Q.
No |
Questions
|
7708
|
വിഴിഞ്ഞം
പദ്ധതിയുടെ
സാമ്പത്തിക-സാങ്കേതിക
ബിഡുകള്‍
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
ബി. സത്യന്‍
ശ്രീമതി
പി. അയിഷാ
പോറ്റി
ശ്രീ.
വി. ശിവന്‍കുട്ടി
(എ)വിഴിഞ്ഞം
പദ്ധതിയുടെ
സാമ്പത്തിക
സാങ്കേതിക
ബിഡുകളില്‍
അന്തിമ
തീരുമാനമായോ;
ആര്‍ക്കാണ്
നിര്‍മ്മാണച്ചുമതല
ലഭിച്ചിരിക്കുന്നത്;
(ബി)പദ്ധതിയുടെ
സര്‍ക്കാര്‍
പരിഗണിക്കുന്ന
സാമ്പത്തിക
ബിഡ് ഏത്
കമ്പനിയുടേതാണ്;
ഈ
കമ്പനി
ഏറ്റവും
ഒടുവില്‍
സമര്‍പ്പിച്ച
ഓഫര്‍
എന്താണ്;
ഇത്
സ്വീകരിച്ചിട്ടുണ്ടോ;
(സി)സര്‍ക്കാരിന്
വേണ്ടി
വിലപേശല്‍
നടത്തിയത്
ആരൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കുമോ? |
7709 |
വിഴിഞ്ഞം
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
കെ. വി.
വിജയദാസ്
(എ)വിഴിഞ്ഞം
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നു
മുതല്‍
തുടങ്ങാനാണ്
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)വിഴിഞ്ഞം
തുറമുഖം
യാഥാര്‍ത്ഥ്യമാവാതിരിക്കുവാന്‍
അന്യസംസ്ഥാന
ലോബികള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)ഇത്തരം
ലോബികള്‍
കേന്ദ്ര
സര്‍ക്കാരിനു
മേല്‍
സ്വാധീനം
ചെലുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)വിഴിഞ്ഞം
തുറമുഖം
സംബന്ധിച്ച്
കേന്ദ്ര
സര്‍ക്കാരിന്റെ
നയം
സംസ്ഥാനത്തിന്
പ്രയോജനപ്രദമാകുമോ;
വിശദാംശം
നല്‍കുമോ? |
7710 |
പുതിയ
മത്സ്യബന്ധന
തുറമുഖങ്ങളുടെ
നിര്‍മ്മാണം
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
എ. റ്റി.
ജോര്‍ജ്
,,
ജോസഫ്
വാഴക്കേന്‍
,,
കെ. മുരളീധരന്‍
(എ)സംസ്ഥാനത്ത്
പുതിയ
മത്സ്യബന്ധന
തുറമുഖം
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ്;
(ബി)സംസ്ഥാനത്ത്
ഇപ്പോള്‍
മത്സ്യബന്ധനതുറമുഖങ്ങളുടെ
നിര്‍മ്മാണം
നടന്നുവരുന്നത്
എവിടെയെല്ലാമാണ്;
(സി)മത്സ്യബന്ധനതുറമുഖങ്ങളുടെ
നിര്‍മ്മാണത്തിനായി
ഓരോന്നിനും
എന്തു
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(ഡി)നടപ്പു
സാമ്പത്തിക
വര്‍ഷം
എന്തു
തുക
ഇതിനായി
നീക്കിവച്ചിട്ടുണ്ട്;
തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)മത്സ്യമേഖലയുടെ
സമഗ്രവികസനത്തിനായി
പുതിയ
മത്സ്യബന്ധന
തുറമുഖ
നിര്‍മ്മാണം
വേഗത്തില്‍
പൂര്‍ത്തിയാക്കാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ? |
7711 |
പുന്നപ്ര
ഫിഷ്ലാന്റിംഗ്
സെന്റര്‍
ശ്രീ.ജി.
സുധാകരന്‍
(എ)പുന്നപ്ര
ഫിഷ്
ലാന്റിംഗ്
സെന്ററിന്റെ
പ്രവര്‍ത്തനം
ആരാണ്
നിയന്ത്രിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)ഫിഷ്
ലാന്റിംഗ്
സെന്റര്‍
ഈ
സാമ്പത്തിക
വര്‍ഷം
ലേലം
ചെയ്ത്
ആരെയെങ്കിലും
ഏല്‍പ്പിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(സി)ലേലം
ചെയ്യുന്ന
വിവരം
ഫിഷ്
ലാന്റിംഗ്
സെന്റര്‍
സ്ഥിതിചെയ്യുന്ന
ഗ്രാമപഞ്ചായത്തിനെ
അറിയിക്കാറുണ്ടോ;
(ഡി)എത്ര
തുകയ്ക്കാണ്
ലേലം
ഉറപ്പിച്ചത്;
എത്ര
പേര്‍
ലേലത്തില്‍
പങ്കെടുത്തു;
ലേല
തുക
മുഴുവന്‍
സര്‍ക്കാരിലേയ്ക്ക്
ഒടുക്കിയോ;
(ഇ)ഫിഷ്
ലാന്റിംഗ്
സെന്ററിലെ
കെട്ടിടങ്ങള്‍
നവീകരിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
7712 |
തീരദേശ
വികസന
അതോറിറ്റിയുടെ
ചുമതലകള്‍
ശ്രീ.
പി. സി.
വിഷ്ണുനാഥ്
,,
സി. പി.
മുഹമ്മദ്
,,
ഹൈബി
ഈഡന്‍
,,
വര്‍ക്കല
കഹാര്‍
(എ)തീരദേശ
വികസന
അതോറിറ്റിയുടെ
നടപ്പ്
വര്‍ഷത്തെ
പ്രവര്‍ത്തനത്തിനായി
എന്ത്
തുക
വകയിരുത്തിയിട്ടുണ്ട്;
തുക
വര്‍ദ്ധിപ്പിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)തീരദേശ
വികസന
അതോറിറ്റിയുടെ
ചുമതലകള്‍
എന്തെല്ലാമാണ്
;
(സി)ഈ
ചുമതലകള്‍
നിര്‍വ്വഹിക്കുന്നതിലേയ്ക്കായി
അതോറിറ്റിക്ക്
ഏര്‍പ്പെടുത്തിയിട്ടുളള
സൌകര്യങ്ങള്‍
വെളിപ്പെടുത്തുമോ
? |
7713 |
പഞ്ഞമാസ
സമാശ്വാസ
പദ്ധതി
പ്രകാരമുള്ള
തുക
വിതരണം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
,,
എ.എം.
ആരിഫ്
,,
കെ.വി.
അബ്ദുള്‍
ഖാദര്‍
,,
കെ.കെ.
നാരായണന്‍
(എ)മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
പഞ്ഞമാസ
സമാശ്വാസ
പദ്ധതിപ്രകാരമുള്ള
തുക
വിതരണത്തിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ബി)പ്രസ്തുത
തുകയുടെ
വിതരണം
ആരംഭിച്ചോ
എന്നും
എങ്കില്‍
എത്ര
തൊഴിലാളികള്‍ക്ക്
ഇതുവരെ
ആനുകൂല്യം
ലഭ്യമാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)ഇല്ലെങ്കില്‍
അതിനുള്ള
കാരണമെന്തെന്നും
ഉത്തരവാദിത്തം
ആര്‍ക്കെന്നും
വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത
തുക പൂര്‍ണ്ണമായും
എന്ന്
നല്‍കാന്‍
സാധിക്കുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കാമോ
? |
7714 |
തീരദേശ
വികസന
അതോറിറ്റി
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
അന്‍വര്‍
സാദത്ത്
,,
കെ.ശിവദാസന്‍
നായര്‍
,,
പി.എ.
മാധവന്‍
(എ)വികസന
കാര്യത്തില്‍
പിന്നോക്കം
നില്‍ക്കുന്ന
തീരപ്രദേശങ്ങളുടെ
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തെങ്കിലും
നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)പ്രാദേശിക
അസന്തുലിതാവസ്ഥ
ജനങ്ങളിലെ
സുരക്ഷിതത്വബോധം
നഷ്ടപ്പെടുത്തുമെന്നതിനാല്‍
തീരദേശ
മേഖലയുടെ
വികസനത്തിന്
ആവശ്യമായ
സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)തീരദേശ
വികസനം
ലക്ഷ്യമാക്കി
ഏതെങ്കിലും
അതോറിറ്റി
ഫിഷറീസ്
വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ?
|
7715 |
തീരദേശ
റോഡ്
വികസനം
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
വി. ഡി.
സതീശന്‍
,,
എം. പി.
വിന്‍സെന്റ്
,,
റ്റി.
എന്‍.
പ്രതാപന്‍
(എ)തീരദേശത്തെ
വികസന
രംഗത്തുളള
അസന്തുലിതാവസ്ഥ
പരിഹരിക്കുന്നതിനായി
തീരദേശ
റോഡുകളുടെ
വികസനത്തിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ
;
(ബി)തീരദേശ
റോഡ്
വികസനത്തിന്
കഴിഞ്ഞ
ബഡ്ജറ്റില്‍
എന്തു
തുക
വകയിരുത്തിയെന്നും
ഇതില്‍
എന്ത്
തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ
;
(സി)നടപ്പു
സാമ്പത്തിക
വര്‍ഷത്തെ
ബഡ്ജറ്റില്‍
തീരദേശ
റോഡു
വികസനത്തില്‍
തുക
വകയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
എത്രയാണ്
; ഇത്
മുന്‍
വര്‍ഷം
അനുവദിച്ച
തുകയെക്കാള്‍
കൂടുതലാണോ
; എങ്കില്‍
എത്ര
ശതമാനത്തിന്റെ
വര്‍ദ്ധനവാണ്
എന്ന്
വെളിപ്പെടുത്തുമോ
;
(ഡി)തീരദേശ
വികസനം
ഏത് ഏജന്‍സി
വഴിയാണ്
നിര്‍വ്വഹിക്കപ്പെടു
ന്നതെന്ന്
വെളിപ്പെടുത്തുമോ
? |
7716 |
മല്‍സ്യ
ഗ്രാമങ്ങളിലെ
അടിസ്ഥാന
സൌകര്യ
വികസനം
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
കെ. മുരളീധരന്‍
,,
ജോസഫ്
വാഴക്കന്‍
(എ)തെരഞ്ഞെടുത്ത
മല്‍സ്യഗ്രാമങ്ങളില്‍
കുടിവെളള
വിതരണം, സമ്പൂര്‍ണ്ണ
വൈദ്യുതീകരണം,
ശുചിത്വപരിപാലനം,
ജീവനോപാധി
പ്രവര്‍ത്തനങ്ങളുടെ
പൊതുസംവിധാനം
എന്നിവയ്ക്കായി
പ്രത്യേക
പദ്ധതി
മല്‍സ്യബന്ധന
വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)മല്‍സ്യബന്ധന
വകുപ്പിലെ
ഏതു ഏജന്‍സിയെ
ആണ് ഈ
പദ്ധതികളുടെ
നടത്തിപ്പിനായി
നിയോഗിച്ചിരിക്കുന്നത്;
(സി)ഇതിനായി
ഇപ്പോള്‍
എന്തു
തുക
വകയിരുത്തിയിരിക്കുന്നുവെന്നും
ഈ തുക വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ? |
7717 |
ഫിഷറീസ്
സര്‍വ്വകലാശാല
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
എം.പി.
വിന്‍സെന്റ്
,,
പാലോട്
രവി
(എ)മത്സ്യമേഖലയുടെ
വികസനം
ലക്ഷ്യമാക്കി
സംസ്ഥാനത്ത്
പുതിയ
സര്‍വ്വകലാശാല
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
സര്‍ക്കാര്‍
എന്തുതുക
വകയിരുത്തിയിട്ടുണ്ട്;
കേന്ദ്ര
സര്‍ക്കാരില്‍
നിന്ന്
ഇതിനായി
ധനസഹായം
ലഭിക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)പുതിയ
സര്‍വ്വകലാശാല
മത്സ്യമേഖലയുടെ
സമഗ്ര
വികസനത്തിന്
എന്തെല്ലാം
തരത്തില്‍
ഉപയുക്തമാകുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)സര്‍വ്വകലാശാല
എവിടെ
സ്ഥാപിക്കുവാനാണ്
നിശ്ചയിച്ചിട്ടുള്ളത്;
ഇത്
സംബന്ധിച്ച
വിശദാംശം
വെളിപ്പെടുത്തുമോ? |
7718 |
വാണിജ്യ
പ്രാധാന്യമുള്ള
മത്സ്യയിനങ്ങളുടെ
ലഭ്യത
ശ്രീ.
സി. മമ്മൂട്ടി
''
എം. ഉമ്മര്‍
''
കെ. മുഹമ്മദുണ്ണിഹാജി
(എ)വാണിജ്യ
പ്രാധാന്യമുള്ള
മത്സ്യ
ഇനങ്ങളുടെ
ലഭ്യത
സംസ്ഥാന
ത്തിന്റെ
കടലോരമേഖലയില്‍
വര്‍ദ്ധിപ്പിക്കുന്നതിന്
സഹായ
കരമായ
വിധത്തിലുള്ള
ഗവേഷണ, പരിപോഷണ
പ്രവര്‍ത്തനങ്ങള്‍,
ഫിഷറീസ്
വകുപ്പോ
ഫിഷറീസ്
സര്‍വ്വകലാശാലയോ
ഏറ്റെടുത്തു
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശം
നല്കാമോ;
(ബി)അത്തരം
മത്സ്യഇനങ്ങളുടെ
കുഞ്ഞുങ്ങളെ
ഹാച്ചറികളില്‍
ഉല്പാദിപ്പിച്ച്
അനുയോജ്യ
സമുദ്രമേഖലകളില്‍
നിക്ഷേപിക്കുന്ന
പദ്ധതി
നിലവിലുണ്ടോ;
എങ്കില്‍
ഏതെല്ലാം
ഇനങ്ങളെയാണ്
ഈ
പദ്ധതികളില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)ഈ
പദ്ധതികളുടെ
വിശദവിവരം
നല്കാമോ? |
7719 |
പുതിയങ്ങാടി
ഫിഷിംഗ്
ഹാര്‍ബര്‍
ശ്രീ.
റ്റി.
വി. രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പുതിയങ്ങാടി
ഫിഷിംഗ്
ഹാര്‍ബര്‍
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ബി)പ്രസ്തുത
ഹാര്‍ബറിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(സി)ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പ്
എന്ത്
തുകയുടെ
എസ്റിമേറ്റാണ്
സമര്‍പ്പിച്ചിട്ടുള്ളത്
; ഇതിന്
ഭരണാനുമതി
നല്കിയിട്ടുണ്ടോ
; വിശദാംശം
നല്‍കുമോ
? |
7720 |
വള്ളിക്കുന്ന്
കടലുണ്ടി
ആനങ്ങാടി
ബീച്ചില്‍
ഫിഷ്
ലാന്റിംഗ്
സെന്റര്
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)വള്ളിക്കുന്ന്
മണ്ഡലത്തിലെ
കടലുണ്ടി
നഗരം
ആനങ്ങാടി
ബീച്ചില്‍
പുതിയ
ഫിഷ്
ലാന്റിംഗ്
സെന്റര്‍
സ്ഥാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ആയതു
സ്ഥാപിക്കുവാന്‍
ഇതുവരെ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(സി)പ്രസ്തുത
പ്രദേശത്തെ
പഴകി
ദ്രവിച്ച്
ഉപയോഗശൂന്യമായ
ഫിഷ്
ലാന്റിംഗ്
സെന്റര്‍
പൊളിച്ചു
മാറ്റി
പുതിയത്
പണിയാന്‍
മതിയായ
സൌകര്യങ്ങളും
സര്‍ക്കാര്‍
സ്ഥലവും
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)പുതിയ
ഫിഷ്
ലാന്റിംഗ്
സെന്ററിന്റെ
പണി
എത്രയും
പെട്ടെന്ന്
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
7721 |
മല്‍സ്യ
സമൃദ്ധി
പദ്ധതി
ശ്രീ.
എസ്. ശര്‍മ്മ
(എ)കേരളത്തില്‍
ഇപ്പോള്‍
പുതുതായി
പ്രഖ്യാപിച്ചിട്ടുളള
മല്‍സ്യ
സമൃദ്ധി
പദ്ധതി
മുന്‍വര്‍ഷത്തെ
മല്‍സ്യകേരളം
പദ്ധതി
പുനര്‍നാമകരണം
ചെയ്തതാണോ;
അല്ലെങ്കില്‍
പുതിയ
പദ്ധതിയാണോയെന്ന്
വെളിപ്പെടുത്തുമോ;
പുതിയതാണെങ്കില്‍
പഴയ
പദ്ധതിയില്‍
നിന്നും
എന്തൊക്കെ
മാറ്റങ്ങളാണ്
ഈ
പദ്ധതിയില്‍
ഉളളത്
എന്ന്
വ്യക്തമാക്കുമോ;
(ബി)മല്‍സ്യ
സമൃദ്ധി
പദ്ധതിക്കായി
ഏതെല്ലാം
ധന
സ്രോതസ്സുകളില്‍
നിന്നും
എന്ത്
തുക
വീതമാണ്
ലഭ്യമായതെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതി
പ്രകാരം
കേളത്തിലെ
ഉള്‍നാടന്‍
മല്‍സ്യ
സമ്പത്ത്
3 വര്‍ഷം
കൊണ്ട്
എത്ര
മാത്രം
വര്‍ദ്ധിക്കുമെന്നാണ്
കണക്കാക്കുന്നത്;
(ഡി)ഉല്‍പ്പാദിപ്പിക്കപ്പെടുന്ന
മല്‍സ്യം
വിപണനം
നടത്തുന്നതിനും,
കര്‍ഷകര്‍ക്ക്
നല്ല
ആദായം
ലഭ്യമാക്കുന്നതിനും
പദ്ധതിയില്‍
എന്തെങ്കിലും
മാര്‍ഗ്ഗങ്ങള്‍
വിഭാവനം
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ
? |
7722 |
തീരദേശങ്ങളിലെ
അടിസ്ഥാന
സൌകര്യവികസനം
ശ്രീ.കെ.
അജിത്
(എ)തീരദേശങ്ങളിലെ
ജനങ്ങളുടെ
അടിസ്ഥാന
സൌകര്യങ്ങള്‍
വികസിപ്പിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)തീരദേശ
റോഡു
നിര്‍മ്മാണത്തിനായി
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
എന്ത്
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)തീരദേശ
റോഡു
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
വൈക്കം
നിയോജക
മണ്ഡലത്തില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
റോഡുകള്‍
ഏതെല്ലാമെന്നും
ഇതുമായി
ബന്ധപ്പെട്ട്
എന്തു
തുകയാണ്
ചെലവഴിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ഡി)തിരുവിതാംകൂര്‍
രാജാവിന്റെ
നാവിക
സൈന്യാധിപനായിരുന്ന
‘ചെമ്പിലരയന്റെ’
പേരിലുള്ള
വൈക്കം ‘ചെമ്പിലരയന്‍
റോഡ്’
തീരദേശ
റോഡു
പദ്ധതിയില്‍പ്പെടുത്തി
പുനരുദ്ധരിക്കാനുള്ള
നടപടി
സ്വീകരിക്കുമോ
? |
7723 |
നാട്ടിക
നിയോജക
മണ്ഡലത്തില്‍
മാതൃകാ
മത്സ്യഗ്രാമ
പദ്ധതി
ശ്രീമതി
ഗീതാ
ഗോപി
നാട്ടിക
നിയോജകമണ്ഡലത്തില്‍
മാതൃകാ
മത്സ്യഗ്രാമ
പദ്ധതി
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ
? |
7724 |
സംയോജിത
ഗ്രാമ
വികസന
പദ്ധതി
ശ്രീ.
വി. ശശി
പതിമൂന്നാം
ധനകാര്യ
കമ്മീഷന്‍
അനുവദിച്ച
തുക
വിനിയോഗിച്ച്
അനുവദിക്കുന്ന
11 മത്സ്യ
ഗ്രാമങ്ങളിലോരോന്നിന്റെയും
സമഗ്ര
വികസനത്തിനായി
നല്‍കുന്ന
തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ
; ഏതെല്ലാം
ഘടകങ്ങള്‍ക്കാണ്
ധനസഹായം
നല്‍കുന്നതെന്ന്
അറിയിക്കുമോ
? |
7725 |
മത്സ്യത്തൊഴിലാളികളുടെ
ഇന്‍ഷ്വറന്‍സ്
പരിരക്ഷ
ശ്രീ.
വി. ശശി
(എ)മത്സ്യബന്ധനത്തില്‍
ഏര്‍പ്പെട്ടിരിക്കുമ്പോള്‍
അപകടത്തില്‍
മരണമടയുന്ന
തൊഴിലാളികളുടെ
പോസ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍,
മരണകാരണം
ഹൃദയാഘാതം
എന്നു
രേഖപ്പെടുത്തിയതിന്റെ
പേരില്‍
ഇന്‍ഷ്വറന്‍സ്
പരിരക്ഷ
ലഭ്യമാകാതെ
വരുന്ന
സാഹചര്യം
നിലവിലുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ഇന്‍ഷ്വറന്‍സ്
പരിരക്ഷ
ലഭിക്കാത്ത
സാഹചര്യം
ഒഴിവാക്കാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
7726 |
പുറക്കാടിലെ
കടലാക്രമണം
ശ്രീ.
ജി. സുധാകരന്‍
(എ)അമ്പലപ്പുഴ
മണ്ഡലത്തിന്റെ
തീരദേശത്തെ
മത്സ്യത്തൊഴിലാളികള്‍
കടലാക്രമണ
ഭീതിയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
പ്രദേശത്തെ
കടലാക്രമണംതടയുന്നതിന്
മത്സ്യബന്ധന-തുറമുഖ
വകുപ്പ്
എന്തെങ്കിലും
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)പുറക്കാട്
ഗ്രാമപഞ്ചായത്തിന്റെ
തീരപ്രദേശത്ത്
കടലാക്രമണം
തടയുന്നതിനായി
പുലിമുട്ട്
സ്ഥാപിക്കുന്നതിനും
കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനും
മത്സ്യബന്ധന-തുറമുഖ
വകുപ്പിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ? |
7727 |
പുതിയങ്ങാടിയില്‍
മറൈന്‍
ആബുലന്‍സ്
ശ്രീ.
റ്റി.വി.രാജേഷ്
(എ)കണ്ണൂര്‍
ജില്ലയില്‍
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെട്ടവരെ
അപകടത്തില്‍
നിന്ന്
രക്ഷിക്കുന്നതിനും
സഹായിക്കുന്നതിനും
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)മത്സ്യബന്ധനത്തില്‍
ഏര്‍പ്പെട്ടിരിക്കുന്നവര്‍
അപകടത്തില്‍പെട്ടാല്‍
രക്ഷപ്പെടുത്തുന്നതിന്
പരിശീലനം
ലഭിച്ച
മത്സ്യത്തൊഴിലാളികളെ
ഉള്‍പ്പെടുത്തി
ഓക്സിജന്‍
സൌകര്യം
ഉള്‍പ്പെടെയുള്ള
എല്ലാവിധ
സജ്ജീകരണങ്ങളോടെയുമുള്ള
സീ
റസ്ക്യൂ
ബോട്ടിന്റെ
സേവനം (മറൈന്‍ആംബുലന്‍സ്)
മത്സ്യത്തൊഴിലാളികള്‍
കൂടുതലുള്ള
പുതിയങ്ങാടിയില്‍
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
7728 |
പഞ്ഞമാസ
സമാശ്വാസ
പദ്ധതി
ശ്രീ.
കെ. വി.
അബ്ദുള്‍ഖാദര്‍
(എ)സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
പഞ്ഞമാസ
സമാശ്വാസ
പദ്ധതിയുടെ
ആനുകൂല്യത്തിന്
ഈ വര്‍ഷം
എത്ര
തൊഴിലാളികള്‍
അര്‍ഹരായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)പഞ്ഞമാസ
സമാശ്വാസ
പദ്ധതിയിലൂടെ
ഈ വര്‍ഷം
ഓരോ
തൊഴിലാളിക്കും
പ്രതിമാസം
എത്ര തുക
വീതം
ലഭ്യമാക്കുമെന്നും
എത്ര
മാസത്തേയ്ക്ക്
ലഭ്യമാക്കുമെന്നും
വ്യക്തമാക്കാമോ;
(സി)പ്രസ്തുത
പദ്ധതിയ്ക്കായുള്ള
കേന്ദ്ര -
സംസ്ഥാന
വിഹിതങ്ങള്‍
എത്രയാണെന്നും
അവ
ലഭ്യമായോയെന്നും
വിശദമാക്കുമോ;
(ഡി)പ്രസ്തുത
പദ്ധതിയ്ക്കുള്ള
കേന്ദ്ര
വിഹിതം
ലഭ്യമാക്കാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
ഇതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ഇ)നടപ്പുവര്‍ഷം
ഇതിനായുള്ള
നടപടികള്‍
എന്നാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(എഫ്)തുക
ലഭ്യമായില്ലെങ്കില്‍
അതിനുള്ള
കാരണം
വ്യക്തമാക്കുമോ? |
7729 |
മത്സ്യത്തൊഴിലാളികളെ
മുഴുവന്‍
ബി.പി.എല്‍
ലിസ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
ശ്രീ.
റ്റി.യു.
കുരുവിള
(എ)സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളെ
മുഴുവന്‍
ബി.പി.എല്‍
ലിസ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
മത്സ്യത്തൊഴിലാളികളുടെ
കുടിശ്ശികയായ
ഏതെല്ലാം
തരം
ലോണുകളാണ്
എഴുതി
ത്തള്ളിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ;
(സി)എത്ര
മത്സ്യത്തൊഴിലാളികളുടെ
ബാധ്യതകള്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എഴുതിത്തള്ളി
എന്ന്
അറിയിക്കുമോ;
(ഡി)വിവിധ
ലോണ്‍
കുടിശ്ശികകളില്‍
എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
സമാശ്വാസം
നല്‍കി
എന്ന്
വ്യക്തമാക്കുമോ;
(ഇ)മത്സ്യത്തൊഴിലാളി
കടാശ്വാസ
കമ്മീഷന്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ
സഹായങ്ങള്‍
ലഭ്യമാക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ? |
7730 |
ക്ഷേമനിധി
ബോര്‍ഡില്‍
നിന്നുള്ള
മത്സ്യത്തൊഴിലാളി
ആനുകൂല്യങ്ങള്‍
ശ്രീ.
പി.കെ.
ഗുരുദാസന്‍
(എ)മത്സ്യത്തൊഴിലാളി
ക്ഷേമനിധി
ബോര്‍ഡില്‍
നിന്നും
വിവിധ
പദ്ധതികള്‍
വഴി
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
മത്സ്യത്തൊഴിലാളികള്‍ക്ക്
വിതരണം
ചെയ്യുന്നതെന്നും
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം ഈ
ആനുകൂല്യങ്ങള്‍
ഓരോന്നും
ഏതു മാസം
വരെ നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)ഇവയുടെ
വിതരണത്തിന്
മുടക്കം
വന്നിട്ടുണ്ടെങ്കില്‍
കുടിശ്ശിക
തുക
എന്ന്
നല്‍കുമെന്നും
ഇതിനായി
ബോര്‍ഡിന്
ധനസഹായം
നല്‍കുന്നുണ്ടോ
എന്നും
വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍
സഹായമില്ലെങ്കില്‍
ബോര്‍ഡ്
ഈ തുക
എങ്ങനെ
കണ്ടെത്തുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ? |
<<back |
next page>>
|