UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1314

നഗരങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം

ശ്രീ. എം. ഉമ്മര്‍

() നഗര മാലിന്യം നീക്കം ചെയ്യുന്നതിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളിലൂടെ ഇപ്പോള്‍ പൂര്‍ണ്ണമായ മാലിന്യ നീക്കം നടക്കുന്നുണ്ടോ;

(ബി) മാലിന്യം ഉത്ഭവ കേന്ദ്രങ്ങളില്‍തന്നെ സംസ്ക്കരിക്കുന്ന രീതി നടപ്പാക്കി തുടങ്ങിയിട്ടുണ്ടോ;

(സി) മാലിന്യങ്ങള്‍ കുന്നുകൂടി രോഗങ്ങള്‍ സംക്രമിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്ന കാര്യം ആലോചിക്കുമോ?

1315

നഗരങ്ങളിലെ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

,, സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

() നഗരങ്ങളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;

(ബി) നിലവിലുള്ള മാലിന്യനിര്‍മ്മാര്‍ജ്ജന പ്ളാന്റുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്;

(സി) നിലവിലുള്ള പ്ളാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന പക്ഷം ബദല്‍ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്ന കാര്യം പരിഗണിക്കുമോ?

1316

മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതി

ശ്രീമതി ജമീലാ പ്രകാശം

() കേരളത്തിലെ കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ബി) മാലിന്യപ്രശ്നം രൂക്ഷമായിരിക്കുന്ന തിരുവനന്തപുരം നഗരത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം എപ്രകാരം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി) ഇതു സംബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിളപ്പില്‍ശാല പഞ്ചായത്തുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശം വ്യക്തമാക്കാമോ;

(ഡി) റസിഡന്റ്സ് അസ്സോസിയേഷനുകളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

1317

ക്ളീന്‍സിറ്റി കമ്പനി

ശ്രീ. . കെ. ബാലന്‍

,, . പ്രദീപ്കുമാര്‍

,, സാജു പോള്‍

,, കെ. സുരേഷ് കുറുപ്പ്

() നഗരങ്ങളില്‍ മാലിന്യം കുന്നുകൂടുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) നഗരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ക്ളീന്‍സിറ്റി

കമ്പനി രൂപീകരിച്ച് ഒരു വര്‍ഷ കര്‍മ്മപരിപാടി നടപ്പാക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(സി) പ്രസ്തുത പദ്ധതിക്കായി ബജറ്റില്‍ എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്നും അതില്‍ ചെലവഴിച്ച തുക എത്രയും വ്യക്തമാക്കാമോ?

1318

മാലിന്യപ്രശ്നം-വിലയിരുത്തലും പരിഹാരവും

ശ്രീ. വി.എസ്.സുനില്‍ കുമാര്‍

,, കെ. അജിത്

,, കെ. രാജു

,, ജി. എസ്.ജയലാല്‍

() രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി നിലവില്‍ എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് നിലവില്‍ മാലിന്യ സംസ്ക്കരണ പ്രക്രിയകള്‍ നടക്കുന്നുണ്ടോ;

(സി) സംസ്ഥാനത്ത് മൊത്തം എത്ര ടണ്‍ മാലിന്യം വീതം പ്രതിദിനം പുറംതളളപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) മാലിന്യനീക്കം തടസ്സപ്പെട്ടിരിക്കുന്നതുമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധികളെക്കുറിച്ച് വിലയിരുത്തിയിട്ടുണ്ടോ?

1319

മാലിന്യ സംസ്കരണത്തിന് സാങ്കേതിക വിദ്യകള്‍

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, .റ്റി ജോര്‍ജ്

,, വി.പി. സജീന്ദ്രന്‍

() നഗരങ്ങളിലെ മാലിന്യ സംസ്കരണത്തിന് ഏതെല്ലാം സാങ്കേതി വിദ്യകള്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ;

(ബി) ഏത് ഏജന്‍സിയാണ് ഇതിനായി സാങ്കേതിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നത്;

(സി) നഗരസഭകള്‍ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യയും ഏജന്‍സിയും തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്യ്രം നല്‍കുമോ?

1320

മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ശാസ്ത്രീയ സംവിധാനം

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

() സംസ്ഥാനത്തെ രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി) ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഖരമാലിന്യം സംസ്കരിക്കുന്നതിന് സ്വീകരിക്കുന്ന ആധുനിക ശാസ്ത്രീയ സംവിധാനം സംസ്ഥാനത്ത് സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

1321

നഗരമാലിന്യ നിര്‍മ്മാര്‍ജ്ജനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്ത് നഗര മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എന്തെല്ലാം പ്രതിസന്ധികളാണ് നേരിടുന്നതെന്നും, ഇവ തരണം ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്നും വിശദമാക്കാമോ;

(ബി) ഉല്‍ഭവസ്ഥാനത്ത് വെച്ച് തന്നെ മാലിന്യസംസ്ക്കരണം നടപ്പി ലാക്കുന്നതിന് നിയമപരമായ ബാദ്ധ്യത കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ നിലവിലുള്ള നിയമങ്ങളില്‍ അത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുമോ?

1322

മാലിന്യപ്രശ്നം പരിഹരിക്കാന്‍ നടപടി

ശ്രീ. ജോസ് തെറ്റയില്‍

() വര്‍ദ്ധിച്ചുവരുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ?

1323

വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്റിന്റെ പ്രവര്‍ത്തനം

ശ്രീ. പി. കെ. ഗുരുദാസന്‍

,, വി. ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ബി. സത്യന്‍

() വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത വിധി നടപ്പില്‍ വരുത്തിയിട്ടുണ്ടോ ;

(ബി) ഇതു സംബന്ധിച്ച നിലപാട് വിശദമാക്കാമോ ;

(സി) പ്രസ്തുത വിധി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ; വ്യക്തമാക്കുമോ ?

1324

തിരുവനന്തപുരം നഗരസഭയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാഖ്

() തിരുവനന്തപുരം നഗരസഭയില്‍ നിലവിലുളള ഭരണ സമിതി അധികാരമേറ്റശേഷം നടപ്പാക്കിയ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കുമോ;

(ബി) വിളപ്പില്‍ശാല മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലേ യ്ക്കുളള മാലിന്യ നീക്കം നിലച്ചത് എന്നുമുതലാണ്;

(സി) പ്രസ്തുത തീയതി മുതല്‍ നാളിതുവരെ മാലിന്യനീക്കവുമായും സംസ്ക്കരണവുമായും ബന്ധപ്പെട്ട് നഗരസഭ എന്തു തുക ചെലവഴിച്ചിട്ടുണ്ട്; ആയതിന്റെ ഇനം തിരിച്ചുളള വിശദവിവരം നല്കാമോ?

1325

മാലിന്യമുക്ത കേരളം

ശ്രീ. കെ. ദാസന്‍

() മാലിന്യമുക്ത കേരളവും ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയും നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതികള്‍ക്ക് നീക്കിവച്ചിട്ടുളള തുക എത്രയെന്ന് വിശദമാക്കുമോ ; എത്ര തുക ഇതുവരെ ചെലവഴിച്ചിട്ടുണ്ട്; പ്രസ്തുത ഇനത്തില്‍ ചെലവഴിക്കു ന്നതിന് നഗരസഭകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തുകയും സഹായവും എന്തെല്ലാമാണ് എന്ന് വിശദീകരിക്കാമോ ?

1326

ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

() നഗര പ്രദേശങ്ങളിലെ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി) കൊയിലാണ്ടി നഗരസഭയില്‍ ഇപ്രകാരം അനുവദിച്ചിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാം; ആയതിന്റെ സര്‍ക്കാര്‍ വിഹിതം എത്രയെന്ന് വ്യക്തമാക്കുമോ?

1327

ഖരമാലിന്യ സംസ്ക്കരണം

ശ്രീ. കെ. വി. വിജയദാസ്

() മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനിലെയും ഖരമാലിന്യസംസ്ക്കരണം നിലച്ചത് പകര്‍ച്ചവ്യാധികള്‍ക്കും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി എന്തെങ്കിലും മാസ്റര്‍പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) കാലതാമസം ഒഴിവാക്കി ഈ പ്രശ്നം സമയബന്ധിതമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

1328

മാലിന്യസംസ്ക്കരണത്തിനായി നടപടികള്‍

ശ്രീ. കെ.കെ. നാരായണന്‍

സംസ്ഥാനത്ത് മാലിന്യസംസ്കരണത്തിന് എവിടെയെല്ലാം എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ?

1329

പൈപ്പ് കമ്പോസ്റ്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പൈപ്പ് കമ്പോസ്റ് സംവിധാനം എന്നു മുതലാണ് പ്രാവര്‍ത്തികമാക്കിയത് എന്ന് വ്യക്തമാക്കുമോ;

(ബി) ഇതുവരെ എത്ര പൈപ്പ് കമ്പോസ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചു എന്നതിന്റെ മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(സി) അതിനായി ഓരോ സ്ഥാപനവും എത്ര വീതം തുക ചെലവഴിച്ചു എന്നറിയിക്കാമോ?

1330

പൈപ്പ് കമ്പോസ്റ്

ശ്രീ. കെ. എം. ഷാജി

() കോര്‍പ്പറേഷനുകളിലും, മുനിസിപ്പിലാറ്റികളിലും മാലിന്യ സംസ്ക്കരണത്തിനായി പൈപ്പ് കമ്പോസ്റ് സംവിധാനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ ;

(ബി) ഇതിനായി സബ്സിഡി നല്‍കുന്നുണ്ടോ ;

(സി) ഒരു യൂണിറ്റിന് എന്തു തുകയാണ് ചെലവു വരുന്നത്; അതില്‍ എത്ര തുകയാണ് സബ്സിഡി അനുവദിക്കുന്നത് ?

1331

നഗരങ്ങളില്‍ മാലിന്യ സംസ്ക്കരണത്തിന് ബയോഗ്യാസ് പ്ളാന്റുകള്‍

ശ്രീ. സി. മോയിന്‍കുട്ടി

() നഗരങ്ങളില്‍ മാലിന്യ സംസ്ക്കരണത്തിന് ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി എന്നുമുതലാണ് സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ നടപ്പിലാക്കി ത്തുടങ്ങിയത് ;

(ബി) കോര്‍പ്പറേഷനുകളുടെ ഓരോന്നിന്റെയും ആഭിമുഖ്യ ത്തില്‍ എത്ര പ്ളാന്റുകള്‍ വീതം ഇതുവരെ സ്ഥാപിച്ചിട്ടുണ്ട് ;

(സി) അതിനായി ഓരോ നഗരസഭയും എന്തു തുക ഇതുവരെ ചെലവഴിച്ചു ?

1332

മാലിന്യ നിര്‍മ്മാര്‍ജ്ജനം

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

1333

ഉറവിടമാലിന്യ സംസ്ക്കരണം

ശ്രീ. കെ. ദാസന്‍

() ഉറവിടമാലിന്യ സംസ്ക്കരണം ഗാര്‍ഹിക തലത്തില്‍ നടപ്പിലാക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള സഹായവും എന്തെല്ലാമാണ് എന്നും ഇവ എവിടെ നിന്നെല്ലാമാണ് ലഭിക്കുക എന്നും അതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ് എന്നും വിശദീകരിക്കാമോ;

(സി) മാലിന്യ സംസ്ക്കരണ മേഖലയില്‍ മുന്‍ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും അംഗീകാര പത്രമോ അവാര്‍ഡുകളോ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം മേഖലകളിലാണ് മുന്‍ സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അവാര്‍ഡുകള്‍ ലഭിച്ചത് എന്ന് വ്യക്തമാക്കാമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്തും നഗരാസൂത്രണ മേഖല കളിലും അനുബന്ധ മേഖലകളിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും അവാര്‍ഡുകളോ അംഗീകാരമോ ലഭിച്ചിട്ടുണ്ടോ ?

1334

ചവര്‍ സംസ്ക്കരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും

ശ്രീ. എം. ഹംസ

() ഭൂരിഭാഗം നഗരസഭകളിലും ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം ഫലവത്തായി നടക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ചവര്‍സംസ്ക്കരണത്തിനും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി എത്ര തുകയാണ് നീക്കിവച്ചിരിക്കുന്നത്;

(ബി) പൊതുജനങ്ങള്‍ മാലിന്യങ്ങള്‍ റോഡിലേക്ക് തള്ളുന്നത് തടയുന്നതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്;

(സി) തിരുവനന്തപുരം നഗരത്തില്‍ ചവര്‍ കുന്നുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തിരുവനന്തപുരത്തെ 'ശുചിത്വ തലസ്ഥാനം' ആക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1335

മാലിന്യശേഖരണത്തിനുള്ള വാഹനങ്ങള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഏതെല്ലാം തരത്തിലുള്ള വാഹനങ്ങള്‍ എത്രയെണ്ണം വീതം ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി എത്ര ജീവനക്കാര്‍ ഉണ്ടെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ജീവനക്കാര്‍ക്ക് വേണ്ടി 2000 മുതല്‍ 2011 വരെയുള്ള ഓരോ വര്‍ഷവും എത്ര വീതം തുക ചെലവാക്കിയെന്ന് വിശദമാക്കുമോ;

1336

ഷൊര്‍ണ്ണൂര്‍ നഗരസഭ നേരിടുന്ന മാലിന്യപ്രശ്നം

ശ്രീമതി കെ. എസ്. സലീഖ

() നഗരസഭകളിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനായി എന്തൊക്കെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയി ട്ടുളളതെന്ന് വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ രൂക്ഷമായ മാലിന്യപ്രശ്നം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; അത്തരം നഗരസഭകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) റെയില്‍വേയുടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് മൂലം ഷൊര്‍ണ്ണൂര്‍ നഗരസഭ നേരിടുന്ന മാലിന്യപ്രശ്നം മൂലം മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

1337

തലശ്ശേരി നഗരസഭയ്ക്ക് മാലിന്യ സംസ്കരണ പ്ളാന്റ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() തലശ്ശേരി നഗരസഭയുടെ മാലിന്യ സംസ്കരണ പ്ളാന്റിനായുള്ള പ്രൊപ്പോസല്‍ അംഗീകരിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിനായി എത്ര തുക നീക്കിവെച്ചിട്ടുണ്ടെന്നും ഈ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയതെന്നും വെളിപ്പെടുത്താമോ;

(സി) ഈ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

1338

കെട്ടിട നികുതി

ശ്രീ. മോന്‍സ് ജോസഫ്

() പ്ളിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നികുതി നിര്‍ദ്ദേശം സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി) കൊമേഴ്സ്യല്‍ ബില്‍ഡിംഗുകള്‍ക്ക് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നികുതിയില്‍ ഇളവ് നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) വാടക കെട്ടിടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി നിര്‍ദ്ദേശം പുനഃ പരിശോധിക്കാന്‍ തയ്യാറാകുമോ ;

(ഡി) വീടുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സിനുളള നടപടിക്രമങ്ങള്‍ ലളിതമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1339

ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കുന്നതില്‍ കാലതാമസം

ശ്രീ.എന്‍.. നെല്ലിക്കുന്ന്

() ജനന സര്‍ട്ടിഫിക്കറ്റിലെ പിശകുകള്‍ തിരുത്തി നല്കുന്നതിന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അപേക്ഷ നല്കുന്നവര്‍ നിരവധി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ജനന സര്‍ട്ടിഫിക്കറ്റില്‍ മാതാവിന്റെ പേര് ചേര്‍ത്തതില്‍ വന്ന പിശക് തിരുത്തണമെന്നാവശ്യപ്പെട്ട് 19-10-2011-ല്‍ രസീത് നമ്പര്‍ 140037 പ്രകാരം തിരുവനന്തപുരം ജനന മരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ കൈക്കൊണ്ട തീരുമാനമെന്താണ്; എന്നാണ് തീരുമാനമെടുത്തത്; വ്യക്തമാക്കുമോ;

(സി) പ്രസ്തുത വിഷയത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനന മരണ രജിസ്ട്രാറില്‍ നിന്ന് എന്തെങ്കിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നോ;

(ഡി) എങ്കില്‍ അതനുസരിച്ചുളള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ വ്യക്തമായ പകര്‍പ്പ് ലഭ്യമാക്കാമോ?

1340

തൊഴില്‍ രഹിതരായ ക്ളീന്‍വെല്‍ പ്രവര്‍ത്തകര്‍ക്ക് ധനസഹായം

ശ്രീമതി ജമീലാ പ്രകാശം

() തിരുവനന്തപുരം നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ക്ളീന്‍-വെല്‍ പ്രവര്‍ത്തകര്‍ തൊഴില്‍ രഹിതരായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് അടിയന്തിര ആശ്വാസം എന്ന നിലയില്‍ പതിനായിരം രൂപവീതം ധനസഹായം നല്കണം എന്ന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കുടുംബശ്രീ മിഷന്റെ നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

1341

ക്ളീന്‍-വെല്‍ പ്രവര്‍ത്തകരുടെ പുനരധിവാസം

ശ്രീമതി ജമീലാ പ്രകാശം

() മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ തിരുവനന്തപുരം പട്ടണത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ക്ളീന്‍-വെല്‍ പ്രവര്‍ത്തകര്‍ പട്ടിണിയിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇവരെ പുനരധിവസിപ്പിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) വിവിധ ആശുപത്രികളിലും നഗരസഭകളിലും ഒഴിവുളള ശുചീകരണ തസ്തികകളില്‍ ഇവരെ നിയമിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുമായി കൂടിയാലോചിക്കുമോ ?

1342

ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിക്ക് സാമ്പത്തിക സഹായം

ശ്രീ. ബി. സത്യന്‍

() തുടര്‍ച്ചയായി 7-ാം തവണയും ശുചിത്വ പരിപാലനത്തിന് പുരസ്കാരം നേടിയ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി സംസ്ഥാനത്തെ മുനിസിപ്പാലിറ്റികള്‍ക്കാകെ മാതൃകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയ്ക്ക് ഉണ്ടായിട്ടുള്ള ബാദ്ധ്യതകള്‍ സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അതിന്‍മേല്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി) 2012-ല്‍ പ്രസ്തുത മുനിസിപ്പാലിറ്റിയ്ക്ക് ഏതെല്ലാം വിധത്തിലുള്ള സാമ്പത്തിക സഹായം ലഭ്യമാക്കിയിട്ടുണ്ട്; വ്യക്തമാക്കുമോ ?

1343

തിരുവനന്തപുരം നഗരസഭ വാഹനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും ചെലവിട്ട തുക

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

() തിരുവനന്തപുരം നഗരസഭയില്‍ നിലവിലുള്ള ഭരണസമിതി അധികാരമേറ്റശേഷം എത്ര പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട് ; അതിന് എന്ത് തുക ചെലവായിട്ടുണ്ട് ;

(ബി) അതില്‍, മേയര്‍ ഉള്‍പ്പെടെയുള്ള കൌണ്‍സില്‍ അംഗങ്ങള്‍ക്കുവേണ്ടിയും ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയും വാങ്ങിയ വാഹനങ്ങളുടെ ഇനംതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി) കോര്‍പ്പറേഷന്‍ വാങ്ങിയ പിറ്റ്ഹോള്‍ഫില്ലിംഗ് മെഷീനും, റോഡ് ക്ളീനിംഗ് മെഷീനും ഇപ്പോള്‍ പ്രവര്‍ത്തക്ഷമമാണോ; എവിടെയെല്ലാമാണ് അവ ഉപയോഗപ്പെടുത്തുന്നത് ;

(ഡി) അവ വാങ്ങാന്‍ എന്തു തുക ചെലവായി; ഇതുവരെയുള്ള മെയിന്റനന്‍സിനും, റിപ്പയറിംഗിനും എന്തു തുക ചെലവായി; വിശദമാക്കാമോ ?

1344

ചെറുകിട ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തലസൌകര്യ വികസനം

ശ്രീ. പി. ഉബൈദുള്ള

() കേന്ദ്രസഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ചെറുകിട ഇടത്തരം പട്ടണങ്ങളുടെ പശ്ചാത്തല സൌകര്യ വികസന പദ്ധതി (UIDSSMT)യുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഭാഗമായി വിവിധ നഗരസഭകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;

(സി) പദ്ധതികള്‍ കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കുന്നതിനും കേന്ദ്രസര്‍ക്കാരില്‍ നിന്നും യഥാസമയം ഫണ്ട് ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

1345

വണ്ടിപ്പേട്ടയെ ഡി. റ്റി. പി. സ്കീമില്‍ നിന്നും ഒഴിവാക്കുവാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി നഗരസഭയിലെ വണ്ടിപ്പേട്ട പ്രദേശം ഡി. റ്റി. പി. സ്കീമില്‍ ഉള്‍പ്പെട്ടതായതുകൊണ്ട് പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവിടെ കെട്ടിടനിര്‍മ്മാണത്തിന് അംഗീകാരം ലഭിക്കാത്തതുമൂലവും വെള്ളവും വെളിച്ചവും ലഭിക്കാതെയും പാവപ്പെട്ട ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത പ്രദേശം ഡി. റ്റി. പി. സ്കീമില്‍ നിന്ന് ഒഴിവാക്കുന്നതിന് നഗരസഭ തീരുമാനമെടുത്ത വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ നഗരസഭ തീരുമാനമെടുത്ത് സര്‍ക്കാരിലേക്ക് നല്‍കിയിട്ടുളള സര്‍വ്വേ നമ്പറുകളിലെ ഭൂമി ഡി. റ്റി. പി. സ്കീമില്‍ നിന്നും ഒഴിവാക്കി ഉത്തരവിറക്കുമോ ; വിശദമാക്കുമോ?

1346

സിറ്റികോര്‍പ്പറേഷനുകളില്‍ ബയോഗ്യാസ് പ്ളാന്റുകള്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

() മാലിന്യ സംസ്ക്കരണാര്‍ത്ഥം ഓരോ കോര്‍പ്പറേഷനും ഇതേവരെ എത്ര വീതം ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്;

(ബി) വിവിധ അളവുകളിലുള്ള പ്ളാന്റുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സബ്സിഡി നിരക്ക് എത്ര വീതമാണെന്ന് വ്യക്തമാക്കുമോ;

(സി) ഓരോ കോര്‍പ്പറേഷനും എത്ര വീതം യൂണിറ്റുകള്‍ക്ക് ഇതേവരെ സബ്സിഡി അനുവദിച്ചിട്ടുണ്ട്;

(ഡി) പ്രവര്‍ത്തനക്ഷമമായ എത്ര യൂണിറ്റുകള്‍ക്ക് ഇനി സബ്സിഡി നല്‍കാനുണ്ട്?

1347

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ - തീരുമാനങ്ങള്‍ക്കെതിരെയുള്ള സ്റേ ഉത്തരവ്

ഡോ. ടി.എം. തോമസ് ഐസക്

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവയുടെ വികസനവുമായി ബന്ധപ്പെട്ട് എടുത്ത ഏതെങ്കിലും തീരുമാനം സ്റേ ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും തീരുമാനങ്ങള്‍ക്കെതിരെയുള്ള ഏതെല്ലാം സ്റേ ഉത്തരവുകളാണിപ്പോഴും നിലനില്‍ക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) അവയില്‍ സ്വകാര്യ വ്യക്തിയുടെ അപേക്ഷകളിന്‍മേലുള്ള സ്റേ ഉത്തരവുകള്‍ ഏതൊക്കെയാണ്;

(ഡി) പരിസരമലിനീകരണവുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റികള്‍ എടുത്ത ഏതെല്ലാം തീരുമാനങ്ങളിന്‍മേലുള്ള സ്റേ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്?

1348

മുനിസിപ്പാലിറ്റിയിലെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരുടെ വേതനം

ശ്രീ. ബി.ഡി. ദേവസ്സി

() പഞ്ചായത്തിലെ ദിവസവേതനക്കാരായ എന്‍.ആര്‍.എച്ച്.എം. ജീവനക്കാര്‍ക്ക് വേതന കുടിശ്ശിക നല്‍കുന്നതിനും, വേതന വര്‍ദ്ധന നടപ്പാക്കുന്നതിനും തീരുമാനിച്ച സാഹചര്യത്തില്‍ ഇതേ വിഭാഗത്തില്‍പ്പെട്ട മുനിസിപ്പാലിറ്റികളിലെ ജീവനക്കാര്‍ക്ക് ആയത് ഇനിയും ലഭ്യമാകാത്ത വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പ്രസ്തുത ജീവനക്കാര്‍ക്ക് കൂടി വേതന കുടിശ്ശിക നല്‍കുന്നതിനും വേതനം വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വികരിക്കുമോ;

(ബി) ചാലക്കുടി മുനിസിപ്പല്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ എന്‍.ആര്‍.എച്ച്.എം. അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി നോക്കി വരുന്ന ശ്രീമതി. ഷില്‍ഗ സാബൂവിന് 2 വര്‍ഷമായി ശമ്പളം ലഭിക്കാത്തത് സംബന്ധിച്ച പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നതിനാവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കുമോ?

1349

കല്‍പ്പറ്റ നഗരസഭയിലെ യു..ഡി.എസ്.എസ്.എം.ടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ നഗരസഭയിലെ യു..ഡി.എസ്.എസ്.എം.ടി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി) നടപ്പു സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും എന്തെല്ലാം പ്രവൃത്തികളാണ് നടപ്പാക്കുന്നതെന്നും ഇനം തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?

1350

മുനിസിപ്പാലിറ്റികളുടെ വികസനം-സപ്തധാരാ പദ്ധതി

ശ്രീ. കെ. സുരേഷ് കുറുപ്പ്

സംസ്ഥാനത്തെ 32-മുനിസിപ്പാലിറ്റികളുടെയും വികസന മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുമെന്ന സപ്തധാര പദ്ധതി നടപ്പാക്കപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം മുനിസിപ്പാലിറ്റികളുടെ മാസ്റര്‍ പ്ളാന്‍ ഇപ്രകാരം തയ്യാറാക്കിയിട്ടുണ്ട് ; വിശദാംശം ലഭ്യമാക്കുമോ ?

1351

വൈദ്യുത ശ്മശാന നിര്‍മ്മാണം

ശ്രീമതി പി. അയിഷാ പോറ്റി

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ വൈദ്യുതി ശ്മശാനം സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ;

(ബി) വൈദ്യുത ശ്മശാനം നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കുന്നുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) വൈദ്യുത ശ്മശാന നിര്‍മ്മാണത്തിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

1352

ആധുനിക അറവുശാലകള്‍ക്കായി വകയിരുത്തിയ തുക

ശ്രീ. കെ. സുരേഷ് കുറുപ്പ്

() നഗര പ്രദേശങ്ങളില്‍ ആധുനിക അറവുശാലകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി 2011-12 സാമ്പത്തിക വര്‍ഷം സംസ്ഥാന വിഹിതമായി എത്ര തുക വകയിരുത്തിയിരുന്നു ;

(ബി) ഈ വിഹിതത്തില്‍ നിന്നും സംസ്ഥാനത്തെ ഏതെല്ലാം കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും തുക അനുവദിക്കുകയുണ്ടായെന്നറിയിക്കാമോ ;

(സി) ഈ പദ്ധതിയുടെ നടത്തിപ്പ് അവലോകനം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1353

തിരുവനന്തപുരം ജില്ലയിലെ അനധികൃത കെട്ടിടനിര്‍മ്മാണം

ശ്രീ. എം.. വാഹിദ്

() തിരുവനന്തപുരം ജില്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് എന്തെല്ലാം ഇളവുകളാണ് നല്‍കുന്നത്;

(ബി) അനധികൃതമായി 2000-ത്തിന് മുന്‍പ് കെട്ടിടനിര്‍മ്മാണം നടത്തിയി ട്ടുള്ളവര്‍ക്ക് പ്രസ്തുത ഇളവുകള്‍ ബാധകമാണോ;

(സി) അല്ലെങ്കില്‍ ബന്ധപ്പെട്ട ചട്ടങ്ങളിലെ ചട്ടം 100 അനുസരിച്ച് 2000-ത്തിന് മുന്‍പുള്ള ഇത്തരം നിര്‍മ്മാണപ്രവൃത്തികള്‍ കൂടി ക്രമപ്പെടുത്തി അവയ്ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

1354

ആലപ്പുഴ പട്ടണത്തിന്റെ നവീകരണം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ പട്ടണത്തിന്റെ നവീകരണത്തിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) ആയതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ;

(സി) പ്രസ്തുത ആവശ്യം ഉന്നയിച്ച് എം.എല്‍.. സമര്‍പ്പിച്ചിട്ടുളള കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ?

1355

ന്യൂനപക്ഷക്ഷേമ വകുപ്പിലെ തസ്തികകള്‍

ശ്രീ.പി. ഉബൈദുളള

() ന്യൂനപക്ഷക്ഷേമ വകുപ്പ് നിലവില്‍ വന്നതെന്നാണ്;

(ബി) ഇതിനായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;

(സി) പ്രസ്തുത തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(ഡി) നിലവില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദീകരിക്കുമോ?

1356

ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ.വി.വിജയദാസ്

() ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) അത് സംബന്ധിച്ച പൌരാവകാശരേഖ തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ഇല്ലെങ്കില്‍ ആയത് സമയബന്ധിതമായി തയ്യാറാക്കുമോ?

1357

മുസ്ളീം വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

ശ്രീ.എന്‍..നെല്ലിക്കുന്ന്

() സംസ്ഥാനത്ത് മുസ്ളീം ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ പുരോഗതിക്കായി നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി) ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ നല്‍കിവരുന്ന സ്കോളര്‍ഷിപ്പുകള്‍ ഏതെല്ലാം കോഴ്സുകള്‍ക്കാണെന്നും എത്ര തുക വീതമാണ് നല്‍കുന്നതെന്നും വിശദമാക്കുമോ;

(സി) പ്രസ്തുത സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിനുളള നടപടി ക്രമങ്ങളുടെ വിശദാംശം വെളിപ്പെടുത്തുമോ;

(ഡി) മറ്റ് വകുപ്പുകള്‍ വഴി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ആനൂകൂല്യങ്ങള്‍ സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

() പ്രസ്തുത വിഭാഗത്തിന് വിവിധ വകുപ്പുകള്‍ മുഖേന നല്‍കി വരുന്ന ആനുകൂല്യങ്ങള്‍ ഒരൊറ്റ വകുപ്പിന് കീഴില്‍ കൊണ്ടുവരുന്നതിനും ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ സുതാര്യമാക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

1358

സപ്തധാരാ പദ്ധതി

ശ്രീ. കെ. സുരേഷ് കുറുപ്പ്

() സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ന്യൂനപക്ഷ മതവിഭാഗത്തിലെ വനിതകളുടെ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുവാനും കുടുംബശ്രീ മാതൃകയില്‍ അവര്‍ക്കാവശ്യമായ തൊഴില്‍ പരിശീലനവും, സാമ്പത്തിക സഹായവും ലഭ്യമാക്കുവാനും സപ്തധാരാ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;

(ബി) അതിനായി ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ടോ; എങ്കില്‍ എത്ര; ഇതുവരെ എത്ര തുക ചെലവഴിച്ചു;

(സി) ഇതുവരെ എത്ര സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചു; എന്തെല്ലാം മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് അവ രൂപീകരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.