UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

141

മദ്യ ഉപഭോഗത്തിനെതിരെ ബോധവത്കരണം

ശ്രീമതി. കെ.എസ്.സലീഖ

() 2012 ഡിസംബര്‍ 31 ല്‍ എത്ര കെയ്സ് മദ്യമാണ് ചെലവായത്; ആയിനത്തില്‍ എത്ര തുക സംസ്ഥാന ഖജനാവിന് ലഭിച്ചു;

(ബി) ഇത് 2011 ഡിസംബര്‍ 31-മായി താരതമ്യം ചെയ്യുമ്പോള്‍ മദ്യത്തിന്റെ ഉപഭോഗത്തില്‍ എത്ര കുറവ് വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) മദ്യ വില്‍പ്പനയില്‍ നിന്ന് സര്‍ക്കാരിന് കിട്ടുന്ന വരുമാനം 1987-88 -ല്‍ എത്ര തുക; ആയത് 2011-12-ല്‍ എത്ര തുകയായി ഉയര്‍ന്നു; നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31 വരെ എത്ര തുക; വിശദമാക്കുമോ;

(ഡി) 2011-12 സാമ്പത്തിക വര്‍ഷം ബോധവത്കരണത്തിന് എത്ര തുക ചെലവഴിച്ചു; ആയതിന് നടപ്പു സാമ്പത്തിക വര്‍ഷം എത്ര തുകയാണ് ഇതുവരെ ചെലവാക്കിയത്; ഏതു വിധത്തിലുളള ബോധവത്കരണമാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കുമോ;

() രാജ്യത്തെ ഏറ്റവും വലിയ മദ്യ ഉപഭോക്താക്കള്‍ എന്ന അവസ്ഥ മാറ്റാന്‍ ഇത്തരത്തിലുളള ബോധവത്കരണത്തിലൂടെ സര്‍ക്കാരിന് കഴിഞ്ഞുവോ; വിശദമാക്കുമോ?

142

നദികളുടെ മലിനീകരണം മൂലം മത്സ്യ സമ്പത്തിനുണ്ടാകുന്ന ദോഷം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() നദികളുടെ മലിനീകരണം, അത് ഒഴുകിച്ചേരുന്ന കായലുകളുടെയും തടാകങ്ങളുടെയും മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം മത്സ്യസമ്പത്തിനുണ്ടാകുന്ന നാശത്തെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(സി) കഴിഞ്ഞ അഞ്ചുവര്‍ഷം ഉള്‍നാടന്‍ മത്സ്യസമ്പത്ത് എത്രത്തോളം ലഭ്യമായി എന്നതിന്റെ വിശദവിവരം നല്‍കുമോ;

(ഡി) കായല്‍മത്സ്യ ലഭ്യത സംബന്ധിച്ച കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് വര്‍ഷം തിരിച്ച് പ്രത്യേകം നല്‍കുമോ?

143

മത്സ്യത്തൊഴിലാളികള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. റ്റി. യു. കുരുവിള

() മത്സ്യത്തൊഴിലാളി അധിവാസമേഖലകളില്‍ അടിസ്ഥാന സൌകര്യം നടപ്പാക്കുന്നതിന് ഈ വര്‍ഷം അംഗീകരിച്ചിട്ടുള്ള പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി) ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ എന്തൊക്കെ എന്ന് വിശദമാക്കുമോ?

144

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍

ശ്രീ. . എം. ആരിഫ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്;

(ബി) ഇവയില്‍ എന്തൊക്കെയാണ് അരൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

145

ഏലത്തൂര്‍ മത്സ്യഗ്രാമ പദ്ധതി

ശ്രീ. . കെ. ശശീന്ദ്രന്‍

() ഏലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഏലത്തൂരിനെ മത്സ്യഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ മത്സ്യഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏലത്തൂരില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ ?

146

തങ്കശ്ശേരി മത്സ്യഗ്രാമം പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

() സംയോജിത മത്സ്യഗ്രാമം പദ്ധതിയില്‍ തങ്കശ്ശേരിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇതുപ്രകാരം എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്; വ്യക്തമാക്കുമോ;

(ബി) തങ്കശ്ശേരിയെ മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ?

147

മാതൃകാ മത്സ്യഗ്രാമം

ശ്രീ. എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്തെ പതിനൊന്നു 'മത്സ്യഗ്രാമ'ങ്ങളെ 'മാതൃകാ മത്സ്യഗ്രാമ'ങ്ങളാക്കി മാറ്റുമെന്ന് സര്‍ക്കാരിന്റെ ഒരുവര്‍ഷകര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ; ഇതിനായി ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട്;

(ബി) പ്രസ്തുത പദ്ധതിക്കായി ഇതിനകം എത്ര തുക ചെലവഴിച്ചിട്ടുണ്ട്;

(സി) പ്രസ്തുത 'മാതൃകാ മത്സ്യഗ്രാമ'ങ്ങള്‍ ഏതെല്ലാം; 'മത്സ്യഗ്രാമം' 'മാതൃകാ മത്സ്യഗ്രാമ'മായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഉണ്ടായ മാറ്റങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ?

148

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത മത്സ്യബന്ധനം

ശ്രീ. റ്റി. വി. രാജേഷ്

() അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യന്ത്രവല്‍കൃത ബോട്ടുകളുടെ അനധികൃത ട്രോളിംഗ് പരമ്പരാഗത മത്സ്യബന്ധനത്തിലേര്‍പ്പെട്ട തൊഴിലാളികളെ ദുരിതത്തിലാക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അനധികൃത മത്സ്യബന്ധനം തടയുന്നതിന് മത്സ്യബന്ധനവകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

149

ട്രോളിംഗ് നിരോധനം നിര്‍ത്തലാക്കാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

() ട്രോളിംഗ് നിരോധനം നിര്‍ത്തലാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?

150

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുന്‍കരുതല്‍

ശ്രീ. പി. ഉബൈദുള്ള

() മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്കും ഭീഷണിയാകുന്ന കടല്‍ അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് എന്തെല്ലാം മുന്‍കരുതലുകളാണ് കൈക്കൊണ്ടിട്ടുള്ളത്;

(സി) അനുവാദമില്ലാതെ തീരക്കടലുകളിലൂടെ യാത്ര ചെയ്യുന്ന വിദേശകപ്പലുകളെ നിയന്ത്രിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

151

തീരദേശ കടലാക്രമണം

ശ്രീ. പി. തിലോത്തമന്‍

() കേരളത്തിന്റെ തീരദേശമേഖലയില്‍ അടിയ്ക്കടിയുണ്ടാകുന്ന കടലാക്രമണത്തിന്റെ കാരണങ്ങള്‍ പഠിക്കുന്നതിന് എന്തെങ്കിലും സംവിധാനമോ

പഠനസഹായമോ നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) ചേര്‍ത്തലയുടെ തീരപ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ നിര്‍മ്മിച്ചതിനുശേഷം കടലാക്രമണം ഉണ്ടാകുന്നതും ആക്രമണത്തിന്റെ സ്വഭാവം രൂക്ഷമാകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പുലിമുട്ടുകളും കടലാക്രമണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു പഠിക്കുവാനും ചേര്‍ത്തലയുടെ തീരപ്രദേശത്തെ കടലാക്രമണത്തില്‍ നിന്നും രക്ഷിക്കുവാനും നടപടി സ്വീകരിക്കുമോ?

152

മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ്

ശ്രീ.കെ. ദാസന്‍

() മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി നടത്തിയ എന്‍ജിന്‍ വെരിഫിക്കേഷന്റെ പുരോഗതി ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(ബിസംയുക്ത പരിശോധനയില്‍ കോഴിക്കോട് ജില്ലയില്‍ എത്ര എന്‍ജിനുകള്‍ക്കാണ് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത് എന്ന് താലൂക്കടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;

(സി) കൊയിലാണ്ടി മണ്ഡലത്തില്‍ എത്ര എന്‍ജിന്‍ ഉടമകളെ പരിഗണിച്ചു; അത് ആരെല്ലാം എന്ന് വ്യക്തമാക്കാമോ ?

153

ഫിഷറീസ് വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കിയ ആര്‍..ഡി.എഫ് പ്രോജക്ടുകള്‍

ശ്രീ. വി. ശശി

() ഫിഷറീസ് വകുപ്പ് 2011-12-ല്‍ ആര്‍..ഡി.എഫ്

പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ടായിരുന്നോ;

(ബി) എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി) ഇതിനായി 2011-12ലെ ബജറ്റില്‍ വകയിരുത്തിയിരുന്ന തുക എത്രയാണ്; ഇതില്‍ എത്ര ലക്ഷം രൂപ ചെലവഴിച്ചു; അത് ഏതെല്ലാം പ്രോജക്ടുകള്‍ക്കാണ് ചെലവഴിച്ചത്; ഈ പ്രോജക്ടുകളില്‍ ഏതെങ്കിലും തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(ഡി) ബജറ്റില്‍ വകയിരുത്തിയ തുക പൂര്‍ണ്ണമായി ചെലവഴിക്കാതിരുന്നതിനുള്ള കാരണം വ്യക്തമാക്കാമോ?

154

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണം

ശ്രീമതി ഗീതാ ഗോപി

() തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദീകരിക്കാമോ;

(ബി) പ്രസ്തുത പദ്ധിയില്‍ ഗുണഭോക്താക്കളെ എങ്ങനെയാണ് നിശ്ചയിക്കുന്നത്;

(സി) ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കുന്നതില്‍ ജനപ്രതിനിധികള്‍ക്ക് ഏന്തെങ്കിലും ചുമതല നിര്‍വ്വഹിക്കാനുണ്ടോ;

(ഡി) ഇക്കാര്യത്തിലുള്ള ഹഡ്കോയുടെ ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിക്കപ്പെടുന്നുണ്ടോ ?

155

മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പ് മന്ത്രിയുടെ ചുമതലയില്‍ ഉള്ള വകുപ്പുകളിലെ പദ്ധതി നിര്‍വ്വഹണം

ശ്രീ.കെ. സുരേഷ്കുറുപ്പ്

() മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പ് മന്ത്രിയുടെ ചുമതലയില്‍ ഉള്ള വകുപ്പുകളില്‍ ഓരോന്നിലും 2012-13 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ വകയിരുത്തിയ തുകയും ഇതിനകം ചെലവഴിച്ച തുകയും സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കാമോ;

(ബി) മേല്‍പ്പറഞ്ഞ ഓരോ വകുപ്പ് വഴി 2012-13 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്നതിന് ബഡ്ജറ്റിലൂടെയും അല്ലാതെയും പ്രഖ്യാപിച്ച പദ്ധതികളും പരിപാടികളും എന്തൊക്കെയായിരുന്നു; അവയില്‍ ഏതെല്ലാം പദ്ധതികളും പരിപാടികളും ഇനിയും നടപ്പാക്കുവാന്‍ അവശേഷിക്കുന്നുണ്ട്; ഭരണാനുമതി ലഭിച്ചവയില്‍ നിര്‍വ്വഹണം ആരംഭിച്ചിട്ടില്ലാത്തവ ഏതൊക്കെ;

(സി) ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട തുകയില്‍ ഇതുവരെ ചെലവായിട്ടില്ലാത്ത തുക എത്ര ?

156

മത്സ്യത്തൊഴിലാളികളുടെ വായ്പാ കുടിശ്ശികയ്ക്ക് മൊറൊട്ടോറിയം

ശ്രീമതി. ഗീതാ ഗോപി

() സഹകരണ സംഘങ്ങളിലും ധനകാര്യ സ്ഥാപനങ്ങളിലും വായ്പ കുടിശ്ശിക വരുത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ജപ്തി നോട്ടീസ് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) എന്തെല്ലാം നടപടികള്‍ ആണ് ഇതിന്‍മേല്‍ സ്വീകരിച്ചത്;

(ഡി) തിരിച്ചടവിന് മൊറൊട്ടോറിയം പ്രഖ്യാപിക്കുമോ?

157

കാസര്‍ഗോഡ് നിയോജകമണ്ഡലത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പദ്ധതികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഭവന പദ്ധതി, സമ്പാദ്യ ആശ്വാസ പദ്ധതി, സീ റാഞ്ചിംഗ് പദ്ധതി, സാനിറ്റേഷന്‍ പദ്ധതി എന്നിവ നടപ്പിലാക്കാന്‍ കാസര്‍ഗോഡ് നിയോജകമണ്ഡലത്തില്‍ എന്ത് നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്; പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ നല്കുമോ;

(ബി) മത്സ്യത്തൊഴിലാളി ബോധവല്‍ക്കരണ കേന്ദ്രങ്ങള്‍ ഏതെല്ലാം ജില്ലകളിലാണുള്ളത്; മത്സ്യത്തൊഴിലാളികള്‍ തിങ്ങിതാമസിക്കുന്ന കാസര്‍ഗോഡ് കസബ കടപ്പുറത്ത് ഇത്തരമൊരു കേന്ദ്രം നിര്‍മ്മിക്കാന്‍ ആലോചനയുണ്ടോ; ഇല്ലെങ്കില്‍ അക്കാര്യം പരിഗണിക്കുമോ?

158

കല്‍പ്പറ്റ മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തന പുരോഗതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() നാഷണല്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കല്‍പ്പറ്റയില്‍ ആരംഭിക്കുന്ന മത്സ്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ;

(ബി) നടപ്പു സാമ്പത്തിക വര്‍ഷം ഇതിനായി എത്ര തുക ചെലവഴിച്ചുവെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാക്കാനാകും എന്നാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

159

അപകടത്തില്‍പ്പെടുന്ന മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. . കെ. വിജയന്‍

() മത്സ്യബന്ധന ബോട്ടുകളും കപ്പലുകളും കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരത്തിലുള്ള എത്ര കേസുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(സി) അവയുമായി ബന്ധപ്പെട്ട് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര തുക യഥാസമയം നല്‍കിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ നഷ്ട പരിഹാരം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

160

മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണ സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായമായി നിലവില്‍ എന്തു തുക നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തുക വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

161

ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമനിധി  ഉപയോഗിച്ചുള്ള ഭവനനിര്‍മ്മാണ പദ്ധതി

ശ്രീമതി ജമീലാ പ്രകാശം

() 02.11.2012-ല്‍ തിരുവനന്തപുരം ജില്ലാകളക്ടറുടെ ചേമ്പറില്‍ കൂടിയ ദേശീയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ഉപയോഗിച്ചുള്ള ഭവനനിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍വച്ച് മുന്‍വര്‍ഷങ്ങളിലെ സമാന ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ഡിപ്പാര്‍ട്ട്മെന്റിന് അനുവദിച്ച തുകയില്‍ ചെലവാകാതെ അവശേഷിക്കുന്ന ഒരു കോടി എഴുപത് ലക്ഷം രൂപ വിതരണം ചെയ്യുന്നതിന് 85 ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നോ;

(ബി) എങ്കില്‍ അത് സംബന്ധിച്ച ലിസ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(സി) പ്രസ്തുത ലിസ്റ് പ്രകാരം ഗുണഭോക്താക്കള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ അനുവദിക്കാത്തതിനുള്ള കാരണം വ്യക്തമാക്കാമോ?

162

മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് കടലില്‍ സംരക്ഷണത്തിന് നടപടി

ശ്രീ. എസ്. ശര്‍മ്മ

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, . എം. ആരിഫ്

() കടലില്‍ മത്സ്യബന്ധന ബോട്ടില്‍ വിദേശകപ്പലുകള്‍ ഇടിച്ച് അപകടമുണ്ടാകുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്;

(ബി) നിത്യവൃത്തിക്ക് മത്സ്യബന്ധനം നടത്തുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ സംരക്ഷണം നല്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) മത്സ്യബന്ധനത്തിനു കടലില്‍ പോയി അപകടത്തില്‍പ്പെട്ടവരുടെയും മരണപ്പെട്ടവരുടെയും കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കുമോ;

(ഡി) അപകടവും ജീവഹാനിയും ഉണ്ടാക്കുന്ന വിദേശ കപ്പലുകളെ നിയമത്തിന്റെ പരിധിയില്‍കൊണ്ടു വരുന്നതിനുളള എന്തു നടപടിയാണ് കൈക്കൊണ്ടിട്ടുളളത് എന്ന് വ്യക്തമാക്കാമോ?

163

കേരള തീരത്തെ കപ്പല്‍ചാലുകളിലെ അപകടങ്ങള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

() കേരളതീരത്തെ കപ്പല്‍ചാലുകളിലെ അപകടങ്ങളും അതിക്രമങ്ങളും തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ;

(ബി) അതിക്രമിച്ച് പ്രവേശിക്കുന്ന കപ്പലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമോ ;

(സി) പാവപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുന്ന വിദേശ ട്രോളറുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

164

'മത്സ്യസമൃദ്ധി' പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്ത് 'മത്സ്യസമൃദ്ധി' പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി) ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി) എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പാക്കിവരുന്നത്;

() ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വ്യക്തമാക്കുമോ?

165

മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ പദ്ധതിതുക വിനിയോഗം

ശ്രീ. സി.കെ. നാണു

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

() മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരം മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ വിതരണം ചെയ്യാതെ സംസ്ഥാനത്ത് എത്ര തുകയാണ് ബാക്കി വന്നിട്ടുള്ളത്;

(ബി) ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) തിരുവനന്തപുരം ജില്ലയില്‍ ചെലവഴിക്കാതെ ബാക്കിയുണ്ടായിരുന്ന തുക പുനര്‍വിതരണം ചെയ്യുന്നതു സംബന്ധിച്ച് എന്തു തീരുമാനമാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

166

മത്സ്യസമ്പത്ത്

ശ്രീ. തോമസ് ചാണ്ടി

() അശാസ്ത്രീയമായ മത്സ്യബന്ധനം മൂലം സംസ്ഥാനത്തെ കായലുകള്‍, നദികള്‍, തടാകങ്ങള്‍ എന്നിവയിലെ മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മത്സ്യസമ്പത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഫിര്‍മ, അഡാക് ഏജന്‍സികള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത ഏജന്‍സികള്‍ മുഖാന്തിരം മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഏതെല്ലാം പദ്ധതികള്‍ക്ക് എത്ര തുക വീതം നടപ്പുസാമ്പത്തിക വര്‍ഷം ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

167

സമുദ്രമത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമം

ശ്രീ. . കെ. ശശീന്ദ്രന്‍

() കേന്ദ്ര സര്‍ക്കാര്‍ പുതിയ സമുദ്രമത്സ്യബന്ധന നിയന്ത്രണ പരിപാലന നിയമം നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത നിയമം നടപ്പിലാക്കുന്നതുമൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പെലാജിക് ട്രോള്‍ വലകളുപയോഗിച്ചുള്ള ബുള്‍ ട്രോളിങ് നിര്‍ബാധം തുടരുന്നതിനാല്‍ മത്സ്യസമ്പത്ത് ഉള്‍ക്കടലിലേക്ക് വലിയാന്‍ കാരണമാകുന്നതും അത് മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നതും പരിഗണിച്ച് നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

168

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍

ശ്രീ. തോമസ് ചാണ്ടി

,, .കെ. ശശീന്ദ്രന്‍

() സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ തീര്‍പ്പുകല്‍പ്പിച്ച അപേക്ഷകളിന്മേല്‍ കടാശ്വാസം നല്‍കുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കുന്നതില്‍ സഹകരണ ബാങ്കുകള്‍ വീഴ്ച വരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ 2012 ജൂണ്‍ 30-ാം തീയതി ഇറക്കിയ 31/2012 -ാം നമ്പര്‍ വിജ്ഞാപനത്തില്‍ കടാശ്വാസത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതെന്താണെന്ന് വെളിപ്പെടുത്താമോ; ഈ വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

169

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍

ശ്രീ പി. തിലോത്തമന്‍

() മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ നിലവിലുളള പ്രവര്‍ത്തനം വിശദമാക്കാമോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ കമ്മീഷന്റെ ആനുകൂല്യം ലഭ്യമായി എന്നു വ്യക്തമാക്കുമോ; പ്രസ്തുത കാലയളവില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ ആനുകൂല്യം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ ജില്ല തിരിച്ചുളള കണക്കും അതിനുവേണ്ടി ചെലവഴിച്ച തുകയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?

(ബി) ബാങ്ക് വായ്പ എടുത്ത് തൊഴിലുപകരണങ്ങളും വള്ളങ്ങളും വാങ്ങിയ മത്സ്യത്തൊഴിലാളികള്‍ പ്രകൃതിക്ഷോഭത്തില്‍ തൊഴിലുപകരണങ്ങളും വളളങ്ങളും, നഷ്ടപ്പെടുകയും ബാങ്ക് വായ്പയുടെ പേരില്‍ റിക്കവറി നടപടികള്‍ നേരിടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം സജീവമാകുന്നതുവരെയും മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് മോറൊട്ടോറിയം പ്രഖ്യാപിക്കുവാന്‍ നടപടിയെടുക്കുമോ

(ഡി) ആലപ്പുഴജില്ലയില്‍ അരൂര്‍ 617-ാം നമ്പര്‍ സഹകരണ സംഘം മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗീകരിച്ച ഗുണഭോക്താക്കള്‍ക്ക് വായ്പ ആനുകൂല്യങ്ങള്‍ നല്‍കാത്തതു എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ?

170

ഫിഷറീസ് വകുപ്പിലെ പെര്‍ഫോമന്‍സ് മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷന്‍ സിസ്റം

ശ്രീ വി. ശശി

() െര്‍ഫോര്‍മെന്‍സ് മോണിട്ടറിംഗ് ആന്റ് ഇവാല്യുവേഷന്‍ സിസ്റ(പി.എം..എസ്.)ത്തിന്റെ ഭാഗമായി 2011-12 ലേക്ക് ഫിഷറീസ് വകുപ്പിന് വേണ്ടി തയ്യാറാക്കിയ റിസള്‍ട്ട് ഫ്രെയിംവര്‍ക്ക് ഡോക്മെന്റി (ആര്‍.എഫ്.ഡി) ലെ ലക്ഷ്യങ്ങള്‍ (ഒബ്ജക്ടീവ്സ്), ഓരോ ലക്ഷ്യവും കൈവരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിച്ച നടപടികള്‍ (ആക്ഷന്‍), വിജയസൂചികകള്‍ (സക്സസ് ഇന്‍ഡികേറ്റേഴ്സ്), ടാര്‍ജറ്റ് എന്നിവ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി) ഇതനുസരിച്ച് 2011-12 ല്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടം എന്താണെന്ന് വിശദമാക്കാമോ?

171

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പോള നീക്കം ചെയ്യുന്നതിനുളള ഫിര്‍മയുടെ നടപടി

ശ്രീ. തോമസ് ചാണ്ടി

() കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഫിര്‍മ, പോള വാരുന്നതിന് റീ ടെന്‍ഡര്‍ ചെയ്ത പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) ോള വാരുന്നതിനുളള ടെന്‍ഡര്‍ റദ്ദ് ചെയ്യുന്നതിനും റീ ടെന്‍ഡര്‍ ചെയ്യുന്നതിനുമുണ്ടായ കാരണങ്ങള്‍ വിശദീകരിക്കാമോ;

(സി) ഏതെല്ലാം പോരായ്മകള്‍ കാരണമാണ് ടെന്‍ഡര്‍ റദ്ദ് ചെയ്ത് റീ ടെന്‍ഡര്‍ നടത്തിയത് എന്ന് വിശദമാക്കുമോ?

172

ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍

ശ്രീ. ജി. സുധാകരന്‍

() ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്ക്കൂളുകള്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ഉണ്ടോ ;

(ബി) എങ്കില്‍, എന്തൊക്കെയാണെന്ന് വിശദമാക്കാമോ ;

(സി) പുന്നപ്ര ഗവണ്‍മെന്റ് സി.വൈ.എം.. യു.പി. സ്കൂള്‍,

ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ?

173

എയര്‍ കേരള പദ്ധതി

ശ്രീ. പി. ഉബൈദുള്ള

() എയര്‍ കേരള പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി) ഇത് സംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(സി) എങ്കില്‍ ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും പ്രസ്തുത ഏജന്‍സി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ഡി) ആഭ്യന്തര-അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുന്നതിന് നിശ്ചിത മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുമോ ;

() എയര്‍ കേരള പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

174

എയര്‍ കേരള വിമാന സര്‍വ്വീസ് പദ്ധതി

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ.എന്‍. ജയരാജ്

() എയര്‍ കേരള വിമാന സര്‍വ്വീസ് പദ്ധതി സജീവ പരിഗണനയില്‍ ഉണ്ടോ; വിശദാംശം നല്‍കുമോ;

(ബി) എയര്‍ കേരളയ്ക്ക് അനുമതി ലഭിക്കുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോ;

(സി) പ്രസ്തുത തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

175

എയര്‍ കേരള പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

,, കെ. അച്ചുതന്‍

,, ഹൈബി ഈഡന്‍

() എയര്‍ കേരള പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) കോര്‍ കമ്മിറ്റിയുടെ ചുമതലകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ഡി) പദ്ധതിയ്ക്കുള്ള അപേക്ഷ ഡി.ജി.സി..ക്ക് നല്‍കിയിട്ടുണ്ടോ;

() പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

176

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശയാത്രക്കാര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശയാത്രക്കാര്‍ക്ക് യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പിന്‍വലിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാനങ്ങള്‍ റദ്ദുചെയ്യപ്പെടുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത വിഷയം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

() പ്രസ്തുത വിഷയത്തില്‍ സംസ്ഥാനം സ്വീകരിച്ച നടപടികളെന്തൊക്കെയെന്നും കേന്ദ്രത്തില്‍ നിന്നും ലഭിച്ച മറുപടികളെന്തൊക്കെയെന്നും വ്യക്തമാക്കുമോ?

177

കണ്ണൂര്‍ വിമാനത്താവളം

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരിസ്ഥിതി പഠനവും പബ്ളിക് ഹിയറിങ്ങും പൂര്‍ത്തിയാക്കിയോ; എങ്കില്‍ എന്നാണ് പൂര്‍ത്തിയാക്കിയത്;

(ബി) പദ്ധതി ആരംഭിക്കുന്നതിന് പരിസ്ഥിതി അനുമതിയ്ക്കായി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) എന്നാണ് സമര്‍പ്പിച്ചത് ; ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങാന്‍ സാധിക്കുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ ?

178

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള ഭൂമിഏറ്റെടുക്കല്‍

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണത്തിനായുള്ള പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം വിമാനത്താവള നിര്‍മ്മാണത്തിനും അനുബന്ധ സംവിധാനങ്ങള്‍ക്കും ഭാവി വികസനത്തിനുമായി എത്ര സ്ഥലം വേണമെന്നാണു കണക്കാക്കപ്പെടുന്നത്;

(ബി) ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കലിലൂടെയും രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിലൂടെയും ഇതിനോടകം എത്ര ഭൂമി ഏറ്റെടുത്തുവെന്നു വ്യക്തമാക്കുമോ;

(സി) മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികളെല്ലാം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ഡി) ഇല്ലെങ്കില്‍ മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കല്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്;

() നാലാംഘട്ടത്തില്‍ എത്ര ഭൂമിയാണ് ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും അതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചോയെന്നും വ്യക്തമാക്കുമോ;

(എഫ്) നാലാംഘട്ട ഭൂമി ഏറ്റെടുക്കല്‍ എപ്പോള്‍ ആരംഭിച്ച് എപ്പോള്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

179

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി ലിമിറ്റഡിന്റെ ആതറൈസ്ഡ് ഷെയര്‍ ക്യാപ്പിറ്റല്‍ എത്രയാണെന്ന് വ്യക്തമാക്കാമോ; നാളിതുവരെയുള്ള പെയ്ഡ് അപ് ക്യാപ്പിറ്റല്‍ എത്രയാണെന്നും കമ്പനി അക്കൌണ്ടില്‍ എത്ര തുക ബാക്കിയുണ്ടെന്നും വ്യക്തമാക്കാമോ;

(ബി) സര്‍ക്കാരില്‍ നിന്നും ഈ വര്‍ഷം കമ്പനിക്ക് ബഡ്ജറ്റ് വിഹിതമായി ലഭിച്ച തുക എത്ര; സര്‍ക്കാരിന്റെ 26% ഷെയര്‍ ഭൂമിയായിട്ടാണോ ലഭിക്കുന്നത്; എങ്കില്‍ ഇതിനകം ലഭിച്ച ഭൂമി എത്ര; സര്‍ക്കാറിന് നല്‍കിയ ഷെയര്‍ എത്ര;

(സി) എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെല്ലാം വര്‍ക്കുകള്‍ക്ക് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്; വിളിച്ച ടെണ്ടറുകള്‍ അനുസരിച്ച്, മതിപ്പ് ചെലവ് എത്ര തുകയാണ്;

(ഡി) എയര്‍പോര്‍ട്ടിനുവേണ്ടി ഇതിനകം ഏറ്റെടുത്ത ഭൂമിക്കുവേണ്ടി കിന്‍ഫ്ര വഴി ചെലവഴിച്ച തുക പലിശ സഹിതം എത്ര; ഇതില്‍ സര്‍ക്കാര്‍ ഇതിനകം നല്‍കിയ തുക എത്ര; അവശേഷിക്കുന്ന തുക എത്ര സമയത്തിനകം നല്‍കേണ്ടതുണ്ട്; വ്യക്തമാക്കുമോ?

180

കോഴിക്കോട് വിമാനത്താവളം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് പുതിയ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ;

(ബി) ഇത് സംബന്ധമായി സമീപ കാലത്ത് നടന്ന ഉന്നതതല യോഗത്തില്‍ എന്തെല്ലാം തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്;

(സി) വിമാനത്താവളത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.