UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

624

അവശ്യ മരുന്നുകളുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് അവശ്യമരുന്നുകളുടെ വില വര്‍ദ്ധിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) മരുന്നുകളുടെ വില ഉയര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) മരുന്ന് നിര്‍മ്മാണ ഏജന്‍സികള്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) അവശ്യ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

625

ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വില കുറയ്ക്കുന്നതിന്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ജീവന്‍രക്ഷാ ഔഷധങ്ങളുടെ വില കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളില്‍ ഇതു വരെയുണ്ടായ പുരോഗതി വിശദമാക്കുമോ;

(ബി) വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ വരുത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടാകുന്നുണ്ടോ; എങ്കില്‍ ആയത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

(സി) ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് സബ്സിഡി നല്‍കി വിതരണം ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമോ ?

626

ജീവന്‍രക്ഷാ മരുന്നുകളുടെ വില ദൈനംദിന വര്‍ദ്ധിച്ചു വരുന്ന സംഭവം

ശ്രീ. പി. കെ. ബഷീര്‍

() ജീവന്‍രക്ഷാ മരുന്നുകളുടെ വില ദൈനംദിനം വര്‍ദ്ധിച്ചുവരുന്നുവെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കാന്‍സര്‍, കിഡ്നി രോഗങ്ങള്‍, ഹൃദ്രോഗം, പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ വില കുറച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) മരുന്നുകള്‍ വില കുറച്ച് നല്‍കുന്നതിന് വേണ്ടി ആരംഭിച്ച നീതി മെഡിക്കല്‍ സ്റോര്‍ പോലെയുള്ള സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തുന്നതിനും, അവിടെ എല്ലാത്തരം മരുന്നുകളും ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

627

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് ജീവന്‍രക്ഷാ ഔഷധങ്ങളുടെ വില നിലവാരം ക്രമാതീതമായി ഉയര്‍ന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇടത്തട്ടുകാരെ ഒഴിവാക്കി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ജീവന്‍രക്ഷാ ഔഷധങ്ങള്‍ ലഭ്യമാക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്?

628

സിസേറിയന്‍ പ്രസവം വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടി

ശ്രീ. സി. പി. മുഹമ്മദ്

,, . സി. ബാലകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

,, റ്റി.എന്‍. പ്രതാപന്‍

() സംസ്ഥാനത്തെ ആശുപത്രികളില്‍, പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളില്‍ സിസേറിയന്‍ പ്രസവം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ ;

(ബി) സിസേറിയന്‍ പ്രസവ ചെലവ് പാവപ്പെട്ടവര്‍ക്ക് താങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ സ്വാഭാവിക പ്രസവം പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ ബോധവല്‍ക്കരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിശദമാക്കുമോ ;

(സി) സ്വകാര്യ ആശുപത്രികള്‍ സിസേറിയന്‍ വഴിയുള്ള പ്രസവം പ്രേത്സാഹിപ്പിക്കുന്നത് തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ?

629

എസ്. . ടി. ആശുപത്രിയില്‍ ശിശുക്കള്‍ക്ക് അണുബാധ

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ബി. സത്യന്‍

,, വി. ശിവന്‍കുട്ടി

ശ്രീമതി പി. അയിഷാ പോറ്റി

() എസ്. . ടി. ആശുപത്രിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അണുബാധയേറ്റ ശിശുക്കളുടെ എണ്ണം വളരെ വര്‍ദ്ധിച്ചതും അമ്പതിലധികം നവജാത ശിശുക്കള്‍ മരണപ്പെടുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിന്റെ കാരണമെന്താണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?

630

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ കിടത്തി ചികിത്സ

ശ്രീ. കെ. എന്‍.. ഖാദര്‍

() എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പത്ത് രോഗികളെ വീതമെങ്കിലും കിടത്തി ചികിത്സിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ;

(ബി) പ്രസ്തുത ചികിത്സയ്ക്ക് സൌകര്യങ്ങളുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത് അവിടേയ്ക്കാവശ്യമായ ഡോക്ടര്‍മാരേയും സ്റാഫിനേയും നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

631

ക്യൂബന്‍ മോഡല്‍ ആരോഗ്യ പദ്ധതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

,, ജി.എസ്.ജയലാല്‍

() ക്യൂബന്‍ മോഡല്‍ ആരോഗ്യ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യവും പ്രവര്‍ത്തന രീതിയും എന്തായിരുന്നു;

(സി) പ്രസ്തുത പദ്ധതിക്കു പകരമായി പുതിയ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്താണെന്ന് വിശദമാക്കുമോ;

(ഡി) പുതിയ പദ്ധതിക്ക് കേന്ദ്രാനുമതി ആവശ്യമുണ്ടോ?

632

ലാബ് ടെക്നീഷ്യന്മാരുടെ അപര്യാപ്ത

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, പി. റ്റി. . റഹീം

,, കെ. വി. വിജയദാസ്

,, . എം. ആരിഫ്

() ലാബ് ടെക്നീഷ്യന്‍മാര്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലെയും ലാബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് ലാബ് ടെക്നീഷ്യന്മാരുടെ തസ്തികകളുടെ എണ്ണവും നിലവിലുള്ള ഒഴിവുകളും എത്രയെന്ന് അറിയിക്കാമോ;

(സി) വ്യാപകമായ പകര്‍ച്ചവ്യാധികളെ തടയാന്‍ ഇത് പ്രതിബന്ധമായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എന്തു നടപടിയാണ് പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

633

സ്വകാര്യ മെഡിക്കല്‍ സ്റോറുകളുടെയും മെഡിക്കല്‍ ലാബുകളുടെയും ചൂഷണം

ശ്രീ. പി. തിലോത്തമന്‍

() സ്വകാര്യ മെഡിക്കല്‍ സ്റോറുകളുടെയും മെഡിക്കല്‍ ലാബുകളുടെയും ചൂഷണം അസഹ്യമാകുന്ന ഈ കാലഘട്ടത്തില്‍ സാധാരണക്കാരായ രോഗികളെ സഹായിക്കുവാന്‍ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി) ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന മരുന്നുകളുടേയും സേവനങ്ങളുടെയും വില നിശ്ചയിക്കപ്പെടുന്നത് എന്തെല്ലാം മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്ന് വ്യക്തമാക്കുമോ; ഈ വില നിര്‍ണ്ണയത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും പങ്കുണ്ടോ;

(സി) ലാബുകളുടെ പരിശോധനാഫലങ്ങളുടെ സ്വീകാര്യതയുടെ പേരില്‍ വിവിധ ലാബുകളില്‍ മാറിമാറി ഒരേ ടെസ്റുകള്‍ നടത്താന്‍ ചില ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം പാവപ്പെട്ട രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ?

634

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം

ശ്രീ.കോടിയേരി ബാലകൃഷണന്‍

() എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ ഇതിനകം എന്തെല്ലാം നടപടികളാണ് സ്വികരിച്ചിട്ടുളളതെന്ന് വെളിപ്പെടുത്താമോ ;

(ബി) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിധി പ്രകാരമുളള സാമ്പത്തിക സഹായം എന്ന് നല്‍കാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ ;

635

എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച സര്‍ക്കാര്‍ തല പഠന റിപ്പോര്‍ട്ട്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് കണ്ടുവരുന്ന നിരവധി രോഗങ്ങള്‍ക്ക് അടിസ്ഥാനം എന്‍ഡോസള്‍ഫാന്‍ തളിച്ചതാണെന്ന് സ്ഥിരീകരിച്ച ആദ്യത്തെ സര്‍ക്കാര്‍ തല പഠന റിപ്പോര്‍ട്ട് ഏതാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പഠന റിപ്പോര്‍ട്ടില്‍ കീടനാശിനി കമ്പനി പ്രതിനിധിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ച് കുറ്റമറ്റതാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിക്ക് കത്ത് നല്‍കിയിരുന്നുവോ;

(സി) എങ്കില്‍ പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

636

ആരോഗ്യ മേഖലയില്‍ കേന്ദ്ര പദ്ധതികള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. അച്ചുതന്‍

() കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഡല്‍ഹി സന്ദര്‍ശനം മൂലം ആരോഗ്യ മേഖലയില്‍ ലഭിച്ച പദ്ധതികള്‍ ഏതൊക്കെയാണ്;

(ബി) ഈ പദ്ധതികള്‍ക്കായി എത്ര കോടി രൂപയുടെ കേന്ദ്ര ധനസഹായം ആണ് ലഭിക്കുന്നത്;

(സി) ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

637

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍

ശ്രീ. സി. ദിവാകരന്‍

() നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാനത്ത് 2011-2012ല്‍ എത്ര തുകയാണ് അനുവദിച്ചത് ;

(ബി) 2011-2012ല്‍ പഞ്ചായത്തുകള്‍ക്ക് പ്രസ്തുത മിഷന്‍ എത്ര തുകയാണ് നല്‍കിയത് ; പ്രസ്തുത തുകയുടെ വിനിയോഗം തൃപ്തികരമാണോ ;

(സി) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നു നിര്‍വ്വഹിക്കാനാകുമെന്ന് വ്യക്തമാക്കുമോ ?

638

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍

ശ്രീ. വി. ശശി

() നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ നിന്നും പഞ്ചായത്തുകള്‍ക്ക് മാറ്റി വയ്ക്കുകയും ചെലവഴിക്കുകയും ചെയ്ത തുക എത്രയാണ്;

(ബി) പ്രസ്തുത തുക എന്തെല്ലാം കാര്യങ്ങള്‍ക്കായാണ് വിനിയോഗിച്ചിട്ടുള്ളത്;

(സി) ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി എന്‍.ആര്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയതും പൂര്‍ത്തീകരിച്ച് കൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ ഏതെല്ലാമാണ്;

(ഡി) അവയ്ക്കോരോന്നിനും ചെലവാക്കിയ തുക സംബന്ധിച്ച വിശദാംശവും വ്യക്തമാക്കുമോ ?

639

മഴക്കാല ജന്യരോഗങ്ങള്‍

ശ്രീ. എം.ഉമ്മര്‍.

() സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മഴക്കാലജന്യരോഗങ്ങള്‍ ഉണ്ടായിരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി) ഈ വര്‍ഷം പ്രസ്തുത രോഗങ്ങളുടെ പ്രതിരോധത്തിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കാമോ;

(സി) ബോധവല്‍ക്കരണ ക്ളാസുകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി) പനിയും മറ്റു രോഗങ്ങളും വ്യാപിക്കാനിടയുളള പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

640

മഴക്കാലജന്യ രോഗങ്ങളുടെ പ്രതിരോധം

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് എന്തെല്ലാം മുന്‍കരുതല്‍ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വ്യക്തമാക്കുമോ ?

641

മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിന് വൈപ്പിന്‍ മണ്ഡലത്തിനുളള ഫണ്ട്

ശ്രീ. എസ്. ശര്‍മ്മ

() മഴക്കാല രോഗപ്രതിരോധപ്രവര്‍ത്തനം നടത്തുന്നതിന് വൈപ്പിന്‍ മണ്ഡലത്തില്‍ ഫണ്ട് ലഭ്യമായിട്ടുണ്ടോയെന്ന് പറയാമോ;

(ബി) ഉണ്ടെങ്കില്‍, ഓരോ പഞ്ചായത്തുകളിലെയും പ്രവര്‍ത്തനത്തിന് എത്ര രൂപയാണ് നീക്കിവച്ചിട്ടുള്ളതെന്നും, ഇതിന്റെ മേല്‍നോട്ടം ആര്‍ക്കെന്നും വ്യക്തമാക്കാമോ;

(സി) മഴക്കാല പൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?

642

ജീവിത ശൈലീ രോഗം

ശ്രീ.റ്റി.എന്‍.പ്രതാപന്‍

,, എം.പി.വിന്‍സെന്റ്

,, പി.സി.വിഷ്ണുനാഥ്

,, വി.ഡി.സതീശന്‍

() ജീവിതശൈലിരോഗ ചികില്‍സയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യനയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ജീവിതശൈലീരോഗ നിയന്ത്രണത്തിനും ചികില്‍സയ്ക്കും എന്തൊക്കെ സംവിധാനങ്ങളാണ് കൂടുതലായി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നത് വിശദമാക്കുമോ;

(സി) രോഗ ചികില്‍സാ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനും രോഗം പിടിപെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഉളള നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുവാനും ആയതിന് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുവാനും നടപടി സ്വീകരിക്കുമോ?

643

ആധുനിക ജീവിതശൈലി രോഗങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

() സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ആധുനിക ജീവിതശൈലി മുഖാന്തിരമുള്ള രോഗങ്ങളുടെ തീവ്രത മനസ്സിലാക്കി എന്തെല്ലാം മുന്‍കരുതല്‍ പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങള്‍ തടയുന്നതിന് ജില്ലകള്‍ തോറും പ്രത്യേക പാക്കേജ് നടപ്പാക്കുന്നതിനും സമഗ്രമായ പഠനം നടത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ?

644

പ്രമേഹ-രക്തസമ്മര്‍ദ്ദ രോഗികള്‍ക്ക് സൌജന്യ മരുന്നു വിതരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് പ്രമേഹ-രക്തസമ്മര്‍ദ്ദ രോഗികള്‍ക്കുള്ള മരുന്നുകള്‍ സൌജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രഖ്യാപനം എന്നാണ് നടത്തിയതെന്നും എന്നു മുതലാണ് മരുന്നുകള്‍ സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചതെന്നും വ്യക്തമാക്കാമോ;

(സി) മരുന്നുകള്‍ സൌജന്യമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുമോ?

645

ആരോഗ്യ വകുപ്പിന്റെ സമഗ്ര വികസനം

ശ്രീ. പി. ഉബൈദുള്ള

() സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴില്‍ പ്രാഥമികതലം മുതലുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ദേശീയ നിലവാരത്തിലേക്ക് ഇത്തരം സ്ഥാപനങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനും ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുവാനുമുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി) ഇത്തരത്തില്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

646

റ്റിബി ക്ളിനിക്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍

ശ്രീ. രമേശ് ചെന്നിത്തല

() സംസ്ഥാനത്തെ റ്റിബി ക്ളിനിക്കുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍/ചികിത്സാ അനുബന്ധ സൌകര്യങ്ങളുടെ പരിമതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കരുവാറ്റ സര്‍ക്കാര്‍ ടി.ബി ക്ളിനിക്കിന്റെ നവീകരണത്തിനും, പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ;

(സി) നിര്‍ദ്ദിഷ്ട ക്ളിനിക്കിന്റെ പ്രവര്‍ത്തനത്തിനുള്ള സര്‍ക്കാര്‍ ഗ്രാന്റുകള്‍/സാമ്പത്തിക സഹായങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി) പ്രസ്തുത ക്ളിനിക്കിന്റെ പേരില്‍ ഹരിപ്പാട് ട്രഷറിയിലുള്ള അക്കൌണ്ടില്‍ നിന്നും തുക പിന്‍വലിക്കുന്നതിന് നിലവിലുള്ള സാങ്കേതിക തടസ്സം മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

() എന്‍ആര്‍എച്ച്എം ഉള്‍പ്പെടെയുള്ള കേന്ദ്ര സംസ്ഥാന ആരോഗ്യ പരിപാലന പദ്ധതികളുടെ പ്രയോജനം സംസ്ഥാനത്തെ റ്റിബി ക്ളിനിക്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?

647

പാന്‍മസാല നിരോധനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. അച്ചുതന്‍

,, റ്റി. എന്‍. പ്രതാപന്‍

,, എം. പി. വിന്‍സെന്റ്

() സംസ്ഥാനത്ത് പാന്‍മസാല നിരോധനം നടപ്പില്‍ വന്നിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി) ഇത് കര്‍ശനമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ആയതു ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷാ നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ഡി) നിരോധനം മൂലം എത്ര കോടി രൂപയുടെ വരുമാന നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാവുന്നത് വിശദമാക്കുമോ?

T648

സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍

ശ്രീ. സി.കെ.സദാശിവന്‍

() സംസ്ഥാനത്തെ സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി) സ്കൂളുകള്‍ക്ക് 100 മീറ്റര്‍ ചുറ്റളവില്‍ പുകയില-ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന നിയമത്തിന് വിരുദ്ധമായി 25 മീറ്റര്‍ ചുറ്റളവില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) ഇക്കാര്യത്തില്‍ പരിശോധനകള്‍ നടത്താന്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;

(ഡി) എന്തുകൊണ്ടാണ് കൃത്യമായ പരിശോധനകള്‍ നടത്താത്തതെന്ന് വിശദീകരിക്കാമോ?

649

മാജിക്കല്‍ റെമഡീസ് നിയമം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() കമ്പനികള്‍ ഔഷധ ഉല്‍പ്പന്നങ്ങള്‍ക്ക് ഇല്ലാത്ത ഗുണം ഉണ്ടെന്നുപറഞ്ഞ് നടത്തുന്ന പരസ്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനികള്‍ പറയുന്ന ഗുണം ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ച ശേഷം മാത്രം പരസ്യം ചെയ്യാന്‍ പാടുള്ളൂ എന്നുള്ള നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) വ്യാജ പരസ്യങ്ങള്‍ ചെയ്യുന്ന പ്രസ്തുത ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ?

650

കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, തേറമ്പിന്‍ രാമകൃഷ്ണന്‍

() ആരോഗ്യ പരിരക്ഷാ രംഗത്തെ ചൂഷണങ്ങള്‍ക്ക് അറുതി വരുത്തുവാനും ഗുണമേന്മയേറിയ ജീവന്‍രക്ഷാ ഔഷധങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ബി) പുതുതായി അനുവദിച്ച കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) ആയത് സംസ്ഥാനം മുഴുവന്‍ വ്യാപകമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്?

651

കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി പദ്ധതി

ശ്രീ. കോടിയേരി ബലകൃഷ്ണന്‍

() സംസ്ഥാനത്ത് കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി പദ്ധതി ഏതെല്ലാം സ്ഥലങ്ങളിലാണ് ആരംഭിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദമാക്കാമോ;

(സി) പ്രസ്തുത പദ്ധതി വഴി ഏതെല്ലാം മരുന്നുകളുടെ വിലയിലാണ് കുറവ് വരുത്തി വിതരണം ചെയ്യുന്നതെന്ന് വെളിപ്പെടുത്താമോ;

(ഡി) പ്രസ്തുത പദ്ധതിയുടെ ആരംഭത്തിനും നടത്തിപ്പിനുമായി ഇതിനകം പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വക്കുമോ?

652

ഡോക്ടര്‍ പദവിയുടെ ദുരുപയോഗം

ശ്രീ. കെ.എന്‍.. ഖാദര്‍

() കേരളത്തില്‍ ഫിസിയോതെറാപ്പി ഓപ്ടോമെട്രി എന്നിവ പാസ്സായവര്‍ക്ക് 'ഡോക്ടര്‍' എന്ന് ബോര്‍ഡു വച്ച് സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യുവാന്‍ അനുവാദം നല്‍കിയിട്ടുണ്ടോ; ഈ നടപടി നിയമാനുസൃതമാണോ;

(ബി) 'ഡോക്ടര്‍' എന്ന പേര് ഉപയോഗിക്കുവാന്‍ അനുവാദമുള്ളവരുടെ യോഗ്യതകള്‍ എന്തായിരിക്കണമെന്ന് വ്യക്തമാക്കുമോ;

(സി) ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍, തിരുവതാംകൂര്‍-കൊച്ചി മെഡിക്കല്‍ കൌണ്‍സില്‍ എന്നിവകള്‍ക്ക് സമാന്തരമായി ചില കൌണ്‍സിലുകള്‍ രൂപീകരിച്ച് ഇതര ബിരുദ ഡിപ്ളോമധാരികള്‍ പ്രവര്‍ത്തിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അത്തരം കൌണ്‍സിലുകളുടെ നിയമ സാധുത സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമോ ?

653

എല്ലാ ജില്ലകളിലും സമഗ്ര ആരോഗ്യ പദ്ധതി

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, വി.റ്റി. ബല്‍റാം

,, സി.പി. മുഹമ്മദ്

() എല്ലാ ജില്ലകളിലും സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഏതെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയിലൂടെ വിഭാവന ചെയ്തിട്ടുള്ളത് ;

(സി) ഏതെല്ലാം എജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ?

654

ഏകീകൃത പൊതുജനാരോഗ്യ നിയമവും പകര്‍ച്ചപ്പണിയും

ശ്രീ. സി. ദിവാകരന്‍

() ഏകീകൃത പൊതുജനാരോഗ്യ നിയമം നിലവിലുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത നിയമം സമയബന്ധിതമായി നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;

(ബി) പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

655

പൊതുജനാരോഗ്യനയം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കേരളത്തിലെ പൊതുജനാരോഗ്യനയം പരിഷ്ക്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി) വിവിധ ആരോഗ്യ മേഖലയിലെ നിയമങ്ങള്‍ ഏകീകരിക്കാനും ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തസ്തികകളുടെ നോംസ് പുന:ക്രമീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ;

(സി) പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച നടപടി കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ആയത് പരിശോധിക്കുമോ;

(ഡി) ഭക്ഷണ സാധനങ്ങളില്‍ ഉപയോഗിക്കുന്ന 'അജിനോമോട്ടോ' കൂടി നിരോധിക്കാന്‍ നടപടി സ്വീകരിക്കുമോ ?

656

ആശുപത്രി വികസന സമിതികളുടെ പുന:സംഘടന

ശ്രീ. ജി. സുധാകരന്‍

() ഇപ്പോഴുള്ള ആശുപത്രി വികസന സമിതികള്‍ പരാജയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇതിന് എന്ത് പരിഹാരമാണ് ഉദ്ദേശിക്കുന്നത് ;

(ബി) ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ കഴിയുംവിധം ആശുപത്രി വികസന സമിതികളെ പുന:സംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

657

പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു.കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, സി.എഫ്.തോമസ്

() ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മെഡിക്കല്‍ കോളേജുകള്‍ റപവര്‍ത്തനം ആരംഭിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി) പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കേളേജുകളുടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അന്‍പതു കൊല്ലം മുന്‍കൂട്ടി കണ്ടുകൊണ്ട് ആധുനികവും സൌകര്യപ്രദവുമായ നിലയില്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി) പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

658

ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കിയ ഫ്ളാഗ്ഷിപ്പ് പദ്ധതി

ശ്രീ. വി. ശശി

() സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ് മുഖേന ഫ്ളാഗ്ഷിപ്പ് പദ്ധതി നടപ്പാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) ഫ്ളാഗ്ഷിപ്പ് പദ്ധതിക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കിയ തുക എത്രയെന്ന് വ്യക്തമാക്കുമോ?

659

സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍

ശ്രീ. സി. ദിവാകരന്‍

() സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ പൊതുജനാരോഗ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;

(ബി) ഇതിന്റെ ഫലമായി പുതുതായി ഏതെങ്കിലും ആശുപത്രികളുടെ പദവി ഉയര്‍ത്തിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?

660

ഡോ:ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ഡോ:ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് വെളിപ്പെടുത്താമോ;

(സി) റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ഡി) പ്രസ്തുത റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ, സംഘടനകളോ സമീപിച്ചിട്ടുണ്ടോ;

() ഉണ്ടെങ്കില്‍ പ്രസ്തുത വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടെന്തെന്ന് വിശദമാക്കാമോ?

<<back  

next page>>

                                                                                                                                                                                                               

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.