UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1593

മുനിസിപ്പാലിറ്റികളുടേയും കോര്‍പ്പറേഷനുകളുടേയും സാമ്പത്തിക പ്രശ്നങ്ങള്‍

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() കോര്‍പ്പറേഷനുകളും മുന്‍സിപ്പാലിറ്റികളും നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(സി) മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ഹെല്‍ത്ത് വിഭാഗത്തിലെ ശുചീകരണ ജോലിക്കാരൊഴികെ ബാക്കിയുള്ളവരെ ആരോഗ്യ വകുപ്പിലേക്ക് മാറ്റി നഗരസഭയുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1594

മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും പദ്ധതി ചെലവ്

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() നടപ്പുസാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും പദ്ധതി പ്രവര്‍ത്തനത്തിനായി എന്ത് തുകയാണ് അനുവദിച്ചത് ;

(ബി) ഇതുവരെ എന്ത് തുക ചെലവഴിച്ചു ;

(സി) ചെലവഴിച്ച തുക എത്ര ശതാമാനം ആണെന്ന് വ്യക്തമാക്കുമോ ?

1595

നഗരസഭകളിലെ വസ്തു നികുതി പുനര്‍ നിര്‍ണ്ണയത്തിലെ അപാകതകള്‍

ശ്രീ. പി. ഉബൈദുളള

,, എന്‍. ഷംസുദ്ദീന്‍

,, സി. മോയിന്‍കുട്ടി

() നഗരസഭകളിലെ വസ്തു നികുതി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് 2011 ജനുവരിയില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ നിരവധി അപാകതകള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) നഗരസഭകള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കാത്ത വിധവും സാധാരണ വീട്ടുടമകള്‍ക്ക് അമിതഭാരം ഉണ്ടാക്കാത്ത വിധവും പ്രായോഗിക രീതിയില്‍ പുനര്‍നിര്‍ണ്ണയം നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

1596

നഗര സഭകളുടെ ഉടമസ്ഥതയിലുളള സ്ഥലങ്ങള്‍ പാട്ടത്തിനുകൊടുക്കുന്നതിനുളള നടപടി ക്രമങ്ങള്‍

ശ്രീ. ബാബു എം പാലിശ്ശേരി

() സംസ്ഥാനത്തെ നഗരസഭകളുടെ ഉടമസ്ഥതയിലുളള പൊതു മാര്‍ക്കറ്റുകളികലേയോ ഷോപ്പിംഗ് കോംപ്ളക്സിലേയോ മുറികളോ പൊതുസ്ഥലമോ ലേലം ചെയ്തോ മറ്റു വിധത്തിലോ പാട്ടത്തിനു കൊടുക്കുന്നതിനുളള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇത്തരത്തില്‍ കരാറിലേര്‍പ്പെട്ടവര്‍ ബന്ധപ്പെട്ട നഗരസഭകള്‍ അറിയാതെ അവ കൈമാറ്റം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ;

(സി) ലൈസന്‍സ് പുതുക്കാതെയും കരാര്‍ ഒപ്പു വയ്ക്കാതെയുമുളള എത്ര കേസ്സുകളാണ് 2011-12 കാലയളവില്‍ ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയിട്ടുളളതെന്ന് ഇനം തിരിച്ച് ലഭ്യമാക്കുമോ?

1597

നഗരസഭകളുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം

ശ്രീ. സാജു പോള്‍

() പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കാറുള്ള വികസന ഫണ്ട് നഗരസഭകള്‍ യഥാസമയം വിനിയോഗിക്കുന്നുണ്ടോയെന്ന് വിലയിരുത്താറുണ്ടോ;

(ബി) എങ്കില്‍ ഓരോ നഗരസഭയ്ക്കും ഇത്തരത്തില്‍ 2011-12-ല്‍ നല്‍കിയ ഫണ്ടും അവയുടെ വിനിയോഗവും തരംതിരിച്ച് വ്യക്തമാക്കുമോ ?

1598

പരസ്യ നികുതികള്‍ പിരിച്ചെടുക്കാത്തതിനാല്‍ നഗരസഭകള്‍ക്കുണ്ടാകുന്ന നഷ്ടം

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്തെ നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ യഥാസമയം പരസ്യ നികുതി പിരിക്കാത്തതിനാലും പരസ്യ ബോര്‍ഡുകളുടെ തറവാടകയും വാടകയിന്മേലുള്ള സേവന നികുതിയും ഈടാക്കാത്തതിനാലും നഗരസഭകളുടെ തനതു ഫണ്ടില്‍ ഗണ്യമായ കുറവുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) നഗരസഭയ്ക്കുതന്നെ പരസ്യ നികുതികള്‍ പിരിച്ചെടുക്കാമെന്നിരിക്കെ ലഭ്യമാകാനിടയുള്ള നികുതി തുകയേക്കാള്‍ ചെറിയതുകയ്ക്ക് നികുതി പിരിക്കാനുള്ള കരാര്‍ കൊടുക്കുന്നതുമൂലം നഗരസഭകള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ?

1599

കെ.യു.ആര്‍.ഡി.എഫ്.സി വഴിയുളള പദ്ധതികള്‍

ശ്രീ. വി.എം.ഉമ്മര്‍ മാസ്റര്‍

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നികുതിയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കെ.യു.ആര്‍.ഡി.എഫ്.സി വഴി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതികള്‍ വഴി എത്ര തുകയാണ് ധനസഹായമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്;

(സി) പുതിയ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വഴി കെ.യു.ആര്‍.ഡി.എഫ്.സി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?

1600

നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കല്‍

ശ്രീ. റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

() നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) എല്ലാ നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും ലോ ഫ്ളോര്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ അടിയന്തരമായി നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

1601

വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ ലഭിക്കുന്ന നഗരസഭകള്‍

ശ്രീ. സി. ദിവാകരന്‍

() ഏതെല്ലാം നഗരസഭകള്‍ക്കാണ് വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ഏതെല്ലാം ഏജന്‍സികളാണ് വായ്പ നല്‍കുന്നത്;

(സി) ഓരോ ഏജന്‍സിയും ഈടാക്കുന്ന പലിശ നിരക്ക് എത്രയാണ്;

(ഡി) ആകെ എത്ര തുകയാണ് പ്രസ്തുത ഇനത്തില്‍ ലഭ്യമാക്കിയിട്ടുളളതെന്ന് വിശദമാക്കുമോ?

1602

ലോക ബാങ്ക് ധനസഹായത്തോടെയുളള വികസന പദ്ധതി

ഡോ. ടി. എം. തോമസ് ഐസക്

() നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിലെ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ലോക ബാങ്ക് ധനസഹായത്തോടെയുളള വികസന പദ്ധതി നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതിയും അതിനായി ലോക ബാങ്ക് മുന്നോട്ട് വെച്ച നിബന്ധനകളും വിശദമാക്കാമോ;

(സി) പ്രസ്തുത പദ്ധതി എന്നുമുതല്‍ നടപ്പിലാക്കുകയുണ്ടായി?

1603

നഗരസഭകളില്‍ ഏഷ്യന്‍ വികസന ബാങ്കിന്റെ സഹായത്തോടെയുള്ള പദ്ധതികള്‍

ശ്രീ. പി. കെ. ബഷീര്‍

() ഏഷ്യന്‍ വികസന ബാങ്കിന്റെ ധനസഹായത്തില്‍ നഗരസഭകളില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നത് ;

(ബി) ഇവയില്‍ ഏതെങ്കിലും പദ്ധതി പൂര്‍ത്തിയായിട്ടുണ്ടോ ;

(സി) പ്രസ്തുത പദ്ധതികള്‍ക്കായി ഓരോ നഗരസഭയ്ക്കും എന്തുതുക വീതം അനുവദിച്ചിട്ടുണ്ട് ;

(ഡി) അതില്‍ എന്ത് തുക വീതം ചെലവഴിച്ചു ;

() അതുമൂലം എന്തൊക്കെ ഭൌതികനേട്ടം കൈവരിക്കാനായി എന്ന് വ്യക്തമാക്കുമോ

1604

നഗരസഭകളിലെ തൊഴിലുറപ്പ് പദ്ധതി

ശ്രീ. ജി. സുധാകരന്‍

() നഗരസഭാ പ്രദേശങ്ങളില്‍ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുന്നകാര്യം പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

1605

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി

ശ്രീ. പി. റ്റി. . റഹിം

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ സംസ്ഥാനത്തെ നഗര പ്രദേശങ്ങള്‍ക്കായി പ്രഖ്യാപിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നഗര പ്രദേശങ്ങളില്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തുവാനാണു ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;

(ബി) പദ്ധതിക്കായി എന്തു തുക നീക്കിവെച്ചിട്ടുണ്ട്;

(സി) പ്രസ്തുത പദ്ധതി ഏതൊക്കെ മേഖലയില്‍, എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1606

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() 2012-13 സാമ്പത്തിക വര്‍ഷത്തില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്തെ ഏതെങ്കിലും നഗരസഭകളില്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം നഗര സഭകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ;

(സി) ഇതിനായി എന്തു തുകയാണ് ചെലവഴിച്ചിട്ടുള്ളത്;

(ഡി) സംസ്ഥാന ബഡ്ജറ്റില്‍ ഇതിനായി വകയിരുത്തിയ തുക വിനിയോഗിച്ചിട്ടുണ്ടോ?

1607

നഗരസഭകളില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രോവിഡന്റ് ഫണ്ട് ക്ളോഷര്‍ അപേക്ഷകള്‍

ശ്രീ. സി. മമ്മൂട്ടി

() നഗരസഭകളില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രോവിഡന്റ് ഫണ്ട് ക്ളോഷര്‍ അപേക്ഷകളില്‍ തീര്‍പ്പുകല്പിക്കാന്‍ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് ഒഴിവാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ;

(സി) 1.4.2011 നു ശേഷം വിരമിച്ചവരുടെ പി.എഫ്. ക്ളോഷറിന്റെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(ഡി) അവയില്‍ എത്ര അപേക്ഷകളില്‍ തീര്‍പ്പുകല്പിച്ചിട്ടുണ്ട്;

() ഇനി എത്ര അപേക്ഷകളില്‍ തീര്‍പ്പുകല്പിക്കാ നുണ്ട്;

(എഫ്) പ്രസ്തുത അപേക്ഷകരുടെ പേരുവിവരം നല്‍കാമോ ?

1608

നഗരസഭാകാര്യാലയത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി

ശ്രീ. എന്‍. ഷാംസുദ്ദീന്‍

() തലസ്ഥാന നഗരസഭാകാര്യാലയത്തില്‍ അക്രമം നടത്തുകയും ഓഫീസ് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ നശിപ്പിക്കുകയും അനവധി ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു തൊഴിലാളി നേതാവിനെതിരെ സ്വീകരിച്ച വകുപ്പുതല നടപടികള്‍ ഏത് ഘട്ടത്തിലാണ്;

(ബി) പ്രസ്തുത അക്രമത്തിലും നഗരസഭാ ഓഫീസില്‍ ഇത്തരത്തില്‍ ഇടയ്ക്കിയെ ഉണ്ടാകുന്ന അക്രമങ്ങളിലും പങ്കാളിയായ പ്രസ്തുത വ്യക്തിക്കെതിരെ മാതൃകാപരമായ ശിക്ഷ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

1609

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുനിസിപ്പല്‍ കോമണ്‍സര്‍വ്വീസിലെ ജെ.പി. എച്ച്.എന്‍.മാര്‍

ശ്രീ. മോന്‍സ് ജോസഫ്

() തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജെ.പി.എച്ച്.എന്‍. തസ്തികയില്‍ ഇപ്പോള്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി) തിരുവനന്തപുരം കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാതൃ-ശിശു കേന്ദ്രങ്ങളുടെ പേരും അവിടുത്തെ ചാര്‍ജുള്ള ജെ.പി.എച്ച്.എന്‍.-ന്റെ പേരും ലഭ്യമാക്കാമോ;

(സി) തിരുവനന്തപുരം കോര്‍പ്പറേഷന്റെ എത്ര വാര്‍ഡുകളിലാണ് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്;

(ഡി) ഓരോ ജെ.പി.എച്ച്.എന്‍.മാര്‍ക്കും എത്ര വാര്‍ഡുകളുടെ ചുമതല നല്‍കിയിട്ടുണ്ട് എന്ന് പട്ടിക സഹിതം വ്യക്തമാക്കാമോ;

() മാതൃ-ശിശു കേന്ദ്രങ്ങളില്‍ അല്ലാതെ ഓഫീസില്‍ ജോലി ചെയ്യുന്ന ജെ.പി.എച്ച്.എന്‍.മാര്‍ എത്ര?

1610

നീലേശ്വരം നഗരസഭയിലെ ഒഴിവുകള്‍ നികത്താന്‍ നടപടി

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()   നീലേശ്വരം നഗരസഭയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ നഗരസഭാ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഒഴിവുകള്‍ എന്നത്തേയ്ക്ക് നികത്താന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

1611

മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലെ നിയമനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രൊമോഷനുകള്‍ എന്തെല്ലാം;

(ബി) ഒരേ പി.എസ്.സി. ലിസ്റില്‍ നിന്ന് ജോലിയില്‍ പ്രവേശിക്കുന്ന ഹെല്‍ത്ത് സര്‍വ്വീസിലെ ജെ.പി. എച്ച്.എന്‍. മാര്‍ക്ക് ലഭിക്കുന്ന പ്രൊമോഷന്‍ തസ്തികകള്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലും സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1612

ചാലക്കുടി മുനിസിപ്പല്‍ ഡിസ്പെന്‍സറി എന്‍.ആര്‍.എച്ച്.എം. അറ്റന്‍ഡറുടെ ദിവസവേദനം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മുനിസിപ്പല്‍ ഹോമിയോ ഡിസ്പെന്‍ സറിയിലെ അറ്റന്‍ഡര്‍ ശ്രീമതി ഷില്‍ഗ സാബുവിന് എന്‍.ആര്‍.എച്ച്.എം. ദിവസ വേതനം ലഭിയ്ക്കുന്നതിനുള്ള അപേക്ഷയില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?

1613

ഡ്രൈവറുടെ സ്ഥിരനിയമനം

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി നഗരസഭയില്‍ സി.എല്‍.ആര്‍.ഡ്രൈവറായി 1997 മുതല്‍ ജോലി ചെയ്തുവരുന്ന ശ്രീ. കുമാരന് സ്ഥിരനിയമനം നല്‍കുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ;

(ബി) ബഹു. കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും പി.എസ്.സി. വഴി ജോലി ലഭിക്കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞതിനാലും ശ്രീ. കുമാരന് സ്ഥിര നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

1614

ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയുടെ നൂറാം വാര്‍ഷികം

ശ്രീ. ബി. സത്യന്‍

() നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി എന്തെല്ലാം വികസന പദ്ധതികളാണ് പുതുതായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുളളത്; വ്യക്തമാക്കുമോ;

(ബി) ഇതുമായി ബന്ധപ്പെട്ട എന്തെല്ലാം ശുപാര്‍ശകളാണ് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി നഗരകാര്യവകുപ്പിന് സമര്‍പ്പിച്ചിട്ടുളളത്; വ്യക്തമാക്കാമോ;

(സി) ഇതില്‍ ഏതെല്ലാം പരിഗണിക്കാമെന്ന് വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ?

1615

ശുചിത്വവര്‍ഷം പ്രോജക്ട്

ശ്രീ. സി. കെ. സദാശിവന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, സി. കൃഷ്ണന്‍

,, ബി. സത്യന്‍

() ശുചിത്വ വര്‍ഷം പ്രോജക്ടിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പദ്ധതികള്‍ വിശദമാക്കാമോ;

(ബി) പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി) നഗര-തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്ക്കരണത്തിനുളള സൌകര്യങ്ങള്‍ സാങ്കേതികമായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവോ;

(ഡി) എങ്കില്‍ എത്ര നഗര-തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഇവ നടപ്പാക്കുകയുണ്ടായി?

1616

നിര്‍മ്മല്‍ സ്റേറ്റ് പദവി

ശ്രീമതി പി. അയിഷാ പോറ്റി

() കേരളത്തിന് നിര്‍മ്മല്‍ സ്റേറ്റ് പദവി ഈ വര്‍ഷം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നുവോ; ലഭിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;

(ബി) ആധുനിക ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന ഉപാധികള്‍ സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും സ്ഥാപിക്കുന്നതാണെന്ന പ്രഖ്യാപനം എത്ര നഗരങ്ങളില്‍ നടപ്പിലാക്കുകയുണ്ടായി;

(സി) ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെ; വ്യക്തമാക്കാമോ ?

1617

മാലിന്യ സംസ്കരണവും ഇ-മാലിന്യ നയവും

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() നഗരമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ ഓരോ സ്ഥാപനവും നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ നിയമംമൂലം കര്‍ശനമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇലക്ട്രോണിക് പാഴ്വസ്തുക്കള്‍, ഫ്ളക്സ് പ്രിന്ററുകളിലും ഫോട്ടോ സ്റാറ്റ് മെഷീനുകളിലും ഉപയോഗിക്കുന്ന മാരകവിഷങ്ങളടങ്ങിയ മഷികള്‍, ടോണറുകള്‍ എന്നിവയും അതത് സ്ഥാപനങ്ങള്‍തന്നെ സംസ്ക്കരിക്കുന്നതിന് ഉതകുന്ന ഇ-മാലിന്യ നയം രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1618

റെയില്‍വേ പ്ളാറ്റ് ഫോം നിര്‍മ്മാണത്തിലൂടെയുള്ള നഗര ഖരമാലിന്യ സംസ്ക്കരണം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() നഗരമാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി റെയില്‍വേ പ്ളാറ്റ് ഫോം നിര്‍മ്മിക്കുന്നതിന് ഖരമാലിന്യം ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കിയിരുന്നോ ;

(ബി) എങ്കില്‍ ഇതിനുപയോഗിച്ച സാങ്കേതികവിദ്യ എന്തായിരുന്നു; വിശദമാക്കുമോ ;

(സി) പ്രസ്തുത പദ്ധതി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഏതൊക്കെ പ്ളാറ്റ് ഫോമിന്റെ നിര്‍മ്മാണം ഇപ്രകാരം നടത്തി ; കൂടുതല്‍ നിര്‍മ്മാണം ഉദ്ദേശിക്കുന്നുണ്ടോ ; പ്രസ്തുത പദ്ധതിയ്ക്ക് നഗരസഭയുടെ പൂര്‍ണ്ണ സഹകരണമുണ്ടായോ ;

() പ്രസ്തുത പദ്ധതിയില്‍ ജനങ്ങളുടെ എതിര്‍പ്പുണ്ടായിട്ടുണ്ടോ ;

(എഫ്) എങ്കില്‍, അതിനുള്ള കാരണവും എതിര്‍പ്പില്ലാതാക്കാന്‍ സ്വീകരിച്ച നടപടികളും വിശദമാക്കുമോ ?

1619

നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ഫലപ്രദമായ നിര്‍മ്മാര്‍ജ്ജനം

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

() നഗരങ്ങളിലെ ഖരമാലിന്യങ്ങളുടെ ഫലപ്രദമായ നിര്‍മ്മാര്‍ജ്ജനത്തിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി) സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ, സംസ്ഥാനത്തെ മുഴുവന്‍ മാലിന്യങ്ങളും സംസ്കരിക്കാന്‍ ഏതെങ്കിലും ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഏജന്‍സി മുന്നോട്ടുവച്ചിട്ടുള്ള വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി) 2013-14 സാമ്പത്തിക വര്‍ഷം, സംസ്ഥാനത്തെ മാലിന്യ സംസ്ക്കരണം മുന്‍നിര്‍ത്തി വിഭാവനം ചെയ്തിട്ടുള്ള കര്‍മ്മ പദ്ധതികള്‍ എന്തെല്ലാമാണ് ?

1620

മാലിന്യ സംസ്ക്കരണത്തിനായുളള സബ്സിഡികള്‍

ശ്രീ. സി. ദിവാകരന്‍

() മാലിന്യ സംസ്ക്കരണത്തിന് 'പൈപ്പ് കമ്പോസ്റ്' 'വെര്‍മികമ്പോസ്റ്' 'ബയോഗ്യാസ്പ്ളാന്റ്' എന്നിവ നിര്‍മമ്മിക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സബ്സിഡിയായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്;

(ബി) എത്ര വീടുകളിലാണ് ഇവ സ്ഥാപിച്ചിട്ടുളളത്;

(സി) ഓരോന്നിനും എത്ര തുകയാണ് സബ്സിഡിയായി അനുവദിക്കുന്നതെന്ന്; വിശദമാക്കുമോ

1621

മാലിന്യസംസ്ക്കരണ പ്ളാന്റുകള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, കെ. അച്ചുതന്‍

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

() സംസ്ഥാനത്ത് ആധുനിക മാലിന്യ സംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) പ്രസ്തുത പ്ളാന്റുകളുടെ സവിശേഷതകള്‍ വിശദമാക്കുമോ;

(സി) പ്രസ്തുത പ്ളാന്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണ്;

(ഡി) പ്രസ്തുത പ്ളാന്റുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

() എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

1622

നവീനരീതിയിലുള്ള മാലിന്യനിര്‍മ്മാര്‍ജ്ജന പ്ളാന്റുകള്‍

ശ്രീ.പി.കെ. ബഷീര്‍

() സംസ്ഥാനത്ത് നവീനരീതിയിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ളാന്റുകള്‍ എവിടെയെല്ലാം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) ഇവയ്ക്ക് ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യ വിശദമാക്കുമോ;

(സി) ഇവയുടെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;

(ഡി) പ്രധാന മുനിസിപ്പാലിറ്റികളിലെല്ലാം ആധുനിക പ്ളാന്റുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1623

മാലിന്യസംസ്ക്കരണ കമ്പനി

ശ്രീ. . സി. ബാലകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

() സംസ്ഥാനത്ത് മാലിന്യസംസ്ക്കരണ കമ്പനി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

(ബി) എങ്കില്‍, കമ്പനിയുടെ ഷെയറുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കുമോ;

(സി) കമ്പനിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

1624

ആധുനിക സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്

ഡോ. കെ.ടി.ജലീല്‍

() 2012-13 ല്‍ ശുചിത്വ മിഷന്‍ എത്ര ആധുനിക സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്; എന്തു തുക ഇതിലേക്കായി നീക്കി വച്ചു; വ്യക്തമാക്കുമോ;

(ബി) ഇതിന്‍ പ്രകാരം പ്രസ്തുത പ്ളാന്റ് എവിടെയൊക്കെ സ്ഥാപിച്ചുവെന്നറിയിക്കാമോ;

(സി) ഇതിനായി എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ?

1625

പൊതുസ്ഥലങ്ങളില്‍ ഇ-ടോയ്ലെറ്റ്

ഡോ. കെ. റ്റി. ജലീല്‍

() 2012-2013ല്‍ ശുചിത്വമിഷന്‍ പൊതുസ്ഥലങ്ങളില്‍ എത്ര ഇ-ടോയ്ലെറ്റ് സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത് ;

(ബി) എന്ത് തുക ഇതിന് വകയിരുത്തിയിട്ടുണ്ട് ;

(സി) എത്ര ഇ-ടോയ്ലെറ്റ് സ്ഥാപിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ഡി) ഇതിനായി എത്ര തുക ചിലവഴിച്ചു എന്ന് വ്യക്തമാക്കുമോ ?

1626

തിരുവനന്തപുരം കേര്‍പ്പറേഷനിലെ എന്‍.ആര്‍.എച്ച്.എം. വാര്‍ഡ്തല ശൂചീകരണ ഫണ്ട്

ശ്രീ. മോന്‍സ് ജോസഫ്

() തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍.ആര്‍.എച്ച്.എം മുഖേന നല്‍കുന്ന വാര്‍ഡ്തല ശൂചീകരണ ഫണ്ടിന്റെ വിനിയോഗ വിവരം ലഭ്യമാക്കുമോ;

(ബി) എത്ര തുകയാണ് ഓരോ വാര്‍ഡിനും ലഭിക്കുന്നത്;

(സി) പ്രസ്തുത ഫണ്ട് കൈകാര്യം ചെയ്യുന്നവരുടെ പേരുവിവരം വാര്‍ഡ് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

(ഡി) ഫീല്‍ഡ് സ്റാഫിനല്ലാതെ മറ്റാര്‍ക്കെങ്കിലും പ്രസ്തുത ഫണ്ടിന്റെ വിനിയോഗ ചുമതല നല്‍കിയിട്ടുണ്ടോ;

() എങ്കില്‍ ആ ചുമതല ഫീല്‍ഡ് സ്റാഫിനു മാത്രം നല്‍കാനുള്ള നടപടി സ്വീകരിക്കുമോ;

(എഫ്) കൃത്യമായി ഫണ്ട് വിനിയോഗിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

1627

തലസ്ഥാനത്തെ ആധുനിക മാലിന്യ സംസ്കരണ പ്ളാന്റ്

ശ്രീ. കെ. കെ. നാരായണന്‍

() തലസ്ഥാനത്ത് ആധുനിക മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

1628

തലസ്ഥാനത്തെ മൊബൈല്‍ മാലിന്യസംസ്കരണ പ്ളാന്റ്

ശ്രീ. കെ. അജിത്

() തലസ്ഥാനത്തെ മാലിന്യം സംസ്ക്കരിക്കുന്നതിനായി കൊണ്ടുവന്ന മൊബൈല്‍ മാലിന്യസംസ്കരണ പ്ളാന്റ് എവിടെയൊക്കെയാണ് മാലിന്യസംസ്ക്കരണം നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പ്ളാന്റ് വഴി ഇതുവരെ എത്ര ടണ്‍ മാലിന്യം സംസ്ക്കരിച്ചു എന്നു വ്യക്തമാക്കുമോ;

(സി) പ്രസ്തുത മൊബൈല്‍ പ്ളാന്റിന് നല്‍കിയ വില വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത പ്ളാന്റുമായി ബന്ധപ്പെട്ട് കരാര്‍ ആരുമായാണ് ഏര്‍പ്പെട്ടിരുന്നത്; വ്യക്തമാക്കുമോ; ഇതിന്റെ സാങ്കേതികമേന്മ വിലയിരുത്തിയത് ആരാണെന്ന് വ്യക്തമാക്കുമോ;

() മാലിന്യസംസ്ക്കരണത്തിനായി കൂടുതല്‍ പ്ളാന്റുകള്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ?

1629

മൊബൈല്‍ഇന്‍സിനറേറ്റര്‍ ഇറക്കുമതിയിലെ ദുരൂഹത

ശ്രീ. ചിറ്റയം ഗോപകുമാര്‍

() തലസ്ഥാനത്തിന്റെ മാലിന്യ സംസ്ക്കരണത്തിനായി ഇറക്കുമതി ചെയ്ത മൊബൈല്‍ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനക്ഷമതയില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിട്ടുണ്ടെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നഗരങ്ങളില്‍ ഉപയോഗയോഗ്യമാക്കുവാന്‍ കഴിയാത്ത ഇത്തരം യന്ത്രങ്ങള്‍ വാങ്ങിയതു സംബന്ധിച്ചുള്ള ഇടപാടുകള്‍ അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍, പ്രസ്തുത ഇടപാടുമായി ബന്ധപ്പെട്ടുള്ള വിഷയത്തിന്മേല്‍ അന്വേഷണം നടത്തുന്നതിന് തയ്യാറാകുമോ?

1630

മൊബൈല്‍ ടവറുകള്‍ ഉയര്‍ത്തുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠനം

ശ്രീ. എസ്. രാജേന്ദ്രന്‍

() മൊബൈല്‍ടവറുകള്‍ ഉയര്‍ത്തുന്ന കാന്‍സര്‍, വന്ധ്യത, മസ്തിഷ്ക രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുവാന്‍ ഓംബുഡ്സ്മാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോ;

(ബി) എങ്കില്‍ അത്തരം വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;

(സി) കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് ചട്ടവും കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ നിബന്ധനകളും പാലിക്കാതെ ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.