UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1631

നിയമലംഘനം നടത്തുന്ന മൊബൈല്‍ ടവര്‍ കമ്പനികള്‍ക്കെതിരെയുള്ള നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

() മൊബൈല്‍ ടവറുകള്‍ നികുതിയിനത്തില്‍ നഗരസഭകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര തുക നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ബി) യഥാസമയം നികുതി നല്‍കാത്തതുമൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര തുകയാണ് സംസ്ഥാനത്തിന് നഷ്ടമുണ്ടാതെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും നികുതി വെട്ടിപ്പും നിയമലംഘനവും നടത്തുകയും ചെയ്യുന്ന പ്രസ്തുത മൊബൈല്‍ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

1632

തെരുവ് നായ്ക്കളുടെ വര്‍ദ്ധന

ശ്രീ. അബ്ദുള്‍റഹിമാന്‍ രണ്ടത്താണി

() തെരുവ് നായ്ക്കളുടെ വര്‍ദ്ധനമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ഇവയെ നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തെരുവ് നായ്ക്കളുടെ ആക്രമണം മൂലം എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പേവിഷബാധയേറ്റിട്ടുണ്ടെന്നും വിശദമാക്കുമോ?

1633

ദേശീയ ചേരി വികസന പദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. രാജു എബ്രഹാം

() സംസ്ഥാനത്തു നടന്നു വരുന്ന ദേശീയ ചേരി വികസന പദ്ധതിയുടെ (എന്‍.എസ്.ഡി.പി) പ്രവര്‍ത്തനം കാര്യക്ഷമമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചേരി വികസന പദ്ധതിയ്ക്കായി എന്തു തുക നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇതിനകം എന്തു തുക ചിലവഴിച്ചുവെന്നും വ്യക്തമാക്കുമോ?

1634

കെട്ടിടനിര്‍മ്മാണ നയത്തില്‍ സമഗ്രമായ മാറ്റം

ശ്രീ. സി. മമ്മൂട്ടി

,, റ്റി. . അഹമ്മദ് കബീര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, എന്‍. . നെല്ലിക്കുന്ന്

() സംസ്ഥാനത്തിന്റെ കെട്ടിടനിര്‍മ്മാണ നയത്തില്‍ സമഗ്രമായ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് ഇതുസംബന്ധിച്ച് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ; ഇതുമൂലം പ്രതീക്ഷിക്കുന്ന പ്രയോജനങ്ങള്‍ വ്യക്തമാക്കുമോ;

(സി) കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണാനുപാതത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശമുണ്ടോ; വിശദമാക്കുമോ;

(ഡി) ബഹുനിലമന്ദിരങ്ങളുടെ നിര്‍വ്വചനത്തില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലുണ്ടോ ?

1635

നഗരങ്ങളിലെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍

ശ്രീ. ഹൈബി ഈഡന്‍

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്തെ നഗരങ്ങളിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉദാരമാക്കിയിട്ടുണ്ടോ ; ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(ബി) ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കുമോ ;

(സി) സംസ്ഥാനത്തെ നഗരങ്ങളിലെ ഫ്ളാറ്റ് നിര്‍മ്മാണം പ്രോല്‍സാഹിപ്പിക്കുന്നതിന് ഇത് എങ്ങനെ സഹായകരമാകുമെന്ന് വിശദമാക്കുമോ ?

1636

നഗരങ്ങളിലെ ബഹുനിലകെട്ടിട നിര്‍മ്മാണം

ശ്രീ. വര്‍ക്കല കഹാര്‍

,, പി.. മാധവന്‍

,, കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

() നഗരങ്ങളില്‍ ബഹുനില കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് ഉത്തരവിറക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി) ഇവ കൃത്യമായി പാലിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ ?

1637

ഫ്ളാറ്റുകളിലെ ഫയര്‍ സേഫ്റ്റി സംവിധാനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

() നഗരങ്ങളിലുള്ള ഫ്ളാറ്റുകളിലെ ഫയര്‍സേഫ്റ്റി സംവിധാനം പരിശോധിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ ;

(ബി) ഇതിനായി വിജിലന്‍സ് ടീമിനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

1638

നഗരകാര്യ വികസനപദ്ധതികള്‍ക്കുളള നടപടികള്‍

ശ്രീ. ബെന്നിബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്ത് നഗര വികസന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) കോര്‍പ്പറേഷനുകളുടേയും നഗരസഭകളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, വിശ ദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതനുസരിച്ച് കേര്‍പ്പറേഷനുകളും നഗരസഭകളും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1639

ടൌണുകളുടെ സമഗ്രവികസനം

ശ്രീമതി. പി. അയിഷാ പോറ്റി

()   സംസ്ഥാനത്തെ പ്രധാന ടൌണുകളുടെ സമഗ്ര വികസനത്തിന് രൂപരേഖ തയ്യാറാക്കുന്നതിനായി 2012-13 ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിരുന്നു;

(ബി) ഏതെല്ലാം ടൌണുകളുടെ വികസനത്തിനുളള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്; വിശദാംശം വെളിപ്പെടുത്താമോ;

(സി) പ്രസ്തുത രൂപരേഖ തയ്യാറാക്കുന്നതിനുളള ചുമതല ആര്‍ക്കാണ് നല്‍കിയത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1640

ചെറുകിട ഇടത്തരം നഗരങ്ങളുടെ സംയോജിത വികസന പരിപാടി

ശ്രീ. . എം.ആരിഫ്

() സംസ്ഥാനത്തു നടന്നുവരുന്ന ചെറുകിട ഇടത്തരം നഗരങ്ങളുടെ സംയോജിത വികസന പരിപാടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത പദ്ധതിക്കായി കേന്ദ്രത്തില്‍ നിന്നും എത്ര തുക ഇതിനായി അനുവദിച്ചിട്ടുണ്ട്;

(സി) ഈ തുകയില്‍ നിന്നും ഏതെല്ലാം പട്ടണങ്ങളിലായി എത്ര തുക ചെലവഴിച്ചു; വ്യക്തമാക്കുമോ?

1641

തിരുവനന്തപുരം നഗരസഭയുടെ കരട് മാസ്റര്‍ പ്ളാന്‍

ശ്രീ. മോന്‍സ് ജോസഫ്

() തിരുവനന്തപുരം നഗരസഭയുടെ കരട് മാസ്റര്‍ പ്ളാന്‍ പ്രസിദ്ധീകരിച്ചോ; എങ്കില്‍ ഇതിന്റെ കോപ്പി ലഭ്യമാക്കുമോ;

(ബി) കരട് മാസ്റര്‍ പ്ളാനിന് തിരുവനന്തപുരം നഗരസഭാ കൌണ്‍സില്‍ അംഗീകാരം നല്‍കിയോ;

(സി) എങ്കില്‍ ഇതനുസരിച്ചുളള തുടര്‍ നടപടികള്‍ വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത മാസ്റര്‍ പ്ളാന്‍ അന്തിമമായി പുറത്തിറക്കാനുളള പ്രധാന തടസ്സം വ്യക്തമാക്കാമോ;

() പ്രസ്തുത മാസ്റര്‍ പ്ളാന്‍ എന്നത്തേയ്ക്ക് പുറത്തിറക്കുമെന്ന് വ്യക്തമാക്കാമോ;

(എഫ്) റിവൈസ്ഡ് മാസ്റര്‍ പ്ളാന്‍ അനുസരിച്ചുളള സ്കീമുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ജി) പ്രസ്തുത പ്ളാന്‍ അനുസരിച്ച് പൊതു ജനങ്ങള്‍ക്ക് വീടുവയ്ക്കുന്നതിനുളള അനുമതി നല്‍കി തുടങ്ങിയോ;

(എച്ച്) ഇല്ലെങ്കില്‍ എന്നത്തേക്ക് അനുമതി നല്‍കിത്തുടങ്ങും എന്ന് വ്യക്തമാക്കാമോ?

1642

ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' പാലോട് രവി

'' വി.ഡി. സതീശന്‍

'' എം. . വാഹീദ്

() ന്യൂനപക്ഷക്ഷേമവകുപ്പ് രൂപവത്കരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി) ന്യുനപക്ഷ സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വകുപ്പ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ;

(ഡി) പ്രസ്തുത വകുപ്പിന്റെ കീഴില്‍ സംസ്ഥാന ജില്ലാതല ഓഫീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

1643

ന്യൂനപക്ഷക്ഷേമപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ന്യൂനപക്ഷക്ഷേമത്തിനായി ഇതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട ഓരോ വിഭാഗത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യസ ആനുകൂല്യങ്ങള്‍, മറ്റിതര വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുവേണ്ടി ചെലവഴിച്ചിട്ടുള്ള തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1644

ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ ബോധവത്ക്കരണ നടപടികള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

() കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പ്രയോജനം താഴേത്തട്ടില്‍വരെ എത്തിക്കുന്നതിനും, അവയുടെ ഗുണഭോക്താക്കളെ ബോധവത്ക്കരിക്കുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇവര്‍ക്കായി എന്തൊക്കെ പദ്ധതികളാണ് നിലവിലുള്ളത്;

(സി) കൂടുതല്‍ പദ്ധതികള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?

1645

ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകളുടെ ശാക്തീകരണത്തിനായുളള പദ്ധതികള്‍

ശ്രീ. കെ.എം.ഷാജി

,, എന്‍. ഷംസുദ്ദീന്‍

() ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകളുടെ ശാക്തീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ഇതിനായി നടപ്പു വര്‍ഷം എന്തു തുക നീക്കി വെച്ചിട്ടുണ്ട്;

(സി) കൂടുതല്‍ തുക വകയിരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

1646

ന്യൂനപക്ഷ വനിതാ സ്വയംസഹായസംഘം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ആര്‍. സെല്‍വരാജ്

() ന്യൂനപക്ഷ വനിതകള്‍ക്കായി സ്വയംസഹായ സംഘം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത സംഘം വഴി ധനസഹായം ലഭിക്കുന്നത് ആര്‍ക്കെല്ലാമാണെന്ന് വ്യക്തമാക്കുമോ?

1647

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കേണ്ട പ്രത്യേക ആനുകൂല്യത്തിനായി നല്‍കേണ്ട ന്യൂനപക്ഷമെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതുമൂലം അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിക്കാതായിട്ടുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1648

ബ്ളോക്കടിസ്ഥാനത്തില്‍ എം.എസ്.ഡി.പി യുടെ നടത്തിപ്പ്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

'' എം. ഉമ്മര്‍

() ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്കായി കേന്ദ്രത്തില്‍ നിന്നും ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിനും വിഹിതം വര്‍ദ്ധിപ്പിച്ചുകിട്ടുന്നതിനമായി മന്ത്രി തലത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) വയനാട് ജില്ലയില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ എം.എസ്.ഡി.പി.യുടെ നടത്തിപ്പ് ബ്ളോക്കടിസ്ഥാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ അനൂകൂല തീരുമാനം ഉണ്ടായിട്ടുണ്ടോ;

(സി) ബ്ളോക്കടിസ്ഥാനത്തില്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന നേട്ടങ്ങ ളെന്തെല്ലാമെന്ന് വിശദമാക്കുമോ?

1649

ന്യനപക്ഷക്ഷേമ വകുപ്പില്‍ ജില്ലാതല ഓഫീസര്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() ന്യൂനപക്ഷക്ഷേമ വകുപ്പില്‍ ജില്ലാതല ഓഫീസര്‍മാരെ നിയമിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ജില്ലാതല ഓഫീസര്‍മാരെ നിയമിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?

1650

ന്യൂനപക്ഷ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് ന്യൂനപക്ഷ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;

(സി) ന്യൂനപക്ഷ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ ;

(ഡി) എങ്കില്‍ എത്ര പേരെ, എവിടെയൊക്കെയാണ് നിയമിക്കുന്നത് എന്ന് വിശദമാക്കാമോ ;

() ന്യൂനപക്ഷ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വിശദമാക്കാമോ ?

1651

ന്യൂനപക്ഷ സെല്ലിലെ കോ-ഓര്‍ഡിനേറ്റര്‍മാരുടെ നിയമനം

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് ന്യൂനപക്ഷ സെല്ലില്‍ എത്ര കോ-ഓര്‍ഡിനേറ്റര്‍മാരെയാണ് നിയമിക്കുന്നത്;

(ബി) ഇവരുടെ യോഗ്യതകള്‍ വിശദമാക്കുമോ;

(സി) പ്രസ്തുത കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് ഏതെല്ലാം ജില്ലകളില്‍ ഏതെല്ലാം തീയതികളിലാണ് യോഗ്യതാ പരീക്ഷകള്‍ നടത്തിയത്;

(ഡി) ഓരോ ജില്ലയിലും എത്ര അപേക്ഷകര്‍ ഉണ്ടായിരുന്നു;

() ഇവരില്‍ എത്രപേര്‍ക്ക് സെലക്ഷന്‍ നല്‍കി;

(എഫ്) ന്യൂനപക്ഷ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്ന ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ഘടന എപ്രകാരമാണ്;

(ജി) ഏതെല്ലാം വകുപ്പിന്റെ പ്രതിനിധികള്‍ പ്രസ്തുത ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നു; വ്യക്തമാക്കുമോ;

(എച്ച്) ഓരോ ജില്ലയിലും എത്രപേര്‍ക്ക് വീതം നിയമനം നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ;

()   പ്രസ്തുത നിയമനം ലഭിച്ചവരുടെ മേല്‍വിലാസം പ്രസിദ്ധീകരിക്കുമോ?

1652

കേരള മദ്രസ അദ്ധ്യാപകക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയുടെ പരസ്യം

ഡോ. കെ. ടി. ജലീല്‍

() 2012 നവംബര്‍ 3-ന് കേരള മദ്രസ അദ്ധ്യാപകക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയുടെ സംസ്ഥാനതല അംഗത്വവിതരണപ്രചരണോദ്ഘാടനം എന്ന പേരില്‍ ന്യൂനപക്ഷക്ഷേമവകുപ്പ് പി.ആര്‍.ഡി. മുഖേന മാധ്യമങ്ങള്‍ക്കു നല്‍കിയ പരസ്യത്തില്‍ പാക്കിസ്ഥാനിലെ ഒരു വിവാദമദ്രസയുടെ ചിത്രം നല്‍കിയതായ ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് എങ്ങനെ സംഭവിച്ചുവെന്നു വ്യക്തമാക്കുമോ;

(സി) പ്രസ്തുതവിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ; വിശദമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.