UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2351

97-ാം ഭരണഘടനാഭേദഗതി സഹകരണനിയമത്തില്‍ വരുത്തുന്ന മാറ്റം

ശ്രീ. വി.ഡി. സതീശന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' സി.പി. മുഹമ്മദ്

'' തേറമ്പില്‍ രാമകൃഷ്ണന്‍

() ഭരണഘടനയുടെ 97-ാം ഭേദഗതി അനുസരിച്ച് എന്തെങ്കിലും മാറ്റങ്ങള്‍ സഹകരണനിയമത്തില്‍ വരുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) എങ്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത്;

(സി) ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി) ഇത് സംബന്ധിച്ച നിയമ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്;

() ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

2352

സഹകരണനിയമം

ശ്രീ. ജി.എസ്. ജയലാല്‍

() നിലവിലുളള സഹകരണനിയമത്തിലും അനുബന്ധചട്ടങ്ങളിലും ഭേദഗതി വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി) സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ നിയമഭേദഗതി ബാധിക്കുമെന്നതിനാല്‍ ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം ആരായാന്‍ തയ്യാറാകുമോ;

(സി) നിലവിലുള്ള നിയമത്തില്‍ എന്തൊക്കെ ഭേദഗതികളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

2353

ആശ്വാസ്-2012 പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പ എടുക്കുന്നവര്‍ക്കായി ആശ്വാസ്-2012 പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) എന്തെല്ലാം ഇളവുകളാണ് വായ്പ എടുത്തവര്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്: വിശദാംശങ്ങള്‍ എന്തെല്ലാം ?

2354

പുതിയ സഹകരണനിയമം

ശ്രീ. റ്റി. വി. രാജേഷ്

() സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തിലും ഘടനയിലും എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണ് ഉദ്ദേശിക്കുന്നത് ;

(ബി) ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി) പുതിയ സഹകരണനിയമം വരുന്നതോടുകൂടി സഹകരണസംഘങ്ങളെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ ; വിശദമാക്കുമോ ?

2355

സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കല്‍

ശ്രീ.തോമസ് ഉണ്ണിയാടന്‍

'' റ്റി.യു. കുരുവിള

'' സി. എഫ്. തോമസ്

'' മോന്‍സ് ജോസഫ്

() എല്ലാ സഹകരണസംഘങ്ങളുടെയും പ്രവര്‍ത്തനം അഴിമതി രഹിതമാക്കുന്നതിനും ചെലവ് ചുരുക്കി ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) സഹകരണസംഘങ്ങളില്‍ നടക്കുന്നതായി പറയപ്പെടുന്ന സ്വര്‍ണ്ണപ്പണയ തട്ടിപ്പുകള്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സാധാരണക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകുന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

2356

സഹകരണ ഓഡിറ്റിംഗ്

ശ്രീമതി കെ.കെ. ലതിക

() സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ഏതുവര്‍ഷം വരെ പൂര്‍ത്തിയായി എന്ന് വ്യക്തമാക്കുമോ;

(ബി) സംഘങ്ങളുടെ ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2357

സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം

ശ്രീ. ബി. സത്യന്‍

() വിശ്വവിജ്ഞാനകോശത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ എറണാകുളം ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരനായ ആര്‍. ഗോപാലകൃഷ്ണന്‍ പതിനഞ്ചുലക്ഷത്തോളം രൂപ കൈപ്പറ്റുകയും ഇതിന്മേലുള്ള വൌച്ചറുകള്‍ സെറ്റില്‍ ചെയ്യാതിരിക്കുകയും ചെയ്തതിനെക്കുറിച്ച് സംഘത്തിന്റെ 1990-91 -ലെ ആഡിറ്റ് റിപ്പോര്‍ട്ടിലെ ന്യൂനതാസംഗ്രഹത്തില്‍ പരാമര്‍ശമുണ്ടായിട്ടും സഹകരണവകുപ്പ് വേണ്ട നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ ;

(ബി) ആഡിറ്റ് ന്യൂനതാസംഗ്രഹത്തില്‍ വ്യക്തമായ പരാമര്‍ശമു ണ്ടായിട്ടും കണക്ക് സെറ്റില്‍ ചെയ്യുവാന്‍ ഉത്തരവാദിത്വം ഉള്ള വ്യക്തി രണ്ടു ദശാബ്ദം കഴിഞ്ഞിട്ടും ഇത് സെറ്റില്‍ ചെയ്യാത്തതിനെക്കുറിച്ച് അന്വേഷിക്കാത്തതെന്തുകൊണ്ട്;

(സി) കണക്കുകള്‍ സെറ്റില്‍ ചെയ്യാന്‍ ബാദ്ധ്യതയുള്ള ഈ വ്യക്തിക്കെതിരെ സിവില്‍, ക്രിമിനല്‍ കേസ്സുകള്‍ ഫയല്‍ ചെയ്ത് സഹകരണനിയമപ്രകാരം സര്‍ച്ചാര്‍ജ്ജ് ചുമത്തി തുക ഈടാക്കാന്‍ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

2358

കാര്‍ഷികവായ്പയ്ക്ക് കേന്ദ്രസഹായം

ശ്രീ. കെ. രാജു

() കാര്‍ഷികവായ്പയ്ക്ക് 3% പലിശ ഇളവ് നല്‍കുന്ന (ഇന്ററസ്റ് സബ്വെന്‍ഷന്‍) കേന്ദ്രസഹായം ചില സഹകരണ ബാങ്കുകള്‍ അട്ടിമറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കോടികളുടെ സഹായം 'സസ്പെന്‍സ് ലയബിലിറ്റി' അക്കൌണ്ടുകളിലായി ചില സഹകരണബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഈ അവസ്ഥ അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

2359

സഹകരണ ബാങ്ക് വഴി കാര്‍ഷിക വായ്പ

ശ്രീ. ..അസീസ്

() സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഏതൊക്കെ തരം ബാങ്കുകള്‍ വഴി കാര്‍ഷിക വായ്പ കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ബി) സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ ഒരു നിശ്ചിത ശതമാനം വായ്പ കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ഷിക വായ്പയായി നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ?

2360

സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്ക്

ശ്രീ. വി. പി. സജീന്ദ്രന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ബെന്നി ബെഹനാന്‍

() സംസ്ഥാന സഹകരണ കാര്‍ഷിക-ഗ്രാമവികസന ബാങ്ക് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ എന്തെല്ലാം കാര്യങ്ങളാണു ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി) നടപ്പുസാമ്പത്തികവര്‍ഷം എത്ര കോടി രൂപയുടെ വായ്പ നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) കാര്‍ഷികാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണവ്യവസായങ്ങള്‍ക്കും എത്ര കോടി രൂപയാണ് വായ്പ നല്‍കുന്നത്; വിശദമാക്കുമോ?

2361

സംസ്ഥാന കാര്‍ഷികവികസന ബാങ്കിന്റെ കടം

ശ്രീ. ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

() സംസ്ഥാന കാര്‍ഷികവികസന ബാങ്കിന്റെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) കടം എഴുതിത്തള്ളേണ്ടിവന്ന സാഹചര്യം എന്തായിരുന്നു; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എത്ര കോടി രൂപയാണ് ഈയിനത്തില്‍ എഴുതിത്തള്ളിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) ഗ്യാരന്റി കമ്മീഷന്‍ കുറയ്ക്കുന്നതിനെക്കുറിച്ചു തീരുമാനി ച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

() ഇതുമൂലം ബാങ്കിന്റെ ഇടപാടുകാര്‍ക്ക് എന്തെല്ലാം പ്രയോജനമാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2362

കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതിലൂടെ എന്ത് തുക പലിശയിനത്തില്‍ എഴുതിത്തള്ളുമെന്ന് കണക്കാക്കിയിണ്ടോ; ഉണ്ടെങ്കില്‍ എത്ര;

(ബി) ബജറ്റില്‍ നിന്നും എന്ത് തുക നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തില്‍ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

2363

സഹകരണബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിലെ നിബന്ധനകള്‍

ശ്രീ. ജെയിംസ് മാത്യു

() സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും വസ്തു ഈട് നല്‍കി വായ്പ എടുക്കുന്നതിന് വസ്തു സംബന്ധമായ ഏതെല്ലാം രേഖകള്‍ ഹാജരാക്കണം; വിശദമാക്കുമോ;

(ബി) പ്രസ്തുത വായ്പയ്ക്ക് വസ്തുവിന്റെ മുന്‍ പ്രമാണത്തിന്റെ അസ്സല്‍ രേഖതന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ;പകരം രജിസ്ട്രാര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്വീകരിക്കുമോ;

(സി) ഒറിജിനല്‍ രേഖ തന്നെ ഹാജരാക്കേണ്ടതുണ്ടെങ്കില്‍

ഒന്നിലധികം പേരുടെ വസ്തുവിന് ഒരേ മുന്‍പ്രമാണം വരുന്ന സാഹചര്യത്തില്‍ ഇതെങ്ങനെ സാദ്ധ്യമാവും; വിശദമാക്കുമോ;

(ഡി) ഒരു വ്യക്തി അദ്ദേഹത്തിന്റെ പേരില്‍ പ്രമാണം ചെയ്ത വസ്തു ഈട് നല്‍കി വായ്പ എടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മറ്റു സഹോദരങ്ങളുടെ പ്രമാണങ്ങള്‍ ഹാജരാക്കേണ്ടതുണ്ടോ;

() ഇങ്ങനെ വരുമ്പോള്‍ ഒരു സഹോദരന്‍ മറ്റ് ബാങ്കുകളില്‍ നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കില്‍ മറ്റു സഹോദരങ്ങള്‍ക്ക് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുക്കാന്‍ സാധിക്കാതെ വരില്ലേ:

(എഫ്) മറ്റ് ദേശസാല്‍കൃത ബാങ്കുകളില്‍ മുന്‍പ്രമാണം സംബന്ധിച്ച് ഒറിജിനല്‍ വേണമെന്ന നിബന്ധന നിലവിലില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) എങ്കില്‍ സംസ്ഥാന സഹകരണ ബാങ്കില്‍ മാത്രം ഈ നിബന്ധന നിലനില്‍ക്കുന്നതെന്തുകൊണ്ടാണ്; വിശദമാക്കുമോ;

(എച്ച്) ഇതിന്റെ അശാസ്ത്രീയതയും സാധാരണക്കാരന് വായ്പ ലഭിക്കുന്നതിന് ഈ നിബന്ധന വിഘാതമാകുന്നതും കണക്കിലെടുത്ത് ഈ നിബന്ധന മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;

 ()   ഇക്കാരണത്താല്‍ അപേക്ഷകള്‍ നിരസിക്കുന്ന രീതി പുന:പരിശോധിക്കുമോ?

2364

പട്ടികജാതി സഹകരണസംഘങ്ങള്‍

ശ്രീ. .കെ. വിജയന്‍

() കോഴിക്കോട് ജില്ലയില്‍ എത്ര പട്ടികജാതി സഹകരണ

സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മണ്ഡലം തിരിച്ച്  വ്യക്തമാക്കാമോ;

(ബി) നാദാപുരം മണ്ഡലത്തില്‍ എത്ര പട്ടികജാതി സഹകരണ സംഘങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(സി) ഇല്ലെങ്കില്‍ പ്രസ്തുത സംഘങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2365

നിക്ഷേപക ഗ്യാരന്റി ബോര്‍ഡ്

ശ്രീ. കെ. ദാസന്‍

നിക്ഷേപക ഗ്യാരന്റി ബോര്‍ഡിന്റെ പ്രവര്‍ത്തനവും ഉദ്ദേശ്യ ലക്ഷ്യങ്ങളും വ്യക്തമാക്കാമോ?

2366

സഹകരണമേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സഹകരണ പ്രസ്ഥാനങ്ങളുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നതിനും സഹകരണമേഖലയില്‍ പദ്ധതികളാവിഷ്കരിക്കുമോ;

(സി) കാര്‍ഷിക, ചെറുകിട വ്യവസായ മേഖലകളെ പുഷ്ടിപ്പെടുത്തുവാന്‍ നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടോ; വിശദമാക്കുമോ?

2367

പരിയാരം മെഡിക്കല്‍ കോളേജ്

ശ്രീ. . പി. ജയരാജന്‍

,, സി. കൃഷ്ണന്‍

,, റ്റി.വി. രാജേഷ്

,, ജെയിംസ് മാത്യു

() പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ ആലോചിക്കുന്നുണ്ടോ;

(ബി) ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യസമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ ?

2368

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സഹകരണസംഘത്തിലെ അംഗത്വം

ശ്രീ. .പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ജെയിംസ് മാത്യു

,, സി. കൃഷ്ണന്‍

() പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സഹകരണസംഘത്തില്‍ നിലവില്‍ എത്ര അംഗങ്ങള്‍ ഉണ്ട്; ഇതില്‍ സംഘം ഭരണസമിതിയുടെ അംഗീകാരം നേടിയിട്ടില്ലാത്ത അംഗങ്ങള്‍ എത്രയാണ്;

(ബി) പ്രസ്തുത സംഘത്തില്‍ ഏതെല്ലാം ഭരണസമിതികളുടെ കാലയളവില്‍ എത്ര അംഗങ്ങളെ പുതുതായി ചേര്‍ത്തിട്ടുണ്ട്; എല്ലാ അംഗത്വവും അതത് കാലത്തെ ഭരണസമിതി യോഗത്തിന്റെ അംഗീകാരം നേടിയിട്ടുള്ളതാണോ;

(സി) ഏതെല്ലാം കാലയളവിലെ അംഗത്വങ്ങളാണ് ഭരണസമിതി യോഗത്തിന്റെ അംഗീകാരം നേടിയിട്ടില്ലാത്തതെന്ന് വിശദമാക്കാമോ;

(ഡി) ഇതുസംബന്ധിച്ച് യു.ഡി.എഫ്. ഏകോപനസമിതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏത് കാലയളവിലെ എത്ര അംഗത്വങ്ങള്‍ റദ്ദ് ചെയ്യാനാണെന്ന് വ്യക്തമാക്കാമോ; പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സൊസൈറ്റിയിലെ അംഗത്വം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ പ്രത്യേക ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടായിരുന്നുവോ?

2369

പരിയാരം മെഡിക്കല്‍ കോളേജിലെ ഭരണ സമിതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പരിയാരം മെഡിക്കല്‍ കോളേജിലെ ഭരണ സമിതിയെ പിരിച്ചുവിടുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്തടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ;

(സി) ജനാധിപത്യരീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചുവിടുന്നതിനുളള കാരണങ്ങള്‍ വിശദമാക്കുമോ?

2370

കണ്‍സ്യൂമര്‍ഫെഡ് വഴി നിത്യോപയോഗ സാധനങ്ങള്‍

ശ്രീ. ജി. സുധാകരന്‍

() പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2012-13 സാമ്പത്തികവര്‍ഷം എന്ത് തുകയാണ് കണ്‍സ്യൂമര്‍ഫെഡിന് നീക്കിവെച്ചിട്ടുള്ളത് ; ഇതില്‍ എന്ത് തുക ഇതുവരെ ചെലവഴിച്ചു ; എന്തെല്ലാം കാര്യങ്ങള്‍ക്ക് ചെലവഴിച്ചു ; വിശദമാക്കുമോ ;

(ബി) കണ്‍സ്യൂമര്‍ഫെഡ് വഴി വിതരണം ചെയ്ത നിത്യോപയോഗസാധനങ്ങളുടെ 2011- മേയ് മാസത്തെ വിലനിലവാര പട്ടിക ലഭ്യമാക്കാമോ ; 2013 ജനുവരി മാസത്തെ വിലനിലവാരപ്പട്ടിക ലഭ്യമാക്കാമോ ;

(സി) ഏതെല്ലാം നിത്യോപയോഗസാധനങ്ങളാണ് സബ്സിഡി നിരക്കില്‍ കണ്‍സ്യൂമര്‍ഫെഡ് വഴി 2011 ഏപ്രില്‍, മേയ് മാസങ്ങളില്‍ വിതരണം ചെയ്തിരുന്നത് ; ഇപ്പോള്‍ ഏതെല്ലാം നിത്യോപയോഗസസാധനങ്ങളാണ് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത് ; വിശദമാക്കുമോ ?

2371

കണ്‍സ്യൂമര്‍ ഫെഡിന് ഭുമി

ശ്രീ. പി.. മാധവന്‍

() കണ്‍സ്യൂമര്‍ ഫെഡ് സംസ്ഥാനത്ത് ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു;

(ബി) പുതുതായി ഏതെല്ലാം മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു;

(സി) 2006 നു ശേഷം കണ്‍സ്യൂമര്‍ ഫെഡ് പ്രസ്തുത ആവശ്യങ്ങള്‍ക്കായി എവിടെയെല്ലാം ഭൂമി വാങ്ങിയിട്ടുണ്ട്; ഏതെല്ലാം ആവശ്യങ്ങള്‍ക്കാണെന്നും വിശദമാക്കുമോ;

(ഡി) ഭൂമി വാങ്ങുന്നതിനും വില നിര്‍ണ്ണയിക്കുന്നതിനുമുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും എന്തെല്ലാം; വിശദമാക്കുമോ?

2372

സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പയ്ക്ക് ഇളവ്

ശ്രീ.പി.. മാധവന്‍

'' വര്‍ക്കല കഹാര്‍

'' പാലോട് രവി

'' കെ. ശിവദാസന്‍ നായര്‍

() സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പ എടുത്ത ശേഷം മരണമടയുന്നവരുടെ വായ്പ ഇളവ് ചെയ്യുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) എന്തെല്ലാം ഇളവുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്; വിശദമാക്കാമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

2373

വീട്ടുമുറ്റത്ത് ഒരു ത്രിവേണി സ്റോര്‍ പദ്ധതി

ശ്രീ. എം.. വാഹീദ്

'' ഷാഫി പറമ്പില്‍

'' .പി. അബ്ദുള്ളക്കുട്ടി

'' പി.. മാധവന്‍

() വീട്ട് മുറ്റത്ത് ഒരു ത്രിവേണി സ്റോര്‍ എന്ന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) എവിടെയെല്ലാം ഇത്തരം സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദമാക്കുമോ;

(സി) എന്തെല്ലാം നിത്യോപയോഗ സാധനങ്ങളാണ് സ്റോറുകള്‍ വഴി വില്‍ക്കപ്പെടുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) പ്രസ്തുത പദ്ധതിയുടെ നോഡല്‍ ഏജന്‍സി ആരാണ്; വിശദമാക്കുമോ?

2374

നന്മ സ്റോറുകളുടെ പ്രവര്‍ത്തനം

ശ്രീ. റ്റി. വി. രാജേഷ്

() നന്മ സ്റോറുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇവ നല്ല നിലയില്‍ തന്നെയാണോ പ്രവര്‍ത്തിക്കുന്നത്; വിശദാംശം നല്‍കാമോ;

(ബി) കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍ എത്ര ത്രിവേണി, നന്മ സ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(സി) കല്ല്യാശ്ശേരി മണ്ഡലത്തില്‍ സഞ്ചരിക്കുന്ന ത്രിവേണി സ്റോര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2375

തൃശ്ശൂര്‍ ജില്ലാ സഹകരണസംഘങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശ്ശൂര്‍ ജില്ലയില്‍ എത്ര സഹകരണസംഘങ്ങള്‍ രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്;

(ബി) രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച ഓരോ സഹകരണ സംഘത്തിന്റെയും പേരും മേല്‍വിലാസവും വ്യക്തമാക്കുമോ?

2376

സംസ്ഥാന കാര്‍ഷിക വികസന ബാങ്കിനെ ഗ്യാരണ്ടി കമ്മീഷനില്‍ നിന്നും ഒഴിവാക്കല്‍

ശ്രീ. സി.പി. മുഹമ്മദ്

,, കെ. മുരളീധരന്‍

,, റ്റി.എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() സംസ്ഥാന കാര്‍ഷിക വികസന ബാങ്കിനെ ഗ്യാരണ്ടി കമ്മീഷനില്‍ നിന്നും ഒഴിവാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ഏതെല്ലാം വര്‍ഷങ്ങളില്‍ ബാങ്ക് സര്‍ക്കാരിലേയ്ക്ക് നല്‍കേണ്ട ഗ്യാരണ്ടി കമ്മീഷനാണ് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) ഗ്യാരണ്ടി കമ്മീഷന്‍ എങ്ങനെ തീര്‍പ്പാക്കാനാണ് ഉദ്ദേശി ച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2377

ജില്ലാ സഹകരണ ബാങ്കുകളിലെ ബൈലാഭേദഗതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളിലെ ജനറല്‍ ബോഡി യോഗങ്ങള്‍ ചേര്‍ന്ന് ബൈലാദേദഗതി നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) ഓരോജില്ലയിലും ബൈലാഭേദഗതിക്കു മുമ്പ് എത്ര

സഹകരണ സംഘങ്ങള്‍ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നു;


(ഡി) ഓരോ ജില്ലയിലും ബൈലാ ഭേദഗതിക്കുശേഷം പുതുതായി എത്ര സംഘങ്ങളെക്കൂടി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

() പുതുതായി ഉള്‍പ്പെടുത്തിയ സഹകരണ സംഘങ്ങള്‍ക്ക്

നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പുവരുത്തിയാണോ അംഗത്വം നല്‍കിയത്;

(എഫ്) സഹകരണ ചട്ടങ്ങളും വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കാത്ത സഹകരണ സംഘങ്ങളെ പ്രസ്തുത വോട്ടര്‍പട്ടികകളില്‍ നിന്നൊഴിവാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2378

വയനാട് ജില്ലാ സഹകരണ ബാങ്ക് ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാരുടെ തസ്തികകള്‍

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() വയനാട് ജില്ലാ സഹകരണ ബാങ്കില്‍ ഡെപ്പാസിറ്റ് കളക്ഷന്‍ ഏജന്റുമാരുടെ എത്ര തസ്തികകള്‍ നിലവിലുണ്ട്; വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ബാങ്കിലെ ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാരുടെ തസ്തിക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) പ്രസ്തുത ബാങ്കിലെ ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാരുടെ തസ്തിക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2379

ജില്ലാ സഹകരണബാങ്കുകളിലെ തിരഞ്ഞെടുപ്പ്

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം പിടിച്ചെടുക്കുവാന്‍ പ്രവര്‍ത്തനമില്ലാത്തതും രജിസ്റര്‍ ചെയ്തതുമായ രണ്ടായിരത്തിലേറെ കടലാസ് സംഘങ്ങളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടുവോ; വിശദമാക്കുമോ;

(ബി) കോടതി വിധിയും സഹകരണ ചട്ടങ്ങളും മറികടന്ന് നൂറുകണക്കിന് സംഘങ്ങളെ പുറന്തള്ളിയതായി മനസ്സിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) 14 ജില്ലാബാങ്കുകളിലുമായി എത്ര സംഘങ്ങള്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ വോട്ടവകാശം നല്‍കിയിരിക്കുന്നത്; നേരത്തെ എത്ര പ്രാഥമിക സംഘങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്; വിശദമാക്കുമോ;

(ഡി) നിലവിലെ ബൈലോ പ്രകാരം സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എല്‍.ഡി.എഫ്. ഭരണസമിതി അധികാരത്തില്‍ വരുന്നത് ഒഴിവാക്കാന്‍ 2012 ഡിസംബര്‍ 7, 9 തീയതികളില്‍ ജില്ലാ ബാങ്ക് ജനറല്‍ ബോഡികള്‍ ബൈലോ ഭേദഗതി ചെയ്തതായി രേഖ ഉണ്ടാക്കിയത് സംബന്ധിച്ച ആരോപണം ശ്രദ്ധയില്‍പ്പെട്ടുവോ; വിശദമാക്കുമോ;

() റിസര്‍വ്വ് ബാങ്ക് നിയോഗിച്ച നബാര്‍ഡ് ചെയര്‍മാന്‍ പ്രകാശ് ബക്ഷി അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കാനേ ഉപകരിക്കൂ എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

2380

ജില്ലാ സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്

ശ്രീ. ജി. സുധാകരന്‍

() വായ്പേതരസംഘങ്ങള്‍ക്ക് ജില്ലാ ബാങ്കുകളില്‍ വോട്ടവകാശമുള്ള അംഗമായി ചേരുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര വായ്പാസംഘങ്ങളും വായ്പേതരസംഘങ്ങളും പുതുതായി രജിസ്റര്‍ ചെയ്തു; ജില്ലതിരിച്ചു വിശദാംശം നല്‍കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സഹകരണ സ്ഥാപനങ്ങളില്‍ ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണച്ചുമതല ഏല്‍പ്പിച്ചു; ജില്ലതിരിച്ചു വ്യക്തമാക്കുമോ?

2381

തിരുവനന്തപുരം ജില്ലാ സഹകരണബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടത്

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവനന്തപുരം ജില്ലാ സഹകരണബാങ്കിന്റെ ഭരണസമിതി പിരിച്ചുവിടാനിടയായതിന്റെ കാരണവും സാഹചര്യവും വ്യക്തമാക്കുമോ;

(ബി) ബാങ്കില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിന് എന്നു തെരഞ്ഞെടുപ്പ് നടത്തുവാനാണ് ഉദ്ദേശിക്കുന്നത്;

(സി) പ്രസ്തുതബാങ്കില്‍ തെരഞ്ഞെടുപ്പു നടത്താനായി തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ട് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍, ആയതു പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെ; വ്യക്തമാക്കുമോ?

2382

കോഴിക്കോട് ജില്ലയിലെ സഹകരണവകുപ്പിന്റെ സ്ഥലത്ത് പുതിയ ഓഫീസ് കെട്ടിടം

ശ്രീ. . പ്രദീപ് കുമാര്‍

() കോഴിക്കോട് ജില്ലയിലെ സഹകരണവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) നിലവിലുള്ള കെട്ടിടം ഉപയോഗപ്രദമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2383

ഖാദിയുടെ പ്രചരണം

ശ്രീ. കെ. അജിത്

() സംസ്ഥാനത്ത് ഖാദിയുടെ പ്രചരണത്തിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത് ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഖാദി ഉല്‍പ്പന്നങ്ങളുടെ വില്പനയില്‍ വര്‍ദ്ധനവ് വന്നിട്ടുണ്ടോ;

(സി) ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവ് നല്‍കുന്നുണ്ടോ ; ഉണ്ടെങ്കില്‍ എത്ര ശതമാനം വീതം ഏതൊക്കെ മാസങ്ങളിലാണെന്ന് വെളിപ്പെടുത്തുമോ ;

(ഡി) ഏതെല്ലാം ഖാദി ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇളവ് നല്‍കുന്നത്; വിശദമാക്കുമോ?

2384

ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തെ ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയിനത്തില്‍ പ്രതിവര്‍ഷം എന്തു തുക ചെലവഴിക്കുന്നുണ്ട്; വ്യക്തമാക്കാമോ;

(ബി) ഖാദി ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാതലമേളകള്‍ സംഘടിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

2385

മലിനീകരണം പരിഹരിക്കുന്നതിന് വികേന്ദ്രീകൃത സംവിധാനം

പ്രൊഫ. സി.രവീന്ദ്രനാഥ്

() മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി വികേന്ദ്രീകൃത സംവിധാനം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ജനകീയ പങ്കാളിത്തത്തോടെ പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് ഒരു നൂതന പദ്ധതി ആവിഷ്ക്കരിക്കുമോ?

2386

പമ്പയിലെ ഞുണങ്ങാര്‍ റിവര്‍ ട്രീറ്റ്മെന്റ് പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

() പമ്പ ശുചീകരണത്തിനായി 2007-2008 ല്‍ ആരംഭിച്ച പമ്പയിലെ ഞുണങ്ങാര്‍ റിവര്‍ ട്രീറ്റ്മെന്റ് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം പമ്പയിലെ മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി) പ്രസ്തുത പദ്ധതി ഇല്ലാതാക്കാന്‍ ആസൂത്രിത ശ്രമം നടന്നതായി മലിനീകരണ നിയന്ത്രണബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പരിസ്ഥിതി വകുപ്പു സെക്രട്ടറിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ റിപ്പോര്‍ട്ടിന്‍മേല്‍ ഏന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) പ്രസ്തുത പദ്ധതി സംബന്ധിച്ച് ഏതെങ്കിലും കേസ് ബഹു:ഹൈക്കോടതിയില്‍ നിലവിലുണ്ടോ?

2387

മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ശ്രീ. മോന്‍സ് ജോസഫ്

() സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിട്ടുള്ള മലിനീകരണനിയന്ത്രണ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി എത്ര വര്‍ഷത്തേക്കാണ് നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ;

(ബി) ഓരോവര്‍ഷം കഴിയും തോറും ഇവ പുതുക്കി നല്‍കുമ്പോള്‍ പ്രദേശത്തെ ജനങ്ങളുടെ പരാതികള്‍ പരിശോധിക്കാറുണ്ടോ;

(സി) റസിഡന്റ്സ് അസ്സോസിയേഷനുകള്‍ ഇതു സംബന്ധിച്ച് എതിര്‍പ്പ് അറിയിച്ചാല്‍ ബോര്‍ഡ് എന്ത് നടപടിയാണ് സ്വീകരിക്കാറുള്ളത്;

(ഡി) തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം പഞ്ചായത്തില്‍ റസിഡന്റ്സ് അസ്സോസ്സിയേഷന്റെ എതിര്‍പ്പ് അവഗണിച്ച് ഏതെങ്കിലും പദ്ധതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടോ; ഏതു പദ്ധതിയ്ക്ക്; അസ്സോസ്സിയേഷന്റെ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കുമോ?

2388

അങ്കമാലി നിയോജകമണ്ഡലത്തിലെ തോടുകളിലെ മാലിന്യം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തില്‍ കൂടി കടന്നുപോകുന്നതും പെരിയാറില്‍ അവസാനിക്കുന്നതുമായ മാഞ്ഞാലിത്തോടും കൈവഴിത്തോടും മലിനീകരിക്കപ്പെടുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ?

2389

മലിനീകരണനിയന്ത്രണനിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ മലിനീകരണനിയന്ത്രണനിയമങ്ങള്‍ പാലിക്കാത്ത എത്ര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരില്‍ നിയമനടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;

(ബി) ഓരോരുത്തരുടെയും പേരില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.