UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7501

വെച്ചൂര്‍ മോഡേണ്‍റൈസ് മില്‍

ശ്രീ. കെ. അജിത്

()വെച്ചൂര്‍ മോഡേണ്‍റൈസ് മില്ലില്‍ ഇതുവരെ എത്ര ടണ്‍ നെല്ല് സംഭരിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ബി)വെച്ചൂര്‍ റൈസ് മില്ലില്‍ സംഭരിച്ച നെല്ല് കെട്ടികിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ സംഭരിച്ച നെല്ല് സംസ്കരിക്കാനാകാതെ ഉപയോഗശൂന്യമായ സംഭവം ഉണ്ടായിട്ടുണ്ടോ ;

(ഡി)വെച്ചൂര്‍ റൈസ് മില്ലില്‍ സംസ്കരിക്കുന്ന നെല്ല് സ്വകാര്യ മില്ലുകള്‍ ഉത്പാദിപ്പിക്കുന്ന അരിയില്‍നിന്നും വിലകുറച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

7502

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

()മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പഞ്ചായത്ത് തലത്തില്‍ ഏതെല്ലാം പദ്ധതികളാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയെന്നും ഇനിയും എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു എന്നും വ്യക്തമാക്കുമോ ?

7503

പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍

()പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് നിലവിലുള്ളത്;

(ബി)പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദിക്കപ്പെട്ട തസ്തികകളും നിലവില്‍ ഒഴിവുള്ള തസ്തികകളും സ്ഥാപനം തിരിച്ച് വിശദമാക്കാമോ;

(സി)ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

7504

ഹൈടെക് ഫാമിംഗ് പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

()ഹൈടെക് ഫാമിംഗ് പദ്ധതി സംബന്ധിച്ച വിശദാംശം നല്‍കുമോ; ഈ പദ്ധതി എപ്പോള്‍ മുതലാണ് പ്രാബല്യത്തില്‍ വരുന്നത് ;

(ബി)ഈ പദ്ധതിപ്രകാരം ആര്‍ക്കൊക്കെ എന്തൊക്കെ സാമ്പത്തിക സഹായമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത് ?

7505

ഹൈടെക് ഫാമിംഗ് രീതി

ശ്രീ. തോമസ് ചാണ്ടി

()സംസ്ഥാനത്ത് ഹൈടെക് ഫാമിംഗ് രീതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിക്കുന്നതിനുളള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

7506

ചിറക്കര ഗ്രാമപഞ്ചായത്തിലെ മാലക്കായല്‍ വികസന പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാനകൃഷി വകുപ്പ് കെ.എല്‍.ഡി.സി. മുഖേന ചിറക്കര ഗ്രാമപഞ്ചായത്തിലെ മാലക്കായല്‍ വികസന പദ്ധതി നടപ്പിലാക്കുന്നതിനായി എന്നാണ് ഭരണാനുമതി നല്‍കിയത് ; എത്ര രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത് ;

(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് എന്നാണ് ; കരാര്‍ കാലാവധി എന്നായിരുന്നു. കാലാവധി അവസാനിച്ചിട്ട് എത്ര വര്‍ഷമായി ; നിലവില്‍ എത്രത്തോളം പണികള്‍ നടന്നു ; ഇനി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ശേഷിക്കുന്നത് ;

(സി)പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഉള്ള കരാറുകാരന്‍ തന്നെയാണോ ഈ ജോലി ഇപ്പോഴും നടത്തുന്നത് ; ഇല്ലായെങ്കില്‍ ആരെന്ന് അറിയിക്കുമോ ; പ്രസ്തുത കരാറുകാരന് എത്ര രൂപയാണ് നല്‍കിയിട്ടുള്ളത് ; ഇനി എത്ര രൂപ നല്‍കുവാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ ?

(ഡി)ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതില്‍ കരാറുകാരന് പങ്കുണ്ടോ; വിശദാംശം അറിയിക്കുമോ ;

()പ്രവര്‍ത്തി തുടരുന്നതുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങള്‍ നിലവിലുണ്ടോ ; എത്രയെണ്ണം ; ഇപ്പോഴത്തെ അവസ്ഥയുടെ വിശദാംശം അറിയിക്കുമോ ;

(എഫ്)ഈ പ്രവര്‍ത്തം പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച വന്നിട്ടുള്ളതായി ബോദ്ധ്യമുണ്ടോ ; വിവരം വെളിവാക്കുമോ ;

(ജി)എന്നത്തേക്ക് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

7507

ആനകളുടെ പരിരക്ഷയ്ക്കായി ആശുപത്രി

ശ്രീ. ഷാഫി പറമ്പില്‍

,, .റ്റി. ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

()സംസ്ഥാനത്ത് ആനകളുടെ പരിരക്ഷയ്ക്കായി ആശുപത്രി തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത ആശുപത്രി എവിടെയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പ്രോജക്ടിന്റെ ചെലവ് എത്രയാണ്?

7508

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് കടാശ്വാസം

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. . എം. ആരീഫ്

'' സാജു പോള്‍

'' പുരുഷന്‍ കടലുണ്ടി

()മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് കടാശ്വാസം അനുവദിക്കാന്‍ തീരുമാനിച്ചിരുന്നുവോ ; സര്‍ക്കാരിന്റെ ഏത് പദ്ധതിയില്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ ;

(ബി)കടാശ്വാസ പദ്ധതിക്ക് എന്ത് തുകയാണ് 2011-12-ല്‍ വകയിരുത്തിയിരുന്നത് ;

(സി)കടാശ്വാസ പദ്ധതിയെ സംബന്ധിച്ച് വിശദവിവരം നല്‍കാമോ ; നിര്‍വ്വഹണാധികാരം ആര്‍ക്കായിരുന്നു ;

(ഡി)പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് നിര്‍വ്വഹണാധികാരി എന്നാണ് അപേക്ഷ ക്ഷണിച്ചത് ;

()മൃഗസംരക്ഷണ മേഖലയിലെ എത്ര കര്‍ഷകര്‍ക്ക് ഈ പദ്ധതികൊണ്ട് ഗുണമുണ്ടായി എന്നറിയിക്കാമോ ?

7509

കുളമ്പുരോഗ വാക്സിന്‍’

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ‘ഗോരക്ഷാ’ പദ്ധതിയില്‍ ‘കുളമ്പുരോഗ വാക്സിന്‍’ ധാരണാപത്രപ്രകാരം ഏതാണ് ഉപയോഗിച്ചുവരുന്നത് എന്നും ; ഉല്‍പ്പാദിപ്പിക്കുന്ന ഇന്‍സ്റിസ്റ്യൂട്ടിന്റെ പേരും വ്യക്തമാക്കാമോ ;

(ബി)നിലവില്‍ വാക്സിന്‍ സൂക്ഷിക്കുന്നതിന് എല്ലാ മൃഗാശുപത്രികളിലും സംവിധാനമുണ്ടോ ; ഇല്ലെങ്കില്‍ വാക്സിനേഷനുവേണ്ടി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് ;

(സി)വാക്സിനേഷനുശേഷം ഉരുക്കളില്‍ പ്രതിരോധ ശക്തി ഉണ്ടോ എന്നറിയാന്‍ ‘സിറം’ പരിശോധന നടത്താറുണ്ടോ ; ഇതിന്റെ ചുമതല ആര്‍ക്കാണ് ; പരിശോധന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ടോ ; വിശദമാക്കാമോ ?

7510

കുട്ടനാട് പാക്കേജില്‍ താറാവുകളെ വിതരണം ചെയ്യുന്നതിന് നടപടി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന ആട് വിതരണ പദ്ധതി റിവൈസ് ചെയ്ത് താറാവുകളെ വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയ്ക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ആരൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)പാക്കേജില്‍ ഉള്‍പ്പെടുത്തി കന്നുകാലികളെ വിതരണം ചെയ്ത നടപടിയുടെ നിലവിലത്തെ അവസ്ഥ വിശദമാക്കുമോ;

(ഡി)കന്നുകാലി വിതരണം മൂലം പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

()കന്നുകാലി വിതരണം സംബന്ധിച്ച് സര്‍വ്വെ നടത്തിയ പദ്ധതി വിജയിച്ചുവോ എന്ന് പരിശോധിക്കുമോ?

7511

മൃഗസംരക്ഷണവും കോഴി വളര്‍ത്തലും പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി

ശ്രീമതി കെ.എസ്. സലീഖ

()മൃഗസംരക്ഷണവും കോഴി വളര്‍ത്തലും പ്രോല്‍സാഹിപ്പിക്കാന്‍ എന്തൊക്കെ പദ്ധതികള്‍ക്ക് രൂപം നല്‍കി; വിശദമാക്കുമോ;

(ബി)മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസുരക്ഷാ പദ്ധതിയുടെ പ്രയോജനം എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)നാഷണല്‍ ഡെയറി പ്ളാന്‍ നടപ്പിലാക്കിയാല്‍ കൃത്രിമ ബീജ ദാനത്തിന് നല്‍കുന്ന സബ്സിഡി മൃഗസംരക്ഷണ വകുപ്പ് നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

7512

പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍

ശ്രീ. രാജു എബ്രഹാം

()പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ മുട്ട ഉല്പാദനം സംസ്ഥാനത്ത് വര്‍ദ്ധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് കോഴികുഞ്ഞുങ്ങളെ ലഭ്യമാക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)കോഴിക്കുഞ്ഞുങ്ങളും തീറ്റയും സബ്സിഡിയോടുകൂടി ലഭ്യമാക്കുവാന്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7513

കെപ്പ്കോ-നഗരപ്രിയ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, കെ. അച്ചുതന്‍

,, പാലോട് രവി

()കെപ്പ്കോ-നഗരപ്രിയ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മുട്ട ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

7514

വീട്ടമ്മയ്ക്ക് അരുമക്കോഴി’ ‘ഗ്രാമം നിറയെ കോഴി പദ്ധതി’

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ‘വീട്ടമ്മയ്ക്ക് അരുമക്കോഴി’ ‘ഗ്രാമം നിറയെ കോഴി’ എന്നീ പദ്ധതികള്‍ എത്ര ഗ്രാമങ്ങളിലാണ് നടപ്പിലാക്കിയത് ;

(ബി)ഇതിലൂടെ എത്രപേര്‍ക്കാണ് പ്രയോജനം ലഭിച്ചതെന്ന് വ്യക്തമാക്കുമോ ?

7515

മുട്ട ഉല്‍പാദനം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ. രാജു എബ്രഹാം

()മുട്ട ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കൂടുതല്‍ ഫാമുകള്‍ എന്ന ആശയം പരിഗണിക്കുന്നുണ്ടോ;

(ബി)ബ്രോയിലര്‍ കോഴി ഫാമുകള്‍ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

7516

എം.എല്‍..മാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ നല്‍കുന്ന പദ്ധതി

ശ്രീ. പി.റ്റി.. റഹീം

എം.എല്‍..മാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?

7517

പുന്നപ്ര മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ നിയമനം

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര തെക്ക് പഞ്ചായത്ത് മൃഗാശുപത്രിയില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്റെ തസ്തിക എത്ര നാളായി ഒഴിഞ്ഞു കിടക്കുന്നു;ഇവിടെ സീനിയര്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിനുള്ള തടസം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത മൃഗാശുപത്രിയില്‍ സീനിയര്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7518

കോഴിക്കോട് ജില്ലയില്‍ മൃഗാശുപത്രി നവീകരണം

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയില്‍ മൃഗാശുപത്രി നവീകരണത്തിന് തുക അനുവദിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം മൃഗാശുപത്രികള്‍ക്കാണ് തുക അനുവദിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ?

7519

അസിസ്റന്റ് സോയില്‍ കെമിസ്റ് തസ്തികയിലേക്കുള്ള നിയമനം

ശ്രീമതി ഗീതാ ഗോപി

()കൃഷി വകുപ്പില്‍ അസിസ്റന്റ് സോയില്‍ കെമിസ്റ് തസ്തിക യിലേക്കുള്ള നിയമനത്തില്‍ കൃഷി ഓഫീസര്‍മാര്‍ക്കും സീനിയര്‍ ഗ്രേഡ് സയന്റിഫിക് അസിസ്റന്റ്മാര്‍ക്കുമുള്ള പ്രൊമോഷന്‍ റേഷ്യോ എത്രയാണ്;

(ബി)ഇത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് എന്നാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത ഉത്തരവ് പ്രകാരം സീനിയര്‍ ഗ്രേഡ് സയന്റിഫിക് അസിസ്റന്റ്മാര്‍ക്ക് അസിസ്റന്റ് സോയില്‍ കെമിസ്റ് ആയി പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ ഉത്തരവ് നടപ്പാക്കുന്നതിലുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത ഉത്തരവിന്റെ അടിസ്ഥനത്തില്‍ സീനിയര്‍ ഗ്രേഡ് സയന്റിഫിക് അസിസ്റന്റ്മാര്‍ക്ക് അസിസ്റന്റ് സോയില്‍ കെമിസ്റായി പ്രൊമോഷന്‍ നല്‍കുന്നതിന് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമോ?

7520

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും വിരമിച്ചവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

()കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാരുടെയും ഫാമിലി പെന്‍ഷന്‍കാരുടെയും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)വിരമിച്ച പല ഉദ്യോഗസ്ഥര്‍ക്കും ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ എന്നിവ ലഭിച്ചിട്ടില്ല എന്നുളളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇവര്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

7521

സ്വകാര്യ മേഖലയില്‍ അച്ചടി ജോലികള്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

()സര്‍ക്കാര്‍ പ്രസ്സുകള്‍ നിലവിലുള്ളപ്പോള്‍ സര്‍ക്കാരിന്റെ അച്ചടി ജോലികള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കാറുണ്ടോ; എങ്കില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് എന്തൊക്കെ ജോലികള്‍ ആണ് നല്‍കിയിട്ടുള്ളത്;

(ബി)മണ്ണന്തല ഗവണ്‍മെന്റ് പ്രസ്സില്‍ അച്ചടിച്ചിരുന്ന കേരള സര്‍ക്കാര്‍ ലോട്ടറിയുടെ പ്രിന്റിംഗ് അവിടെ നിന്നും മാറ്റാനുള്ള കാരണമെന്ത്;

(സി)സര്‍ക്കാര്‍ പ്രസ്സുകളില്‍ ഇനിയും ലോട്ടറി ടിക്കറ്റ് അച്ചടിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

7522

അച്ചടി വകുപ്പില്‍ അദര്‍ ഡ്യൂട്ടി

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം അച്ചടി വകുപ്പില്‍ അദര്‍ ഡ്യൂട്ടി നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഉത്തരവ് പ്രാബല്യത്തില്‍ വന്നതിനുശേഷം ആര്‍ക്കെങ്കിലും അദര്‍ ഡ്യൂട്ടി നിയമനം ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ആയതിന്റെ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത ഉത്തരവ് ലംഘിച്ചുകൊണ്ട് അദര്‍ ഡ്യൂട്ടി നിയമനം നല്‍കിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിഎടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

7523

സര്‍ക്കാര്‍ ഗസറ്റുകള്‍ എം.എല്‍..മാര്‍ക്ക് സി.ഡി.യായി നല്‍കുന്നതിനുളള നടപടി

ശ്രീ.പി.റ്റി..റഹീം

സര്‍ക്കാര്‍ ഗസറ്റുകള്‍ എം.എല്‍..മാര്‍ക്ക് സി.ഡി.യായി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

7524

കൊല്ലം ഗവണ്‍മെന്റ് പ്രസ്സില്‍ പുതിയ തസ്തികകള്‍

ശ്രീ. വി. ശിവന്‍കുട്ടി

()കൊല്ലം ഗവണ്‍മെന്റ് പ്രസ്സ് പുതിയ കെട്ടിടത്തില്‍ എന്നു മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത് ;

(ബി)ഇവിടെ പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ ;

(ഡി)പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് 20763/3/10-നമ്പര്‍ ഫയലിന്മേലുള്ള നടപടികള്‍ ഇപ്പോള്‍ ഏതവസ്ഥയിലാണ് എന്നു വ്യക്തമാക്കുമോ ?

7525

ഷൊര്‍ണ്ണൂര്‍ ഗവണ്‍മെന്റ് പ്രസ്സിലെ ജലദൌര്‍ലഭ്യം

ശ്രീ. വി. ശിവന്‍കുട്ടി

()ഷൊര്‍ണ്ണൂര്‍ ഗവണ്‍മെന്റ് പ്രസ്സില്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും വെളളം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

7526

മണ്ണന്തല ഗവണ്‍മെന്റ് പ്രസ്സിലെ ജൂനിയര്‍ ഫോര്‍മാന്‍ കെ. മോഹനന്റെ സര്‍വ്വീസ്

ശ്രീ. വി. ശിവന്‍കുട്ടി

()മണ്ണന്തല ഗവണ്‍മെന്റ് പ്രസ്സിലെ ബൈന്റിംഗ് സെക്ഷനിലെ ജൂനിയര്‍ ഫോര്‍മാന്‍ കെ. മോഹനന്‍ ഏത് തസ്തികയിലാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്;

(ബി)സര്‍വ്വീസില്‍ പ്രവേശിച്ച തീയതിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നതും സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തപ്പെട്ടതുമായ വിദ്യാഭ്യാസ-പ്രവൃത്തി പരിചയ യോഗ്യതകള്‍ എന്തൊക്കെയായിരുന്നു;

(സി)അദ്ദേഹം എന്ന് എസ്.എസ്.എല്‍.സി. പാസ്സായതായാണ് സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്; വര്‍ഷം ഏത്; രജിസ്റര്‍ നമ്പര്‍ ഏത്;

(ഡി)ബുക്ക് ബയന്റിംഗ്-ഹയര്‍ പരീക്ഷ എന്ന്, ഏത് രജിസ്റര്‍ നമ്പരില്‍ പാസ്സായി എന്നാണ് സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്;

()മേല്‍പ്പറഞ്ഞ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗക്കയറ്റം ലഭിച്ചിട്ടുണ്ടോ;

(എഫ്)അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള ഏതെങ്കിലും പരാതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.