UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7951

നാട്ടിക നിയോജകമണ്ഡലത്തിലെ വീടുകള്‍ വൈദ്യുതീകരിക്കുന്നതിന് പദ്ധതി

ശ്രീമതി ഗീതാ ഗോപി

()നാട്ടിക നിയോജകമണ്ഡലത്തിലെ പട്ടികജാതി കോളനികളില്‍ വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണം കോളനി തിരിച്ച് ലഭ്യമാക്കാമോ ;

(ബി)പ്രസ്തുത വീടുകള്‍ വൈദ്യുതീകരിക്കുന്നതിന് നിലവില്‍ എന്തെങ്കിലും പദ്ധതി ഉണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ

7952

വൈദ്യുതി കണക്ഷനുളള അപേക്ഷകള്‍

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സെക്ഷന്‍ ആഫീസുകള്‍ ഏതെല്ലാമെന്നും അവ എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത മണ്ഡലത്തിലെ വിവിധ സെക്ഷന്‍ ആഫീസുകളിലായി വൈദ്യുതി കണക്ഷന് വേണ്ടിയുളള എത്ര അപേക്ഷകര്‍ ലഭിച്ചുവെന്നും അതില്‍ പരിഗണിക്കപ്പെടാത്ത അപേക്ഷകള്‍ ഏതൊക്കെയെന്നും അപേക്ഷകര്‍ ആരെല്ലാമെന്നും സെക്ഷന്‍ ആഫീസ് തിരിച്ച് വ്യക്തമാക്കുമോ ?

7953

എച്ച്.റ്റി/.എച്ച്.റ്റി ഉപഭോക്താക്കള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് ആകെ എത്ര എച്ച്.റ്റി/.എച്ച്.റ്റി ഉപഭോക്താക്കള്‍ ഉണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എച്ച്.റ്റി/.എച്ച്.റ്റി ഉപഭോക്താക്കളുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള വിശദ വിവരം ലഭ്യമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എച്ച്.റ്റി/.എച്ച്.റ്റി വിഭാഗങ്ങളില്‍ നിന്ന് വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കാമോ;

(ഡി)എച്ച്.റ്റി/.എച്ച്.റ്റി വിഭാഗങ്ങളില്‍ കൂടുതല്‍ തുക കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കളുടെ വിശദവിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ?

7954

നാദാപുരം മിനി ജലവൈദ്യുതി പദ്ധതി

ശ്രീ. . കെ. വിജയന്‍

()നാദാപുരം മണ്ഡലത്തിലെ മിനി ജലവൈദ്യുത പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ കമ്മീഷന്‍ ചെയ്യുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

7955

ആറങ്ങോട്ടുകര 110 കെ.വി സബ്സ്റേഷന്റെ നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തിലെ ആറങ്ങോട്ടുകര 110 കെ.വി സബ്സ്റേഷന്റെ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)ഈ സബ്സ്റേഷന്റെ നിര്‍മ്മാണത്തിന്റെ കരാര്‍ ഏത് ഏജന്‍സിയെയാണ് ഏല്പിച്ചിട്ടുള്ളതെന്നും, നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിക്കാമോ?

7956

33 കെ.വി സബ്സ്റേഷനുകള്‍

ശ്രീ. പി.റ്റി.എ റഹീം

,, കെ. രാധാകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

ഡോ. കെ. ടി. ജലീല്‍

()33 കെ.വി സബ്സ്റേഷനുകള്‍ നിര്‍മ്മിക്കേണ്ടതില്ല എന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനം എടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത തീരുമാനം ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണോ എടുത്തിട്ടുള്ളത്;

(സി)അല്ലെങ്കില്‍ പ്രസ്തുത തീരുമാനം പുന:പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7957

കാസറഗോഡ് ജില്ലയിലെ സെക്ഷന്‍ ഓഫീസുകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസറഗോഡ് ജില്ലയില്‍ എത്ര വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ ഉണ്ട്;

(ബി)സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പരമാവധി ഉപഭോക്താക്കളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;

(സി)കാസറഗോഡ് ജില്ലയില്‍ ഉപഭോക്താക്കളുടെ ആധിക്യം കാരണം വിഭജിക്കപ്പെടേണ്ട എത്ര സെക്ഷന്‍ ഓഫീസുകള്‍ ഉണ്ട്;

(ഡി)വിഭജനം അനിവാര്യമായ ഓഫീസുകളുടെ വിഭജനം എന്ന് സാധ്യമാകുമെന്ന് അറിയിക്കുമോ?

7958

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സെക്ഷന്‍ ഓഫീസുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡമനുസരിച്ച് കാഞ്ഞങ്ങാട് മണ്ലത്തില്‍ എത്ര പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആവശ്യമുണ്ടെന്ന് അറിയിക്കാമോ ;

(ബി)ആയവ അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;

(സി)കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പുതുതായി 33 കെ.വി. സബ്സ്റേഷനുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

7959

കൊണ്ടോട്ടിയില്‍ പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി മണ്ഡലത്തിലെ വിവിധ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ നിലവില്‍ എത്ര ഉപഭോക്താക്കള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സെക്ഷനുകള്‍ ഏതെങ്കിലും വിഭജിച്ച് പുതിയത് ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ സെക്ഷനുകളാണ് വിഭജിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7960

കാസറഗോഡ് മണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസറഗോഡ് മണഡ്ലത്തിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ;

(ബി)കാസറഗോഡ് മണ്ഡലത്തില്‍ മാത്രം നിരന്തരം അപ്രഖ്യാപിത പവര്‍കട്ട് ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനുളള കാരണം കണ്ടെത്തി ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമോ ?

7961

വൈത്തിരി കെ.എസ്..ബി. സെക്ഷന്റെ പരിധിയില്‍ വോള്‍ട്ടേജ് ക്ഷാമം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()വയനാട്ടിലെ വൈത്തിരി കെ.എസ്..ബി. സെക്ഷന്റെ പരിധിയില്‍ വരുന്ന എന്‍.എം.എസ്.എം. ഗവണ്‍മെന്റ് കോളേജിലും പരിസര പ്രദേശങ്ങളിലും വോള്‍ട്ടേജ് ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ ;

(ബി)ഇത്തരത്തില്‍ വോള്‍ട്ടേജ് ക്ഷാമം ഉണ്ടാകുന്നതിനുളള കാരണം വ്യക്തമാക്കുമോ ;

(സി)ഇതുമൂലം പ്രസ്തുത കോളേജിലെ ഡിജിറ്റല്‍ ക്ളാസ്സ് റൂം, ലബോറട്ടറി എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി)പ്രസ്തുത പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ 

7962

ഒത്തിരിവെട്ടം പദ്ധതി

ശ്രീ. ജി.എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തി, ജനകീയ പങ്കാളിത്തത്തോടെ 'ഒത്തിരിവെട്ടം' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനാല്‍ ബോര്‍ഡില്‍ നിലവിലുള്ള സര്‍വ്വീസ് ചാര്‍ജ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് അപേക്ഷ ലഭിച്ചതെന്നും അതിന്‍മേലുള്ള തീരുമാനം എന്താണെന്നും അറിയിക്കുമോ;

(സി)ഈ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

7963

വൈദ്യുതി ബോര്‍ഡ് പ്രസരണമേഖലയില്‍ നിശ്ചയിച്ചിരുന്ന ടാര്‍ജറ്റ്

ശ്രീ. എം. ചന്ദ്രന്‍

,, ജെയിംസ് മാത്യു

,, ബാബു എം. പാലിശ്ശേരി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2011-12 വര്‍ഷത്തില്‍ പ്രസരണമേഖലയില്‍ നിശ്ചയിച്ചിരുന്ന ടാര്‍ജറ്റ് എത്രയായിരുന്നു; പ്രസ്തുത ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ;

(ബി)2012-13 വര്‍ഷത്തില്‍ നിശ്ചയിച്ചിട്ടുള്ള ടാര്‍ജറ്റ് എത്രയാണ്; 2011-12, 2012-13 വര്‍ഷങ്ങളിലേക്ക് നേരത്തേ നിശ്ചയിച്ചിരുന്ന ടാര്‍ജറ്റ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഇവയ്ക്ക് വേണ്ടി ഓര്‍ഡര്‍ നല്‍കിയ പവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കാന്‍ കഴിയാതെ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത് വൈദ്യുതി ബോര്‍ഡിന് നഷ്ടം വരുത്തുന്ന സ്ഥിതിയുണ്ടാക്കിയിട്ടുണ്ടോ?

7964

രാത്രികാലങ്ങളിലുണ്ടാകുന്ന വൈദ്യുതി തകരാറ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()ഒരു പ്രദേശത്തെ വൈദ്യുതി വിതരണം രാത്രികാലങ്ങളില്‍ തടസ്സപ്പെട്ടാല്‍ അപ്പോള്‍തന്നെ അത് പുന:സ്ഥാപിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അത്തരത്തില്‍ നിര്‍ദ്ദേശം നല്കാനിടയായ സാഹചര്യം വ്യക്തമാക്കാമോ;

(ബി)അത്തരത്തിലുളള നിര്‍ദ്ദേശം നിലവിലില്ലെങ്കില്‍ കാസര്‍ഗോഡ് ജില്ലയില്‍ രാത്രികാലങ്ങളില്‍ ഒരു പ്രദേശത്ത് സപ്ളൈ തകരാറ് പരിശോധിക്കാറില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ രാത്രികാലങ്ങളിലുണ്ടാകുന്ന വൈദ്യുതി തകരാറ് ഉടനടി പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്കുമോ ?

7965

വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസുകളില്‍ നിലവിലുണ്ടായിരുന്ന രാത്രികാല വാഹനസൌകര്യം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()വൈദ്യുതി ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസുകളില്‍ നിലവിലുണ്ടായിരുന്ന രാത്രികാല വാഹനസൌകര്യം നിറുത്തലാക്കിയതു മൂലം ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ചുള്ള യാത്രകള്‍ തടസ്സപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)രാത്രികാലങ്ങളില്‍ ലൈന്‍ കമ്പികള്‍ പൊട്ടി വീണും മറ്റും ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിന് ഏണി ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ വാഹനത്തില്‍ മാത്രമേ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട രാത്രികാല സേവനങ്ങള്‍ക്ക് തടസ്സം നില്ക്കുന്ന പ്രസ്തുത തീരുമാനം പുന:പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

7966

കെ.എസ്..ബി.യിലെ പെന്‍ഷന്‍ പരിഷ്ക്കരണം

ശ്രീ.ജെയിംസ് മാത്യൂ

()വൈദ്യുതി ബോര്‍ഡിലെ പെന്‍ഷന്‍ അവസാനമായി പരിഷ്ക്കരിച്ചുത്തരവായത് എന്നാണ്;

(ബി)പെന്‍ഷന്‍ പരിഷ്ക്കരണം കുടിശ്ശികയായിട്ട് എത്ര വര്‍ഷമായി;

(സി)പെന്‍ഷന്‍ പരിഷ്ക്കരണത്തിന് കാലതാമസമുണ്ടാകാന്‍ കാരണമെന്താണ്;

(ഡി)സര്‍ക്കാര്‍ സര്‍വ്വീസിലുളളവരുടേതുപോലെ പെന്‍ഷന്‍ പരിഷ്ക്കരിക്കുമെന്ന് 28-02-2011-ല്‍ കെ.എസ്..ബി. ഉത്തരവ് ഇറക്കിയിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ ആയത് നടപ്പിലാക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതെന്തുകൊണ്ടാണ്; വ്യക്തമാക്കാമോ ?

7967

വൈദ്യുതി ബോര്‍ഡിലെ ആശ്രിത നിയമനം

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ ആശ്രിത നിയമന പദ്ധതി പ്രകാരം ജോലി ലഭിക്കുവാനായി എത്ര അപേക്ഷകരാണ് നിലവിലുളളത്;

(ബി)പ്രസ്തുത അപേക്ഷകരുടെ പേരും, മേല്‍വിലാസവും ലഭ്യമാക്കുമോ; ഏതെല്ലാം ഓഫീസുകളില്‍ ഏതൊക്കെ തസ്തികകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ആശ്രിതരാണ് അപേക്ഷകള്‍ നല്‍കിയിട്ടുളളത്; അപേക്ഷ നല്‍കിയ തീയതി ഉള്‍പ്പെടെയുളള വിശദാംശം നല്കാമോ;

(സി)ആശ്രിത നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഭൂരിഭാഗവും താഴെതലത്തില്‍ ജോലി നോക്കിയിരുന്ന ജീവനക്കാരുടെ ആശ്രിതര്‍ ആണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഏറെ സാമ്പത്തിക ക്ളേശം അനുഭവിയ്ക്കുന്ന വിധവകള്‍ ഉള്‍പ്പെടെയുളള ആശ്രിതര്‍ക്ക് നിയമനം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

()ആശ്രിത നിയമനം നടത്തുവാന്‍ ആവശ്യമായ തസ്തികകള്‍ നിലവിലില്ലാ എങ്കില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ആശ്രിത നിയമനത്തിന് അപേക്ഷിച്ചിട്ടുളളവര്‍ക്ക് നിയമനം നല്കുന്നതിന് നടപടി സ്വീകരിക്കുമോ?

7968

2011-12 കാലയളവില്‍ ബോര്‍ഡ് നല്‍കിയിട്ടുള്ള പ്രമോഷനുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കഴിഞ്ഞ 12 വര്‍ഷമായി കെ.എസ്..ബി യില്‍ ഒരേ തസ്തികയില്‍ പ്രമോഷനില്ലാതെ ജോലി ചെയ്യുന്ന ഓഫീസര്‍/എഞ്ചിനീയര്‍ എന്നിവരുടെ എണ്ണം തസ്തിക തിരിച്ച് നല്‍കാമോ;

(ബി)2011-12 കാലയളവില്‍ ബോര്‍ഡ് നല്‍കിയിട്ടുള്ള പ്രമോഷനുകളുടെ വിശദാംശങ്ങള്‍ തസ്തിക തിരിച്ച് ലഭ്യമാക്കുമോ?

7969

കെ.എസ്..ബി. യിലെ പുതിയ തസ്തികകള്‍

ശ്രീ. റ്റി. വി. രാജേഷ്

കെ.എസ്..ബി. യില്‍ പുതുതായി എത്ര തസ്തികകളാണ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുളളത് ; വിശദാംശം നല്‍കുമോ ?

7970

സുരക്ഷാ ജോലികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

ശ്രീ. കെ. രാധാകൃഷ്ണന്‍

()കെ.എസ്..ബി. യില്‍ സുരക്ഷാ ജോലികള്‍ക്കായി വിമുക്ത ഭടന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര പേര്‍ എത്ര കാലമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)ഇപ്രകാരം ജോലി ചെയ്തിരുന്ന വിമുക്ത ഭടന്മാരെ പിരിച്ചുവിട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ പിരിച്ചുവിടാനുണ്ടായ സാഹചര്യമെന്താണെന്നും അവര്‍ക്ക് പകരം പ്രസ്തുത ജോലിക്ക് ആരെയൊക്കെയാണ് ചുമതലപ്പെടുത്തിയതെന്നും ഏത് ഏജന്‍സി വഴിയാണ് ചുമതലപ്പെടുത്തിയതെന്നും അറിയിക്കുമോ ;

()സുരക്ഷാ ജോലികള്‍ക്ക് പരിചയ സമ്പന്നരായ വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ആവശ്യമായ ഉത്തരവ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

7971

പാലക്കാട്-പൊള്ളാച്ചി റെയില്‍വേ ലൈന്‍ ഗേജ് മാറ്റം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട്-പൊള്ളാച്ചി റെയില്‍വേ ലൈന്‍ ഗേജ് മാറ്റം സംബന്ധിച്ച പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)പാലക്കാട്-പൊള്ളാച്ചി റെയില്‍വേ ലൈന്‍ ഗേജ് മാറ്റം അടിയ ന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയി ട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ?

7972

കോട്ടിക്കുളം റെയില്‍വേ ഓവര്‍ ബ്രിഡ്ജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ കോട്ടിക്കുളം റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിനുളള പ്രൊപ്പോസല്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)റെയില്‍വേ പ്ളാറ്റ്ഫോറം മുറിച്ചു പോകുന്ന പ്രസ്തുത ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)പ്രസ്തുത ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തി ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിട്ടുളളത്;

(ഡി)ഈ ഏജന്‍സി പ്രസ്തുത ബ്രിഡ്ജിന്റെ എസ്റിമേറ്റ് ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ?

7973

കൊല്ലങ്കോട്-തൃശ്ശൂര്‍ റെയില്‍വേ ലൈന്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()കൊല്ലങ്കോട്-തൃശ്ശൂര്‍ റെയില്‍വേ ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി)നിര്‍ദ്ദിഷ്ട റെയില്‍വേ ലൈനിന്റെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ?

7974

കേരളം ആസ്ഥാനമാക്കി റെയില്‍വേ സോണ്‍

ശ്രീ. തോമസ് ചാണ്ടി

()ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളും കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് കീഴില്‍ മഡ്ഗാവ് വരെയുള്ള ഭാഗവും ദക്ഷിണ പശ്ചിമ റെയില്‍വേയില്‍ മൈസൂര്‍ ഡിവിഷണല്‍ മംഗലാപുരം മുതല്‍ ഹാസന്‍ വരെയുള്ള ഭാഗവും ചേര്‍ത്ത് പെനിന്‍സുലാര്‍ സോണ്‍ രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാവശ്യമായ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)കേരളം ആസ്ഥാനമാക്കി റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യത്തിന്റെ അനിവാര്യത വിദഗ്ദ്ധ സമിതിയെ ബോദ്ധ്യപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും എന്തൊക്കെ നടപടികളാണ് ഇനി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ ?

7975

കൊച്ചി മെട്രോ റയില്‍ പദ്ധതിയില്‍ ഡി.എം.ആര്‍.സി യുടെ പങ്ക്

ശ്രീ. എം. എ ബേബി

,, എസ്. ശര്‍മ്മ

,, വി. ശിവന്‍കുട്ടി

,, സാജു പോള്‍

()കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ ഡി.എം.ആര്‍.സി.യുടെ പങ്ക് എന്തായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ബി)പ്രസ്തുത പദ്ധതി എപ്രകാരം നടപ്പാക്കണമെന്നതിനെ സംബന്ധിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനി എടുത്തിട്ടുള്ള തീരുമാനങ്ങള്‍ വിശദമാക്കാമോ; പൂര്‍ണ്ണ ചുമതലയോടെ മാത്രമേ പദ്ധതി നിര്‍മ്മാണം ഏറ്റെടുക്കുയുള്ളൂ എന്ന ഡി.എം.ആര്‍.സി യുടെ നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും മാനേജിംഗ് ഡയറക്ടറും ആരൊക്കെയാണെന്ന് വെളിപ്പെടുത്താമോ;

()2006-ല്‍ മുന്‍ സര്‍ക്കാര്‍ കേന്ദ്രാനുമതിക്കായി സമര്‍പ്പിച്ച പദ്ധതിയില്‍ കണക്കാക്കപ്പെട്ടിരുന്ന പദ്ധതി ചെലവ് എത്രയായിരുന്നു; വിശദാംശം നല്‍കാമോ?

7976

ഗതാഗത വകുപ്പിന്റെ നവീകരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഗതാഗത വകുപ്പിന്റെ നവീകരണം സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയ എന്തെങ്കിലും റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)ഉണ്ടെങ്കില്‍ ഇതില്‍ എത്ര തസ്തികകള്‍ സൃഷ്ടിക്കണമെന്നാണ് നിര്‍ദ്ദേശിച്ചതെന്ന് വിശദമാക്കാമോ;

(സി)മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ചെക്ക്പോസ്റുകളില്‍ ഫീസിനത്തിലും, വാഹന നികുതിയിനത്തിലും വരുമാന നഷ്ടം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഈ വരുമാന നഷ്ടം ഒഴിവാക്കുന്നതിനായി ചെക്ക് പോസ്റുകളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ഓഫീസുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

7977

മോട്ടോര്‍വാഹനവകുപ്പ് കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച്

ശ്രീ. ജി. സുധാകരന്‍

മോട്ടോര്‍ വാഹന വകുപ്പ് സബ് ആര്‍.റ്റി ഓഫീസുകളുംഎന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളും ആരംഭിച്ച് റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും വാഹനനികുതി കാര്യക്ഷമമായി പിരിച്ചെടുക്കുന്നതിനും നടപടി സ്വീകരിക്കുമോ?

7978

കേന്ദ്ര റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച തുക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കേന്ദ്ര റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് 2009-ന് ശേഷം എന്തുതുക ലഭ്യമായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈയിനത്തില്‍ സംസ്ഥാനത്ത് എത്ര തുക ചെലവഴിച്ചെന്ന് വിശദമാക്കുമോ;

(സി)ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് തുക ചെലവഴിച്ചതെന്ന് വ്യക്തമാക്കുമോ?

7979

-പെയ്മെന്റ്

ശ്രീ. ഷാഫി പറമ്പില്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, ഹൈബി ഈഡന്‍

()മോട്ടോര്‍ വാഹന വകുപ്പില്‍ ഇ-പെയ്മെന്റ് സംവിധാനം നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഓഫീസുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സംവിധാനം വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ ?

7980

മോട്ടോര്‍ വാഹന വകുപ്പിന്റെ പുന:സംഘടന

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

,, പി. . മാധവന്‍

()മോട്ടോര്‍ വാഹന വകുപ്പ് പുന:സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)നിലവിലുള്ള സ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കുന്ന കാര്യം പുന:സംവിധാനത്തില്‍ പരിഗണിക്കുമോ; വിശദമാക്കുമോ;

(സി)വാഹന പരിശോധനയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥന്മാരെ നിയമിക്കുവാനും വരുമാനം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ പുന:സംവിധാനം ചെയ്യുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ?

7981

കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. മാത്യു. റ്റി. തോമസ്

,, ജോസ് തെറ്റയില്‍

()കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(ബി)റോഡപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് റോഡ് സേഫ്റ്റി അതോറിറ്റി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്താനുദ്ദേശിക്കുന്നത്;

(സി)റോഡ് സേഫ്റ്റി അതോറിറ്റിക്കുളള ഫണ്ട് ട്രഷറിയില്‍ നിന്ന് അതോറിറ്റിക്ക് കൈമാറാതെ കിടപ്പുണ്ടോ ; ഉണ്ടെങ്കില്‍ എത്ര ;

(ഡി)പോലീസ്, മരാമത്ത്, മോട്ടോര്‍ വെഹിക്കിള്‍ എന്നീ വകുപ്പുകളിലൂടെ ചെലവഴിച്ച തുക വേര്‍തിരിച്ച് വിശദമാക്കുമോ?

7982

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശുപാര്‍ശകള്‍

ശ്രീ. .. അസീസ്

()റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ റോഡ് സുരക്ഷാ അതോറിറ്റി അവസാനമായി യോഗം ചേര്‍ന്നത് എന്നാണ്; ആ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് റോഡ് സുരക്ഷാ അതോറിറ്റി എന്തെങ്കിലും ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നോ;

(സി)ശുപാര്‍ശയുടെ വിശദ വിവരങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)ഈ ശുപാര്‍ശയിന്മേല്‍ സ്വീകരിച്ച /സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ?

7983

വാഹനാപകടങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ നടപടികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()വാഹനാപകടങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ;

(ബി)മോട്ടോര്‍വാഹന വകുപ്പിനു കീഴില്‍ വാഹന പരിശോധനയ്ക്കായി നിലവില്‍ എത്ര എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് എവിടെയൊക്കെയെന്നും വിശദമാക്കാമോ;

(സി)ഇനി സംസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വാഹനാപകടങ്ങളില്‍പ്പെട്ട എത്ര പേരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?

7984

റോഡ് സുരക്ഷാ അതോറിറ്റിയുടെ യോഗം

ശ്രീമതി പി. അയിഷാ പോറ്റി

()2012 ഫെബ്രുവരി 14-ാം തീയതി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അതോറിറ്റിയുടെ യോഗത്തില്‍ വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട പ്രകാരം സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ് ;

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങളിന്മേല്‍ നാളിതുവരെ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

7985

ബസ്സുകളുടെ ബോഡി നിര്‍മ്മാണം, സീറ്റുകളുടെ ക്രമീകരണം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് സ്വകാര്യ സ്റേജ് കാരിയര്‍ ബസ്സുകളുടെ ബോഡി നിര്‍മ്മാണം, സീറ്റുകളുടെ ക്രമീകരണം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വ്യക്തമായ നിയമങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)ഭൂരിഭാഗം ബസ്സുകളിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കുന്ന സ്റെപ്പുകള്‍, സീറ്റുകളുടെ അകലക്കുറവ്, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സീറ്റ് ക്രമീകരണം എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7986

കെ. എസ്. ആര്‍. ടി. സി. വാഹനങ്ങളുടെ വിശദാംശം

ശ്രീ. എന്‍. ഷംസുദ്ദീന്‍

()കെ. എസ്. ആര്‍. ടി. സി. യുടെ പക്കല്‍ ആകെ എത്ര വാഹനങ്ങളാണ് ഉള്ളത്; പട്ടിക തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഇതില്‍ നിരത്തില്‍ ഇറക്കാന്‍ പറ്റാത്ത വിധത്തിലുള്ള എത്ര വാഹനങ്ങളുണ്ട്; വ്യക്തമാക്കുമോ?

7987

കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

()കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം കണക്കാക്കിയിട്ടുണ്ടോ ; 2012 ജൂണ്‍ മാസത്തെ വരവും ചെലവും തമ്മിലുളള അന്തരം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി)കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ വിപുലീകരിക്കുക എന്നുളളത് സര്‍ക്കാരിന്റെ നയമാണോ ;

(സി)നിലവിലുളള സര്‍വ്വീസുകള്‍ ദിനംപ്രതി കാന്‍സല്‍ ചെയ്യുവാനുളള കാരണം പരിശോധിച്ചിട്ടുണ്ടോ ?

7988

കെ.എസ്.ആര്‍.ടി.സി യില്‍ പൊതുജന സേവനത്തിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ചെലവായ തുകയുടെ വിശദാംശം

ശ്രീ. എം.ഉമ്മര്‍

()കെ.എസ്.ആര്‍.ടി.സി.യില്‍ പൊതുജന സേവനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വാഹനങ്ങളിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര ലിറ്റര്‍ ഇന്ധനം ഉപയോഗിച്ചു എന്നതിന്റെ കണക്ക് വെവ്വേറെ വിശദമാക്കുമോ;

(ബി)കെ.എസ്.ആര്‍.ടി.സി.യില്‍ സി.എം.ഡി, .ഡി അതാത് യൂണിറ്റ് ഹെഡ് എന്നിവരൊഴികെയുളളവര്‍ക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ സൌജന്യ പാസ് ലഭ്യമാക്കിയിട്ടുളളതിന് പുറമെ ചെറു വാഹനങ്ങള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)എങ്കില്‍ ഈ ഇനത്തില്‍ പ്രതിവര്‍ഷം എന്ത് തുക ചെലവ് വരുന്നുണ്ട്; വിശദമായ കണക്ക് നല്‍കുമോ?

7989

കെ.എസ്.ആര്‍.ടി.സി. യ്ക്ക് പെയിന്റിംഗ്, റിപ്പയറിംഗ്, സ്പെയര്‍ പാര്‍ട്ട്സ് എന്നിവയ്ക്ക് ചെലവായ തുകയുടെ വിശദാംശം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കെ.എസ്.ആര്‍.ടി.സി.യില്‍ ബസ്സുകള്‍ക്കും ഇതര വാഹനങ്ങള്‍ക്കും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പെയിന്റിംഗ്, റിപ്പയറിംഗ്, സ്പെയര്‍ പാര്‍ട്ട്സ് എന്നിവ വാങ്ങുന്നതിനായി എന്ത് തുക ചെലവഴിച്ചു; ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(ബി)പാസഞ്ചര്‍ ഇതര വാഹനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ വരുന്ന വര്‍ദ്ധനവ് പരിഗണിച്ച് ഇത്തരം വാഹനങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

7990

കെ.എസ്.ആര്‍. ടി.സി യൂണിറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന അവലോകന യോഗങ്ങളില്‍ സ്ഥലം എം.എല്‍.എ മാരെ പങ്കെടുപ്പിക്കുന്നതിന് നടപടി

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

()കെ.എസ്.ആര്‍.ടി.സി. യൂണിറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ചേരുന്ന അവലോകന യോഗങ്ങളില്‍ അതാത് ഡിപ്പോ പരിധിയിലുള്ള എം.എല്‍.എ മാരെ ക്ഷണിക്കണ മെന്നാവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത അവലോകന യോഗത്തില്‍ സ്ഥലം എം.എല്‍.എ മാരെ കൂടി പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശം ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.