UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6883

2003 ലെ കേരള ജലസേചന ജലസംരക്ഷണ നിയമം

ശ്രീ. ബെന്നി ബെഹനാന്‍

,, സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, എം. പി. വിന്‍സെന്റ്

()2003ലെ കേരള ജലസേചന ജലസംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പ്രസ്തുത നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി നിയമം ഭേദഗതി ചെയ്യുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

6884

മഴവെള്ളസംഭരണ യൂണിറ്റുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()മഴവെള്ളം സംഭരിക്കുന്നതിന് ജലവിഭവ വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വ്യക്തമാക്കുമോ;

(ബി)മഴവെള്ളം സംഭരിക്കുന്നതിന് വീടുകള്‍ കേന്ദ്രീകരിച്ച് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(സി)എങ്കില്‍, ഈ പദ്ധതിയെക്കുറിച്ച് വിശദമാക്കുമോ?

6885

കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ശുദ്ധജല വിതരണ പദ്ധതികള്

ശ്രീ.ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

,, സി.കെ. നാണു

()കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിച്ചിട്ടുള്ള ശുദ്ധജല വിതരണ പദ്ധതികള്‍

ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വെളിപ്പെടുത്താമോ;

(സി)ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം ഫണ്ട് നഷ്ടപ്പെടുവാന്‍ ഇടവരുത്തിയിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ഇത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

6886

ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()ഡോളര്‍-രൂപ വിനിമയ നിരക്കില്‍ വന്ന വ്യത്യാസം കാരണം ജപ്പാന്‍ കുടിവെള്ള പദ്ധതി സംസ്ഥാനത്തിന് എങ്ങനെയാണ് പ്രയോജനപ്പെട്ടത് എന്ന് വിശദമാക്കുമോ;

(ബി)ഇതുമൂലം എത്ര കോടി രൂപയാണ് സംസ്ഥാനത്തിന് ലാഭമുണ്ടായത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത തുക എങ്ങനെ വിനിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കുമോ ?

6887

ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ജില്ലകള്‍ക്കായി പദ്ധതികള്

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, കെ. അച്ചുതന്‍

,, ബെന്നി ബെഹനാന്‍

()ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത ജില്ലകളില്‍ കുടിവെളളത്തിനായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കാമോ;

(ബി)ഈ പദ്ധതികള്‍ക്കായുളള ധനസമാഹരണം എങ്ങനെ നടത്താനാണ് ലക്ഷ്യമിട്ടിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

6888

കാര്യക്ഷമമായ ശുദ്ധജല വിതരണം

ശ്രീ. മോന്‍സ് ജോസഫ്

,, സി.എഫ്. തോമസ്

,, റ്റി.യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

()കേരളാ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ ആണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ശുദ്ധജല സംഭരണികളും മറ്റും കൃത്യമായി വൃത്തിയാക്കിയും അറ്റകുറ്റപ്പണികള്‍ സമയാസമയങ്ങളില്‍ ചെയ്തും ശുദ്ധജലവിതരണം കാര്യക്ഷമമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന്

വ്യക്തമാക്കുമോ ?

6889

ടെട്രാപായ്ക്കില്‍ കുടിവെള്ളം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. കെ.നാരായണന്‍

,, പി. റ്റി. . റഹീം

,, സാജു പോള്‍

()ശുദ്ധമായ കുടിവെള്ളം പരിസ്ഥിതി സൌഹൃദമായ ടെട്രാ പായ്ക്കില്‍ വിതരണം ചെയ്യാനായി ജലവിഭവ വകുപ്പ് എവിടെയൊക്കെയാണ് ബോട്ടിലിംഗ് പ്ളാന്റ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നറിയിക്കാമോ;

(ബി)ഈ പ്ളാന്റുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാകാതെ പോയതിന്റെ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

6890

കുടിവെള്ളക്ഷാമ പരിഹാരത്തിന് ചെറുകിട ഫില്‍ട്ടറേഷന്‍ പ്ളാന്റുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

()സംസ്ഥാനം രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ ;

(ബി)ചെറുകിട ഫില്‍ട്ടറേഷന്‍ പ്ളാന്റുകള്‍ സ്ഥാപിച്ച് അതാത് സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനി സ്ഥാപിക്കുമെന്ന ഒരുവര്‍ഷത്തെ കര്‍മ്മപരിപാടിയിലെ പ്രഖ്യാപനം നടപ്പാക്കപ്പെട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഈ പദ്ധതിയ്ക്കായി ബജറ്റില്‍ എത്ര തുക നീക്കിവച്ചിരുന്നു ; ഇതിനകം എത്ര തുക ചെലവഴിച്ചുവെന്ന്

വ്യക്തമാക്കുമോ ?

6891

കൊല്ലം ജില്ലയില്‍ ജപ്പാന്‍ കുടിവെളള പദ്ധതി

ശ്രീമതി പി. അയിഷാപോറ്റി

()കൊല്ലം ജില്ലയില്‍ ജപ്പാന്‍ കുടിവെളള പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ ഇനി എത്ര കാലയളവ് വേണ്ടി വരുമെന്ന് വിശദമാക്കുമോ;

(സി)ഈ പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ്;

(ഡി)നാളിതുവരെ ചെലവഴിച്ച തുക എത്രയാണ്;

()പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ആകെ അടങ്കല്‍ എത്ര രൂപയാകും എന്നാണ് പ്രതീക്ഷിക്കുന്നത് ?

6892

പ്ളാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്

ശ്രീ. എം. ചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

,, കെ. വി. വിജയദാസ്

ശ്രീമതി കെ. എസ്. സലീഖ

()2011-ല്‍ നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്ളാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ ;

(ബി)രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച ബില്ലിന്മേല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായോ ; ഇതു നിയമാനുസൃതമായിട്ടുള്ളതാണോ ;

(സി)ഇതിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് അറിയിക്കാമോ ; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനയച്ച വിശദീകരണത്തിന്റെ പകര്‍പ്പും മേശപ്പുറത്ത് വയ്ക്കാമോ ?

6893

ഡാമുകളില്‍ നിന്നും മണല്‍ വാരുന്നതിന് നടപടി

ശ്രീ. എസ്.രാജേന്ദ്രന്‍

()സംസ്ഥാനത്തെ മണല്‍ക്ഷാമം പരിഹരിക്കുവാനും റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കാനുമായി ഡാമുകളില്‍ നിന്നും യന്ത്രസഹായത്തോടെ മണല്‍ വാരുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം ഡാമില്‍ നിന്ന് എത്ര അളവ് വീതം മണല്‍ ശേഖരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)ഇത് നടപ്പിലാക്കിയിട്ടില്ലെങ്കില്‍ എന്തു കൊണ്ടാണ് നടപ്പാക്കാന്‍ സാധിക്കാതിരുന്നതെന്ന് അറിയിക്കുമോ?

6894

തിരുവനന്തപുരത്തെ അബാക്കസ് സോഫ്റ്റ്വെയര്‍ റോളൌട്ട്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()കേരള വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം നഗരത്തില്‍ വിന്യസിച്ചിട്ടുളള അബാക്കസ് സോഫ്റ്റ്വെയര്‍ മറ്റേതെങ്കിലും സ്ഥലത്ത് റോളൌട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)അബാക്കസ് റോളൌട്ട് ചെയ്യുന്നതിനായി പുതിയ സെര്‍വറും ഡാറ്റാബേസ് സോഫ്റ്റ്വെയറും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതു സോഫ്റ്റ്വെയറാണ് ഇതിനായി ഉപയോഗി ക്കുന്നത്;

(സി)റോളൌട്ടിന് ആകെ എത്ര രൂപ ചെലവ് വരും; ഡേറ്റാബേസ് സോഫ്റ്റ്വെയറിന്റെ വിലയും ലൈസന്‍സ് ഫീസും അടക്കം ചെലവിന്റെ വിശദാംശം നല്‍കാമോ ;

(ഡി)പുതിയ സെര്‍വര്‍, ഡേറ്റാ ബേസ് സോഫ്റ്റ്വെയര്‍, കമ്പ്യൂട്ടറുകള്‍ എന്നിവ വാങ്ങുന്നതിനായി വാട്ടര്‍ അതോറിറ്റി ടെണ്ടര്‍ ക്ഷണിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ :

()വാട്ടര്‍ അതോറിറ്റിയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കണ മെന്ന് ഐ.ടി സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആ നിര്‍ദ്ദേശം പാലിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ ;

(എഫ്)സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍, പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ എന്നിവയുടെ ചെലവുകള്‍ സംബന്ധിച്ച് താരതമ്യപഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ ഈ പഠനമനുസരിച്ച് പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിന് ഉണ്ടാകുന്ന അധിക ചെലവ് എത്രയെന്ന് വ്യക്തമാക്കാമോ ; ഈ പഠനപ്രകാരം ഉളള ചെലവുകളുടെ താരതമ്യ വിശദാംശം ലഭ്യമാക്കാമോ ?

6895

മോട്ടോറും പമ്പുസെറ്റും സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() മലബാര്‍ പാക്കേജിന്റെ ഭാഗമായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ജലസേചന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി മോട്ടോറും പമ്പുസെറ്റും സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിരുന്നു വോ ; ഇതിനായി എത്ര മോട്ടോറും പമ്പുസെറ്റും വകുപ്പ് വാങ്ങിയിട്ടുണ്ട്; എന്തു തുകയാണ് ഇതിനായി ചെലവായിട്ടുളളത് ;

(ബി)മോട്ടോറും പമ്പുസെറ്റും വിതരണം ചെയ്ത ഏജന്‍സികള്‍ ഏതൊക്കെയാണ് ; അവര്‍ക്ക് നല്‍കിയ തുകയുടെ വിവരങ്ങള്‍ ഏജന്‍സികള്‍ തിരിച്ച് വിശദമാക്കുമോ ?

(സി)തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി മൈനര്‍ ഇറിഗേഷന്‍ അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴിലുളള മാള, അന്നമനട, കുഴൂര്‍, പൊയ്യ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ ഈ പദ്ധതി പ്രകാരം എത്ര പമ്പ് ഹൌസുകള്‍ക്ക് പുതിയ മോട്ടോറും പമ്പുസെറ്റും നല്‍കിയിട്ടുണ്ട്;

(ഡി)ഇപ്രകാരം പുതുതായി നല്‍കിയ മോട്ടോറും പമ്പുസെറ്റും യഥാസമയം പ്രവര്‍ത്തിപ്പിക്കാന്‍ എന്ത് നടപടികളാണ് വകുപ്പ് തലത്തില്‍ സ്വീകരിച്ചിട്ടുളളത് എന്ന് വിശദമാക്കാമോ ?

6896

ഇടുക്കി ജില്ലയിലെ സോയില്‍ പൈപ്പിങ്ങും ഭൂചലനങ്ങളും

ശ്രീ. എസ്. ശര്‍മ്മ

()ജലസംഭരണികള്‍ ധാരാളമുള്ള ഇടുക്കി ജില്ലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സോയില്‍ പൈപ്പി ങ്ങിനെയും ഭൂചലനങ്ങളെയും ഗൌരവമായി കാണണമെന്ന വിദഗ്ദ്ധ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവ മൂലമുണ്ടാകുന്ന ഗുരുതരാവസ്ഥ യഥാസമയം ബന്ധപ്പെട്ട ഡാം സുരക്ഷാ ഏജന്‍സിയെയും കേന്ദ്ര സര്‍ക്കാരിനെയും കോടതിയേയും ബോധ്യപ്പെടുത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ?

6897

കൊണ്ടോട്ടിയില്‍ ജലാശയങ്ങളുടെ സംരക്ഷണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ കുളങ്ങള്‍, നീര്‍ച്ചാലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി മേജര്‍ ഇറിഗേഷനില്‍ എന്തെങ്കിലും പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ അവയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(സി)ഇവയുടെ സംരക്ഷണത്തിന് രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഉള്‍പ്പെടുത്തി പദ്ധതികളാവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6898

കുട്ടനാട് നിയോജകമണ്ഡലത്തിലെ മൈനര്‍/മേജര്‍ ഇറിഗേഷന്‍ പ്രവൃത്തികളുടെ ലിസ്റ്

ശ്രീ. തോമസ് ചാണ്ടി

മൈനര്‍/ മേജര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ കീഴില്‍ നിന്നും സാമ്പത്തിക അനുമതിക്കായി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന കുട്ടനാട് നിയോജകമണ്ഡലത്തിലെ പ്രവൃത്തികളുടെ ലിസ്റുകളുടെ പകര്‍പ്പ് ഫയല്‍ നമ്പര്‍ സഹിതം ലഭ്യമാക്കുമോ ?

6899

ഇടമലയാര്‍ ഇറിഗേഷന്‍ പ്രൊജക്ട്

ശ്രീ. ജോസ് തെറ്റയില്‍

()ഇടമലയാര്‍ ഇറിഗേഷന്‍ പ്രൊജക്ടിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് കല്ലിട്ടിട്ടുള്ളതും എന്നാല്‍ ഏറ്റെടുക്കല്‍ നടപടികള്‍ യാതൊന്നും തന്നെ ആരംഭിച്ചിട്ടില്ലാത്തതുമായ പ്രദേശങ്ങള്‍ ഏതെല്ലാമെന്നു വിശദമാക്കാമോ;

(ബി)ഇപ്രകാരം കല്ലിട്ടിട്ടുള്ള സ്ഥലത്തിന്റെ ഉടമകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വിശദമാക്കാമോ;

(സി)അങ്കമാലി കരയില്‍ ചെറിയവാപ്പാലശ്ശേരിയില്‍ താമസിക്കുന്ന നെടുമ്പാശ്ശേരി, മേക്കാട് കരയില്‍ അരീയ്ക്കല്‍ വീട്ടില്‍ മാത്തിരി മകള്‍ ഏലമ്മ ടിയാളുടെ സ്ഥലം ഇടമലയാര്‍ കനാലിനുവേണ്ടി കല്ലിട്ടിരിക്കുന്നതിനാല്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കി കിട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ?

6900

കൊണ്ടോട്ടിയിലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ.കെ.മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ 2010-11, 2011-12 എന്നീ വര്‍ഷങ്ങളില്‍ മൈനര്‍ ഇറിഗേഷന്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കുളള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്; ഓരോ പ്രവൃത്തിയും സംബന്ധിച്ച് വിശദാംശം നല്‍കുമോ;

(ബി)ഇവയില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്; ബാക്കിയുളളവയ്ക്ക് ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

6901

ആവണംകോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി മുനിസിപ്പാലിറ്റിയിലെ 22 ഹെക്റ്ററോളം വരുന്ന കവരപ്പറമ്പ് പാടശേഖരത്തിലെ കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിനായി കാലടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ആവണംകോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ബ്രാഞ്ച് കനാലായ ബി.എം. ചാനലില്‍ നിന്നുള്ള സി.സി. കനാല്‍ പുതുക്കി പണിയുന്നതിനും കവരപ്പറമ്പ് പ്രദേശംവരെ ദീര്‍ഘിപ്പിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുമോ;

(ബി)ഈ പാടശേഖരത്തിന്റെ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന മോട്ടോര്‍ ഷെഡിന്റെയും മോട്ടോറിന്റെയും പുനരുദ്ധാരണത്തിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)കര്‍ഷകരും പ്രദേശവാസികളും ജലസേചനത്തിനും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന ഈ കനാലിന്റെ പുനരുദ്ധാരണത്തിനാവശ്യമായ തുക അനുവദിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

6902

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ മേജര്‍ ഇറിഗേഷന്‍ ഡിവിഷന്റെ പദ്ധതികള്

ശ്രീ. കെ. മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മേജര്‍ ഇറിഗേഷന്‍ ഡിവിഷന് കീഴില്‍ 2011-12 വര്‍ഷം ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികളുടെ പേര്, എസ്റിമേറ്റ് തുക, നിര്‍മ്മാണ പുരോഗതി എന്നിവ വ്യക്തമാക്കുമോ ;

(ബി)മേജര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പ്രസ്തുത മണ്ഡലത്തില്‍ 2012-13 വര്‍ഷം ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;

6903

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ കുളങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ പരിധിയിലുള്ള പൊതുകുളങ്ങളുടെ ലിസ്റ് ലഭ്യമാക്കുമോ;

(ബി)ഇവിടെ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ എന്തൊക്കെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്?

6904

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്

ശ്രീ. കെ. മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിന്റ പരിധിയില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് 2011-12 വര്‍ഷം ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികളുടെ പേര്, എസ്റിമേറ്റ് തുക, പ്രവൃത്തിയുടെ പുരോഗതി എന്നിവ വ്യക്തമാക്കുമോ;

(ബി)ഇവിടെ 2012-13 വര്‍ഷം ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ വിവരം വ്യക്തമാക്കുമോ;

6905

കെ.വൈ..പി. ജലസേചന പദ്ധതി

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടിന്റെ മെയിന്‍, ബ്രാഞ്ച് കനാലുകള്‍ ഏതെല്ലാമെന്നും ഓരോ ബ്രാഞ്ച് കനാലും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഏത് പ്രദേശത്താണെന്നും വ്യക്തമാക്കാമോ;

(ബി)കെ.വൈ..പി ജലസേചന പദ്ധതിയുടെ ഭാഗമായ അക്വഡക്റ്റുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച പ്രൊപ്പോസലില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; ഓരോ പ്രവൃത്തിയുടേയും എസ്റിമേറ്റ് തുക എത്രയെന്നറിയിക്കുമോ?

6906

പമ്പ-അച്ചന്‍കോവിലാര്‍ -വൈപ്പാര്‍ സംയോജനം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. സി. കെ. സദാശിവന്‍

,, കെ. സുരേഷ് കുറുപ്പ്

,, . എം. ആരിഫ്

()പമ്പയിലേയും അച്ചന്‍കോവിലാറിലേയും വെള്ളം തമിഴ്നാട്ടിലെ വൈപ്പാര്‍ ബേസിനിലേക്ക് തിരിച്ച് വിടണമെന്ന് ദേശീയ ജലവികസന ഏജന്‍സി ഏപ്പോഴെങ്കിലും നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നുവോ;

(ബി)ഇതിനെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം വകവയ്ക്കാതെ ദേശീയ ജലവികസന ഏജന്‍സി മുന്നോട്ടു പോകുന്നതായി അറിയാമോ;

(സി)ഇതുമൂലം എന്തെല്ലാം ഭവിഷ്യത്തുകളാണ് സംസ്ഥാനത്തിനുണ്ടാകുക എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)നദീസംയോജനം സംബന്ധിച്ച് ഇപ്പോഴുണ്ടായ സുപ്രീംകോടതി വിധി കേരളത്തിന് ഭാവിയില്‍ ഏതെല്ലാം നിലയില്‍ ദോഷകരമാകുമെന്ന് പരിശോധിച്ചിട്ടുണ്ടോ; സുപ്രീംകോടതി കേസ് പരഗണിച്ചപ്പോള്‍ കേരളത്തിനുവേണ്ടി വാദിച്ചത് ആരായിരുന്നു; വാദം എന്തായിരുന്നു;

()ഇത് ദോഷകരമല്ലെന്ന നിലപാട് സര്‍ക്കാരിനുണ്ടോ; ഇത് മദ്ധ്യകേരളത്തെ ഊഷരഭൂമിയാക്കി മാറ്റുന്നതിലേക്ക് നയിക്കുമെന്ന് അറിയാമോ?

6907

റിവര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് രൂപീകരണം

ശ്രീ. പാലോട് രവി

,, വര്‍ക്കല കഹാര്‍

,, സി.പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്ത് റിവര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സിന് രൂപം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും പ്രവര്‍ത്തന രീതി എപ്രകാരമാണെന്നും വിശദമാക്കുമോ;

(സി)ഏതൊക്കെ വകുപ്പുകളുമായി സഹകരിച്ചാണ് പ്രസ്തുത സേനക്ക് രൂപം നല്‍കാനുദ്ദേശിക്കുന്നത്?

6908

ജലാശയങ്ങളുടെ മലിനീകരണം

ശ്രീ. വി.പി. സജീന്ദ്രന്‍

,, എം.. വാഹീദ്

,, .പി. അബ്ദുള്ളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍

()ഹോട്ടലുകളിലെയും ആശുപത്രികളിലെയും മാലിന്യം കളയാനുള്ള സ്ഥലമായി ജലാശയങ്ങളെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് തടയുന്നതിന് ജലവിഭവ വകുപ്പ് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് നടപടികള്‍ എടുക്കാനുദ്ദേശിക്കുന്നത്?

6909

നദികളിലെ കടല്‍ജലവ്യാപനം

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ബി. അബ്ദുള്‍ റസാക്

,, എന്‍. . നെല്ലിക്കുന്ന്

,, കെ. എം. ഷാജി

()സംസ്ഥാനത്തെ നദികളില്‍ നദീമുഖത്തുനിന്ന് ഉള്ളിലേക്ക് വളരെ ദൂരം കടല്‍ജലം വ്യാപിക്കുന്ന പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പ്രതിഭാസത്തിനുള്ള കാരണം കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)കടല്‍ജലവ്യാപനം കാലം ചെല്ലുന്തോറും കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലമുള്ള പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ?

6910

നദികളിലെ ജലത്തിന്റെ ഗുണനിലവാരം

ശ്രീ. ഉബൈദുള്ള

()സംസ്ഥാനത്തെ പ്രധാന നദികളിലെ ജലം മോശമായ നിലവാരമുള്ളതാണെന്നും കുടിവെള്ളത്തിന് അനുയോജ്യമല്ലെന്നുമുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ കണ്ടെത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന് ആധാരമായ പഠനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പഠനത്തിന്റെ വെളിച്ചത്തില്‍ കേരളത്തിലെ നദികളിലെ ജലം മലിനമാകുന്നത് തടയുന്നതിനും കുടിവെള്ളത്തിനായി ശുദ്ധജലമെത്തിക്കുന്നതിനും എന്തെല്ലാം നടപടികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?


 
6911

ജലാശയങ്ങളുടെ സംരക്ഷണത്തിന് മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കുളങ്ങള്‍, നീര്‍ച്ചാലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി മൈനര്‍ ഇറിഗേഷനില്‍ എന്തെങ്കിലും പദ്ധതികളുണ്ടോ;

(ബി)കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ നിന്ന് ഇത് സംബന്ധിച്ച എന്തെങ്കിലും പ്രെപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അവയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)ഇവയുടെ സംരക്ഷണത്തിന് രാഷ്ട്രീയ കൃഷി വികാസ് യോജന (ഞഗഢഥ)യില്‍ ഉള്‍പ്പെടുത്തി പദ്ധതികളാവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?


 
6912

സ്റേറ്റ് റിവര്‍ ആന്റ് വെറ്റ്ലാന്‍ഡ് അതോറിറ്റി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, പി.സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ സ്റേറ്റ് റിവര്‍ ആന്റ് വെറ്റലാന്‍ഡ് അതോറിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?


 
6913

കല്ലട ഇറിഗേഷന്‍ പ്രോജക്ട്

ശ്രീ. ജി.എസ്. ജയലാല്‍

()കല്ലട ഇറിഗേഷന്‍ പ്രോജക്ട് ജലസേചന ആവശ്യങ്ങള്‍ക്കായി കമ്മീഷന്‍ ചെയ്തത് എന്നാണ്; നാളിതുവരെ എന്തു തുക ഈ ആവശ്യത്തിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

(ബി)പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിച്ചശേഷമാണോ കമ്മീഷന്‍ ചെയ്തത്; അല്ലെങ്കില്‍ ഇനി എത്രത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന് അറിയിക്കുമോ;

(സി)കെ..പി. കനാലിന്റെ 2.3 കി.മീറ്ററില്‍ വിള്ളല്‍വീണ് തകരാര്‍ സംഭവിച്ചിട്ട് എത്ര വര്‍ഷമായി; ഇതുമൂലം ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലേക്കുളള വെള്ളത്തിന്റെ ഒഴുക്ക് തകരാറിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മേല്പറഞ്ഞ തകരാര്‍ പരിഹരിക്കുന്നതിനായി ജലസേചന വകുപ്പ് ഭരണാനുമതി ആവശ്യപ്പെട്ട് സര്‍ക്കാരിന് രേഖകള്‍ സമര്‍പ്പിച്ചിരുന്നുവോ; എങ്കില്‍ എന്നാണ് അത് സമര്‍പ്പിച്ചത് എന്ന് വ്യക്തമാക്കുമോ; ഇതിന്മേല്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം അറിയിക്കുമോ ?

 
6914

കല്ലട ഇറിഗേഷന്‍ പ്രോജക്ട്

ശ്രീ. കെ. രാജു

()കൊല്ലം ജില്ലയില്‍ നെല്‍കൃഷിയ്ക്കും മറ്റ് നാണ്യവിളകള്‍ക്കും ജലസേചനത്തിന് കല്ലട ഇറിഗേഷന്‍ പ്രോജക്ട് ഉപയോഗപ്രദമാണോ;

(ബി)ഈ പദ്ധതി പ്രകാരം ചെറുകിട ജലവിതരണ പൈപ്പുകള്‍ വഴി എത്ര ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്തുന്നുണ്ട്; ചെറുകിട ജലസേചന സമ്പ്രദായം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണോ;

(സി)പ്രസ്തുത പദ്ധതിയിന്‍കീഴില്‍ സ്ളൂയിസ് വഴി ജലവിതരണം നിയന്ത്രിക്കുന്നതിനായി എത്ര സ്റാഫ് നിലവിലുണ്ട്; ഇവര്‍ സ്ഥിരം ജീവനക്കാരാണോ;

(ഡി)ചെറുകിട ജലസേചനത്തിനായി ഇടത്-വലതുകര കനാലുകളില്‍ നിന്നും സബ് കനാലുകള്‍ വഴിയും എത്ര കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുകള്‍ നിക്ഷേപിച്ചിട്ടുണ്ട്; ഇതിനായി എന്ത്് തുക ചെലവഴിച്ചിട്ടുണ്ട്;

()ഈ പൈപ്പുകള്‍ ഭൂമിക്കടിയില്‍ ഉപയോഗശൂന്യമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. ഉണ്ടെങ്കില്‍ ഇത് ഉപയുക്തമാക്കാന്‍ എന്തൊക്കെ തുടര്‍ നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

 

6915

ഭാരതപ്പുഴ, ചാലിയാര്‍, പമ്പാ നദീതട വികസനം

ശ്രീ.കെ.വി. വിജയദാസ്

()ജലസ്രോതസ്സുകളുടെ ലഭ്യതയ്ക്കും ഫലപ്രദമായ വിനിയോഗത്തിനുമായി 2012-13 ലെ ബജറ്റില്‍ 13 കോടി രൂപ വകയിരുത്തിയ ഭാരതപ്പുഴ, ചാലിയാര്‍, പമ്പാ നദീതട വികസന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഭാരതപ്പുഴ നദീതട വികസന പദ്ധതിയിലൂടെ ജലസ്രോതസ്സുകളുടെ ലഭ്യതയും വിനിയോഗവും എപ്രകാരം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; പാലക്കാട് ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിയ്ക്കുകയെന്ന് വ്യക്തമാക്കുമോ ?

 
6916

പമ്പാനദിയുടെ തീരസംരക്ഷണം

ശ്രീ. രാജു എബ്രഹാം

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പമ്പാനദിയുടെ തീരസംരക്ഷണത്തിനായി മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ എത്ര പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്; ഓരോ പ്രോജക്ടിന്റെ പേരും അനുവദിച്ചിട്ടുള്ള തുകയും സഹിതം വ്യക്തമാക്കാമോ;

(ബി)ഇതില്‍ ഏതൊക്കെ പദ്ധതികളുടെ നിര്‍മ്മാണം ആരംഭിച്ചു; ഏതൊക്കെ പദ്ധതികള്‍ പൂര്‍ത്തിയാക്കി; ഇനിയും ആരംഭിക്കാത്ത പദ്ധതികള്‍ ഏതൊക്കെയാണ്; ആയതിന്റെ കാരണം സഹിതം വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി)ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)പത്തനംതിട്ട ജില്ലയില്‍ പമ്പാനദിയിലും, മണിമലയാറ്റിലും വിവിധ സ്ഥലങ്ങളിലായി ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനായി എത്ര പ്രോജക്ട് പ്രൊപ്പോസലുകള്‍ ആണ് ലഭിച്ചിട്ടുള്ളതെന്ന് അവയുടെ പേരും തുകയും സഹിതം വ്യക്തമാക്കാമോ;

()ഇവയില്‍ ഏതൊക്കെ ചെക്ക് ഡാമുകളുടെ നിര്‍മ്മാണത്തിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്; ഇവയുടെ ഓരോന്നിന്റെയും നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;

(എഫ്)ബാക്കിയുള്ള പ്രോജക്ടുകളുടെ കാര്യത്തില്‍ എന്ത് തീരുമാനമാണ് കൈക്കൊള്ളാന്‍ പോകുന്നതെന്ന് വിശദമാക്കാമോ; കടുത്ത ജലദൌര്‍ലഭ്യം നേരിടുന്ന അവസ്ഥയില്‍ ഈ രണ്ടു നദികളിലെ കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ?

 

6917

പമ്പ ആക്ഷന്‍ പ്ളാന്‍”

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()“പമ്പ ആക്ഷന്‍ പ്ളാന്‍” നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഇതിനകം നടപ്പാക്കിയി ട്ടുണ്ടോ;

(ബി)ഏതെങ്കിലും പദ്ധതി പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)പമ്പ ആക്ഷന്‍ പ്ളാനിന്റെ കോപ്പി മേശപ്പുറത്തു വയ്ക്കുമോ?

 

6918

കാസര്‍ഗോഡ് ജില്ലയില്‍ കടല്‍ക്ഷോഭം തടയുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ വ്യാപകമായ കടല്‍ക്ഷോഭം നേരിടുന്നതിന് വേണ്ടി എന്തൊക്കെ അടിയന്തിര നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

 

6919

കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ അറ്റകുറ്റപ്പണികള്‍

ശ്രീ. തോമസ് ചാണ്ടി

()ഇറിഗേഷന്‍ വകുപ്പ് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെട്ട പാടശേഖരങ്ങളിലെ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഫെയ്സ്-3 യും ഫെയ്സ് 4 ഉം ഉള്‍പ്പെട്ട പാടശേഖരങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

 

6920

രാമപുരം പുഴയില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്

ശ്രീ.റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ നെല്‍പ്പാടങ്ങളും തെങ്ങ്കൃഷിയും സംരക്ഷിക്കുന്നതിനുവേണ്ടി രാമപുരം പുഴയില്‍ വയലപ്ര പരപ്പ് പ്രദേശത്ത് ഒരു റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്നത് സംബന്ധിച്ച് നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത പ്രവൃത്തി നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കനാവശ്യമായ നടപടി സ്വീകരിക്കുമോ ?

 
<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.