Q.
No |
Questions
|
6921
|
ജലസേചനവകുപ്പില്‍
സ്പാര്‍ക്ക്
സംവിധാനം
ശ്രീ.
വി.ഡി.
സതീശന്‍
(എ)ജലസേചന
വകുപ്പില്‍
നിലവില്‍
സ്പാര്‍ക്ക്
സംവിധാനം
ഏതൊക്കെ
ഓഫീസുകളില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും
ഏതൊക്കെ
ഓഫീസുകളില്‍
ഏര്‍പ്പെടുത്തിയിട്ടില്ല
എന്നുമുള്ള
വിവരം
ലഭ്യമാക്കുമോ;
(ബി)സ്പാര്‍ക്ക്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടില്ലാത്ത
ഓഫീസുകളില്‍
എന്ന്
പ്രസ്തുത
സംവിധാനം
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ? |
6922 |
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടി
ശ്രീ.
സാജു
പോള്‍
(എ)ജലവിഭവ
വകുപ്പിലെ
എച്ച്.ആര്‍/സി.എല്‍.ആര്‍/
എസ്.എല്‍.ആര്‍
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)1716
പേരെ
സ്ഥിരപ്പെടുത്താനുള്ള
മന്ത്രിസഭാ
തീരുമാനം
(ഫയല്‍
നമ്പര്‍:
18371/എ2/09/ഡബ്ള്യൂ.ആര്‍)
നടപ്പാക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
തൊഴിലാളികള്‍ക്ക്
സ്ഥിരനിയമനം
നല്‍കി
ഉടന്‍
ഉത്തരവ്
പുറപ്പെടുവിക്കുമോ;
ഇല്ലെങ്കില്‍
കാരണം
അറിയിക്കുമോ
? |
6923 |
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
കരാര്‍തുക
ലഭ്യമാക്കാന്‍
നടപടി
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
(എ)വാട്ടര്‍
അതോറിറ്റി
തിരുവനന്തപുരം
സ്വീവറേജ്
ഡിവിഷനില്‍
ഓപ്പണ്‍
ടെണ്ടര്‍
വിളിച്ചിരിക്കുന്ന
പ്രോജക്ട്
വര്‍ക്കുകള്‍
ചെയ്ത്
തീര്‍ത്ത
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
ഒരു വര്‍ഷം
കഴിഞ്ഞിട്ടും
പേയ്മെന്റ്
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവര്‍ക്ക്
എന്ന്
പേയ്മെന്റ്
നല്‍കാന്‍
കഴിയും; ഇതോടൊപ്പമുള്ളതും
ഇതേ
സ്വഭാവത്തിലുള്ളതുമായ
മറ്റ്
വര്‍ക്കുകള്‍ക്ക്
പേയ്മെന്റ്
നല്‍കിയിട്ടുണ്ടോ;
(ബി)കോണ്‍ട്രാക്ടര്‍മാര്‍ക്ക്
നല്‍കേണ്ടി
വന്ന
പലിശ
ഇനത്തില്‍
ഉണ്ടായ
നഷ്ടം
ബില്‍
പേയ്മെന്റ്
നല്‍കാന്‍
കാലതാമസം
വരുത്തിയവരില്‍
നിന്ന്
ഈടാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)വാട്ടര്‍
അതോറിറ്റിയിലെ
ഫിനാന്‍സ്
മാനേജരും
എക്സിക്യൂട്ടീവ്
എഞ്ചിനീയറും
തമ്മിലുള്ള
അഭിപ്രായവ്യത്യാസം
പേയ്മെന്റ്
നല്‍കാത്തതിന്
ഇടയാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ? |
6924 |
ആശ്രിതനിയമനത്തില്‍
കാലതാമസം
ശ്രീ.
ജെയിംസ്
മാത്യു
(എ)ജല
അതോറിറ്റിയില്‍
ആശ്രിതനിയമനത്തിനായി
ലഭിച്ച
അപേക്ഷകളില്‍
എന്നുവരെയുള്ളവര്‍ക്കാണ്
നിയമനം
നല്‍കിയിട്ടുള്ളത്;
(ബി)ആശ്രിത
നിയമനം
ലഭിക്കുന്നതിന്
വളരെയധികം
കാലതാമസം
നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ
കാരണമെന്താണ്;
(സി)ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം
നടപടി
സ്വീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ? |
6925 |
ദിവസ
വേതന
ജീവനക്കാരുടെ
ശമ്പള
കുടിശ്ശിക
ശ്രീ.എം.എ.
ബേബി
(എ)കൊല്ലം
പി.എച്ച്.
ഡിവിഷന്
കീഴില്‍
ദിവസവേതനാടിസ്ഥാനത്തില്‍
നിയോഗിച്ചിട്ടുള്ള
ജീവനക്കാരുടെ
മുടങ്ങികിടക്കുന്ന
ശമ്പള
കുടിശ്ശിക
ഇനത്തില്‍
എത്ര തുക
ഇനിയും
നല്‍കാനുണ്ട്;
(ബി)മുടങ്ങിക്കിടക്കുന്ന
ശമ്പളകുടിശ്ശിക
എത്രയും
വേഗം നല്‍കാന്‍
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
(സി)കൊല്ലം
ഡിവിഷനുകീഴില്‍
മെയിന്റനന്‍സ്
കോണ്‍ട്രാക്ടേഴ്സിന്റെ
ബില്‍
കുടിശ്ശിക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)പ്രസ്തുത
കുടിശ്ശിക
നല്‍കുവാനുള്ള
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ
? |
6926 |
ജലവിഭവ
വകുപ്പിലെ
സി.എല്‍.ആര്‍
തൊഴിലാളികള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്ത്
ജലവിഭവ
വകുപ്പില്‍
എത്ര സി.എല്‍.ആര്‍
തൊഴിലാളികളാണ്
നിലവിലുള്ളത്;
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്ര സി.എല്‍.ആര്‍
തൊഴിലാളികളെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്? |
6927 |
വര്‍ക്കര്‍
ഗ്രേഡ്-2 നിയമനത്തിലെ
കാലതാമസം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നിയോജകമണ്ഡലത്തിലെ
നീലീശ്വരം
കരയില്‍
കിടങ്ങേന്‍
വീട്ടില്‍
ശ്രീ. കെ.
സി. ചാക്കുവിന്
ലഭിക്കേണ്ടിയിരുന്ന
വര്‍ക്കര്‍
ഗ്രേഡ് -
II നിയമനം
ജലവിഭവ
വകുപ്പില്‍
സംഭവിച്ച
ക്ളറിക്കല്‍
തെറ്റുകള്‍
നിമിത്തം
നിഷേധിക്കപ്പെട്ടത്
പരിഹരിച്ചുകിട്ടുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
നടപടി
സ്വീകരിക്കുന്നതിലെ
കാലതാമസത്തിന്റെ
കാരണം
വിശദമാക്കുമോ;
(ബി)പ്രസ്തുത
അപേക്ഷയിന്മേല്‍
എന്ന്
നടപടി
സ്വീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
|
6928 |
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ഇ.ആര്‍.പി.
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)കേരള
വാട്ടര്‍
അതോറിറ്റിയില്‍
അക്കൌണ്ടിംഗിനായി
മാത്രം 'ടാലി'
എന്ന
സോഫ്റ്റ്വെയര്‍
വാങ്ങുവാന്‍
ഉദ്ദേശിക്കുന്നുവോ;
എങ്കില്‍
ഇതിന്റെ
ചെലവ്
എത്രലക്ഷം
രൂപയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
അറിയിക്കുമോ;
(ബി)ജിക്ക
(ജെ.ഐ.സി.എ.)
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കമ്പ്യൂട്ടറൈസേഷന്‍
നടപ്പിലാക്കുമ്പോള്‍
ടാലി
സിസ്റം
സ്ഥാപിക്കുവാന്‍
പ്രത്യേകമായി
കമ്പ്യൂട്ടര്‍
വാങ്ങുന്നത്
സ്ഥാപനത്തിന്
കനത്ത
നഷ്ടം
വരുത്തിവയ്ക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)കമ്പ്യൂട്ടറൈസേഷനായി
എന്റര്‍പ്രൈസസ്
റിസോഴ്സ്
പ്ളാനിംഗ്
(ഇ.ആര്‍.പി.)
നടപ്പാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
അത്
സംബന്ധിച്ച്
എന്തെങ്കിലും
ആധികാരിക
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ഡി)ഇ.ആര്‍.പി.
കേരളാ
വാട്ടര്‍
അതോറിറ്റിയില്‍
പ്രായോഗികമല്ലെന്ന
ശാസ്ത്രീയ
നിഗമനം
പരിശോധിക്കുവാന്‍
തയ്യാറാകുമോ?
(ഇ)ഡബിള്‍
എന്‍ട്രി
അക്കൌണ്ടിംഗ്
നടപ്പിലാക്കുന്നതിനായിഎല്‍.എസ്.ജി.ഡി.ക്കായി
ഐ.റ്റി.
മിഷന്‍
സോഫ്റ്റ്വെയര്‍
തയ്യാറാക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
സോഫ്റ്റ്വെയര്‍
കേരളാ
വാട്ടര്‍
അതോറിറ്റിയിലെ
അക്കൌണ്ട്സ്
ഫൈനലൈസേഷന്
ഉപയോഗപ്പെടുത്തുന്നതിനുള്ള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)കേരള
വാട്ടര്‍
അതോറിറ്റിയില്‍
നടപ്പാക്കുന്ന
എംപ്ളോയീസ്
ഇന്‍ഫര്‍മേഷന്‍
സിസ്റം (ഇ.ഐ.എസ്.)
ഫിനാന്‍ഷ്യല്‍
അക്കൌണ്ടിംഗ്
സിസ്റം (എഫ്.എ.എസ്.)
എന്നിവയ്ക്കുള്ള
സോഫ്റ്റ്വെയറുകള്‍
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനമായ
കമ്പ്യൂട്ടര്‍
മെയിന്റനന്‍സ്
കോര്‍പ്പറേഷന്‍
(സി.എം.സി.)
മുഖേന
തയ്യാറാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
തല്‍സ്ഥിതി
വ്യക്തമാക്കുമോ;
ഈ
ആവശ്യത്തിനായി
പ്രസ്തുത
സ്ഥാപനത്തിന്
പ്രതിഫലം
എന്തെങ്കിലും
നല്‍കിയിട്ടുണ്ടോ;
വിവരങ്ങള്‍
വെളിപ്പെടുത്തുമോ? |
6929 |
സംസ്ഥാനത്തെ
കുഴല്‍ക്കിണറുകള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
,,
ഇ. കെ.
വിജയന്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ.
കെ. രാജു
(എ)സംസ്ഥാനത്ത്
കുഴിച്ചിട്ടുളള
കുഴല്‍കിണറുകളുടെ
മൊത്തം
എണ്ണം
ഭൂഗര്‍ഭ
ജല
വകുപ്പിന്റെ
കൈവശമുണ്ടോ;
ഉണ്ടെങ്കില്‍
എത്ര; ഇതില്‍
സ്വകാര്യ
മേഖലയിലുളളവ
എത്ര;
(ബി)പ്രവര്‍ത്തനരഹിതമായ
കുഴല്‍ക്കിണറുകളുണ്ടോ;
ഉണ്ടെങ്കില്‍
അവയുടെ
കണക്ക്
എത്ര;
(സി)അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
ഉപേക്ഷിക്കപ്പെട്ട
കുഴല്‍
കിണറുകള്‍
കണ്ടെത്തി
അവ
നികത്തുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ;
ഇല്ലെങ്കില്‍
അതിനുളള
നടപടികള്‍
സ്വീകരിക്കുമോ
? |
6930 |
ഉപരിതല/ഭൂഗര്‍ഭ
ജലത്തിന്റെ
ഡേറ്റാബാങ്ക്
ശ്രീ.
കെ. ദാസന്‍
(എ)സംസ്ഥാനത്ത്
ഉപരിതല
ജലത്തിന്റെയും
ഭൂഗര്‍ഭ
ജലത്തിന്റെയും
സ്ഥിതിയും
ലഭ്യതയും
സംബന്ധിച്ച്
എന്തെങ്കിലും
പഠന
റിപ്പോര്‍ട്ടുകള്‍
ലഭ്യമാണോ
; അല്ലെങ്കില്‍
ഈ
മേഖലയില്‍
സമഗ്രമായ
ഒരു പഠനം
നടത്തി
കണ്ടെത്തുന്ന
നിഗമനങ്ങളില്‍
ഊന്നി
സമഗ്രമായൊരു
ജലനയം
രൂപീകരിക്കുകയും
ഭൂഗര്‍ഭ/ഉപരിതല
ജലത്തിന്റെ
ഒരു
ഡേറ്റാബാങ്ക്
തയ്യാറാക്കുകയും
ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(ബി)സംസ്ഥാനത്ത്
ഇത്തരം
ഒരു
ഡേറ്റാബാങ്ക്
തയ്യാറാക്കുന്നതിനായി
ഏതെങ്കിലും
കേന്ദ്രാവിഷ്കൃത
പദ്ധതി
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
? |
6931 |
ഭൂഗര്‍ഭ
ജല ശേഖരം
പോഷിപ്പിക്കുന്നതിന്
പദ്ധതി
ശ്രീ.
കെ.എന്‍.എ.ഖാദര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
സി. മമ്മൂട്ടി
(എ)ശുദ്ധജല
ദൌര്‍ലഭ്യം
നേരിടുന്നതിനും
ഭൂഗര്‍ഭ
ജല ശേഖരം
വര്‍ദ്ധിപ്പിക്കുന്നതിനും
ഉദ്ദേശിച്ച്
സമഗ്ര
പദ്ധതികളെന്തെങ്കിലും
പരിണനയിലുണ്ടോ
;
(ബി)ഇതിന്റെ
ഭാഗമായി
സ്വാഭാവിക
കുളങ്ങള്‍,
ഉറവകള്‍
എന്നിവ
സംരക്ഷിക്കാന്‍
പരിപാടിയുണ്ടോ
;
(സി)ഭൂഗര്‍ഭ
ജല ശേഖരം
പോഷിപ്പിക്കുന്നതിന്
പരമാവധി
മഴവെളളം
ഭൂമിക്കടിയിലേക്ക്
കടത്തിവിടാന്‍
സഹായകമായ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കുമോ
? |
6932 |
സ്വകാര്യ
ഏജന്‍സികള്‍
നടത്തുന്ന
ഭൂഗര്‍ഭ
ജലചൂഷണം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)സംസ്ഥാനത്തിന്
വെളിയിലുള്ള
സ്വകാര്യ
ഏജന്‍സികള്‍
സംസ്ഥാനത്ത്
ബോര്‍വെല്ലുകളും
ട്യൂബ്വെല്ലുകളും
കുഴിച്ച്
ജലംചൂഷണം
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)സംസ്ഥാന
ഭൂജല (നിയന്ത്രണവും
ക്രമീകരണവും)
നിയമം
ഇക്കാര്യത്തില്‍
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
;
(സി)ഇക്കാര്യത്തില്‍
ഇപ്പോള്‍
നലവിലുള്ള
സര്‍ക്കാര്‍
ഉത്തരവ്
ലഭ്യമാക്കാമോ
? |
6933 |
ഭൂജല
വകുപ്പില്‍
ജില്ലകളിലെ
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
ശ്രീ.
പി. എ.
മാധവന്‍
(എ)ഭൂജല
വകുപ്പിന്റെ
കീഴില്‍
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കാനുള്ള
അധികാരം
ഡയറക്ടറില്‍
മാത്രം
നിക്ഷിപ്തമാണോ;
(ബി)ഇതുമൂലം
സംസ്ഥാനത്തെ
എല്ലാ
ജില്ലകളില്‍
നിന്നും
സാങ്കേതികാനുമതിയ്ക്കുള്ള
ഫയലുകള്‍
ഡയറക്ടറേറ്റില്‍
എത്തിക്കുന്നതുമൂലം
കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)മറ്റ്
വകുപ്പുകളിലെപ്പോലെ
ഭൂജല
വകുപ്പില്‍
ചെറിയ
തുകകള്‍ക്കുള്ള
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കാനുള്ള
അധികാരം
ജില്ലാതലത്തില്‍
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ക്ക്
നല്‍കുമോ? |
6934 |
ഭൂജല
വകുപ്പില്‍
പുതിയ
ഉപകരണങ്ങള്‍
വാങ്ങുന്ന
പദ്ധതി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)ഭൂജല
വകുപ്പിന്റെ
കീഴിലുള്ള
പഴയ
ഡ്രില്ലിംഗ്
മെഷീനുകള്‍ക്കും
ഉപകരണങ്ങള്‍ക്കും
പകരം
പുതിയവ
വാങ്ങുന്നതിന്
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഇതിനായി
എത്ര
കോടി
രൂപയുടെ
പദ്ധതിയാണ്
തയ്യാറാക്കിയിട്ടുള്ളത്? |
6935 |
തൃശൂര്‍
ജില്ലയിലെ
കുഴല്‍
കിണറുകള്‍
ശ്രീമതി.
ഗീതാഗോപി
(എ)സംസ്ഥാനത്ത്
കുഴല്‍
കിണറുകള്‍
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും
വകുപ്പിന്റെ
അനുമതി
ആവശ്യമുണ്ടോ;
എങ്കില്‍
അനുമതി
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)കഴിഞ്ഞ
വര്‍ഷം
തൃശൂര്‍
ജില്ലയില്‍
എത്ര
കുഴല്‍
കിണറുകള്‍
കുഴിക്കാന്‍
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
? |
6936 |
ജലസ്രോതസ്സുകളുടെ
നവീകരണം
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍നായര്‍
(എ)സംസ്ഥാനത്ത്
കുടിവെള്ളക്ഷാമം
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുവരുന്നത്
പരിശോധിച്ചിട്ടുണ്ടോ
;
(ബി)സംസ്ഥാനത്തെ
ജലസ്രോതസ്സുകളുടെ
നവീകരണം,
പുനരുദ്ധാരണം,
പമ്പുകളുടെയും
പൈപ്പുകളുടെയും
അറ്റകുറ്റപ്പണികള്‍,
മാറ്റിസ്ഥാപിക്കല്‍
എന്നിവയ്ക്കും
കഴിഞ്ഞ
ബജറ്റില്‍
തുക
നീക്കിവെച്ചിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ
;
(സി)ജലസ്രോതസ്സുകളിലേയ്ക്ക്
നീരൊഴുക്ക്
തിരിച്ചുവിടാന്‍
സാധ്യമായ
സ്ഥലങ്ങളില്‍
പുതിയ
ഡൈവേര്‍ഷന്‍
ചാനലുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
6937 |
നദികളില്‍
റിസര്‍വോയര്‍
നിര്‍മ്മാണം
ശ്രീ.എം.
ഉമ്മര്‍
(എ)മഴക്കാലങ്ങളില്‍
സുലഭമായൊഴുകുന്ന
കേരളത്തിലെ
നദികളിലെ
ജലം
വേനല്‍ക്കാലത്ത്
കുടിവെളളത്തിനുപയോഗപ്പെടുത്തുന്നതിനായി
കൂടുതല്‍
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(ബി)എഡിബി
വായ്പപോലുള്ള
സഹായങ്ങള്‍
ഉപയോഗപ്പെടുത്തി
ഇത്തരം
പദ്ധതികള്‍
നടപ്പിലാക്കുമോ:
(സി)മലപ്പുറം
ജില്ലയിലെ
ഭാരതപ്പുഴ,
കടലുണ്ടിപ്പുഴ,
ചാലിയാര്‍
എന്നീ
നദികളില്‍
കൂടുതല്‍
റിസര്‍വോയറുകള്‍
നിര്‍മ്മിക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
6938 |
കോഴിക്കോട്
നോര്‍ത്തിലെ
ജലസേചന
പദ്ധതികള്‍
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
നോര്‍ത്ത്
നിയോജകമണ്ഡലത്തിലെ
മലബാര്‍
പാക്കേജില്‍
ഉള്‍പ്പെട്ട
ഏതെല്ലാം
പ്രവൃത്തികളാണ്
ജലവിഭവ
വകുപ്പിന്റെ
കീഴില്‍
ഉള്ളതെന്ന്
വിശദമാക്കുമോ;
(ബി)ഓരോ
പ്രവൃത്തിയും
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കുമോ? |
6939 |
കാസറഗോഡ്
ദേവറടുക്ക
കുടിവെളള
പദ്ധതി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസറഗോഡ്
ജില്ലയിലെ
ദേലമ്പാടി,
കാറഡുക്ക
പഞ്ചായത്തു
കളില്‍
കുടിവെളളം
നല്‍കുന്നതിനായുളള
ദേവറടുക്ക
കുടിവെളള
പദ്ധതി
വാട്ടര്‍
അതോറിറ്റിയുടെ
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
ഈ
പദ്ധതിയുടെ
നിലവിലുളള
സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ
? |
6940 |
കോഴിക്കോട്
ജില്ലയില്‍
എസ്.എല്‍.എസ്.എസ്.സി.
അംഗീകരിച്ച
പദ്ധതികള്
ശ്രീ.
പി. റ്റി.
എ. റഹീം
(എ)കോഴിക്കോട്
ജില്ലയില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം എസ്.എല്‍.എസ്.എസ്.സി.
ശുപാര്‍ശ
ചെയ്ത
കുടിവെള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ
;
(ബി)ഇവ
ഓരോന്നിന്റെയും
എസ്റിമേറ്റ്
തുക എത്ര
വീതമാണെന്ന്
വ്യക്തമാക്കുമോ
? |
6941 |
കരുനാഗപ്പളളിയിലെ
ജലനിധി
പദ്ധതി
ശ്രീ.
സി. ദിവാകരന്‍
(എ)സംസ്ഥാനത്ത്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
ജലനിധി
പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)കരുനാഗപ്പളളി
മണ്ഡലത്തില്‍
ഏതൊക്കെ
പ്രദേശങ്ങളിലാണ്
ജലനിധി
പദ്ധതി
നടപ്പിലാക്കാന്‍
തെരഞ്ഞെടുത്തിട്ടുളളത്
എന്ന്
വ്യക്തമാക്കുമോ;
(സി)ഇവയുടെ
പ്രവൃത്തി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ഡി)സംസ്ഥാനത്ത്
കമ്മീഷന്‍
ചെയ്ത
വിവിധ
കുടിവെളള
പദ്ധതികളുടെ
പ്രവര്‍ത്തനം
അവലോകനം
ചെയ്യാന്‍
സംവിധാനം
നിലവിലുണ്ടോ;
എന്താണ്
സംവിധാനം
എന്നറിയിക്കുമോ? |
6942 |
മട്ടന്നൂര്‍
മണ്ഡലത്തിലെ
മാങ്ങാട്ടിടം,
തില്ലങ്കേരി
പഞ്ചായത്തുകളില്‍
ജലനിധിപദ്ധതി
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)ലോകബാങ്ക്
സഹായത്തോടെ
നടപ്പിലാക്കുന്ന
ജലനിധി
പദ്ധതി
പ്രകാരം
ഒരു
നിയോജക
മണ്ഡലത്തിലെ
രണ്ടു
ഗ്രാമപഞ്ചായത്തുകളില്‍
ശുദ്ധജല
വിതരണ
പദ്ധതി
നടപ്പിലാക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;
(ബി)പ്രസ്തുത
പദ്ധതി
പ്രകാരം
ഒരു
പദ്ധതിയ്ക്ക്
പരമാവധി
എത്ര തുക
ലഭ്യമാക്കുവാന്‍
കഴിയും;
(സി)മട്ടന്നൂര്‍
നിയോജകമണ്ഡലത്തില്‍
എം.എല്‍.എ.
നിര്‍ദ്ദേശിച്ച
മാങ്ങാട്ടിടം,
തില്ലങ്കേരി
ശുദ്ധജല
വിതരണ
പദ്ധതിയുടെ
എസ്റിമേറ്റും
പ്രോജക്ട്
റിപ്പോര്‍ട്ടും
തയ്യാറാക്കുകയുണ്ടായോ
എന്നും
ഓരോ
പദ്ധതിയ്ക്കും
എത്ര
തുകയുടെ
എസ്റിമേറ്റാണു
തയ്യാറാക്കിയിട്ടുളളതെന്നും
ഇതിനു
ഭരണാനുമതി
ലഭ്യമാക്കിയോ
എന്നും
വ്യക്തമാക്കുമോ;
(ഡി)പദ്ധതി
പ്രകാരം
നിര്‍മ്മാണ
പ്രവൃത്തികള്‍
എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്നു
വ്യക്തമാക്കുമോ? |
6943 |
ജലനിധി
രണ്ടാംഘട്ട
പദ്ധതി
ഡോ.
ടി. എം.
തോമസ്
ഐസക്
ശ്രീ.
ജെയിംസ്
മാത്യു
ശ്രീമതി
പി. അയിഷാ
പോറ്റി
ശ്രീ.
എ. എം.
ആരീഫ്
(എ)ജലനിധി
രണ്ടാംഘട്ട
പദ്ധതി
നടപ്പാക്കുന്നതിന്
കേന്ദ്രഗവണ്‍മെന്റും
ലോകബാങ്കുമായി
ഒപ്പിട്ട
കരാറിലെ
വ്യവസ്ഥകള്‍
വെളിപ്പെടുത്താമോ
; കരാറിന്റെ
പകര്‍പ്പ്
മേശപ്പുറത്ത്
വയ്ക്കാമോ
;
(ബി)പദ്ധതി
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
; ഗുണഭോക്തൃ
പഞ്ചായത്തുകളെ
തെരഞ്ഞെടുത്തോ
? |
6944 |
താനൂര്‍
മണ്ഡലത്തിലെ
ജലനിധി
പദ്ധതി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ജലനിധി
പദ്ധതി
വ്യാപിപ്പിക്കുന്ന
കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
ഏതെല്ലാം
ജില്ലകളിലാണ്
ഈ പദ്ധതി
വ്യാപിപ്പിക്കുന്നതിന്
പ്രാമുഖ്യം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)താനൂര്‍
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പ്രദേശങ്ങളാണ്
പദ്ധതി
നടപ്പാക്കുവാന്‍
പരിഗണനയിലുള്ളതെന്ന്
വിശദമാക്കാമോ? |
6945 |
കുണ്ടറയിലെ
ജലവിതരണ
പദ്ധതി
ശ്രീ.
എം. എ.
ബേബി
(എ)അതിരൂക്ഷമായ
കുടിവെളളക്ഷാമം
അനുഭവപ്പെടുന്ന
കുണ്ടറയില്‍
നബാര്‍ഡിന്റെ
സഹായത്തോടെയുളള
വിപുലീകരണ
പദ്ധതി
എത്ര
പാക്കേജുകളായിട്ടാണ്
നടപ്പിലാക്കുന്നത്
;
(ബി)മേല്‍
പദ്ധതിയില്‍
നാളിതുവരെ
എത്ര
പാക്കേജുകള്‍
തൃപ്തികരമായി
പൂര്‍ത്തീകരിച്ചു
എന്ന്
വ്യക്തമാക്കുമോ
;
(സി)കൊട്ടാരക്കര,
വെട്ടിക്കവല,
പഞ്ചായത്തുകള്‍ക്ക്
കുണ്ടറ
പദ്ധതിയില്‍
നിന്നല്ലാതെ
ജലവിതരണം
നടത്തുവാനാവശ്യമായ
നടപടികള്‍
കൈക്കൊളളുമോ
? |
6946 |
രാജീവ്ഗാന്ധി
കുടിവെള്ള
പദ്ധതി
ശ്രീ.
കെ. രാജു
(എ)രാജീവ്ഗാന്ധി
കുടിവെള്ള
പദ്ധതിയിലുടെ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
;
(ബി)പൂനലൂര്‍
നിയോജക
മണ്ഡലത്തിലെ
ഏതൊക്കെ
പഞ്ചായത്തുകളിലാണ്
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
6947 |
മംഗലം
ഡാം
സ്രോതസ്സായ
കുടിവെള്ള
പദ്ധതി
ശ്രീ.
എം. ചന്ദ്രന്‍
(എ)ആലത്തൂര്‍,
തരൂര്‍
മണ്ഡലങ്ങളിലെ
വണ്ടാഴി,
കിഴക്കഞ്ചേരി,
വടക്കാഞ്ചേരി
പഞ്ചായത്തുകള്‍ക്കായി
മംഗലം
ഡാം
സ്രോതസ്സായി
വിഭാവന
ചെയ്തിട്ടുള്ള
കുടിവെള്ള
പദ്ധതിക്ക്
ജലലഭ്യത
ഉറപ്പുവരുത്തുന്നതു
സംബന്ധിച്ച്
ജലവിഭവ
വകുപ്പിലെയും
കേരള
വാട്ടര്‍
അതോറിറ്റിയിലെയും
ഉദ്യോഗസ്ഥര്‍
സംയുക്തമായി
നടത്തിയ
പരിശോധനയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട്
സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
തുടര്‍
നടപടികള്‍
വിശദീകരിക്കാമോ
? |
6948 |
കുന്ദമംഗലം
നിയോജകമണ്ഡലത്തിലെ
കുടിവെളള
പദ്ധതികള്‍
ശ്രീ.
പി. റ്റി.
എ. റഹീം
(എ)കുന്ദമംഗലം
നിയോജകമണ്ഡലത്തില്‍
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
വളള്യാട്ടുമ്മല്‍,
പുലിക്കുഴി
തുടങ്ങിയ
ഒന്‍പത്
കുടിവെളള
പദ്ധതികള്‍
ടെണ്ടര്‍
ചെയ്തിരുന്നുവോ;
(ബി)എങ്കില്‍
അവ
ഓരോന്നും
എന്നാണ്
ടെണ്ടര്‍
ചെയ്തത്;
(സി)ഇവയുടെ
നിലവിലുളള
സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ? |
6949 |
വെള്ളായണി
കായലില്‍
നിന്ന്
വാട്ടര്‍
അതോറിറ്റി
നല്‍കുന്ന
കുടിവെള്ളം
ശ്രീ.വി.
ശിവന്‍കുട്ടി
(എ)കേരള
വാട്ടര്‍
അതോറിറ്റി
നേമം
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ
നഗരസഭാ
വാര്‍ഡുകളിലാണ്
വെള്ളായണി
കായലില്‍
നിന്ന്
പൈപ്പുകളിലൂടെ
കുടിവെള്ളം
എത്തിക്കുന്നത്;
(ബി)പ്രസ്തുത
വാര്‍ഡുകളിലെ
വീടുകളില്‍
ഇപ്പോള്‍
ആഴ്ചയില്‍
എത്ര
ദിവസമാണ്
വാട്ടര്‍
അതോറിറ്റി
കുടിവെള്ളം
ലഭ്യമാക്കുന്നത്;
(സി)അവിടെ
കുടിവെള്ളം
ശുദ്ധീകരണ
പ്രക്രിയയ്ക്കുശേഷമാണോ
ഉപഭോക്താക്കള്‍ക്കു
നല്‍കുന്നത്;
(ഡി)ആണെങ്കില്‍
ശുദ്ധീകരണം
നടത്തുന്നതു
സംബന്ധിച്ച
എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ
? |
6950 |
ജലാശയങ്ങളില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്ന
പ്രവണത
ശ്രീ.
എ. എം.
ആരീഫ്
(എ)സംസ്ഥാനത്തെ
നദീതടങ്ങളിലും
അനുബന്ധ
ജലാശയങ്ങളിലും
കനാലുകളിലും
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്ന
പ്രവണത
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ഇത്തരത്തില്‍പ്പെട്ട
മാലിന്യങ്ങള്‍
നിക്ഷേപിച്ചതിന്റെ
പേരില്‍
എത്ര
പേര്‍ക്കെതിരെ
നടപടികള്‍
എടുത്തിട്ടുണ്ടെന്നും
എന്തു
നടപടിയെടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)ഇറച്ചി
- മത്സ്യ
വില്പനകേന്ദ്രങ്ങളിലേയും
ഫ്ളാറ്റുകള്‍,
ഹോട്ടലുകള്‍
എന്നിവയിലേയും
മാലിന്യങ്ങള്‍
കനാലുകളില്‍
ഒഴുക്കിവിടുന്നത്
തടയുന്നതിന്
നടപടി
സ്വീകരിക്കുന്നതിന്
വകുപ്പുതല
അന്വേഷണ
സംഘത്തെ
ചുമതലപ്പെടുത്തുമോ? |
6951 |
ശബരിമലയിലും
പമ്പയിലും
സ്വിവറേജ്
ട്രീറ്റ്മെന്റ്
പ്ളാന്റുകള്‍
ശ്രീ.
രാജു
എബ്രഹാം
(എ)ശബരിമല
സന്നിധാനത്തിലും
പമ്പയിലും
സ്വിവറേജ്
ട്രീറ്റ്മെന്റ്
പ്ളാന്റുകള്‍
സ്ഥാപിക്കുവാന്‍
എന്നാണ്
ഭരണാനുമതി
നല്‍കിയത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)ഭരണാനുമതി
ലഭിച്ചിട്ടും
പ്ളാന്റിന്റെ
നിര്‍മ്മാണം
ഇതുവരെ
ആരംഭിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)പ്ളാന്റ്
നിര്‍മ്മാണം
ആരംഭിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാനാണുദ്ദേശിക്കുന്നത്? |
6952 |
കാലപ്പഴക്കം
ചെന്ന
ശുദ്ധജലവിതരണ
പൈപ്പുകള്‍
മാറ്റി
സ്ഥാപിക്കാന്‍
നടപടി
ശ്രീ.കെ.വി.
വിജയദാസ്
(എ)കേരളത്തിലെ
മിക്ക
ശുദ്ധജലവിതരണ
പദ്ധതികളുടേയും
പൈപ്പുകള്‍
ഏകദേശം 30
വര്‍ഷത്തിലേറെ
പഴക്കമുള്ളവയാണെന്നും
അവ
മാറ്റി
ഘട്ടം
ഘട്ടമായി
പുതിയവ
സ്ഥാപിക്കുമെന്നും
ഇതിനായി 85
കോടി
രൂപ
വകയിരുത്തുമെന്നും
2012-13 ലെ
ബജറ്റില്‍
പ്രഖ്യാപിച്ചിരിക്കുന്ന
സാഹചര്യത്തില്‍
ഏതെല്ലാം
ജില്ലകളെയാണ്
ഇതിനായി
ആദ്യഘട്ടത്തില്‍
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)എപ്രകാരമാണ്
ഈ പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)പാലക്കാട്
ജില്ലയിലെ
കോങ്ങാട്
മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളിലെ
കുടിവെള്ളപദ്ധതിയെ
ഇതിനായി
തെരഞ്ഞെടുത്തിട്ടുണ്ടെന്നുള്ള
വിവരം
ലഭ്യമാക്കുമോ
? |
6953 |
നാട്ടികയില്‍
പൈപ്പ്ലൈന്‍
ചോര്‍ച്ച
തടയാന്‍
നടപടി
ശ്രീമതി.
ഗീതാഗോപി
(എ)നാട്ടിക
നിയോജക
മണ്ഡലത്തിലെ
കുടിവെള്ള
പൈപ്പ്ലൈനുകളിലെ
ജലചോര്‍ച്ച
തടയാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)ഇതിനായി
നിലവിലുള്ള
കാലഹരണപ്പെട്ട
പൈപ്പുകള്‍ക്ക്
പകരം
അത്യന്താധുനിക
പൈപ്പുകള്‍
സ്ഥാപിക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
6954 |
പൈപ്പുകള്‍
പൊട്ടി
കുടിവെളളം
മുടങ്ങുന്നത്
പരിഹരിക്കാന്‍
നടപടി
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
അനുദിനം
പൈപ്പുകള്‍
പൊട്ടി
കുടിവെളളം
മുടങ്ങുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)വര്‍ഷങ്ങളോളം
പഴക്കമുളള
പൈപ്പുകളും
സാധന
സാമഗ്രികളും
ഉപയോഗിക്കുന്നത്
പൈപ്പ്
പൊട്ടുന്നതിന്
കാരണമായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
നല്‍കുമോ? |
6955 |
കുടിവെള്ളത്തിനായി
നിവേദനം
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
(എ)കഴിഞ്ഞ
ഒരു
കൊല്ലത്തിലധികമായി
രാത്രി 12
മണിക്ക്
ശേഷം
മാത്രം
വളരെകുറച്ച്
കുടിവെള്ളം
ലഭിക്കുന്നുവെന്ന്
പരാതിപ്പെട്ടുകൊണ്ട്
തിരുവനന്തപുരം,
വലിയശാല,
റ്റി.സി.23/9311
ല്‍
താമസം
ശ്രീ. രഘുവീരന്‍
തുടങ്ങി 4
പേര്‍
ചേര്‍ന്ന്
നല്‍കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
നിവേദനം
എന്ന്
ലഭിച്ചെന്ന്
വ്യക്തമാക്കാമോ;
ഇതിന്മേല്‍
എന്തു
നടപടി
സ്വീകരിച്ചു;
(ബി)ഇവര്‍ക്ക്
തുടര്‍ച്ചയായി
കുടിവെള്ളം
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
6956 |
കൊല്ലം
- കോവളം
ജലപാത
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)കൊല്ലം-കോവളം
ജലപാതയുടെ
സാക്ഷാത്കാരത്തിനായി
മുന്‍
സര്‍ക്കാര്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)കൊല്ലം
തോട്ടില്‍
നടന്നുവരുന്ന
ഡ്രഡ്ജിങ്ങിന്റെ
പേരില്‍
ലക്ഷക്കണക്കിനുരൂപയുടെ
ചെളിയും
മണലും
രഹസ്യമായി
കടത്തിക്കൊണ്ടിരിക്കുന്നതായ
പത്രവാര്‍ത്തകളും
നാട്ടുകാരുടെ
ആരോപണങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)പാര്‍പ്പിടങ്ങളുടെ
പണി പൂര്‍ത്തിയായിട്ടും
തോടിനുസമീപമുള്ള
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിന്
നടപടിയെടുക്കാത്തത്
എന്തുകൊണ്ടാണ്;
(ഡി)പുനരധിവാസ
പ്രവര്‍ത്തനം
നടത്താതെ
ഡ്രഡ്ജിങ്
അനന്തമായി
നീട്ടിക്കൊണ്ടുപോകുന്നത്
മണല്‍
കടത്തിനെ
സഹായിക്കാനാണെന്ന
ആരോപണത്തെക്കുറിച്ച്
അന്വേഷിക്കുമോ;
(ഇ)ജലപാതയ്ക്കനുസരണമായി
വിവിധഭാഗങ്ങളില്‍
നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന
ബോട്ടുജെട്ടികളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തിയായിട്ടുണ്ടോ;
(എഫ്)കൊല്ലം-കോവളം
ജലപാത
യാഥാര്‍ത്ഥ്യമാക്കാന്‍
സത്വര
നടപടി
കൈക്കൊള്ളുമോ? |
6957 |
നേമത്ത്
ഡ്രെയിനേജ്/സ്വിവറേജ്
കണക്ഷന്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)നേമം
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
ഏതൊക്കെ
നഗരസഭാ
വാര്‍ഡുകളിലാണ്
ഡ്രെയിനേജ്/സ്വിവറേജ്
കണക്ഷന്‍
എടുക്കുന്നതിനുള്ള
സൌകര്യം
നിലവിലുള്ളത്;
(ബി)പ്രസ്തുത
നിയോജകമണ്ഡലത്തില്‍
ഏതെങ്കിലും
നഗരസഭാ
വാര്‍ഡിലോ/വാര്‍ഡുകളിലോ
ഡ്രെയിനേജ്
കണക്ഷന്‍
നല്‍കുന്നത്
ഇപ്പോള്‍
താല്‍ക്കാലികമായി
നിര്‍ത്തിവച്ചിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍
ആയത്
ഏതൊക്കെ
വാര്‍ഡുകളിലാണെന്നും
ആയതിന്റെ
കാരണമെന്താണെന്നും
വിശദമാക്കുമോ? |
6958 |
തിരുവനന്തപുരത്തെ
സ്വിമ്മിങ്ങ്
പൂളിന്റെ
പ്രവര്‍ത്തനം
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)തലസ്ഥാന
നഗരിയിലെ
ഏറ്റവും
സൌകര്യമാര്‍ന്നതും
സര്‍ക്കാര്‍
മേഖലയിലുണ്ടായിരുന്നതുമായ
സ്വിമ്മിങ്ങ്
പൂളിന്റെ
പ്രവര്‍ത്തനം
എന്ന്
മുതലാണ്
അവസാനിപ്പിച്ചത്;
(ബി)പ്രസ്തുത
സ്വിമ്മിങ്ങ്
പൂളിന്റെ
പ്രവര്‍ത്തനം
വളരെ
പെട്ടെന്ന്
നിര്‍ത്താനുണ്ടായ
കാരണം
വെളിപ്പെടുത്തുമോ;
(സി)ഇതിന്റെ
പുനര്‍നിര്‍മ്മാണം
ആരാണ്
നടത്തി
വരുന്നത്;
പൂളിന്റെ
ഇപ്പോഴത്തെ
അവസ്ഥ
വിശദീകരിക്കുമോ;
(ഡി)സ്വകാര്യ
സ്വമ്മിങ്ങ്
പൂളുകാര്‍ക്ക്
ലാഭം
കൊയ്യാന്‍
വേണ്ടിയാണ്
പ്രവര്‍ത്തനക്ഷമമായിരുന്ന
സ്വിമ്മിങ്ങ്
പൂള്‍
പൊളിച്ചതെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)കോടികള്‍
ചെലവഴിച്ച
പ്രസ്തുത
സ്വമ്മിങ്ങ്
പൂള്‍
പ്രവര്‍ത്തനരഹിതമാക്കിയതിനെക്കുറിച്ച്
വിശദമായ
ഒരു
അന്വേഷണത്തിന്
ഉത്തരവാകുമോ? |
6959 |
തലസ്ഥാനത്തെ
പൈപ്പ്
ലൈന്‍
പൊട്ടലിന്
ശാശ്വത
പരിഹാരം
ശ്രീ.
എ.എ.അസീസ്
(എ)സംസ്ഥാന
തലസ്ഥാനമായ
തിരുവനന്തപുരത്ത്
ശുദ്ധജലമെത്തിക്കുന്ന
പൈപ്പുകള്‍
പൊട്ടുന്നതുമൂലം
ജലവിതരണം
മിക്കപ്പോഴും
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)ഇത്
ഒഴിവാക്കുന്നതിനും
പൈപ്പ്
ലൈന്‍
പൊട്ടലിന്
ശാശ്വത
പരിഹാരവുമായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
<<back |
|