UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

670

എമര്‍ജിംഗ് കേരള

ശ്രീ. സി. പി. മുഹമ്മദ്

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

() എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ;

(ബി) ഇതിനായി പ്രത്യേക സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(സി) പ്രസ്തുത സമിതിയുടെ ഘടനയും ഉത്തരവാദിത്വങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ?

671

എമര്‍ജിങ്ങ് കേരള വഴി ആരംഭിച്ച വ്യവസായങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() എമര്‍ജിങ്ങ് കേരള വഴി കാസര്‍ഗോഡ് ജില്ലയില്‍ എത്ര സ്വകാര്യ/പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ സ്ഥാപനങ്ങള്‍ എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

672

വ്യവസായ വകുപ്പിന്റെ സംരഭകത്വ സഹായ പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്തെ വ്യവസായമേഖലക്ക് പുത്തനുണര്‍വ്വ് നല്‍കുവാനായി വ്യവസായ വകുപ്പ് സംരംഭകത്വ സഹായ പദ്ധതി (.എസ്.എസ്) നടപ്പിലാക്കുവന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിനുള്ള ചട്ടങ്ങള്‍ അംഗീകരിച്ച് കൊണ്ട് ഉത്തരവിറങ്ങിയിട്ടുണ്ടോ; എങ്കില്‍ കോപ്പി ലഭ്യമാക്കുമോ;

(സി) ഏതെല്ലാം സഹായങ്ങള്‍ ഈ പദ്ധതി പ്രകാരം ലഭിക്കും എന്ന് വ്യക്തമാക്കുമോ;

(ഡി) ഇതിന്റെ നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും ഇതിനുള്ള അപേക്ഷ എവിടെയാണ് സമര്‍പ്പിക്കേണ്ടതെന്നും വ്യക്തമാക്കുമോ;

() ബാങ്ക് വായ്പ ഇല്ലാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും ഈ സഹായം ലഭിക്കുന്നതിന് നടപടിസ്വീകരിക്കുമോ?

673

പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത

ശ്രീ. പി.സി.വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, വി.റ്റി.ബല്‍റാം

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി) ഏതെല്ലാം മേഖലകളിലാണ് ഇവയുടെ പ്രവര്‍ത്തനവും പ്രയോജനവും ഇതിനായി വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും അതുവഴി വൈദ്യൂതി ഉത്പാദനം നടത്തുവാനും ഉളള സംരഭങ്ങള്‍ക്ക് പൊതുമേഖലാസ്ഥാപനങ്ങളെ പ്രയോജന പ്പെടുത്തുമോ; വിശദമാക്കുമോ;

(ഡി) സംസ്ഥാനത്തെ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് സാമൂഹിക പ്രതിബദ്ധതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

674

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെപുനരുദ്ധാരണം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടി സര്‍ക്കാര്‍ എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് തുക നല്കിയതെന്നും എത്ര രൂപവീതമാണ് അനുവദിച്ചതെന്നും അറിയിക്കുമോ;

(സി) 'എമര്‍ജിംഗ് കേരള'യിലൂടെ ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായി എന്ന് വിശദമാക്കുമോ?

675

ലാഭകരമായി പ്രവര്‍ത്തിച്ച പൊതുമേഖലാസ്ഥാപനങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നു എന്ന് അവകാശപ്പെട്ടവ ഏതെല്ലാം;

(ബി) അവയില്‍ ഏതെല്ലാമാണ് നഷ്ടത്തിലായിരുന്നുവെന്ന് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത് എന്ന് വെളിപ്പെടുത്തുമോ;

(സി) തെറ്റായ വിവരം പ്രസിദ്ധപ്പെടുത്തിയതിനെതിരെ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

676

ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റുകള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടി

ശ്രീ. വി. ശശി

() ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കൊച്ചുവേളി, മഞ്ചേരി, കോട്ടയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റുകള്‍ സ്ഥാപിക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്ന്; ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കാമോ;

(ബി) എത്ര ഏക്കര്‍ സ്ഥലമാണ്, ഇത്തരം വ്യവസായ എസ്റേറ്റുകള്‍ സ്ഥാപിക്കാന്‍ വേണ്ടിവരുന്നതെന്ന് വ്യക്തമാക്കാമോ;

(സി) പഞ്ചായത്ത്/റവന്യൂ ഭൂമി ചൂണ്ടിക്കാണിച്ചാല്‍ ഇത്തരം എസ്റേറ്റുകള്‍ സ്ഥാപിക്കുന്നതിന് ഉള്ള ലിസ്റില്‍ ചിറയിന്‍കീഴ് നിയോജമണ്ഡലത്തിലെ സ്ഥലങ്ങള്‍ഉള്‍പ്പെടുത്തുമോ?

677

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പക്സിന്റെയും കീഴില്‍ ഉള്ള ഫാക്ടറികള്‍

ശ്രീ. സി. ദിവാകരന്‍

'' കെ. രാജു

'' ജി. എസ്. ജയലാല്‍

'' ചിറ്റയം ഗോപകുമാര്‍

() സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പക്സിന്റെയും കീഴില്‍ ഇപ്പോള്‍ എത്ര ഫാക്ടറികള്‍ വീതമുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) കോര്‍പ്പറേഷന്റെ കീഴിലുള്ള ഫാക്ടറികളില്‍ സ്വകാര്യ ഉടമസ്ഥതയില്‍ തന്നെ നിലനില്‍ക്കുന്ന എത്ര ഫാക്ടറികളുണ്ട്; കോര്‍പ്പറേഷന്‍ വാടകയ്ക്ക് എടുത്ത് നടത്തുന്ന എത്ര ഫാക്ടറികളുണ്ട്;

(സി) കശുവണ്ടി ഫാക്ടറികളില്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നവയുണ്ടോ; ഉണ്ടെങ്കില്‍ കോര്‍പ്പറേഷന്റേയും കാപ്പക്സിന്റയും എത്ര ഫാക്ടറികള്‍ വീതം അടഞ്ഞുകിടപ്പുണ്ട്; ഈ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വിശദമാക്കാമോ?

678

സ്റീല്‍ ഇന്‍ഡസ്ട്രീയില്‍ ഫോര്‍ജിംഗ് ലിമിറ്റഡ് ഉല്പന്നങ്ങളുടെ വിപണനം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ കെ. രാജു

() സ്സീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ് ലിമിറ്റഡ് ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; പ്രസ്തുത മാനദണ്ഡങ്ങള്‍ക്ക് ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇപ്പോള്‍ വരുത്തിയിട്ടുളള മാറ്റങ്ങള്‍ എന്തെല്ലാം;

(ബി) ഇടനിലക്കാര്‍ മുഖേന ഉല്പന്നങ്ങള്‍ വിപണനം നടത്തുന്ന രീതി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ നേരിട്ടുളള വിപണന രീതി നിര്‍ത്തി വച്ചത് എന്നുമുതലാണെന്ന് വ്യക്തമാക്കാമോ;

(സി) ഹൈദരാബാദിലെ 'മേഡക്ക്' ആയുധ നിര്‍മ്മാണ കമ്പനിക്ക് യുദ്ധ ടാങ്കിന്റെ യന്ത്രഭാഗങ്ങള്‍ വിപണനം നടത്തിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് തയ്യാറാകുമോ?

679

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിലെ ഉല്‍പാദനം

ശ്രീ. വി. ശിവന്‍കുട്ടി

() ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്രമാത്രം ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞു എന്നു വ്യക്തമാക്കുമോ ;

(ബി) ഇല്ലെങ്കില്‍ ആയതിന് ഇടയാക്കിയ കാരണം എന്താണെന്നു വ്യക്തമാക്കുമോ ?

680

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ്ഉല്‍പന്നങ്ങളുടെ കയറ്റുമതി

ശ്രീ. വി. ശിവന്‍കുട്ടി

() ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സിന്റെ ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടന്ന കയറ്റുമതിയുടെ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

681

വൈദ്യുതി പ്രതിസന്ധിക്ക് കെല്‍ട്രോണ്‍ നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, പി..മാധവന്‍

,, റ്റി.എന്‍. പ്രതാപന്‍

,, പാലോട് രവി

() സൌരോര്‍ജ്ജ മേഖലയില്‍ എന്തെല്ലാം പദ്ധതികളാണ് കെല്‍ട്രോണ്‍ ആവിഷ്കരിച്ചിരിക്കുന്നത്; വിശദമാ ക്കുമോ;

(ബി) സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി) ഇനി എന്തെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

682

കെല്‍ട്രോണ്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി

ശ്രീ. . ചന്ദ്രശേഖരന്‍

() ഏതെങ്കിലും കെല്‍ട്രോണ്‍ സ്ഥാപനങ്ങളില്‍ പിരിഞ്ഞു പോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നല്‍കാന്‍ ബാക്കിയുണ്ടോ;

(ബി) എങ്കില്‍ ആകെ കുടിശ്ശിക എത്രയെന്നും എത്ര പേര്‍ക്കാണ് നല്‍കാനുള്ളതെന്നും അറിയിക്കുമോ ;

(സി) കുടിശ്ശിക കൊടുത്തു തീര്‍ക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;

(ഡി) കുടിശ്ശിക എന്ന് കൊടുത്തു തീര്‍ക്കും എന്നറിയിക്കാമോ ?

683

കിന്‍ഫ്രയുടെ രൂപീകരണത്തിനുശേഷമുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി

ശ്രീ.പി.ബി. അബ്ദുല്‍ റസാക്

() പൊതുമേഖല സ്ഥാപനമായ കിന്‍ഫ്ര രൂപീകരിച്ചത് എന്നാണ്;

(ബി) കിന്‍ഫ്ര രൂപീകരണത്തിന് ശേഷം ഇതുവരെയായി വ്യവസായ വികസനത്തിന് എത്ര ഭൂമി ഏറ്റെടുത്തിട്ടുണ്ട്; ഏതെല്ലാം സ്ഥലങ്ങളിലാണ് ഈ ഭൂമിയുള്ളത്; ഏതെല്ലാം വര്‍ഷങ്ങളിലാണ് ഈ ഭൂമി ഏറ്റെടുത്തതെന്ന് വ്യക്തമാക്കുമോ;

(സി) കിന്‍ഫ്രയുടെ ഭൂമിയില്‍ ഏതെല്ലാം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ഡി) ഭാവിയില്‍ കിന്‍ഫ്ര നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് ?

684

ഇന്‍വെസ്റ്മെന്റ് പ്രൊമോഷന്‍ കൌണ്‍സിലിന്റെയും ഇന്‍വെസ്റ്മെന്റ് ബോര്‍ഡിന്റെയും പരിഗണനയ്ക്കുവന്ന പദ്ധതികള്‍

ശ്രീ. സി.കൃഷ്ണന്‍

() സംസ്ഥാന ഗവണ്‍മെന്റ് എമര്‍ജിങ്ങ് കേരളയെ തുടര്‍ന്ന് രൂപം നല്‍കിയ ഇന്‍വെസ്റ്മെന്റ് പ്രമോഷന്‍ കൌണ്‍സിലിന്റെയും ഇന്‍വെസ്റ്മെന്റ് ബോര്‍ഡിന്റെയും പരിഗണനയ്ക്ക് വന്ന പദ്ധതികള്‍ ഏതൊക്കെ;

(ബി) ഇതിനകം അംഗീകാരം നല്‍കിയ പദ്ധതികള്‍ ഏതെല്ലാം;

(സി) കൌണ്‍സിലും ബോര്‍ഡും രൂപീകരിക്കപ്പെട്ടതിനുശേഷം നയപരമായ ഏതെല്ലാം സംഗതികളില്‍ എന്തെല്ലാം തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ഡി) കൌണ്‍സിലും ബോര്‍ഡും ഇതിനകം എത്ര തവണ ചേരുകയുണ്ടായി?

685

പീഡിത നിര്‍മ്മാണ യൂണിറ്റുകള്‍ക്കുളളഈസി എക്സിറ്റ് പോളിസി

ശ്രീ. എം..ബേബി

പീഡിത നിര്‍മ്മാണ യൂണിറ്റുകളുടെ ഈസി എക്സിറ്റിനായി എക്സിറ്റ് പോളിസി രൂപീകരിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവോ; രൂപീകരിച്ച എക്സിറ്റ് പോളിസിയെ സംബന്ധിച്ച് വിശദമാക്കാമോ?

686

പൊതുമേഖലാ വ്യവസായസ്ഥപനങ്ങളിലെകാഷ്വല്‍/കോണ്‍ട്രാക്റ്റ് ജീവനക്കാര്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ആകെ എത്ര കാഷ്വല്‍, കോണ്‍ട്രാക്ട് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി) ഇവര്‍ എതെല്ലാം സ്ഥാപനങ്ങളിലുള്ളവരെന്ന് തസ്തിക തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ ;

(സി) ഇവയില്‍ സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ എത്രയെന്ന് അറിയിക്കാമോ ;

(ഡി) കാഷ്വല്‍/കോണ്‍ട്രാക്റ്റ് ജീവനക്കാര്‍ക്ക് സമാനജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്നതിന് തുല്യമായ ശമ്പളം നല്‍കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ ;

() ഇവരെ മാനദണ്ഡങ്ങള്‍ പാലിച്ച് സ്ഥിരപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

687

കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

() കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എത്ര വ്യവസായ സ്ഥാപനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത സ്ഥാപനങ്ങളില്‍ ഏതെല്ലാമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കുമോ ;

(സി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നവീകരിക്കുന്നതിലേക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ഡി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇപ്പോള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ ?

688

വ്യവസായ വകുപ്പിന് കീഴിലുള്ള തഴക്കരയിലെ സ്ഥാപനങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കരയിലെ തഴക്കരയില്‍ നൂറേക്കറില്‍ സ്ഥിതി ചെയ്യുന്ന, വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് ആകെ എത്ര വ്യവസായസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യന്നു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) വ്യവസായത്തിനായി അപേക്ഷ നല്‍കിയവര്‍ തന്നെയാണോ വ്യവസായ സ്ഥാപനം നടത്തുന്നത്;

(സി) എത്ര ഏക്കര്‍ സ്ഥലത്ത് വ്യവസായ സ്ഥാപനങ്ങളുണ്ട്;

(ഡി) ഓരോ വ്യവസായ സ്ഥാപനത്തിനും ആവശ്യമായ സ്ഥലത്തിന് അപേക്ഷ നല്‍കിയവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ; ആവശ്യപ്പെട്ട സ്ഥലത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

() പ്രസ്തുത സ്ഥലത്ത് നിലവില്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഏതെല്ലാം; ഉപയോഗിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(എഫ്) ഗോഡൌണ്‍ ആവശ്യത്തിനായി പ്രസ്തുത സ്ഥലം കൈമാറാന്‍ പാടില്ല എന്ന നിയമം നിലവിലുണ്ടോ; ഗോഡൌണ്‍ ആവശ്യത്തിനായി പ്രസ്തുത സ്ഥലം ഉപയോഗിക്കുന്നു എന്നത് പരിശോധിച്ചിട്ടുണ്ടോ;

(ജി) വ്യവസായം ആരംഭിക്കുവാന്‍ അനുവാദം കൊടുക്കുകയും, ആരംഭിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍ നിലവിലുണ്ടോ; ഇവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

689

വാതക പൈപ്പ് ലൈന്‍ പാത

ശ്രീ. .കെ. വിജയന്‍

() കേരളത്തില്‍ ഏതൊക്കെ സ്ഥലങ്ങളിലൂടെയാണ് വാതക പൈപ്പ് ലൈന്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത പൈപ്പ് ലൈന്‍ പാത ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നടപടി എടുക്കുമോ?

690

കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() കൊച്ചി-മംഗലാപുരം ഗ്യസ് പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഭൂമി നഷ്ടപ്പെടുന്ന സ്ഥലമുടമകള്‍ക്ക് എന്തൊക്കെ നഷ്ടപരിഹാരം നല്‍കുവാനാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

691

കോഴിക്കോട് ജില്ലയില്‍ ഗെയില്‍ വാതകപൈപ്പ് ലൈന്‍സ്ഥാപിക്കുന്നതിനുളള നടപടികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ എത്ര വീടുകള്‍ നഷ്ടപ്പെടുമെന്നും, 10 സെന്റില്‍ താഴെ ഭൂമിയുളള എത്ര കൈവശക്കാരുണ്ടെന്നും വ്യക്തമാക്കുമോ;

(ബി) ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ കമ്പോള വിലയുടെ എത്ര ശതമാനമാണ് നഷ്ടപരിഹാരമായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(സി) പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനു വേണ്ടി നിശ്ചയിച്ച ഭൂമിയുടെ വിസ്തൃതി 20 മീറ്ററില്‍ നിന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ഡി) പൈപ്പ് ലൈനിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

692

കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തിലെ 110 കെ.വി.സബ്സ്റേഷന്റെ നിര്‍മ്മാണം

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തില്‍ അനുവദിക്കപ്പെട്ട 110 കെ. വി. സബ് സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം നിശ്ചയിച്ച് അനുവദിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഭൂമിയുടെ അളവും സ്ഥാനവും വ്യക്തമാക്കുന്ന സ്കെച്ചിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പ്രസ്തുത സബ്ബ് സ്റേഷന്‍ നിര്‍മ്മാണത്തിനുവേണ്ടി പണം അനുവദിക്കാന്‍ കെ.എസ്..ബി. ആവശ്യപ്പെട്ടിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ എത്ര തുക അനുവദിച്ചിട്ടുണ്ട്;

() പ്രസ്തുത തുക എപ്പോള്‍ ലഭ്യമാക്കാന്‍ കഴിയും ?

693

ചീമേനി താപനിലയത്തിന്റെ നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വ്യവസായ-വൈദ്യുതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ ചീമേനിയില്‍പ്രഖ്യാപിച്ച ചീമേനി താപനിലയം സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

 
694

പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിപ്രകാരമുള്ള സംരംഭങ്ങള്‍

ശ്രീ. കെ. ദാസന്‍

() പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതി പ്രകാരം ചെറുകിട സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് കേന്ദ്രം എത്ര തുക അനുവദിച്ചിരുന്നു എന്നത് വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് വിഭാവനം ചെയ്ത പദ്ധതികള്‍ ഏതെല്ലാം; കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം പദ്ധതികള്‍ നിലവിലുണ്ട്; വിശദമായി വ്യക്തമാക്കുമോ;

(സി) കേന്ദ്ര ഫണ്ട് ലഭിച്ചതനുസരിച്ച് സംസ്ഥാനത്താകെ വിവിധ സംരംഭങ്ങള്‍ക്കായി എത്ര സംരംഭക അപേക്ഷകള്‍ കൈപ്പറ്റി; എത്ര രൂപ പദ്ധതി ചെലവ് വരുന്നതാണ് പ്രസ്തുത സംരംഭങ്ങള്‍; വിശദമായി വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത സംരംഭങ്ങളില്‍ എത്രയെണ്ണം ബാങ്കുകളിലേയ്ക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു; ശുപാര്‍ശ ചെയ്ത പദ്ധതികള്‍ എത്ര കോടി രൂപയുടേതാണ്; ശുപാര്‍ശ ചെയ്തതില്‍ എത്ര കോടി രൂപയുടെ പദ്ധതികള്‍ ബാങ്കുകള്‍ അംഗീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

() പദ്ധതികള്‍ അംഗീകരിക്കാത്തതുമൂലം കേന്ദ്ര ഫണ്ടില്‍ എത്ര കോടി രൂപയാണ് നഷ്ടമാകുന്നത്/നഷ്ടമാകാന്‍ സാധ്യത എന്ന് വ്യക്തമാക്കുമോ ?

695

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, സി.പി. മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

() മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് നിയന്ത്രിക്കാന്‍ വ്യവസായവകുപ്പ് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;

(ബി) ഇതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ എന്തെല്ലാം നിയമനടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ?

696

മരത്തടി ഇറക്കുമതി ചെയ്യുന്നതിന് സിഡ്കോ സ്വീകരിച്ച നടപടികള്‍

ശ്രീ.എം.. ബേബി

() വിദേശങ്ങളില്‍ നിന്ന് മരത്തടികള്‍ ഇറക്കുമതി ചെയ്യുന്നതിന് ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ (സിഡ്കോ) തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി) ഏതെല്ലാം രാജ്യങ്ങളില്‍ നിന്നും ഏതെല്ലാം മരത്തടികള്‍ ഏതെല്ലാം നിലയില്‍ ഇറക്കുമതി ചെയ്യാനാണുദ്ദേശിക്കുന്നത്;

(സി) ഇതിനായി ഏതെല്ലാം സംസ്ഥാനങ്ങളുമായി എന്തെല്ലാം ഒത്തുതീര്‍പ്പുകളില്‍ എത്തിയിട്ടുണ്ട്; വിദേശ രാജ്യങ്ങളില്‍ മരത്തടികള്‍ കണ്ടെത്തുന്നതും നിരക്ക് നിശ്ചയിക്കുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കാമോ ?

697

വകുപ്പുകള്‍ക്കായി ബജറ്റില്‍ അനുവദിച്ചതും ചെലവാക്കിയതുമായ തുകയുടെ കണക്കുവിവരം

ശ്രീ. പി.റ്റി..റഹീം

() വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഓരോ വകുപ്പിനും 2012-13 സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ച തുകയും നാളിതുവരെ ഓരോ വകുപ്പും ചെലവഴിച്ച തുകയും സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുമോ;

(ബി) മേല്‍പ്പറഞ്ഞ ഓരോ വകുപ്പ് വഴിയും ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതികളും പരിപാടികളും ഇതിനകം നടപ്പിലാക്കിയിട്ടില്ലാത്തവ ഏതൊക്കെ; ഭരണാനുമതി നല്‍കാത്തവ ഏതൊക്കെ; ഭരണാനുമതി നല്‍കിയെങ്കിലും പദ്ധതി നിര്‍വ്വഹണം നടത്തിയിട്ടില്ലാത്തവ ഏതൊക്കെ;

(സി) ഓരോ വകുപ്പിന്റെയും ഓരോ ഹെഡിലും വകയിരുത്തിയ തുകയും, ഇതിനകം ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടുള്ള തുകയും സംബന്ധിച്ച് വ്യക്തമാക്കാമോ?

698

ജൈവശാസ്ത്ര ഉദ്യാനം

ശ്രീ.വി.ശശി

() തിരുവനന്തപുരം മംഗലപുരം വില്ലേജില്‍ ജൈവ-ശാസ്ത്ര ഉദ്യാനം സ്ഥാപിക്കുന്നതിന് എത്ര ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്; ഇതില്‍ എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തു; ബാക്കി ഭൂമി ഏറ്റെടുക്കുന്നതിന്കെ.എസ്..ഡി.സി.യും റവന്യു വകുപ്പും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി) ഇവിടെ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രോജക്ടിന്റെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പരിപാടികളാണ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(സി) പദ്ധതിയുടെ നടത്തിപ്പിനായി, ഇതിനകം എത്ര കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെ.എസ്..ഡി.സി.യ്ക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

699

കുറ്റ്യാടി നാളികേര പാര്‍ക്ക്

ശ്രീമതി കെ. കെ. ലതിക

() കുറ്റ്യാടി നാളികേര പാര്‍ക്ക് സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി) നിര്‍ദ്ദിഷ്ട പാര്‍ക്ക് ഏത് രീതിയില്‍ നടത്തുന്നതിനാണ് കെ.എസ്..ഡി.സി വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(സി) നിര്‍ദ്ദിഷ്ട പാര്‍ക്കിനുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

700

വയനാട്ടിലെ മെഗാ ഫുഡ് പാര്‍ക്ക്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട്ടില്‍ സ്ഥാപിക്കുന്ന മെഗാ ഫുഡ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത്ഘട്ടം വരെയായെന്ന് വ്യക്തമാക്കുമോ;

(ബി) നടപ്പുവര്‍ഷം പ്രസ്തുത പദ്ധതിയ്ക്കായി എത്ര തുക വകയിരുത്തിയെന്നും എത്രതുക ചെലവഴിച്ചുവെന്നും വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത പദ്ധതി പൂര്‍ത്തിയാകുന്നതോടെ എന്തെല്ലാം സേവനങ്ങളാണ് ജില്ലയില്‍ ലഭ്യമാകുന്നതെന്ന് വിശദമാക്കുമോ?

<back

>next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.