STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

91

മാതൃകാ ബിരുദ കോളേജുകള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എം. ഷാജി

() ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ ജില്ലാതല ദേശീയ ശരാശരിയെക്കാള്‍ കുറഞ്ഞ നിലവാരം പുലര്‍ത്തുന്നവരുള്ള ജില്ലകള്‍ സംസ്ഥാനത്തുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ ജില്ലകളാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇത്തരം പ്രദേശങ്ങളില്‍ മാതൃകാ ബിരുദ കോളേജുകള്‍ ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോ;

(സി) ഉന്നത വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ മാതൃകാ ബിരുദ കോളേജുകള്‍ക്കായി കേന്ദ്രത്തില്‍ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍ വിശദവിവരം നല്‍കാമോ;

(ഡി) പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അടിയന്തരമായി പ്രസ്തുത കാര്യം പരിശോധിക്കുമോ ?

92

സബ്സിഡി നിരക്കിലുള്ള പാചക വാതക സിലിണ്ടറുകള്‍

ശ്രീ. . . അസീസ്

() ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ നിലവില്‍ എത്ര പാചകവാതക സിലിണ്ടറുകളാണ് നല്‍കുന്നത്;

(ബി) സബ്സിഡി നിരക്കിലുളള സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ എണ്ണം പെരുപ്പിച്ച് കാണിച്ച് ഉപഭോക്താക്കളില്‍ നിന്നും, സബ്സിഡി ഇല്ലാത്ത സിലിണ്ടറിനുളള തുക ഗ്യാസ് ഏജന്‍സികള്‍ ഈടാക്കുന്നത് വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) ഗ്യാസ് സിലിണ്ടറുകള്‍ക്ക് കൃത്യമായ രസീത് നല്‍കാത്ത ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

(ഡി) വീടുകളില്‍ എത്തിക്കുന്നതിന് സിലിണ്ടറിനേക്കാള്‍ കൂടിയ തുക കൈപ്പറ്റുന്ന ഏജന്‍സികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

93

അന്ത്യോദയ, അന്നപൂര്‍ണ്ണ പദ്ധതിപ്രകാരം ആനുകൂല്യം

ശ്രീ. എം. ഉമ്മര്‍

,, എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, പി.കെ. ബഷീര്‍

() അന്ത്യോദയ, അന്നപൂര്‍ണ്ണ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കേണ്ട അര്‍ഹരായ നിരവധി നിരാലംബര്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏതൊക്കെ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണ് പ്രസ്തുത പദ്ധതി പ്രകാരം ഭക്ഷ്യധാന്യം ലഭിക്കാന്‍ അര്‍ഹതയുള്ളത്;

(സി) ഇതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഏതു തരത്തിലുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നതെന്നു അറിയിക്കുമോ;

(ഡി) പരമാവധി അശരണര്‍ക്ക് ആനുകൂല്യം ലഭിക്കുംവിധം പദ്ധതി നടത്തിപ്പില്‍ മാറ്റം വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

94

കര്‍ഷകരില്‍നിന്നും സപ്ളൈകോ സംഭരിക്കുന്ന നെല്ല് അരിയാക്കി വിതരണം ചെയ്യല്‍

ശ്രീമതി. കെ. എസ്. സലീഖ

ശ്രീ. ജി. സുധാകരന്‍

,, സാജൂ പോള്‍

,, കെ. രാധാകൃഷ്ണന്‍

() കര്‍ഷകരില്‍നിന്നും സപ്ളൈകോ സംഭരിക്കുന്ന നെല്ല് അരിയാക്കി വിതരണം ചെയ്യുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്;

(ബി) ഇത്തരം അരി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യപ്പെടുന്നുണ്ടോ; എങ്കില്‍ എന്ത് വിലയ്ക്കാണ് വിതരണം ചെയ്യുന്നത്;

(സി) ഇത്തരം അരി സ്വകാര്യമില്ലുടമകള്‍ തിരിമറി നടത്തി മോശപ്പെട്ട അരി വിതരണത്തിന് നല്‍കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ പേരില്‍ ഏതെങ്കിലും മില്ലുടമകളുടെ പേരില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) സ്വകാര്യ മില്ലുടമകള്‍ക്കുതന്നെ ഈ അരി സപ്ളൈകോ വില്‍ക്കുന്നുണ്ടോ; ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതി ലഭിക്കുകയുണ്ടായോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;

() പൊതുമാര്‍ക്കറ്റില്‍ അരിവില ക്രമാതീതമായ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇങ്ങനെ ലഭിക്കുന്ന അരി കുറഞ്ഞ നിരക്കില്‍ പൊതുവിതരണ കേന്ദ്രങ്ങള്‍വഴി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

95

ദേശീയപാതാ വികസനത്തിന് കേന്ദ്ര സഹായം

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. മാത്യു.റ്റി.തോമസ്

,, ജോസ് തെറ്റയില്‍

,, സി.കെ.നാണു

() ദേശീയപാതാ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന പദ്ധതികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിന് എന്‍.എച്ച്..ഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;

(സി) ഏതെല്ലാം റോഡുകള്‍ എത്ര മീറ്റര്‍ വീതിയില്‍ എത്ര ദൂരം വികസിപ്പിക്കുവാനാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്;

(ഡി) സ്ഥലമെടുപ്പ്, പദ്ധതിയുടെ നടത്തിപ്പ് എന്നിവ സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

() എങ്കില്‍ ഇതു പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

96

റവന്യൂ ഓഫീസുകളിലെ കാലതാമസം

ശ്രീ. റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

() റവന്യൂ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളിന്മേലുള്ള നടപടികളിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഫലപ്രദമായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(ബി) ഇത്തരം നടപടികളുടെ പുരോഗതി വിലയിരുത്തുവാനും ജില്ലാ കളക്ടറേറ്റുകളിലെയും താലൂക്ക് ഓഫീസുകളിലെയും തിരക്ക് ഒഴിവാക്കുന്നതിനും കളക്ടര്‍മാര്‍ താലൂക്ക് ഓഫീസുകളിലും തഹസീല്‍ദാര്‍മാര്‍ വില്ലേജ് ഓഫീസുകളിലും പ്രതിമാസ സിറ്റിംഗ് എങ്കിലും നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ ?

97

റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വര്‍ദ്ധന

ശ്രീമതി കെ. കെ. ലതിക

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. ദാസന്‍

() റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഗോതമ്പിനും മണ്ണെണ്ണയ്ക്കും വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത വില വര്‍ദ്ധനവ് മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിച്ചിരുന്നതാണോ;

സി) ഇത്തരം വില വര്‍ദ്ധനവിനുണ്ടായ കാരണങ്ങള്‍ എന്താണ്;

(ഡി) പൊതുവിപണിയില്‍ ഭീമമായ വില വര്‍ദ്ധനവ് അനുഭവിക്കുന്നജനങ്ങള്‍ക്ക് ഇത് ദുസ്സഹമാകും എന്ന് അറിവുള്ളതാണോ; എങ്കില്‍ ഇത് പിന്‍വലിക്കാന്‍ തയ്യാറാകുമോ?

98

ചെറുകിട കയര്‍ ഉദ്പാദക സഹകരണസംഘങ്ങള്‍ക്കുള്ള പദ്ധതി 

ശ്രീ. ഷാഫി പറമ്പില്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, എം. . വാഹീദ്

() സംസ്ഥാനത്തെ ചെറുകിട കയര്‍ ഉദ്പാദക സഹകരണ സംഘങ്ങള്‍ക്ക് വിപണി വികസന സഹായം നല്‍കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി) എന്തെല്ലാം സഹായങ്ങളാണ് സംഘങ്ങള്‍ക്ക് ഈ പദ്ധതി വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

99

വരള്‍ച്ച ബാധിത സംസ്ഥാനം

ശ്രീ. കെ. എന്‍. . ഖാദര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

() സംസ്ഥാനത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കാനിടയായ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മറ്റ് നടപടികള്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) സംസ്ഥാനം ഇത്തരമൊരു പ്രകൃതി ദുരന്തത്തില്‍പ്പെടുവാനുണ്ടായ കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമോ;

(ഡി) വ്യാപകമായ വരള്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുമോ?

100

സപ്ളൈകോ വഴിയുള്ള നിത്യോപയോഗ സാധനങ്ങളുടെവിലവര്‍ദ്ധനവും സബ്സിഡി പുനഃസ്ഥാപിക്കലും

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പി. കെ. ഗുരുദാസന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. കെ. ജയചന്ദ്രന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സപ്ളൈകോ പൊതുവിതരണ ശാലകള്‍ വഴി വിതരണം ചെയ്യുന്ന ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്കാണ് വില വര്‍ദ്ധിപ്പിച്ചതെന്ന് വെളിപ്പെടുത്താമോ ; വിലവര്‍ദ്ധനവ് എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി) സബ്സിഡി നിര്‍ത്തലാക്കിയതിന്റെ പേരില്‍ എത്രയിനം ഭക്ഷ്യവസ്തുക്കള്‍ക്കാണ് വില വര്‍ദ്ധിപ്പിച്ചത് ; വര്‍ദ്ധന എത്ര ; സബ്സിഡി നിര്‍ത്തലാക്കുന്നതിന് മുമ്പുണ്ടായിരുന്ന വില എത്ര ;

(സി) മുന്‍സര്‍ക്കാരിന്റെ കാലത്ത് വിലസ്ഥിരത നിലനിര്‍ത്തിയിരുന്ന 13 ഇനങ്ങളില്‍ ഏതെല്ലാം സാധനങ്ങളുടെ വില എത്ര വര്‍ദ്ധിച്ചുവെന്ന് വെളിപ്പെടുത്താമോ ; വര്‍ദ്ധനവിന് മുന്‍പുണ്ടായിരുന്ന വില എത്ര ;

(ഡി) പൊതുമാര്‍ക്കറ്റില്‍ വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സപ്ളൈകോ വിറ്റഴിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കുന്നതിനും സബ്സിഡി പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

101

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. പി. തിലോത്തമന്‍

,, സി. ദിവാകരന്‍

,, കെ. രാജു

ശ്രീമതി ഇ. എസ്. ബിജിമോള്‍

() കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് വിദേശ കമ്പനിക്ക് കൈമാറുന്നതിന് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഏത് വിദേശ കമ്പനിക്കാണ് കൈമാറുന്നത്;

(സി) ഇപ്പോള്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ കൈവശമുള്ള ഭൂമി ഉള്‍പ്പെടെ എന്തെല്ലാം സൌകര്യങ്ങളാണ് കൈമാറുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) ഇവയുടെ ആകെ മതിപ്പുവില എത്രയാണ്;

() ഇന്‍സ്റിറ്റ്യൂട്ടിന്റെ എത്ര ശതമാനം ഓഹരിയാണ് വിദേശ കമ്പനിക്ക് നല്‍കുന്നത്; ഇതില്‍ സര്‍ക്കാരിന്റെ ഓഹരി വിഹിതം എത്ര?

102

സബ്സിഡി നിരക്കില്‍ നല്‍കുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം കൂട്ടാന്‍ നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

,, . പ്രദീപ്കുമാര്‍

,, വി. ശിവന്‍കുട്ടി

,, സാജു പോള്‍

() കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം കുറച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് വിശദമാക്കാമോ; ഒരു കുടുംബത്തിന് ഒരു വര്‍ഷം എത്ര സിലിണ്ടര്‍ വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്;

(ബി) സംസ്ഥാനത്തെ എത്രകുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മൂലം സബ്സിഡി നിരക്കിലുള്ള ഗ്യാസ് സിലിണ്ടറില്‍ കുറവ് നേരിടുമെന്ന് വ്യക്തമാക്കാമോ;

(സി) ഗ്യാസ്കണക്ഷനുളള എത്രപേര്‍ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും ഗ്യാസ് കണക്ഷനുളള കുടുംബങ്ങള്‍ മൊത്തം എത്രയെന്നും ഇനിയും ഗ്യാസ് കണക്ഷന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ എത്രയാണെന്നും വിശദമാക്കാമോ;

(ഡി) സബ്സിഡി നിരക്കില്‍ നല്‍കുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തില്‍ ഒരു വര്‍ഷം എത്ര ഗ്യാസ് സിലിണ്ടറുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്; അതിനായി സ്വീകരിച്ച നടപടികള്‍ എന്ത് എന്നറിയിക്കുമോ?

103

റോഡ് അപകടമൊഴിവാക്കുവാന്‍ നടപടി

ശ്രീ. മാത്യൂ റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

() എന്‍.എച്ച്., പി.ഡ്ബ്യൂ.ഡി. റോഡുകളില്‍ സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാമെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(ബി) അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ആവശ്യമായ റോഡുവികസനമോ മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളോ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി) എന്‍.എച്ച്., പി.ഡ്ബ്യൂ.ഡി. റോഡുകളിലും മറ്റും~ മുന്നറിയിപ്പ് ബോര്‍ഡുകളും, റിഫ്ളക്ടറുകളും സ്ഥാപിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

104

നാഷണല്‍ ഹൈവേകളുടെ വികസനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, സി. മോയിന്‍കുട്ടി

,, പി.ബി. അബ്ദുള്‍ റസാക്

,, പി. ഉബൈദുള്ള

() നാഷണല്‍ ഹൈവേകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലുള്ള പ്രതിസന്ധിയും കാലതാമസവും സംസ്ഥാനത്തിന്റെ പാതാ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും ദേശീയ പാതാ വികസന അതോറിറ്റിയെ പിന്മാറാന്‍ പ്രേരിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി) എങ്കില്‍ അതു മുഖേന ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) പ്രതിസന്ധി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

105

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

() കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതായി അറിവ് ഉണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം എന്ന് വിശദമാക്കുമോ;

(ബി) സംസ്ഥാനത്ത് ഐ..ടി. തുടങ്ങുന്നത് സംബന്ധിച്ച കേന്ദ്ര നിലപാട് എന്തെന്ന് വ്യക്തമാക്കുമോ;

(സി) പുതുതായി ഏതെങ്കിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുളള നിര്‍ദ്ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

106

സ്കൂള്‍ കലോല്‍സവ മാനുവല്‍

ശ്രീ. പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, . പി. അബ്ദുളളക്കുട്ടി

() സ്കൂള്‍ കലോല്‍സവ മാനുവല്‍ പരിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി) എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത്;

(സി) കലാപരമായി കഴിവുളളവര്‍ക്കും എന്നാല്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നതിന് ഫണ്ട് രൂപീകരിക്കുന്ന കാര്യം പരിഷ്ക്കാരത്തില്‍ ഉള്‍പ്പെടുത്തുമോ;

(ഡി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

107

സ്ക്കൂള്‍ കലോത്സവം ജനകീയമാക്കാന്‍ നടപടി

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, ആര്‍. രാജേഷ്

,, എം. ഹംസ

() സംസ്ഥാന സ്ക്കൂള്‍ കലോത്സവ വിജയത്തില്‍ സാധാരണ സര്‍ക്കാര്‍ സ്ക്കൂളുകളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സാമ്പത്തികമായി കഴിവില്ലാത്ത യോഗ്യതയുള്ള കലാകാരന്മാര്‍ക്കും സംഘങ്ങള്‍ക്കും ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കുമോ; ചെലവേറിയ ഇനങ്ങള്‍ക്ക് സ്ക്കൂളുകളില്‍ പരിശീലനം നല്‍കുമോ;

(സി) ഭാവിയില്‍ കലാമേള സമ്പത്തിന്റെ മേളയല്ലാതെ സാധാരണ കുട്ടികള്‍ക്കുകൂടി പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ ജനകീയമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ഇത്തരം പോരായ്മകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

108

സംസ്ഥാനത്ത് പ്ളാസ്റിക് ഉപയോഗിച്ച് റോഡുകളുടെ നിര്‍മ്മാണം

ശ്രീ. അന്‍വര്‍ സാദത്ത്

,, വര്‍ക്കല കഹാര്‍

,, ആര്‍.സെല്‍വരാജ്

,, പി..മാധവന്‍

() സംസ്ഥാനത്ത് പ്ളാസ്റിക് ഉപയോഗിച്ച് റോഡുകള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി) ഏത് ഏജന്‍സിയെയാണ് ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

() പ്രസ്തുത റോഡുകളുടെ നിര്‍മ്മാണം വിജയകരമാണെന്നു കണ്ടാല്‍ സംസ്ഥാനം മുഴുവനും ഇത്തരം റോഡുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ;

109

ബാങ്കുവഴി റേഷന്‍ സബ്സിഡി ആനുകൂല്യങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, സി. കെ. നാണു

() റേഷന്‍ സബ്സിഡി അടക്കമുളള ആനുകൂല്യങ്ങള്‍ ബാങ്ക് വഴി വിതരണം ചെയ്യണമെന്ന കേന്ദ്ര ഗവണ്‍മെന്റ് നയത്തോടുളള സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാമോ;

ബി) അപ്രകാരം വിതരണം നടത്തുമ്പോള്‍ പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

110

സ്വാശ്രയ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, റ്റി. . അഹമ്മദ് കബീര്‍

,, കെ. എന്‍. . ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

() സ്വാശ്രയ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധി ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ;

(ബി) സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും സംസ്ഥാനത്തു നിന്നും ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലേയ്ക്ക് അഡ്മിഷന്‍ വാങ്ങി പോകുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ ;

(സി) എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയുടെ ആധുനിക വത്കരണത്തിന് പ്രധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി) ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

111

ഭൂമിദാനം പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, .സി. ബാലകൃഷ്ണന്‍

() ഭൂമിദാനം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പദ്ധതി നടപ്പിലാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(ഡി) പ്രസ്തുത പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്നത് എങ്ങനെയാണ്; വിശദമാക്കുമോ;

() ഭൂമിദാനത്തിന് കാന്‍സര്‍ രോഗികള്‍, വികലാംഗര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ?

112

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഘാതം  നേരിടാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

,, പി.ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

() കാലാവസ്ഥയിലുണ്ടാകുന്ന താളപ്പിഴകളുടെ ആഘാതം നേരിടാന്‍ സ്വീകരിച്ചുവരുന്ന മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കുമോ ;

(ബി) ഈ വര്‍ഷത്തെ മണ്‍സൂണ്‍ മഴ പ്രതീക്ഷിച്ചത്ര ലഭിക്കാത്തതുമൂലമുണ്ടാകുന്ന ജലക്ഷാമം പരിഹരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ എന്തൊക്കെ മുന്‍കരുതലുകളാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി) മഴയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കുന്നതിനും, അപ്രതീക്ഷിത ജലക്ഷാമം നേരിടുന്നതിനും, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള സ്ഥിരവും സമഗ്രവുമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമോ ?

113

ജനസൌഹൃദ വില്ലേജ് ആഫീസുകള്

ശ്രീ. കെ. അച്ചുതന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, ബെന്നി ബെഹനാന്‍

() വില്ലേജ് ഓഫീസുകള്‍ ജനസൌഹൃദ ഓഫീസുകളാക്കി മാറ്റുന്നതിന് എന്തെല്ലാ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ;

(ബി) ഇതിന്റെ ഭാഗമായി എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ഒരുക്കിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത ലക്ഷ്യം സഫലീകരിക്കുന്നതിന് എത്ര തുക അനുവദിച്ചിട്ടുണ്ട്; വിശദമാക്കുമോ?

114

പന്ത്രണ്ടാം ക്ളാസ്സിലെ പൊതു പരീക്ഷ

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

'' പി.കെ. ബഷീര്‍

'' എം. ഉമ്മര്‍

() 2014 മുതല്‍ പന്ത്രണ്ടാം ക്ളാസില്‍ സയന്‍സിനും കണക്കിനും പൊതുപരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) പൊതുപരീക്ഷ കൊണ്ട് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്ന് കരുതുന്ന നേട്ടങ്ങളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാന സിലബസില്‍ പഠിച്ചുവരുന്ന കുട്ടികളുടെ നിലവാരത്തെ പൊതുപരീക്ഷ ഏതു വിധത്തില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; അവരുടെ പഠന നിലവാരം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കാലേകൂട്ടി നടപടി സ്വീകരിക്കുമോ?

115

കര്‍ഷകരില്‍നിന്നുള്ള നെല്ല് സംഭരണത്തില്‍ സ്വകാര്യമില്ലുടമകളുടെ തട്ടിപ്പ്

ശ്രീ. വി. ചെന്താമരാക്ഷന്‍

,, സി. കെ. സദാശിവന്‍

,, ബി. ഡി. ദേവസ്സി

,, . എം. ആരിഫ്

() സംസ്ഥാനത്ത് കര്‍ഷകരില്‍നിന്നുള്ള നെല്ല് സംഭരണം ഫലപ്രദമായി നടക്കുന്നുണ്ടോ ; നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ എത്ര ടണ്‍ നെല്ല് സംഭരിച്ചുവെന്ന് വെളിപ്പെടുത്താമോ ; കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കാന്‍ കുടിശ്ശികയുണ്ടോ ; എങ്കില്‍ എത്ര ;

(ബി) നെല്ലിന്റെ സംഭരണം സ്വകാര്യമില്ലുകളെ ഏല്പിച്ചിട്ടുണ്ടോ ; നെല്ലുകുത്തുന്നത് സംബന്ധിച്ച് മില്ലുടമകളുമായി സപ്ളൈകോ ഏര്‍പ്പെട്ടിട്ടുള്ള കരാറിന്റെ വിശദാംശം ലഭ്യമാക്കാമോ ;

(സി) സംഭരിക്കപ്പെടുന്ന നെല്ല് കുത്തി അരിയാക്കി തിരികെ ഏല്പിക്കുന്നതിന് സപ്ളൈകോയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്വകാര്യമില്ലുകള്‍, അരി തിരിച്ചേല്പിക്കാതെ മറിച്ച് വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി തിരിച്ചേല്പിക്കാതെ മോശമായ അരി നല്‍കി മില്ലുടമകള്‍ വിശ്വാസ വഞ്ചന നടത്തുന്നകാര്യം പരിശോധിച്ചിട്ടുണ്ടോ ;

) ഇത്തരം തട്ടിപ്പ് നടത്തിയ ഏതെങ്കിലും മില്ലുടമകളുടെ പേരില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ ; വിശദാംശം നല്‍കാമോ ;

(എഫ്) ഗുണമേന്മ കുറഞ്ഞ അരി നല്‍കിയതിന്റെ പേരില്‍ പിടിച്ചെടുത്ത അരി അതേ മില്ലുടമയ്ക്ക് തന്നെ സപ്ളൈകോ മറിച്ച് വില്‍ക്കുകയുണ്ടായോ ; വിശദാംശം വെളിപ്പെടുത്തുമോ ?

116

ഉന്നതവിദ്യാഭ്യാസ വികസന പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

,, റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, എം. പി. വിന്‍സെന്റ്

() ഉന്നതവിദ്യാഭ്യാസ വികസനത്തിനായി പുതിയ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) പദ്ധതിയുടെ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പദ്ധതി നടപ്പാക്കുന്നതിനുള്ള ധനസഹായത്തിനുവേണ്ടി റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടോ;

(ഡി) പ്രസ്തുത പദ്ധതിയുടെ മുതല്‍മുടക്ക് എത്രയാണ്;

() പദ്ധതി സംസ്ഥാനത്ത് ഏതെല്ലാം സര്‍വ്വകലാശാലകളിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

117

സ്കൂളുകളില്‍ പ്രാഥമിക സൌകര്യങ്ങളുടെ അഭാവം 

ശ്രീ. റോഷി അഗസ്റിന്‍

ഡോ.എന്‍. ജയരാജ്

ശ്രീ.പി.സി. ജോര്‍ജ്

,, എം.വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് നിലവില്‍ പ്രാഥമിക സൌകര്യങ്ങളുടെ അഭാവം നേരിടുന്ന സ്കൂളുകള്‍ എത്രയുണ്ടെന്ന് അറിയിക്കുമോ;

(ബി) സ്കൂളുകളില്‍ കുട്ടികള്‍ക്കു പ്രാഥമിക സൌകര്യങ്ങള്‍ ഉറപ്പാക്കുന്ന കാര്യത്തില്‍ എടുത്തിട്ടുള്ള നടപടികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കുടിവെള്ള യൂണിറ്റ്, പ്രാഥമിക സൌകര്യങ്ങള്‍ എന്നിവ അടുത്ത അധ്യയന വര്‍ഷം ആരംഭിയ്ക്കുന്നതിന് മുന്‍പ് തന്നെ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

118

നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കുന്നതിനുളള നടപടി

ശ്രീ. സി.കെ.സദാശിവന്‍

,, എം.ചന്ദ്രന്‍

,, സി.കൃഷ്ണന്‍

,, കെ.വി.വിജയദാസ്

() അരിയുല്‍പാദനത്തില്‍ ഗണ്യമായ കുറവുളള സംസ്ഥാനത്തെ അവശേഷിക്കുന്ന നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) 2008 -ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(സി) പ്രസ്തുത നിയമവ്യവസ്ഥകള്‍ പ്രകാരമുളള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി) കേരളം രൂപംകൊളളുമ്പോള്‍ സംസ്ഥാനത്തു ണ്ടായിരുന്നതും നിലവില്‍ അവശേഷിക്കുന്നതുമായ നെല്‍വയലിനെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ?

119

റോഡ് വികസനത്തിലെ പ്രതിസന്ധി

ശ്രീ. എം. ഹംസ

,, . കെ. ബാലന്‍

,, പി.റ്റി. . റഹീം

,, പുരുഷന്‍ കടലുണ്ടി

() സാമ്പത്തിക ബാദ്ധ്യതമൂലം റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നിര്‍ത്തിവയ്ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടോ;

(ബി) കരാറുകാര്‍ക്ക് കുടിശ്ശിക ഇനത്തില്‍ എന്തു തുക കൊടുത്തു തീര്‍ക്കാനുണ്ടെന്ന് അറിയിക്കുമോ ;

(സി) സംസ്ഥാനത്തെ റോഡു വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദേശീയപാത അതോറിറ്റി പിന്‍വാങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം സംസ്ഥാന സര്‍ക്കാരിന് അധിക ബാദ്ധ്യതകള്‍ വന്നിട്ടുണ്ടോ ; ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാന്‍ സാദ്ധ്യതയുണ്ടോ; വിശദമാക്കുമോ?

120

ഉന്നതവിദ്യാഭ്യാസ മേഖലയെ ബാധിച്ച നിലവാരത്തകര്‍ച്ച

ശ്രീ. സാജു പോള്‍

,, എം. . ബേബി

,, കെ. രാധാകൃഷ്ണന്‍

() ഉന്നതവിദ്യാഭ്യാസ മേഖലയെ ബാധിച്ച നിലവാരത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിന് മുന്‍സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി മുന്നോട്ടു പോകുവാന്‍ തയ്യാറാകുമോ;

(ബി) ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിന് സമഗ്രമായ പരിഷ്ക്കരണം ഏതെല്ലാം മേഖലകളില്‍ ആവശ്യമാണെന്ന് കരുതുന്നു;

(സി) വിദ്യാര്‍ത്ഥി പ്രവേശനം, പാഠ്യപദ്ധതി രൂപീകരണം, അദ്ധ്യയനപ്രക്രിയ, മൂല്യനിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നയം വിശദമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.