UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

326

ആഭ്യന്തരവും വിജിലന്‍സും വകുപ്പിലെ പദ്ധതികള്‍ക്ക്അനുവദിച്ച തുക

ശ്രീ.കെ. സുരേഷ്കുറുപ്പ്

() ആഭ്യന്തരവും വിജിലന്‍സും വകുപ്പ് മന്ത്രിയുടെ ചുമതലയില്‍, ഉള്ള ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും 2012-13 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയ തുകയും ഇതിനകം ചെലവഴിച്ച തുകയും എത്രയാണ്;

(ബി) മേല്‍പ്പറഞ്ഞ ഓരോ വകുപ്പിലും 2012-13 വര്‍ഷം നടപ്പിലാക്കുന്നതിന് ബഡ്ജറ്റ് വഴിയും അല്ലാതെയും പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം നടപ്പിലാക്കിയിട്ടുണ്ടോ; ഇനിയും നടപ്പിലാക്കാത്തവ ഏതൊക്കെ:

(സി) ഭരണാനുമതി നല്‍കിയെങ്കിലും പദ്ധി നിര്‍വ്വഹണം നടന്നിട്ടില്ലാത്തവ ഏതൊക്കെയാണ്;

(ഡി) ആഭ്യന്തരവും വിജിലന്‍സും വകുപ്പിനു കീഴില്‍, ഓരോ ഉപവകുപ്പിനും ബഡ്ജറ്റില്‍ അനുവദിച്ച തുകയും ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടില്ലാത്ത തുകയും എത്ര ?

327

ക്രൈം ബ്രാഞ്ചിലേക്ക് ഉദ്ദ്യോഗസ്ഥരെ നിയമിക്കുന്നതിനുളള മാനദണ്ഡം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() കൈംബ്രാഞ്ചിലേയ്ക്ക് ഉദ്ദ്യോഗസ്ഥരെ നിയമിക്കുന്നതിനുളള മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇന്നത്തെ നിയമനരീതി കുറ്റാന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമോ;

(സി) ഈ വിഭാഗം കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിവര്‍ഷം എത്ര കേസുകള്‍ വീതം അന്വേഷിച്ചിട്ടുണ്ട്; എത്ര കേസുകളില്‍ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്; അവയില്‍ എത്രയെണ്ണത്തില്‍ പ്രതികളെ ശിക്ഷിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

328

കുറ്റാന്വേഷണത്തിന് പ്രത്യേക ടീം

ശ്രീ. എം. പി. വിന്‍സെന്റ്

ബുദ്ധിപരീക്ഷയ്ക്കും ഇന്‍വെസ്റിഗേഷന്‍ സ്കില്ലിനും പ്രാധാന്യം നല്‍കി, പ്രത്യേക തെരഞ്ഞെടുപ്പിലൂടെ പോലീസില്‍ കുറ്റാന്വേഷണത്തിന് പ്രത്യേകം പോലീസ് ടീമിനെ നിയമിക്കുമോ?

329

സുരക്ഷാജോലിക്ക് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്റെ ഡെപ്യൂട്ടേഷന്‍

ശ്രീ. എം. . ബേബി

() സംസ്ഥാനത്തെ ഏതെങ്കിലും സ്വകാര്യകമ്പനിയുടെ സുരക്ഷാജോലിക്ക് പോലീസ് സേനയില്‍പ്പെട്ട ആരുടെയെങ്കിലും സേവനം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥ യില്‍ നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഏതു കമ്പനിയാണ് ആവശ്യപ്പെട്ടതെന്നും, ഏതു പോലീസ് ഉദ്യോഗസ്ഥന്റെ സേവനമാണു വിട്ടുകൊടു ത്തതെന്നും വ്യക്തമാക്കുമോ?

330

വനിതാ പോലീസുകാര്‍ക്ക് പ്രമോഷന്‍

ശ്രീ. എം.പി. വിന്‍സെന്റ്

() വനിതാ പോലീസുകാര്‍ക്ക,് റേഷ്യോ പ്രമോഷന്‍ നല്‍കി സബ് ഇന്‍സ്പെക്ടര്‍ നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) വനിതാ പോലീസിനെ, സ്റേഷന്റെ പൂര്‍ണ്ണ ചുമതലയുളള എസ്.ഐമാരായി പ്രമോഷന്‍ നല്‍കി നിയമിക്കുന്നതു പരിഗണിക്കുമോ;

(സി) എസ്.. പരീക്ഷയ്ക്ക് മാനസിക ശേഷി പരിശോധനാസംവിധാനം ഏര്‍പ്പെടുത്തുമോ?

 
331

.പി.എസിന് സംസ്ഥാനത്തുനിന്ന് പരിഗണിക്കേണ്ടവരുടെ അന്തിമ പട്ടിക

ശ്രീ. സി. ദിവാകരന്‍

() .പി.എസിന് സംസ്ഥാനത്തുനിന്ന് പരിഗണിക്കേണ്ടവരുടെ അന്തിമ പട്ടികയില്‍, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പോലീസ് ഉദ്ദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇങ്ങനെ ഉണ്ടാകാനുളള കാരണമെന്തെന്ന് വിശദമാക്കാമോ;

(ബി) രാഷ്ട്രപതിയുടെ മെഡല്‍ നേടിയവര്‍ അടക്കം ആദ്യപട്ടികയിലുണ്ടായിരുന്ന പലരും അന്തിമ പട്ടികയില്‍ നിന്ന് പുറത്താകാനുളള കാരണമെന്താണ്; വിശദമാക്കുമോ?

332

പോലീസ് ഡിപ്പാര്‍ട്ട്മെന്റിലുളള ഒഴിവുകള്‍ സംബന്ധിച്ച്

ശ്രീ. രാജു എബ്രഹാം

() പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലേക്കുളള തസ്തികകളിലെ ഒഴിവുകള്‍ എത്ര എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഡി.വൈ.എസ്.പി, എസ്.പി എന്നീ കേഡറുകളിലേയ്ക്ക് പ്രമോഷന്‍ നല്‍കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ; ഓരോ കേഡറിലേക്കും പ്രമോഷന്‍ ലഭിക്കേണ്ടവരുടെ പട്ടിക ഡി.പി.സി കൂടി എന്നാണ് തയ്യാറാക്കിയത് എന്ന് കാറ്റഗറി തിരിച്ച,് തീയതി വ്യക്തമാക്കാമോ; പ്രസ്തുത പട്ടിക ലഭ്യമാക്കുമോ;

(സി) മേല്‍പ്പറഞ്ഞ ഓരോ വിഭാഗത്തിലും ഡി.പി.സി കൂടിയതിനുശേഷം എത്ര പേര്‍ക്ക് പ്രമോഷന്‍ നല്‍കി നിയമിച്ചിട്ടുണ്ട് എന്ന്, കാറ്റഗറി തിരിച്ച് വ്യക്തമാക്കാമോ;

(ഡി) ബാക്കിയുളളവരുടെ നിയമനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഈ കേഡറുകളിലെ ഒഴിവുകള്‍, അടിയന്തരമായി നികത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

() സബ് ഇന്‍സ്പെക്ടര്‍ കേഡറില്‍ ഉണ്ടായിട്ടുളള ഒഴിവുകള്‍, പ്രൊമോഷന്‍ വഴി നികത്തുന്നതിന് നിലവില്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡം എന്താണ്; നിരവധി അഭ്യസ്തവിദ്യര്‍ കോണ്‍സ്റബിള്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവരില്‍ ഡിഗ്രിയും അതില്‍ ഉയര്‍ന്ന യോഗ്യതകളും ഉള്ളവരെ നേരിട്ട് പ്രസ്തുത കേഡറിലേക്ക് ഉയര്‍ത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?

333

പോലീസുകാര്‍ക്ക് ഓവര്‍ടൈം

ശ്രീ. . പ്രദീപ്കുമാര്‍

() സംസ്ഥാനത്ത് '8 മണിക്കൂര്‍ സ്റേഷനുകളില്‍' അല്ലാതെ, മറ്റ് സ്റേഷനുകളിലും എ.ആര്‍. ക്യാമ്പുകളിലും ജോലിചെയ്യുന്ന പോലീസുകാര്‍ക്ക് ഓവര്‍ടൈം നല്‍കുന്നതിനായി തീരുമാനമെടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍, വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

334

ശ്രീ. ശ്രീരാജിന്റെ ആശ്രിതനിയമനം

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ ജില്ലയില്‍ കണ്ണവം പോലീസ് സ്റേഷനില്‍ സേവനം നോക്കിവരവെ മരണമടഞ്ഞ ഹെഡ്കോണ്‍സ്റബിള്‍ സി. ബാലകൃഷ്ണന്റെ (എച്ച്.സി. 2782) ആശ്രിതനിയമനത്തിനായി മകന്‍ ശ്രീരാജിന്റെ, അപേക്ഷ, എപ്പോഴാണ് ഗവണ്‍മെന്റിന് ലഭിച്ചതെന്ന് വ്യക്തമാക്കുമോ ;

(ബി) പോലീസ് കോണ്‍സ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയ ശ്രീ. ശ്രീരാജിന്റെ അപേക്ഷ അംഗീകരിക്കുകയും ശാരീരികക്ഷമതാ പരീക്ഷയും വൈദ്യപരിശോധനയും കഴിഞ്ഞിട്ടും നിയമനം നല്കാന്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(സി) ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിലുള്ള ഫയല്‍ 88759/ 3/10/ഒീാ നമ്പര്‍ ഫയലിലും 58368/3/12/ഒീാ നമ്പര്‍ ഫയലിലും കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കുമോ ;

(ഡി)ശ്രീ. ശ്രീരാജിന് ആശ്രീതനിയമനം അനുവദിച്ച് നിയമന ഉത്തരവ് എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

 
335

ശ്രീ. എം. എ ബഷീറിന്റെ സര്‍വ്വീസ് കാര്യം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() പോലീസ് വകുപ്പില്‍ നിന്നും സെക്രട്ടേറിയറ്റില്‍, ചീഫ് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന ശ്രീ. എം. എ ബഷീര്‍, എന്നാണ് സര്‍വീസില്‍ നിന്നും പിരിഞ്ഞതെന്ന് വ്യക്തമാക്കുമോ;

(ബി) ശ്രീ. ബഷീര്‍ ഫാമിലി ബെനിഫിറ്റ് സ്കീമില്‍ അംഗമായിരുന്നുവോ; എങ്കില്‍, ഈ പദ്ധതി പ്രകാരം റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിക്കേണ്ട തുക ബഷീറിനോ കുടുംബത്തിനോ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍, അതിനുള്ള കാരണമെന്താണ്;

(സി) ഫണ്ടിലെ തുക ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍, എന്നാണ് അപേക്ഷ ലഭിച്ചതെന്നും, അതിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്െറഹ്വല്ലാമെന്നും വെളിപ്പെടുത്തുമോ;

(ഡി) ഇതു സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നുള്ള 6.8.2011-ലെ 57334/എഫ്ബിഎസ്എ2/2008 ധന. നമ്പര്‍ കത്ത് പ്രകാരം നാളിതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദവിവരം നല്‍കാമോ?

336

പ്രമാണങ്ങള്‍ നഷ്ടപ്പെട്ടാല്‍ പോലീസ് സ്റേഷനില്‍ നിന്നുള്ളസര്‍ട്ടിഫിക്കറ്റ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() പാസ്പോര്‍ട്ട്, വാഹനങ്ങളുടെ ആര്‍.സി.ബുക്ക്, ആധാരം തുടങ്ങിയ പ്രമാണങ്ങള്‍ നഷ്ടപ്പെട്ടാല്‍ പരാതി നല്‍കുന്ന ആളുകള്‍ക്കു പോലീസ് സ്റേഷനുകളില്‍ നിന്ന് എത് തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ നല്‍കിവരുന്നത്;

(ബി) കാസര്‍കോട് ടൌണ്‍ പോലീസ് സ്റേഷനില്‍, ഇത്തരം പരാതികളുമായി ചെന്നാല്‍ ആട്ടിയോടിക്കപ്പെടുന്നു എന്നുള്ള ജനങ്ങളുടെ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) 2012 വര്‍ഷത്തില്‍ മുകളില്‍ പറഞ്ഞ തരത്തിലുള്ള പ്രമാണങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നു എത്ര പരാതികള്‍ കാസര്‍ഗോട് ടൌണ്‍ പോലീസ് സ്റേഷനില്‍ ലഭിച്ചിട്ടുണ്ട്; ഈ പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്താണ്?

337

ഹോംഗാര്‍ഡുകള്‍

ശ്രീ. കെ. അജിത്

() സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ സഹായത്തിനായി എത്ര ഹോംഗാര്‍ഡുകളെയാണ് നിയമിച്ചിട്ടുള്ളതെന്ന്ും; ഇവര്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ജോലി സമയം എത്രയെന്നും വെളിപ്പെടുത്തുമോ;

(ബി) ഹോം ഗാര്‍ഡുകള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന വേതനം എത്രയെന്നും ഇവരെ നിയമിക്കുന്നതിനും സേവനം അവസാനിപ്പിക്കുന്നതിനുമുള്ള പ്രായപരിധി എത്രയെന്നും വെളിപ്പെടുത്തുമോ;

(സി) ഹോംഗാര്‍ഡുകളെ ഏതൊക്കെ മേഖലകളില്‍ നിയമിക്കാറുണ്ടെന്നും കുറ്റകൃത്യങ്ങള്‍ തടയുന്നതിലോ നിയന്ത്രിക്കുന്നതിനോ എന്തെങ്കിലും അധികാരം നല്‍കിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;

(ഡി) വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കണക്കാക്കി ഹോംഗാര്‍ഡുകള്‍ക്ക് വേതന വര്‍ദ്ധന നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

() സംസ്ഥാനത്ത് നിയമിച്ചിട്ടുള്ള ഹോംഗാര്‍ഡുകള്‍ക്ക് ക്രമസമാധാനപാലനത്തിന്റെ എന്തെങ്കിലും ചുമതലകള്‍ നല്‍കിയിട്ടുണ്ടോ ?

338

പോലീസ് വകുപ്പിലെ വാഹനക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ. . . അസീസ്

() സംസ്ഥാനത്തെ പോലീസ് വകുപ്പില്‍, വാഹനങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ഇത് പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) പോലീസ് വകുപ്പിന്റെ കീഴില്‍ പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള എത്ര വാഹനങ്ങളുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(ഡി) ഇവ മാറ്റി, പുതിയവ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

339

പോലീസ് വകുപ്പിനുവേണ്ടി വാങ്ങിയ വാഹനങ്ങള്‍

 ശ്രീ. വി.ഡി. സതീശന്‍

() പോലീസ് വകുപ്പിനുവേണ്ടി സംസ്ഥാനത്ത് മാരുതി വാഗണ്‍ ആര്‍ എന്ന വാഹനം വാങ്ങിയിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര എണ്ണം വാങ്ങിയെന്നും ഇപ്പോള്‍ ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ആരാണെന്നും വെളിപ്പെടുത്തുമോ;


(സി) ഈ വാഹനങ്ങള്‍ എന്താവശ്യത്തിനുവേണ്ടിയാണോ വാങ്ങിയത് അതിനു തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

 
340

അഗ്നിശമന സേനയില്‍, വാഹനങ്ങളുംഉപകരണങ്ങളും വാങ്ങിയതിലെ ക്രമക്കേടുകള്‍

ശ്രീ. പി.സി. ജോര്‍ജ്

,, എം.വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

() അഗ്നിശമന സേനയില്‍ വാഹനങ്ങളും ഉപകരണങ്ങളും വാങ്ങിയതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ട്ടുവോ;

(ബി) പ്രസ്തുത പരാതിക്ക് ആധാരമായ സംഗതികള്‍ എന്തെല്ലാമാണ്;

(സി) ഈ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ എന്തെല്ലാമാണ്;

(ഡീ) എങ്കില്‍ പ്രഥമദൃഷ്ടിയാ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന ശിക്ഷണ നടപടികള്‍ സ്വീകരിക്കുമോ?

341

അഗ്നിശമന സേനാവിഭാഗങ്ങളുടെ കാര്യക്ഷമത

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() അഗ്നിശമന സേനാവിഭാഗങ്ങളുടെ കാര്യക്ഷമമായകൃത്യനിര്‍വ്വഹണത്തിന് വിഘാതമായി നില്ക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത സേനാവിഭാഗത്തെ ശാക്തീകരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത് ;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) അഗ്നിശമന സേനാംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

342

ഫയര്‍ സ്റേഷനുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍

ശ്രീ. എം. ഉമ്മര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രവര്‍ത്തനം ആരംഭിച്ച ഫയര്‍ സ്റേഷനുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി) മഞ്ചേരി ഫയര്‍ സ്റേഷന്‍ നിര്‍മ്മാണത്തിന്റെ നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കുമോ;

(സി) പ്രസ്തുത ഫയര്‍ സ്റേഷന്‍ ആരംഭിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശം നല്‍കുമോ?

343

അഗ്നിശമന നിലയങ്ങള്‍

ശ്രീ.രാജു എബ്രഹാം

() 1962 ല്‍ സ്വതന്ത്രമായി രൂപീകൃതമായ ഫയര്‍ ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്‍ കീഴില്‍ ഇപ്പോള്‍ എത്ര അഗ്നിശമന നിലയങ്ങളാണു ഉള്ളത്; 1962 ല്‍ ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിക്കുന്ന സമയത്ത് എത്ര നിലയങ്ങള്‍ ഉണ്ടായിരുന്നു; ഈ ഡിപ്പാര്‍ട്ട്മെന്റിലെ സ്റാഫ് പാറ്റേണ്‍ എന്നാണ് നിലവില്‍ വന്നത്; ഇത് പിന്നീട് പരിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വര്‍ഷങ്ങളില്‍; ഇല്ലെങ്കില്‍, എന്തുകൊണ്ടെന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത ഡിപ്പാര്‍മെന്റിന്റെ പേര് എന്നാണ് ഫയര്‍ & റസ്ക്യൂ സര്‍വ്വീസസ് എന്നാക്കി മാറ്റിയത്; ഇതനുസരിച്ച് റൂളുകളിലും ചട്ടങ്ങളിലും ഈ ഭേദഗതി വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍, എന്തുകൊണ്ടാണ് എന്നു വ്യക്തമാക്കാമോ; ഈ മാറ്റം വരുത്താന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റില്‍, ഏതൊക്കെ തസ്തികകളിലായി, എത്ര വീതം ഒഴിവുകളുണ്ടെന്ന്, ഡിവിഷന്‍ തിരിച്ച് വ്യക്തമാക്കാമോ; ഈ ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഡി) റസ്ക്യൂ ഓപ്പറേഷനു വേണ്ടി എന്തൊക്കെ ആധുനിക ഉപകരണങ്ങളാണ് ഈ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് നല്‍കിയിട്ടുള്ളത്; ഇത്തരം സംവിധാനം സംസ്ഥാനത്തെ എല്ലാ ഫയര്‍ & റസ്ക്യൂ സ്റേഷനുകളിലും ലഭ്യമാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

() പുഴകളും നദികളും ഉള്ള പ്രദേശങ്ങള്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ ഉള്ള പ്രദേശങ്ങള്‍ വനങ്ങളും മരങ്ങളും ഉള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ അതിനനുസൃതമായ ഉപകരണങ്ങള്‍ റെസ്ക്യൂ ഓപ്പറേഷനായി തൊട്ടടുത്ത ഫയര്‍ & റെസ്ക്യൂ സ്റേഷനുകളില്‍ നല്‍കാനായി നടപടി സ്വീകരിക്കുമോ;

(എഫ്) ആധുനിക കാലത്തുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ കഴിയും വിധം, കൂടുതല്‍ ഫയര്‍& റെസ്ക്യൂ നിലയങ്ങള്‍ ആരംഭിക്കുന്നതിനും, ഇതിനനുസരിച്ച് സ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിനും, തെരഞ്ഞെടുക്കപ്പെടുന്ന ഫയര്‍മാന്‍മാര്‍ക്ക് ആധുനിക പരിശീലനം നല്‍കുന്നതിനുമായി കൂടുതല്‍ ട്രെയിനിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

344

ഭൂമി അനുവദിച്ച കേസ്

ശ്രീ. സി.പി. മുഹമ്മദ്

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി തന്റെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചത് സംബന്ധിച്ചുള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഈ കേസില്‍ ആര്‍ക്കെല്ലാം എതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുദ്ദേശിക്കുന്നത്;

(സി) കുറ്റക്കാരെ സംബന്ധിച്ച് വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) കേസിന്മേലുള്ള അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

345

വിജിലന്‍സ് സംവിധാനം

ശ്രീ. കെ. രാധാകൃഷ്ണന്‍

'' സാജു പോള്‍

'' കെ.കെ. നാരായണന്‍

'' വി. ശിവന്‍കുട്ടി

() വിജിലന്‍സ് സംവിധാനം സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നതായുള്ള കേരള ഹൈക്കോടതി നിരീക്ഷണംച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരമൊരു നിരീക്ഷണത്തിന് ഇടയാക്കിയ സാഹചര്യം എന്തായിരുന്നു;

(ബി) ഇപ്പോഴത്തെ മന്ത്രിമാരുടെ പേരിലുള്ള വിജില്‍സ് കേസുകള്‍, പുനരന്വേഷണവും തുടരന്വേഷണവും നടത്തി ഇല്ലാതാക്കാനും എഴുതിത്തള്ളാനും, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നിരന്തരം വിജിലന്‍സ് കേസെടുക്കാനും വിജിലന്‍സിനെ ദുരുപയോഗം ചെയ്തുവരുന്നതായ ആക്ഷേപം സംബന്ധിച്ച്, കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമോ?

346

മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാന മന്ത്രിസഭയില്‍ എത്ര മന്ത്രിമാരാണ് അഴിമതിക്കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നത്;

(ബി) ഏതെല്ലാം മന്ത്രിമാര്‍ക്ക് എതിരെയാണ് അഴിമതിക്കേസുകള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ഓരോരുത്തരുടേയും പേരിലുള്ള കുറ്റങ്ങള്‍ എന്തൊക്കെയെന്ന് പ്രത്യേകം വ്യക്തമാക്കുമോ ?

347

മന്ത്രിമാര്‍ക്കെതിരെയുളള വിജിലന്‍ കേസ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഈ മന്ത്രിസഭയില്‍ ഏതെങ്കിലും അംഗങ്ങള്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് കേസുകളോ മറ്റു കേസുകളോ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;

(ബി) മന്ത്രിസഭയിലെ ഏതെങ്കിലും അംഗത്തിനെതിരെ പുതുതായി വിജിലന്‍സ് അന്വേഷണത്തിന് നടപടി ആയിട്ടുണ്ടോ; ഉണ്ടെങ്കില്‍ മന്ത്രിയുടെ പേരും മറ്റു ആരോപണവിഷയങ്ങളും വിശദമാക്കാമോ?

348

സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം

ശ്രീ. കെ. കുഞ്ഞിരാമന്‍

() കാസറഗോഡ് ജില്ലാ സഹകരണ ബാങ്കിലെ കോഴ നിയമന കേസില്‍, വിജിലന്‍സ് കോടതിയില്‍ വിചാരണ നേരിടുന്ന പ്രതിയെ, ടി. പി. ചന്ദ്രശേഖരന്‍ വധകേസ്സില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ ആഭ്യന്തര വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ. സി. കെ. ശ്രീധരന്‍ വിജിലന്‍സ് കേസിലെ എത്രാമത്തെ പ്രതിയാണ്;

(സി) കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഇപ്പോള്‍ കേസ്സ് വിചാരണയിലാണോ;

(ഡി) പരാതിക്കാരന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായോ;

() സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത്, വിജിലന്‍സ് കേസ്സില്‍ വിചാരണ നേരിടുന്ന ഒരാള്‍ തുടരുന്നത് ശരിയാണോ;

(എഫ്) വിജിലന്‍സ് കേസ്സില്‍ വിചാരണ നേരിടുന്ന ഒരാളാണ് താന്‍ എന്ന കാര്യം പ്രോസിക്യൂട്ടര്‍ നിയമനഘട്ടത്തില്‍ സര്‍ക്കാരിനെ ശ്രീധരന്‍ അറിയിച്ചിട്ടുണ്ടായിരുന്നുവോ;

(ജി) വസ്തുതകള്‍ മറച്ചുവെച്ചതിന് പ്രസ്തുത വ്യക്തിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടോ ?

349

വിജിലന്‍സ് കേസ്സുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ എത്ര വിജിലന്‍സ് കേസ്സുകള്‍ പിന്‍വലിക്കുന്നതിന് ഉത്തരവായി ; അവ ഏതൊക്കെയാണ് ;

(ബി) നിലവില്‍ തീര്‍പ്പാക്കാത്ത വിജിലന്‍സ് കേസ്സുകള്‍ എത്രയാണ് ; വിശദാംശം ലഭ്യമാക്കുമോ ?

350

വിജിലന്‍സ് കേസ്

ശ്രീ..എം. ആരിഫ്

() സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടു എന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ കെ. സുധാകരന്‍ എം.പിയ്ക്കെതിരെ വിജിലന്‍സ് സ്വമേധയാ കേസെടുത്തിരുന്നോ;

(ബി) കേസെടുക്കുന്നതിന് വിജിലന്‍സ് ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു;

(സി) ഇപ്പോള്‍ സി.ബി.ഐ അന്വേഷണം നടക്കുന്നുവെന്നതു കൊണ്ടും സംഭവം നടന്നത് തങ്ങളുടെ അന്വേഷണ പരിധിയിലല്ല എന്നതു കൊണ്ടും വിജിലന്‍സ് കേസ് പിന്‍വലിച്ചിട്ടുണ്ടോ; യഥാര്‍ത്ഥത്തില്‍ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ടോ;

(ഡി) അങ്ങനെയെങ്കില്‍, സ്വമേധയാ കേസെടുത്ത വേളയില്‍ വിജിലന്‍സ് ഇക്കാര്യം പരിഗണിച്ചിരുന്നില്ലേ; വ്യക്തമാക്കാമോ?

351

വിജിലന്‍സ് അന്വേഷണം

ശ്രീ. കെ.വി. വിജയദാസ്

() ഈ മന്ത്രിസഭയിലെ എത്ര അംഗങ്ങള്‍ക്കെതിരെ ഈ സര്‍ക്കാര്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വിശദമാക്കുമോ; ഏതൊക്കെ മന്ത്രിമാര്‍ക്കെതിരെ ഏതെല്ലാം കേസുകളിലാണ് അന്വേഷണമെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കേസുകളുടെ വിശദാംശങ്ങളും ഏതെല്ലാം സാഹചര്യത്തിലാണ് ഇത്തരം അന്വേഷണം എന്നും വ്യക്തമാക്കുമോ;

(സി) ഓരോ കേസിന്റെയും അന്വേഷണപുരോഗതി വിശദമാക്കുമോ;

(ഡി) എത്ര നാളുകള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം സര്‍ക്കാര്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ടോ?

352

സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്ത് ലഭിച്ച പരാതികളുടെ വിശദാംശങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

() സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്ത് ടോള്‍ഫ്രീ നമ്പര്‍ 8592900900 വഴി ലഭിച്ച പരാതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; ഇതിനകം ലഭിച്ച പരാതികള്‍ എത്ര;

(ബി) എത്ര പരാതികളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തുകയുണ്ടായി; അന്വേഷണം നടന്നിട്ടില്ലാത്ത പരാതികളുടെ എണ്ണം എത്ര;

(സി) പ്രാഥമിക അന്വേഷണത്തില്‍ അഴിമതി നടന്നു എന്നു സൂചനയുളള എത്ര പരാതികള്‍ തുടര്‍ അന്വേഷണത്തിനായിവിട്ടു;

(ഡി) ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച ആര്‍ക്കെങ്കിലും വിശദമായി പരാതി പറയാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; പരാതിപ്പെടാന്‍ മുന്നോട്ട് വരുന്നവരുടെ പേര് വിവരം പുറത്ത് വിടുന്നതിനാല്‍ ഭീഷണി ഭയന്ന് പരാതികള്‍ പറയാതിരിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടോ?

353

ജില്ലാ ജയില്‍ സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയില്‍ ഒരു ജില്ലാ ജയില്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ കേന്ദ്രീകരിച്ച് ജില്ലാ ജയില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

354

ജയിലുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്തെ ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായി നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിലവിലുള്ള മൊബൈല്‍ ജാമറുകളുട ഫ്രീക്വന്‍സി കുറച്ചു വയ്ക്കുന്നതും, അത്യാധുനിക മൊബൈല്‍ ജാമറുകള്‍ ലഭ്യമാക്കാത്തതുമാണ് ജയിലുകളില്‍ മൊബൈല്‍ ഉപയോഗം കുറയ്ക്കുവാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നത് എന്നത് ബോധ്യപ്പെട്ടിട്ടുണ്ടോ;

(സി) ഇക്കഴിഞ്ഞവര്‍ഷം കേരളത്തിലെ ജയിലുകളില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത മൊബൈല്‍ ഫോണുകളുടെ എണ്ണം ജയില്‍തിരിച്ച് അറിയിക്കുമോ;

(ഡി) ജയിലുകളിലെ മൊബൈല്‍ ഉപയോഗം ഒഴിവാക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.