീ. ജോസ് തെറ്റയില്‍

()'സ്വയം പര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍' പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി കിലയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി നിയോജക മണ്ഡലത്തില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട 2 കോളനികളേക്കാള്‍ ഭൌതികപരമായി പിന്നോക്കം നില്‍ക്കുന്ന കോളനിയുടെ പേര് നിര്‍ദ്ദേശിച്ചിട്ടും ഇതു സംബന്ധിച്ച് പട്ടികജാതി വകുപ്പ് ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കിലയുടെ റിപ്പോര്‍ട്ടിലെ വസ്തുതാപരമായ തെറ്റുകളെക്കുറിച്ച് അന്വേഷണം നടത്താതെ അങ്കമാലി നിയോജക മണ്ഡലത്തിലെ കോളനിയെ ഒന്നാംഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ടം എപ്പോഴാണ് ആരംഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

2846

.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതി

ശ്രീ. . റ്റി. ജോര്‍ജ്

,, വി. പി. സജീന്ദ്രന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ഹൈബി ഈഡന്‍

()പത്താം സ്റാന്‍ഡേര്‍ഡ് വരെയുള്ള ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് ; വിശദമാക്കുമോ ;

(ഡി)പദ്ധതി നടത്തിപ്പിനായി നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം;

2847

വെളുത്തേടത്ത് നായര്‍ സമുദായത്തിനുള്ള സംവരണം

ശ്രീ. രാജു എബ്രഹാം

()കേരളത്തിലെ വെളുത്തേടത്ത് നായര്‍ സമുദായത്തെ ജാതി ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതു ലിസ്റിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ബി)പ്രസ്തുത ലിസ്റില്‍ ഉള്‍പ്പെടുന്ന മറ്റു സമുദായങ്ങള്‍ ഏതൊക്കെ; ഇവര്‍ക്ക് നിലവില്‍ ജോലി സംവരണമോ; വിദ്യാഭ്യാസ ആനൂകല്യമോ ലഭ്യമാകുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട് ;

(സി)നിലവിലുള്ള സംവരണം പുന:ക്രമീകരിച്ച് വെളുത്തേടത്ത് നായര്‍ സമുദായത്തെ മോസ്റ് ബാക്ക് വേഡായി അംഗീകരിക്കാനും ഇവരെ ഒ..സി. ലിസ്റില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ- ഉദ്യോഗസംവരണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

2848

സുരക്ഷിത വിനോദസഞ്ചാരം

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, പി.ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

,, പി.കെ. ബഷീര്‍

()വിനോദസഞ്ചാരമേഖലയില്‍ ഉള്‍നാടന്‍ ജലാശയങ്ങളിലെ സുരക്ഷിതത്വത്തിനും ആകര്‍ഷണീയതയ്ക്കും ഭീഷണിയുയര്‍ത്തുന്ന ബോട്ടപകടങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വിനോദസഞ്ചാര വകുപ്പ് വഹിക്കുന്ന പങ്ക് വിശദമാക്കുമോ;

(ബി)ജലാശയ വിസ്തൃതിക്കനുഗുണമല്ലാത്ത വിധം വിനോദസഞ്ചാരയാനങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധന, ഉടമകള്‍ തമ്മിലുള്ള മത്സരങ്ങള്‍, സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവ നിയന്ത്രിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മറ്റു വകുപ്പുകളുമായി ചേര്‍ന്ന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി)2012 ല്‍ പ്രസ്തുത മേഖലയില്‍ എത്ര അപകട മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്; അപകടമരണങ്ങള്‍ കുറയ്ക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

2849

ടൂറിസ്റ് കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി പ്രത്യേക പാക്കേജ്

ശ്രീ. ഷാഫി പറമ്പില്‍

,, പി..മാധവന്‍

,, ലൂഡി ലൂയിസ്

,, എം.പി.വിന്‍സെന്റ്

()സംസ്ഥാനത്തെ ടൂറിസ്റ് കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിദേശ സ്വദേശ ടൂറിസ്റുകള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളെ ഈ പാക്കേജില്‍ ബന്ധപ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പാക്കേജില്‍ ഗൈഡുകളുടെ സഹായം എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്?

2850

ടൂറിസ്റ് വനമേഖലകളെ കേന്ദ്രീകരിച്ച് നോച്ചര്‍ ഗൈഡ് ട്രെയിനിംഗ്

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

()ടൂറിസ്റ് വനപ്രദേശങ്ങളെ കേന്ദ്രീകരിച്ച് നോച്ചര്‍ ഗൈഡ് ട്രെയിനിംഗ് നടത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത ട്രെയിനിംഗിന്റെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ ;

(സി)പ്രസ്തുത പരിപാടിക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ എന്തെല്ലാം ധനസഹായമാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ?

2851

ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. ബാബു എം. പാലിശ്ശേരി

()ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നിലവിലുള്ളവ മെച്ചപ്പെടുത്തുന്നതിനുമായി നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതമായി എത്ര തുക നീക്കിവെച്ചിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)പദ്ധതി വിഹിതത്തില്‍ നിന്നും നാളിതുവരെ എത്ര തുകയാണ് ചിലവഴിച്ചത്; ഏതെല്ലാം പ്രവൃത്തിയ്ക്കാണ് ചിലവഴിച്ചതെന്ന് പ്രത്യേകം ലഭ്യമാക്കുമോ;

(സി)നീക്കിവെച്ച തുക ചെലവഴിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണെന്നും എത്ര തുകയെന്നും വ്യക്തമാക്കുമോ?

2852

ടൂറിസം മേഖലയില്‍ വണ്‍ടൈം എ.സി.എ പദ്ധതി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ടൂറിസം മേഖലയില്‍ പുതിയ ഉത്പന്നങ്ങളുടെ വികസനത്തിനായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി വണ്‍ ടൈം എ.സി.എ യ്ക്ക് എത്ര തുകയാണ് പദ്ധതി വിഹിതമായി നീക്കിവെച്ചത്;

(ബി)പദ്ധതി വിഹിതത്തില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കായി എത്ര തുക വീതം ചിലവഴിച്ചുവെന്ന് പ്രത്യേകം ലഭ്യമാക്കുമോ;

2853

വിനോദ സഞ്ചാരമേഖലയിലെ മുരടിപ്പ്

ശ്രീ. . എം. ആരിഫ്

()സംസ്ഥാന വിനോദ സഞ്ചാരമേഖലയിലെ മുരടിപ്പ് ഗൌരവമായി കാണുന്നുണ്ടോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിനോദ സഞ്ചാര വികസനത്തിനായി നൂതനപരിപാടികള്‍ ആസൂ ത്രണം ചെയ്തു നടപ്പിലാക്കാന്‍ കഴിയാതിരുന്നതാണ് പ്രസ്തുത മേഖലയിലെ മുരടിപ്പിന് കാരണമായതെന്ന് മനസ്സിലാക്കിയിട്ടുണ്ടോ ;

(സി)കഴിഞ്ഞ രണ്ടു സീസണുകളിലും തിരിച്ചടിയേറ്റ സാഹചര്യത്തില്‍ കാലാനുസൃതമായ പദ്ധതികള്‍ നടപ്പാക്കുന്നതിനും അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ ;

2854

കേരളത്തിന് പുറത്തുള്ള ടൂറിസ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കേരളത്തിന് പുറത്ത് എവിടെയെല്ലാം ടൂറിസ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സെന്ററുകള്‍ മുഖേന കേരളത്തില്‍ എത്തിയിട്ടുള്ള വിനോദ സഞ്ചാരികളുടെ എണ്ണം ഇന്‍ഫര്‍മേഷന്‍ സെന്റല്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

(സി)ആഭ്യന്തര, വിദേശ ടൂറിസ്റുകളെ വകുപ്പുവഴി നേരിട്ട് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിക്കാതെ സ്വകാര്യ ടൂര്‍ ഏജന്‍സി വഴി ടൂര്‍ പാക്കേജ് ചാര്‍ട്ട് ചെയ്യുന്നതായി പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇത്തരത്തില്‍ സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതായ പരാതിയിന്മേല്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

2855

ടൂറിസ്റ് റിസോര്‍ട്ട്സ് കേരള ലിമിറ്റഡിന് നീക്കിവച്ച പദ്ധതി വിഹിതം

ഡോ. കെ. ടി. ജലീല്‍

ടൂറിസ്റ് റിസോര്‍ട്ട്സ് കേരള ലിമിറ്റഡിന് പദ്ധതി വിഹിതമായി എത്ര തുക നീക്കിവച്ചിരുന്നുവെന്നും അതില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ക്കായി എത്ര തുകവീതം ഇതുവരെ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;

2856

നെന്മാറയിലെ ടൂറിസം പദ്ധതികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പിലാക്കിയ ടൂറിസം പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാ ക്കുമോ ;

(ബി)പാലക്കാട് ജില്ലയിലെ നെന്മാറ മണ്ഡലത്തിലുള്ള ടൂറിസ്റ് കേന്ദ്രങ്ങളെക്കുറിച്ചും ടൂറിസം സാധ്യതകളെക്കുറിച്ചും പഠനം നടത്തിയിട്ടുണ്ടോ ; വിശദാംശം നല്‍കുമോ;

(സി)നെന്മാറ മണ്ഡലത്തിലെ മലനിരകളെയും ഡാമുകളെയും കേന്ദ്രീകരിച്ചുള്ള ഒരു ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ ?

2857

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ടൂറിസം റോഡ് വികസനം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ടൂറിസം റോഡ് വികസന പ്രവൃത്തിക്കായുള്ള പദ്ധതി വിഹിതം എത്ര തുകയായിരുന്നു;

(ബി)അതില്‍ നിന്നും ചെലവഴിച്ച തുക എത്ര; വ്യക്തമാക്കുമോ ?

2858

വിനോദസഞ്ചാര വകുപ്പിന്‍കീഴില്‍ റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വിനോദസഞ്ചാരവകുപ്പിന്‍കീഴില്‍ തിരുവനന്തപുരം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലാണ്; പ്രസ്തുത ഓഫീസിന്റെ ഘടന വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഓഫീസിന് അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2859

ഉത്തരവാദിത്ത ടൂറിസം പദ്ധതി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

നടപ്പു സാമ്പത്തിക വര്‍ഷം ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പദ്ധതിവിഹിതം എത്ര തുകയാണെന്നും ഏതെല്ലാം പ്രവൃത്തികള്‍ക്കായി എത്ര തുകവീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

2860

വിനോദസഞ്ചാരവകുപ്പിലെ ഇന്റേണല്‍ ആഡിറ്റ് വിഭാഗം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()വിനോദസഞ്ചാരവകുപ്പിലെ ഇന്റേണല്‍ ആഡിറ്റ് വിഭാഗം കാര്യക്ഷമമാക്കാന്‍ നിയമസഭാ സമിതികളോ സര്‍ക്കാര്‍ ഏജന്‍സികളോ ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ശുപാര്‍ശയിന്‍മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.