Q.
No |
Questions
|
1541
|
ഭരണഭാഷ
മലയാളമാക്കുന്നതിന്
നടപടി
ശ്രീ.
പി. കെ.
ബഷീര്‍
(എ)
ഭരണഭാഷ
മലയാളമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചതിനുശേഷം
ഏതെല്ലാം
വകുപ്പുകളില്‍
ആയത്
നടപ്പില്‍
വരുത്തിയിട്ടുണ്ട്
; വിശദമാക്കുമോ
;
(ബി)
ഭരണഭാഷ
മലയാളമാക്കിക്കൊണ്ടുള്ള
ഉത്തരവ്
പല
വകുപ്പുകളിലും
പാലിക്കപ്പെടുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ഭരണസിരാകേന്ദ്രമായ
സെക്രട്ടേറിയറ്റില്‍
എത്ര
ഫയലുകള്‍
മലയാളത്തില്‍
കൈകാര്യം
ചെയ്തുവെന്ന്
വിശദമാക്കുമോ
;
(ഡി)
കാലക്രമത്തില്‍
കോടതി
നടപടി
ക്രമങ്ങളും
ഉത്തരവുകളും
സാധാരണക്കാര്‍ക്ക്
മനസ്സിലാകുന്നതിന്
മലയാള
ഭാഷയിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ആയതിന്റെ
പുരോഗതിയും
വിശദാംശങ്ങളും
വ്യക്തമാക്കുമോ
? |
1542 |
സെക്രട്ടേറിയറ്റിറ്റിലെ
സെക്യൂരിറ്റി
ഗാര്‍ഡ്
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
സെക്രട്ടേറിയറ്റ്
പൊതുഭരണ
വകുപ്പില്‍
സെക്യൂരിറ്റി
ഗാര്‍ഡ്
തസ്തികയില്‍
സെക്യൂരിറ്റി
ഗാര്‍ഡ്
ഗ്രേഡ് -II
സീനിയോറിറ്റി
ലിസ്റ്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ശ്രീ. വിജയകുമാരന്‍
തമ്പിയുടെ
സീനിയോറിറ്റി
നമ്പര്‍
എത്രയാണ്;
(സി)
ഇയാള്‍ക്ക്
പ്രമോഷന്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതു
തസ്തികയിലേക്ക്
എന്നും
ശമ്പള
സ്കെയിലും
വിശദമാക്കാമോ;
(ഡി)
പ്രമോഷന്
നിശ്ചയിച്ചിരിക്കുന്ന
അടിസ്ഥാന
യോഗ്യതകള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ഇ)
സീനിയോറിറ്റി
ലിസ്റില്‍
ടിയാന്
മുകളിലുള്ള
എത്ര
പേര്‍ക്ക്
പ്രസ്തുത
പോസ്റില്‍
പ്രമോഷന്‍
ലഭിച്ചിട്ടുണ്ട്;
ടിയാന്
മുകളില്‍
പ്രമോഷന്‍
ലഭിക്കാതെ
ആരെങ്കിലും
ലിസ്റില്‍
ശേഷിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്ര; വിശദമാക്കാമോ;
(എഫ്)
സെക്യൂരിറ്റി
ഗാര്‍ഡുമാരില്‍
ഗ്രേഡ്-I,
II എന്നിവ
കൂടാതെ
ഹെഡ്ഗാര്‍ഡുമാര്‍ക്ക്
പുതിയ
ശമ്പള
സ്കെയില്‍
അനുവദിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ? |
1543 |
മലബാറില്‍
സെക്രട്ടേറിയറ്റ്
അനക്സ്
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)
സെക്രട്ടേറിയറ്റ്
അനക്സ്
മലബാറില്‍
സ്ഥാപിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
സ്ഥാപിക്കുന്നതിനാവശ്യമായ
സത്വര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
ജനസംഖ്യാപരമായി
മുന്‍പന്തിയിലുള്ള
മലബാറില്‍
സെക്രട്ടേറിയറ്റ്
അനക്സ്
സ്ഥാപിക്കുന്നകാര്യം
പരിഗണിക്കുമോ? |
1544 |
സെക്രട്ടേറിയറ്റിലെ
ഭൂഗര്‍ഭ
സ്വാതന്ത്യ്ര
സ്മാരകം
ശ്രീ.
തോമസ്
ചാണ്ടി
,,
എ. കെ.
ശശീന്ദ്രന്‍
(എ)
സെക്രട്ടേറിയറ്റ്
ഡര്‍ബാര്‍
ഹാളിന്റെ
മുന്‍വശത്ത്
നിര്‍മ്മിച്ച
ഭൂഗര്‍ഭ
സ്വാതന്ത്യ്ര
സ്മാരകത്തിന്
ചെലവായ
തുക എത്ര
എന്ന്
പറയാമോ ;
(ബി)
പ്രസ്തുത
സ്മാരകത്തിന്റെ
നിലവിലെ
സ്ഥിതിയെന്താണെന്ന്
വെളിപ്പെടുത്താമോ
;
(സി)
കാഴ്ചഭംഗി
വരുത്തി
പുന: നിര്‍മ്മിക്കുവാന്‍
വേണ്ടി
നിര്‍ദ്ദേശം
സമര്‍പ്പിയ്ക്കുവാന്‍
ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായുള്ള
വിദഗ്ദ്ധ
സമിതിയെ
നിയമിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1545 |
സര്‍ക്കാര്‍
ഓഫീസിലെ
മൊബൈല്‍
ഫോണ്‍
നിരോധനം
ശ്രീ.
ജെയിംസ്
മാത്യു
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍
മൊബൈല്‍
ഫോണ്‍
ഉപയോഗിക്കുന്നത്
നിരോധിച്ചിട്ടുണ്ടോ
; ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ആയതിന്
ഇടയാക്കിയ
സാഹചര്യം
വിശദമാക്കാമോ
;
(സി)
സര്‍ക്കാര്‍
തന്നെ ‘സിം
കാര്‍ഡ്'
നല്‍കിയിട്ടുള്ള
ഉദ്യോഗസ്ഥന്മാര്‍
ഇക്കാര്യത്തില്‍
സ്വീകരിക്കേണ്ട
നിലപാട്
വ്യക്തമാക്കിയിട്ടുണ്ടോ
;
(ഡി)
ഓഫീസുകളിലെ
ലാന്റ്
ഫോണുകളില്‍
വിളിച്ച്
ഫയല്‍
സംബന്ധമായ
കാര്യങ്ങള്‍
മനസ്സിലാക്കുന്നതിന്
എല്ലാ
ഓഫീസുകളിലും
സംവിധാനം
ഒരുക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1546 |
വയനാട്
ന്യൂട്രീഷന്‍
പദ്ധതി
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
ഐ.എം.ജി.
യുടെ
നേതൃത്വത്തില്‍
വയനാട്
ന്യൂട്രിഷന്‍
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്
;
(സി)
പ്രസ്തുത
പദ്ധതി
ആരാണ്
ഫെസിലിറ്റേറ്റ്
ചെയ്യുന്നതെന്ന്
പറയാമോ ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
1547 |
പാങ്ങപ്പാറയിലെ
തോടു
നികത്തല്‍
ശ്രീ.
മോന്‍സ്
ജോസഫ്
(എ)
തിരുവനന്തപുരം
പാങ്ങപ്പാറ
വില്ലേജില്‍
തോടു
നികത്തിയതുമായി
ബന്ധപ്പെട്ട്
ശ്രീ.കെ.
മധുസൂദനന്‍
മുഖ്യമന്ത്രിയുടെ
സുതാര്യകേരളം
പരിപാടിയില്‍
നല്‍കിയ 14657/2011
നമ്പര്‍
പരാതിയില്‍
എന്ത്
നടപടി
എടുത്തു
എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
തിരുവനന്തപുരം
കളക്ടറേറ്റ്
എടുത്ത
തീരുമാനം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫയലില്‍
സര്‍വെ
സൂപ്രണ്ട്
എന്ത്
നടപടി
സ്വീകരിച്ചു;
ഈ
ഫയലില്‍
തീര്‍പ്പു
കല്‍പ്പിക്കുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണം
വ്യക്തമാക്കുമോ?
|
1548 |
ആധാര്‍
ബയോമെട്രിക്
എന്‍റോള്‍മെന്റിന്റെ
നടപടിക്രമങ്ങള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
ആധാര്‍
ബയോമെട്രിക്
എന്‍റോള്‍മെന്റിന്റെ
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരച്ച്
കാര്‍ഡ്
വിതരണം
നടത്തിയിട്ടുണ്ടോ
;
(ബി)
ആധാര്‍
എന്‍റോള്‍മെന്റ്
നടത്തിയ
അക്ഷയ
സംരംഭകര്‍ക്ക്
നല്‍കേണ്ട
പ്രതിഫലം
പൂര്‍ണ്ണമായും
ലഭ്യമാക്കിയിട്ടുണ്ടോ
;
(സി)
ആധാര്‍
ബയോമെട്രിക്
എന്‍റോള്‍മെന്റ്
നടത്തിയവര്‍
വീണ്ടും
നാഷണല്‍
പോപ്പുലേഷന്‍
രജിസ്റര്‍
പ്രകാരം
എന്‍റോള്‍മെന്റ്
നടത്തണമോ
;
(ഡി)
ആധാര്‍,
എന്‍.പി.ആര്‍.
രജിസ്ട്രേഷന്‍
കാര്‍ഡുകള്‍
ലഭിക്കുന്നതിലുള്ള
ഗുണഫലം
പ്രത്യേകമായി
വെളിപ്പെടുത്തുമോ
;
(ഇ)
കേരളത്തില്‍
എന്‍.പി.ആര്‍.
രജിസ്ട്രേഷന്
ചുമതലപ്പെടുത്തിയിട്ടുള്ളത്
ആരെയാണ് ;
പ്രസ്തുത
സ്ഥാപനം
ആരുടെ
ഉടമസ്ഥതയിലുള്ളതാണ്
? |
1549 |
ഐ.എ.എസ്.
ലഭിച്ച
സര്‍ക്കാര്‍
ജീവനക്കാര്‍
ശ്രീ.
എ. എ.
അസീസ്
(എ)
2010 മുതല്‍
സംസ്ഥാനത്തെ
എത്ര
ഉദ്യോഗസ്ഥര്‍ക്ക്
ഐ.എ.എസ്.
കണ്‍ഫര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇവര്‍
ആരൊക്കെയാണെന്നും
അവരുടെ
മാതൃവകുപ്പ്
ഏതായിരുന്നുവെന്നും
പറയാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഐ.എ.എസ്.
കണ്‍ഫര്‍
ചെയ്യുവാനുള്ള
മാനദണ്ഡം
വിശദമാക്കുമോ
? |
1550 |
ആറ്റിങ്ങല്‍
കോടതി
സമുച്ചയത്തില്‍
അഡീഷണല്‍
ബ്ളോക്ക്
ശ്രീ.
ബി. സത്യന്‍
(എ)
ആറ്റിങ്ങല്‍
കോടതി
സമുച്ചയത്തിന്റെ
ഭാഗമായുള്ള
അഡീഷണല്‍
ബ്ളോക്ക്
നിര്‍മ്മാണത്തിനുള്ള
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര
രൂപയാണ്
ആയതിനായി
അനുവദിക്കപ്പെട്ടിട്ടുള്ളത്;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്ന്
തുടങ്ങുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്ന്
പൂര്‍ത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഇ)
അഡീഷണല്‍
ബ്ളോക്കില്‍
എത്ര
നിലകളുള്ള
കെട്ടിടമാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
വിശദമാക്കാമോ
? |
1551 |
ആലത്തൂരില്‍
കോടതി
സമുച്ചയം
ശ്രീ.
എം. ചന്ദ്രന്‍
(എ)
ആലത്തൂരില്‍
കുടുംബ
കോടതി, എം.എ.സി.റ്റി.
എന്നിവ
സ്ഥിരമായി
സ്ഥാപിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(ബി)
ആലത്തൂര്‍
മുന്‍സിഫ്
കോടതി
സബ്കോടതിയായി
ഉയര്‍ത്തണമെന്ന
ബാര്‍
അസോസിയേഷന്റെയും
പൊതുജനങ്ങളുടെയും
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
സ്ഥലം
ഉപയോഗപ്പെടുത്തി
ആലത്തൂരില്‍
ആധുനിക
രീതിയിലുള്ള
കോടതി
സമുച്ചയം
നിര്‍മ്മിക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
1552 |
അടൂര്‍
സബ്കോടതി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
അടൂരില്‍
സബ്കോടതി
തുടങ്ങുവാനുള്ള
നടപടികള്‍
ഏത്
ഘട്ടം
വരെയായി
എന്നു
വിശദമാക്കുമോ:
(ബി)
പ്രസ്തുത
സബ്കോടതിയുടെ
പ്രവര്‍ത്തനം
എന്നു
മുതല്‍
ആരംഭിക്കുവാന്‍
കഴിയും
എന്നറിയിക്കുമോ? |
1553 |
മന്ത്രിയെ
ഒഴിവാക്കാന്‍
നടപടി
ശ്രീ.
പി. കെ.
ഗുരുദാസന്‍
ശ്രീമതി
പി. അയിഷാ
പോറ്റി
ശ്രീ.
സി. കെ.
സദാശിവന്‍
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
മന്ത്രിസഭയില്‍
നിന്നും
ഏതെങ്കിലും
മന്ത്രിയെ
ഒഴിവാക്കണം
എന്ന
ആവശ്യം
ഏതെങ്കിലും
രാഷ്ട്രീയ
പാര്‍ട്ടിയില്‍
നിന്നും
ഉയര്‍ന്നുവന്നിട്ടുണ്ടോ;
എങ്കില്‍
ഏതു
മന്ത്രിയെന്നും
ആവശ്യം
ഉന്നയിച്ചത്
ആരാണെന്നും
പറയാമോ;
(ബി)
പ്രസ്തുത
പാര്‍ട്ടിയില്‍പ്പെട്ടവരെക്കുറിച്ച്
അഴിമതി
നടത്താന്‍
തന്നെ
പ്രേരിപ്പിക്കുന്നു
എന്ന്
ഏതെങ്കിലും
മന്ത്രി
മുഖ്യമന്ത്രിയെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍
പ്രേരിപ്പിച്ചവര്‍ക്കെതിരെ
എന്തു
നടപടി
സ്വീകരിച്ചു;
(സി)
അഴിമതി
നടത്തുന്നതും
അഴിമതിയ്ക്കു
പ്രേരിപ്പിക്കുന്നതും
ക്രിമിനല്‍
കുറ്റമാണോ;
വ്യക്തമാക്കുമോ? |
1554 |
ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള
ചെലവ്
ശ്രീമതി.
ജമീലാ
പ്രകാശം
(എ)
ഈ
ഗവണ്‍മെന്റ്
അധികാരമേറ്റശേഷം
സംസ്ഥാന
നിയമസഭയിലേക്ക്
എത്ര
ഉപതെരഞ്ഞെടുപ്പുകള്‍
നടന്നു;
(ബി)
അവ
ഏതെല്ലാം;
(സി)
പ്രസ്തുത
ഉപതെരഞ്ഞെടുപ്പുകള്‍ക്ക്
വേണ്ടി
സര്‍ക്കാര്‍
ഖജനാവില്‍
നിന്ന്
എത്ര രൂപ
ചെലവഴിക്കേണ്ടിവന്നു;
(സി)
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
? |
1555 |
നെയ്യാറ്റിന്‍കര
ഉപതെരഞ്ഞെടുപ്പ്
ചെലവ്
ശ്രീ.
എ. എ.
അസീസ്
നെയ്യാറ്റിന്‍കര
നിയോജക
മണ്ഡലത്തില്‍
ഉപതെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട
ചെലവുകള്‍ക്ക്
സംസ്ഥാന
ഖജനാവില്‍
നിന്നും
ചെലവഴിക്കേണ്ടി
വന്ന തുക
എത്രയെന്ന്
വ്യക്തമാക്കുമോ
? |
1556 |
പൌരാവകാശ
രേഖയുടെ
വിശദാംശങ്ങള്‍
ശ്രീ.
എം. ഹംസ
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
വകുപ്പുകള്‍
ആണ്
പൌരാവകാശ
രേഖകള്‍
പ്രസിദ്ധീകരിക്കാത്തത്;
(ബി)
പ്രസ്തുത
വകുപ്പുകള്‍
പൌരാവകാശ
രേഖകള്‍
എന്നത്തേക്ക്
പ്രസിദ്ധീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
രേഖയില്‍
പറഞ്ഞിരിക്കുന്ന
സേവനങ്ങള്‍
നിശ്ചിത
ദിവസവും/നിശ്ചിത
സമയത്തും
പൌരന്‍മാര്‍ക്ക്
ലഭിക്കുമെന്നുറപ്പാക്കുന്ന
നിയമങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
അത്
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പൌരാവകാശ
രേഖ
പ്രസിദ്ധീകരിച്ച
വകുപ്പുകളില്‍
കാരണം
കൂടാതെ
പൌരന്‍മാര്‍ക്ക്
സേവനം
നിഷേധിച്ചാല്‍
എടുക്കാവുന്ന
നടപടി
എന്തെല്ലാമാണ്;
(ഇ)
പ്രസ്തുത
സേവനങ്ങള്‍
നിശ്ചിത
ദിവസവും
സമയത്തും
ലഭിക്കാത്തതിനെ
തുടര്‍ന്ന്
എന്തെങ്കിലും
നടപടികള്‍
ഇതിനകം
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ?
(എഫ്)
സോഷ്യല്‍
ആഡിറ്റിംഗ്
എല്ലാ
വകുപ്പുകളിലും
നടപ്പിലാക്കുക
എന്നത്
സര്‍ക്കാരിന്റെ
നയമാണോ;
(ജി)
സോഷ്യല്‍
ആഡിറ്റിംഗ്
ശാസ്ത്രീയമാക്കാന്‍
ആവശ്യമായ
നിയമങ്ങള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
അതിന്
പരിഹാരമായി
നിയമനിര്‍മ്മാണം
നടത്തുമോ? |
1557 |
കാലാവസ്ഥാ
പഠനം
ശ്രീ.
സാജു
പോള്‍
(എ)
കാലാവസ്ഥാ
വ്യതിയാനത്തിന്റെ
വിവിധ
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കാലാവസ്ഥാ
പഠനത്തിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
ദേശീയ
- അന്തര്‍ദേശീയ
ഏജന്‍സികളുടെ
സഹായം
ലഭ്യമായിട്ടുണ്ടെങ്കില്‍
അറിയിക്കുമോ;
(ഡി)
കാലാവസ്ഥാ
വ്യതിയാനത്തിന്റെ
പ്രത്യാഘാതങ്ങള്‍
കണക്കാക്കാനും
ഒഴിവാക്കാനും
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
സ്കൂള്‍തല
പാഠ്യപദ്ധതിയില്‍
കാലാവസ്ഥാ
പഠന - നിരീക്ഷണ
പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടുത്തുമോ;
(എഫ്)
ഗ്രാമസഭകള്‍
പ്രത്യേകമായി
ചേര്‍ന്ന്
കാലാവസ്ഥാ
പ്രശ്നങ്ങള്‍
ചര്‍ച്ച
ചെയ്യുമോ;
(ജി)
സന്നദ്ധ
സംഘടനകള്‍
വഴി
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുമോയെന്ന്
വിശദമാക്കുമോ? |
1558 |
ശിക്ഷ
നേരിടുന്ന
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
പട്ടിക
ശ്രീ.
സാജു
പോള്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ക്രിമിനല്‍
കേസുകളില്‍
പ്രതികളായ
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
വകുപ്പുതിരിച്ചുള്ള
വിവരം
വ്യക്തമാക്കുമോ;
(ബി)
സര്‍വ്വീസില്‍
നിന്നും
സസ്പെന്റ്
ചെയ്യപ്പെട്ടവര്‍
എത്രയാണ്;
(സി)
വിജിലന്‍സ്-വകുപ്പുതല
അന്വേഷണങ്ങള്‍
നേരിടുന്നവര്‍
എത്രയാണ്;
(ഡി)
ക്രിമിനല്‍
പശ്ചാത്തലമുള്ളവരെ
കണ്ടെത്തി
ബോധവല്‍ക്കരണം
നടത്തുവാന്‍
നടപടി
സ്വീകരിക്കുമോ? |
1559 |
‘സ്റേറ്റ്
ഓഫ് ദി
എണ്‍വയോണ്‍മെന്റ്’
റിപ്പോര്‍ട്ട്
ശ്രീ.
വി. ശശി
(എ)
സംസ്ഥാന
ശാസ്ത്ര-സാങ്കേതിക
പരിസ്ഥിതി
കൌണ്‍സലിന്
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
കേന്ദ്ര
സര്‍ക്കാരില്‍
നിന്ന്
സഹായം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഔഷധങ്ങള്‍ക്കും
ആഹാരത്തിനും
വേണ്ടി
ഉപയോഗിക്കുന്ന
സസ്യജാലങ്ങളെ
സംബന്ധിച്ച്
‘സ്റേറ്റ്
ഓഫ് ദി
എണ്‍വയോണ്‍മെന്റ്’
റിപ്പോര്‍ട്ടിലെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ? |
1560 |
കാസര്‍ഗോഡ്
ജില്ലയുടെ
വികസനം
പഠിക്കാന്‍
കമ്മീഷന്‍
ശ്രീ.കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)
കാസര്‍ഗോഡ്
ജില്ലയുടെ
പിന്നോക്കാവസ്ഥ
കണക്കിലെടുത്ത്
ജില്ലയുടെ
വികസനം
പഠിക്കാന്‍
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍കാലങ്ങളില്‍
ജില്ലയില്‍
നടത്തിയ
പഠനങ്ങളും,
പദ്ധതികളും,
കമ്മീഷന്റെ
പരിശോധനയില്‍
ഉള്‍പ്പെടുമോ
? |
1561 |
മോട്ടോര്‍വാഹനാപകട
നഷ്ടപരിഹാര
കേസുകള്‍
ശ്രീ.
സി. ദിവാകരന്‍
(എ)
രാജ്യത്ത്
ഏറ്റവും
കൂടുതല്‍
മോട്ടോര്‍വാഹനാപകട
നഷ്ടപരിഹാര
കേസുകള്‍
കേരളത്തിലാണെന്ന്
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
എത്ര
വാഹന
അപകടകേസുകള്‍
ഇപ്പോള്‍
കെട്ടി
കിടക്കുന്നുണ്ട്;
ഇത്
പരിഹരിക്കുന്നതിന്
എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വിശദമാക്കാമോ;
(സി)
കോടതിയ്ക്ക്
പുറത്ത്
അദാലത്ത്
നടത്തുന്നതിനുള്ള
കൊച്ചിയിലെ
സ്വിരം
അദാലത്ത്
സംവിധാനം
മറ്റ്
സ്ഥലങ്ങളില്‍
ആരംഭിക്കാന്‍
നടപടിസ്വീകരിക്കാമോ? |
T1562 |
മാധവ്
ഗാഡ്ഗില്‍
കമ്മിറ്റിയുടെറിപ്പോര്‍ട്ട്
ശ്രീ.
പി. എ.
മാധവന്‍
,,
പാലോട്
രവി
,,
വി. ഡി.സതീശന്‍
,,
വി. പി.
സജീന്ദ്രന്‍
(എ)
മാധവ്
ഗാഡ്ഗില്‍
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
പ്രകാരം
കേരളത്തിലെ
മുല്ലപ്പെരിയാര്‍
അതീവ
പരിസ്ഥിതി
ദുര്‍ബ്ബല
പ്രദേശത്താണോ
സ്ഥിതി
ചെയ്യുന്നത്;
(ബി)
മുല്ലപ്പെരിയാര്‍
ഡാം
ഡീകമ്മീഷന്‍
ചെയ്യണമെന്ന
കേരളത്തിന്റെ
വാദങ്ങള്‍ക്ക്
പ്രസ്തുത
റിപ്പോര്‍ട്ട്
ഗുണം
ചെയ്യുമെന്ന്
കരുതുന്നുണ്ടോ;
(സി)
മാധവ്
ഗാഡ്ഗില്‍
കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തില്‍
മുല്ലപ്പെരിയാറില്‍
നിലവിലെ
ഡാമിനു
പകരം
പുതിയ
ഡാം നിര്‍മ്മിക്കുമ്പോള്‍
ആവശ്യമായ
മുന്‍കരുതല്‍
നടപടികള്‍
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ? |
1563 |
സര്‍ക്കാര്‍
തീരുമാനങ്ങളില്‍
ജാതി-മത
സംഘടനകളുടെ
ഇടപെടല്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
പുരുഷന്‍
കടലുണ്ടി
ഡോ.
കെ.ടി.
ജലീല്‍
ശ്രീ.
ബി. സത്യന്‍
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
വകുപ്പുകളുടെ
ദൈനംദിന
പ്രവര്‍ത്തനം
ജാതി മത
സംഘടനകളുടെ
നിയന്ത്രണത്തിന്
വിധേയമായി
മാറിയിരിക്കുന്ന
പ്രത്യേക
സ്ഥിതിവിശേഷം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
തീരുമാനങ്ങളില്‍
ജാതി-മത
സംഘടനകള്‍
ഇടപെടുന്ന
സ്ഥിതിവിശേഷം
എന്തെല്ലാം
നിലയിലുള്ള
പ്രശ്നങ്ങളാണ്
സമൂഹത്തിലുളവാക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
ഇടപെടലുകളെ
നിയന്ത്രിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ? |
1564 |
തദ്ദേശസ്വയംഭരണ
വകുപ്പ്
വിവിധ
മന്ത്രിമാര്‍ക്കായി
വിഭജിച്ച്
നല്‍കിയത്
ശ്രീ.കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)
തദ്ദേശസ്വയംഭരണ
വകുപ്പ്
വിവിധ
മന്ത്രിമാര്‍ക്കായി
വിഭജിച്ച്
നല്‍കിയത്
മൂലമുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തു
നടപടി
സ്വീകരിച്ചു;
(ബി)
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
യോഗം
ചേര്‍ന്ന്
പ്രസ്തുത
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
തീരുമാനിച്ചത്
പ്രാവര്‍ത്തികമായിട്ടുണ്ടോ
? |
1565 |
മന്ത്രിമാരുടെ
ഔദ്യോഗിക
വസതികള്‍
മോടിപിടിപ്പിച്ചതിന്
ചെലവഴിച്ച
തുക
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
മന്ത്രിമാരുടെ
ഔദ്യോഗിക
വസതികള്‍
മോടിപിടിപ്പിച്ചതിന്
എത്ര തുക
ചെലവഴിച്ചു
;
(ബി)
ഓരോ
മന്ത്രിമാര്‍ക്കുമായി
എത്ര തുക
വീതം
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ
? |
1566 |
നിയമസഭാംഗങ്ങള്‍
നല്‍കുന്ന
തുടര്‍
നടപടികള്‍
ശ്രീ.
ജെയിംസ്
മാത്യു
(എ)
മന്ത്രിമാര്‍,
വകുപ്പദ്ധ്യക്ഷന്മാര്‍
എന്നിവര്‍ക്ക്
നിയമസഭാംഗങ്ങള്‍,
നല്‍കുന്ന
നിവേദനങ്ങളില്‍
സ്വീകരിക്കപ്പെടുന്ന
നടപടികള്‍
സംബന്ധിച്ച്
നിയമസഭാംഗങ്ങളെ
അതാതു
തലത്തില്‍
അറിയിക്കണമെന്ന
ഉറപ്പ്
പാലിക്കപ്പെടുന്നില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതു
പരിഹരിക്കുന്നതിനും
ഫയല്‍
നടപടികളെ
സംബന്ധിച്ച്
കൃത്യമായി
എം.എല്‍.എ.
മാരെ
അറിയിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ
? |
1567 |
മന്ത്രിമാരുടെ
പേഴ്സണല്‍
സ്റാഫില്‍
ഡപ്യൂട്ടേഷനില്‍
എത്തുന്നവരുടെ
ശമ്പള
ബില്‍
ശ്രീ.
വി.എം.
ഉമ്മര്‍
മാസ്റര്‍
(എ)
കെ.എസ്.ഇ.ബി,
കെ.എസ്.ആര്‍.ടി.സി
തുടങ്ങിയ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നിന്നും
മന്ത്രിമാരുടെ
പേഴ്സണല്‍
സ്റാഫില്‍
ഡപ്യൂട്ടേഷനില്‍
എത്തുന്നവര്‍ക്ക്
സ്പാര്‍ക്ക്
സംവിധാനം
വഴി
തയ്യാറാക്കിയിരുന്ന
ശമ്പള
ബില്‍
രീതിയില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)
ആയത്
കാരണം
അത്തരം
ജീവനക്കാര്‍ക്ക്
ശമ്പളം
ലഭിക്കുന്ന
തിന്
കാലതാമസവും
ബുദ്ധിമുട്ടും
ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മറ്റുള്ളവര്‍ക്കെന്നപോലെ
ഇത്തരക്കാര്‍ക്കും
സ്പാര്‍ക്ക്
സംവിധാനം
തന്നെ
തുടരാന്‍
നിര്‍ദ്ദേശം
നല്‍കുമോ
? |
1568 |
കൊച്ചി
- മംഗലാപുരം
ഗ്യാസ്
പൈപ്പ്
ലൈന്‍
പദ്ധതി
ശ്രീ.
റ്റി.
വി. രാജേഷ്
(എ)
കൊച്ചി
- മംഗലാപുരം
ഗ്യാസ്
പൈപ്പ്
ലൈന്‍
പദ്ധതി
സംബന്ധിച്ച
വിശദാംശം
നല്‍കാമോ
; പ്രസ്തുത
പദ്ധതി
സംബന്ധിച്ച
ജനങ്ങളുടെ
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
;
(സി)
കണ്ണൂര്‍
ജില്ലയില്‍
പൈപ്പ്
ലൈന്‍
ഏതൊക്കെ
പ്രദേശത്തു
കൂടിയാണ്
കടന്നുപോകുന്നത്
;
(ഡി)
ഭൂമി
നഷ്ടപ്പെടുന്ന
സ്ഥലമുടമകള്‍ക്ക്
ഏതു
വിധത്തിലുളള
നഷ്ടപരിഹാരമാണ്
നല്‍കാന്‍
ഉദ്ദേശിക്കുന്നത്
; ഇതു
സംബന്ധിച്ച്
എന്തൊക്കെ
നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുളളത്
? |
1569 |
വിവരാവകാശ
നിയമമനുസരിച്ച്
പിഴശിക്ഷ
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സംസ്ഥാന
വിവരാവകാശ
നിയമമനുസരിച്ച്
പിഴശിക്ഷക്ക്
വിധിക്കപ്പെട്ട
എത്ര
ഉദ്യോഗസ്ഥര്‍
ഉണ്ട്;
(ബി)
ഇവരില്‍
നിന്നും
എത്ര രൂപ
പിഴയായി
ഈടാക്കിയിട്ടുണ്ട്
;
(സി)
ശിക്ഷിക്കപ്പെട്ട
എല്ലാ
ഉദ്യോഗസ്ഥരും
ഈടാക്കിയ
പിഴ സര്‍ക്കാരിലേക്ക്
അടച്ചിട്ടുണ്ടോ
;
(ഡി)
പിഴ
അടയ്ക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോ
? |
1570 |
തെരഞ്ഞെടുപ്പ്
ചട്ട
ലംഘനം
ശ്രീമതി
ജമീലാ
പ്രകാശം
(എ)
നെയ്യാറ്റിന്‍കര
ഉപതെരഞ്ഞെടുപ്പില്‍
തെരഞ്ഞെടുപ്പ്
ചട്ടം
ലംഘിച്ചത്
സംബന്ധിച്ച്
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
ആയത്
സംബന്ധിച്ചുള്ള
വിശദാംശങ്ങളും
ആയതിന്മേല്‍
സ്വീകരിച്ച
നടപടികളും
വിശദീകരിക്കുമോ
? |
1571 |
സൈനിക
ക്യാന്റീനെ
നികുതി
വിമുക്തമാക്കാന്‍
നടപടി
ശ്രീ.
എ. എ.
അസീസ്
(എ)
സൈനികര്‍ക്കും
വിരമിച്ചവര്‍ക്കുമായി
നിലവിലുള്ള
മിലിറ്ററി
ക്യാന്റീനുകളില്‍
നിന്നും
നല്‍കുന്ന
നിത്യോപയോഗ
സാധനങ്ങള്‍ക്ക്
എത്ര
ശതമാനം
നികുതിയാണ്
സംസ്ഥാന
സര്‍ക്കാര്‍
ഈടാക്കുന്നത്
:
(ബി)
പ്രസ്തുത
ക്യാന്റീനുകളില്‍
നിന്നും
വില്‍ക്കുന്ന
സാധനങ്ങള്‍ക്ക്
നികുതി
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
? |
1572 |
വിമുക്തഭടന്‍മാര്‍ക്ക്
തൊഴില്‍
നികുതി
ഒഴിവാക്കിയ
നടപടി
ശ്രീമതി
ഗീതാ
ഗോപി
(എ)
സംസ്ഥാനത്തെ
വിമുക്തഭടന്‍മാരെ
തൊഴില്‍
നികുതി
നല്‍കുന്നതില്‍
നിന്ന്
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
തൊഴില്‍
നകുതിയില്‍
നിന്ന്
വിമുക്തഭടന്മാരെ
ഒഴിവാക്കുന്നത്
സംബന്ധിച്ച്
കേന്ദ്ര
സര്‍ക്കാരിന്റെ
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ആയത്
സംബന്ധിച്ച
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ? |
1573 |
ചികിത്സാ
ധനസഹായം
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)
മുഖ്യമന്ത്രി
അനുവദിക്കുന്ന
ചികിത്സാ
ധനസഹായം
എത്ര
സമയത്തിനുള്ളില്‍
ബന്ധപ്പെട്ട
വ്യക്തികള്‍ക്ക്
നല്‍കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
എം. എല്‍.
എ
മാര്‍
മുഖാന്തിരം
മുഖ്യമന്ത്രിക്ക്
സമര്‍പ്പിക്കുന്ന
ചികിത്സാ
സഹായത്തിനുള്ള
അപേക്ഷയില്‍
എന്തെല്ലാം
രേഖകളാണ്
സമര്‍പ്പിക്കേണ്ടത്;
വിശദാംശം
നല്‍കുമോ? |
1574 |
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും
അനുവദിക്കുന്ന
തുക
ശ്രീ.
ബി. സത്യന്‍
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും
സഹായം
അനുവദിക്കുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ഏതെല്ലാം
തരത്തിലുള്ള
ദുരിതങ്ങള്‍ക്കാണ്
സഹായം
ലഭ്യമാക്കുന്നത്;
(സി)
ചികിത്സാസഹായം
ലഭ്യമാക്കുന്നത്
ഏതെല്ലാം
അസുഖങ്ങള്‍
ബാധിച്ചവര്‍ക്കാണ്;
(ഡി)
കാന്‍സര്‍,
വൃക്കസംബന്ധമായ
അസുഖങ്ങള്‍
ഹൃദയസംബന്ധമായ
അസുഖങ്ങള്‍
ഇവയ്ക്ക്
പരമാവധി
എന്തു
തുകയാണ്
സഹായമായി
നല്‍കുന്നത്;
വിശദമാക്കാമോ;
(ഇ)
അപകടമരണങ്ങള്‍ക്ക്
ഇരയാകുന്നവരുടെ
കുടുംബത്തിന്
പരമാവധി
എന്തു
തുകയാണ്
സഹായമായി
നല്‍കുന്നത്? |
1575 |
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാനിധിയില്‍
നിന്നും
തോമസിന്
സഹായം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)
വല്ലാര്‍പാടം
കണ്ടെയ്നര്‍
റോഡില്‍ 15.10.2011-ല്‍
നടന്ന
അപകടത്തില്‍
മരണമടഞ്ഞ
മകന്‍
സോജന്റെ
പേരില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും
തുക
അനുവദിച്ചു
കിട്ടുന്നതിനായി
അങ്കമാലി
നിയോജക
മണ്ഡലത്തില്‍
കറുകുറ്റി
പഞ്ചായത്തിലെ
ഞാലൂക്കര
ലക്ഷം
വീട്
കോളനിയില്‍
പുല്ലേലി
വീട്ടില്‍
തോമസ് 28/11/2011/ല്‍
സമര്‍പ്പിച്ച
അപേക്ഷയിന്‍മേല്‍
തുക
അനുവദിക്കുന്നതിലെ
കാലതാമസം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക
എന്ന്
അനുവദിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ? |
1576 |
ദുരിതാശ്വാസനിധിയില്‍
നിന്നും
ധനസഹായ
വിതരണത്തിലുളള
കാലതാമസം
ശ്രീ.
എ. കെ.
ബാലന്‍
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും
അനുവദിച്ച
ധനസഹായം
അപേക്ഷകര്‍ക്ക്
ലഭിക്കാന്‍
കാലതാമസം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ
;
(ബി)
എങ്കില്‍
പ്രസ്തുത
കാലതാമസം
ഒഴിവാക്കാനുളള
നടപടി
സ്വീകരിക്കുമോ
? |
1577 |
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്കു
നല്‍കുന്ന
ധനസഹായം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്ന്
ഏതെല്ലാം
വിധത്തില്‍
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്കാണ്
ധനസഹായം
നല്‍കുന്നത്
;
(ബി)
ഓരോന്നിനും
പരമാവധി
എത്ര
രൂപയുടെ
ധനസഹായം
അനുവദിക്കുമെന്നും
ആയതിന്റെ
മാനദണ്ഡം
എന്താണെന്നും
വ്യക്തമാക്കാമോ
? |
1578 |
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും
മന്ത്രിമാരുടെയും
എം.എല്‍.എ
മാരുടെയും
ശുപാര്‍ശ
മേല്‍
അനുവദിച്ച
തുക
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും
മന്ത്രിമാരുടെയും
എം.എല്‍.എ
മാരുടെയും
ശുപാര്‍ശ
കത്തുകളോടെ
ലഭിച്ചിട്ടുളള
അപേക്ഷകളിന്മേല്‍
ആകെ എത്ര
തുക
അനുവദിച്ചു
; വിശദമാക്കുമോ
;
(ബി)
ഓരോ
എം.എല്‍.എ
മാരുടെയും
മണ്ഡലം
തിരിച്ചുളള
കണക്ക്
ലഭ്യമാക്കുമോ
;
(സി)
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
ചികിത്സാധന
സഹായമല്ലാത്ത
എത്ര
അപേക്ഷകള്‍
ലഭിച്ചു.
; അതില്‍
എത്ര
എണ്ണം
തീര്‍പ്പാക്കി;
വിശദമാക്കാമോ
;
(ഡി)
ജനസമ്പര്‍ക്ക
പരിപാടിയില്‍
എ.പി.എല്‍.
റേഷന്‍
കാര്‍ഡുകള്‍
ബി.പി.എല്‍.
ആക്കാന്‍
വേണ്ടി
എത്ര
അപേക്ഷ
ലഭിച്ചു;
എത്ര
എണ്ണത്തില്‍
തീര്‍പ്പാക്കി
ബി.പി.എല്‍.
കാര്‍ഡ്
അനുവദിച്ചിട്ടുണ്ട്;
ജില്ല
തിരിച്ച്
വിശദമാക്കുമോ
? |
1579 |
ടാങ്കര്‍ലോറി
കയറി
അപകട
മരണം
ശ്രീ.
ജെയിംസ്മാത്യൂ
(എ)
19-9-2011-ന്
രാത്രി
ദേശീയ
പാതയില്‍
ബൈക്കില്‍
സഞ്ചരിക്കേ
കുഴിയില്‍
വീണ്
ടാങ്കര്‍
ലോറി
കയറി
ദാരുണമായി
മരണപ്പെട്ട
ശ്രീ.ആഷ്വിന്‍
ജേക്കബിന്റെ
കുടുംബത്തിന്
മുഖ്യ
മന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്നും
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര
രൂപയാണ്
അനുവദിച്ചിട്ടുളളത്;
(സി)
അനുവദിച്ച
തുക
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം
അറിയിക്കുമോ
? |
1580 |
എന്‍ഡോസള്‍ഫാന്‍
വിക്ടിം
റിലീഫ്
റെമഡിയല്‍
സെല്‍
ശ്രീ.
സി. ദിവാകരന്‍
(എ)
എന്‍ഡോസള്‍ഫാന്‍
മേഖലയില്‍
പുനരധിവാസത്തിന്
മാതൃകാപരമായ
പ്രവര്‍ത്തനം
നടത്തിവരുന്ന
എന്‍ഡോസള്‍ഫാന്‍
വിക്ടിം
റിലീഫ്
റെമഡിയന്‍
സെല്ലിനെ
ഒഴിവാക്കി
സര്‍ക്കാര്‍
പുതിയ
സമിതിയെ
രൂപീകരിക്കാനുള്ള
കാരണം
വ്യക്തമാക്കാമോ
;
(ബി)
എന്‍ഡോസള്‍ഫാന്‍
വിക്ടിം
റിലീഫ്
റെമഡിയന്‍
സെല്‍
മുഖേന
നടന്നുവരുന്ന
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്
വ്യക്തമാക്കുമോ
? |
1581 |
പശ്ചിമഘട്ട
മലനിരകളുടെ
സംരക്ഷണം
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
,,
റോഷി
അഗസ്റിന്‍
,,
പി.സി.
ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
(എ)
പശ്ചിമഘട്ട
മലനിരകളുടെ
സംരക്ഷണത്തെ
കുറിച്ച്
പഠിച്ച
പ്രൊഫ. മാധവ്ഗാഡ്ഗില്‍
സമിതിയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്കുമോ ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്തിന്റെ
വികസന
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പശ്ചിമഘട്ട
പരിസ്ഥിതിയുടെ
പുനരുജ്ജീവനം,
സംസ്ഥാനത്തിന്റെ
വികസനലക്ഷ്യങ്ങള്‍
ജനക്ഷേമ
പ്രവര്‍ത്തനങ്ങള്‍
എന്നിവ
സാധ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
T1582 |
ഗാഡ്ഗില്‍
സമിതിയുടെ
ശുപാര്‍ശകള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
,,
ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
,,
ഇ. ചന്ദ്രശേഖരന്‍
(എ)
പശ്ചിമഘട്ട
മലനിരകളിലെ
പരിസ്ഥിതിയാഘാതം
പഠിക്കാന്‍
കേന്ദ്ര
ഗവണ്‍മെന്റ്
നിയോഗിച്ചിരുന്ന
ഗാഡ്ഗില്‍
സമിതിയുടെ
ശുപാര്‍ശകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ബി)
ഉണ്ടെങ്കില്‍
ഡാമുകളുടെ
കാലപ്പഴക്കം,
നദികളുടെയും
അരുവികളുടെയും
ദിശമാറ്റല്‍
എന്നിവ
സംബന്ധിച്ച്
സമിതിയുടെ
അഭിപ്രായം
ലഭ്യമാണോ
; എങ്കില്‍
എന്താണെന്നു
വെളിപ്പെടുത്തുമോ
;
(സി)
മുല്ലപ്പെരിയാര്‍
പരിസ്ഥിതി
ദുര്‍ബല
പ്രദേശമാണെന്ന്
സമിതി
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
മുപ്പതു
മുതല്‍
അമ്പത്
വര്‍ഷം
പഴക്കമുളള
ഡാമുകള്‍
ഡീ
കമ്മീഷന്‍
ചെയ്യണമെന്ന
സമിതിയുടെ
ശുപാര്‍ശയോട്
യോജിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍
ഈ ശുപാര്‍ശ
നടപ്പാക്കി
കിട്ടുന്നതിന്
കേന്ദ്ര
ഗവണ്‍മെന്റില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ
? |
1583 |
ദുരിതാശ്വാസം
ശ്രീ.
എ. എം.
ആരിഫ്
(എ)
പ്രകൃതി
ക്ഷോഭമല്ലാതെ
വൈദ്യുതി
ഷോര്‍ട്ട്
സര്‍ക്ക്യൂട്ടോ
മറ്റ്
കാരണങ്ങളാലോ
വീട്
കത്തിപോകുന്നവര്‍ക്ക്
ദുരിതാശ്വാസ
നിധിയില്‍നിന്നും
യാതൊരു
സഹായവും
ലഭിക്കുന്നില്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
ജീവിക്കുവാന്‍
നിര്‍വ്വാഹമില്ലാത്ത
സാഹചര്യത്തില്‍
എന്തെങ്കിലും
സഹായപദ്ധതികള്‍
ആരംഭിക്കുവാന്‍
തയ്യാറാകുമോ;
(സി)
പ്രത്യേക
പരിഗണന
അര്‍ഹിക്കുന്ന
വിഷയങ്ങളില്‍
ക്യാബിനറ്റ്
തീരുമാനപ്രകാരം
സഹായം
ലഭ്യമാക്കുമോ
?
|
1584 |
അപകടത്തില്‍പെട്ട്
നട്ടെല്ല്
തകര്‍ന്നവരുടെ
സഹായികള്‍ക്ക്
പെന്‍ഷന്‍
നല്‍കാന്‍
നടപടി
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
അപകടത്തില്‍പെട്ട്
നട്ടെല്ല്
തകര്‍ന്ന്
കിടപ്പിലായവര്‍ക്ക്
പരിചരണം
നല്‍കുന്ന
സഹായികള്‍ക്ക്
പെന്‍ഷന്‍
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
അപകടത്തില്‍പെട്ടവരെ
വരുമാനപരിധി
നോക്കാതെ
ബി. പി.
എല്‍
പരിധിയില്‍
ഉള്‍പ്പെടുത്തുവാന്‍
ആലോചിക്കുമോ;
(സി)
നട്ടെല്ല്
തകര്‍ന്നവര്‍ക്ക്
ആയിരം
രൂപ പെന്‍ഷന്‍
നല്‍കുന്നതിന്
തീരുമാനം
കൈക്കൊള്ളുമോ
|
1585 |
ക്ളാസ്
IV
ജീവനക്കാരുടെ
പെണ്‍മക്കളുടെ
വിവാഹത്തിനായി
ധനസഹായം
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)
ക്ളാസ്
IV വിഭാഗം
ജീവനക്കാരുടെ
പെണ്‍മക്കളുടെ
വിവാഹത്തിനായി
ധനസഹായ
വായ്പ
ലഭിക്കുന്നതിനുവേണ്ട
മാനദണ്ഡം
വ്യക്തമാക്കുമോ;
(ബി)
അപേക്ഷിച്ച
സമയത്ത് 5
വര്‍ഷം
സര്‍വ്വീസ്
ഇല്ല
എന്ന
കാരണത്താല്‍
അപേക്ഷകള്‍
നിരസിക്കുന്ന
സാഹചര്യമുള്ളതിനാല്‍
മാനദണ്ഡങ്ങളില്‍
ഇളവ്
വരുത്തുന്ന
കാര്യം
പരിഗണിക്കുമോ;
(സി)
വിവാഹ
ധനസഹായമായി
നല്‍കുന്ന
വായ്പ
തുക
എത്രയാണെന്ന്
വ്യക്മാക്കുമോ;
(എ)
പ്രസ്തുത
തുക
കാലോചിതമായി
ഉയര്‍ത്തുന്ന
കാര്യം
പരിഗണിക്കുമോ?
|
<<back |
next page>>
|