UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2470

സൂക്ഷ്മ-ചെറുകിടസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

() സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിടസംരംഭങ്ങള്‍ പ്രോത്സാ ഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്നു വിശദമാക്കുമോ;

(ബി) വ്യവസായവകുപ്പിനുകീഴില്‍ സംരംഭകത്വസഹായപദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) പ്രസ്തുതപദ്ധതി എപ്രകാരം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?

2471

പ്രവര്‍ത്തനരഹിതമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

,, പാലോട് രവി

() വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്നതിനും ലാഭകരമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി) ഇത് സാദ്ധ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ അവയുടെ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ സംസ്ഥാനത്തിന്റെ വ്യവസായിക വികസനത്തിനായി ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ; വിശദമാക്കുമോ ?

2472

വ്യവസായ പാര്‍ക്കുകള്‍

ശ്രീ. എം. ഹംസ

() ഓരോ ജില്ലയിലും ഓരോ വ്യവസായ പാര്‍ക്ക് എന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍, ഏതെല്ലാം ജില്ലകളില്‍ ഇതിന്റെ ഭാഗമായി വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചു; വിശദാംശം ലഭ്യമാക്കുമോ;

(ബി) പ്രസ്തുത വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ആരെയാണ് ചുമതലപ്പെടുത്തിയത്; പ്രസ്തുത ഏജന്‍സി ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(സി) പ്രസ്തുതപദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ എവിടെയാണ് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്; വിശദാംശം ലഭ്യമാക്കുമോ?

2473

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പരമ്പരാഗത വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി) ഏതെല്ലാം വ്യവസായങ്ങളാണ് പ്രസ്തുത വകുപ്പിന് കീഴില്‍ വരുന്നതെന്ന് വിശദമാക്കാമോ?

2474

ചെറുകിട വ്യവസായങ്ങളുടെ പ്രോത്സാഹനം, പഴയന്നൂര്‍ വ്യവസായ പാര്‍ക്ക്

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ചെറുകിട വ്യവസായ യൂണിറ്റുകള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പറയുമോ;

(സി) ചേലക്കര മണ്ഡലത്തിലെ പഴയന്നൂര്‍ വ്യവസായ പാര്‍ക്ക് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

2475

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വ്യവസായമേഖലയുടെ വളര്‍ച്ചയ്ക്കായുള്ള പദ്ധതികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വ്യവസായമേഖലയുടെ വളര്‍ച്ചക്കായി എന്തെല്ലാം പദ്ധതികളാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത മേഖലയില്‍ എത്ര തുകയുടെ നിക്ഷേപമാണ് സംസ്ഥാനത്തിന് കൈവന്നതെന്ന് വിശദമാക്കാമോ;

(സി) കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ രംഗത്ത് പുതുതായി വ്യവസായ പദ്ധതികള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ നല്‍കാമോ?

 

2476

സിറ്റിസണ്‍ കോള്‍ സെന്ററിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, സണ്ണി ജോസഫ്

,, . പി. അബ്ദുള്ളക്കുട്ടി

() സിറ്റിസണ്‍ കോള്‍ സെന്ററിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി) ആരുടെ നിയന്ത്രണത്തിലാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം സേവനങ്ങളാണ് ഈ സെന്റര്‍ വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

 (ഡി) പൊതുജനങ്ങള്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ക്കും, മന്ത്രിമാര്‍ക്കും പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ഈ സെന്റര്‍ വഴി ലഭ്യമാണോ; വിശദമാക്കുമോ?

2477

ഭക്ഷ്യ സംസ്കരണ മിഷന്‍ പദ്ധതി

ശ്രീ. വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

() സംസ്ഥാനത്ത് ഭക്ഷ്യ സംസ്കരണ മിഷന്‍ പദ്ധതി നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഈ പദ്ധതി നടപ്പാക്കുന്നതിന്റെ നോഡല്‍ ഏജന്‍സി ആരാണ്;

(ഡി) ഈ പദ്ധതിക്ക് എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2478

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

() ചെറുകിട വ്യവസായസംരംഭങ്ങള്‍ അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ്, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ അടച്ചുപൂട്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഇത്തരത്തിലുള്ള കാരണങ്ങളാല്‍ അടച്ചുപൂട്ടപ്പെട്ട എത്ര ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടെന്ന് പറയാമോ; ആലപ്പുഴ ജില്ലയില്‍ ഇപ്രകാരം എത്ര സ്ഥാപനങ്ങള്‍ ഇതിനോടകം അടച്ചുപൂട്ടിയെന്ന് വ്യക്തമാക്കുമോ;

(സി) ഇരുമ്പും ഉരുക്കും അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ചിരുന്ന എത്ര ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ചേര്‍ത്തല താലൂക്കില്‍ ഈ സര്‍ക്കാര്‍ കാലയളവില്‍ അടച്ചുപൂട്ടപ്പെട്ടുവെന്ന് വ്യക്തമാക്കുമോ;

(ഡി) കയറ്റിറക്ക് തീരുവകളില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍മൂലം അടച്ചുപൂട്ടപ്പെടുകയും നഷ്ടത്തിലേക്ക് പോകുകയും ചെയ്യുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ബാങ്ക് വായ്പകളും പലിശയും, വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയും എഴുതിത്തള്ളാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

2479

കളിമണ്ണ് വ്യവസായം നേരിടുന്ന പ്രതിസന്ധി

പ്രൊഫ. സി. രവീന്ദ്രനാഥ്

() പരമ്പരാഗതമായ കളിമണ്ണ് വ്യവസായം വേണ്ടത്ര അസംസ്കൃത വസ്തുക്കള്‍ ലഭ്യമാകാതെ പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി) നീര്‍ത്തട സംരക്ഷണ നിയമത്തില്‍ നിന്നുകൊണ്ട് ആവശ്യമായ കളിമണ്ണ് ലഭ്യമാക്കി ഈ വ്യവസായത്തേയും അതില്‍ പണിയെടുക്കുന്ന തൊഴിലാളികളേയും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?

2480

വ്യവസായ സംരംഭകര്‍ക്കായുള്ള സ്ഥലം

ശ്രീ. സി. ദിവാകരന്‍

,, .കെ. വിജയന്‍

,, ജി.എസ്. ജയലാല്‍

,, കെ. രാജു

() കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വ്യവസായം തുടങ്ങുന്നതിന് സ്ഥലം അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും ചെയ്യാതിരിക്കുന്ന എത്ര നിക്ഷേപകരുണ്ട്;

(ബി) ഇത്തരം വ്യവസായസംരംഭകര്‍ക്കായി മൊത്തം എത്ര സ്ഥലം എത്രപേര്‍ക്കായി അനുവദിച്ചു; ഇതില്‍ എത്ര സ്ഥലം എത്രപേര്‍ പ്രയോജനപ്പെടുത്തി;

(സി) സ്ഥലം പ്രയോജനപ്പെടുത്താത്തവരില്‍നിന്നും ഈ ഭൂമി തിരിച്ചെടുക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനകം എത്ര ഭൂമി തിരിച്ചെടുത്തു; ഇനി എത്ര ഭൂമി തിരിച്ചെടുക്കാനുണ്ടെന്ന് വ്യക്തമാക്കുമോ?

2481

കാസര്‍ഗോഡ്-തിരുവനന്തപുരം അതിവേഗ റെയില്‍  ഇടനാഴി പദ്ധതി

ശ്രീ. സി.കെ. സദാശിവന്‍

() കാസര്‍ഗോഡ്-തിരുവനന്തപുരം അതിവേഗ റെയില്‍ ഇടനാഴി പദ്ധതി പരിഗണനയിലുണ്ടോ;

(ബി) ഇതിനായി എത്ര ചെലവുവരും എന്ന് കണക്കാക്കിയിട്ടുണ്ടോ;

(സി) പ്രസ്തുത തുക എവിടെനിന്ന് സമാഹരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;

(ഡി) സ്വകാര്യ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടോ; എങ്കില്‍ ഏത് തരത്തിലുള്ളതാണ്;

() പ്രസ്തുത പദ്ധതിക്കുവേണ്ടിയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ഉളവായിട്ടുള്ള ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം പരാതികളില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?

2482

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിന്റെ പ്രവര്‍ത്തനം

ശ്രീ. വി. ശിവന്‍കുട്ടി

() ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ഇപ്പോള്‍ ലാഭത്തില്‍ ആണോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്;

(ബി) ആണെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ടി സ്ഥാപനത്തിനുണ്ടായ ലാഭം എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി) അല്ലെങ്കില്‍ ഉണ്ടായ നഷ്ടം എത്രയാണെന്നും വ്യക്തമാക്കുമോ?

2483

കിനാലൂര്‍ ഗ്യാസ് ബോട്ടലിംഗ് പ്ളാന്റ്

ശ്രീ. പുരുഷന്‍ കടലുണ്ടി

എമര്‍ജിംഗ് കേരളയുടെ ഭാഗമായി കിനാലൂരില്‍ ഗ്യാസ് ബോട്ടലിംഗ് പ്ളാന്റ് സ്ഥാപിക്കുന്നതിന്റെ നടപടികളുടെ പുരോഗതി അറിയിക്കാമോ?

2484

വരവൂര്‍ വ്യവസായ പാര്‍ക്ക്

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ വരവൂര്‍ വ്യവസായ പാര്‍ക്കിനാവശ്യമായ ഭൂമി ഏറ്റടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍, അതിന്റെ വിശദാംശങ്ങള്‍ വഭ്യമാക്കുമോ;

(സി) ഭൂമി വ്യവസായ വകുപ്പ് ഏറ്റെടുക്കുന്നതിലുള്ള കാലതാമസത്തിന് കാരണങ്ങളെന്താണെന്ന് പറയുമോ;

(ഡി) നിര്‍ദ്ദിഷ്ട ഭൂമിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ സമയബന്ധിതമായി വരവൂര്‍ വ്യവസായ പാര്‍ക്കിന്റെ പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2485

വ്യവസായ സംരംഭം തുടങ്ങാത്തവരില്‍ നിന്നും ഭൂമി തിരിച്ചെടുക്കല്‍

ശ്രീമതി കെ. എസ്. സലീഖ

() വ്യവസായം നടത്താനെന്ന പേരില്‍ സ്ഥലം ഏറ്റെടുത്തിട്ട്, ഒന്നും ചെയ്യാതിരിക്കുന്ന നിക്ഷേപകരില്‍ നിന്നും വിവിധ കിന്‍ഫ്ര പാര്‍ക്കുകളില്‍ നിന്നും എത്ര ഏക്കര്‍ സ്ഥലം തിരിച്ചെടുക്കുന്നു; സ്ഥലം അലോട്ട് ചെയ്തിട്ട് എത്ര വര്‍ഷം കഴിഞ്ഞവരില്‍ നിന്നാണ് സ്ഥലം തിരിച്ചെടുത്തത് ഇവര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?

(ബി) എമര്‍ജിംങ്ങ് കേരള സമ്മേളനത്തിന് മുമ്പ് സ്ഥലം വ്യവസായത്തിനെന്ന പേരില്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്ന നിക്ഷേപകരെക്കുറിച്ച് വിവാദം ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടുവോ; അതിന്റെ ഭാഗമായിട്ടാണോ ഇത്തരത്തില്‍ സ്ഥലം ഏറ്റെടുക്കുവാന്‍ കിന്‍ഫ്ര തീരുമാനിച്ചത്; വിശദമാക്കുമോ;


(സി) ഒന്നോ, രണ്ടോ ഏക്കര്‍ എടുത്തിട്ടും ഒന്നും ചെയ്യാത്തവര്‍ക്കും ഒഴിയാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി) വ്യവസ്ഥകള്‍ അനുസരിച്ച് സ്ഥലം ഏറ്റെടുത്താല്‍ എത്ര മാസത്തിനകം പ്ളാന്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്; എത്ര വര്‍ഷത്തിനുളളില്‍ പണി തീര്‍ക്കണം; എത്ര സമയത്തിനുളളില്‍ പ്രവര്‍ത്തനം ആരംഭിക്കണം; വ്യക്തമാക്കുമോ;

() പ്രസ്തുത വ്യവസ്ഥകള്‍ പാലിക്കാത്ത ഏതൊക്കെ നിക്ഷേപകരില്‍ നിന്നും കിന്‍ഫ്ര ഇതിനകം സ്ഥലം തിരിച്ചെടുത്തു; എത്ര ഏക്കര്‍ വീതം തിരിച്ചെടുത്തു; ഇവര്‍ക്ക് നഷ്ടപരിഹാരമായി എന്ത് തുക നല്‍കി; വ്യക്തമാക്കുമോ;

(എഫ്) നിലവില്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് കിന്‍ഫ്ര നോട്ടീസ് നല്‍കിയ പ്രമുഖ നിക്ഷേപകര്‍ ആരൊക്കെ ആണെന്നും അവരുടെ കൈവശം എത്ര ഏക്കര്‍ ഭൂമി വീതമുണ്ടെന്നും വ്യക്തമാക്കുമോ?

2486

റാന്നിയില്‍ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക്

ശ്രീ. രാജു എബ്രഹാം

() റാന്നിയില്‍ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പ് എന്നാണ് തീരുമാനിച്ചത്; ഇതിനായി എത്ര ഏക്കര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് മുഖേന റാന്നിയിലെ ഉതിമൂട്ടില്‍ ലഭിച്ചിട്ടുള്ളത്; ഇതു സംബന്ധിച്ച് എന്നാണ് ഉത്തരവിറങ്ങിയിട്ടുള്ളത്; പ്രതിവര്‍ഷം എത്ര രൂപയാണ് പാട്ടത്തുകയായി റവന്യൂ വകുപ്പില്‍ അടയ്ക്കേണ്ടത്; ഉത്തരവിറങ്ങിയതിനുശേഷം ഓരോ വര്‍ഷവും പാട്ടത്തുക അടച്ചതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ

(ബി) നിര്‍ദ്ദിഷ്ട സ്ഥലത്ത് അപ്പാരല്‍ പാര്‍ക്കിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ; ഇതു സംബന്ധിച്ച് എന്തൊക്കെ തടസ്സങ്ങളാണ് നിലവിലുള്ളത്;

(സി) ഇതിന്റെ ഡിസൈന്‍ ഇപ്പോഴെങ്കിലും പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;

(ഡി) വ്യാവസായികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പത്തനംതിട്ട ജില്ലയിലെ ഏറ്റവും വിപുലമായ പ്രസ്തുത വ്യവസായ സംരംഭത്തിന്റെ നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുവാന്‍ എന്തൊക്ക നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

2487

എമര്‍ജിംഗ് കേരള പദ്ധതി നടത്തിപ്പില്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, വി.എം. ഉമ്മര്‍ മാസ്റര്‍

() എമര്‍ജിംഗ് കേരള സംഗമത്തില്‍ സംരംഭകര്‍ അവതരിപ്പിച്ച പദ്ധതികളുടെ വയബിലിറ്റി പരിശോധനകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞോ;

(ബി) എങ്കില്‍ അവയില്‍ പ്രാവര്‍ത്തികമെന്ന് കണ്ടെത്തിയ പദ്ധതികളെക്കുറിച്ച് വിശമാക്കാമോ;

(സി) ഇവയുടെ നടത്തിപ്പില്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ; അതുപരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

2488

എമര്‍ജിംഗ് കേരളയിലൂടെ ഭരണാനുമതി ലഭിച്ച പദ്ധതികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() എമര്‍ജിംഗ് കേരള’യിലൂടെ വ്യവസായ വകുപ്പിന് കീഴില്‍ എത്ര പ്രോജക്ടുകള്‍ക്ക് ഇതിനകം ഭരണാനുമതി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

2489

ഗ്ളോബല്‍ ഇന്‍വെസ്റേഴ്സ് മീറ്റ് എമര്‍ജിംങ് കേരള

ശ്രീ. രാജു എബ്രഹാം

() കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ഗ്ളോബല്‍ ഇന്‍വെസ്റേഴ്സ് മീറ്റിന് (ജിം) എത്ര രൂപയാണ് ചെലവായത് ;

(ബി) ജിമ്മില്‍ എത്ര കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കാണ് ധാരണയായതെന്ന് ഓരോ പ്രോജക്ടിന്റെ പേരും അടങ്കല്‍ തുകയും സഹിതം വ്യക്തമാക്കാമോ ;

(സി) ഇതനുസരിച്ച് എത്ര പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത് എന്ന് പദ്ധതിയുടെ പേരും ഇപ്പോഴത്തെ അതിന്റെ പ്രവര്‍ത്തനപുരോഗതിയും സഹിതം വ്യക്തമാക്കാമോ;

(ഡി) ജിം എവിടെ വച്ചാണ് സംഘടിപ്പിച്ചത് ; ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

() അടുത്ത കാലത്ത് നടത്തിയ എമേര്‍ജിംഗ് കേരള എന്ന പരിപാടിയുടെ ലക്ഷ്യമെന്താണ് ; ഇത് സംഘടിപ്പിച്ചത് എവിടെയാണ് ; ഇതിന് എത്ര കോടി രൂപ ഏതൊക്കെ ഇനങ്ങളില്‍ ചെലവഴിച്ചുയെന്നും ഓരോന്നും ലഭിച്ചിട്ടുള്ള ഏജന്‍സി/സ്ഥാപനം/വ്യക്തികള്‍/എന്നിവയുടെ പേര് സഹിതം വ്യക്തമാക്കുമോ ;

(എഫ്) എമേര്‍ജിംഗ് കേരളയില്‍ എത്ര പദ്ധതികള്‍ക്കാണ് ധാരണാപത്രം ഒപ്പുവെച്ചിട്ടുള്ളതെന്ന് പ്രോജക്ടുകളുടെ പേരും, അടങ്കല്‍ തുകയും, പ്രൊമോട്ട് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും സഹിതം വ്യക്തമാക്കാമോ ; ഇവയുടെ ലോഞ്ചിംഗിന് ഇനി എന്തൊക്കെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട് ; ഇതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ ?

2490

കിനാലൂര്‍ കെ.എസ്..ഡി.സി യിലെ വ്യവസായ യൂണിറ്റുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() കിനാലൂര്‍ കെ.എസ്..ഡി.സി യില്‍ എത്ര വ്യവസായ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) കൂടുതല്‍ വ്യവസായികളെ ആകര്‍ഷിക്കുന്നിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

2491

കുറ്റ്യാടി നാളികേര പാര്‍ക്കില്‍ തുടങ്ങുന്ന വ്യവസായങ്ങള്‍

ശ്രീമതി കെ. കെ. ലതിക

() കുറ്റ്യാടി നാളികേര പാര്‍ക്കില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി കോഴിക്കോട് വെച്ച് സംരഭകരുടെ യോഗം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പാര്‍ക്കില്‍ വ്യവസായം തുടങ്ങുന്നതിന് എത്ര സംരംഭകര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ടി സംരംഭകര്‍ക്ക് സര്‍ക്കാരില്‍ നിന്നും എന്തെല്ലാം സഹായങ്ങളാണ് നല്‍കുക എന്ന് വ്യക്തമാക്കുമോ?

2492

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് പുതിയ നിയമം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്ത് ശരിയായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് പുതിയ നിയമം ഉണ്ടാക്കുന്നതിന് തയ്യാറാകുമോ;

(ബി) മതിയായ നിയമവ്യവസ്ഥയില്ലാത്തതിനാല്‍ പ്രസ്തുത രംഗത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഭാവി അനിശ്ചിതാവസ്ഥയിലായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആയത് പരിഹരിക്കുന്നതിനുവേണ്ടി ഇതുവരെ ഈ സര്‍ക്കാര്‍ നടത്തിയിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

2493

ഖാസിമാരുടെ നിയമനം

ശ്രീ. പി. റ്റി. . റഹീം

() കേരളത്തില്‍ 1880-ലെ ഖാസി ആക്ട് അനുസരിച്ച് ഏതെല്ലാം സ്ഥലങ്ങളില്‍ ഖാസിമാരെ നിശ്ചയിച്ചിട്ടുണ്ടെന്നും അവര്‍ ആരെല്ലാമാണെന്നും വ്യക്തമാക്കാമോ ;

(ബി) ഇവര്‍ക്കുള്ള അധികാരം എന്താണ് ;

(സി) ഒരു സ്ഥലത്ത് ഖാസിയെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്താണ് ;

(ഡി) സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഖാസിക്ക് ഉപഖാസിമാരെ നിശ്ചയിക്കാന്‍ അധികാരമുണ്ടോ ?

2494

കാടാമ്പുഴയിലെ ബാംബു കോര്‍പ്പറേഷന്‍ പ്രോസസിംഗ് യൂണിറ്റ്

ഡോ.കെ.ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ബാംബു കോര്‍പ്പറേഷന്റെ പ്രോസസിംഗ് യൂണിറ്റ് പ്രവര്‍ത്തനം നിലച്ചെങ്കിലും യൂണിറ്റ് നില്‍ക്കുന്ന കെട്ടിടമുടമയ്ക്ക് മുടങ്ങാതെ വാടകയും സെക്യൂരിറ്റി ജീവനക്കാരന്റെ ശമ്പളവും നല്‍കുന്നുണ്ടോ;

(ബി) ഈ യൂണിറ്റ് നിര്‍ത്തിയതു മൂലം തൊഴിലാളികളുടെ വേതനമല്ലാതെ മറ്റെന്തു ലാഭിക്കാനാണ് കഴിഞ്ഞത് എന്ന് വ്യക്തമാക്കുമോ;

(സി) ഈ യൂണിറ്റ് തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ എന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

2495

ബാംബു കോര്‍പ്പറേഷന്റെ പ്രൊസസിംഗ് യൂണിറ്റുകള്‍

ഡോ. കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ ബാംബു കോര്‍പ്പറേഷന്റെ പ്രോസസിംഗ് യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണോ ;

(ബി) ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ;

(സി) എന്ന് മുതല്‍ക്കാണ് പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത് എന്ന് വ്യക്തമാക്കാമോ ;

(ഡി) പ്രസ്തുത യൂണിറ്റിനായി എത്ര ലക്ഷം രൂപയുടെ മെഷീനറിയാണ് അവിടെ സ്ഥാപിച്ചിട്ടുള്ളത് ;

() പ്രസ്തുത യൂണിറ്റിന്റെ കൂടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്ന നാദാപുരം, മാനന്തവാടി, പാലക്കാട് എന്നിവിടങ്ങളിലെ പ്രോസസിംഗ് യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ? വ്യവസായ വകുപ്പിന്റെ  ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഉപയോഗം

2496

വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഉപയോഗം

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ മൈലാട്ടിയില്‍ വ്യവസായ വകുപ്പിന് കീഴില്‍ എത്ര ഏക്കര്‍ സ്ഥലമാണുള്ളത്;

(ബി) ഇതില്‍ ഉദുമ ടെക്സ്റയില്‍ മില്‍സിന് (മൈലാട്ടി) എത്ര ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്;

(സി) ബാക്കി വരുന്ന സ്ഥലം ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി) പ്രസ്തുത സ്ഥലത്ത് എന്തെങ്കിലും വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിന് ടി സ്ഥാപനം എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

2497

ദിനേശ് ബീഡി തൊഴിലാളികളുടെ ആശ്വാസ പെന്‍ഷന്‍

ശ്രീ. സി. കൃഷ്ണന്‍

() ദിനേശ് ബീഡി തൊഴിലാളികളുടെ ആശ്വാസപെന്‍ഷന്‍ പദ്ധതി പ്രകാരം ഏത് മാസം വരെ പെന്‍ഷന്‍ വിതരണം കുടിശ്ശികയുണ്ടെന്ന് വിശദമാക്കുമോ ;

(ബി) ആശ്വാസ പെന്‍ഷന്‍ പദ്ധതി പ്രകാരം കുടിശ്ശിക പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം വന്നതിന്റെ കാരണം വിശദമാക്കുമോ;

(സി) തടസ്സം നീക്കം ചെയ്ത് തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ എപ്പോള്‍ ലഭിക്കുമെന്ന് അറിയിക്കുമോ ?

2498

നിയമാനുസൃത ക്വാറി, ക്രഷര്‍, ഗ്രാനൈറ്റ് ഖനനകേന്ദ്രങ്ങള്‍

ശ്രീ. ബി. സത്യന്‍

() തിരുവനന്തപുരം ജില്ലയില്‍ കരവാരം പുളിമാത്ത്, നഗരൂര്‍ പഴയകുന്നുമ്മേല്‍, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തുകളിലായി എത്ര ക്വാറികളും ക്രഷറുകളും ഗ്രാനൈറ്റ് ഖനനകേന്ദ്രങ്ങളും നിയമാനുസൃതമായും ലൈസന്‍സോടുകൂടിയും പ്രവര്‍ത്തിക്കുന്നുണ്ട്; വ്യക്തമാക്കുമോ;

(ബി) ഓരോന്നിന്റെയും ലൈസന്‍സ് ആരുടെ പേരിലാണെന്ന് പഞ്ചായത്തും ഇനവും തിരിച്ച് വ്യക്തമാക്കാമോ?

2499

പഴമ്പാലക്കാട് വില്ലേജിലെ മണ്ണ്, മണല്‍, കളിമണ്ണ് ഖനനത്തിനുള്ള അനുമതി

ശ്രീ. . കെ. ബാലന്‍

() പാലക്കാട് ജില്ലയില്‍ തരൂര്‍ 1 വില്ലേജില്‍ പഴമ്പാലക്കോട് പടിഞ്ഞാറ്റുമുറിയില്‍ റീസര്‍വ്വെ 45/3-ല്‍പ്പെട്ട ഭൂമിയില്‍ നിന്നും മണ്ണ്, മണല്‍, കളിമണ്ണ് എന്നിവ ഖനനം ചെയ്യുന്നതിന് വ്യവസായ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്; വ്യവസായ ആവശ്യത്തിനുവേണ്ടിയാണോ ഇവ ഉപയോഗിക്കുന്നത്;


(ബി) ദി മിനറല്‍സ് (റഗുലേഷന്‍ & ഡെവലപ്മെന്റ് )ആക്ട് 1957-ന് വിധേയമായിട്ടാണോ ഖനനാനുമതി നല്‍കിയിട്ടുള്ളത്; അല്ലെങ്കില്‍ ആയതിനുള്ള പ്രത്യേക സാഹചര്യമെന്തായിരുന്നു; നിയമത്തിന് വിരുദ്ധമായി അനുമതി നല്‍കാന്‍ വകുപ്പിന് അധികാരമുണ്ടോ; വിശദമാക്കുമോ ;


(സി) വ്യവസായ വകുപ്പ് ഖനനാനുമതി നല്‍കുന്നതിനുമുമ്പ് റവന്യൂ, പഞ്ചായത്ത്, കൃഷി വകുപ്പുകളുടെ അനുമതി തേടിയിരുന്നോ; അനുമതി ലഭിച്ചിരുന്നോ;

(ഡി) ജില്ലാ കളക്ടര്‍, മൈനിംഗ് & ജിയോളജി ജില്ലാ മേധാവി എന്നിവരുടെ റിപ്പോര്‍ട്ട് തേടിയിരുന്നോ; റിപ്പോര്‍ട്ട് ലഭിച്ചിരുന്നോ; റിപ്പോര്‍ട്ട് ഖനനത്തിന് അനുകൂലമായിരുന്നോ; വ്യക്തമാക്കുമോ ;

() ഈ വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധം പാരിസ്ഥിതിക പ്രശ്നം, പ്രാദേശിക സര്‍ക്കാരിന്റെ എതിര്‍പ്പ് എന്നിവ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ ?

2500

അനധികൃത മണല്‍ കടത്ത് തടയുന്നതിനുളള നടപടികള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

() അനധികൃത മണല്‍കടത്ത് തടയുന്നതിന് മൈനിംഗ് & ജിയോളജി വകുപ്പ് ഇ-പാസ്സ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) മണല്‍കടത്തുകാരും മറ്റുളളവരും ചേര്‍ന്ന് പാസ്സുകളില്‍ കൃത്രിമം കാട്ടി മണല്‍കടത്ത് നടത്തുന്നത് തടയാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി) ഭരണതലത്തില്‍ ഇതിനായി എന്തെല്ലാം ക്രമീകരിങ്ങളാണ് നടത്തിയിട്ടുളളത്?

2501

മരുതോങ്കര പഞ്ചായത്തിലെ കരിങ്കല്‍ ക്വാറികള്‍

ശ്രീ. .കെ. വിജയന്‍

() നാദാപുരം നിയോജകമണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തില്‍ നീറ്റിക്കോട് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരെ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(സി) മരുതോങ്കര പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര ക്വാറികള്‍ക്ക് മതിയായ ലൈസന്‍സ് ഉണ്ടെന്ന് ഉടമയുടെ പേര് സഹിതം വ്യക്തമാക്കാമോ?

2502

കൈത്തറി എന്ന വ്യാജേന പവ്വര്‍ലൂം തുണിത്തരങ്ങള്‍ സംഭരണം

ശ്രീ. എസ്. ശര്‍മ്മ

() കൈത്തറി എന്ന വ്യാജേന പവ്വര്‍ലൂം തുണിത്തരങ്ങള്‍ സംഭരിക്കാറുണ്ടോ ; അന്യസംസ്ഥാനങ്ങളില്‍നിന്നും സംഭരിച്ച പവ്വര്‍ലൂം തുണിത്തരങ്ങള്‍ക്ക് എത്ര ശതമാനം റിബേറ്റ് നല്‍കിയിട്ടുണ്ട് ; കഴിഞ്ഞ 5 വര്‍ഷത്തില്‍ ഓരോ വര്‍ഷവും റിബേറ്റ് ഇനത്തില്‍ എത്ര തുക ഹാന്‍ടെക്സിന് ലഭ്യമായിട്ടുണ്ട് ;

(ബി) ഇക്കഴിഞ്ഞ 5 വര്‍ഷക്കാലത്ത് ഓരോ വര്‍ഷവും സംഭരിച്ച യൂണിഫോം തുണിത്തരങ്ങളുടെ വില്‍പ്പന എത്രയാണ് ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംഭരിച്ച യൂണിഫോം തുണിത്തരങ്ങളുടെ വില്‍പ്പന എത്രയാണ് ;

(സി) തുണിത്തരങ്ങള്‍ സംഭരിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ സാങ്കേതികമായി യോഗ്യതയുള്ളവരാണോ ; ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക സ്ഥാനവും വ്യക്തമാക്കാമേ ?

2503

കോമളപുരം സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം

ശ്രീ. പി. എ മാധവന്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ ആലപ്പുഴയിലെ കോമളപുരം സ്പിന്നിംഗ് മില്‍ നവീകരിക്കുന്നതിന് എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ;

(ബി) നവീകരിച്ച മില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി) മില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇതുമൂലം ഉണ്ടാകുന്ന ബാധ്യതകള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;

(ഡി) കോമളപുരം മില്‍ പ്രവര്‍ത്തിക്കാത്തതിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;

() ഇതു സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടോ; സര്‍ക്കാറിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ?

2504

ഉദുമ ടെക്സ്റൈല്‍ മില്‍സ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ മൈലാട്ടി ഉദുമ ടെക്സ്റൈല്‍ മില്‍സില്‍ ഉത്പാദനം തുടങ്ങിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി) ഇല്ലെങ്കില്‍, പ്രവര്‍ത്തനസജ്ജമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉത്പാദനം തുടങ്ങാതിരിക്കാനുള്ള കാരണം വിശദമാക്കുമോ;

(സി) പ്രസ്തുതസ്ഥാപനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി) പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ എപ്രകാരമാണു കൈക്കൊണ്ടിട്ടുള്ളതെന്നു വിശദമാക്കുമോ?

2505

ഉദുമ ടെക്സ്റെല്‍ പാര്‍ക്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വ്യവസായരഹിത ജില്ലയായ കാസര്‍ഗോഡ് ജില്ലയില്‍ പൊതുമേഖലയില്‍ അനുവദിച്ച ഉദുമ ടെക്സ്റ്റെല്‍ പാര്‍ക്കില്‍ എപ്പോള്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

2506

ഉദുമ സ്പിന്നിംഗ് മില്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയിലെ ഉദുമ സ്പിന്നിംഗ് മില്‍ നിര്‍മ്മാണം പൂര്‍ത്തിയായത് എന്നാണെന്ന് അറിയിക്കുമോ;

(ബി) ഇതിന് ആകെ എത്ര രൂപ ചെലവായി എന്ന് അറിയിക്കുമോ;

(സി) മില്‍ പ്രവര്‍ത്തനം തുടങ്ങാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

2507

ഹാന്‍ടെക്സ് പ്രസിഡന്റിന് പുതിയ വാഹനം വാങ്ങിക്കുവാന്‍ അനുവാദം

ശ്രീ. എസ്. ശര്‍മ്മ

() ഹാന്‍ടെക്സ് പ്രസിഡന്റിന് നിലവില്‍ ഔദ്യോഗികവാഹനം ഉള്ളപ്പോള്‍ പുതിയ വാഹനം വാങ്ങിക്കുവാന്‍ അനുവാദം നല്‍കിയിട്ടുണ്ടോ;

(ബി) സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഹാന്‍ടെക്സ് പ്രസിഡന്റിന് പുതിയ വാഹനം വാങ്ങിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, എത്ര രൂപയുടെ വാഹനമാണു വാങ്ങിയതെന്നു വ്യക്തമാക്കുമോ;

(സി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തെന്നു വ്യക്തമാക്കുമോ?

2508

. ടി. നയം

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

() സംസ്ഥാനത്ത് ഐ.ടി. നയം അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) .ടി. നയത്തിലെ പ്രധാന കാര്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സംസ്ഥാനത്ത് കൂടുതല്‍ ഐ.ടി. നിക്ഷേപകാവസരം സൃഷ്ടിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ?

2509

.ടി. മേഖലയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കല്‍

ഡോ. കെ.ടി. ജലീല്‍

() സംസ്ഥാനത്ത് ഐ.ടി. മേഖലയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിച്ചത് എവിടെയെല്ലാമാണ്;

(ബി) പുതിയ ഐ.ടി. കമ്പനികള്‍ക്കാവശ്യമായ കെട്ടിട സൌകര്യങ്ങള്‍ എവിടെയെല്ലാം ഒരുക്കപ്പെട്ടിട്ടുണ്ട്; ഇവയില്‍ സെസ് പദവി ലഭിച്ച സ്ഥലങ്ങള്‍ ഏവ;

(സി) സെസ് പദവി ലഭിച്ച ഏതെല്ലാം സ്ഥലങ്ങളില്‍ എത്ര സ്ക്വയര്‍ഫീറ്റ് ഐ.ടി. കെട്ടിടങ്ങള്‍ പുതുതായി അലോട്ട് ചെയ്യാനായി സജ്ജമായിട്ടുണ്ട്;

 (ഡി) അടുത്ത രണ്ടുവര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിച്ച്, .ടി. കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്ന് കരുതുന്ന സര്‍ക്കാര്‍-സ്വകാര്യ സെസ് പദ്ധതികളെക്കുറിച്ചും ലഭ്യമാകുന്ന കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം സംബന്ധിച്ചും വിശദമാക്കാമോ;

() തയ്യാറായിവരുന്ന അടിസ്ഥാനസൌകര്യങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കുമോ?

2510

പുതിയ ഐ.ടി. സ്ഥാപനങ്ങള്‍

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവരസാങ്കേതികരംഗവുമായി ബന്ധപ്പെട്ട് എത്ര സ്ഥാപനങ്ങള്‍ പുതിയതായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചുവെന്നും ആയത് എവിടെയൊക്കെയെന്നും വെളിപ്പെടുത്തുമോ;

(ബി) സര്‍ക്കാര്‍ തലത്തിലോ സ്വകാര്യതലത്തിലോ പുതിയ ഐ.ടി. സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ എവിടെയൊക്കെയെന്ന് വെളിപ്പെടുത്തുമോ;

(സി) .ടി.യുമായി ബന്ധപ്പെട്ട് 'എമര്‍ജിംഗ് കേരള'യില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍, ആയതിന് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും എങ്കില്‍ പ്രസ്തുത സംരംഭങ്ങള്‍ എന്ന് തുടങ്ങുമെന്നും വെളിപ്പെടുത്തുമോ?

2511

-പ്രൊക്യുര്‍മെന്റ് സംവിധാനം

ശ്രീ. വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

() വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇ-പ്രൊക്യൂര്‍മെന്റ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി) പൊതുമേഖലാ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുവാനും കൈകാര്യം ചെയ്യുവാനും എന്തെല്ലാം കാര്യങ്ങളാണ് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സാങ്കേതികസഹകരണത്തോടുകൂടിയാണ് പ്രസ്തുത സംവിധാനം നടപ്പാക്കുന്നത് ?

2512

-ജില്ലാപദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍

ശ്രീ.സി.പി. മുഹമ്മദ്

'' ബെന്നി ബെഹനാന്‍

'' സണ്ണി ജോസഫ്

'' എം.പി. വിന്‍സെന്റ്

() -ജില്ലാ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) ഏതെല്ലാം ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കിവരുന്നുണ്ട്; വിശദമാക്കാമോ;

(സി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ്;

(ഡി) എല്ലാ ജില്ലകളിലും പ്രസ്തുത പദ്ധതി നടപ്പിാക്കുന്നതിന് എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

2513

ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. റ്റി.വി.രാജേഷ്

() പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ആരംഭിച്ച ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ബി) ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങളില്‍നിന്നും ലഭിച്ചുവരുന്ന സേവനം എല്ലാ പഞ്ചായത്തുകളിലെയും ജനസേവനകേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2514

കൊരട്ടി ഇന്‍ഫോ പാര്‍ക്കിന്റെ നവീകരണം

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട കൊരട്ടി ഇന്‍ഫോ പാര്‍ക്കിന്റെ നവീകരണത്തിനായി കൂടുതല്‍ ഭൂമി ലഭ്യമാക്കുന്നതിനടക്കമുള്ള കാര്യങ്ങളില്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ ;

(ബി) കൊരട്ടി ഇന്‍ഫോ പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടത്തിലൊണന്ന് അറിയിക്കുമോ ?

2515

സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പിലാക്കുന്നതിനു സ്വീകരിച്ച നടപടികള്‍

ശ്രീ. മോന്‍സ് ജോസഫ്

'' സി. എഫ്. തോമസ്

'' റ്റി.യു.കുരുവിള

'' തോമസ് ഉണ്ണിയാടന്‍

() 'സ്മാര്‍ട്ട് സിറ്റി' സമയബന്ധിതമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി) സ്മാര്‍ട്ട് സിറ്റി നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായി എന്തൊക്കെ കാര്യങ്ങളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി) സ്മാര്‍ട്ട് സിറ്റിയുടെ ഉപകേന്ദ്രങ്ങള്‍ തിരുവനന്തപുരത്തും, കോഴിക്കോട്ടും ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2516

കോഴിക്കോട് സര്‍വ്വകലാശാല പരിസരത്ത് ഇലക്ട്രോണിക് പാര്‍ക്ക്

ശ്രീ. കെ.എന്‍.. ഖാദര്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

() കോഴിക്കോട് സര്‍വ്വകാലശാല പരിസരത്ത് സര്‍വ്വകലാശാലയുടെ സഹകരണത്തോടെ ഒരു ഇലക്ട്രോണിക് പാര്‍ക്ക് സ്ഥാപിക്കുവാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) ആയതിനുവേണ്ടി ഐ.ടി. വകുപ്പും സര്‍വ്വകലാശാലയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ;

(സി) എങ്കില്‍ പാര്‍ക്ക് എന്നേക്ക് സ്ഥാപിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

2517

കണ്ണൂര്‍ സൈബര്‍ പാര്‍ക്ക്

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ആരംഭിക്കുന്ന കണ്ണൂര്‍ സൈബര്‍ പാര്‍ക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി) നിര്‍മ്മാണപ്രവൃത്തി പൂര്‍ത്തീകരിച്ച് സൈബര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്ന് അറിയിക്കാമോ?

2518

അമ്പലപ്പുഴ മണ്ഡലത്തില്‍ ഐ.ടി. പാര്‍ക്ക്

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ മണ്ഡലത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഐ.ടി. പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുവരെയായെന്ന് വിശദമാക്കുമോ;

(ബി) തോട്ടപ്പള്ളിയില്‍ ഐ.ടി. പാര്‍ക്കിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) .ടി. പാര്‍ക്ക് ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ;

(ഡി) എങ്കില്‍, എന്തെന്ന് വ്യക്തമാക്കാമോ?

2519

കയ്യൂര്‍-ചീമേനി ഐ.ടി. പാര്‍ക്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കഴിഞ്ഞ സര്‍ക്കാര്‍ കയ്യൂര്‍ - ചീമേനി പഞ്ചായത്തില്‍ ആരംഭം കുറിച്ച ഐ.ടി. പാര്‍ക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.