UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

110

മദ്യവില്‍പനയിലൂടെയുള്ള നികുതിവരുമാനം

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്തിന് മദ്യവില്‍പനയിലൂടെയുള്ള നികുതി വരുമാനം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2009-10, 2010-11, 2011-12 എന്നീവര്‍ഷങ്ങളില്‍ ഈ ഇനത്തില്‍ ലഭിച്ച നികുതി തുക എത്രയാണെന്ന് വ്യക്തമാക്കുമോ?

111

മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനുള്ള സര്‍ക്കാര്‍ കമ്മീഷന്‍

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

() മദ്യനയത്തില്‍ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിനായി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

112

വ്യാജചാരായ കേസുകള്‍

ശ്രീ.കെ.വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര വ്യാജചാരായ കേസ്സുകള്‍ രജിസ്റര്‍ ചെയ്തുവെന്ന് ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത കേസുകളിന്‍മേല്‍ സ്വീകരിച്ച നടപടി പുരോഗതി വിശദമാക്കുമോ;

(സി) ആദിവാസി മേഖലകളില്‍ ഇത്തരം കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടോ; എങ്കില്‍ ജില്ല തിരിച്ചുളള വിവരങ്ങള്‍ നല്കുമോ;

(ഡി) പ്രായപൂര്‍ത്തിയാകാത്തവരുടെ പേരില്‍ ഇത്തരം കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

113

സ്പിരിറ്റ് കേസ്സുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍ 

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര സ്പിരിറ്റ് കേസ്സുകളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്; ജില്ലതിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി) സ്പിരിറ്റ് കേസ്സുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടോ; എങ്കില്‍ എത്ര പേരെ;

(സി) പ്രസ്തുത കേസ്സുകള്‍ അന്വേഷിക്കുന്നത് എക്സൈസ് വകുപ്പു തന്നെയാണോ;

(ഡി) സംസ്ഥാനത്തെ സ്പിരിറ്റ് കേസ്സുകള്‍ അന്വേഷിക്കുന്നതിനായി ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

114

പേരാമ്പ്ര- സര്‍ക്കിളില്‍ വ്യാജമദ്യവും അനധികൃതമദ്യവില്‍പ്പനയും തടയുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്ര സര്‍ക്കിളില്‍ 2012 -ല്‍ വ്യാജമദ്യവും അനധികൃത മദ്യവില്‍പ്പനയും തടയുന്നതിന് എക്സൈസ് വകുപ്പ് എത്ര റെയ്ഡുകള്‍ നടത്തി എന്നും റെയ്ഡ് നടത്തിയ തീയതികളും സ്ഥലങ്ങളും സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത റെയ്ഡുകളിലൂടെ ആരെയെങ്കിലും അറസ്റു ചെയ്തിട്ടുണ്ടോ എന്നും എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി) പേരാമ്പ്ര സര്‍ക്കിളില്‍ മൂന്നില്‍ കൂടുതല്‍ അബ്കാരി കേസുകളില്‍ പ്രതിയായ എത്രപേരുണ്ടെന്നും അത് ആരൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ഡി)അവരില്‍ ഇതുവരെ അറസ്റുചെയ്യപ്പെടാത്ത ആരെങ്കിലും ഉണ്ടോയെന്നും എങ്കില്‍ എന്തുകൊണ്ടാണ് അറസ്റ് ചെയ്യാത്തതെന്നും വ്യക്തമാക്കുമോ ;

115

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം എത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്;

(ബി) ലൈസന്‍സ് നല്‍കിയ ബാറുകളില്‍ ചിലത് മാനദണ്ഡം പാലിച്ചട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത ബാറുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമോ;

(ഡി) പുതിയ മദ്യനയത്തിന് രൂപം നല്‍കിയിട്ടുണ്ടോ; ഇതിനായി കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ?

 
116

ചാരായ നിരോധനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ചാരായ നിരോധനം നിലവില്‍വന്നശേഷം ചാരായ വാറ്റ്, വില്‍പന സംബന്ധിച്ച എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) ഇത്തരത്തില്‍ രജിസ്റര്‍ ചെയ്ത കേസുകളില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) ശിക്ഷിക്കപ്പെട്ട് പരോളില്‍ ഇറങ്ങി വീണ്ടും ഇതേ കുറ്റത്തിന് പിടിയിലായവരുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

117

അബ്കാരി കേസുകള്‍

ശ്രീ. എം. ഉമ്മര്‍

() അബ്കാരി കേസുകളുടെ ഭാഗമായി എടുക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്നതിന് മൊബൈല്‍ ലിക്വര്‍ ടെസ്റിംഗ് ലബോറട്ടറി സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ;

(ബി) അബ്കാരികേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങളും തൊണ്ടി സാധനങ്ങളും വേഗത്തില്‍ ഡിസ്പോസ് ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(സി) മദ്യം വില്‍ക്കുന്നതിനും വാങ്ങുന്നതിനും പ്രായപരിധി ഉയര്‍ത്തിക്കൊണ്ടുള്ള സര്‍ക്കുലറുകളോഉത്തരവുകളോപുറപ്പെടുവിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ?

118

മദ്യവിരുദ്ധ ബോധവല്‍ക്കരണത്തിന് സ്ഥിരം സംവിധാനം

ശ്രീ. . . അസീസ്

() മദ്യപാന ശീലത്തിനെതിരെ എന്തൊക്കെ ബോധവല്‍ക്കരണ പരിപാടികളാണ് വകുപ്പ് സംഘടിപ്പിക്കുന്നത് ; വ്യക്തമാക്കുമോ ;

(ബി) ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ക്കായി സ്ഥിരം സംവിധാനം വകുപ്പില്‍ രൂപീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ രൂപീകരിക്കുമോ ?

119

സമഗ്ര മദ്യനയം

ശ്രീ. സി.പി. മുഹമ്മദ് 

,, വി.റ്റി. ബല്‍റാം

,, .റ്റി. ജോര്‍ജ്

,, വി.പി. സജീന്ദ്രന്‍

() സമഗ്ര മദ്യനയം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് വിശദീകരിക്കുമോ;

(സി) ഇതിനായി കമ്മീഷനെ നിയമിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ

(ഡി) പ്രസ്തുത കമ്മീഷനെ ചുമതലപ്പെടുത്താനുദ്ദേശിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ ?

120

വിവിധ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ മദ്യത്തിന്റെ പങ്ക്


ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, എന്‍.. നെല്ലിക്കുന്ന്

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

() ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെയും അപകടങ്ങളുടെയും ആത്മഹത്യകളുടെയും കാര്യത്തില്‍, മദ്യത്തിനുള്ള പങ്കിനെക്കുറിച്ച് ദേശീയതലത്തില്‍ പഠനമോ, വിവരശേഖരണമോ നടത്തിയിട്ടുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനതലത്തില്‍ ഏതെങ്കിലും ഏജന്‍സി അത്തരമൊരു പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍, ഇതുസംബന്ധിച്ച് ലഭിച്ചിട്ടുള്ള വിവരം വെളിപ്പെടുത്തുമോ;

(സി) കുറ്റകൃത്യങ്ങളും, അപകടങ്ങളും ആത്മഹത്യകളും മദ്യത്തിന്റെ ഉപയോഗവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇതില്‍ മദ്യത്തിനുള്ള പങ്കിനെക്കുറിച്ച് പഠിക്കാനും ഓരോ കേസുകളുടെയും അന്വേഷണത്തില്‍ മദ്യമെന്ന ഘടകം ഉള്‍പ്പെടുത്താനും നടപടി സ്വീകരിക്കുമോ?

121

കളള് വിതരണം- ചെത്തുതൊഴിലാളി സഹകരണ സംഘങ്ങളെ ഏല്പിക്കല്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഹകരണ സംഘങ്ങളെ അവഗണിച്ച് കരാറുകാരെ ഷാപ്പുകള്‍ ഏല്പിക്കാന്‍ തുടങ്ങിയത് ഷാപ്പുകളില്‍ വ്യാജകളള് സുലഭമാക്കാന്‍ കാരണമായിട്ടുണ്ടെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) കളള് വിതരണം ചെത്ത് തൊഴിലാളി സഹകരണസംഘങ്ങളെ ഏല്പിക്കണമെന്ന എം. രാജേന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ തയ്യാറാകുമോ;

(സി) ഇല്ലായെങ്കില്‍ ആയതിന്മേലുളള വിശദീകരണം ലഭ്യമാക്കുമോ

122

മദ്യാസക്തി നിയന്ത്രിക്കാന്‍ നടപടി


ശ്രീ. റ്റി.വി. രാജേഷ്

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. ആര്‍. രാജേഷ്

,, ബി.ഡി. ദേവസ്സി

() സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി നിയന്ത്രിക്കാന്‍ തയ്യാറാകുമോ

(ബി) യുവാക്കള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഭയാനകമാംവിധം മദ്യാസക്തി വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ; കഴിഞ്ഞ രണ്ടുവര്‍ഷത്തെ മദ്യവില്‍പനയുടെയും അതുവഴി സംസ്ഥാന സര്‍ക്കാരിനുണ്ടായ വരുമാനത്തിന്റെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) മദ്യാസക്തിക്കെതിരെ ബോധവല്‍ക്കരണവും സാമൂഹ്യ ഇടപെടലുകളും ഉണ്ടാക്കുന്നതിന് എന്തുനടപടികളാണ് സ്വീകരിക്കുന്നത്; പ്രസ്തുത നടപടികള്‍ ഫലപ്രദമാണെന്ന് കരുതുന്നുണ്ടോ; മൊത്തം മദ്യവില്‍പനയുടെ എത്രശതമാനമാണ് ബോധവത്ക്കരണത്തിനായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കിയത്;

(ഡി) ക്യാമ്പസുകളിലെ അരാഷ്ട്രീയവല്‍ക്കരണം വിദ്യാര്‍ത്ഥികളില്‍ മദ്യാസക്തിയ്ക്കും അരാജകത്വത്തിനും ഇടയാക്കിയിട്ടുള്ളതായി അറിയാമോ?

123

അങ്കമാലി എക്സൈസ് ഓഫീസ്

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി മിനി സിവില്‍ സ്റേഷന്റെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രസ്തുത കോമ്പൌണ്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എക്സൈസ് ഓഫീസ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥലത്ത് നിന്നും ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള നിവേദനത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വ്യക്തമാക്കാമോ?

124

കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസിനായുള്ള സ്ഥലമേറ്റെടുക്കല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടി ഏതു ഘട്ടം വരെയായി; വിശദാംശം നല്‍കുമോ;

(ബി) നിലവില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര സെന്റ്;

(സി) പ്രസ്തുത സ്ഥലം എക്സൈസ് വകുപ്പിനു കൈമാറിക്കിട്ടുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

125

വിഴിഞ്ഞം തുറമുഖ പദ്ധതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി പഠനവും ഇ. പി. സി ടെന്‍ഡറിനുള്ള മാസ്റ്റര്‍പ്ളാനും സാങ്കേതിക പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ അവ എന്നാണ് പൂര്‍ത്തിയാക്കിയത്;

(സി) പ്രസ്തുത നടപടികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നാരംഭിക്കും;

(ഡി) പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

126

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പ്ളാനിംഗ് കമ്മീഷന്‍ ബോര്‍ഡ് ധനസഹായം നല്‍കുന്നതിനുളള മാനദണ്ഡങ്ങള്‍

ശ്രീമതി ജമീലാ പ്രകാശം

() വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര തുകയാണ് വാഗ്ദാനം ചെയ്തിട്ടുളളത്;

(സി) ധനസഹായം നല്‍കുന്നതിന് എന്തൊക്കെ മാനദണ്ഡങ്ങളാണ് പ്ളാനിങ്ങ് കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുളളത്;

(ഡി) അവ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

() പ്ളാനിങ്ങ് കമ്മീഷന്റെ വാഗ്ദാനത്തിന്‍ മേല്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കുമോ?

127

മാരിടൈം ബോര്‍ഡ്

ശ്രീ. എസ്.ശര്‍മ്മ

() സംസ്ഥാനത്ത് മാരിടൈം ബോര്‍ഡ് രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) മാരിടൈം ബോര്‍ഡ് രൂപവത്കരിക്കുന്നത് സംബന്ധിച്ച് കേന്ദ്രമാരിടൈം സ്റേറ്റ് ഡവലപ്മെന്റ് കൌണ്‍സിലിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ എങ്കില്‍ എന്താണെന്ന് വ്യക്തമാക്കാമോ;പ്രസ്തുത നിര്‍ദ്ദേശാനുസരണമാണൊ സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപവല്ക്കരിക്കുന്നത്; വ്യക്തമാക്കാമോ ;

(സി) സംസ്ഥാന മാരിടൈം ബോര്‍ഡുനുകീഴില്‍ ഏതൊക്കെ വകുപ്പുകളെ ഉള്‍ക്കൊളളിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി) ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക എങ്ങനെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കാമോ?

128

വിഴിഞ്ഞം തുറമുഖ പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, എം.. വാഹീദ്

,, ആര്‍. സെല്‍വരാജ്

,, .റ്റി. ജോര്‍ജ്

() വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യഥാര്‍ത്ഥ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) പ്രസ്തുത പദ്ധതിയുടെ മാസ്റര്‍ പ്ളാന്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) പദ്ധതിക്കുള്ള പാരിസ്ഥിതികാനുമതിക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) പദ്ധതിയുടെ ഭാഗമായി സാമൂഹിക ഉത്തരവാദിത്തമുള്ള ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ?

129

കബോട്ടാഷ് നിയമത്തില്‍ ഇളവ്

ശ്രീ. ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, അന്‍വര്‍ സാദത്ത്

() വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) പ്രസ്തുത നടപടി കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) എന്തെല്ലാം നിബന്ധനകളോടെയാണ് ഇളവ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി) ടെര്‍മിനലിന്റെ വികസനത്തിനും കയറ്റിറക്കുമതിക്കും ഇളവ് എത്രമാത്രം സഹായകരമാകുമെന്നത് സംബന്ധിച്ച് വിശദമാക്കുമോ?

130

തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. ജി. സുധാകരന്‍

() തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറിന്റെ വാര്‍ഫ് മണ്ണടിഞ്ഞ് ബോട്ടുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയാത്ത അവസ്ഥയിലാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ മണ്ണ് നീക്കം ചെയ്യാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത മണ്ണ് നീക്കം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരില്‍നിന്നും ഫണ്ട് ലഭ്യമായിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി) അമ്പലപ്പുഴ എം.എല്‍..യുടെ അഭ്യര്‍ത്ഥനപ്രകാരം ബഹുമാനപ്പെട്ട മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

131

പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. റ്റി.വി.രാജേഷ്

കല്യാശ്ശേരി മണ്ഡലത്തിലെ പുതിയങ്ങാടി ഫിഷിംഗ് ഹാര്‍ബറിനായി ഇതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ട്; ഇതില്‍ എത്ര തുക ചെലവഴിച്ചു; വിശദാംശം നല്‍കാമോ?

132

കോഴിക്കോട് വെള്ളയില്‍ മിനി ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് വെള്ളയില്‍ മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തിക്ക് കേന്ദ്രപരിസ്ഥിതി വകുപ്പിന്റെ ക്ളിയറന്‍സും ഭരണാനുമതിയും ലഭിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത പ്രവൃത്തി എന്നു മുതല്‍ ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ;

() പ്രസ്തുത പദ്ധതിയ്ക്കായി വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

133

കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂര്‍ കടപ്പുറം- ആവിക്കല്‍ റോഡ് പുനര്‍നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂര്‍ കടപ്പുറം-ആവിക്കല്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന് എത്ര തുകയാണ് അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റോഡിന്റെ നിര്‍മ്മാണപ്രവൃത്തി വൈകുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;

(സി) നിര്‍മ്മാണ പ്രവൃത്തി എന്ന് ആരംഭിക്കുമെന്ന് അറിയിക്കാമോ?

134

നേമം നിയോജകമണ്ഡലത്തിലെ തീരദേശറോഡിന്റെ നിര്‍മ്മാണം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തിലെ വെള്ളാര്‍ വാര്‍ഡില്‍ പനത്തുറക്കരയിലെ തീരദേശ റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത വിഷയത്തില്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ?

135

വൈക്കം നിയോജകമണ്ഡലത്തിലെ തീരദേശ റോഡുവികസനം

ശ്രീ. കെ. അജിത്

() തീരദേശ മത്സ്യത്തൊഴിലാളി പ്രദേശങ്ങളിലെ റോഡുവികസനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയ്ക്കും, വൈക്കം നിയോജകമണ്ഡലത്തിനും എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) തീരദേശ റോഡുവികസനത്തിനായി വൈക്കം നിയോജകമണ്ഡലത്തിലെ ഓരോ റോഡിനും അനുവദിച്ച തുക എത്രയെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത റോഡുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി അനുവദിച്ചിട്ടുള്ള കാലപരിധി എത്രയെന്ന് വ്യക്തമാക്കാമോ

136

കടുത്തുരുത്തി മണ്ഡലത്തിലെ മത്സ്യമാര്‍ക്കറ്റിന്റെയും മത്സ്യകോളനി റോഡിന്റെയും നവീകരണം

ശ്രീ. മോന്‍സ് ജോസഫ്

() കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഏത് റോഡാണ് മത്സ്യകോളനി ഗ്രാമീണ റോഡായി നവീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) മുളക്കുളം പഞ്ചായത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണത്തിന് എത്ര തുക അനുവദിച്ചു; ആയതിന്റെ ഉത്തരവ് ലഭ്യമാക്കുമോ;

(സി) മത്സ്യമാര്‍ക്കറ്റ് നവീകരണ പദ്ധതിയില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഏതെങ്കിലും മാര്‍ക്കറ്റിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇതു സംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ ഫയല്‍ പുരോഗതി അറിയിക്കുമോ?

137

മഞ്ചേശ്വരം തീരപ്രദേശ റോഡുകളുടെ റോഡു വികസനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ തീരപ്രദേശങ്ങളുടെ റോഡുവികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) തീരദേശ റോഡുകളുടെ വികസനത്തിനായി പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ

138

വക്കം ഗ്രാമപഞ്ചായത്തിലെ തീരദേശറോഡു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

ശ്രീ. ബി. സത്യന്‍

() തീരദേശറോഡുകളുടെ നവീകരണപദ്ധതിയിലുള്‍പ്പെ ടുത്തി വക്കം ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച പ്രവൃത്തികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വിശദമാക്കുമോ;

(ബി) പ്രസ്തുതപ്രവൃത്തികള്‍ എന്നു പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) വക്കം, ചെറുന്നിയൂര്‍, മണമ്പൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ പുതിയതായി ഏതെല്ലാം റോഡുകള്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ?

139

അപ്ഗ്രഡേഷന്‍ കോസ്റല്‍ റോഡ് പദ്ധതി

ശ്രീ. തോമസ് ചാണ്ടി

() ഫിഷറീസ് വകുപ്പിന്റെ കീഴില്‍ അപ്ഗ്രഡേഷന്‍ കോസ്റല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളുടെ പുനരുദ്ധാരണത്തിന് കുട്ടനാട്ടില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്ന ഏതെല്ലാം റോഡുകള്‍ക്ക് എസ്റിമേറ്റ് തയ്യാറാക്കാനുണ്ടെന്നും ഭരണാനുമതി ലഭ്യമാക്കാനുണ്ടെന്നും വിശദമാക്കുമോ;

(ബി) തലവടി പഞ്ചായത്തിലെ വട്ടടികടവ് മുതല്‍ വാണിയപുര പടി വരെ ഫിഷറി തോട് റോഡ് പുനരുദ്ധാരണത്തിന് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ?

140

മത്സ്യ സമൃദ്ധി പദ്ധതി

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് മത്സ്യ സമൃദ്ധി പദ്ധതിയ്ക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചു എന്നും എത്ര തുകയായിരുന്നു ബജറ്റില്‍ വകയിരുത്തിയത് എന്നും വ്യക്തമാക്കുമോ;

(ബി) കോഴിക്കോട് ജില്ലയില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏതെല്ലാം; ഇവിടങ്ങളില്‍ ഇതുവരെ നടന്നപ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം;

(സി) പദ്ധതിയിലൂടെ മത്സ്യകൃഷി നടത്തുന്നവര്‍ക്കും അനുബന്ധ തൊഴില്‍ വിഭാഗങ്ങള്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍/നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.