UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

301

പുതിയ പോലീസ് സ്റേഷനുകള്‍

ശ്രീ. ബി. സത്യന്‍

() തിരുവനന്തപുരം ജില്ലയില്‍ എവിടെയെല്ലാമാണ് പുതിയതായി പോലീസ് സ്റേഷനുകള്‍ തുടങ്ങുവാന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ലഭിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത ശുപാര്‍ശകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ

302

ആയഞ്ചേരിയില്‍ പുതിയ പോലീസ് സ്റേഷന്‍

ശ്രീമതി കെ.കെ. ലതിക

() സംസ്ഥാനത്ത്, പുതിയ പോലീസ് സ്റേഷനുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) കുറ്റ്യാടി മണ്ഡലത്തിലെ, ആയഞ്ചേരിയില്‍ പോലീസ് സ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

303

തീരദേശ പോലീസ് സ്റേഷന്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() ചേറ്റുവയില്‍ തീരദേശ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണ്;

(ബി) കേരളത്തില്‍, ഇതിനകം എത്ര തീരദേശ സ്റേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്;

(സി) ബോട്ട് ഓടിക്കുന്നതിനും നീന്തല്‍ പരിശീലിപ്പിക്കുന്നതിനും കേരള പോലീസിന് പരിശീലനം നല്‍കുന്നുണ്ടോ?

304

വനിതാ പോലീസ് സ്റേഷന്‍

ശ്രീ. എം. ചന്ദ്രന്‍

() സംസ്ഥാനത്ത് എത്ര വനിതാ പോലീസ് സ്റേഷനുകളാണ് നിലവിലുള്ളത് ;

(ബി) സംസ്ഥാനത്തെ എല്ലാ പോലീസ് സ്റേഷനുകളിലും വനിതാ പോലീസ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടോ ;

(സി) എത്ര പോലീസ് സ്റേഷനുകളിലാണ് വനിതാ പോലീസ് ഓഫീസര്‍മാരെ നിയോഗിക്കുവാന്‍ ബാക്കിയുള്ളതെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത സ്റേഷനുകളില്‍ വനിതാ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?

305

അച്ചന്‍കോവിലില്‍ നിലവിലുളള പോലീസ് ഔട്ട് പോസ്റ്

ശ്രീ. കെ രാജു

പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട അതിര്‍ത്തി പ്രദേശമായ അച്ചന്‍കോവിലില്‍ നിലവിലുളള പോലീസ് ഔട്ട് പോസ്റ് ഈ മേഖലയുടെ പ്രത്യേക പ്രാധാന്യം പരിഗണിച്ച് പോലീസ് സ്റേഷന്‍ ആയി ഉയര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

306

റാന്നി പോലീസ് സ്റേഷന് പുതിയ കെട്ടിടം

ശ്രീ. രാജു എബ്രഹാം

() റാന്നി പോലീസ് സ്റേഷന് വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ നിര്‍മ്മാണചുമതല ആരാണ് ഏറ്റെടുത്തിട്ടുള്ളതെന്നും നിര്‍മ്മാണം എന്നു മുതല്‍ക്കാണ് ആരംഭിച്ചതെന്നും വ്യക്തമാക്കുമോ;

(ബി) എത്ര നാള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍ ഉണ്ടാക്കിയതെന്നും ഇതിനോടകം എന്തൊക്കെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും നിര്‍മ്മാണ പുരോഗതിയും വിശദമാക്കാമോ;

(സി) ഇനിയും എന്തൊക്കെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിക്കാന്‍ ഉള്ളതെന്നും ഇതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്നും, കരാര്‍ കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

307

പള്ളാതുരുത്തി പോലീസ് ഔട്ട്പോസ്റ്

ശ്രീ. ജി. സുധാകരന്‍

() പള്ളാതുരുത്തി പോലീസ് ഔട്ട്പോസ്റില്‍, പോലീസിന് 'ദുരിത ഡ്യൂട്ടി' എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ഇക്കാര്യത്തില്‍, എന്തു നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസ് ഔട്ട് പോസ്റ് കെട്ടിടം നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

308

പുത്തൂര്‍ പോലീസ് സ്റേഷന്‍

ശ്രീ. എം. പി. വിന്‍സെന്റ്

തൃശ്ശൂരിലെ പുത്തൂരില്‍ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

309

പോലീസ് എയ്ഡ്- പോസ്റ് സാമൂഹ്യ വിരുദ്ധര്‍ തല്ലിത്തകര്‍ത്ത സംഭവം

ശ്രീ. മാത്യു റ്റി. തോമസ്

() മല്ലപ്പളളി ബസ് സ്റാന്‍ഡിനോട് ചേര്‍ന്നുളള പോലീസ് എയ്ഡ്-പോസ്റ്, സാമൂഹ്യ വിരുദ്ധര്‍, തല്ലിത്തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പോലീസ് എയ്ഡ്-പോസ്റില്‍ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ളാസും കണ്ടെടുത്തത് സംബന്ധിച്ച് വകുപ്പ് തലത്തില്‍, എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) മല്ലപ്പളളി താലൂക്ക് വികസന സമിതിയിലും പത്തനംതിട്ട ജില്ലാതല പോലീസ് അഡ്വൈസറി യോഗങ്ങളിലും ഇതു സംബന്ധിച്ച് ഉന്നയിച്ച പരാതിയിന്‍മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി) പ്രസ്തുത സംഭവത്തില്‍, എന്തെങ്കിലും കേസുകള്‍ എടുത്തിട്ടുണ്ടോ; വിശദമാക്കാമോ?

310

വനിതാ സബ് ഇന്‍സ്പെക്ടര്‍ക്ക് പോലിസ് സ്റേഷന്റെ ചുമതല നല്‍കല്‍

ശ്രീമതി പി. അയിഷാപോറ്റി

() സംസ്ഥാനത്ത് വനിതാ സബ്ഇന്‍സ്പെക്ടര്‍ക്ക്, പോലീസ് സ്റേഷന്‍ ചുമതല ഏല്‍പ്പിച്ചു നിയമനം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഇല്ലെങ്കില്‍, നിയമനം നല്‍കാത്തതിന്റെ കാരണം വെളിപ്പെടുത്തുമോ?

311

കേസ്സന്വേഷണങ്ങള്‍ക്കായി പോലീസില്‍, പ്രത്യേക സ്ക്വാഡുകള്‍

ശ്രീ. . കെ. ബാലന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേസ്സന്വേഷണങ്ങള്‍ക്കായി പോലീസില്‍, എത്ര പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്; ഓരോ സ്ക്വാഡി ന്റെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഇതില്‍ എത്ര സ്ക്വാഡുകള്‍ നിശ്ചയിക്കപ്പെട്ട ചുമതലകള്‍ പൂര്‍ത്തിയാക്കി; അന്വേഷണത്തെത്തുടര്‍ന്ന് എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചു;

(സി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച പ്രത്യേക അന്വേഷണ സ്ക്വാഡുകളില്‍, എത്രയെണ്ണം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു; ഇതില്‍ ഏതെല്ലാം സ്ക്വാഡുകളില്‍ നിന്നും അന്വേഷണോദ്യോഗസ്ഥരെ ഈ സര്‍ക്കാര്‍ വന്നതിനുശേഷം മാറ്റിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാ ക്കുമോ;

(ഡി) അന്വേഷണത്തിനായി രൂപീകരിക്കുന്ന പ്രത്യേക സ്ക്വാഡുകളില്‍പ്പെടുന്നതിനാല്‍ പോലീസ് ഉദ്യോഗ സ്ഥരുടെ സാധാരണ കേസ്സന്വേഷണങ്ങള്‍ നീണ്ടു പോകുന്നതും, അതിലൂടെ കുറ്റവാളികള്‍ രക്ഷപ്പെടു ന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍, ഇതിന് എന്തു പരിഹാരമാര്‍ഗ്ഗമാണ് സ്വീക രിക്കാന്‍ ഉദ്ദേശിക്കുന്നത്?

312

എഫ്..ആര്‍ രജിസ്റര്‍

ശ്രീ. ജെയിംസ് മാത്യു

ഒരേ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാമത് എഫ്..ആര്‍ രജിസ്റര്‍ ചെയ്ത എത്ര കേസുകള്‍, ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടുണ്ട്; വിശദമാക്കാമോ?

313

വി.എസ്.ഡി.പി നേതാവിന്റെപ്രസ്താവന


ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

() ശ്രീ. ആര്‍. സെല്‍വരാജ് എം.എല്‍.എ യു.ഡി.എഫ് ലേക്ക് കൂറുമാറിയതില്‍, നോട്ട്കെട്ടുകള്‍ക്ക് പങ്കുണ്ടെന്നും അതിന്റെ സി.ഡി പുറത്തുവിടുമെന്നുമുള്ള വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ പ്രസ്താവന, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ഇക്കാര്യത്തില്‍, സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ; ഇതു സംബന്ധിച്ച്പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയുണ്ടായോ; കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

314

സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുളള അതിക്രമങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(സി) ഇത്തരക്കാരായ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തുവാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?

315

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ ആക്ട്.

ശ്രീ. എം.. ബേബി

() 2007 ലെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ ആക്ട് (34-ാ മത് ആക്ട്) നിലവില്‍ വന്നശേഷം അറസ്റ് ചെയ്യപ്പെട്ടവരുടെയും ഇപ്പോഴും ജയിലില്‍ കഴിയുന്നവരെയും സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രസ്തുത നിയമമനുസരിച്ച് സംസ്ഥാനത്ത് എത്രയാളുകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;

(സി) എത്ര കേസുകളില്‍ അപ്പീല്‍ അതോറിറ്റി മുന്‍പാകെ ഹര്‍ജികള്‍ വന്നിട്ടുണ്ട്; അപ്പീല്‍ അതോരിറ്റി മുന്‍പാകെ വന്ന എത്ര ഹര്‍ജികളില്‍ തീരുമാനം എടുക്കാന്‍ ബാക്കിനില്‍പ്പുണ്ട്; അതോറിറ്റി ഹര്‍ജിക്കാരന് അനുകൂലമായും പ്രതികൂലമായും തീരുമാനം എടുത്ത കേസുകള്‍ എത്ര?

316

അമിത പലിശ ഈടാക്കല്‍ നിരോധന നിയമം

ശ്രീ.പി.കെ. ഗുരുദാസന്‍

() അമിത പലിശ ഈടാക്കല്‍ നിരോധന നിയമം നിലവില്‍ വന്നതിനുശേഷം, നാളിതുവരെ പ്രസ്തുത നിയമ വ്യവസ്ഥ പ്രകാരം എത്ര കേസുകള്‍ സംസ്ഥാനത്ത് രജിസ്റര്‍ ചെയ്യുകയുണ്ടായി;

(ബി) നിയമവിരുദ്ധമായി പ്രവൃത്തിച്ച എത്ര പേര്‍ക്കെതിരെ കേസെടുക്കുകയുണ്ടായി;

(സി) എത്രപേരെ അറസ്റ് ചെയ്ത് റിമാന്റിലാക്കി;

(ഡി) ബ്ളേഡ് പലിശ മാഫിയകളുടെ കൈകളിലേയ്ക്കെത്തുന്ന കള്ളപ്പണത്തെക്കുറിച്ചും അതിന്റെ സ്രോതസ്സുകളെക്കുറിച്ചും അന്വേഷണം നടത്തിയിട്ടുണ്ടോ;

() എത്ര പേര്‍ക്കെതിരെ കേസെടുത്ത് അറസ്റ് ചെയ്യുകയുണ്ടായി ?

317

വിദേശ രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റി അയക്കുന്ന സംഭവം

ശ്രീ. എസ്.ശര്‍മ്മ

() നെടുമ്പാശ്ശേരി വിമാനത്താവളം വഴി, വിദേശ രാജ്യങ്ങളിലേക്ക് രേഖകളില്ലാതെ, ആളുകളെ കയറ്റി അയയ്ക്കുന്ന സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായോ;

(ബി) എങ്കില്‍, ആരൊക്കെയാണ് കുറ്റക്കാര്‍;

(സി) കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളെന്തൊക്കെ; വ്യക്തമാക്കാമോ?

318

കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നമനുഷ്യക്കടത്തും ഭീകര പ്രവര്‍ത്തനവും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മനുഷ്യക്കടത്തിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികളായ എന്‍.., സി.ബി., റോ തുടങ്ങിയവയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, തുടര്‍ നടപടികള്‍ എന്തായി എന്ന് വിശദമാക്കാമോ;

(ബി) ഭീകര പ്രവര്‍ത്തകരും കള്ളനോട്ട് കടത്തുകാരും കേരളത്തിലെ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ഇതിനെതിരെ എന്തു നടപടി സ്വീകരിച്ചു;

(സി) ഭാവിയില്‍ ഇതു തടയാന്‍, എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

319

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മനുഷ്യക്കടത്ത്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, എത്രപേര്‍ക്കെതിരെ; അവരുടെ പേരും തസ്തികയും വിശദമാക്കുമോ;

(സി) പ്രസ്തുത സംഭവവുമായി ഏതെങ്കിലും ട്രാവല്‍ ഏജന്‍സികള്‍ക്ക് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ടോ; എങ്കില്‍, അവയുടെ പേരും സ്ഥലവും വിശദമാക്കുമോ;

(ഡി) കോതമംഗലം അധ്യാപകന്റെ കൈവെട്ടുകേസ് പ്രതികള്‍ വ്യാജ പാസ്പോര്‍ട്ടില്‍ നെടുമ്പാശ്ശേരി വഴി രക്ഷപ്പെട്ടതായി വന്ന വാര്‍ത്ത ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍, അതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത നടപടികള്‍ വിശദമാക്കുമോ?

320

മോട്ടോര്‍ വാഹനങ്ങളിലെ ഗ്ളാസ്സുകളിലെ സുതാര്യത

ശ്രീ. സി. മമ്മൂട്ടി

,, എം. ഉമ്മര്‍

,, കെ. എം. ഷാജി

() മോട്ടോര്‍ വാഹനങ്ങളില്‍ നാലുവശത്തും ഘടിപ്പിച്ചിട്ടുള്ള ഗ്ളാസ്സുകള്‍ സുതാര്യമായിരിക്കണമെന്ന നിയമ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി നിഷ്കര്‍ഷിക്കാനിടയാക്കിയ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) കര്‍ശന നിയമ വ്യവസ്ഥയും, സുപ്രീംകോടതി ഉത്തരവും ഉണ്ടായിട്ടും നിയമ ലംഘനം അതേപടി തുടരുന്നതിനു കാരണം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തിയിട്ടും അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനുള്ള കാരണങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമോ;

(ഡി) വ്യക്തമായ കാഴ്ച മറയുന്നതു മുഖേനയുള്ള റോഡ് അപകടങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാപരമായ കാരണങ്ങള്‍, കുറ്റകൃത്യങ്ങള്‍ മറയ്ക്കാനുള്ള സൌകര്യം ഇതൊക്കെ കണക്കിലെടുത്ത് നിയമം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?

321

പോലീസ് സ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് ഓരോ പോലീസ് സ്റേഷനിലും എത്രവീതം വാഹനങ്ങള്‍ പിടിച്ചിട്ടുണ്ട് എന്നും ഇത് ഏതൊക്കെയാണെന്നും എന്ത് കാരണത്തിനാണ് പിടിച്ചതെന്നും ഏതൊക്കെ വര്‍ഷം പിടിച്ചതാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ;

(ബി) ഇത്തരം വാഹനങ്ങള്‍ സ്റേഷനുകളില്‍ കിടന്ന് നശിക്കുന്നത് ഒഴിവാക്കുന്നതിനായി അവ ലേലം ചെയ്യുന്നതിനോ മറ്റ് രീതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനോ നടപടി സ്വീകരിക്കുമോ?

322

വിവിധ കേസുകളില്‍ പിടിക്കപ്പെട്ട വാഹനങ്ങള്‍

ശ്രീ. . കെ. വിജയന്‍

() നാദാപുരം, എടച്ചേരി പോലീസ് സ്റേഷനുകളില്‍ വിവിധ കേസുകളില്‍ പിടിക്കപ്പെട്ട, എത്ര വാഹനങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഈ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍, ഇത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ?

323

വാഹനങ്ങളിലെ സണ്‍ഫിലിം

ശ്രീമതി കെ. എസ്. സലീഖ

() വാഹനങ്ങളുടെ ഗ്ളാസ്സില്‍ ഒട്ടിച്ചിട്ടുള്ള കറുത്ത സണ്‍ ഫിലിം നീക്കം ചെയ്യണമെന്ന 2012 ഏപ്രില്‍ 27 ലെ ബഹു. സുപ്രീം കോടതി വിധി നടപ്പില്‍ വരുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു;

(ബി) പ്രസ്തുത ഉത്തരവിന് ശേഷം നാളിതുവരെ എത്ര കേസ്സുകള്‍, രജിസ്റര്‍ ചെയ്തു;

(സി) പ്രസ്തുത വിധിക്കു ശേഷം നാളിതുവരെ ഇതിന്റെ പേരില്‍ എന്ത് തുക പിഴയിനത്തില്‍ ഈടാക്കി; വിശദാംശം നല്‍കുമോ;

(ഡി) ബഹു. സുപ്രീം കോടതി ഉത്തരവ് ഫലപ്രദമായി നടപ്പാക്കാത്തതിന്റെ ഭാഗമായി ബഹു. കേരള ഹൈക്കോടതി 2013, ജനുവരി 2 ന് സണ്‍ഫിലിം നീക്കല്‍ നിര്‍ദ്ദേശം പോലീസ് കര്‍ശനമായി നടപ്പിലാക്കുന്നില്ലെന്ന ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

() ബഹു. സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം ചിലര്‍ സണ്‍ഫിലിം മാറ്റിയതിനുശേഷം ഉള്‍വശം കാണാത്ത തരത്തിലുള്ള കര്‍ട്ടണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

(എഫ്) എങ്കില്‍, ഇത്തരം കര്‍ട്ടണ്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍, പ്രത്യേകിച്ച് പോലീസ് വാഹനങ്ങള്‍ , മറ്റ് വാഹനങ്ങള്‍ ഇപ്രകാരം ഉള്‍വശം കാണാത്ത തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ജി) സംസ്ഥാനത്ത് നിലവില്‍, സണ്‍ഫിലിം ഒട്ടിച്ചതോ, ഉള്‍വശം കാണാത്ത തരത്തിലുള്ള കര്‍ട്ടണ്‍ ഉപോയോഗിച്ചിട്ടുള്ള വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍, ഏതൊക്കെ വ്യക്തികള്‍ക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കുമോ?

324

കായംകുളം നഗരത്തിലെ ഹെല്‍മെറ്റ് പരിശോധന

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളില്‍, ഹെല്‍മെറ്റ് പരിശോധന നടത്തുന്നത് ഗതാഗതകുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍, ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

 
325

പോലീസ് സേനയുടെ ആധുനിക വല്‍ക്കരണം


ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്തെ പോലീസ് സേനയെ ആധുനിക വല്‍ക്കരിക്കുന്നതിന,് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി) പോലിസിനെ ജനകീയമാക്കുന്നതിനും, ജനങ്ങള്‍ക്ക് പോലീസിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.