UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1988

മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന്          കമ്മിഷന്‍

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

,, കെ.എം. ഷാജി

,, കെ.എന്‍.. ഖാദര്‍

() മദ്യനയത്തില്‍ മാറ്റം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; ഇതിനായി കമ്മിഷനെ നിയോഗിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) കമ്മീഷന്റെ പരിശോധനാവിഷയങ്ങള്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) മദ്യനിരോധനം പരിഗണനയിലുണ്ടോ?

1989

വിദേശമദ്യത്തിന്റെ നികുതിയില്‍ നിന്നും പിരിച്ചെടുത്ത സാമൂഹ്യ സുരക്ഷാസെസ്സ്

ശ്രീ. പി.കെ. ഗുരുദാസന്‍

() വിദേശമദ്യത്തിന്റെ നികുതിയില്‍ സാമൂഹ്യ സുരക്ഷാ സെസ്സായി നടപ്പു സാമ്പത്തിക വര്‍ഷം അധികമായി പിരിച്ചെടുക്കാന്‍ ലക്ഷ്യം വെച്ച തുക എത്രയായിരുന്നു;

(ബി) 2013-ജനുവരി 31 വരെ പിരിച്ചെടുത്ത സാമൂഹ്യ സുരക്ഷാ സെസ്സ് എത്ര തുകയാണ്;

(സി) അധികമായി പിരിച്ചെടുത്ത തുകയില്‍ നടപ്പുവര്‍ഷം പുതുതായി സാമൂഹ്യ സുരക്ഷയുടെ ഭാഗമായി ചെലവഴിക്കപ്പെട്ട തുക എത്ര; ഏത് ആവശ്യത്തിലേക്ക്?

1990

പാന്‍മസാല വില്‍പ്പന തടയുന്നതിന് നടപടി

ശ്രീ. ജി. സുധാകരന്‍

() പാന്‍മസാല കച്ചവടം ചെയ്യുന്നത് പിടിക്കുന്നതിനുള്ള അധികാരം എക്സൈസ് വകുപ്പിന് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത ഉത്തരവാദിത്തം എക്സൈസ് വകുപ്പിന് നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ബി) ഇപ്പോള്‍ പ്രസ്തുത ദൌത്യം ആരാണ് നിര്‍വ്വഹിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) അനധികൃതമായി പാന്‍മസാല വില്പന തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയാന്‍ എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1991

മദ്യനയവും ബാര്‍ ലൈസന്‍സ് നല്‍കലും

ശ്രീ. മുല്ലക്കര രത്നാകരന്‍

,, . കെ. വിജയന്‍

,, വി. ശശി

,, ചിറ്റയം ഗോപകുമാര്‍

() മദ്യനയത്തിലെ പ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ട് കോടതിവിധി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വ്യവസ്ഥകളാണ് റദ്ദാക്കിയതെന്ന് വ്യക്തമാക്കുമോ;

(ബി) ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം വരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം പുന:സ്ഥാപിച്ചതിനുശേഷം എത്ര തദ്ദേശ സ്ഥാപനങ്ങള്‍ ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

1992

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍

ശ്രീ. എം. ഹംസ

() ഈ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സുകള്‍ നല്‍കിയത് നടപടിക്രമം പാലിക്കാതെയാണ് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ബാര്‍ ലൈസന്‍സുകള്‍ നല്‍കിയത് പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചു; വിശദീകരണം നല്‍കാമോ;

(സി) ബാര്‍ ലൈസന്‍സുകള്‍ എന്ത് മാനദണ്ഡം അനുസരിച്ചാണ് നല്‍കിയത്; മാനദണ്ഡത്തില്‍ മാറ്റം വരുത്തുവാന്‍ കാരണമെന്ത്; ആരാണ് തീരുമാനമെടുത്തത്; വിശദീകരിക്കാമോ ?

1993

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നല്‍കിയ ബാര്‍ ലൈസന്‍സുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ലൈസന്‍സുകള്‍ ലഭിച്ച ബാറുടമകളുടെയും ബാറുകളുടെയും പേരുകള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങളും, ലൈസന്‍സ് ലഭിച്ച തീയതിയും ജില്ല തിരിച്ചു ലഭ്യമാക്കുമോ?

1994

ബാറുകളുടെ എണ്ണം കുറയ്ക്കുന്നതിന് നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എത്ര മദ്യബാറുകള്‍ അനുവദിച്ചു;

(ബി) ബാറുകളുടെ വ്യാപനം മദ്യപാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ നിലവിലുള്ള ബാറുകളുടെ എണ്ണം കുറയ്ക്കുന്നകാര്യം പരിഗണിക്കാമോ;

(സി) പഞ്ചായത്തുകളില്‍ മദ്യഷാപ്പുകള്‍ അനുവദിക്കുന്നതിന് സമീപത്തെ സ്ഥിരവാസികളുടെ/ഗ്രാമസഭയുടെ അംഗീകാരം തേടണമെന്ന നിബന്ധന നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കാമോ?

1995

ബാറുകളിലെ വ്യാജമദ്യവില്‍പ്പന

ശ്രീ.മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തെ മിക്ക ബാറുകളിലും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്ന പേരില്‍ അപകടകാരിയായ വ്യാജ മദ്യം വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാ ക്കുമോ ?

1996

എക്സൈസ് വകുപ്പ് വാങ്ങിയ സെര്‍ച്ച് ലൈറ്റുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() എക്സൈസ് വകുപ്പിന് രാത്രികാല റെയ്ഡിനും മറ്റുമായി സെര്‍ച്ച് ലൈറ്റുകള്‍ വാങ്ങി നല്‍കിയിരുന്നുവോ; എങ്കില്‍ എത്രയെണ്ണമാണ് വാങ്ങിയത്; സെര്‍ച്ച് ലൈറ്റുകള്‍ ഏത് കമ്പനിയുടേതാണ് എന്നത് സംബന്ധിച്ച വിശദാംശം നല്‍കുമോ;

(ബി) ഇപ്രകാരം വിതരണം നടത്തിയ സെര്‍ച്ച് ലൈറ്റുകള്‍ തിരികെ വാങ്ങിയിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ട്;

(സി) സെര്‍ച്ച് ലൈറ്റുകള്‍ വാങ്ങുന്നതിനായി എത്ര തുക ചെലവഴിച്ചു; ഒരു സെര്‍ച്ച് ലൈറ്റിന് എത്ര തുക എന്ന നിരക്കിലാണ് ചെലവായത്;

(ഡി) ഗുണമേന്മയില്ലാത്തതും കമ്പനിയുടെ പേരോ മറ്റു വിവരങ്ങളോ രേഖപ്പെടുത്തിയിട്ടില്ലാത്തതുമായ സെര്‍ച്ചു ലൈറ്റുകള്‍ വാങ്ങാനിടയായ സാഹചര്യം വിശദമാക്കുമോ;

() സര്‍ക്കാര്‍ പണം ഇപ്രകാരം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കും എന്ന് വിശദമാക്കുമോ?

1997

വിഷമദ്യദുരന്തത്തിന്റെ അന്വേഷണറിപ്പോര്‍ട്ട്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന മലപ്പുറം വിഷമദ്യദുരന്തത്തിന്റെ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഇതെത്തുടര്‍ന്ന്, വ്യാജമദ്യം തടയുന്നതിനും മറ്റും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(ഡി) വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യതിന്മകളില്‍ മദ്യത്തിനുള്ള പങ്ക് കണക്കിലെടുത്ത് മദ്യനയം കര്‍ശനമാക്കുന്നതിനും സ്റാര്‍ ഹോട്ടലുകള്‍ക്കടക്കം പെര്‍മിറ്റ് നല്‍കുന്നത് തടയാനുമുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതുള്‍പ്പെടെയുള്ള മദ്യവര്‍ജ്ജനനയം സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1998

അനധികൃത സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട കേസ്സുകള്‍

ശ്രീ. വി.ചെന്താമരാക്ഷന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനധികൃതമായി കടത്തിയ എത്ര ലിറ്റര്‍ സ്പിരിറ്റാണ് വിവിധ കേന്ദ്രങ്ങളിലായി പിടിച്ചെടുത്തിട്ടുളളത്; വ്യക്തമാക്കുമോ?

1999

മദ്യവിപത്തിനെതിരായ ബോധവത്ക്കരണം

ശ്രീമതി കെ. കെ. ലതിക

() മദ്യവിപത്തിനെതിരായി പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(ബി) ഓരോ ജില്ലയിലും നടത്തിയ പരിപാടികളുടെ ലിസ്റും ഓരോ ഇനത്തിലും ചെലവായ തുകയുടെ കണക്കും ലഭ്യമാക്കുമോ ;

(സി) ബോധവത്ക്കരണ പരിപാടികള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുമോ?

2000

മദ്യപാനത്തിനെതിരെ ബോധവല്‍ക്കരണം

ശ്രീ. സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

() മദ്യപാനം നിരുത്സാഹപ്പെടുത്തുന്നതിന് നടപ്പിലാക്കുന്ന സാമൂഹ്യ ബോധവല്‍ക്കരണം കോളേജുകളിലും, സ്കൂളുകളിലും നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) മദ്യഉപയോഗവും മദ്യാസക്തിയും കുറയ്ക്കുന്നതിന് ബോധവല്‍ക്കരണവും മനോരോഗ ചികിത്സയും നടത്തുന്ന സന്നദ്ധസംഘടനകളെയും, പ്രസ്ഥാനങ്ങളെയും സഹായിക്കുവാന്‍ പദ്ധതികള്‍ ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

2001

മദ്യാസക്തിയും മയക്ക് മരുന്ന് ഉപയോഗവും   തടയുന്നതിന് നടപടി

ശ്രീ. റ്റി.വി. രാജേഷ്

() യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയും മയക്ക് മരുന്ന് ഉപയോഗവും നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത നടപടികള്‍ മൂലം ഇവ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ ?

2002

വടകര, നാദാപുരം, പേരാമ്പ്ര റേഞ്ചുകളില്‍ മദ്യവിപത്തിനെതിരെ ബോധവല്‍ക്കരണ പരിപാടി

ശ്രീമതി. കെ. കെ. ലതിക

() എക്സൈസ് വകുപ്പ് മദ്യവിപത്തിനെതിരായി നടത്തുന്ന ബോധവല്‍ക്കരണപരിപാടികളില്‍ വടകര, നാദാപുരം, പേരാമ്പ്ര എക്സൈസ് റേഞ്ചുകളില്‍ എന്തെല്ലാം പരിപാടികളാണ് നടത്തിയത് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റേഞ്ചുകളില്‍ ഏതെല്ലാം സ്ഥലത്താണ് പരിപാടികള്‍ നടത്തിയതെന്നും ജനപങ്കാളിത്തം എത്രയുണ്ടായിരുന്നെന്നും വ്യക്തമാക്കുമോ;

(സി) ഓരോ പരിപാടിക്കും എത്ര തുക വീതം ചെലവഴിച്ചുവെന്ന് ഇനം തിരിച്ച് ലഭ്യമാക്കുമോ?

2003

ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസില്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടി

ശ്രീ.ജി. സുധാകരന്‍

() ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസില്‍ അനുവദനീയമായ തസ്തികകള്‍ എത്ര; ഓരോ തസ്തികയിലും എത്രപേര്‍ ജോലി ചെയ്യുന്നു; ഒഴിവുകളെത്ര എന്ന് അറിയിക്കാമോ;

(ബി) ഒഴിവുള്ള തസ്തികകളില്‍ അടിയന്തിരമായി ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസില്‍ ഡ്രൈവര്‍ തസ്തിക എത്രകാലമായി ഒഴിഞ്ഞുകിടക്കുന്നു; ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

2004

കെമിക്കല്‍ ലാബ്

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴയില്‍ കെമിക്കല്‍ ലാബ് ഇല്ലാത്തത് എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആലപ്പുഴയില്‍ കെമിക്കല്‍ ലാബ് തുടങ്ങുവാന്‍ എക്സൈസ് വകുപ്പിന്റെ ഭാഗത്തുനിന്നും നടപടി സ്വീകരിക്കുമോ;

 (സി) തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ എക്സൈസ് വകുപ്പ് നല്‍കുന്ന സാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2005

ബീവറേജസ് കോര്‍പ്പറേഷന് മദ്യ സംഭരണത്തിന് ഭൂമിയും കെട്ടിടവും

ഡോ. ടി. എം. തോമസ് ഐസക്

(വെയര്‍ഹൌസിംഗ് കോര്‍പ്പറേഷന്റെ ഗോഡൌണ്‍

സൌകര്യം ഉപേക്ഷിച്ച് വിദേശമദ്യസംഭരണത്തിനും വില്പനയ്ക്കുമായി ബീവറേജസ് കോര്‍പ്പറേഷന്‍ സ്വന്തമായി ഭൂമിയും കെട്ടിടവും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തീരുമാനം പ്രഖ്യാപിത മദ്യനയത്തിന് എതിരാകില്ലേ;

(സി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വെയര്‍ഹൌസിംഗ് കോര്‍പ്പറേഷനെ പ്രസ്തുത തീരുമാനം കൂടുതല്‍ ദോഷകരമായി ബാധിക്കില്ലേ;

(ഡി) ബീവറേജസ് കോര്‍പ്പറേഷന്‍ സ്വന്തമായി മദ്യം ഉല്പാദിപ്പിക്കുന്നതിനായി തീരുമാനമെടുത്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭാവിയില്‍ ഇതിനായി ആലോചിക്കുന്നുണ്ടോ ?

2006

എക്സൈസ് വകുപ്പിന്റെ ഓഫീസ് കെട്ടിടങ്ങളുടെ പുനരുദ്ധാരണം

ശ്രീ.പി.കെ.ഗുരുദാസന്‍

എക്സൈസ് വകുപ്പിന്റെ ഓഫീസ് കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിന് തന്നാണ്ടിലെ ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്ര; ചെലവഴിച്ചത് എത്ര; എല്ലാ കെട്ടിടങ്ങളുടെയും പുനരുദ്ധാരണം പൂര്‍ത്തിയാക്കാന്‍ എന്ത് തുക ആവശ്യമാണ ്എന്നറിയിക്കുമോ?

2007

കുട്ടനാട് നിയോജകമണ്ഡലത്തിലെ എക്സൈസ്  ഷോപ്പിങ് കോംപ്ളക്സ്

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് നിയോജകമണ്ഡലത്തിലെ 110 ലക്ഷം രൂപ അടങ്കലുള്ള എക്സൈസ് ഷോപ്പിങ് കോംപ്ളക്സ് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത കെട്ടിടനിര്‍മ്മാണത്തിന് സോയില്‍ ടെസ്റിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ?

2008

ബന്ദടുക്ക എക്സൈസ് റെയ്ഞ്ച് ഓഫീസിന് കെട്ടിടം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

(ബന്ദടുക്ക റെയിഞ്ച് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് കുറ്റിക്കോല്‍ വില്ലേജില്‍ സ്ഥലം കൈമാറി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) കൈമാറിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഇല്ലെങ്കില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2009

മത്സ്യബന്ധനതുറമുഖങ്ങളുടെ നവീകരണം

ശ്രീ. കെ. അച്ചുതന്‍

,, . സി. ബാലകൃഷ്ണന്‍

,,പി. . മാധവന്‍

() മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഇതിനായി കേന്ദ്ര സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് അനുവദിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(സി) ഏതെല്ലാം തുറമുഖങ്ങളാണ് നവീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) നവീകരണം പൂര്‍ത്തിയാക്കാനായി എന്തൊക്കെ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്?

2010

സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനം

ശ്രീ. ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിനായി എന്തു തുക ചിലവഴിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി) ഇത് ഏതെല്ലാം തുറമുഖങ്ങള്‍ക്കായാണ് ചിലവഴിച്ചതെന്ന് വ്യക്തമാക്കാമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്തെ ഓരോ തുറമുഖത്തിനും വേണ്ടി ചിലവാക്കിയ തുകയുടെ കണക്ക് ലഭ്യമാക്കാമോ ?

2011

തീരദേശ വികസനം

ശ്രീ. വി. ചെന്താമരാക്ഷന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തീരദേശ വികസനവുമായി ബന്ധപ്പെട്ട് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഏതെല്ലാം പദ്ധതികള്‍ക്കായാണ് പ്രസ്തുത തുക ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ?

2012

കല്യാശ്ശേരി മണ്ഡലത്തിലെ തീരദേശ റോഡുകളുടെ ഭരണാനുമതി

ശ്രീ. റ്റി. വി. രാജേഷ്

()  2012-13 സാമ്പത്തിക വര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഏതൊക്കെ തീരദേശ റോഡുകള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളത്;

(ബി) 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ലിസ്റില്‍ ഉള്‍പ്പെടുത്തുകയും എസ്റിമേറ്റ് സമര്‍പ്പിക്കുകയും ചെയ്ത ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ പുന്നച്ചേരി - മുട്ടില്‍ ഡാം റോഡിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2013

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ പദ്ധതി

ശ്രീ. വി. ശശി

(മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ പദ്ധതിയ്ക്ക് എന്നാണ് തുടക്കം കുറിച്ചതെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത തുറമുഖത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് എത്ര തുകയുടെ പ്രോജക്ടിനാണ് അംഗീകാരം നല്‍കിയതെന്നും, അംഗീകാരം നല്‍കിയ പ്രോജക്ടിലെ ഘടകങ്ങളും അവയ്ക്ക് ഓരോന്നിനും കണക്കാക്കായിട്ടുള്ള തുകയും വ്യക്തമാക്കാമോ ;

(സി) മുതലപ്പൊഴി തുറമുഖ പ്രോജക്ട് നടപ്പാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും, ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാനാകുമെന്നും, എത്ര സമയംകൊണ്ട് പൂര്‍ത്തിയാക്കാനാവുമെന്നും വിശദീകരിക്കാമോ ?

2014

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിര്‍മ്മാണം

ശ്രീ. വി. ശശി

() നിര്‍മ്മാണം പൂര്‍ത്തിയാകാത്ത മുതലപ്പൊഴി തുറമുഖത്തി നടുത്തുളള താഴമ്പളളി, പൂന്തുറ, പെരുമാതുറ, പുതുക്കുറിച്ചി പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നതിന് വളരെയേറെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അവ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;

(സി) ഈ പ്രദേശങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിന് ഉപയോഗിച്ച താങ്ങുവല, വളളങ്ങള്‍ എന്നിവ തുറമുഖത്തിനുവേണ്ടി നിര്‍മ്മിച്ച പുലിമുട്ടില്‍ തട്ടി തകര്‍ന്നുപോയ എത്ര സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് വ്യക്തമാക്കാമോ;

(ഡി) ഇപ്രകാരം നശിച്ചുപോയ താങ്ങുവലകള്‍ക്കും, വളളങ്ങള്‍ക്കും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എത്ര അപേക്ഷകള്‍ ഈ പ്രദേശങ്ങളില്‍ നിന്നും ലഭിച്ചുവെന്നും ലഭിച്ചവ ആരുടെയൊക്കെ അപേക്ഷകളായിരുന്നുവെന്നും വ്യക്തമാക്കാമോ;

() അപേക്ഷകരില്‍ ആര്‍ക്കൊക്കെ ധനസഹായം നല്‍കിയെന്നും ധനസഹായം നല്‍കാത്ത അപേക്ഷകളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വിശദീകരിക്കുമോ?

2015

കോഴിക്കോട് ജില്ലയില്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയില്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ സര്‍വ്വേ നടത്തി അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പുതിയങ്ങാടി വില്ലേജ് പരിധിയിലുള്ള സ്ഥലം സര്‍വ്വേ നടത്തി അളന്നു തിട്ടപ്പെടുത്തുന്നതിനായി റവന്യൂ വകുപ്പില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഈ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2016

പൂവാറില്‍ രാജ്യാന്തര കപ്പല്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

() നിര്‍ദ്ദിഷ്ട രാജ്യാന്തര കപ്പല്‍ നിര്‍മ്മാണ കേന്ദ്രം തിരുവനന്തപുരം ജില്ലയിലെ പൂവാറില്‍ സ്ഥാപിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ

(ബി) എങ്കില്‍, ആയത് എന്താണെന്നു വിശദമാക്കുമോ;

(സി) ഇല്ലെങ്കില്‍ പ്രസ്തുത കപ്പല്‍ നിര്‍മ്മാണ കേന്ദ്രം പൂവാറില്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ?

2017

മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ നാവികരുടെ കേസില്‍ റിവ്യൂഹര്‍ജി നല്‍കുന്നതിനുള്ള നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എസ്. ശര്‍മ്മ

,, ആര്‍. രാജേഷ്

,, സാജു പോള്‍

() രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ നാവികരുടെ കേസില്‍ സുപ്രീംകോടതി വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ റിവ്യൂഹര്‍ജി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) കേസില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും എടുത്ത നിലപാട് ഒന്നുതന്നെയാണോ എന്ന് വ്യക്തമാക്കുമോ;

(സി) വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തിലില്ലാത്ത താല്പര്യം ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ പ്രകടിപ്പിച്ചു എന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) കേസില്‍ സംസ്ഥാന ഗവണ്‍മെന്റ് റിവ്യൂ ഹര്‍ജി നല്‍കുന്നുണ്ടെങ്കില്‍ അതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

2018

തീരദേശ കപ്പല്‍പാത, കപ്പലിടിച്ച് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് സഹായധനം

ശ്രീ. പി. തിലോത്തമന്‍

() തീരദേശ കപ്പല്‍പാതയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ ;

(ബി) മത്സ്യബന്ധന മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇതു മൂലമുണ്ടാകുന്ന ഭീഷണികളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് പഠിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ; ഇല്ലെങ്കില്‍ വിശദമായ പഠനം നടത്തുമോ ;

(സി) കപ്പലിടിച്ച് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം എത്രയാണെന്ന് വ്യക്തമാക്കുമോ ; ഇവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാരിന്റെ എന്തെങ്കിലും സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് വിശദീകരിക്കാമോ ?

2019

തീരദേശ റോഡ് വികസനം

ശ്രീ. വി. ശശി

(തീരദേശ റോഡ് വികസനത്തിനായി 2011-2012ലെ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന 10 കോടി രൂപ ഏതെല്ലാം ജില്ലകളില്‍ എത്ര റോഡുകള്‍ക്കായിട്ടാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ; ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ റോഡുകള്‍ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ ;

(ബി) വകയിരുത്തിയ 10 കോടി രൂപയില്‍ നാളിതുവരെ ചെലവഴിച്ച തുകയെത്ര ;

(സി) 2012-2013ലെ ബഡ്ജറ്റില്‍ തീരദേശ റോഡുകളുടെ വികസനത്തിനായി നീക്കി വച്ചിട്ടുള്ള 55 കോടി രൂപയില്‍ ഏതൊക്കെ റോഡുകള്‍ക്കായി എത്ര തുകയുടെ ഭരണാനുമതി നാളിതുവരെ നല്‍കിയെന്ന് വ്യക്തമാക്കാമോ ; ഇതിന്റെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ലിസ്റ് നല്‍കാമോ ?

2020

സുനാമി ബാധിത പ്രദേശങ്ങളിലെ റോഡ് പുനര്‍നിര്‍മ്മാണം

ശ്രീ. സി. ദിവാകരന്‍

(സുനാമി ബാധിത പ്രദേശങ്ങളിലെ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി തുറമുഖ വകുപ്പ് എത്ര തുക ചെലവഴിച്ചിട്ടുണ്ട്;

(ബി) കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ എത്ര റോഡുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്; ഏതെല്ലാം;

(സി) അഴീക്കല്‍-ആലപ്പാട് റോഡ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

2021

പരവൂര്‍ വാട്ടര്‍ ടാങ്ക്- പ്രസന്നാ തീയേറ്റര്‍ റോഡ് നിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്‍

() ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെ പരവൂര്‍ വാട്ടര്‍ടാങ്ക്-പെരുമ്പുഴ സ്കൂള്‍-മാലാക്കായല്‍ കോളനി-പ്രസന്നാ തീയേറ്റര്‍ റോഡ് നിര്‍മ്മാണം എഗ്രിമെന്റ് വച്ച് പണി ആരംഭിച്ചത് എന്നാണ് ;

(ബി) പ്രസ്തുത റോഡ് നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനപുരോഗതി വിശദീകരിക്കുമോ ; കരാര്‍പ്രകാരം എന്നാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടുന്നത് ;

(സി) പ്രസ്തുത റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം അറിയിക്കുമോ ?

2022

മുതിയം ബീച്ചില്‍ പാലം നിര്‍മ്മിക്കുവാന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() വള്ളിക്കുന്ന് പഞ്ചായത്തിലെ മുതിയം ബീച്ചില്‍ മുതിയം തോടില്‍ തീരദേശ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു പാലം നിര്‍മ്മിക്കുവാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(സി) പാലത്തിന്റെ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

2023

കായിക്കര പാലം നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

() വക്കം, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കായിക്കര പാലം നിര്‍മ്മാണത്തിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2024

പള്ളിക്കടവ് പ്രദേശത്ത് ഫിഷിംഗ് ലാന്റും സംരക്ഷണ ഭിത്തിയും

ഡോ. കെ. ടി. ജലീല്‍

() പുറത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കടവ് പ്രദേശത്ത് ഫിഷിംഗ് ലാന്റും സംരക്ഷണഭിത്തിയും നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് ലഭിച്ചിട്ടുണ്ടോ;

(ബി) ഇതിനാവശ്യമായ ധനസഹായം 2013-14 സാമ്പത്തിക വര്‍ഷത്തേക്ക് നബാര്‍ഡില്‍ നിന്ന് ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിക്കുമോ?

2025

ഹൌസ് ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

() ഹൌസ് ബോട്ട് ദുരന്തങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് വിശദമാക്കുമോ ;

(ബി) ഹൌസ് ബോട്ടുകളില്‍ അടിസ്ഥാനസൌകര്യങ്ങള്‍ ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഹൌസ് ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ;

(ഡി) മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹൌസ് ബോട്ടുകള്‍ കണ്ടുകെട്ടുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

2026

തീരദേശ മേഖലയുടെ സമഗ്ര വികസനം

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

,, എം.വി. ശ്രേയാംസ് കുമാര്‍

,, പി.സി. ജോര്‍ജ്

() സംസ്ഥാനത്ത് തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) തീരദേശ മേഖലയോട് ചേര്‍ന്ന് എത്ര മത്സ്യബന്ധന ഗ്രാമങ്ങളാണുള്ളത്; ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) 2013-14 സാമ്പത്തിക വര്‍ഷം തീരദേശ മേഖലയുടെ സമഗ്രവികസനത്തിനായി എത്ര തുക ചെലവഴിയ്ക്കാനുദ്ദേശിക്കുന്നു; വ്യക്തമാക്കുമോ?

2027

മത്സ്യ സമൃദ്ധി പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മത്സ്യ സമൃദ്ധി പദ്ധതിയുടെ ഫലമായി ഉള്‍നാടന്‍ മത്സ്യ ഉല്‍പാദനം എത്ര ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി) ഏതെല്ലാം ജില്ലകള്‍ക്കാണ് പ്രസ്തുത പദ്ധതിപ്രകാരം തുക അനുവദിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?

2028

മാതൃകാ മത്സ്യഗ്രാമങ്ങള്‍

ശ്രീ. പി.സി.ജോര്‍ജ്

,, എം.വി.ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍.ജയരാജ്

() സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ എന്നാണ് നിലവില്‍ വന്നത്; ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) പ്രസ്തുത സ്ഥാപനം നിലവില്‍ വന്നതിനുശേഷം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുളളത്;

(സി) മാതൃകാ മത്സ്യഗ്രാമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുളളത്; വ്യക്തമാക്കുമോ;

(ഡി) മത്സ്യ വിപണനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തി പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?

2029

മത്സ്യ കയറ്റുമതിയിലൂടെ ലഭിച്ച വിദേശനാണ്യം

ശ്രീ. സി.കെ. നാണു

() മത്സ്യകയറ്റുമതിയിലൂടെ ഈ സാമ്പത്തികവര്‍ഷം എത്ര വിദേശനാണ്യം ലഭിച്ചിട്ടുണ്ട് ;

(ബി) സംസ്ക്കരിക്കുമ്പോള്‍ ഉണ്ടായ പാളിച്ചകള്‍ കാരണം വിദേശത്ത് കയറ്റി അയക്കുന്ന മത്സ്യങ്ങള്‍ തിരികെ അയച്ച സാഹചര്യം ഉണ്ടായിട്ടുണ്ടോ ; എങ്കില്‍ അത് പരിഹരിക്കുവാനുള്ള എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ?

2030

അഡാക് ഫിര്‍മ ഏജന്‍സികള്‍ നടപ്പാക്കിയ പദ്ധതികള്‍

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പിന് കീഴില്‍ അഡാക് ഫിര്‍മ എന്നീ ഏജന്‍സികള്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത ഏജന്‍സികളുടെ കീഴില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഇനി നടപ്പിലാക്കുവാനുള്ളതും ഫണ്ട് അനുവദിക്കാനുള്ളതുമായ പ്രൊപ്പോസലുകള്‍ വിശദമാക്കുമോ ?

<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.