UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4595

മുനിസിപ്പാലിറ്റി രൂപീകരണം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()മുനിസിപ്പാലിറ്റി രൂപീകരിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി)പഞ്ചായത്തുകളെ കൂട്ടി യോജിപ്പിച്ചുകൊണ്ട് പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ?

4596

പുതിയ മുനിസിപ്പാലിറ്റികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()പുതിയ മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഉണ്ടോ;

(ബി)ഈ സാമ്പത്തിക വര്‍ഷം അവ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഉണ്ടെങ്കില്‍ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കുമോ?

4597

നീലേശ്വരം മുനിസിപ്പാലിറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പുതുതായി അനുവദിച്ച നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ മറ്റ് മുനിസിപ്പാലിറ്റികളില്‍ ഉളളതുപോലെ ജീവനക്കാരുടെയും പശ്ചാത്തല സൌകര്യത്തിനുളള ഫണ്ടിന്റെയും ലഭ്യത ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിക്കുമോ ?

4598

നഗരങ്ങളുടെ സമഗ്ര വികസന പദ്ധതി

ശ്രീ. പി. ഉബൈദുള്ള

()വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് നഗരങ്ങളുടെ ഒരു സമഗ്ര വികസന പദ്ധതി തയ്യാറാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ബി)ടൌണുകളുടെ മാസ്ററര്‍ പ്ളാന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്നും വിശദീകരിക്കുമോ?

4599

കൊയിലാണ്ടി നഗരസഭയുടെ പദവി

ശ്രീ. കെ. ദാസന്‍

കൊയിലാണ്ടി നഗരസഭയുടെ പദവി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ ?

4600

'മാലിന്യ മുക്ത കേരളം' പദ്ധതി

ശ്രീ. സി. ദിവാകരന്‍

'' കെ. രാജു

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. അജിത്

()'മാലിന്യ മുക്ത കേരളം' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്തെല്ലാമാണ്;

(ബി)മാലിന്യ മുക്ത കേരളം പദ്ധതി ഫലപ്രദമായി നടക്കുന്നില്ലായെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ;

(സി)ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ എന്തെല്ലാം പ്രവര്‍ത്തന ങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4601

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ട്രീറ്റ്മെന്റ് പ്ളാന്റുകള്

ശ്രീ. . . അസീസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് എന്തൊക്കെ പദ്ധതികളാണ് ഇതിനോടകം നടപ്പാക്കിയത്;

(ബി)മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സ്ഥാപിച്ചിട്ടുളള അറവുശാലകളില്‍ നിന്നുളള അവശിഷ്ടങ്ങള്‍ സംസ്ക്കരിക്കുന്നതിന് നിലവിലുളള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും ആധുനിക രീതിയിലുളള ട്രീറ്റ്മെന്റ് പ്ളാന്റുകള്‍ സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഇതിനായി കോര്‍പ്പറേഷനുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപവീതമാണ് നല്‍കിയതെന്നും എന്നാണ് നല്‍കിയതെന്നും വ്യക്തമാക്കുമോ?

4602

നഗര ശുചീകരണ സംവിധാനത്തില്‍ പോലീസിന്റെ സഹായം

ശ്രീ. ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

()നഗരശുചീകരണ മേഖലയില്‍ പോലീസിന്റെ സഹായം കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടുളള പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിവരുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)പ്രസ്തുത പദ്ധതി ഫലപ്രദമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത് ;

(സി)പ്രസ്തുത പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുവാനുളള നടപടി സ്വീകരിക്കുമോ ?

4603

വിളപ്പില്‍ശാല മാലിന്യപ്ളാന്റ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

'' വി. ശിവന്‍കുട്ടി

'' കോലിക്കോട് എന്‍. കൃഷ്ണന്‍നായര്‍

'' ബി. സത്യന്‍

()വിളപ്പില്‍ശാല മാലിന്യപ്ളാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി)കോടതി നിര്‍ദ്ദേശം നടപ്പിലാക്കിയിട്ടില്ലെങ്കില്‍ പ്രസ്തുത വിവരം കോടതിയെ അറിയിച്ചിട്ടുണ്ടോ ;

(സി)മാലിന്യപ്ളാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമായിട്ടുണ്ടോ ; പ്രതിദിനം എത്ര ടണ്‍ മാലിന്യം വിളപ്പില്‍ശാലയില്‍ സംസ്കരിച്ചുവരുന്നുണ്ട് ?

4604

പ്ളാസ്റിക് ബാഗുകളുടെ ഉപയോഗത്തിന് നിയന്ത്രണം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ലൂഡി ലൂയിസ്

,, എം. . വാഹിദ്

()നഗരങ്ങളില്‍ പ്ളാസ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കാമോ;

(ബി)എത്ര മൈക്രോണില്‍ താഴെയുള്ള പ്ളാസ്റിക് ബാഗുകളാണ് നിരോധിച്ചിട്ടുള്ളത്;

(സി)നിരോധിച്ച ബാഗുകളുടെ ശേഖരണം ഫലപ്രദമാക്കാന്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത്; വിശദമാക്കാമോ;

(ഡി)പ്ളാസ്റിക് ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അധികാരം ആര്‍ക്കാണ് നല്‍കിയിട്ടുള്ളത്?

4605

പ്ളാസ്റിക് സംസ്ക്കരണത്തിന് റീസൈക്ളിംഗ് യൂണിറ്റുകള്

ശ്രീ. എം. ഉമ്മര്‍

()നഗരങ്ങളിലെ പ്ളാസ്റിക് മാലിന്യങ്ങള്‍ റീ സൈക്കിള്‍ ചെയ്ത് പുനരുപയോഗം നടത്തുന്നതിനായി നിലവില്‍ പദ്ധതികളുണ്ടോ;

(ബി)മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇത്തരം റീസൈക്ളിംഗ് യൂണിറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

4606

നഗരങ്ങളിലെ കെട്ടിടനിര്‍മ്മാണരംഗത്തെ നിയമതടസ്സങ്ങള്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പി. . മാധവന്‍

,, . റ്റി. ജോര്‍ജ്

,, വി. റ്റി. ബല്‍റാം

()നഗരങ്ങളിലെ കെട്ടിടനിര്‍മ്മാണ രംഗത്ത് നിലനില്‍ക്കുന്ന നിയമതടസ്സങ്ങള്‍ ലഘൂകരിക്കുവാന്‍ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി)കേന്ദ്ര മന്ത്രാലയത്തിന്റെ പരിസ്ഥിതി നിയമങ്ങളും സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുവാന്‍ തയ്യാറാകുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ?

4607

കെട്ടിടനിര്‍മ്മാണ അനുമതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

()നഗരങ്ങളില്‍ കെട്ടിനിര്‍മ്മാണ അനുമതി വേഗത്തിലാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)അനുമതിക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ആക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)പ്രസ്തുത സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)എല്ലാ നഗരങ്ങളിലും ഈ സംവിധാനം നടപ്പാക്കാന്‍ ശ്രമിക്കുമോ?

4608

സീനിയര്‍ ടൌണ്‍ പ്ളാനര്‍ വിജിലന്‍സ് സംവിധാനം

ശ്രീ. എം. . വാഹീദ്

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള സീനിയര്‍ ടൌണ്‍ പ്ളാനര്‍ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത സംവിധാനത്തിന്റെ പ്രധാന ചുമതലകള്‍ എന്തെല്ലാമാണ്;

(സി)അനധികൃത നിര്‍മ്മാണം കണ്ടെത്തുന്നതിനായി സീനിയര്‍ ടൌണ്‍ പ്ളാനര്‍ വിജിലന്‍സ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഇതിനായി വിവിധ റീജിയണുകളില്‍ വിജിലന്‍സ് ഓഫീസുകള്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

4609

ഓടിട്ട കെട്ടിടങ്ങള്‍ക്ക് നികുതി ഇളവ്

ശ്രീ. എം. പി. വിന്‍സെന്റ്

()നഗരസഭകളിലെ ഓടിട്ട കെട്ടിടങ്ങള്‍ക്ക് നികുതി ഇളവു നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ബി)നഗരസഭകളിലെ നിലവിലുളള കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം നടവഴികളോട് ചേര്‍ന്ന് വീടു നിര്‍മ്മിക്കുന്നതിന് പ്രത്യേക ഇളവുകളുണ്ടോ;

(സി)രണ്ട് സെന്റില്‍ കുറവുളള ഭൂമിയില്‍ വീട് വയ്ക്കുന്നതിന് നിലവിലെ ചട്ടങ്ങളില്‍ ഉളള ഇളവുകള്‍ എന്തെല്ലാമാണ്; ഇത്തരം വീടുകള്‍ നടവഴിയില്‍ നിന്നും പാലിക്കേണ്ട അകലം എത്ര;

(ഡി)ദൂരപരിധി സംബന്ധിച്ച് ഇളവു നല്‍കുന്നതിന് സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

4610

നഗരകാര്യ വകുപ്പിലെ കമ്പ്യൂട്ടറൈസേഷന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

,, പി.. മാധവന്‍

()നഗരകാര്യവകുപ്പിലെ കമ്പ്യൂട്ടറൈസേഷന്‍ പദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഏത് ഏജന്‍സിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്;

(സി)ഈ പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാകും എന്നാണ് കരുതുന്നത്;

(ഡി)കമ്പ്യൂട്ടറൈസേഷന്‍ വഴി എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

4611

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി പൈപ്പ് കമ്പോസ്റ് യൂണിറ്റുകള്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

,, വി.റ്റി. ബല്‍റാം

()സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും നഗരങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി പൈപ്പ് കമ്പോസ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുവാനുള്ള പദ്ധതി കാര്യക്ഷമമായി നടക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനായി എത്രകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്;

(സി)പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)ഈ പദ്ധതിക്ക് എത്ര ശതമാനം സബ്സിഡിയാണ് സഹായമായി നല്‍കുന്നത്;

()പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി മറ്റ് ഏജന്‍സികളെ ഏല്പിക്കുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ?

4612

കോര്‍പ്പറേഷനുകളില്‍ മാലിന്യ സംസ്കരണ പ്ളാന്റുകള്‍

ശ്രീ. എസ്. ശര്‍മ്മ

,, ബി.ഡി. ദേവസ്സി

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വിവിധ കോര്‍പ്പറേഷനുകള്‍ക്ക് ഗുണം ലഭിക്കത്തക്കവിധം പുതുതായി എത്ര മാലിന്യ സംസ്കരണ പ്ളാന്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു എന്നറിയിക്കുമോ;

(ബി)ഏതെല്ലാം കോര്‍പ്പറേഷനുകളിലാണ് നിലവില്‍ മാലിന്യ സംസ്കരണ പ്ളാന്റുകളുടെ പണി ആരംഭിച്ചിട്ടുള്ളതെന്നറിയിക്കുമോ;

(സി)കോര്‍പ്പറേഷനുകളിലെ മാലിന്യ സംസ്കരണ പ്ളാന്റുകളുടെ നിര്‍മ്മാണത്തിനായി 2011-12 വര്‍ഷത്തില്‍ എത്ര തുക വകയിരുത്തിയിരുന്നു; ഇതില്‍ എത്ര തുക പ്രസ്തുത ആവശ്യത്തിനായി കോര്‍പ്പറേഷനുകള്‍ക്ക് കൈമാറി എന്നറിയിക്കുമോ;

(ഡി)2011-12 വര്‍ഷത്തില്‍ അനുവദിക്കപ്പെട്ട തുകയില്‍ നിന്ന് ആകെ എത്ര തുക ചെലഴിക്കപ്പെട്ടു എന്നറിയിക്കുമോ?

4613

മാലിന്യസംസ്ക്കരണത്തിനായി കാസര്‍ഗോഡ് ജില്ലയിലെ നഗരസഭകള്‍ക്ക് ധനസഹായം

ശ്രീ. . ചന്ദ്രശേഖരന്‍

()മാലിന്യസംസ്ക്കരണ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍നിന്നോ ഏജന്‍സികളില്‍നിന്നോ കാസര്‍ഗോഡ് ജില്ലയിലെ നഗരസഭകള്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം നഗരസഭകള്‍ക്ക് എത്ര രൂപ വീതം ലഭിച്ചിട്ടുണ്ടെന്നറിയിക്കാമോ ;

(സി)ധനസഹായം ലഭിച്ച നഗരസഭകള്‍ അതുപയോഗിച്ച് മാലിന്യസംസ്കരണ പദ്ധതികള്‍ നടക്കിലാക്കിയിട്ടുണ്ടോ ;

(ഡി)നടപ്പിലാക്കിയിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;

()നടപ്പിലാക്കിയ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ ?

4614

ആലപ്പുഴയില്‍ മാലിന്യ സംസ്കരണ പ്ളാന്റ്

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ നഗരസഭ മാലിന്യസംസ്കരണ പ്ളാന്റിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രൊപ്പോസല്‍ അംഗീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

4615

മാലിന്യം ഉറവിടത്തില്‍ സംസ്കരിക്കുന്നതിന് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന തുക

ശ്രീ. പി.കെ. ഗുരുദാസന്‍

മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്കരിക്കുന്ന പദ്ധതിക്കുവേണ്ടി ബഡ്ജറ്റില്‍ വകയിരുത്തിയ തുക ഏതെല്ലാം വിധത്തിലാണ് ചെലവഴിച്ചത്; ബഡ്ജറ്റില്‍ എന്തുതുക വകയിരുത്തിയിരുന്നു?

4616

ആലപ്പുഴയില്‍ ബയോഗ്യാസ് പ്ളാന്റുകള്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ നഗരസഭയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന്റസിഡന്റ്സ് അസ്സോസിയേഷനുകള്‍ മുഖേന ബയോഗ്യാസ് പ്ളാന്റുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)സംസ്ഥാന ശുചിത്വമിഷന്‍ നഗരസഭകളിലെ മാലിന്യപ്രശ്നം പരിഹരിക്കുവാന്‍ എന്തു സഹായമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?

4617

കോഴിക്കോട് നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം

ശ്രീ. എളമരം കരീം

()കോഴിക്കോട് നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഏത് തരത്തിലുളള പദ്ധതിയാണ് പരിഗണനയിലു ളളത് ;

(സി)പുതിയ പദ്ധതിയുടെ പ്രവൃത്തി എന്ന് തുടങ്ങാനാകുമെന്ന് വ്യക്തമാക്കുമോ ?

4618

രാജീവ് ആവാസ് യോജന പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()രാജീവ് ആവാസ് യോജന (ആര്‍..വൈ) പദ്ധതിയില്‍ ഒരു ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളെയാണ് ഉള്‍പ്പെടുത്തുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളായിരിക്കണമെന്നുള്ള വ്യവസ്ഥ കാരണം കേരളത്തിലെ പല നഗരങ്ങള്‍ക്കും പ്രസ്തുത ആനുകൂല്യം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മേല്പറഞ്ഞ നിബന്ധനയില്‍ ഇളവ് വരുത്തുന്നതിനായി നടപടി സ്വീകരിക്കുമോ?

4619

നഗരസഭകളുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍

ശ്രീ. പി. തിലോത്തമന്‍

()നഗരസഭകളുടെ 2011-12 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ചേര്‍ത്തല നഗരസഭ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന് എന്തുതുകയാണ് നീക്കിവച്ചിരുന്നത് എന്ന് വ്യക്തമാക്കുമോ; പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രസ്തുത തുക പൂര്‍ണ്ണമായും വിനിയോഗിച്ചിട്ടുണ്ടോ;

(ബി)പദ്ധതി വിഹിതം നിശ്ചിത കാലയളവിനുള്ളില്‍ ചെലവഴിക്കാതിരുന്നതിനാല്‍ പ്രസ്തുത വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന എത്രലക്ഷം രൂപയാണ് അവരുടെ ക്ഷേമ പ്രവര്‍നത്തനങ്ങള്‍ക്ക് വിനിയോഗിക്കപ്പെടാതെ ചേര്‍ത്തല നഗരസഭയ്ക്ക് നഷ്ടമായത് എന്ന് വ്യക്തമാക്കുമോ; ഇപ്രകാരം സംഭവിക്കാനുണ്ടായ കാരണം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ?

4620

നഗരങ്ങളിലെ വസ്തു നികുതി സമ്പ്രദായം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()നഗരസഭകളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വസ്തു നികുതി സമ്പ്രദായം മൂലം പല നഗരസഭകളിലും 500 മുതല്‍ 600 ഇരട്ടി നികുതി വര്‍ദ്ധനവ് ഉണ്ടാകുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പരാതി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ?

4621

കോര്‍പ്പറേഷന്‍ ജനപ്രതിനിധികളെ ആക്രമിച്ച സംഭവം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് സമരം നടത്തിയ കോര്‍പ്പറേഷന്‍ ജനപ്രതിനിധികളെ ജീവനക്കാര്‍ ആക്രമിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ;

(സി)ഈ സംഭവത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേതല്ലാത്ത ഏതെങ്കിലും ജീവനക്കാര്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4622

വഴികെട്ടി അടയ്ക്കുന്നവര്‍ക്കെതിരെ നടപടി

ശ്രീ. എം. പി. വിന്‍സെന്റ്

()കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് എന്നിവകളുടെ നടവഴികളും പൊതുവഴികളും കെട്ടി അടയ്ക്കുന്നതിനെതിരെ നടപടി എടുക്കുന്നത് ഏതൊക്കെ വകുപ്പുകളാണ്; വിശദമാക്കുമോ;

(ബി)നടവഴികളും പൊതുവഴികളും കെട്ടി അടയ്ക്കുന്നതിനെതിരെയുള്ള പ്രധാന ഉത്തരവുകള്‍ ഏതെല്ലാം?

4623

വള്ളുവനാട് വികസന അതോറിറ്റി

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര വികസന അതോറിറ്റികള്‍ക്ക് രൂപം നല്‍കി; അവ ഏതെല്ലാം; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)വള്ളുവനാട് വികസന അതോറിറ്റിയില്‍ വരുന്ന മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും ഏതൊക്കെയെന്ന് വ്യക്തമാക്കുമോ; ഇതിന്റെ കേന്ദ്രം എവിടെയെന്നും ഈ അതോറിറ്റിയുടെ പരിധിയില്‍ എത്ര കുടുംബങ്ങള്‍ അധിവസിക്കുന്നുവെന്നും വ്യക്തമാക്കുമോ;

(സി)പാലക്കാട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് വള്ളുവനാട് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു കാരണത്താലാണ് വള്ളുവനാട് വികസന അതോറിറ്റി എന്ന് പേരിട്ട് പാലക്കാട് ജില്ലയെ ഒഴിവാക്കിയത്; വിശദമാക്കുമോ?

4624

വള്ളുവനാട് വികസന അതോറിറ്റി

ശ്രീ. എം. ചന്ദ്രന്‍

,, പി. ശ്രീരാമകൃഷ്ണന്‍

ഡോ.കെ. ടി. ജലീല്‍

ശ്രീമതി കെ. എസ്. സലീഖ

()വള്ളുവനാട് വികസന അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്ത് തുക ചെലവഴിക്കുകയുണ്ടായി;

(സി)അതോറിറ്റി രൂപീകരിക്കുമെന്ന് ഈ സര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിക്കുകയുണ്ടായോ;

(ഡി)വികസന അതോറിറ്റികള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം ഏതെങ്കിലും പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ളതാണോ?

4625

കേന്ദ്രമാതൃകയില്‍ ന്യൂനപക്ഷ കമ്മീഷന്‍

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യംവച്ച് കേന്ദ്രമാതൃകയില്‍ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പകള്‍ നല്‍കുന്നതിനായി ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

4626

മദ്രസ്സാ അദ്ധ്യാപക ക്ഷേമനിധിയ്ക്കായി നിക്ഷേപിച്ച കോര്‍പ്പസ് ഫണ്ട്

ശ്രീ.പി.റ്റി..റഹീം

()മദ്രസ്സാ അദ്ധ്യാപക ക്ഷേമനിധി സംബന്ധിച്ച ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുളളത് ;

(ബി)മുന്‍ സര്‍ക്കാര്‍ ഇതിനായി നിക്ഷേപിച്ച കോര്‍പ്പസ് ഫണ്ട് എത്രയാണെന്നും ഇത് എവിടെയാണ് നിക്ഷേപിച്ചിരുന്നതെന്നും വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോര്‍പ്പസ് ഫണ്ട് എവിടെയാണ് നിക്ഷേപിച്ചത് ;

(ഡി)എന്തു തുകയാണ് നിക്ഷേപിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

()കോര്‍പ്പസ് ഫണ്ടില്‍ വന്ന വര്‍ദ്ധനവ് എത്രയാണ് ;

(എഫ്)ഈ വര്‍ദ്ധനവ് സര്‍ക്കാറിന്റെ ബഡ്ജറ്റ് വിഹിതമാണോ ;

(ജി)പ്രസ്തുത ഫണ്ട് നിക്ഷേപിച്ച ട്രഷറി, ബാങ്കിംഗ് ട്രഷറിയാണോ ?

4627

സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍

ശ്രീ. പി.റ്റി.. റഹിം

()സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നുവോ;

(സി)ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണ്ണര്‍ക്ക് അയക്കുക യുണ്ടായോ;

(ഡി)നിയമസഭയില്‍ സര്‍ക്കുലേറ്റ് ചെയ്ത ബില്‍ നിയമമാക്കാന്‍ നടപടി സ്വീകരിക്കുമോ?

4628

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4629

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സഹായം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതെല്ലാം തരത്തിലുള്ള സഹായങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ലഭിക്കുന്നത് എന്ന് വിശദമാക്കുമോ;

(ബി)മൌലാനാ ആസാദ് ഫൌണ്ടേഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്ന കേന്ദ്രപദ്ധതി, മറ്റ് കേന്ദ്ര പദ്ധതികള്‍ എന്നിവ ഏകോപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4630

ന്യൂനപക്ഷ വിഭാഗത്തിലെ വനിതകളുടെ ക്ഷേമം

ശ്രീ. പി. കെ. ബഷീര്‍

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍ കീഴില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകളുടെ ക്ഷേമത്തിനായി എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്നും അതിന്റെ വിശദാംശങ്ങളും ലഭ്യമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.