UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2386

വേതനസുരക്ഷാ പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഹൈബി ഈഡന്‍

,, വി.പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

()സംസ്ഥാനത്ത് വേതനസുരക്ഷാ പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഏതെല്ലാം മേഖലകളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(സി)വേതനം ബാങ്കുകള്‍ വഴി വിതരണം ചെയ്യാനുള്ള സൌകര്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ; വ്യക്തമാക്കാമോ ?

2387

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി സ്കില്‍-ഡെവലപ്മെന്റ്

ശ്രീമതി ജമീലാ പ്രകാശം

()പന്ത്രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത് സ്കില്‍ ഡെവലപ്മെന്റിനായി എന്തൊക്കെ കോഴ്സുകളാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത കോഴ്സുകള്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ മുഖാന്തിരം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)ഇതിലേയ്ക്കായി സ്വകാര്യസ്ഥാപനങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പരിഗണിക്കുന്നുണ്ടോ;

(ഡി)ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ

2388

അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷനും മിനിമം വേതനവും

ശ്രീ. കെ. രാധാകൃഷ്ണന്‍

,, സാജു പോള്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()മിനിമം വേതനം നല്‍കുന്നത് ഒഴിവാക്കാനും ഇ.എസ്.., പി.എഫ് എന്നീ ആനുകൂല്യങ്ങല്‍ നല്‍കാതിരിക്കുന്നതിനുമായി അന്യ സംസ്ഥാന തൊഴിലാളികളെ വിവിധ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ജോലിക്കു നിയമിക്കുന്നു എന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് മാന്യമായ തൊഴില്‍-ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)അഞ്ചോ അതിലധികമോ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കരാറുകാരും രജിസ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകിരിച്ചെന്നറിയിക്കാമോ?

2389

അസംഘടിത തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()സംസ്ഥാനത്തെ അസംഘടിത തൊഴിലാളികള്‍ക്ക് നടപ്പാക്കി വരുന്ന ക്ഷേമ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ഈ പദ്ധതികളില്‍ ഓരോന്നിനും നടപ്പ് വര്‍ഷം എന്തു തുക നീക്കി വച്ചിട്ടുണ്ടെന്നും നാളിതുവരെ എന്തു തുക ചെലവഴിച്ചു എന്നും അറിയിക്കുമോ?

2390

ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?

2391

കശുവണ്ടിത്തൊഴിലാളി ക്ഷേമ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. വി. ശശി

,, ജി. എസ്. ജയലാല്‍

()കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ എത്രയാണ്; പ്രസ്തുത പെന്‍ഷന്‍ ആയിരം രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇത് എപ്പോള്‍ മുതല്‍ നല്‍കിത്തുടങ്ങുമെന്ന് വ്യക്തമാക്കുമോ;

(ബി)കശുവണ്ടി തൊഴിലാളി പെന്‍ഷന്‍ എത്ര മാസത്തെ കുടിശ്ശികയായുണ്ട്; ഈ കുടിശ്ശിക എന്ന് കൊടുത്തു തീര്‍ക്കുമെന്ന് വെളിപ്പെടുത്തുമോ;

(സി)തൊഴിലാളികള്‍ പിരിഞ്ഞുപോകുന്ന മുറയ്ക്ക് ഗ്രാറ്റുവിറ്റി നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;

(ഡി)സ്വകാര്യ ഫാക്ടറികളില്‍ തൊഴില്‍ നിഷേധവും കുടിവറുപ്പ് വ്യാപകവുമായിക്കൊണ്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?

2392

തെങ്ങ് കയറ്റ തൊഴിലാളികളുടെ സുരക്ഷിതത്വവും ആനുകൂല്യങ്ങളും

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()തെങ്ങ് കയറ്റ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളായി അംഗീകരിച്ച് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുവാനുള്ള നടപടി സ്വീകരിക്കുമോ;

(ബി)തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ക്ഷേമനിധി, പെന്‍ഷന്‍ എന്നിവ നടപ്പിലാക്കുകയും ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുവാനുമുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(സി)ഈ മേഖലയില്‍ മിനിമം കൂലി പുതുക്കി നിശ്ചയിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)തെങ്ങിനോട് ചേര്‍ന്നുള്ള ഇലക്ട്രിക് ലൈനുകളില്‍ നിന്ന് അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഇലക്ട്രിക് കമ്പികള്‍ പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ച് കവര്‍ ചെയ്ത് ജോലി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെടുമോ ;

()കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളും തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2393

തെങ്ങുകയറ്റ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

()തെങ്ങുകയറ്റ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളായി അംഗീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ബി)തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷേമനിധിയും പെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നതിനും മരണമടയുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായ തുക വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;

(സി)ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന തൊഴിലാളികളുടെ ചികിത്സാ ചെലവ് വഹിക്കുന്നതിനും ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

2394

മരം കയറ്റത്തൊഴിലാളികള്‍ക്കുള്ള ധനസഹായം

ശ്രീ. വി. ചെന്താമരാക്ഷന്‍

()മരംകയറ്റ തൊഴിലാളികള്‍ക്ക് തൊഴിലിനിടയില്‍ അപകടമുണ്ടായാല്‍ ധനസഹായം നല്‍കി വന്ന മുന്‍ സര്‍ക്കാരിന്റെ നടപടി ഇപ്പോള്‍ നിലവിലുണ്ടോ;

(ബി)എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പേര്‍ക്കാണ് ഈ ആനുകൂല്യം നല്‍കിയതെന്ന് അറിയിക്കുമോ?

2395

മരം കയറ്റത്തൊഴിലാളി ക്ഷേമനിധി

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്തെ മരം കയറ്റത്തൊഴിലാളികള്‍ക്ക് നിലവില്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)മരം കയറ്റത്തൊഴിലാളികള്‍ ഏതു ക്ഷേമനിധിയിലാണ് അംഗമായിട്ടുള്ളത് ;

(സി)പ്രസ്തുത തൊഴിലാളികള്‍ക്ക് നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ ;

(ഡി)മരം കയറ്റത്തൊഴിലാളികള്‍ക്കായി പ്രത്യേക പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ ?

2396

തോട്ടം മേഖലയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും സേവന വേതന പരിഷ്ക്കരണം

ശ്രീ. ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

() തോട്ടം മേഖലയിലെ തൊഴിലാളികളുടെയും അനുബന്ധ ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തു മോ;

(ബി) പ്രസ്തുത പരിഷ്ക്കരണത്തിന് എന്ന് മുതലാണ് പ്രാബല്യമുളളത് ;

(സി)കുടിശ്ശിക വിതരണം ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

2397

വസ്തു ബ്രോക്കര്‍മാര്‍ക്ക് ക്ഷേമനിധി

ശ്രീ. സി.എഫ്. തോമസ്

()വസ്തു ബ്രോക്കര്‍മാര്‍ക്ക് ക്ഷേമനിധി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഈ കാര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2398

അനര്‍ഹര്‍ക്ക് ക്ഷേമനിധി ബോര്‍ഡുകളില്‍ പെന്‍ഷന്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

()ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ക്ക് ലഭിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് മാത്രം ലഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2399

മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കേണ്ട തുകയില്‍ കൃത്രിമത്വം

ശ്രീ. . പ്രദീപ്കുമാര്‍

()മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടക്കേണ്ട തുകയില്‍ കൃത്രിമം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ;

(സി)അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ?

2400

ക്ഷേമനിധി ബോര്‍ഡിനുള്ള തുക സംബന്ധിച്ച കോഴിക്കോട് ജില്ലാ ഓഫീസറുടെ പരാതി

ശ്രീ. . പ്രദീപ്കുമാര്‍

()മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടക്കേണ്ട തുകയില്‍ കൃത്രിമം കാട്ടുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്നാണ് പരാതി നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തണമെന്ന് ജില്ലാ ഓഫീസര്‍ മേലധികാരികളോട് അപേക്ഷിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?

2401

കോഴിക്കോട് മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമ ബോര്‍ഡിലെ ഓഡിറ്റ്

ശ്രീ..പ്രദീപ് കുമാര്‍

()മോട്ടോര്‍ വാഹനത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് ബാങ്കുകള്‍ വഴി അടക്കുന്ന തുകയും ഹാജരാക്കുന്ന രസീതിലെ തുകയും തമ്മില്‍ ഒത്തുനോക്കുന്നതിനോ, ഓഡിറ്റ് നടത്തുന്നതിനോ ഉളള സംവിധാനം നിലവിലുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി നടത്തിയ ഓഡിറ്റിന്റെയും ഒത്തു നോക്കലിന്റെയും റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

2402

സിനിമ-സീരിയല്‍ മേഖലയിലെ കലാകാരന്‍മാര്‍ക്കും സാങ്കേതിക തൊഴിലാളികള്‍ക്കും വേതനം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()സിനിമ-സീരിയല്‍ മേഖലയിലെ കലാകാരന്‍മാര്‍ക്കും സാങ്കേതിക മേഖലയിലെ തൊഴിലാളികള്‍ക്കും തൊഴില്‍ വകുപ്പിന്റെ 31.1.2011-ലെ ഉത്തരവനുസരിച്ചുള്ള വേതനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ;

(ബി)ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട വേതനം ഏജന്റുമാര്‍ ചൂഷണം ചെയ്യുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കുമോ;

(സി)ഈ മേഖലയിലെ തൊഴിലാളികള്‍ക്കും കലാകാരന്‍മാര്‍ക്കും നിയമപരമായി ലഭിക്കേണ്ട വേതനം ലഭിക്കാനും ഏജന്റുമാരുടെ ചൂഷണത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുമോ?

T2403

സിനിമാ -സീരിയല്‍ ആര്‍ട്ടിസ്റുകള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും മിനിമം കൂലി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സിനിമാ - സീരിയല്‍ ആര്‍ട്ടിസ്റുകള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും സര്‍ക്കാര്‍ മിനിമം കൂലി പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി)ഇവര്‍ക്ക് മിനിമം കൂലി നല്‍കാതെ പ്രസ്തുത മേഖലയില്‍ ഇടനിലക്കാര്‍ തുക കൈക്കലാക്കുന്നത് ഒഴിവാക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് അര്‍ഹതപ്പെട്ട മിനിമം കൂലി ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

T2404

ദൃശ്യ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാര്‍

ശ്രീ. ബാബു. എം. പാലിശ്ശേരി

() കേരളത്തിലെ പ്രാദേശിക ദൃശ്യ മാധ്യമ സ്ഥാപനങ്ങളില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് ;

(ബി) ഇവരുടെ സേവന വേതന വ്യവസ്ഥകള്‍ താഴ്ന്ന നിലയിലാണ് എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇവര്‍ക്ക് മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതന സംബന്ധമായ സുരക്ഷിതത്വവും പരിരക്ഷയും ഉറപ്പുവരുത്തുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

2405

അന്യസംസ്ഥാന തൊഴിലാളികളുടെ താമസസൌകര്യം-

ശ്രീ. എം. ഹംസ

,, ബാബു എം. പാലിശ്ശേരി

ഡോ. കെ.ടി. ജലീല്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസസൌകര്യങ്ങളുടെ അപര്യാപ്തതമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസസൌകര്യങ്ങള്‍ ഒരുക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

2406

അന്യസംസ്ഥാനത്തൊഴിലാളികളുടെ പുനരധിവാസം

ശ്രീ. ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

()അന്യസംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കായി എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്;

(ബി)അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് പുനരധിവാസ പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)എങ്കില്‍ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വ്യക്തമാക്കുമോ ?

2407

അന്യസംസ്ഥാന തൊഴിലാളികളുടെ സേവനവേതനവ്യവസ്ഥകള്‍

ശ്രീമതി. കെ. കെ. ലതിക

()അന്യസംസ്ഥാന തൊഴിലാളികള്‍ ഏതൊക്കെ മേഖലകളിലാണ് തൊഴിലെടുക്കുന്നതെന്നും ഇവരുടെ സേവനവേതന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ;

(ബി)പ്രസ്തുത തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2408

അന്യസംസ്ഥാന തൊഴിലാളികള്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നത്

ശ്രീ. വി. ശിവന്‍കുട്ടി

()അന്യസംസ്ഥാന തൊഴിലാളികള്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് തൊഴില്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളെ കണ്ടു പിടിക്കുന്നതിനായി, അവരുടെ കണക്കെടുക്കാനും തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ?

2409

സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം കൂലി

ശ്രീ. . ചന്ദ്രശേഖരന്‍

()സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമം കൂലി നിയമം നിലവില്‍ വന്നത് എപ്പോഴാണ് എന്ന് അറിയിക്കുമോ;

(ബി)നിയമം നിലവിലുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കുമോ;

(ഡി)ഇക്കാര്യത്തില്‍ കൂടുതല്‍ ഫലവത്തായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

2410

സെക്യൂരിറ്റി സര്‍വ്വീസ് മേഖലയിലെ സ്വകാര്യ ഏജന്‍സികളെ നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സെക്യൂരിറ്റി സര്‍വ്വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സികളെ നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പ്രസ്തുത ഏജന്‍സികള്‍ നല്‍കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും തൊഴില്‍ വകുപ്പ് എന്തൊക്കെ നടപടികളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൊഴില്‍ നിയമം പാലിക്കാത്ത സ്വകാര്യ സെക്യൂരിറ്റി റിക്രൂട്ടിംഗ് എജന്‍സികള്‍ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നുള്ളത് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പ്രൈവറ്റ് സെക്യൂരിറ്റി റഗുലേഷന്‍ ആക്റ്റ്-2005 കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള കാലതാമസത്തിന് വിശദീകരണം നല്‍കാമോ?

2411

കണ്ണൂര്‍ ഐ.ടി.ഐ യിലെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍ ഐ.ടി.ഐയില്‍ പെണ്‍കുട്ടികള്‍ക്കായി വിശ്രമമുറിയും ലൈബ്രറിയും ഉള്‍പ്പെടുന്ന കോംപ്ളക്സ് നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

2412

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ പണം നല്‍കാത്തത് സംബന്ധിച്ച്

ശ്രീ. പി. തിലോത്തമന്‍

()ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അടിസ്ഥാനത്തില്‍ ചികിത്സ നടത്തിയതിനുള്ള തുക അര്‍ഹരായ രോഗികള്‍ക്ക് കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍ എന്തു കൊണ്ടാണ് ആയത് സംഭവിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ആശുപത്രികളില്‍ ചിലത് നല്‍കുന്ന ചികിത്സാ സര്‍ട്ടിഫിക്കറ്റും ബില്ലുകളും ഇന്‍ഷുറന്‍സ് കമ്പനികള്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും, പ്രസ്തുത സ്ഥാപനങ്ങളെ തങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നും പറയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമോ?

(സി)മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആയുര്‍വേദ, ഹോമിയോ ചികിത്സാ രീതികളെ കൂടി ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ എന്നു പറയുമോ?

2413

സ്മാര്‍ട്ട് കാര്‍ഡ് വിതരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

()സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്;

(സി)ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

2414

സ്മാര്‍ട്ട് കാര്‍ഡ് സേവനം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()കാസര്‍കോഡ് ജില്ലയില്‍ എത്ര കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കിയിട്ടുണ്ട്; മുനിസിപ്പല്‍, പഞ്ചായത്ത് തലത്തിലെ എണ്ണം വ്യക്തമാക്കാമോ;

(ബി)സ്മാര്‍ട്ട് കാര്‍ഡിന് പുതുതായി എന്നുമുതല്‍ അപേക്ഷ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(സി)കാസര്‍കോഡ് ജില്ലയില്‍ സ്മാര്‍ട്ട് കാര്‍ഡിന്റെ സേവനം ഉപയോഗപ്പെടുത്താവുന്ന ആശുപത്രികള്‍ ഏതൊക്കെയാണ്;

(ഡി)മംഗാലാപുരത്ത് ചികില്‍സ ആവശ്യമായിവരുന്ന പാവപ്പെട്ട രോഗികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തുമാറ് സേവനം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

2415

കണ്ണൂര്‍ ഐ.റ്റി..യുടെ ശോചനീയാവസ്ഥ

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()കണ്ണൂര്‍ ഗവണ്‍മെന്റ് ഐ.റ്റി..യിലെ മെയിന്‍ ബില്‍ഡിംഗും വര്‍ക്ക് ഷോപ്പും കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മഴക്കാലത്ത് ക്ളാസ്സുകള്‍ നടത്തുന്നതിന് തടസ്സമുണ്ടാകുന്നതായും ഇവിടത്തെ പല ഉപകരണങ്ങളും പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതു കണക്കിലെടുത്ത് ഐ.റ്റി.ഐയുടെ പുനരുദ്ധാരണത്തിനായി അടിയന്തിര നടപടി സ്വീകരിക്കമോ; വിശദവിവരം ലഭ്യമാക്കുമോ?

2416

പൊന്നാനി മണ്ഡലത്തില്‍ വ്യവസായ സംരംഭകത്വ പരിശീലന കേനദ്രം തുടങ്ങാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തില്‍ സംരംഭകത്വ പരിശീലന കേന്ദ്രം ഇല്ലാത്തതിനാല്‍ പുതിയ സംരംഭകര്‍ക്കും നിലവിലുളള ചെറുകിട സംരംഭകര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നാളികേര മത്സ്യമേഖലകളില്‍ ധാരാളം ചെറുകിട സംരംഭങ്ങള്‍ ശാസ്ത്രീയമായ മേല്‍നോട്ടമില്ലാത്തതുമൂലം നിലച്ചുപോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത മണ്ഡലത്തില്‍ ഒരു വ്യവസായ സംരംഭകത്വ പരിശീലന കേന്ദ്രം ഈ വര്‍ഷംതന്നെ തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ ?

2417

കണ്ണൂര്‍ ലേബര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. ജെയിംസ് മാത്യൂ

()കണ്ണൂര്‍ ജില്ലയില്‍ ലേബര്‍ കേസുകള്‍ പരിഗണിക്കപ്പെടാതെ കെട്ടിക്കിടക്കുന്നതും ലേബര്‍ കമ്മീഷണറെ നിയമിച്ചിട്ടില്ലാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

2418

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ കുറഞ്ഞ വേതനം

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ എത്രയാണെന്നും എത്ര നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)കുറഞ്ഞ വേതനം നടപ്പാക്കിവരുന്ന എത്ര സ്വകാര്യ ആശുപത്രികള്‍ ഉണ്ടെന്നും പ്രസ്തുത ആശുപത്രികളിലെല്ലാമായി പ്രവര്‍ത്തിയെടുക്കുന്ന നേഴ്സുമാരുടെ എണ്ണവും ജില്ലതിരിച്ച് കണക്കുകള്‍ ലഭ്യമാക്കുമോ;

(സി)തൊഴില്‍ നിയമ ലംഘനം നടത്തിയ സ്വകാര്യ ആശുപത്രികള്‍ എത്രയെന്നും അവര്‍ക്കെതിരെ സ്വീകരിച്ച നിയമനടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?

2419

നേഴ്സുമാര്‍ക്ക് 'ഒഡെപെക്' പരിശീലനം

ഡോ. ടി.എം. തോമസ് ഐസക്

()സംസ്ഥാനത്തെ നഴ്സുമാര്‍ക്ക് 'ഒഡെപെക്' വിദഗ്ദ്ധ പരിശീലനം നല്‍കുമെന്ന പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)ഇതിനകം എത്ര നേഴ്സുമാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

2420

ഓട്ടുകമ്പനി തൊഴിലാളികളുടെ വേതന പരിഷ്കരണം

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഓട്ടുകമ്പനി തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

2421

ലേബര്‍ കോള്‍ സെന്റര്‍

ശ്രീ. വി. ശശി

()തൊഴില്‍ സംബന്ധമായ പരാതികള്‍ പരിശോധിക്കുവാനും സേവനങ്ങള്‍ സംബന്ധിച്ചുള്ള വിവരം അറിയാനും ലേബര്‍ കാള്‍ സെന്റര്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;

(ബി)ഈ കാള്‍ സെന്ററില്‍ 31.05.2012 വരെ സ്വീകരിച്ച പരാതികള്‍ എത്ര; തീര്‍പ്പാക്കിയ പരാതികള്‍ എത്ര എന്നറിയിക്കുമോ?

T2422

വേതന സുരക്ഷ പദ്ധതി

ശ്രീ. . കെ. വിജയന്‍

()സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കുന്ന 'വേതന സുരക്ഷ പദ്ധതി' ഏതൊക്കെ മേഖലകളിലാണ് നടപ്പാക്കുന്നത് ;

(ബി)'വേതന സുരക്ഷ പദ്ധതി'യില്‍ എന്തൊക്കെ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ?

2423

തൊഴില്‍ വകുപ്പ് പുന:സംഘടന

ശ്രീ.പി.കെ. ഗുരുദാസന്‍

()തൊഴില്‍ വകുപ്പിന്റെ പുന:സംഘടന നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച്വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)തൊഴില്‍ വകുപ്പിന്റെ പുന:സംഘടനയുടെ ലക്ഷ്യം എന്താണ് എന്ന് വെളിപ്പെടുത്തുമോ;

(സി)ഇതു തൊഴില്‍ നയത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കുമോ ?

2424

മുന്‍ സാമ്പത്തിക വര്‍ഷത്തെ തൊഴിലവസരങ്ങള്‍

ശ്രീ. കെ. വി. വിജയദാസ്

()മുന്‍ സാമ്പത്തികവര്‍ഷം പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുണ്ടായോ;

(ബി)എങ്കില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അതുമൂലം എത്രപേര്‍ക്ക് പുതുതായി ജോലി ലഭിക്കുകയുണ്ടായിട്ടുണ്ടെന്നും പദ്ധതി അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ?

2425

പുതിയ തൊഴില്‍ദാന സ്കീമുകള്‍

ശ്രീ. എം.. ബേബി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പുതുതായി പ്രഖ്യാപിച്ച തൊഴില്‍ദാന സ്കീമുകള്‍ ഏതൊക്കെയാണെന്നും അവയില്‍ പൂര്‍ണമായും നടപ്പിലാക്കിയവ ഏതൊക്കെയാണെന്നും വെളിപ്പെടുത്തുമോ;

(ബി)പുതിയ തൊഴില്‍ദാന സ്കീമുകള്‍ ഓരോന്നും നടപ്പിലാക്കുക വഴി പുതുതായി എത്രപേര്‍ക്ക് ജോലി ലഭിക്കുകയുണ്ടായെന്ന് സ്കീം തിരിച്ച് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത സ്കീമുകള്‍ ഓരോന്നും നടപ്പിലാക്കുന്നതിന് ഖജനാവില്‍ നിന്നും ഇതിനകം എന്ത് തുകവീതം ചെലവായിട്ടുണ്ട്; വ്യക്തമാക്കുമോ?

2426

കൊല്ലം കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ. സി. ദിവാകരന്‍

()കൊല്ലം ആസ്ഥാനമായി കാഷ്യൂബോര്‍ഡിന്റെ പ്രവര്‍ത്തനം എന്നുമുതലാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)കാഷ്യൂ ബോര്‍ഡിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)കാഷ്യൂ ബോര്‍ഡിന്റെ ഘടന എപ്രകാരമാണ്; വിശദമാക്കുമോ?

2427

തൊഴില്‍ജന്യ രോഗങ്ങള്‍ തടയുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()ഫാക്ടറി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളില്‍ 'തൊഴില്‍ജന്യരോഗങ്ങള്‍' തടയുന്നതിന് ഉതകുന്ന എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ;

(ബി)ഇത്തരം മേഖലകള്‍ തെരഞ്ഞെടുത്ത് തൊഴില്‍ജന്യ രോഗങ്ങള്‍ പ്രതിരോധിക്കാനുള്ള ബോധവല്‍ക്കരണവുംചികിത്സയും നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2428

വ്യാജമേല്‍വിലാസത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍

ശ്രീ. കെ.എന്‍.. ഖാദര്‍

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേരു രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് അവരവര്‍ താമസിക്കുന്ന ജില്ലകളില്‍ മാത്രമേ രജിസ്റര്‍ ചെയ്യാവൂ എന്ന് നിബന്ധനയുണ്ടോ;

(ബി)വ്യാജ മേല്‍വിലാസത്തില്‍ തൊഴില്‍ സാധ്യതയുള്ള ജില്ലകളില്‍ പേര് രജിസ്റര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ?

2429

പയ്യന്നൂര്‍ എംപ്ളോയ്മെന്റ് ബ്യൂറോ

ശ്രീ. സി.കൃഷ്ണന്‍

()പയ്യന്നൂരില്‍ നിലവിലുള്ള എംപ്ളോയ്മെന്റ് ബ്യൂറോ ടൌണ്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)തളിപ്പറമ്പ് എക്സ്ചേഞ്ചിലെ അധിക രജിസ്ട്രഷന്‍ പരിഗണിച്ച് പയ്യന്നൂരില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.