2031

   
   
   
   
   
   
   
  UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2031

ട്രോളിങ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതിനുള്ള സാഹചര്യം

ശ്രീ. . ചന്ദ്രശേഖരന്‍

ഏതു സാഹചര്യത്തിലാണ് ട്രോളിങ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതെന്നു വിശദമാക്കുമോ

2032

അനധികൃത ട്രോളിംഗിനെതിരെ നടപടി

ശ്രീ. .കെ. വിജയന്‍

() അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള യന്ത്രവല്‍കൃതബോട്ടുകള്‍ അനധികൃത ട്രോളിംഗ് നടത്തുന്നതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

2033

മല്‍സ്യത്തൊഴിലാളികള്‍ക്ക് ബയോമെട്രിക്    തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, വി.ഡി. സതീശന്‍

() മല്‍സ്യത്തൊഴിലാളികള്‍ക്ക് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത കാര്‍ഡുകള്‍ കൊണ്ട് എന്തെല്ലാം ഗുണങ്ങളാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത പദ്ധതിയ്ക്കായി എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

2034

ന്യൂനപക്ഷ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ള മത്സ്യഫെഡ് പദ്ധതികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

() ന്യൂനപക്ഷ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് മത്സ്യഫെഡ് എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്; വിശദമാക്കുമോ;

(ബി) എന്തെല്ലാം പദ്ധതികള്‍ക്കാണ് എന്‍.എം.ഡി.എഫ്.സി. മുഖേന ധനസഹായം നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) കോര്‍പ്പറേഷന്റെ ധനസഹായം ലഭിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

2035

മത്സ്യമേഖലയില്‍ വികസന സര്‍വ്വേ

ശ്രീ. വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, എം.. വാഹീദ്

() മത്സ്യമേഖലയില്‍ വികസന സര്‍വ്വേ നടത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഏതെല്ലാം വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സര്‍വ്വേ നടത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ഡി) ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2036

പരമ്പരാഗത മത്സ്യബന്ധനത്തിന് സബ്സിഡി നിരക്കില്‍  അധിക മണ്ണെണ്ണ

ശ്രീ. . . അസീസ്

() സംസ്ഥാനത്ത് പരമ്പരാഗതമായിമത്സ്യബന്ധനം നടത്തുന്ന എത്ര യന്ത്രവത്കൃത ബോട്ടുകളാണുള്ളത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഓരോ ബോട്ടിനും ഇപ്പോള്‍ എത്ര ലിറ്റര്‍ മണ്ണെണ്ണയാണ് സബ്സിഡി നിരക്കില്‍ അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ആരാണ് മത്സ്യബന്ധന ബോട്ടുകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നത്;

(ഡി) ബോട്ടുകള്‍ക്ക് സബ്സിഡിനിരക്കില്‍ കൂടുതല്‍ മണ്ണെണ്ണ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

2037

ഡീസല്‍ വിലവര്‍ദ്ധനവ് മൂലം മത്സ്യ ബന്ധന മേഖല  നേരിടുന്ന പ്രതിസന്ധി

ശ്രീ. കെ. കെ. നാരായണന്‍

() ഡീസല്‍ വില വര്‍ദ്ധനവ് മൂലം മത്സ്യബന്ധനമേഖല പ്രതിസന്ധി നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടിയോടുള്ള ഫിഷറീസ് വകുപ്പിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ?

2038

മത്സ്യത്തൊഴിലാളികള്‍ക്കു വീടു നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതി

ശ്രീ. സി. കെ. നാണു

() ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന വീടുകളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മത്സ്യത്തൊഴിലാളികളുടെ ഒന്നോ രണ്ടോ വിധവകള്‍ക്കു മാത്രമാണ് വീടുകള്‍ നല്‍കുന്നതെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ഇവയുടെ എണ്ണം പഞ്ചായത്തടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുള്ള ഭവനരഹിതരായ മത്സ്യത്തൊഴിലാളികളില്‍ കൂടുതല്‍ പേര്‍ക്ക് വീടുകള്‍ നല്‍കുവാനുള്ള നടപടി സ്വീകരിക്കുമോ?

2039

ക്ഷേമനിധിയുടെ മാറാട് കളക്ഷന്‍ സെന്റര്‍

ശ്രീ. എളമരം കരീം

() മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യപദ്ധതി ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് 'മാറാട്' ഉണ്ടായിരുന്ന കളക്ഷന്‍ സെന്റര്‍ പുന:സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കളക്ഷന്‍ സെന്റര്‍ പുന:സ്ഥാപിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ?

2040

സംസ്ഥാനത്തെ ഫിഷറീസ് ഡിസ്പെന്‍സറികള്‍

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് ഫിഷറീസ് ഡിസ്പെന്‍സറികള്‍ എവിടെയെല്ലാമാണുള്ളത് എന്ന് വ്യക്തമാക്കുമോ; കോഴിക്കോട് ജില്ലയില്‍ എവിടെയെല്ലാം;

(ബി) കൊയിലാണ്ടിയില്‍ ഫിഷറീസ് ഡിസ്പെന്‍സറി ആരംഭിക്കാന്‍ മുന്‍പ് എന്തെങ്കിലും തീരുമാനം എടുത്തിരുന്നുവോ; വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുതുതായി ആരംഭിച്ച ഫിഷറീസ് ഡിസ്പെന്‍സറികള്‍ ഏതെല്ലാം; എവിടെയെല്ലാം; വ്യക്തമാക്കുമോ?

2041

മത്സ്യ സമ്പത്തിലെ കുറവ്

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

,, തോമസ്സ് ഉണ്ണിയാടന്‍

() സംസ്ഥാനത്ത് ഉള്‍നാടന്‍ ജലാശയങ്ങളിലും തീരപ്രദേശത്തും മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ കാരണമെന്തെന്ന് കണ്ടെത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി) ട്രോളിംഗ് നിരോധനം കൊണ്ട് ഉണ്ടായിട്ടുള്ള പ്രയോജനം എന്തെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

2042

കൃത്രിമപാരുകള്‍

ശ്രീ. എം. ഉമ്മര്‍

,, പി. ഉബൈദുള്ള

,, വി. എം. ഉമ്മര്‍ മാസ്റര്‍

() സംസ്ഥാനത്ത് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി കൃത്രിമപാരുകള്‍ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി) കൃത്രിമ പാരുകളിലൂടെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(സി) കൃത്രിമ പാരുകളുടെ നിര്‍മ്മാണത്തിനായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ ചെലവാക്കിയ തുക എത്രയാണെന്ന് വെളിപ്പെടുത്തുമോ ?

2043

മത്സ്യവിത്ത് നിയമം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

() സംസ്ഥാനത്ത് മത്സ്യവിത്ത് നിയമം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി) മത്സ്യവിത്തുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ലഭ്യത ഉറപ്പു വരുത്തുന്നതിനുമായി എന്തെല്ലാം വ്യവസ്ഥകളാണ് പ്രസ്തുത നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദമാക്കുമോ ?

2044

മാലിന്യങ്ങള്‍ കാരണം കുറയുന്ന മത്സ്യസമ്പത്ത്

ശ്രീ. ജെയിംസ് മാത്യു

() ഉള്‍നാടന്‍ ജലാശയങ്ങളില്‍ പ്ളാസ്റിക് മാലിന്യങ്ങളുടെ നിക്ഷേപം കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ജലാശയങ്ങളിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞുവരുന്നത് മാലിന്യങ്ങളുടെ ആധിക്യം കാരണമാണെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് പരിഹാര നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ഡി) ഇല്ലെങ്കില്‍ പ്രസ്തുത വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് അടിയന്തിരമായ പരിഹാരനടപടികള്‍ സ്വീകരിക്കുമോ?

2045

ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്തെ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് ആവിഷ്ക്കരിച്ചിട്ടുളള പദ്ധതികള്‍ എന്തെല്ലാം;

(ബി) പ്രസ്തുത പദ്ധതികള്‍ എതെല്ലാം ഏജന്‍സി/ ഡിപ്പാര്‍ട്ട്മെന്റ് മുഖേനയാണ് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(സി) കൊയിലാണ്ടി റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കൊയിലാണ്ടി സെക്ഷനില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ടിട്ടുളള എസ്റിമേറ്റില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

2046

മത്സ്യഫെഡിലെ നിയമനങ്ങള്‍ക്ക് സ്പെഷ്യല്‍ റൂള്‍സ്

ശ്രീ.എം.. ബേബി

() മത്സ്യഫെഡിലെ നിയമനങ്ങള്‍ക്കായി കഴിഞ്ഞ ഭരണസമിതി സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കി സര്‍ക്കാരിനും പി.എസ്.സി. ക്കും സമര്‍പ്പിച്ചിരുന്നോ;

(ബി) പ്രസ്തുത സ്പെഷ്യല്‍ റൂള്‍സ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) മത്സ്യഫെഡിലെ പ്രോജക്ട് ഓഫീസര്‍ തസ്തികയില്‍ തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളില്‍ 2012 നവംബര്‍ വരെ എത്ര ഒഴിവുകളാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കാമോ;

() പ്രസ്തുത ജില്ലകളില്‍ പ്രോജക്ട് ആഫീസര്‍ തസ്തികയില്‍ ട്രെയിനിയായി അവസാനമായി എത്രപേരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇവരെ എന്നാണ് നിയമിച്ചതെന്ന് വ്യക്തമാക്കാമോ?

2047

പരവൂര്‍ തെക്കുംഭാഗം 'മത്സ്യഗ്രാമം' ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം

ശ്രീ. ജി. എസ്. ജയലാല്‍

(ഫിഷറീസ് വകുപ്പ് 2013-14 വര്‍ഷത്തില്‍ 'മത്സ്യഗ്രാമം' പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി) ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പരവൂര്‍ തെക്കുംഭാഗം 'മത്സ്യഗ്രാമം' ആയി പ്രഖ്യാപിക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യം അംഗീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

2048

വെട്ടം മാതൃകാമത്സ്യഗ്രാമം

ശ്രീ. സി. മമ്മൂട്ടി

(തിരൂര്‍ നിയോജക മണ്ഡലത്തില്‍ മാതൃകാ മത്സ്യഗ്രാമമായി പ്രഖ്യാപിച്ചിട്ടുള്ള “വെട്ടം മത്സ്യഗ്രാമ”ത്തില്‍ 2013-14 വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;

(ബി) 21.12.2011 - ലെ സ..(സാധാ)നം.874/11/ .തു.. ഉത്തരവ് പ്രകാരം മാതൃകാ മത്സ്യഗ്രാമമായി പ്രഖ്യാപിച്ച വെട്ടം ഗ്രാമപഞ്ചായത്തില്‍ നാളിതുവരെ ഒരു പദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടില്ല എന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(സി) വെട്ടം പഞ്ചായത്തിലെ റോഡുകളുടെ പണികള്‍ക്കാവശ്യമായ ഭരണാനുമതി പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ അടങ്ങിയ പട്ടിക ലഭ്യമാക്കാമോ;

(ഡി) 2010-11, 2011-12, 2012-13 വര്‍ഷങ്ങളില്‍ തീരദേശ റോഡുകളുടെ പണിക്കായി ആകെ എത്ര തുക അനുവദിച്ചു; ജില്ല, നിയോജകമണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

() മലപ്പുറം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ഭരണാനുമതി നല്‍കിയ തീരദേശ റോഡുകള്‍ പ്രവൃത്തി, തുക എന്നിവ ഉള്‍പ്പെടുന്ന വിശദാംശം - നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

2049

എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള കടാശ്വാസം

ശ്രീ. എസ്. ശര്‍മ്മ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നല്‍കുന്നതിന് എറണാകുളം ജില്ലയില്‍ ഏതെല്ലാം സഹകരണ ബാങ്കുകള്‍ക്കായി എത്ര തുക അനുവദിച്ചു എന്ന് വ്യക്തമാക്കുമോ?

2050

അഴീക്കോട് മുനയ്ക്കല്‍ ഫിഷ്ലാന്റിംഗ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. വി.എസ്. സുനില്‍കുമാര്‍

() അഴീക്കോട് മുനയ്ക്കല്‍ ഫിഷ്ലാന്റിംഗ് സെന്ററിന്റെ മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ ഒരു സ്വകാര്യ കമ്പനി നേടിയ ഹൈക്കോടതി സ്റേ നീക്കം ചെയ്യുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

2051

കടലുണ്ടി കടവില്‍ വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കുന്നതിന് സൌകര്യങ്ങള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

() വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി കടവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കുന്നതിനുണ്ടാകുന്നബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനു പരിഹാരം കാണുവാന്‍ തീരപ്രദേശത്ത് പ്ളാറ്റ് ഫോമും മറ്റ് സൌകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

(സിപ്രസ്തുത പണി എന്നത്തേക്ക് തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

2052

മാര്‍ക്കറ്റിംഗ് ബോയ്കള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,, പാലോട് രവി

() സംസ്ഥാനത്തെ തുറമുഖങ്ങളിലും കായലുകളിലും മാര്‍ക്കിംഗ് ബോയ്കള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) മാര്‍ക്കിംഗ് ബോയ്കള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കാമോ;

(സി) ഇതിനായി എന്ത് തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ?

2053

അക്വാ ക്ളിനിക്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

() അക്വാ ക്ളിനിക്ക് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)   ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്നത് എവിടെയാണ്; വിശദമാക്കാമോ;

(ഡി) ഇതിന് എന്തെല്ലാം കേന്ദ്ര ധനസഹായമാണ് ലഭിക്കുന്നത്?

2054

ജലമാര്‍ഗ്ഗമുളള ചരക്കു നീക്കം യാഥാര്‍ത്ഥ്യമാക്കാന്‍ പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, ബെന്നി ബഹനാന്‍

,, വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

() ജലമാര്‍ഗ്ഗമുളള ചരക്കു നീക്കം യാഥാര്‍ത്ഥ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) സംസ്ഥാനത്തെ തുറമുഖങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് പ്രസ്തുത പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) ഇത് സംബന്ധിച്ചുളള സാം പിത്രോഡയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

2055

തീരദേശ കപ്പല്‍ ഗതാഗതം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

'' റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് തീരദേശ കപ്പല്‍ ഗതാഗതം എന്ന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

2056

എയര്‍കേരളയുടെ രൂപീകരണം

ശ്രീ. എളമരം കരീം

'' ജെയിംസ് മാത്യു

'' കെ.വി. അബ്ദുള്‍ ഖാദര്‍

'' പി.റ്റി.. റഹീം

(എയര്‍ലൈന്‍സ് ആരംഭിക്കുന്നതിനുമുള്ള കേന്ദ്രമാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; ഇത് പരിഗണിച്ചതിനുശേഷമാണോ എയര്‍കേരള രൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് എന്നറിയിക്കുമോ;

(ബി) കേന്ദ്ര മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യമായി വരുമോ;

(സി) എങ്കില്‍ ഇതു സംബന്ധിച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി) എയര്‍കേരള ഡയറക്ടര്‍ ബോര്‍ഡില്‍ ഇപ്പോള്‍ എത്ര അംഗങ്ങള്‍ ഉണ്ട്; അവര്‍ ആരൊക്കെയാണ് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.