UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

76

ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസ്

ശ്രീ. സി. പി. മുഹമ്മദ്

,, .സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, എം. . വാഹീദ്

() സംസ്ഥാനത്ത് ദേശീയ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് നടത്തുകയുണ്ടായോ; ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ ബാധിക്കുന്ന എന്തെല്ലാം വിഷയങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്;

(സി) ഇതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

77

ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍

ശ്രീ. പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. അച്ചുതന്‍

,, ലൂഡി ലൂയിസ്

() ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പഠിക്കുന്നതിനും, തെളിവെടുപ്പ് നടത്തുന്നതിനും സമിതി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) സമിതി സംസ്ഥാനത്ത് ആരെല്ലാമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(സി) ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പുന:പരിശോധന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) ഇതു സംബന്ധിച്ച് സമിതി എന്തെല്ലാം ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ?

78

പി.എസ്.സി. നടത്തുന്ന ഒ.എം.ആര്‍. പരീക്ഷകള്‍

ശ്രീ. .റ്റി. ജോര്‍ജ്

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, ബെന്നി ബെഹനാന്‍

() പി.എസ്.സി. നടത്തുന്ന ഒ.എം.ആര്‍. പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം കുറ്റമറ്റതും അതിവേഗത്തിലുമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഇതിനായി അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

79

അതാത് ജില്ലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. നിയമനത്തിനുളള ഗ്രേസ് മാര്‍ക്ക്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() അതാത് ജില്ലകളിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. നിയമനത്തിനുളള ഗ്രേസ് മാര്‍ക്ക് എടുത്തുകളഞ്ഞ കോടതി ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം കാസര്‍ഗോഡ്, വയനാട്, ഇടുക്കി തുടങ്ങിയ പിന്നോക്ക ജില്ലകളില്‍ ഉദ്യോഗസ്ഥക്ഷാമം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത ഗ്രേസ്മാര്‍ക്ക് പുനസ്ഥാപിക്കുന്നതിന് മേല്‍കോടതിയില്‍ അപ്പീല്‍ പോകുന്നതിന് നടപടി സ്വീകരിക്കുമോ?

80

സംസ്ഥാന സര്‍വ്വീസിലെ അധിക തസ്തികകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാന സര്‍വ്വീസില്‍ ജീവനക്കാരുടെ അധിക തസ്തിക കണ്ടെത്തുന്നതിനുവേണ്ടിയുള്ള ഉത്തരവിന്‍മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഉത്തരവിന്റെ പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ;

(സി) പ്രസ്തുത നടപടി പി. എസ്. സി വഴി നിയമനം പ്രതീക്ഷിച്ചു കഴിയുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടതുള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കുമോ;

(ഡി) ഇപ്രകാരം ഉത്തരവിറക്കാനുള്ള സാഹചര്യമെന്താണെന്ന് വ്യക്തമാക്കാമോ?

81

ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് വകുപ്പ് വ്യത്യാസമില്ലാതെ പ്രൊമോഷന്‍

ശ്രീ. .. അസീസ്

() സംസ്ഥാന സര്‍വ്വീസിലെ ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് വകുപ്പുതല വ്യത്യാസമില്ലാതെ പ്രൊമോഷന്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ഇപ്പോള്‍ തസ്തികമാറ്റം വഴി എത്ര ശതമാനമാണ് പ്രൊമോഷന്‍ എന്ന് വ്യക്തമാക്കുമോ;

(സി) ലാസ്റ് ഗ്രേഡ് ജീവനക്കാരില്‍ നല്ലൊരു ശതമാനം പോസ്റ് ഗ്രാജ്വേറ്റ് യോഗ്യതകള്‍ ഉള്ളവരായതിനാല്‍ പ്രൊമോഷന്‍ ശതമാനം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

82

ഒളകര ഭൂസമരം

ശ്രീ. എം.പി. വിന്‍സെന്റ്

() തൃശ്ശൂര്‍ ജില്ലയിലെ ഒളകരയിലെ ആദിവാസി ഭൂസമരം തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഒളകര ഭൂസമരം സംബന്ധിച്ച കേസ്സുകള്‍ പിന്‍വലിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

83

സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണ സമുദായങ്ങള്‍ക്ക് പ്രാതിനിധ്യം

ശ്രീ. പി. ഉബൈദുളള

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി. കെ. ബഷീര്‍

() സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണ സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഏറ്റവും അവസാനം അത്തരം പരിശോധന നടന്നത് എന്നാണെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത പരിശോധനയിലെ കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഡി) ഭരണഘടന ഉറപ്പു നല്‍കുന്ന തരത്തില്‍, സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിച്ചിട്ടില്ലെന്നത് പരിഗണിച്ച് അടിയന്തിര നടപടി സ്വീകരിക്കുമോ?

84

പി.എസ്.സി. മുഖേനയുള്ള നിയമനം

ശ്രീ. ബാബു എം. പാലിശ്ശേരി

() 2012 വര്‍ഷത്തില്‍ വിവിധവകുപ്പുകളിലായി എത്രപേര്‍ക്ക് പി.എസ്.സി. മുഖേന നിയമനം നല്‍കിയിട്ടുണ്ട്;

(ബി) പല വകുപ്പുകളും ഒഴിവുകള്‍ യഥാസമയം പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഒഴിവുകള്‍ പൂര്‍ണ്ണമായും പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യാത്ത എത്ര വകുപ്പുമേധാവികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

85

പി.എസ്.സി നിയമനങ്ങള്‍

ശ്രീ..കെ. ബാലന്‍

() 2011 മേയ് മുതല്‍ 2012 നവംബര്‍ വരെ എത്ര ഒഴിവുകളാണ് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; ഇതില്‍ എത്രപേര്‍ക്ക് അഡ്വൈസ്/ നിയമനം നല്‍കി;

(ബി) 2006 മേയ് മുതല്‍ 2011 മേയ് വരെ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ എത്രയായിരുന്നു; ഇതില്‍ എത്രപേര്‍ക്ക് 2011 മേയ് വരെ അഡ്വൈസ്/നിയമനം നല്‍കി; എത്രപേര്‍ക്ക് 2011 മേയ് മാസത്തിന് ശേഷം അഡ്വൈസ്/നിയമനം നല്‍കി; വിശദമാക്കാമോ;

 (സി)2011 മേയ് മുതല്‍ 2012 നവംബര്‍ വരെ വിവിധ വകുപ്പുകളില്‍ എത്ര താല്ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; ഇതില്‍ എത്ര നിയമനങ്ങള്‍ പി.എസ്.സി റാങ്ക് ലിസ്റ് നിലവിലുള്ള തസ്തികകളിലായിരുന്നെന്നും വ്യക്തമാക്കുമോ ?

86

കാസര്‍ഗോഡ് ജില്ലയില്‍ എല്‍.ഡി.ക്ളാര്‍ക്ക്, ലാസ്റ് ഗ്രേഡ് വിഭാഗത്തിലുള്ളവരുടെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ കൃത്യമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കാസര്‍ഗോഡ് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ളാര്‍ക്ക്, ലാസ്റ് ഗ്രേഡ് വിഭാഗത്തിലുള്ളവരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ ?

87

പി.എസ്.സി റാങ്ക് ലിസ്റില്‍ നിന്നുള്ള നിയമനം 

ശ്രീ. റ്റി.വി. രാജേഷ്

() നിലവിലുള്ള എല്‍.ഡി ക്ളാര്‍ക്ക്, ലാസ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നീ തസ്തികകളിലേയ്ക്കുള്ള റാങ്ക് ലിസ്റില്‍ നിന്നും 31.12.2012 വരെ എത്രപേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി) സര്‍വ്വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ ഒഴിവുകളിലേയ്ക്ക് യഥാസമയം നിയമനം നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) നിലവിലുള്ള എല്ലാ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ ?

88

പി.എസ്.സി നടത്തിയ മസ്ദൂര്‍ പരീക്ഷ

ശ്രീ. ജി. സുധാകരന്‍

() പി.എസ്.സി 2011 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ കെ.എസ്..ബി മസ്ദൂര്‍ തസ്തികയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുവോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുമോ;

(ബി) ഷോര്‍ട്ട് ലിസ്റ് എന്നത്തേയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് അറിയിക്കുമോ;

(സി) റാങ്ക് ലിസ്റ് തയ്യാറാക്കാന്‍ ഇനിയും എത്ര കാലം വേണ്ടിവരുമെന്ന് വ്യക്തമാക്കുമോ?

89

വനിതാ പോലീസ് നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

() വനിതാ പോലീസ് തെരഞ്ഞെടുപ്പ് പരീക്ഷ അവസാനമായി പി.എസ്.സി. നടത്തിയത് എന്നാണ് ;

(ബി) പ്രസ്തുത പരീക്ഷയുടെ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ആയത് അടിയന്തിരമായി പ്രസിദ്ധീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ;

(സി) പ്രസ്തുത തസ്തികയില്‍ നിലവിലുള്ളതും പ്രതീക്ഷിക്കാവുന്നതുമായ ഒഴിവുകളുടെ എണ്ണം വെളിപ്പെടുത്തുമോ ?

90

ജെ.പി.എച്ച്.എന്‍ ഗ്രേഡ് II  നിയമനം

ശ്രീ. മോന്‍സ് ജോസഫ്

() തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ വന്ന ജെ.പി.എച്ച്.എന്‍. ഗ്രേഡ്  II  റാങ്ക് ലിസ്റില്‍ നിന്നും ഇതുവരെ എത്രപേരെ നിയമിച്ചു;

(ബി) ഇതില്‍ ജോലിയില്‍ പ്രവേശിക്കാത്തവര്‍ എത്ര;

(സി) പ്രസ്തുത റാങ്ക് ലിസ്റിന്റെ കാലാവധി എന്നു തീരും;

(ഡി) ജനുവരിയില്‍ നിലവില്‍ വന്ന ജെ.പി.എച്ച്.എന്‍. ഗ്രേഡ്  II  ല്‍ നിന്നും ഗ്രേഡ് ക ലേക്കുള്ള പ്രമോഷന്‍ എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ട്;

() ഇതില്‍ ജെ.പി.എച്ച്.എന്‍ ഗ്രേഡ്  II  ല്‍ വന്നിരിക്കുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(എഫ്) എങ്കില്‍ എന്ന് ചെയ്തു എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്താമോ?

91

കൊല്ലം ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് തസ്തികയിലെ ഒഴിവുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ് തസ്തികയില്‍ താഴെപ്പറയുന്ന വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകളുടെ എണ്ണം വിശദമാക്കുമോ;

(1) പൊതുമരാമത്ത് വകുപ്പ്

(2) വാണിജ്യനികുതി വകുപ്പ്

(3) ഇറിഗേഷന്‍ വകുപ്പ് - കല്ലട ഇറിഗേഷന്‍ പദ്ധതി

കെ..പി.സര്‍ക്കിള്‍ ആഫീസ്, കൊട്ടാരക്കര

കെ..പി. ക്വാളിറ്റി കണ്‍ട്രോള്‍, കൊട്ടാരക്കര

കെ..പി. ആശ്രാമം, കൊല്ലം.

കെ..പി.ഡിവിഷന്‍ നം.5

കെ..പി. ശാസ്താം കോട്ട

(4) റൂറല്‍ പോലീസ് സൂപ്രണ്ട് ആഫീസ്, കൊല്ലം.

(5) ട്രഷറി വകുപ്പ്

(6) വനം വകുപ്പ്

(7) പഞ്ചായത്ത് വകുപ്പ്

(8) റവന്യൂ വകുപ്പ്

(ബി) പ്രസ്തുത ഒഴിവുകള്‍ എല്ലാം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ ആയതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

92

തസ്തിക ഒഴിവുകള്‍ പി.എസ്.സി യില്‍ റിപ്പോര്‍ട്ട് ചെയ്യല്‍

ശ്രീ. ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, വര്‍ക്കല കഹാര്‍

,, പി.. മാധവന്‍

() സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ഒഴിവുകള്‍ യഥാസമയം പബ്ളിക് സര്‍വ്വീസ് കമ്മീഷന് അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി യെ ഇ-മെയിലിലൂടെ അറിയിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതിന് എന്തെല്ലം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

93

കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവര്‍

ഡോ. കെ. ടി. ജലീല്‍

സര്‍ക്കാര്‍ വകുപ്പുകളിലും, വകുപ്പുകളിന്‍ കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരെ സംബന്ധിച്ച വകുപ്പ് തിരിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ഓരോ വകുപ്പിലും എത്രപേര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടിട്ടുണ്ട്?

94

ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ നിയമനം

ശ്രീ. എം. ഹംസ

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഓരോ വകുപ്പിലും ദിവസവേതനാടിസ്ഥാനത്തിലോ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലോ നിയമനം നല്‍കിയവരുടെ എണ്ണം വ്യക്തമാക്കുമോ;

(ബി) ഏതെങ്കിലും വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തിലോ അല്ലാതെയോ ജോലിചെയ്തിരുന്ന ജീവനക്കാരനെ പിരിച്ചുവിട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഓരോ വകുപ്പിലും എത്ര ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

95

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

ശ്രീ. വി. ചെന്താമരാക്ഷന്‍

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാസഹായമായി അനുവദിക്കുന്ന തുക അര്‍ഹതപ്പെട്ട വ്യക്തികളുടെ കൈയില്‍ കിട്ടുന്നതിന് നിലവിലുള്ള സംവിധാനം എന്തെല്ലാമാണെന്നു വിശദമാക്കുമോ;

(ബി) ഇത്തരത്തില്‍ അനുവദിക്കുന്ന തുക യഥാര്‍ത്ഥവ്യക്തികളെ കണ്ടെത്താതെ സര്‍ക്കാരിലേയ്ക്കു തിരിച്ചടയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാലക്കാട് ജില്ലയില്‍ നിന്നും എത്ര തുകയാണ് തിരിച്ചടച്ചിട്ടുള്ളത്; താലൂക്ക് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ?

96

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം

ശ്രീ. പുരുഷന്‍ കടലുണ്ടി

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിന് ആരെയൊക്കെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്;

(ബി) ഒരാള്‍ക്ക് എത്ര തുകവരെ അനുവദിക്കാന്‍ അധികാരപ്പെടുത്തിയിട്ടുണ്ട്?

97

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. മോന്‍സ് ജോസഫ്

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന ചികില്‍സാ ധനസഹായത്തിന്റെ തുക വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭ്യമാക്കുന്ന ചികില്‍സാ ധനസഹായത്തിന്റെ കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(സി) പാവപ്പെട്ട രോഗികള്‍ക്ക് നല്‍കിവരുന്ന ചികില്‍സാ ധനസഹായത്തിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

98

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

ശ്രീ. വി. ശശി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര കോടി രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത നിധിയില്‍ നിന്നും ചികിത്സാ ധനസഹായം അല്ലാതെ മറ്റെന്തിനെല്ലാം ധനസഹായം നല്‍കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചികിത്സാ ധനസഹായം ഇനത്തിലല്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്നും എന്ത് തുക ചിലവഴിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ; വിശദാംശം ലഭ്യമാക്കുമോ?

99

ദുരിതാശ്വാസ ധനസഹായം

ശ്രീ. ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍ എത്ര അപേക്ഷകര്‍ക്ക് ധനസഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി) എത്രപേര്‍ക്ക് അനുവദിക്കപ്പെട്ട തുക ഇനിയും ലഭ്യമാകാനുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) ധനസഹായമായി അനുവദിച്ച തുകയുടെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ?

100

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം

ശ്രീ. . കെ. ശശീന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഏലത്തൂര്‍ നിയോജകമണ്ഡലത്തിലേയ്ക്കു എത്ര രൂപ അനുവദിച്ചെന്ന് വ്യക്തമാക്കാമോ

(ബി) ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം ലഭിച്ചവരുടെ വിശദവിവരം വെളിപ്പെടുത്താമോ ?

101

ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കുന്നതിലെ കാലതാമസം

ശ്രീ. സി. കെ. സദാശിവന്‍

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ത്തികപ്പള്ളി മാവേലിക്കര താലൂക്കുകളില്‍ നിന്നും അപേക്ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി എങ്കില്‍ കാലതാസം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി) അനുവദിക്കപ്പെട്ട തുക എം.എല്‍.എ മാര്‍ വിതരണം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?

102

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

() കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ ;

(ബി) ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

103

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. .ചന്ദ്രശേഖരന്‍

() കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന അടിസ്ഥാന സൌകര്യ വികസനങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) ഇതുപ്രകാരം ഏതെല്ലാം റോഡുകളാണ് വികസിപ്പിക്കുന്നതെന്ന് ചെയ്നേജ്, എസ്റിമേറ്റ് എന്നിവ സഹിതം വ്യക്തമാക്കുമോ?

104

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള സഹായം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ലിസ്റില്‍ എത്ര പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്;

(ബി) പ്രസ്തുത ലിസ്റിലുള്ള ആളുകള്‍ക്കു ഇതുവരെ നല്‍കിയ സഹായങ്ങളും ആനുകൂല്യങ്ങളും എന്തെല്ലാമാണ്; ഇനി എത്രപേര്‍ക്കു ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ട്; എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുവാനുള്ളത്;

(സി) എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസത്തിനു നബാര്‍ഡില്‍ നിന്ന് ലഭിച്ച പദ്ധതികള്‍ എന്തൊക്കെയാണ്; പ്രസ്തുത പദ്ധതികള്‍ ആരുടെ ആവശ്യപ്രകാരമാണ് ലഭിച്ചത്;സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വഹിച്ച പങ്ക് വ്യക്തമാക്കാമോ?

105

മുഖ്യമന്ത്രിയുടെ ചികില്‍സാധനസഹായം 

ശ്രീ.പി.തിലോത്തമന്‍

() മുഖ്യമന്ത്രിയുടെ ചികില്‍സാധനസഹായം 2011-2012,2012-2013 കാലയളവുകളില്‍ എത്ര കോടിയാണ് അനുവദിച്ചതെന്ന ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ചികില്‍സാ ധനസഹായം അനുവദിച്ച കേസുകളില്‍ അപേക്ഷകര്‍ക്ക് പണം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; തുക എത്രയും വേഗം അപേക്ഷകര്‍ക്ക് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

106

അന്തര്‍ സംസ്ഥാന നദീജല കരാര്‍

ശ്രീ. രാജു എബ്രഹാം

() കേരളം, തമിഴ്നാട് കര്‍ണ്ണാട സംസ്ഥാനങ്ങളുമായി ഒപ്പുവച്ചിട്ടുള്ള അന്തര്‍ സംസ്ഥാന നദീജല കരാര്‍ പ്രകാരം കേരളത്തിന് ഓരോ പദ്ധതിയില്‍ നിന്നും ലഭിക്കേണ്ടത് എത്ര ടി.എം.സി വെള്ളമാണ എന്ന്ും; ഈ അളവില്‍ വെള്ളം ലഭിക്കുന്നുണ്ടോ എന്നും വ്യക്തമാക്കുമോ ;

ബി) പ്രസ്തുത അളവിലുള്ള ജലം എന്നുമുതല്‍ കേരളത്തില്‍ ലഭിക്കുന്നുണ്ട് ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(സി) ഇത് ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് ഇതേ വരെ സ്വീകരിച്ചിട്ടുള്ളത് ;

(ഡി) ജലം എന്നുമുതല്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാ ക്കുമോ ; ഇതിനായി സമയബന്ധിതമായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ ?

107

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള ജലം

ശ്രീ. എം. ചന്ദ്രന്‍

() പറമ്പിക്കുളം-ആളിയാര്‍ കരാര്‍ അനുസരിച്ച് എത്ര ടി.എം.സി വെള്ളമാണ് കേരളത്തിനു ലഭിക്കേണ്ടത്;

(ബി) നടപ്പുവര്‍ഷം എത്ര ടി.എം.സി വെള്ളം ലഭിച്ചു;

(സി) ഇനി എത്ര ടി. എം. സി വെള്ളം ലഭിക്കുവാനുണ്ട;

(ഡി) വെള്ളം സമയത്തിനു ലഭിക്കാത്തതുമൂലം ചിറ്റൂര്‍ പാലക്കാട് താലൂക്കുകളില്‍ എത്ര ഏക്കര്‍ നെല്‍കൃഷി നശിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

108

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള കെട്ടിടങ്ങള്‍

ശ്രീ. എം.ചന്ദ്രന്‍

() പറമ്പിക്കുളം ആളിയാര്‍ കരാര്‍ അനുസരിച്ച് കേരളത്തിനു ലഭിക്കേണ്ട എത്ര കെട്ടിടങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്;

(ബി) കേരളത്തിന് അവകാശപ്പെട്ട എത്ര കെട്ടിടങ്ങള്‍ തമിഴ്നാട് കൈവശം വച്ചിരിക്കുന്നു;

(സി) പറമ്പിക്കുളം റസ്റ് ഹൌസ് ഉള്‍പ്പെടെയുളള കെട്ടിടങ്ങള്‍ ഇപ്പോഴും തമിഴ്നാടാണ് കൈവശം വച്ചിരിക്കുന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത കെട്ടിടങ്ങള്‍ കേരളത്തിന് ലഭ്യമാക്കുവാനാവശ്യമായ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു; വിശദമാക്കാമോ?

109

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ 

ശ്രീ ബി. ഡി ദേവസ്സി

() പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം എല്ലാവര്‍ഷവും ഫെബ്രുവരി 1 ന് കേരള ഷോളയാര്‍ റിസര്‍വ്വോയര്‍ നിറച്ചിരിക്കണമെന്ന വ്യവസ്ഥ മുന്‍കാലങ്ങളില്‍ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനായി എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

<<back   
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.