UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2167

നാഷണല്‍ ഹെല്‍ത്ത് മിഷന്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. കെ. അച്ചുതന്‍

ശ്രീ. പി. . മാധവന്‍

ശ്രീ. ലൂഡി ലൂയിസ്

() നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ ഏതെല്ലാം ആശുപത്രികളാണ് ഇതിന്റെ പരിധിയില്‍പ്പെടുന്നത്;

(സി) ഈ പദ്ധതിപ്രകാരം ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്;

(ഡി) ഏതെല്ലാം പ്രത്യേക പ്രോജക്ടുകളാണ് ഇതുവഴി നടപ്പാക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

2168

സമഗ്ര ആരോഗ്യ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. വി.ഡി. സതീശന്‍

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. ഹൈബി ഈഡന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്;

(ബി) പൊതുജനാരോഗ്യത്തെ ബാധിക്കുന്ന എന്തെല്ലാം വിഷയങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പാക്കിയത് എന്ന് വ്യക്തമാക്കുമോ?

2169

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാന്‍ അവസരം

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ. പി.സി.ജോര്‍ജ്

ശ്രീ. എം.വി.ശ്രേയാംസ് കുമാര്‍

ഡോ.എന്‍.ജയരാജ്

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുന്നതിനായി 2011 ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ അനുവദിച്ച സമയത്തിനുളളില്‍ എത്ര ബി.പി.എല്‍, .പി.എല്‍ കാര്‍ക്ക് കാര്‍ഡ് പുതുക്കുവാന്‍ സാധിച്ചു; വ്യക്തമാക്കുമോ?

2170

എസ്. . റ്റി.യിലെ നവജാതശിശു മരണനിരക്ക്

ശ്രീ. ജി. സുധാകരന്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. ബി. സത്യന്‍

() ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരം എസ്. . റ്റി.യിലെ ഔട്ട് ബോണ്‍ നഴ്സറിയിലേയും ഇന്‍ബോണ്‍ നഴ്സറിയിലേയും മരണനിരക്ക് ഉയര്‍ന്നതാണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) ഇതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ അറിയിക്കുമോ;

(സി) എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങളാണ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ?

2171

തിരുവനന്തപുരം എസ്..റ്റിയിലെ അണുബാധ

ശ്രീ. എം.. ബേബി

ശ്രീ.രാജു എബ്രഹാം

ശ്രീ. വി. ശിവന്‍കുട്ടി

ശ്രീ. ആര്‍. രാജേഷ്

() തിരുവനന്തപുരം എസ്..റ്റിയിലെ അണുബാധ സംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;

(സി) പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടിയാണ് സ്വീകരി ച്ചതെന്ന് വിശദമാക്കാമോ?

2172

എസ്..ടി.യില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നവജാത ശിശുക്കള്‍ മരണപ്പെട്ട വിവരം

ശ്രീമതി കെ.എസ്. സലീഖ

() സ്ത്രീകളുടെയും കുട്ടികളുടെയും സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രിയായ എസ്..ടി.യില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എത്ര നവജാത ശിശുക്കള്‍ മരണപ്പെട്ടു; അതില്‍ .ബി.നഴ്സറി, .ബി. നഴ്സറി എന്നിങ്ങനെ തരംതിരിച്ച് വ്യക്തമാക്കുമോ;

(ബി) ഇത്തരത്തിലുള്ള അണുബാധയേല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ആശുപത്രിയിലുള്ള ചില ജീവനക്കാര്‍ രോഗികളോടും കൂടെ ഇരിക്കുന്നവരോടും മോശമായ പെരുമാറ്റമാണ് നടത്തുന്നതെന്ന് ബോധ്യമായിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ ആരോഗ്യ വകുപ്പിന് എന്തൊക്കെ നിര്‍ദ്ദേശം നല്‍കുമെന്ന് വ്യക്തമാക്കുമോ?

2173

തിരുവനന്തപുരം എസ്. . റ്റി. ആശുപത്രിയിലും തൈക്കാട്ആശുപത്രിയിലുമായി മരിച്ച കുട്ടികളുടെ എണ്ണം.

ശ്രീ. കെ. വി. വിജയദാസ്

() ഓപ്പറേഷന്‍ തീയറ്ററുകളിലും ലേബര്‍ റൂമുകളിലുമുണ്ടായിട്ടുള്ള അണുബാധമൂലം സംസ്ഥാനത്താകെ എത്ര കുട്ടികള്‍ (. ബി. എന്‍., . ബി. എന്‍) മരണപ്പെട്ടിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ;

(ബി) തിരുവനന്തപുരം എസ്. . റ്റി. ആശുപത്രിയിലും തൈക്കാട് ആശുപത്രിയിലുമായി എത്ര കുട്ടികള്‍ (. ബി. എന്‍., . ബി. എന്‍.) മരണപ്പെട്ടിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(സി) ഇപ്രകാരം സംഭവിയ്ക്കുവാനിടയായിട്ടുള്ള സാഹചര്യങ്ങളെ സംബന്ധിച്ച് എന്തെല്ലാം പഠനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ പഠനം നടത്തുമോ

2174

പാമ്പുവിഷ ചികിത്സാ സൌകര്യം

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് ഓരോ വര്‍ഷവും ശരാശരി എത്ര പേര്‍ക്ക് പാമ്പു കടിയേല്‍ക്കുന്നുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി) പാമ്പു കടിയേറ്റ് ഓരോ വര്‍ഷവും എത്ര പേര്‍ വീതം മരിക്കുന്നുണ്ടെന്ന് പറയാമോ;

(സി) പാമ്പു കടിയേറ്റ് ചികിത്സ തേടിയെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ എവിടെയൊക്കെയാണ് ചികിത്സാ സൌകര്യം ലഭ്യമായിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?

2175

പെന്റാവാലന്റ് വാക്സിന്‍ കുത്തിവെപ്പ്

ശ്രീ. എന്‍. ഷംസുദ്ദീന്‍

() പെന്റാവാലന്റ് വാക്സിന്‍ കുത്തിവെപ്പിനെ തുടര്‍ന്ന് ഒരു കുട്ടി മരണപ്പെട്ടു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത വാക്സിന്‍ കുത്തിവെയ്പ് കാരണമാണോ കുട്ടി മരണപ്പെടുവാന്‍ കാരണമായതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത വാക്സിന്റെ ട്രയലിനായി കേരളത്തിലേയും തമിഴ്നാട്ടിലേയും കുട്ടികളെയാണ് ഉപയോഗിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2176

സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികളില്‍ നിന്നും രക്ത പരിശോധന മുതല്‍ സി.ടി. സ്കാന്‍, എം.ആര്‍..സ്കാന്‍ വരെയുള്ള വിവിധ പരിശോധനകള്‍ക്ക് വന്‍ തുകകള്‍ ഓരോ ആശുപത്രികളും സ്വകാര്യ ലാബുകളും ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇത് നിയന്ത്രിക്കുന്നതിനും ഏകീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ;

(സി) എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ ?

2177

സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ.. റ്റി. ജോര്‍ജ്

ശ്രീ. വി. റ്റി. ബല്‍റാം

ശ്രീ. വി. പി. സജീന്ദ്രന്‍

() സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(ബി) എന്തെല്ലാം മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിലവാരം നിര്‍ണ്ണയിക്കുന്നത് ;

(സി) ഘട്ടം ഘട്ടമായി മുഴുവന്‍ ആശുപത്രികളുടേയും സേവന നിലവാരം ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമോ ?

2178

സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരുടെ അപര്യാപ്തത

ശ്രീ. രാജു എബ്രഹാം

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കാന്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുണ്ടായെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത കാലയളവില്‍ എത്രപേര്‍ക്കാണ് സ്ഥിരം നിയമനം നല്‍കിയത്;

(സി) വിവിധ തസ്തികകളില്‍ എത്രപേര്‍ക്കാണ് പ്രമോഷന്‍ നല്‍കിയത്;

(ഡി) എത്ര താത്ക്കാലിക നിയമനങ്ങളാണ് സ്ഥിരപ്പെടുത്തിയത്?

2179

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലസിസ് സംവിധാനം

ശ്രീ.. പ്രദീപ് കുമാര്‍

() സംസ്ഥാനത്തെ സര്‍ക്കാര്‍ ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(സി) എത്ര ആശുപത്രികളിലാണ് ഇനിയും നടപ്പാക്കാനുള്ളതെന്ന് അറിയിക്കുമോ ?

2180

ആശുപത്രികളുടെ അടിസ്ഥാനവികസനം

ശ്രീ. ബി.ഡി. ദേവസ്സി

() ആശുപത്രികളുടെ അടിസ്ഥാന വികസനത്തിനായി സബ്സെന്ററുകള്‍ക്കും വാര്‍ഡ്തല ആരോഗ്യ ശുചിത്വസമിതികള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മുന്‍ സര്‍ക്കാര്‍ ഓരോ വര്‍ഷവും എത്ര തുക വീതം നല്‍കിയിരുന്നതായി അറിയിക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം യഥാക്രമം എത്ര രൂപ വീതമാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ ?

2181

ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ. പാലോട് രവി

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. തേറമ്പിന്‍ രാമകൃഷ്ണന്‍

ശ്രീ.പി.. മാധവന്‍

() സ്വകാര്യമേഖലയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഡോ.ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്തൊക്കെയാണ്;

(ബി) ഇതിന്‍മേല്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്?

2182

അലോപ്പതി മേഖലയിലെ ഡോക്ടര്‍മാര്‍

ശ്രീ. എം. ഹംസ

()ആരോഗ്യ വകുപ്പില്‍ 2011 മാര്‍ച്ച് മാസത്തില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അലോപ്പതി മേഖലയില്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരുടെ എണ്ണം എത്രയായിരുന്നു;

(ബി) 2012 ഏപ്രില്‍ മാസത്തില്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്ന അലോപ്പതി വിഭാഗത്തിലെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ എണ്ണം എത്ര എന്ന് അറിയിക്കുമോ;

(സി) എത്ര ഡോക്ടര്‍മാര്‍ പ്രസ്തുത ഒരു വര്‍ഷത്തില്‍ ലീവില്‍ പ്രവേശിച്ചു; അനധികൃതമായി ജോലിക്ക് ഹാജരാവാത്ത ഡോക്ടര്‍മാരുടെ എണ്ണം എത്രയാണ് ?

2183

ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. . പി. ജയരാജന്‍

ശ്രീ. കെ. ദാസന്‍

ശ്രീ. എം . ഹംസ

ശ്രീ. പി. റ്റി.. റഹീം

സര്‍ക്കാരിന്റെ അലംഭാവം കൊണ്ടാണ് ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ ഒഴിവു നികത്താന്‍ കഴിയാത്തതെന്നെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഒഴിവുകള്‍ നികത്താന്‍ എന്തു നടപടികളാണ് ഇതുവരെ കൈക്കൊണ്ടിട്ടുളളതെന്ന് അറിയിക്കാമോ?

2184

ഡോക്ടര്‍മാരുടെ നിയമനത്തിനുള്ള കാലതാമസം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() കണ്ണൂരിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അഭാവംമൂലം രോഗികള്‍ പ്രയാസമനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പി. എസ്. സി. ലിസ്റ് നിലവിലിരിക്കെ അതില്‍ നിന്നും നിയമനം നടത്തുവാന്‍ കാലതാമസം ഉണ്ടാകുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2185

അവശ്യമരുന്നുകളുടെ വിലനിയന്ത്രണം

ശ്രീ. കെ.കെ.നാരായണന്‍

() വിലനിയന്ത്രണശ്രമങ്ങളെ മറികടന്ന് അവശ്യമരുന്നുകളുടെ വില കുത്തനെ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയതിന് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

2186

ആധുനിക രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഏതെല്ലാം രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് വിശദമാക്കുമോ;

(ബി) കൂടുതല്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2187

കേരളാ ഹാര്‍ട്ട് ഫൌണ്ടേഷന്റെ പ്രവര്‍ത്തനം

ശ്രീമതി. .എസ്.ബിജിമോള്‍

ശ്രീ. കെ.അജിത്

ശ്രീ. .കെ.വിജയന്‍

ശ്രീ. പി.തിലോത്തമന്‍

() കേരളത്തില്‍ ഹാര്‍ട്ട്ഫൌണ്ടേഷന്‍ സ്ഥാപിതമായതെന്നാണ്, ഈ ഫൌണ്ടേഷന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കാമോ;

(ബി) ഈ ഫൌണ്ടേഷന്റെ കീഴില്‍ ഇപ്പോള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) ഹാര്‍ട്ട് ഫൌണ്ടേഷന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ്;

(ഡി) കേരളാ ഹാര്‍ട്ട് ഫൌണ്ടേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആയതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നുതിന് എന്തെല്ലാം നടപടികള്‍ സ്വികരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

2188

ക്യാന്‍സര്‍,ടി.ബി. രോഗങ്ങള്‍ ബാധിച്ചവര്‍

ശ്രീ. . കെ. വിജയന്‍

() നാദാപുരം മണ്ഡലത്തില്‍ ക്യാന്‍സര്‍, ടി.ബി. രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എത്ര രോഗികള്‍ ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ ;

(ബി) ഇത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

2189

കാന്‍സര്‍,ടി.ബി രോഗികള്‍ക്കുള്ള പെന്‍ഷന്‍

ശ്രീ. . കെ. വിജയന്‍

() കാന്‍സര്‍, ടി.ബി രോഗികള്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള വാര്‍ഷികവരുമാനപരിധി എത്രയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പരിധി ഉയര്‍ത്തുവാനുള്ള നടപടി സ്വീകരിക്കുമോ;

(ബി) കാന്‍സര്‍, ടി. ബി പെന്‍ഷന്‍ തുക നിലവില്‍ എത്രയാണ്; ഇത് വര്‍ദ്ധിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കുമോ;

(സി) നാദാപുരം മണ്ഡലത്തില്‍ ഇപ്പോള്‍ എത്ര പേര്‍ക്ക് പ്രസ്തുത പെന്‍ഷന്‍ ലഭക്കുന്നുണ്ടെന്ന് പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ?

2190

ജനറിക് വിഭാഗത്തിലെ സൌജന്യ മരുന്നുകള്‍

ശ്രീ. . . അസീസ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനറിക് മരുന്ന് വിഭാഗത്തില്‍ ഏതൊക്കെ മരുന്നുകളാണ് സൌജന്യമായി വിതരണം ചെയ്യുന്നത്;

(ബി) ഏതൊക്കെ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കാണ് സൌജന്യമരുന്നുകള്‍ വിതരണം ചെയ്യുക എന്ന് വ്യക്തമാക്കുമോ?

2191

കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വില്‍പ്പന കേന്ദ്രങ്ങള്‍

ശ്രീ. എം. ചന്ദ്രന്‍

ശ്രീ. സി. കൃഷ്ണന്‍

ശ്രീ. കെ. കെ. നാരായണന്‍

ശ്രീ. ബി. ഡി. ദേവസ്സി

() കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ ;

(ബി) എത്ര വില്‍പ്പന കേന്ദ്രങ്ങളാണ് പ്രസ്തുത പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നത് ;

(സി) ഇതിനായി ഇതുവരെ സര്‍ക്കാര്‍ ചെലവാക്കിയ തുകയെത്ര ; മരുന്നുകള്‍ക്കുളള സര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ എന്തു തുക ചെലവഴിച്ചു.;

(ഡി) എല്ലാ ജീവന്‍രക്ഷാ മരുന്നുകളും കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കാനുദ്ദേശിക്കുന്നുണ്ടോ ;

() നീതി മെഡിക്കല്‍ സ്റോറുകളും കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികളും തമ്മിലുളള വ്യത്യാസം വെളിപ്പെടുത്താമോ ?

2192

മരുന്നുസംഭരണവും വിതരണവും

ശ്രീ. പി. തിലോത്തമന്‍

() സര്‍ക്കാര്‍ ആശുപത്രികളിലേക്കുള്ള മരുന്നു സംഭരണവും വിതരണവും നടത്തിവരുന്ന മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനില്‍ നിന്നും പ്രസ്തുത ജോലികള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;

(ബി) എങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ ആയതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) ആശുപത്രികളില്‍ യഥാസമയം മരുന്ന് എത്തിച്ചു നല്‍കേണ്ട ഉത്തരവാദിത്വം സ്വകാര്യ ഏജന്‍സിക്കു കൈമാറിയാല്‍ മരുന്നു വിതരണത്തെ ഇതു സാരമായി ബാധിക്കും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത തീരുമാനം പുന:പരിശോധിക്കുമോ?

2193

ഹൃദ്രോഗംമൂലം സംസ്ഥാനത്ത് ദിനംപ്രതി മരിക്കുന്ന ആളുകളുടെ എണ്ണം

ശ്രീമതി കെ. എസ്. സലീഖ

() ഹൃദ്രോഗംമൂലം സംസ്ഥാനത്ത് എത്രപേര്‍ ദിനംപ്രതി മരിക്കുന്നുയെന്ന് പറയാമോ ; ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മരണപ്പെടുന്നതും കുറവ് മരണപ്പെടുന്നതും ഏതൊക്കെ ജില്ലക്കാരാണ് ;

(ബി) പ്രസ്തുത രോഗം ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യത എത്ര വയസ്സിനുമുകളിലുള്ളവര്‍ക്കാണ്; നിലവില്‍ ചെറുപ്പക്കാരില്‍ എത്ര ശതമാനം രോഗബാധിതരാണ് ;

(സി) 1970-80 കാലഘട്ടത്തില്‍ പ്രസ്തുത രോഗത്തിന്റെ നിരക്ക് എത്രയായിരുന്നു ; ആയത് ഇപ്പോള്‍ എത്ര ശതമാനമായി വര്‍ദ്ധിച്ചു ; നഗരങ്ങളില്‍ ഇത് എത്ര ശതമാനമായി വര്‍ദ്ധിച്ചു ; വിശദമാക്കുമോ ;

(ഡി) ഹൃദ്രോഗമരുന്നിന് ഭീമമായ വിലയാണ് ഇപ്പോള്‍ രോഗികളില്‍ നിന്നും മരുന്നു കച്ചവടക്കാര്‍ ഈടാക്കുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ ?

2194

ശബരിമല മാസ്റര്‍ പ്ളാന്‍ 

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. കെ. മുരളീധരന്‍

ശ്രീ. വി.പി. സജീന്ദ്രന്‍

ശ്രീ. .സി. ബാലകൃഷ്ണന്‍

() ശബരിമല തീര്‍ത്ഥാടനം അപകടരഹിതവും മാലിന്യരഹിതവും ചൂഷണരഹിതവുമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി) ശബരിമലക്കു വേണ്ടി ഒരു മാസ്റര്‍ പ്ളാന്‍ വിഭാവനം ചെയ്ത് ഒരു ബൃഹദ് പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം ആലോചനയിലുണ്ടോ; വിശദമാക്കുമോ;

(സി) മാസ്റര്‍ പ്ളാന്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ ?

2195

ശബരിമലയ്ക്കുവേണ്ടി ആരോഗ്യ പാക്കേജ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

() പുതുതായി എന്ത് ആരോഗ്യ പാക്കേജാണ് ശബരിമലയ്ക്ക് വേണ്ടി ഈ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ;

(ബി) പുതുതായി പ്രത്യേക ആരോഗ്യപാക്കേജ് നടപ്പാക്കുമെന്ന് സപ്തധാര പദ്ധതിയില്‍ പ്രഖ്യാപിച്ചിട്ടുണ്ടോ;

(സി) ആയതിനായി പ്രത്യേകം ഫണ്ട് നീക്കിവച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

2196

വ്യയാമം നടത്തുന്നതിന് ഗ്രൌണ്ടുകള്‍

ശ്രീ. പി തിലോത്തമന്‍

() പുതിയ ആരോഗ്യ സംസ്കാരം വളര്‍ത്തിയെടുക്കുന്നതില്‍ വ്യായാമം ഒരു പ്രധാന ഘടകമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ ;

(ബി) സാധാരണക്കാരായ ജനങ്ങള്‍ക്ക് പണം മുടക്കിയുള്ള വ്യായാമം അപ്രാപ്യമായ ഒന്നാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരു വ്യായാമമുറ എന്ന നിലയില്‍ കുറച്ചു സമയം നടക്കാനും ഓടാനും നാട്ടില്‍ ഗ്രൌണ്ടുകളോ ട്രാക്കുകളോ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) പ്രസ്തുത പ്രശ്നം പരിഹരിക്കുവാന്‍ ആരോഗ്യവകുപ്പ് പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ വാര്‍ഡുകള്‍ തോറുമോ, രണ്ടോ മൂന്നോ വാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയോ സൌകര്യം ഉണ്ടാക്കുവാന്‍ അതാത് വകുപ്പുകളുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോ ;

() നിലവില്‍ സ്കൂള്‍ ഗ്രൌണ്ടുകളും മറ്റ് പൊതു കളിസ്ഥലങ്ങളായി ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളും വ്യായാമത്തിന് ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളും രാവിലെയും വൈകുന്നേരവും ഒരു നിശ്ചിത സമയത്തേക്ക് പൊതു ജനങ്ങള്‍ക്ക് വ്യായാമത്തിന് വിനിയോഗിക്കുവാന്‍ തക്കവിധത്തില്‍ പദ്ധതി തയ്യാറാക്കുമോ ?

2197

വ്യായാമം നടത്തുന്നവര്‍ക്കായി റോഡില്‍ പ്രത്യേക ഭാഗം

ശ്രീ. പി. തിലോത്തമന്‍

() പുതിയ ജീവിതശൈലികളും വ്യായാമക്കുറവും മൂലം മനുഷ്യരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഒട്ടേറെ രോഗങ്ങളുണ്ടാകുന്നുണ്ടെന്നും ആയതിനെ ഒരളവുവരെ ചെറുക്കാന്‍ ദിവസേനയുള്ള നടപ്പ് പ്രയോജനപ്പെടുന്നുണ്ടെന്നും ബോധ്യപ്പെട്ടിട്ടുണ്ടോ ;

(ബി) എന്നാല്‍ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഒരു വ്യായാമമെന്ന നിലയ്ക്കും മറ്റ്ആവശ്യങ്ങള്‍ക്കുവേണ്ടിയും മനുഷ്യര്‍ക്ക് നടന്നു പോകാവുന്നതല്ല നമ്മുടെ റോഡുകള്‍ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കാല്‍നടയാത്രയ്ക്കായി എല്ലാ റോഡുകളിലും ഒരു പ്രത്യേക ഭാഗം ഒഴിച്ചിടുന്നതിനും കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കും വിധം നിയമനിര്‍മ്മാണം നടത്തുന്നതിനും ആരോഗ്യ വകുപ്പ് ശ്രമിക്കുമോ ;

(ഡി) ഇന്ധനദൌര്‍ലഭ്യത്തിനെതിരെ ഒരു പരിഹാരം എന്ന നിലയിലും മേല്‍പ്പറഞ്ഞ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള മറ്റൊരു പരിഹാരം എന്ന നിലയിലും സൈക്കിള്‍ സവാരിചെയ്യുന്നവരുടെ സംരക്ഷണത്തിന് ഉചിതമായ നിയമ നിര്‍മ്മാണത്തിന് ആരോഗ്യ വകുപ്പ് ശ്രമിക്കുമോ ?

2198

രാജീവ് ആരോഗ്യശ്രീ’

ശ്രീ. സി. ദിവാകരന്‍

() രാജീവ് ആരോഗ്യശ്രീ’ എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി) പ്രസ്തുത പദ്ധതി ഏതെല്ലാം ജില്ലകളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ; വിശദമാക്കുമോ ;

(സി) എത്ര കുടുംബങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) വിവിധ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു ; എങ്കില്‍ പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുവാനുണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ?

2199

ഭക്ഷ്യസുരക്ഷാ നിയമം

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. . റ്റി. ജോര്‍ജ്

() ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണ് എന്ന് അറിയിക്കുമോ ;

(ബി) ഇത്തരം ബുദ്ധിമുട്ടുകള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ ;

(സി) ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് അനുയോജ്യമായ ഇളവുകളും വ്യവസ്ഥകളില്‍ മാറ്റങ്ങളും അനുവദിക്കുവാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നറി യിക്കുമോ ?

2200

ഫാസ്റ് ഫുഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() സംസ്ഥാനത്ത് വളര്‍ന്നുവരുന്ന ഫാസ്റ് ഫുഡ് സംസ്ക്കാരം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സംസ്ക്കാരം വളരാനിടയായ സാഹചര്യം എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) ഫാസ്റ് ഫുഡ് സ്ഥാപനങ്ങളിലൂടെ വിപണനം ചെയ്യപ്പെടുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം നല്കുമോ;

(സി) വില നിലവാരത്തിന്റെ കാര്യത്തില്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് ഒരു ഏകീകരണ സ്വഭാവം നിലവിലില്ലാത്തതിനാല്‍ ഉപഭോത്താക്കള്‍ ചൂഷണത്തിനുവിധേയരാകുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഫാസ്റ് ഫുഡ് സംസ്ക്കാരം നിരുത്സാഹപ്പെടുത്തുന്നതിനും ഫാസ്റ് ഫുഡ് സ്ഥാപനങ്ങള്‍ വിപണനം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളൊന്നുമില്ലെന്നും അവയ്ക്ക് ഈടാക്കുന്ന വില ന്യായമാണെന്നും ഉറപ്പുവരുത്താനും ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ?

2201

അന്യസംസ്ഥാന ഭക്ഷ്യസാധനങ്ങളുടെ പരിശോധന കര്‍ശനമാക്കാന്‍ നപടികള്

ശ്രീമതി കെ.എസ്. സലീഖ

() അന്യസംസ്ഥാന ഭക്ഷ്യസാധനങ്ങളുടെ പരിശോധന കര്‍ശന മാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് പറയാമോ;

(ബി) ഇത്തരത്തില്‍ എത്തുന്ന ഭക്ഷ്യസാധനങ്ങളുടെ പരിശോധന നടത്താന്‍ നിലവില്‍ എത്ര ലാബുകളാണ് ഉള്ളത്; അവ എവിടെയെല്ലാമാണ്;

(സി) ലാബുകളുടെ നവീകരണത്തിനും പുതിയ ലാബുകള്‍ സ്ഥാപിക്കുന്നതിനും കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടോ;

(ഡി) അന്യസംസ്ഥാനത്തുനിന്നെത്തുന്ന ഇളനീര്‍ ഉള്‍പ്പെടെ എല്ലാ ഭക്ഷ്യ സാധനങ്ങളിലും വിഷാംശവും മായവും കലര്‍ന്നാണ് എത്തുന്നത് എന്നുള്ള വസ്തുത ബോധ്യമായോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വികരിക്കുമോ; വിശദമാക്കുമോ?

2202

പത്തനംതിട്ട ജില്ലയില്‍ സപ്തധാര പദ്ധതി

ശ്രീ. രാജു എബ്രഹാം

() പത്തനംതിട്ട ജില്ലയില്‍ പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, എന്നിവയ്ക്ക് എതിരായ പ്രത്യേക പ്രതിരോധ പരിപാടി നടപ്പാക്കുമെന്ന് പറഞ്ഞ സപ്തധാര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അവ നടപ്പാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2203

സപ്തധാരാ പദ്ധതിയിലെ പ്രഖ്യാപനം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ നിയോനേറ്റോളജി, ഇന്റന്‍സീവ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍ തുടങ്ങുമെന്ന സപ്തധാരാ പദ്ധതിയിലെ പ്രഖ്യാപനം നടപ്പാക്കപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) ഇതിലേയ്ക്കായി എത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത് ?

2204

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായിചേര്‍ന്ന് പകര്‍ച്ചവ്യാധികള്‍ തടയാന്‍ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് മാലിന്യ സംസ്കരണം പൊതുവില്‍ വിജയകരമായി നടക്കാതിരിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള എന്തെല്ലാം മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ആയതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നുകൊണ്ട് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ എന്തെങ്കിലും പദ്ധതികള്‍ പുതുതായി ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ?

2205

പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ നടപടി

ശ്രീ. .കെ. ബാലന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീ. വി. ശിവന്‍കുട്ടി

ശ്രീ. . എം. ആരിഫ്

() പകര്‍ച്ചപ്പനി നിയന്ത്രണതീതമായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പുമന്ത്രി ജൂണ്‍ 7-ാം തിയതി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എന്തൊക്കെ പരിഹാര നടപടികളാണ് നിര്‍ദ്ദേശിച്ചതെന്നറിയിക്കാമോ ;

(ബി) പ്രസ്തുത നടപടികളിലൂടെ പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമായിട്ടുണ്ടോ; സംസ്ഥാനത്തെ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ട പനി ബാധിതരുടെയും മരണപ്പെട്ടവരുടെയും കഴിഞ്ഞ മൂന്നുമാസത്തെ കണക്കുകള്‍ ലഭ്യമാക്കുമോ ;

(സി) രോഗപ്രതിരോധത്തിനായി എന്തൊക്കെ നടപടികളാണ് ഇതുവരെ കൈക്കൊണ്ടതെന്ന് വ്യക്തമാക്കുമോ ;

(ഡി) നിയന്ത്രണാതീതമായ തോതില്‍ പനി പടരാനുള്ള കാരണം മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ വന്ന വീഴ്ച, മാലന്യ സംസ്കരണത്തിലെ ശുഷ്ക്കാന്തിയില്ലായ്മ എന്നിവ ആണെന്ന് കരുതുന്നുണ്ടോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.