UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7731

മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്

ശ്രീ. വി. ചെന്താമരാക്ഷന്‍

()മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ആനുകൂല്യവിതരണ ങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമാക്കാമോ;

(ബി)മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന് സുപ്രീം കോടതി വിധിയെതുടര്‍ന്ന് നല്‍കേണ്ടിയിരുന്ന 25% കുടിശ്ശിക തുക നല്‍കാത്ത സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി)ഇത്തരത്തിലുള്ള എത്ര സ്ഥാപനങ്ങള്‍ക്ക് തുക അടയ്ക്കാത്തതിനെ ത്തുടര്‍ന്ന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)തുടര്‍ന്നും കുടിശ്ശിക അടയ്ക്കാത്ത എത്ര സ്ഥാപനങ്ങളുണ്ടെന്നും ഇവയില്‍ നിന്നും തുക ഈടാക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കാമോ?

7732

ജപ്തി ഒഴിവാക്കാന്‍ നടപടി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()മത്സ്യത്തൊഴിലാളി കടാശ്വാസ പദ്ധതിപ്രകാരം സിറ്റിംഗ് നടത്തി തുക എഴുതിത്തള്ളുന്ന കാര്യത്തില്‍ ഗുണഭോക്താക്കള്‍ക്ക് കത്ത് നല്കിയെങ്കിലും ബാങ്കുകള്‍ ജപ്തി നടപടികളുമായി മുമ്പോട്ട് പോകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇക്കാര്യത്തില്‍ ഗുണഭോക്താക്കള്‍ക്ക് ബാങ്കുകളില്‍നിന്നും ജപ്തി ഭീഷണിയുണ്ടാവാതിരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

7733

ഉദുമയിലെ ഫിഷറീസ് റോഡുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഉദുമ നിയോജക മണ്ഡലത്തിലെ ഫിഷറീസ് റോഡുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;

(ബി)പ്രസ്തുത റോഡുകള്‍ ഗതാഗതയോഗ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)ഗതാഗതയോഗ്യമല്ലാത്ത റോഡുകളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിനും ഗതാഗതയോഗ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

7734

വൈപ്പിന്‍ മണ്ഡലത്തിലെ തീരദേശ റോഡ് നിര്‍മ്മാണം

ശ്രീ. എസ്. ശര്‍മ്മ

()ജിഡ ഫണ്ട് ഉപയോഗിച്ച് വൈപ്പിന്‍ മണ്ഡലത്തിലെ തീരദേശറോഡ് നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ ;

(സി)എങ്കില്‍ തടസ്സങ്ങള്‍ നീക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിച്ചു; എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

7735

അമ്പലപ്പുഴ മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച റോഡുകള്‍

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തില്‍ 2011-2012 വര്‍ഷം എത്ര ഫിഷറീസ് റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് വ്യക്തമാക്കുമോ ;

(ബി)2012-2013 വര്‍ഷത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ എത്ര റോഡുകള്‍ക്ക് ഫിഷറീസ് വകുപ്പ് ഭരണാനുമതി നല്‍കിയെന്ന് അറിയിക്കുമോ ;

(സി)2012-2013 വര്‍ഷം അമ്പലപ്പുഴ നിയമസഭാംഗം നിര്‍ദ്ദേശിച്ച ഏതെല്ലാം വര്‍ക്കുകള്‍ക്ക് ഫിഷറീസ് വകുപ്പ് ഭരണാനുമതി നല്‍കിയെന്ന് അറിയിക്കുമോ ?

7736

കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റഡീസ് യൂണിവേഴ്സിറ്റി

ശ്രീ. എസ്. ശര്‍മ്മ

()കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റഡീസ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥതയില്‍ പുതുവൈപ്പ് ഫിഷറീസ് സ്റേഷനോട് ചേര്‍ന്ന് എത്ര ഏക്കര്‍ സ്ഥലമാണ് നിലവിലുള്ളത്;

(ബി)പ്രസ്തുത സ്ഥലം യൂണിവേഴ്സിറ്റിയുടെ എന്തൊക്കെ ആവശ്യത്തിനാണ് നിലവില്‍ ഉപയോഗിച്ചു വരുന്നത്;

(സി)പ്രസ്തുത ഭൂമിയില്‍, പാരിസ്ഥിതിക ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന എത്ര ഏക്കര്‍ ഭൂമിയുണ്ട്; വിശദാംശം അറിയിക്കുമോ;

(ഡി)പ്രസ്തുത ഭൂമിയോ അതിന്റെ ഒരു ഭാഗമോ മറ്റേതെങ്കിലും ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശം വ്യക്തമാക്കുമോ;

()സ്ഥലം ഏറ്റെടുക്കലിന് യൂണിവേഴ്സിറ്റിയുടെ അനുവാദം ആവശ്യമുണ്ടോ; എങ്കില്‍ അനുവാദം ലഭ്യമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

7737

ഫിഷറീസ് സര്‍വ്വകലാശാലയും മത്സ്യബന്ധന വകുപ്പും

ശ്രീ.പി.സി. വിഷ്ണുനാഥ്

,, ആര്‍. സെല്‍വരാജ്

,, കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

()കേരള ഫിഷറീസ് സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന് മുതലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സര്‍വ്വകലാശാലയുടെ കോഴ്സുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് ഫിഷറീസ് വകുപ്പിന്റെ ഉപദേശം സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)കേരള ഫിഷറീസ് സര്‍വ്വകലാശാല മുഖേന മത്സ്യമേഖലയുടെ വികസനത്തിന് നൂതന മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഫിഷറീസ് വകുപ്പ് സര്‍വ്വകലാശാലയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)ശാസ്ത്രീയ മത്സ്യകൃഷി സംബന്ധിച്ച് പുതിയ അറിവുകള്‍ നേടുന്നതിനായി ഫിഷറീസ് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളുമായി മത്സ്യബന്ധന വകുപ്പ് യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുമോ ?

7738

വിമാനത്താവളം

ശ്രീ. രാജൂ എബ്രഹാം

()പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നത് നിലവിലുള്ള ഏതൊക്കെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്;

(ബി)ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ എന്തൊക്കെ വ്യവസ്ഥകളാണ് നിഷ്ക്കര്‍ഷിക്കുന്നത്;

(സി)ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കുവാന്‍ നിലവിലുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്;

(ഡി)യാത്രക്കാരുടെ തിരക്ക് നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോള്‍ പരിഹാരമായി 150 കി.മീ. ദൂരത്തില്‍ എയര്‍പോര്‍ട്ടാകാം എന്ന കാര്യം നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;

()കേരളത്തിലെ ഏതെങ്കിലും എയര്‍പോര്‍ട്ടുകളില്‍ നിയന്ത്രണാതീത മായ തിരക്ക് ഉണ്ടാകുന്നതായി വിലയിരുത്തിയിട്ടുണ്ടോ;

(എഫ്)വിമാനത്താവളങ്ങളിലെ തിരക്ക് വിലയിരുത്തുന്നതിന് രാജ്യന്തര നിലവാരത്തിലുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(ജി)ദിവസവും രണ്ടു മണിക്കൂര്‍ പോലും തിരക്കില്ലാത്ത കേരളത്തിലെ നിലവിലുള്ള എയര്‍പോര്‍ട്ടുകള്‍ കൂടാതെ തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ നിന്നും 150 കി. മീറ്ററിനുള്ളില്‍ ആറന്മുളയില്‍ പുതിയ വിമാനത്താവളത്തിന് എന്തൊക്കെ അനുമതികളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്?

7739

മദ്യത്തിന്റെ ഗുണനിലവാരം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

,, റ്റി. എന്‍.പ്രതാപന്‍

()മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന മൊബൈല്‍ ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)നിലവിലുള്ള സംവിധാനത്തില്‍ മദ്യ പരിശോധനാഫലം ലഭ്യമാക്കുവാന്‍ കാലതാമസം നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തുമോ;

(ഡി)സംസ്ഥാനത്ത് നിലവില്‍ എത്ര കെമിക്കല്‍ എക്സാമിനേഷന്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്?

7740

മദ്യപാനംമൂലമുള്ള സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പഠനം

ശ്രീ. എം. പി. വിന്‍സെന്റ്

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

()ജനങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന മദ്യപാന ശീലത്തില്‍ നിന്ന് ഉടലെടുക്കുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്കുമോ ;

(ബി)മദ്യപാനം എന്ന സാമൂഹ്യ വിപത്തിനെതിരെ ഏത് തരത്തിലുള്ള നടപടികളാണ് സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ;

(സി)ഇക്കാര്യത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ ?

7741

മദ്യപാനികളുടെ കുടുംബത്തിന് പുനരധിവാസ പാക്കേജ്

ശ്രീ. സി. മോയിന്‍കുട്ടി

,, എന്‍. ഷംസുദ്ദീന്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, വി.എം. ഉമ്മര്‍ മാസ്റര്‍

()കുടുംബനാഥന്റെ മദ്യപാനാസക്തിമൂലം ജീവിതം വഴിമുട്ടുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനായുള്ള എന്തെങ്കിലും പദ്ധതികള്‍ എക്സൈസ് വകുപ്പിന്റെ പരിഗണനയിലുണ്ടോ;

(ബി)കുടുംബത്തിലെ വരുമാനമുള്ള അംഗങ്ങള്‍ മദ്യപാനം കൊണ്ട് മാറാരോഗികളായി മരണമടയുന്ന സാഹചര്യത്തില്‍ നിരാലംബരാകുന്ന കുടുംബങ്ങളുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത്തരം കുടുംബങ്ങളുടെ വിവരശേഖരണം നടത്താനും പ്രസ്തുത കുടുംബങ്ങളുടെ പുനരധിവാസത്തിനുമായി ഒരു പാക്കേജ് ആവിഷ്ക്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?

7742

മദ്യാസക്തി നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. സണ്ണി ജോസഫ്

'' ഹൈബി ഈഡന്‍

'' കെ. മുരളീധരന്‍

'' വര്‍ക്കല കഹാര്‍

()മദ്യാസക്തി നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(ബി)മദ്യാസക്തി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിനെ നവീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(സി)മദ്യാസക്തി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ ;

(ഡി)മദ്യാസക്തി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ബോധവത്ക്കരണ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വെളിപ്പെടുത്തുമോ ; ഇതിനായി ഈ സര്‍ക്കാര്‍ എന്ത് തുക ചെലവഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

7743

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

കഞ്ചാവ്, മയക്കു മരുന്നുകള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിന് വേണ്ടി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ ; വ്യക്തമാക്കുമോ ?

7744

കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. . റ്റി. ജോര്‍ജ്

,, എം. പി. വിന്‍സെന്റ്

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

()കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;

(ബി)കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്ന മദ്യനയത്തിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(സി)ഓരോ കള്ളുഷാപ്പിലും നിശ്ചിത എണ്ണം തൊഴിലാളികളെ നിയമിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ;

(ഡി)കള്ളുചെത്ത് തൊഴിലാളികളുടെ ജോലിസുരക്ഷ ഉറപ്പുവരുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്കാമോ?

7745

എക്സൈസ് വകുപ്പിന് കെമിക്കല്‍ ലബോറട്ടറി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. കെ. ബഷീര്‍

()എക്സൈസ് പിടിച്ചെടുക്കുന്ന സ്പിരിറ്റ്, വ്യാജമദ്യം എന്നിവയുടെ രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിനുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കെമിക്കല്‍ റിപ്പോര്‍ട്ട് യഥാസമയം ലഭിക്കാത്തത് മൂലം സ്പിരിറ്റ്, വ്യാജമദ്യ കേസുകളില്‍ നടപടിയെടുക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ എക്സൈസ് വകുപ്പിന് സ്വന്തമായി കെമിക്കല്‍ ലബോറട്ടറി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

7746

സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. സി. മോയിന്‍കുട്ടി

()മുന്‍സര്‍ക്കാരിന്റെ കാലത്ത് സിപിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)പ്രസ്തുത കാലയളവില്‍ സിപിരിറ്റ് കടത്തിയതിന് എത്ര വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്; അതുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ പിടികൂടിയിട്ടുണ്ട്;

(സി)ഇത് സംബന്ധിച്ച എത്ര കേസുകളിന്‍മേല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്; എത്രയെണ്ണത്തില്‍ ശിക്ഷ നടപ്പാക്കിയിട്ടുണ്ട്; ശേഷിക്കുന്ന കേസുകള്‍ എത്രയെണ്ണമെന്നും അവയുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നും വ്യക്തമാക്കുമോ?

7747

മദ്യവില്പനയില്‍ നിന്നും വില്പന നികുതിയിനത്തില്‍ ലഭിച്ച വരുമാനം

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി 2012 ജനുവരി 1 മുതല്‍ 2012 ജൂണ്‍ 30 വരെ എത്രകോടി രൂപയുടെ മദ്യം വിറ്റഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കാലയളവില്‍ ബാര്‍ ഹോട്ടലുകള്‍വഴി വിറ്റഴിക്കപ്പെട്ട മദ്യത്തില്‍ നിന്നും വില്പന നികുതിയിനത്തില്‍ 2008, 2009, 2010-2011 എന്നീ വര്‍ഷങ്ങളില്‍ സര്‍ക്കാരിനു ലഭിച്ച വരുമാനം എത്ര കോടി രൂപയാണെന്ന് വ്യക്തമാക്കാമോ ?

7748

മദ്യത്തിന് ഏര്‍പ്പെടുത്തിയ സെസ്സ്

ശ്രീ.പി.കെ. ഗുരുദാസന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ.കെ. നാരായണന്‍

,, സി.കെ. സദാശിവന്‍

()ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മദ്യത്തിന്റെ സെസ് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര ശതമാനമെന്നും എന്നുമുതലാണ് വര്‍ദ്ധിപ്പിക്കുന്നതെന്നും വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്ന് എത്ര ലിറ്റര്‍ വീതം മദ്യം മുന്‍വര്‍ഷവും നടപ്പു വര്‍ഷവും കോര്‍പ്പറേഷന്‍ വാങ്ങുകയുണ്ടായി;

(സി)മദ്യകമ്പനികള്‍ക്ക് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;

(ഡി)മദ്യത്തിന് ഏര്‍പ്പെടുത്തപ്പെട്ട നികുതി, സെസ്സ് തുടങ്ങിയ ഇനങ്ങളിലൂടെ മുന്‍വര്‍ഷം ലഭിച്ച തുക എത്രയാണ്; പ്രസ്തുത തുകയില്‍ ഏതെങ്കിലും പ്രത്യേക പദ്ധതിയ്ക്കായി മാറ്റിവയ്ക്കപ്പെട്ട തുക എത്രയാണ്; അത് ഏത് പദ്ധതിക്കാണെന്ന് വ്യക്തമാക്കുമോ ?

7749

ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില്‍ നിന്നും മദ്യകടത്ത്

ശ്രീ. മോന്‍സ് ജോസഫ്

()ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില്‍നിന്നും വ്യാപകമായി മദ്യം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഔട്ട്ലെറ്റ് ചുമതലയുള്ള ജീവനക്കാരുടെ സഹായത്തോടെ നാട്ടിന്‍പുറങ്ങളില്‍ അനധികൃത മദ്യവിതരണ കേന്ദ്രങ്ങളിലേയ്ക്ക് ഈ മദ്യം എത്തിച്ചേരുന്നത് തടയുവാന്‍ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുമോ ;

(സി)എക്സൈസ് വകുപ്പില്‍ വിജിലന്‍സ് സെല്‍ രൂപീകരിച്ച് ഇത്തരം മദ്യവിതരണ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി)ബിവറേജസ് ഔട്ട്ലെറ്റുകളിലെ സ്റോക്കും ബാങ്കില്‍ പണം അടയ്ക്കുന്നതും പരിശോധിക്കുന്നതിനുള്ള ഓഡിറ്റ് എത്ര മാസം കൂടുമ്പോഴാണ് നടത്തുന്നത്; ഇത് ആഴ്ചയിലൊരിക്കല്‍ ആക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

7750

റോഡുകള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍

ശ്രീ. ബി. സത്യന്‍

()ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളും നാഷണല്‍ ഹൈവേ, എം. സി. റോഡ്, മറ്റു വാഹനത്തിരക്കേറിയ റോഡുകള്‍ എന്നിവയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്നതിനാല്‍ മദ്യം കഴിച്ചിറങ്ങുന്നവര്‍ വാഹനമിടിച്ച് മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇത്തരം സാഹചര്യം തടയാന്‍ നടപടി സ്വീകരിക്കാമോ ?

7751

വെള്ളരിക്കുണ്ടില്‍ എക്സൈസ് റെയ്ഞ്ച് ഓഫീസ്

ശ്രീ. . ചന്ദ്രശേഖരന്‍

()എക്സൈസ് റെയ്ഞ്ച് ഓഫീസുകള്‍ സ്ഥാപിക്കുന്നതിനുള്ള മാനദ്ണഡം വ്യക്തമാക്കാമോ;

(ബി)കാഞ്ഞങ്ങാട് മണ്ഡലത്തിലെ വെള്ളരിക്കുണ്ടില്‍ എക്സൈസ് റെയ്ഞ്ച് ഓഫീസ് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം വെള്ളരിക്കുണ്ടില്‍ എക്സൈസ് റെയ്ഞ്ച് ഓഫീസ് ആവശ്യമുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത ഓഫീസ് അനുവദിക്കുമോ;വ്യക്തമാക്കുമോ ?

7752

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

ശ്രീ. . പി. അബ്ദുളളക്കുട്ടി

,, എം. . വാഹീദ്

,, പി. . മാധവന്‍

()സര്‍വ്വീസില്‍ പ്രവേശിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടോ ; എങ്കില്‍ ഓരോ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്ന പരിശീലനത്തിന്റെ വിശദാംശം നല്‍കാമോ ;

(ബി)ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്തുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം എന്തെല്ലാമാണ് ?

7753

എക്സൈസ് വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം

ശ്രീ. ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

,, സി. പി. മുഹമ്മദ്

()എക്സൈസ് വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കാലാനുസൃതമായ പരിശീലനം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്കാമോ;

(ബി)ഉദ്യോഗസ്ഥരുടെ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും ശാസ്ത്രീയ അന്വേഷണത്തിനുള്ള അഭിരുചി വളര്‍ത്തുന്നതിനും പരിശീലന പരിപാടി ഗുണകരമാകുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ എല്ലാ തലത്തിലുമുള്ള

ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എക്സൈസ് കേസുകളിലെ കുറ്റവാളികളെ സമയബന്ധിതമായി കണ്ടെത്തി ശിക്ഷാനടപടിയ്ക്ക് വിധേയമാക്കുന്നതിന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തര പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

7754

എക്സൈസ് ജീവനക്കാര്‍ക്ക് തോക്ക്

ശ്രീ. രാജു എബ്രഹാം

()എക്സൈസ് ജീവനക്കാര്‍ക്ക് തോക്കുള്‍പ്പെടെയുള്ള ആയുധം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതു നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

7755

എക്സൈസ് വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലെ ജീവനക്കാരുടെ അംഗബലം

ശ്രീ. ജി. എസ്. ജയലാല്‍

()എക്സൈസ് വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസികളിലെ ജീവനക്കാരുടെ അംഗബലം നിര്‍ണ്ണയിച്ചത് എന്നാണെന്ന് അറിയിക്കുമോ ; 1968-ല്‍ നിര്‍ണ്ണയിക്കപ്പെട്ട അംഗബലം അനുസരിച്ചാണോ വകുപ്പിലെ വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്; വിശദീകരിക്കുമോ;

(ബി)കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ എക്സൈസുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളുടെ വര്‍ദ്ധനവ് വിലയിരുത്തിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ; കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ഓരോ ഓഫീസുകളിലെയും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ ആയത് എന്ന് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

7756

എക്സൈസ് വകുപ്പ് ജീവനക്കാരുടെ സ്ഥലം മാറ്റം

ശ്രീ. വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തെ എക്സൈസ് വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്ത് ഒന്നര വര്‍ഷത്തിലധികം ജോലി നോക്കിയിട്ടില്ലാത്തവരെ സ്ഥലം മാറ്റരുതെന്ന എക്സൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍ നിലവിലുണ്ടോ ;

(ബി)തിരുവനന്തപുരം ജില്ലയില്‍ എക്സൈസ് വകുപ്പിന് കീഴിലുള്ള എത്ര ജീവനക്കാരെ 2012 ജൂണ്‍ 15 ന് ശേഷം സ്ഥലം മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)ഇപ്രകാരം സ്ഥലം മാറ്റപ്പെട്ടവരില്‍ ഒരേ സ്ഥലത്ത് ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ ജോലിചെയ്യാത്തവര്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്മാക്കാമോ ;

(ഡി)ഇവരുടെ സ്ഥലം മാറ്റം ചട്ട വിരുദ്ധമാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍ വിശദമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.