Q.
No |
Questions
|
7471
|
ഹോര്‍ട്ടികള്‍ച്ചറല്‍
മിഷന്
പദ്ധതികള്‍
ശ്രീ.
വി. ശശി
(എ)ഹോര്‍ട്ടികള്‍ച്ചറല്‍
മിഷന്
സംസ്ഥാനത്ത്
നടപ്പാക്കിവരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)ഈ
സര്‍ക്കാരിന്റെ
കാലത്ത്
ഹോള്‍ട്ടികള്‍ച്ചറല്‍
മിഷന്‍വഴി
പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ
വിശദാംശം
അറിയിക്കുമോ? |
7472 |
ഉത്തേജന
പലിശ
ഇളവ്
പദ്ധതി
ശ്രീ.എ.കെ.ബാലന്
(എ)കാര്‍ഷിക
വായ്പ
എടുത്ത
കാര്‍ഷകരെ
സഹായിക്കാനുളള
ഉത്തേജന
പലിശ
ഇളവ്
പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കി
തുടങ്ങിയിട്ടുണ്ടോ;
എങ്കില്‍
ഈ
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)ഉത്തേജന
പലിശ
ഇളവ്
പദ്ധതി
പ്രകാരമുളള
ധനസഹായം
കര്‍ഷകര്‍ക്ക്
ലഭ്യമായി
തുടങ്ങിയിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
7473 |
’കിസാന്‍
അഭിയാന്’
പദ്ധതി
ശ്രീ.
ഇ. ചന്ദ്രശേഖരന്
(എ)മുന്‍സര്‍ക്കാരിന്റെ
കാലത്ത്
നടപ്പിലാക്കിയ
‘കിസാന്‍
അഭിയാന്’
പദ്ധതിയനുസരിച്ച്
എത്ര
പേര്‍ക്കാണ്
പെന്ഷന്
നല്‍കിയിരുന്നതെന്ന്
അറിയിക്കാമോ
;
(ബി)പ്രസ്തുത
കൃഷിക്കാര്‍ക്ക്
തുടര്പെന്ഷന്
ലഭിക്കുമോ
;
(സി)പുതിയ
പദ്ധതി
എന്നാണ്
നിലവില്‍
വരുന്നത്
;
(ഡി)രണ്ട്
പദ്ധതികളും
തമ്മിലുള്ള
വ്യത്യാസം
വിശദമാക്കാമോ
? |
7474 |
ചെറുകിട
കര്‍ഷകര്‍ക്ക്
പെന്ഷന്
നല്‍കാനുള്ള
മാനദണ്ഡങ്ങള്‍
ശ്രീ.
കെ. കെ.
ജയചന്ദ്രന്
(എ)ഒരു
ഹെക്ടറില്‍
താഴെ
ഭൂമിയുള്ള
ചെറുകിട
കര്‍ഷകര്‍ക്ക്
പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ
;
(ബി)നിലവില്‍
സംസ്ഥാനത്ത്
എത്ര കര്‍ഷകര്‍ക്ക്
പെന്ഷന്
ലഭിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ
? |
7475 |
രാസവള
സബ്സിഡി
ശ്രീ.
എം.പി.
വിന്‍സെന്റ്
''
സണ്ണി
ജോസഫ്
''
അന്‍വര്‍
സാദത്ത്
''
ഡൊമിനിക്
പ്രസന്റേഷന്
(എ)സംസ്ഥാനത്ത്
രാസവള
സബ്സിഡി
ഉയര്‍ത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)നിലവില്‍
ഏത് ഏജന്‍സി
വഴിയാണ്
സബ്സിഡി
നല്‍കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
കൃഷിക്കാര്‍ക്കാണ്
ഇതിന്റെ
പ്രയോജനം
ലഭിക്കുന്നത്? |
7476 |
കാര്‍ഷിക
തൊഴില്‍
സേവന
കേന്ദ്രങ്ങള്‍
ശ്രീ.
വി. പി.
സജീന്ദ്രന്
,,
പാലോട്
രവി
,,
പി. സി.
വിഷ്ണുനാഥ്
,,
എം. പി.
വിന്‍സെന്റ്
(എ)സംസ്ഥാനത്ത്
കാര്‍ഷിക
തൊഴില്‍
സേവന
കേന്ദ്രങ്ങള്‍
തുടങ്ങാന്‍
ആലോചിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന
രീതികളും
വ്യക്തമാക്കുമോ;
(സി)ആദ്യഘട്ടത്തില്‍
എവിടെയൊക്കെയാണ്
ഇത്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ? |
7477 |
അഗ്രിമാള്‍
ആരംഭിക്കുവാന്‍
നടപടി
ശ്രീ.
എം. എ.
വാഹീദ്
,,
കെ. ശിവദാസന്‍
നായര്‍
,,
പി. എ.
മാധവന്
,,
റ്റി.
എന്‍.
പ്രതാപന്
(എ)സംസ്ഥാനത്ത്
അഗ്രിമാള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ
;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയും
എന്തൊക്കെ
യാണ് ; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)എവിടെയൊക്കെയാണ്അഗ്രിമാളുകള്
സ്ഥാപിക്കാനുദ്ദേശി
ക്കുന്നത്
; വിശദമാക്കുമോ
? |
7478 |
കാര്‍ഷിക
പെന്ഷന്
ശ്രീ.
അബ്ദുറഹിമാന്
രണ്ടത്താണി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എത്ര കര്‍ഷകര്‍ക്ക്
കാര്‍ഷിക
പെന്ഷന്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)പെന്ഷന്
അനുവദിക്കുന്നതിന്
നിശ്ചയിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ
;
(സി)കര്‍ഷക
പെന്ഷന്
ഇനത്തില്‍
എത്ര
തുകയാണ്
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
അനുവദിച്ചതെന്ന്
വിശദമാക്കാമോ
;
(ഡി)ഈ
പദ്ധതിയില്‍
അംഗമായിട്ടുളളവരുടെ
എണ്ണം
ജില്ല
തിരിച്ച്
നല്‍കാമോ
?
|
7479 |
കുന്നംകുളം
നിയോജക
മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക്
കര്‍ഷക
പെന്ഷന്
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)കര്‍ഷകര്‍ക്കുവേണ്ടി
നടപ്പിലാക്കുന്ന
പെന്ഷന്
പദ്ധതിയുടെ
പുരോഗതി
വിശദമാക്കുമോ;
(ബി)എത്ര
കര്‍ഷകര്‍ക്ക്
ഇതേവരെ
സംസ്ഥാനത്ത്
പെന്ഷന്
അനുവദിച്ചുനല്കിയിട്ടുണ്ട്;
(സി)കുന്നംകുളം
നിയോജക
മണ്ഡലത്തിലെ
കാട്ടകാമ്പാല്‍,
പോര്‍കുളം,
കടവല്ലൂര്‍,
കടങ്ങോട്,
എരുമപ്പെട്ടി,
വേലൂര്‍,
ചൊവ്വന്നൂര്‍,
ആര്‍ത്താറ്റ്
എന്നീ
കൃഷിഭവനുകളിലായി
എത്ര
അപേക്ഷകളാണ്
കര്‍ഷക
പെന്‍ഷനു
വേണ്ടി
ഇതേവരെ
ലഭിച്ചിട്ടുള്ളത്;
ഇപ്രകാരം
എത്രപേര്‍ക്ക്
പെന്ഷന്
അനുവദിച്ചു
നല്കി; ഓരോ
കൃഷിഭവനും
കീഴിലുള്ളവരുടെ
എണ്ണം
പ്രത്യേകം
വ്യക്തമാക്കാമോ? |
7480 |
കാര്‍ഷികവൃത്തിക്കായുള്ള
ലഘുയന്ത്രങ്ങളുടെ
വാടക
ശ്രീ.
കെ.വി.
വിജയദാസ്
(എ)കാര്‍ഷികവൃത്തിക്കായുള്ള
ലഘു
യന്ത്രങ്ങളുടെ
വാടക
ഗണ്യമായ
തോതില്‍
വര്‍ദ്ധിച്ചിട്ടുള്ള
സാഹചര്യത്തില്‍
പ്രസ്തുത
കാര്‍ഷിക
യന്ത്ര
സാമഗ്രികള്‍
ലഘുവായ
വാടകയ്ക്ക്
കൃഷി
ഭവനിലൂടെ
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(ബി)ഇല്ലെങ്കില്‍
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
നല്‍കുമോ? |
7481 |
‘കിസാന്‍
പാസ്
ബുക്കി'ന്റെ
ഉറപ്പിന്മേല്
ബാങ്കുകളില്‍
നിന്നും
വായ്പ
ശ്രീ.
എ. കെ.
ബാലന്
(എ)‘കിസാന്‍
പാസ്
ബുക്കി’ന്റെ
ഉറപ്പിന്മേല്
ബാങ്ക്കളില്‍
നിന്നും
വായ്പ
ലഭ്യമാകുന്ന
പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കിയി
ട്ടുണ്ടോ;
(ബി)എങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)പദ്ധതി
എന്ന്
മുതലാണ്
നിലവില്‍
വന്നതെന്ന്
വ്യക്തമാക്കുമോ? |
7482 |
മരച്ചീനി
കര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധികള്‍
ശ്രീമതി
പി. അയിഷാപോറ്റി
(എ)സംസ്ഥാനത്ത്
മരച്ചീനി
കര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മരച്ചീനി
കര്‍ഷകരുടെ
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)ഉല്‍പ്പന്ന
വിലയിടിവ്
മൂലം
ദുരിതത്തിലായ
കര്‍ഷകര്‍ക്ക്
ആശ്വാസം
നല്‍കുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ? |
7483 |
രാസവളങ്ങളുടെ
വില വര്‍ദ്ധന
ശ്രീ.
ജി. സുധാകരന്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
രാസവളങ്ങളുടെ
വില എത്ര
പ്രാവശ്യം
വര്‍ദ്ധിച്ചു;
വിശദാംശം
നല്‍കുമോ;
(ബി)രാസവളങ്ങളുടെ
ലഭ്യതകുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വളങ്ങള്‍
മതിയായ
തോതില്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)കേരളത്തിലെ
കര്‍ഷകര്‍ക്ക്
സംസ്ഥാന
സര്‍ക്കാര്‍
രാസവളത്തിന്
സബ്സിഡി
നല്കുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ? |
7484 |
കര്‍ഷകരുടെ
വ്യക്തിവിവര
ശേഖരണം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)പദ്ധതി
ആനുകൂല്യങ്ങള്‍
അര്‍ഹരായ
കര്‍ഷകരിലേയ്ക്ക്
കൃത്യമായി
എത്തുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ബി)ഇത്
സംബന്ധിച്ച്
ഇപ്പോള്‍
കൃഷി
വകുപ്പ്
നടത്തുന്ന
കര്‍ഷകരുടെ
വ്യക്തിവിവരശേഖരണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുമോ
;
(സി)എങ്കില്‍
പ്രസ്തുത
കണക്കെടുപ്പ്
നടപടികള്‍
എന്ന്
പൂര്ത്തിയാക്കുമെന്നറിയിക്കുമോ
;
(ഡി)പ്രസ്തുത
സര്‍വ്വേയില്‍
നിശ്ചയിക്കപ്പെട്ടിട്ടുളള
മാനദണ്ഡങ്ങളുടെ
വിശദാംശം
വ്യക്തമാക്കുമോ
? |
7485 |
മാലിന്യത്തില്‍
നിന്നും
കമ്പോസ്റ്
വളം
ശ്രീ.
രാജു
എബ്രഹാം
മാലിന്യത്തില്‍
നിന്നും
കമ്പോസ്റ്
വളമുണ്ടാക്കുവാന്
ഉളള
ഉപകരണങ്ങളും,
സബ്സിഡിയും
കൃഷി
ഭവനുകള്‍വഴി
വിതരണം
ചെയ്യുവാന്‍
നടപടി
സ്വീകരിക്കുമോ; |
7486 |
പ്രവര്‍ത്തനക്ഷമമല്ലാത്ത
കാര്‍ഷിക
വികസന
പദ്ധതികള്‍
ശ്രീ.
കെ. കുഞ്ഞിരാമന്
(ഉദുമ)
''
കെ. കെ.
നാരായണന്
''
ബി. ഡി.
ദേവസ്സി
''
സി. കൃഷ്ണന്
(എ)കാര്‍ഷിക
വികസനത്തിനായുള്ള
പദ്ധതികളുടെയും
പരിപാടികളുടെയും
ഭാഗമായി
സംസ്ഥാനത്ത്
സ്ഥാപിതമായ
സംവിധാനങ്ങളില്‍
ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമല്ലാത്തവ
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ
;
(ബി)ഇവയെ
പ്രവര്‍ത്തനക്ഷമമാക്കുന്നതിനോ,
നിലവിലുള്ള
പദ്ധതികളുടെ
ഭാഗമാക്കി
മാറ്റുന്നതിനോ
സര്‍ക്കാരിന്
ഉദ്ദേശമുണ്ടോ
; എങ്കില്‍
ഏതെല്ലാം
കാര്യത്തിലാണെന്ന്
വെളിപ്പെടുത്താമോ
? |
7487 |
വയലുകള്‍
വ്യാപകമായി
നികത്തുന്നത്
തടയാന്‍
നടപടി
ശ്രീ.
പി. ഉബൈദുള്ള
(എ)നെല്ലും
മറ്റു
വിളകളും
കൃഷി
ചെയ്തിരുന്ന
വയലുകള്‍
വ്യാപകമായി
നികത്തുന്ന
പ്രവണത
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അനധികൃതമായി
ഭൂമി
നികത്തി
ഹരിതപ്രതീക്ഷയെ
തകര്‍ക്കുന്ന
ഇടനിലക്കാരെ
നിയന്ത്രിക്കുന്നതിന്
കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ;
(സി)കൃഷിഭൂമി
സംരക്ഷിക്കുന്നതിന്
പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിച്ചു
നടപ്പാക്കുമോ;
(ഡി)നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
പാഡി
ബോര്‍ഡ്
സ്ഥാപിക്കുന്ന
കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ? |
7488 |
സംസ്ഥാന
കാര്‍ഷിക
കടാശ്വാസ
കമ്മീഷനില്‍
ലഭിച്ച
അപേക്ഷകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
സംസ്ഥാന
കാര്‍ഷിക
കടാശ്വാസ
കമ്മീഷനു
മുന്നില്‍
എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)ഈ
അപേക്ഷകളില്‍
എത്ര
എണ്ണത്തില്‍
ഇതിനകം
തീര്‍പ്പു
കല്‍പ്പിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ? |
7489 |
കാര്‍ഷിക
കടാശ്വാസ
കമ്മീഷനില്‍
ലഭിച്ച
അപേക്ഷ
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി.കെ.നാണു
,,
മാത്യൂ.റ്റി.
തോമസ്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
കാര്‍ഷിക
കടാശ്വാസ
കമ്മീഷനില്‍
എത്ര
അപേക്ഷ
ലഭിച്ചു
എന്ന്
വിശദമാക്കുമോ;
(ബി)ഇതില്‍
എത്ര
അപേക്ഷകള്‍
തീര്‍പ്പായി
എന്ന്
വ്യക്തമാക്കുമോ? |
7490 |
ഗ്രാമങ്ങളിലെ
ടെറസ്സ്
കൃഷി
വ്യാപനം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)ടെറസ്സ്
കൃഷിയെ
പ്രോത്സാഹിപ്പിക്കുന്നതിനായി
നിലവില്‍
സര്‍ക്കാരിനുള്ള
പദ്ധതികളും
ആയവയുടെ
വിശദാംശവും
അറിയിക്കുമോ;
(ബി)നഗരേതര
മേഖലകളില്‍
ടെറസ്സ്
കൃഷിയെ
പ്രോത്സാഹിപ്പിക്കുന്നതിന്
ഇപ്പോള്‍
എന്തെല്ലാം
പദ്ധതികളാണ്
ഉള്ളത്;
(സി)ഇല്ലായെങ്കില്‍
അത്തരം
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
7491 |
പച്ചക്കറി
വില വര്‍ദ്ധന
നിയന്ത്രിക്കുന്നതിന്
നടപടി
ശ്രീ.
എം. ചന്ദ്രന്
(എ)പച്ചക്കറി
വില
നിയന്ത്രിച്ചു
നിര്‍ത്തുവാന്‍
സാധിച്ചിട്ടുണ്ടോ
എന്നു
പരിശോധിച്ചിട്ടുണ്ടോ;
(ബി)പച്ചക്കറി
വില
നിയന്ത്രിച്ചു
നിര്‍ത്തുവാന്‍
എന്തെങ്കിലും
തരത്തിലുള്ള
സബ്സിഡി
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ? |
7492 |
പച്ചക്കറി
ഉല്പാദനം
ശ്രീ.എ.കെ.
ബാലന്
(എ)സംസ്ഥാനത്തെ
പച്ചക്കറി
ഉല്പാദനം
പ്രതിവര്‍ഷം
എത്ര ടണ്‍
ആണെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
സംസ്ഥാനത്ത്
ആവശ്യമുള്ള
പച്ചക്കറി
പ്രതിവര്‍ഷം
എത്ര ടണ്‍
ആണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)സര്‍ക്കാര്‍
പുറമ്പോക്കുകള്‍,
സര്‍ക്കാര്‍
ഓഫീസുകളുടെ
കോമ്പൌണ്ടുകള്‍
എന്നിവിടങ്ങളില്‍
പച്ചക്കറി
കൃഷി
നടത്താന്‍
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ;
(സി)ഭൂരഹിതരായ
കര്‍ഷകര്‍ക്ക്
ഈ
സ്ഥലങ്ങളില്‍
ഹ്രസ്വകാലത്തേക്ക്
പച്ചക്കറി
കൃഷിക്കായി
സ്ഥലം
പാട്ടത്തിന്
നല്‍കുമോ; |
7493 |
പൊതു
സ്ഥലങ്ങളില്‍
വിത്തു
വിതരണ
യന്ത്രങ്ങള്‍
ശ്രീ.
വി.എസ്.
സുനില്‍കുമാര്‍
''
ഇ. ചന്ദ്രശേഖരന്
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
പി. തിലോത്തമന്
(എ)പൊതു
സ്ഥലങ്ങളില്‍
വിത്തു
വിതരണ
യന്ത്രങ്ങള്‍
സ്ഥാപിക്കുന്ന
തിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇതിനകം
എത്ര
ഇടങ്ങളില്‍
യന്ത്രങ്ങള്‍
സ്ഥാപിച്ചു
കഴിഞ്ഞിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)ഏതെല്ലാം
ഇനങ്ങളില്‍പ്പെട്ട
വിത്തുകളാണ്
ഇവയിലൂടെ
വിതരണം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ? |
7494 |
സീഡ്
ഫാമുകളില്‍
പ്രവര്‍ത്തനം
വിപുലപ്പെടുത്തല്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)അടൂര്‍
നിയോജക
മണ്ഡലത്തിലുളള
പന്തളം
കരിമ്പിന്
വിത്ത്
ഉല്പാദനകേന്ദ്രം,
അടൂര്‍
സീഡ് ഫാം
എന്നിവിടങ്ങളില്‍
അടിസ്ഥാന
സൌകര്യങ്ങള്ക്കനുസൃതമായി
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
ഫാമുകളില്‍
ഫലവൃക്ഷത്തൈകളും
തെങ്ങിന്
തൈകളും
അലങ്കാരച്ചെടികളും
മറ്റും
ഉല്പാദിപ്പിച്ച്
കര്‍ഷകര്‍ക്ക്
നല്ലയിനം
കാര്‍ഷിക
വിത്തുകള്‍
ന്യായവിലയ്ക്ക്
യഥാസമയം
നല്‍കുന്നതിനുളള
എല്ലാ
സൌകര്യങ്ങളും
നിലനില്‍ക്കുന്നത്
ഉപയോഗപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
7495 |
കുട്ടനാട്
പ്രോസ്പിരിറ്റി
കൌണ്‍സില്‍
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്
പാക്കേജിന്റെ
നടത്തിപ്പിനായുള്ള
കുട്ടനാട്
പ്രോസ്പിരിറ്റി
കൌണ്‍സില്‍
മാസത്തിലൊരിക്കലെങ്കിലും
വിളിച്ചുകൂട്ടുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)പാക്കേജിന്റെ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
അവലോകനം
ചെയ്യുന്നതിന്
പ്രോസ്പിരിറ്റി
കൌണ്‍സില്‍
കൂടുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
? |
7496 |
കുട്ടനാട്ടിലെ
പാടശേഖരങ്ങളിലെ
കൃഷി
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്ടിലെ
ഏതെല്ലാം
കൃഷിഭവന്റെ
കീഴിലുള്ള
ഏതൊക്കെ
പാടശേഖരങ്ങളിലെ
കൃഷി
കഴിഞ്ഞ
വേനല്‍
മഴയില്‍
നശിച്ചുവെന്ന്
വിശദമാക്കുമോ
;
(ബി)എത്ര
ഹെക്ടര്‍
പാടശേഖരത്തിലെ
കൃഷി
നശിച്ചുവെന്നും
ആയതിന്
സാമ്പത്തിക
സഹായം
ലഭ്യമാക്കുന്നതിന്
എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ
? |
7497 |
വയനാട്ടില്‍
രജിസ്റര്‍
ചെയ്ത
കര്‍ഷകര്‍
ശ്രീ.
എം.വി
ശ്രേയാംസ്കുമാര്‍
(എ)സംസ്ഥാനത്ത്
കര്‍ഷകര്‍ക്ക്
രജിസ്ട്രേഷന്
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(ബി)ഇപ്രകാരം
രജിസ്റര്‍
ചെയ്ത
എത്ര കര്‍ഷകരാണ്
വയനാട്ടില്‍
ഉള്ളതെന്ന്
വെളിപ്പെടുത്തുമോ;
പ്രസ്തുത
കര്‍ഷകരുടെ
താലൂക്ക്തല
വിശദാംശം
ലഭ്യമാക്കുമോ? |
7498 |
പയ്യന്നൂര്‍
നിയോജക
മണ്ഡലത്തില്‍
കൃഷി
വകുപ്പിനു
കീഴിലുളള
സ്ഥാപനങ്ങള്‍
ശ്രീ.
സി. കൃഷ്ണന്
(എ)പയ്യന്നൂര്‍
നിയോജക
മണ്ഡലത്തില്‍
കൃഷി
വകുപ്പിനു
കീഴില്‍
ഏതെല്ലാം
സ്ഥാപനങ്ങളാണ്
ഉളളതെന്ന്
വിശദമാക്കാമോ;
(ബി)പ്രസ്തുത
സ്ഥാപനങ്ങളില്‍
അനുവദിക്കപ്പെട്ട
തസ്തികയും
നിലവിലുളള
ഒഴിവുകളും
സ്ഥാപനം
തിരിച്ച്
വിശദമാക്കുമോ;
(സി)ഒഴിവുകളില്‍
നിയമനം
നടത്താന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ? |
7499 |
കൊണ്ടോട്ടി
മണ്ഡലത്തിലെ
കൃഷിഭവനുകള്‍
കേന്ദ്രീകരിച്ചുള്ള
കാര്‍ഷിക
വികസന
പദ്ധതികള്‍
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)കൊണ്ടോട്ടി
നിയോജക
മണ്ഡലത്തിലെ
കൊണ്ടോട്ടി,
നെടിയിരുപ്പ്,
പുളിക്കല്‍,
ചെറുകാവ്,
വാഴയൂര്‍,
വാഴക്കാട്,
ചീക്കോട്,
മുതുവല്ലൂര്‍
എന്നീ
കൃഷിഭവനുകള്‍
കേന്ദ്രീകരിച്ച്
2011-12 വര്‍ഷത്തില്‍
കാര്‍ഷിക
പുരോഗതി
ലക്ഷ്യമാക്കി
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)ഈ
കാലയളവില്‍
ഇവിടെ
കര്‍ഷകര്‍ക്ക്
എന്തെല്ലാം
സഹായം
നല്‍കിയെന്നും,
കൃഷിനാശം
സംഭവിച്ചതിന്
നഷ്ടപരിഹാരത്തിനായി
എത്ര
തുകയ്ക്കുള്ള
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചുവെന്നും,
അതില്‍
എത്രരൂപ
അനുവദിക്കപ്പെട്ടുവെന്നും
ഓരോ
കൃഷിഭവനും
കേന്ദ്രീകരിച്ച്
പ്രത്യേകം
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)കൃഷിയോഗ്യമല്ലാത്തതോ,
കൃഷിയിറക്കാത്തതോ
ആയ
ഭൂമിയില്‍
കൃഷിയിറക്കുന്നതിന്
ഇവിടെ
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിരുന്നോ;
എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)കൃഷി
വകുപ്പ്
യഥാസമയം
നടപ്പാക്കുന്ന
പദ്ധതികള്‍ക്ക്
പുറമേ
ഓരോ
പ്രദേശത്തിന്റെയും
തനതായ
കാര്‍ഷിക
രീതികള്‍
മെച്ചപ്പെടുത്തുന്നതിന്
ഏതെങ്കിലും
പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)രാഷ്ട്രീയ
കൃഷി
വികാസ്
യോജന
പോലുള്ള
കേന്ദ്ര-സംസ്ഥാന
സര്‍ക്കാറുകളുടെ
ഏതെങ്കിലും
സ്കീമുകള്‍ക്ക്
അനുയോജ്യമായ
ഏതെങ്കിലും
പ്രൊപ്പോസലുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)കാര്‍ഷികമേഖലയായ
ഈ
മണ്ഡലത്തിലെ
കാര്‍ഷിക
രംഗത്തെ
പുരോഗതി
ലക്ഷ്യമാക്കി
എന്തെല്ലാം
പുതിയപദ്ധതികള്‍
നടപ്പിലാക്കുവാന്‍
സാധിക്കുമെന്ന്
ഓരോ
കൃഷിഭവനും
കേന്ദ്രീകരിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
7500 |
കൃഷി
വകുപ്പില്‍
അഗ്രിക്കള്‍ച്ചറല്‍
ഫീല്‍ഡ്
ഓഫീസര്‍മാരുടെ
തസ്തികകള്‍
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)സംസ്ഥാന
കൃഷി
വകുപ്പില്‍
അഗ്രിക്കള്‍ച്ചറല്‍
ഫീല്‍ഡ്
ഓഫീസര്‍മാരുടെ
എത്ര
തസ്തികകളാണ്
നിലവിലുള്ളത്;
ഇതില്‍
എത്ര
തസ്തികകള്‍
ജീവനക്കാരെ
നിയമിക്കാതെഒഴിവായിക്കിടക്കുന്നുണ്ട്;
ഇതില്‍
എത്രയും
പെട്ടെന്ന്ജീവനക്കാരെ
നിയമിക്കുവാന്‍
സന്നദ്ധമാകുമോ;
(ബി)പ്രസ്തുത
തസ്തികയിലേക്ക്
ഏതു വര്‍ഷംവരെ
സര്‍വീസുള്ള
ജീവനക്കാരെയാണ്
അവസാന
നിയമനത്തില്‍
പരിഗണിച്ചിട്ടുള്ളത്;
(സി)അഗ്രിക്കള്‍ച്ചറല്‍
അസിസ്റന്റ്
തസ്തികയില്‍
നിന്നും,
എ.എഫ്.ഒ.
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നല്കുവാന്
പരിഗണിക്കുന്നവരുടെ
പട്ടിക
പ്രസ്തുത
വകുപ്പില്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
ആയത്
ലഭ്യമാക്കുമോ? |
<<back |
next page>>
|