UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3799

വ്യവസായ മേഖലയിലെ കെന്ദ്ര നിക്ഷേപം

ശ്രീ. . പി. ജയരാജന്‍

()2010-2011 മാര്‍ച്ച് 31 വരെ കേരളത്തിലെ വ്യവസായ മേഖലയില്‍ കേന്ദ്രനിക്ഷേപം എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)2006 മാര്‍ച്ച് 31 ല്‍ സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ ആകെ കേന്ദ്ര നിക്ഷേപം എത്രയെന്നും വ്യക്തമാക്കുമോ;

(സി)2007-08, 2008-09, 2009-10 സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷത്തേയും വ്യവസായ രംഗത്തെ കേന്ദ്ര നിക്ഷേപം എത്രയെന്നും ഓരോ വര്‍ഷവും എത്ര ശതമാനം വീതം വര്‍ദ്ധനവ് കേന്ദ്രനിക്ഷേപത്തില്‍ ഉണ്ടായെന്നും വ്യക്തമാക്കുമോ;

(സി)ഈ ഗവണ്‍മെന്റിന്റെ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെ വ്യവസായ രംഗത്ത് കേന്ദ്ര നിക്ഷേപം എത്ര കണ്ടു വര്‍ദ്ധിച്ചുവെന്നും ഏതൊക്കെ ഇനത്തിലാണ് കേന്്ദ്ര നിക്ഷേപം ലഭിച്ചതെന്നും വ്യക്തമാക്കുമോ?

3800

പരിസ്ഥിതി സൌഹൃദ വ്യവസായ സംരംഭങ്ങള്‍

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

()കേരളത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പുതിയ വ്യവസായ സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് പദ്ധതികളാവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)എങ്കില്‍ ഏതെല്ലാം മേഖലയില്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സിന്റെ ഭൂമിയില്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന വ്യവസായ സംരംഭം ആരംഭിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ ?

3801

പുതിയ വ്യവസായ സ്ഥാപനങ്ങള്‍

ശ്രീ.ജെയിംസ് മാത്യു

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെങ്കിലും പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ അവയേതെന്നും അവയുടെ പ്രവര്‍ത്തന സ്വഭാവവും വ്യക്തമാക്കാമോ ;;

(സി) കഴിഞ്ഞ ഗവര്‍മെന്റിലെ കാലത്ത് പ്രവര്‍ത്തനം ആരംഭിച്ച വ്യവസായ സ്ഥാപനങ്ങളുടെ നിലവിലുളള സ്ഥിതി വിശദമാക്കാമോ ?

3802

പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രൊക്യര്‍മെന്റ് സംവിധാനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

()പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രൊക്യൂര്‍മെന്റ് സംവിധാനം സുതാര്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി ഇന്‍ഡിപെന്റന്റ് മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഇതിനുളള പാനല്‍ തയ്യാറാക്കുന്നതിനുളള നടപടികള്‍ക്ക് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുളളത് എന്ന് വ്യക്തമാക്കുമോ ?

3803

ഓരോ നിയോജക മണ്ഡലത്തിലും ഒരു വ്യവസായ കേന്ദ്രം

ശ്രീ.റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

()സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ വ്യവസായ കേന്ദ്രം ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇത്തരത്തില്‍ ആരംഭിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി വ്യവസായ വികസനം സാദ്ധ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

3804

പ്രത്യേക സാമ്പത്തികമേഖല

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കുന്നതിനായി കേരളം എത്ര അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്;

(ബി)അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

3805

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി

ശ്രീ. എം. ഹംസ

()കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി വിപുലീകരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി 2012-13 വര്‍ഷത്തെ പദ്ധതിയില്‍ എത്ര തുകയാണ് വകകൊളളിച്ചിരിക്കുന്നത്; അനുവദിച്ച തുക പര്യാപ്തമാണോ; അല്ലെങ്കില്‍ എത്ര തുക വര്‍ദ്ധിപ്പിക്കുമെന്ന് വിശദീകരിക്കാമോ;

(സി)കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി എന്ന അടിസ്ഥാന വികസന പദ്ധതി വിപുലമായി നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

3806

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. എം. ചന്ദ്രന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിച്ച 8 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം എന്തെന്നു വ്യക്തമാക്കുമോ ?

3807

ഉല്‍പാദനമേഖലയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

()ഉല്‍പാദന മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്ര എണ്ണമാണ് ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ ഇപ്പോള്‍ നഷ്ടത്തിലായിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;

(സി)എങ്കില്‍ അതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ?

3808

പൊതുമേഖലായൂണിറ്റുകളുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍

ശ്രീ. എളമരം കരീം

()മുന്‍സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച പുതിയ പൊതുമേഖലാ യൂണിറ്റുകളില്‍ ഉല്‍പ്പാദന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്‍പ്പാദനം എന്നു മുതല്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്?

T3809

എമര്‍ജിംഗ് കേരളയിലൂടെ സ്ഥാപിതമാകുന്ന വ്യവസായങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()എമര്‍ജിംഗ് കേരളയിലൂടെ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന വ്യവസായങ്ങള്‍ പരിസ്ഥിതി സൌഹൃദ വ്യവസായങ്ങള്‍ മാത്രമാകണമെന്ന നിബന്ധന പാലിക്കുവാന്‍ ശ്രമിക്കുമോ;

(ബി)കാര്‍ബണ്‍ എമിറ്റിംഗ് വ്യവസായങ്ങള്‍ ഇന്ത്യയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങള്‍ വികസിത രാജ്യങ്ങളില്‍ നടക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

3810

കെ.എസ്..ഡി.സി.യുടെ സാമൂഹ്യക്ഷേമ പദ്ധതി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()കെ.എസ്..ഡി.സി സംസ്ഥാനത്തെ നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ പഠന ചെലവ് ഏറ്റെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)ഇവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ഈ പദ്ധതി പ്രകാരം ലഭ്യമാക്കുക;

(ഡി)പ്രസ്തുത പദ്ധതിക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ?

3811

പരമ്പരാഗത വ്യവസായ മേഖലയുടെ സംരക്ഷണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ.കെ. ജയചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

ശ്രീമതി കെ.കെ. ലതിക

()പരമ്പരാഗത വ്യവസായ മേഖലയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(ബി)പ്രസ്തുത മേഖല ആധുനികവല്‍ക്കരിക്കുന്നതിനും തൊഴിലാളികള്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കുന്നതിനും പുതുതായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)നടപ്പുവര്‍ഷത്തെ ബജറ്റില്‍ ഇതിനായി വകയിരുത്തിയ ബഡ്ജറ്റ് വിഹിതം എത്രയാണെന്ന് മേഖല തിരിച്ച് വെളിപ്പെടുത്തുമോ; എത്ര തുക വീതം ഓരോ മേഖലയിലും ഇതിനകം ചെലവഴിക്കുകയുണ്ടായി;

(ഡി)പരമ്പരാഗത വ്യവസായരംഗത്ത് ഇപ്പോള്‍ തൊഴിലെടുക്കുന്നവരെ സംബന്ധിച്ച മേഖല തിരിച്ച കണക്കുകള്‍ ലഭ്യമാക്കുമോ?

3812

കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന് ഭൂമി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലിയില്‍ സ്ഥാപിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 4(1) നോട്ടിഫിക്കേഷന്‍ സംബന്ധിച്ച ഹൈക്കോടതി സ്റേ ഒഴിവാക്കി കിട്ടുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെന്ന് വിശദമാക്കാമോ ?

3813

കണ്ണൂരില്‍ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ നടപടി

ശ്രീ.റ്റി.വി. രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള നടപടിയുടെ പുരോഗതി അറിയിക്കാമോ; പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്ന് തുടങ്ങാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ ?

3814

റാന്നിയില്‍ കിന്‍ഫ്രയുടെ അപ്പാരല്‍ പാര്‍ക്ക്

ശ്രീ. രാജു എബ്രഹാം

()റാന്നിയില്‍ കിന്‍ഫ്രയുടെ അപ്പാരല്‍ പാര്‍ക്ക് തുടങ്ങുന്നത് എന്നാണ് പ്രഖ്യാപിച്ചത്;

(ബി)ഇതിനായി റവന്യൂ വകുപ്പു മുഖേന പമ്പ ഇറിഗേഷന്‍ പ്രോജക്ടില്‍ നിന്നും എത്ര ആര്‍ സ്ഥലമാണ് വിട്ടുകിട്ടിയിട്ടുള്ളത്;

(സി)ഇതിന് ഒരു വര്‍ഷം എത്ര രൂപയാണ് കിന്‍ഫ്ര പാട്ടത്തുകയായി അടയ്ക്കേണ്ടത്;

(ഡി)ആദ്യതവണത്തെ പാട്ടത്തുക അടയ്ക്കുന്നതിനായി റാന്നി തഹസീല്‍ദാരുടെ കത്ത് എന്നാണ് കിന്‍ഫ്രയ്ക്ക് ലഭിച്ചത്; ഈ തുക അടച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടയ്ക്കാതിരുന്നതിന്റെ കാരണം വിശദമാക്കാമോ;

()പാട്ടത്തുകയടയ്ക്കുന്നതു സംബന്ധിച്ച് റാന്നി തഹസീല്‍ദാരുടെ ആഫീസില്‍ നിന്നും ഓര്‍മ്മക്കുറിപ്പ് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചത്;

(എഫ്)മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഈ പദ്ധതി നടപ്പാക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ജി)ഇവിടെ കെട്ടിടം പണിയുന്നതിനാവശ്യമായ ഫണ്ട് കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടും, ആദ്യ വര്‍ഷം പാട്ടത്തുക അടച്ചിട്ടും, ഈ ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ; ഇതിന്റെ ഉത്തരവാദി ആരാണ് ;

(എച്ച്)പദ്ധതി കാലാതാമസം കൂടാതെ നടപ്പാക്കുമെന്ന് നിയമസഭയില്‍ റാന്നി നിയോജക മണ്ഡലത്തിലെ നിയമസഭാംഗത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടും, ഈ ഉറപ്പ് നടപ്പാക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കാമോ; ഇതിന് ഉത്തരവാദികളാരാണ്; ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

()പദ്ധതിയുടെ നിര്‍മ്മാണം കാലതാമസമില്ലാതെ ആരംഭിച്ചു പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

3815

ചാലിയ ഫിഷ്ലാന്റിംഗ് സെന്റര്‍

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ മണ്ഡലത്തിലെ ചാലിയത്ത് ഫിഷ്ലാന്റിംഗ് സെന്റര്‍ സ്ഥാപിക്കാനുളള കിന്‍ഫ്രയുടെ പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)വനം വകുപ്പിന്റെ അധീനതയിലുളള ചാലിയത്തെ ഭൂമി, ഈ പദ്ധതിക്കായി വിട്ടുകിട്ടിയിട്ടുണ്ടോ ;

(സി)ഇല്ലെങ്കില്‍ എന്ന് ഭൂമി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്?

3816

ബേപ്പൂര്‍ മറൈന്‍ പാര്‍ക്ക്

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ മറൈന്‍ പാര്‍ക്ക് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഏതെങ്കിലും സംരംഭകര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)മറൈന്‍ പാര്‍ക്ക് പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ രൂപരേഖ വിശദമാക്കാമോ ?

3817

കൈത്തറി മേഖലയ്ക്ക് റിവൈവല്‍-റിഫോം-റീസ്ട്രാക്ചറിംഗ് പാക്കേജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

()കേന്ദ്രം കൈത്തറി മേഖലയ്ക്ക് പ്രഖ്യാപിച്ച റിവൈവല്‍-റിഫോം-റീസ്ട്രക്ചറിംഗ് പാക്കേജിന്റെ ആനുകൂല്യങ്ങള്‍ സംസ്ഥാനത്തെ കൈത്തറി മേഖലയ്ക്ക് ലഭിക്കാതിരുന്നതിനുളള കാരണം വ്യക്തമാക്കുമോ;

(ബി)കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ചുളള പ്രസ്തുത പാക്കേജിലെ ആനുകൂല്യങ്ങള്‍ കേരളത്തിലെ കൈത്തറി മേഖലയ്ക്കു ലഭ്യമാക്കണമെങ്കില്‍ വയബിള്‍ അല്ലെങ്കില്‍ പൊട്ടന്‍ഷ്യലി വയബിള്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതായിരിക്കണമെന്ന വ്യവസ്ഥ കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്; വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ പ്രാഥമിക കൈത്തറി സംഘങ്ങള്‍, അപ്പക്സ് സംഘം, സ്വകാര്യ നെയ്ത്തുകാര്‍, കൈത്തറി നെയ്ത്തുഗ്രൂപ്പുകള്‍ എന്നിവയ്ക്ക് പ്രസ്തുത പാക്കേജിന്റെ അനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എന്‍. . എം. ആര്‍. സി. യിലെ കേരളത്തിന്റെ പ്രതിനിധികള്‍ എന്തെല്ലാം ആവശ്യങ്ങളാണ് ഉന്നയിച്ചത്; വ്യക്തമാക്കുമോ?

3818

കശുവണ്ടി വ്യവസായ സംരക്ഷണം

ശ്രീ. എം. . ബേബി

,, പി. കെ. ഗുരുദാസന്‍

,, ജെയിംസ് മാത്യു

,, ആര്‍. രാജേഷ്

()കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിന് പുതുതായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)കശുവണ്ടി കയറ്റുമതി സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ;

(സി)കശുവണ്ടി ഉല്പാദനവര്‍ദ്ധനവിനായി കശുമാവ് തോട്ടങ്ങള്‍ നട്ടു പിടിപ്പിക്കുന്നതിന് പുതുതായി എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ഡി)നിര്‍ദ്ദിഷ്ട കശുവണ്ടി ബാങ്ക് രൂപീകരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും ഇതിന്റെ പ്രവര്‍ത്തനം എപ്രകാരമെന്നും വ്യക്തമാക്കുമോ?

3819

എമര്‍ജിംഗ് കേരളയില്‍ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

()എമര്‍ജിംഗ് കേരളയില്‍ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനു മുമ്പ് അനുമതി ലഭിച്ച സംരംഭകരെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്ന കാര്യം പരിഗണിക്കുമോ;

(സി)സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ക്കനുസൃതമായ പദ്ധതികള്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂ എന്ന കാര്യം പരിഗണിക്കുമോ; ആയതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം?

3820

കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് കമ്പനി

ഡോ. ടി. എം.തോമസ് ഐസക്

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, സാജു പോള്‍

,, സി. കെ. സദാശിവന്‍

()കെ. എസ്. . ഡി. സി.യും ജി. . എല്‍.ഉം ചേര്‍ന്നുള്ള കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(സി)പട്ടണങ്ങളിലെ ഇന്ധനവാതക വിതരണ ചുമതല പ്രസ്തുത സ്ഥാപനത്തിന് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി)സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ട്; എന്നത്തേക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

3821

ബേപ്പൂര്‍ രാമനാട്ടുകര അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക്

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ മണ്ഡലത്തില്‍ രാമനാട്ടുകരയിലെ അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്കിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതി ഏത് രീതിയിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി)പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നുമുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

3822

നാദാപുരം വികസന പദ്ധതി

ശ്രീ. . കെ. വിജയന്‍

()നാദാപുരം ചെക്യാട് ഗ്രാമപഞ്ചായത്തിലെ അരീക്കര കുന്നില്‍ ആരംഭിച്ചിട്ടുള്ള നാദാപുരം വികസന പദ്ധതിക്കായി എത്ര തുക അനുവദിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത ഭൂമിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ:

(ഡി)ഇതുവരെയുള്ള പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?

3823

ചേര്‍ത്തല താലൂക്കില്‍ ഓണ്‍ലൈന്‍ മുഖേന മണലിന് അപേക്ഷിച്ചവര്‍

ശ്രീ. പി. തിലോത്തമന്‍

()ഭവനനിര്‍മ്മാണാവശ്യത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കി കുറഞ്ഞ വിലയ്ക്ക് മണല്‍ നല്‍കുന്ന പദ്ധതിയനുസരിച്ച് ചേര്‍ത്തല താലൂക്കില്‍ എത്രപേര്‍ക്ക് മണല്‍ നല്‍കിയെന്ന് പറയാമോ ;

(ബി)2012 മെയ് 2 മുതല്‍ മണല്‍ വിതരണത്തിന് പാസ് ലഭിച്ച് മണല്‍ എടുക്കുന്നതിന് വാടക ലോറികളുമായി വിതരണ കേന്ദ്രങ്ങളിലെത്തിയവര്‍ക്ക് മണല്‍ ലഭിക്കാതെ മടങ്ങിപ്പോരേണ്ടിവന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പ്രസ്തുത ഗുണഭോക്താക്കള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

3824

കേരള കണ്‍സ്ട്രക്ഷന്‍ കമ്പോണന്റ്സ്

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തലയില്‍ പള്ളിപ്പുറത്തു പ്രവര്‍ത്തിച്ചിരുന്ന കേരള കണ്‍സ്ട്രക്ഷന്‍ കമ്പോണന്റസ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനും അതിലെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിനും ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ ഈ സ്ഥാപനം കെ.എസ്..ഡി.സി ക്ക് കൈമാറിയത് എന്തിനായിരുന്നുവെന്നും പ്രശ്നം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈകൊണ്ടുവെന്നും വ്യക്തമാക്കുമോ;

(സി)കേരള കണ്‍സ്ട്രക്ഷന്‍ കമ്പോണന്റ്സ് എന്ന സ്ഥാപനത്തില്‍ അവശേഷിക്കുന്ന സൌകര്യങ്ങളും തൊഴിലാളികളെയും വിനിയോഗിച്ച് പുതിയ ഉല്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം നടത്താവുന്ന ഒരു പുതിയ സംരംഭം ആരംഭിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുമോയെന്ന് വ്യക്തമാക്കുമോ?

3825

ചവറ ഐ.ആര്‍..യിലെ സി.ബി.ഐ റെയ്ഡ്

ശ്രീ.സി.ദിവാകരന്‍

()ചവറ ഐ.ആര്‍..യില്‍ സി.ബി.. റെയ്ഡ് നടന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)സ്വകാര്യ കമ്പനിയായ സി.എം.ആര്‍.എല്ലിന് നല്‍കുന്നതിനെക്കാള്‍ കൂടി തുകയ്ക്കാണ് പൊതുമേഖലാസ്ഥാപനമായ കെ.എം.എം.എല്ലിന് ഐ.ആര്‍.ഇ കരിമണല്‍ നല്‍കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇതിന്‍മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(ഡി)ഇതിലൂടെ എത്ര കോടി രൂപയാണ് കെ.എം.എം.എല്‍ അധികമായി ഐ.ആര്‍..യ്ക്ക് നല്‍കിയതെന്ന് വ്യക്തമാക്കുമോ?

3826

കുട്ടനാട്ടിലെ റാണി-ചിത്തിര കായലുകളില്‍ നിന്നും ട്രാവന്‍കൂര്‍ സിമന്റ്സ് ന്റെ കക്ക ഖനനം

ശ്രീ.തോമസ് ചാണ്ടി

()കുട്ടനാട്ടിലെ റാണി-ചിത്തിര കായലുകളില്‍ നിന്നും ട്രാവന്‍കൂര്‍ സിമന്റ്സ് എന്ന സ്ഥാപനം കക്ക ഖനനം ചെയ്ത് എടുത്തത് ഏത് ഉത്തരവിന്റെ/എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ ; പ്രസ്തുത ഉത്തരവിന്റെ/എഗ്രിമെന്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)സര്‍ക്കാര്‍ അധീനതയിലുളള ഭൂമിയില്‍ മാത്രമാണോ ഖനനം നടത്തുന്നതിന് ട്രാവന്‍കൂര്‍ സിമന്റ്സിന് അനുമതി നല്‍കിയിരുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി)ഖനനം ചെയ്തതിനുശേഷം പ്രസ്തുത പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആക്കണമെന്ന് എഗ്രിമെന്റില്‍ വ്യവസ്ഥ ചെയ്തിരുന്നോ ?

3827

ചെറുവണ്ണൂര്‍ സ്റീല്‍ കോംപ്ളക്സ് സെയ്ല്‍ സംയുക്ത സംരംഭം

ശ്രീ. എളമരം കരീം

()ചെറുവണ്ണൂര്‍ സ്റീല്‍ കോംപ്ളക്സ് സെയ്ല്‍ സംയുക്ത സംരംഭത്തിന്റെ സ്ഥാപനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി)റീ റോളിംഗ് മില്‍ സ്ഥാപിക്കാനുള്ള പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(സി)സംയുക്ത സംരംഭം ആരംഭിച്ചതിന് ശേഷം 2011-12 സാമ്പത്തിക വര്‍ഷത്തില്‍ സെയില്‍ എത്ര പണം ചെറുവണ്ണൂര്‍ സ്റീല്‍ കോംപ്ളക്സില്‍ മുടക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

3828

കൊടുവള്ളി കട്ടിപ്പാറ പഞ്ചായത്തിലെ വ്യവസായ ഭൂമി കൈമാറ്റം

ശ്രീ. വി. എം. ഉമ്മര്‍മാസ്റര്‍

()കൊടുവള്ളി മണ്ഡലത്തിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രാരോത്ത് വില്ലേജില്‍ വ്യവസായ വകുപ്പിന്റെ കൈവശമുള്ള 20 ഏക്കര്‍ ഭൂമി തരിശായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഒരു സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് ആരംഭിക്കുന്നതിനായി പ്രസ്തുത ഭൂമി കൈമാറാന്‍ സന്നദ്ധമാണോയെന്ന് വ്യക്തമാക്കുമോ?

3829

കണ്ണാടി പഞ്ചായത്തിലെ മീറ്റര്‍ കമ്പനി

ശ്രീ. . കെ. ബാലന്‍

()കണ്ണാടി പഞ്ചായത്തിലെ മീറ്റര്‍ കമ്പനി അടച്ചുപൂട്ടിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടച്ചുപൂട്ടിയതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്ഥാപനത്തിലെ മെഷിനറികള്‍ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലേക്ക് മാറ്റിയിട്ടുണ്ടോ; എങ്കില്‍ ഏത് സ്ഥാപനത്തിലേക്കാണ് മാറ്റിയത് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3830

വ്യവസായ വാണിജ്യവകുപ്പിലെ ഒഴിവുള്ള തസ്തികകള്‍

ശ്രീ. പി. സി. ജോര്‍ജ്

()വ്യവസായ വാണിജ്യവകുപ്പില്‍ അസിസ്റന്റ് ഡിസ്ട്രിക്ട് ആഫീസര്‍, അസിസ്റന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, അസിസ്റന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ തസ്തികകളില്‍ നിലവില്‍ ഏതെല്ലാം ഒഴിഞ്ഞു കിടക്കുന്നു ; ഒഴിവുകള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിച്ചുവോ ;

(സി)2012 മേയ് മാസത്തില്‍ റിട്ടയര്‍ ചെയ്ത ഒഴിവുകള്‍ ഏതെങ്കിലും പ്രൊമോഷന്‍ മുഖേന നികത്തിയോ ; വ്യക്തമാക്കുമോ ;

(ഡി)ഇപ്രകാരം പ്രെമോഷന്‍ ലഭിച്ചവര്‍ക്ക് റിലിന്‍ക്യൂഷ്മെന്റിനുള്ള കാലാവധി അനുവദിച്ചിട്ടാണോ ഇന്‍ഡസ്ട്രീസ് എക്സ്റന്റന്‍ഷന്‍ ഓഫീസര്‍, അസിസ്റന്റ് ഡിസ്ട്രിക്ട് ഓഫീസര്‍ എന്നീ തസ്തികകളില്‍ ഉള്ളവര്‍ക്ക് പ്രൊമോഷന്‍ നല്കിയത് ; വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.